ശ്രീദേവി: ഭാഗം 2

Spread the love

എഴുത്തുകാരി: അശ്വതി കാർത്തിക

ന്യൂസ് കണ്ട് അവിടെ ഇരുന്ന് ചെറുതായൊന്നു മയങ്ങി പോയി.അപ്പോഴാണ് വിദ്യ വന്നു വിളിക്കുന്നത്… ഞെട്ടി പോയല്ലോ വിദ്യേ. നിനക്ക് ഒന്ന് പതുക്കെ വിളിച്ചൂടെ.. ഞാൻ രണ്ട് മൂന്ന് തവണ വിളിച്ചല്ലോ, കേൾക്കാത്തത് എന്റെ കുറ്റം ആണോ. എനിക്ക് കുറച്ചു കാശ് വേണം അത് പറയാൻ ആണ് വിളിച്ചേ.. രാവിലെ പോണേനു മുന്നേ തന്നാൽ മതി. എത്ര രൂപ? എനിക്ക് ഒരു അയ്യായിരം രൂപ. അത്യാവശ്യം ആണ് രാവിലെ മറക്കരുത്.അതും പറഞ്ഞു അവൾ റൂമിലേക്ക് പോവാൻ തുടങ്ങി… വിദ്യേ നീ ഒന്നു നിന്നെ.. നീ പറഞ്ഞത് എത്ര ആണെന്ന് ബോധം ഉണ്ടോ. പെട്ടന്ന് അയ്യായിരം രൂപേടെ ആവശ്യം എന്താ നിനക്ക്.നിന്റെ ഫീസ് ഒക്കെ അടച്ചത് ആണ്. വേറെ എന്റെ അറിവിൽ വല്യ ചിലവ് ഒന്നും ഇല്ല.

പിന്നെ പെട്ടന്ന് എന്താ.. ഒന്നാമത്തെ കാര്യം എത്ര രൂപ ആണോ എന്ന് എനിക്ക് ബോധം ഉണ്ടോ എന്ന്. ബോധം ഉള്ളതുകൊണ്ടാണല്ലോ കാശ് വേണമെന്ന് ഞാൻ പറഞ്ഞത്. പിന്നെ ഫീസ് അടക്കുന്നത് മാത്രം ആണോ ഒരാളുടെ ചിലവ്.. വേറെ എന്തൊക്കെ ഉണ്ട്.. വിദ്യേ നിന്റെ ബാക്കി എല്ലാ കാര്യങ്ങളും ഒരു മുടക്കം വരാതെ ഞാൻ നോക്കുന്നുണ്ട്. എന്റെ അറിവിൽ ഇപ്പൊ അയ്യായിരം രൂപേടെ ആവശ്യം ഒന്നും നിനക്ക് ഇല്ല. എല്ലാ കാര്യവും നിങ്ങളെ അറിയിക്കണം എന്ന് എന്താ നിർബന്ധം… എനിക്ക് ഒരു നിർബന്ധവും ഇല്ല. കാശ് തരാൻ സൗകര്യവും ഇല്ല. പോയി കിടന്നു ഉറങ്ങാൻ നോക്ക്. എനിക്ക് ഉറക്കം വരുന്നു ഞാൻ പോവാ… അമ്മേ…. അമ്മേ….ഒന്നെണീറ്റ് വന്നേ. വിദ്യ അവിടെ കിടന്നു അലറി കൂവി വിളിക്കുന്നുണ്ട്.

അവളുടെ ഒച്ച കെട്ട് അമ്മ എണീറ്റ് വന്നു.. നാശം മനുഷ്യനെ ഒന്ന് ഉറങ്ങാൻ കൂടെ സമ്മതിക്കില്ല. നിനക്ക് ഒന്നും രാത്രി ഉറക്കോം ഇല്ലേ.. ഉറക്കം ഇല്ലാത്തത് എനിക്ക് അല്ല. പുന്നാര മോൾക്ക് ആണ്. അവൾക്ക് ഇപ്പൊ അയ്യായിരം രൂപ വേണമെന്ന്. അത് കിട്ടിയാൽ പോയി കിടന്നോളും. അമ്മേടെ കൈയിൽ ഉണ്ടേ കൊടുക്ക്. ഞാൻ കിടക്കാൻ പോവാ… ദേവി ഒന്ന് നിന്നെ.. അവൾ എന്തെങ്കിലും ആവശ്യം ഉണ്ടായിട്ട് ആവും ചോദിച്ചത്. നിനക്ക് അത് കൊടുത്താൽ എന്താ. നാഴികക്ക് നാല്പത് വട്ടം പറയുന്ന കേൾക്കലോ വീട്ടിലെ കാര്യം ഒക്കെ നീ ആണ് നോക്കുന്നെ എന്ന്. പിന്നെ എന്താ.. അമ്മ ഒരു കാര്യം മനസ്സിലാക്കിക്കോ.ഇവളുടെ ഈ പോക്ക് ശരിയല്ല. ഇവക്ക് ഇപ്പൊ എന്താ ഇത്രയും ചിലവ്… അത് എനിക്ക് കുറച്ചു ഡ്രസ്സ്‌ വാങ്ങാൻ ആണ്. പിന്നെ ചെരുപ്പ് ബാഗ് അങ്ങനെ കുറച്ചു സാധനങ്ങൾ വേറെ ഉണ്ട്…

നാളെ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടെ മാളിൽ പോണുണ്ട് അപ്പൊ അവിടെ നിന്നും മേടിക്കാൻ ആണ്.. ഞാൻ അമ്മോട് പറഞ്ഞിരുന്നു.. നിനക്ക് കഴിഞ്ഞ ആഴ്ച എന്തോ പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞു രണ്ട് ജോഡി ഡ്രസ്സ്‌ വാങ്ങിയ അല്ലേ ഉള്ളു. അതൊക്കെ എവിടെ… ഓ.. അതൊന്നും അത്ര പോരാ.. ഇത് മാളിൽ പുതിയ ഒരു ഷോപ്പ് വന്നിട്ടുണ്ട് അവിടെ നല്ല മോഡൽ കിട്ടും.എല്ലാം അവിടെ നിന്നും വാങ്ങിക്കോം ചെയ്യാം. പറ്റത്തില്ല വിദ്യേ. കാശ് ഞാൻ തരും എന്ന് നീ വിചാരിക്കുകെ വേണ്ട. പണം ആവശ്യത്തിന് ആണ്, അല്ലാതെ അർഭാടം കാണിക്കാൻ അല്ല. ഇവിടെ പകൽ അന്തിയോളം പണി എടുത്തു കിട്ടുന്ന കാശ് ആണ് അത്‌ ഇങ്ങനെ കളയാൻ ഞാൻ സമ്മതിക്കില്ല. ആവശ്യങ്ങൾ ഒക്കെ ഞാൻ നടത്തുന്നുണ്ട്. അത്രേ എന്നെ കൊണ്ട് പറ്റു… നീ എന്റെ അലമാര ഒന്ന് തുറന്നു നോക്ക്. അതിൽ എത്ര ജോഡി ഡ്രസ്സ്‌ ഉണ്ടെന്ന്.

യൂണിഫോം സാരിയും പിന്നെ മൂന്നോ നാലോ ചുരിദാറും കാണും ഞാൻ സ്വന്തമായി മേടിച്ചത്. പിന്നെ ഉള്ളത് മൂന്നു സാരി ആണ് ഒന്ന് തുണികടയിലെ സാറിന്റെ മകളുടെ കല്യാണത്തിന് അവർ തന്നത്. പിന്നെ ഉള്ള രണ്ടെണ്ണം പിറന്നാളിൽ സ്റ്റാഫ് എല്ലാരും തന്നതും രാധിക തന്നതും ആണ്. ഇഷ്ടം ഉള്ള ഭംഗി ഉള്ള വസ്ത്രം അണിയാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് ഒന്നും അല്ല, നിങ്ങളുടെയൊക്കെ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി എന്റെ ചില ആഗ്രഹങ്ങൾ ഞാൻ മനപ്പൂർവ്വം മറക്കുന്നതാണ്. എല്ലാവരേം പോലെ നല്ല കമ്മലും മാലയും വസ്ത്രവും ഒക്കെ ഇടാൻ എനിക്കും ആഗ്രഹം ഉണ്ട്.അതിന്റെ പുറകെ പോയാൽ ഇവിടെ അടുപ്പ് പുകയില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടാണ്. ഞാൻ കുറച്ചു താണ് തരുന്നു എന്ന് വച്ചു എല്ലാരും കൂടെ എന്റെ തലേൽ കേറാൻ നിക്കണ്ട. ഒരാളുടേം ഔദാര്യത്തിൽ അല്ല ഞാൻ ജീവിക്കുന്നത്.

നന്നായി പണി എടുത്തു തന്നെ ആണ്.ചവിട്ടി താഴ്ത്താം ന്നു ആരും വിചാരിക്കണ്ട അതിന് ഒട്ടു നിന്ന് തരാൻ എന്നെ കിട്ടില്ല.. നിർത്തേടി പറഞ്ഞു നീ എവിടേക്ക് ആണ് പോവുന്നെ. കോളജിൽ ഒക്കെ പഠിക്കുന്ന പെൺകൊച്ചു ആണ് അവൾക് അവളുടേതായ ആവശ്യങ്ങൾ ഉണ്ടാവും അതു ഒന്ന് പറഞ്ഞു എന്ന് വച്ചു നീ ഇങ്ങനെ പറഞ്ഞു കേറണ്ട… ഞാൻ ഒന്നും പറയുന്നില്ല, ഒന്നും കേൾക്കാനും ഇല്ല. അല്ലെങ്കിലും എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആരാണ് ഇവിടെ ഉള്ളത്. എന്നെ അറിയാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. സ്വന്തം മകൾ അല്ലെ ഞാൻ വൈകിട്ട് ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ഒരു ഗ്ലാസ് വെള്ളം എങ്കിലും എനിക്ക് നേരെ നീട്ടിയിട്ടുണ്ടോ.

വയ്യാണ്ട് ഉച്ച വരെ കിടന്നില്ലേ ഞാൻ കഴിഞ്ഞ ദിവസം എന്താ ന്നു എങ്കിലും ഒന്ന് ചോദിക്കാൻ തോന്നിയോ.. സ്വന്തം മകൾ തന്നെ അല്ലെ ഞാനും. നൊന്തു പ്രസവിച്ചത് അല്ലെ അമ്മ എന്നേം. പിന്നെ എങ്ങനെ തോന്നുന്നു അമ്മക്ക് ഇങ്ങനെ എന്നോട് പെരുമാറാൻ… ഇത്രയും പറഞ്ഞു തീർത്തപ്പോഴേക്കും നന്നായി കിതച്ചു പോയിരുന്നു. തളർന്നു കസേരയിലേക്ക് ഇരുന്നു. അമ്മയും വിദ്യയും തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയി.. അല്ലെങ്കിലും അവർ എനിക്ക് വേണ്ടി എന്തെകിലും ചെയ്യും എന്ന് വിചാരിച്ച ഞാൻ അല്ലെ വിഡ്ഢി… ഓരോന്നും ഓർക്കും തോറും നെഞ്ച് വിങ്ങുന്ന പോലെ തോന്നി.കുറച്ചു നേരം കൂടെ അവിടെ ഇരുന്നു പിന്നെ നാളെ പോവണ്ട കാര്യം ഓർത്തപ്പോൾ റൂമിലേക്ക് പോയി കിടന്നു…. ഫോണിൽ അഞ്ചരക്ക് അലാറം വച്ചു ഉറങ്ങി ****

രാവിലെ അലാറം അടിക്കുന്ന കേട്ടാണ് എഴുന്നേൽക്കുന്നത്. മുടി കെട്ടി വച്ചു പോകേണ്ടത് കൊണ്ട് രാവിലെ തല നനക്കുന്ന പരുപാടി ഇല്ല. മേല് കഴുകി നേരെ അടുക്കളയിൽ കേറി. അമ്മ ഒന്നും എണീറ്റിട്ടില്ല. ആദ്യം തന്നെ ഒരു ഗ്ലാസ് കാപ്പി വച്ചു. രാവിലെ ഒന്ന് ചാർജ് ആവാൻ ഒരു കാപ്പി കുടിക്കണം. കാപ്പി കുടി കഴിഞ്ഞാലേ ശരിക്കും ബോധം വരൂ. കാപ്പി കുടിക്കുന്നത് വരെ ഉള്ള കാര്യങ്ങൾ ഒരു അബോധാവസ്ഥയിൽ ആണ് ചെയ്യുന്നേ… കാപ്പി കുടി കഴിഞ്ഞു രാവിലേക്ക് ഉപ്പുമാവ് ഉണ്ടാക്കി.പിന്നെ ചോറും ഒരു തോരനും ചമ്മന്തിയും അരച്ചു. ബാക്കി കറികൾ ഒക്കെ അമ്മയും മകളും അവരുടെ ഇഷ്ടത്തിനു ഉണ്ടാക്കും. മീൻ ഇല്ലത്തെ രണ്ടാൾക്കും ഭക്ഷണം ഇറങ്ങില്ല.

ഞാൻ പിന്നെ കടയിൽ പോയി തുടങ്ങിയത് കൊണ്ട് മീൻ ഒക്കെ വല്ലപ്പോഴും ഉള്ളു. അതും അവധി ആണേ മാത്രം.. അത്യാവശ്യം പണികൾ ഒക്കെ ഞാൻ തീർത്തപ്പോഴേക്കും അമ്മ എണീറ്റു. വിദ്യ എണീക്കാൻ ഇനിയും വൈകും. ഞാൻ ഭക്ഷണം കഴിഞ്ഞു റെഡി ആയപ്പോഴേക്ക് രാധിക വന്നു. അമ്മക്ക് അവളെ കാണുന്നത് ഇഷ്ടം അല്ല. അവൾക്ക് തിരിച്ചും. അമ്മ എന്തെങ്കിലും പറഞ്ഞാൽ അവൾ തിരിച്ചു പത്തു പറയും. ഇടയ്ക്കു വിദ്യക്കും നല്ലത് കൊടുക്കും. ഒക്കെ എന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്. ഞാൻ എന്ന് പറഞ്ഞാൽ ചാവും പെണ്ണ്.

കൊറോണ പ്രശ്നം ഒക്കെ ഒന്നു ഒതുങ്ങി ഇപ്പൊ കടയിൽ ഒക്കെ അത്യാവശ്യം തിരക്ക് ആയി. വൈകിട്ട് വരെ അത്യാവശ്യം നല്ല തിരക്ക് ആയിരുന്നു. രാധുവേ നീ കുറി ഒന്ന് അടച്ചേക്കുവോ. കാശ് കയ്യിൽ ഇരുന്നാൽ ചിലപ്പോൾ പണി പാളും. നാളേക്ക് നിക്കുന്നില്ല അടക്കാൻ. ഇന്നലെ തലയണയുടെ അടിയിൽ വച്ചാണ് കിടന്നുറങ്ങിയത്.. അവിടെ ഒരുത്തി മാളിൽ കറങ്ങാൻ പോകാൻ ആയിട്ട് കാശ് ചോദിച്ചു നടക്കുകയായിരുന്നു.അവസാനം വഴക്കായി, കഴിഞ്ഞ പ്രാവശ്യത്തെ പോലെ പണി പറ്റണ്ടല്ലോ എന്ന് വിചാരിച്ചു കാശ് ഞാൻ തലയ്ക്കടിയിൽവച്ച് കിടന്നേ. ഇവിടുന്ന് ഇറങ്ങാൻ വൈകും അപ്പോഴേക്കും അവര് അടച്ചിട്ടു പോകും. ആ ഞാൻ അടച്ചേക്കാടി. നീ പാസ് ബുക്കും കാശു എന്റെ ബാഗിൽ വച്ചാൽ മതി.

പിന്നെ രാധു… എടീ ആ കുറികാശ് മേടിക്കാൻ വരുമ്പോൾ എന്തൊക്കെ കൊണ്ടുവരണം എന്ന് ചോദിക്കണം.പിന്നെ കറക്റ്റ് ഡേറ്റ് ഉം കൂടെ ഒന്ന് ചോദിച്ചോ. എന്നിട്ട് വേണം വണ്ടി ബുക്ക്‌ ചെയ്യാൻ… ആ നീ വണ്ടി ബുക്ക് ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. നമ്മുടെ കിഡ്സ്‌ സെക്ഷനിലെ സീമ ചേച്ചി വണ്ടി എടുത്തിരുന്നു, നമ്മുടെ സാറിന്റെ ഏതോ ഫ്രണ്ട് ന്റെ അടുത്ത് നിന്ന. അത്യാവശ്യം എന്തൊക്കെയോ ഹെല്പ് കിട്ടി എന്നാ കേട്ടെ. നമുക്ക് സാറിനോട് പറഞ്ഞിട്ട് വണ്ടി ബുക്ക്‌ ചെയ്യാം. ഹാ അങ്ങനെ ചെയ്യാം, ആദ്യം എന്നത്തേക്ക് കിട്ടും എന്ന് അറിയട്ടെ കാശ്… വൈകിട്ട് പതിവ് പോലെ ബസിനാണ് തിരിച്ചു പോയത്. ബസ് ഇറങ്ങി സ്റ്റോപ്പിൽ നോക്കിയപ്പോൾ ആരും ഇല്ല. ടോർച്ചും എടുത്തു പെട്ടന്ന് നടന്നു.. വീട്ടിൽ എത്തിയപ്പോൾ പതിവ് കാഴ്ചകൾ തന്നെ.

ഇന്ന് അമ്മേടേം മോളുടെം മുഖം കുറച്ചു കൂടെ കേറ്റി വച്ചിട്ടുണ്ട്.. നല്ല വിശപ്പുണ്ടായിരുന്നു അതുകാരണം രാധികയെ വിളിക്കാൻ നിന്നില്ല. നേരെ കുളിച്ച് നാമംചൊല്ലി ഭക്ഷണം കഴിച്ചു. അമ്മയും മോളും ഭക്ഷണപാത്രം ആയിട്ട് ഓരോ മൂലയിൽ ഇരിപ്പുണ്ട്. ഭക്ഷണം കഴിഞ്ഞ് രാധുനെ വിളിക്കാൻ ഫോണെടുത്ത് അപ്പോഴേക്കും അവൾ ഇങ്ങോട്ട് വിളിച്ചു. എവിടെപ്പോയി കിടക്കുന്നടീ…. എത്ര നേരമായി. ബസ്സിന് വരുന്ന ദിവസം വീട്ടിലെത്തിയ അപ്പൊ തന്നെ വിളിക്കണം ഞാൻ പറഞ്ഞിട്ടില്ലേ പെണ്ണേ.. എന്റെ പൊന്നെ ടീ ദേഷ്യപ്പെടാതെ വിശന്ന് ചത്താ വന്നത്.. ദേ ഭക്ഷണം കഴിഞ്ഞ് നിന്നെ വിളിക്കാൻ ഫോണെടുത്തതാ.അപ്പൊ നീ വിളിച്ചു.. ഇനി പറ കുറി അടച്ചില്ലേ. അവർ എന്താ പറഞ്ഞേ.. എടീ ഇനി അധികം നൂലാമാലകൾ ഒന്നുമില്ല. കുറി നീ വട്ടം എത്തിയിട്ട് ആണല്ലോ എടുക്കുന്നത്.

അപ്പോൾ നേരത്തെ ഉള്ള ഡോക്യുമെന്റസ് അതൊക്കെ തന്നെ മതി എന്ന് പറഞ്ഞു. അടുത്ത മാസം പത്താം തീയതി കാശ് കിട്ടും. പുതിയ കുറി നീ ചേരുന്നുണ്ടോ എന്നു ചോദിച്ചു ഉണ്ട് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്… പിന്നെ ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരുടെ ഓഫീസിലേക്ക് വിളിച്ചാൽ മതി എന്നു പറഞ്ഞു. ആ, കുറി ചേരണം ഒരെണ്ണം കൂടെ. എനിക്ക് പെട്ടന്ന് ഒരു ആവശ്യം വന്നാൽ തരാൻ ആരും ഇല്ല. ഞാൻ തന്നെ എല്ലാം നോക്കണ്ടേ.. ചിലപ്പോൾ തോന്നും എന്തിനാണ് ഇങ്ങനെ ആർക്കും വേണ്ടാതെ ജീബിക്കുന്നത് എന്ന്. എന്നാ വർത്തമാനം ആണ് കുട്ടിപിശാശേ നി പറയുന്നേ. ഞാൻ ഇല്ലെടി നിനക്ക്.

പിന്നെ ദേ നിന്നെ പ്രസവിചില്ലങ്കിലും നിന്നെ ഓർത്തു നീറുന്ന ഒരു അമ്മയും ഉണ്ട് പിന്നെ എന്താ.. എനിക്ക് അറിയാമേ. ഞാൻ ഒരു ഫ്ലോ ക്ക് അങ്ങ് പറഞ്ഞു പോയ ആണ്.ഞാൻ എന്നായാലും മരിക്കാൻ ഒന്നും തീരുമാനിച്ചിട്ടില്ല.അതോണ്ട് എന്റെ പൊന്നു മോൾ അമ്മേം കെട്ടി പിടിച്ചു കിടന്നു ഉറങ്ങിക്കോ.. നാളെ എന്നാ നമുക്ക് വണ്ടി പോയി ബുക്ക്‌ ചെയ്യാം. നാളെ നിനക്ക് എന്റെ വക ചിലവ് കേട്ടോ… ഓ ആയിക്കോട്ടെ. അപ്പൊ നാളെ കാണാം. നാളെ നീ ആദ്യം സാറിനോട് പോയി സംസാരിക്കാൻ നോക്ക്.എന്നിട്ട് വണ്ടി നോക്കാൻ പോവാ.. മം ശരി ന്നാ നീ വച്ചോ. ഞാൻ കിടക്കാൻ പോവാ, എനിക്ക് തീരെ വയ്യാ ക്ഷീണം……(തുടരും)

ശ്രീദേവി: ഭാഗം 1

-

-

-

-

-