Wednesday, November 13, 2024
Novel

Mr. കടുവ : ഭാഗം 1

എഴുത്തുകാരി: കീർത്തി


ഇന്നലെ രാത്രി തുടങ്ങിയ യാത്രയാണ്. വാച്ചിൽ സമയം നോക്കി 8മണി ആയിരിക്കുന്നു. രാവിലെ വരെ ട്രെയിനിൽ അത് കഴിഞ്ഞ് ഇതിപ്പോ രണ്ടാമത്തെ ബസ്സാണ്. സ്ഥലം എത്താറായോ ആവോ?🤔 ഇടവിട്ട് കണ്ടക്ടറെ നോക്കിക്കൊണ്ടിരുന്നു.

അതേയ് സ്ഥലം എത്താറായെന്നു അറിയാൻ നോക്കീതാ അല്ലാതെ ഛെ.😋ഞാൻ അത്തരക്കാരി നഹി ഹേ. പിന്നെ ആ ചേട്ടനത്ര ചുള്ളനൊന്നുമല്ല. 😜

എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന് തോന്നണു പറയാം ന്നു കണ്ണുകൊണ്ടു കാണിച്ചു.

അയ്യാൾക്ക് മനസിലായില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം വണ്ടിയിൽ കയറിയപ്പോൾ തൊട്ട് തുടങ്ങീതാണ് എത്തിയോ എത്തിയോ ന്നുള്ള ചോദ്യം.

പാവം കേട്ടുമടുത്തിട്ടാണെന്നു തോന്നുന്നു പിന്നെ ഈ പരിസരത്ത് വന്നിട്ടില്ല. എന്നെ ഇത്ര പേടിയോ? 🤔എന്തോ എല്ലാവർക്കും പേടിയാണ് എന്നെ👹.

അതു കഴിഞ്ഞു തിരിഞ്ഞതും അടുത്തിരിക്കുന്ന ചേച്ചി എന്നെ നോക്കി ഒന്നാക്കി ചിരിച്ചു.

മനസിലായി മനസിലായി. തെറ്റിദ്ധരിച്ചു. അയാൾക്ക് എന്റെ അമ്മാവന്റെ പ്രായമുണ്ട് എന്നിട്ട ഹും…അല്ലെങ്കിൽ തന്നെ അവരെ പറഞ്ഞിട്ടും കാര്യമില്ല. അമ്മാതിരി വർത്തകളല്ലേ ദിവസവും കേക്കുന്നത്.

ടൗൺ കഴിഞ്ഞു ഒരു വൺവേ റോഡിലൂടെയാണ് ബസ് പോകുന്നത്.

എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് രേവതിയാണ് പറഞ്ഞത് കൃഷ്ണപുരത്തു സ്കൂളിൽ ഒരു വാക്കൻസി ഉണ്ടെന്ന്.എന്റെ കുളിക്കാട്ടുകാരിയാണ് രേവതി.

സ്കൂളിലും കോളേജിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. കേട്ട പാതി കേൾക്കാത്ത പാതി അപ്ലിക്കേഷൻ അയച്ചു. കിട്ടി.

വീട്ടിൽ നിന്നും ഒത്തിരി ദൂരെയും. അങ്ങനെ പെട്ടീം കെടക്കേം എടുത്ത് പൊന്നു🏃‍♀️. ഒരു തരത്തിൽ പറഞ്ഞാൽ ഒളിച്ചോട്ടം തന്നെ. കൂട്ടിന് ആരെയും കിട്ടാത്തോണ്ട് ഒറ്റയ്ക്കു ഇങ്ങ് പൊന്നു.

രേവതിയുടെ വകയിലുള്ള ഒരു അമ്മാവൻ കൃഷ്ണപുരത്താണ് താമസം. ഒരു രാമേട്ടൻ.

അദ്ദേഹം ബസ്‌സ്റ്റോപ്പിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. ആളെ അറിയില്ല പക്ഷെ ഫോൺ നമ്പർ അവൾ തന്നിട്ടുണ്ട് പിന്നെ ചെറിയൊരു രൂപരേഖയും. പിന്നെ നാവല്ലേ വായിലുള്ളത്😛, ചോദിച്ചു ചോദിച്ചു പോവും. അത്ര തന്നെ.

“കൃഷ്ണപുരം…… കൃഷ്ണപുരം…… ”
കണ്ടക്ടർ വിളിച്ചു പറഞ്ഞു.

രണ്ട് വലിയ ബാഗും എടുത്ത് ഞാൻ സ്റ്റെപ്പിന്റെ അടുത്തേക്ക് നടന്നു. സ്റ്റോപ്പ്‌ എത്തി ഞാൻ ഇറങ്ങി നന്ദി സൂചകമായി കണ്ടക്ടറെ നോക്കി ഒന്നു ചിരിച്ചു😊.

ബസ് പോയപ്പോൾ ചുറ്റും ഒന്ന് നോക്കി. നല്ല ഭംഗിയുള്ള സ്ഥലം.എന്നെ ഹട്ടാത്തകർഷിച്ചു. സൈഡിലേക്ക് നീങ്ങിനിന്ന് രാമേട്ടനെ വിളിച്ചു. ഇപ്പൊ വരാന്നു പറഞ്ഞു.

അടുത്തുള്ള ചായക്കടയിൽ നിന്നും വെള്ള മുണ്ടും നീല ഷർട്ടും ഇട്ട പ്രായമായ ഒരു മനുഷ്യൻ ഇറങ്ങി വരുന്നത് കണ്ടു.

കൈയിലെ ഫോൺ ഷിർട്ടിനെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അയ്യാൾ ബസ്റ്റോപ്പിൽ ആരെയോ തിരഞ്ഞു.

നോട്ടം എന്നിലേക്കു എത്തിയപ്പോൾ സംശയത്തോടെ അയാൾ എന്റെ അടുത്തേക് വന്നു.
“പ്രി….. യ….. മോൾ ”
അയാൾ ചോദിച്ചു.

“അതെ. രാമേട്ടൻ? ”
ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“ആ…..ആവൂ…. ആശ്വാസായി. ഞാൻ വന്നിട്ട് ഇപ്പൊ രണ്ട് ബസ് പോയി. അതിലൊന്നും കാണാതെ ആയപ്പോ ഒരു ആധി. അങ്ങനെ ഇരുന്നപ്പോൾ ഒരു ചായ കുടിക്കാൻ കേറിയതാ. കുട്ടിക്ക് ചായ…? ”

“ഇപ്പൊ വേണ്ട. ”
സ്നേഹത്തോടെ ഞാനത് നിരസിച്ചു.

“എന്നാ നമുക്ക് മേനോൻ സാറിനെ കാണാൻ പോകാം. അതു കഴിഞ്ഞിട്ടാവാം ബാക്കി. ”
ശെരിയെന്ന് ഞാൻ തലയാട്ടി.

ഓട്ടോ സ്റ്റാൻഡിൽ നിന്നും രാമേട്ടൻ ഒരു ഓട്ടോ വിളിച്ചു. കയറി ഇരുന്നതും രാമേട്ടൻ ഡ്രൈവറോട് പറഞ്ഞു.
“വല്യങ്ങുന്നിന്റെ അടുത്തേക്ക് പോണം.”

“ഇപ്പൊ വീട്ടിലല്ലേ ഉണ്ടാവാ? ”
അയാൾ ചോദിച്ചു.

“അതെ. “രാമേട്ടൻ പറഞ്ഞു.

“ഇതാരാ രാമേട്ട?. എന്നെ നോക്കികൊണ്ട് ചോദിച്ചു.

“ഇത് നമ്മുടെ സ്കൂളിലെ പുതിയ ടീച്ചറാണ്. കുറച്ചു ദൂരെന്നാണ്, എനിക്ക് അറിയാവുന്ന കുട്ട്യാ. ”

“നമസ്കാരം ടീച്ചറെ ”
അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. തിരിച്ചു ഞാനും നമസ്കാരം പറഞ്ഞു.

യാത്രയ്ക്കിടയിൽ രാമേട്ടൻ മേനോൻ സാറിനെ കുറിച്ച് പറഞ്ഞു തന്നു.

മാണിക്യമംഗലത്തെ വിശ്വനാഥ മേനോൻ. ഒട്ടനവധി സ്ഥാപനങ്ങളുള്ള മംഗലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി. മേനോന്റെ അച്ഛൻ തുടങ്ങി വെച്ചതാണ് ആ സ്കൂൾ.

അതിനു ശേഷം ആ സാമ്രാജ്യം ഇന്ന് കാണുന്ന രീതിയിൽ വളർന്നു വലുതായത് വിശ്വനാഥ മേനോന്റെ അദ്ധ്വാനത്തിന്റെ ഫലമാണ്. സഹോദരങ്ങളൊക്കെ വെളിയിലാണ്.

ആഘോഷവേളകളിൽ എല്ലാരും ഒത്തുചേരും. ഇപ്പൊ കൂടെ ഭാര്യയും മകനുമാണുള്ളത്.

****———–****———-****———****———****——–****——–****

ഇതേ സമയം മറ്റൊരിടത്തു.
ഒരു ബ്ലാക്ക് കളർ ഓടി കാർ ഒരു ഇരുനില ബംഗ്ലാവിന്റെ മുറ്റത്തു വന്നു നിന്നു. അതിൽ നിന്നും കോട്ടും സൂട്ടുമിട്ട സുന്ദരമായൊരു ചെറുപ്പക്കാരൻ ഇറങ്ങി.

കൂടെ അയാളുടെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളും. ക്രീം കളർ ഷർട്ടും വെള്ള മുണ്ടുമായിരുന്നു വേഷം. കയ്യിൽ ഗോൾഡൻ റിസ്റ്റ് വാച്ചും കഴുത്തിൽ വീതി കൂടിയ സ്വർണമാലയും.

രണ്ടുപേരും അകത്തേക്ക് കടന്നു.അകത്തു നിന്ന് മദ്യവയസ്കയായ ഒരു സ്ത്രീയും മോഡേൺ വസ്ത്രധാരിയായ ഒരു പെൺകുട്ടിയും ഇറങ്ങി വന്നു.
ആ സ്ത്രീ തന്റെ മകനെ ചേർത്തു പിടിച്ചു.

“എന്താ മോനെ വൈകിയേ? ”

“ഫ്ലൈറ്റ് അല്പം ലേറ്റ് ആയിരുന്നു മാലതി. നീ ചെന്ന് ഒന്ന് ഫ്രഷ് ആയിട്ട് വാ സൂരജ്. ”

“ഫ്രഷ് ആവാം. അതിനുമുൻപ് എനിക്ക് ഒരാളെ കാണണം. ”

“മ്മ്…… ചെല്ല് ചെല്ല്. റൂമിൽ ഉണ്ടാവും. ”

ചിരിച്ചുകൊണ്ട് അയാൾ മുകളിലേക്കു കയറിപ്പോയി. ഒരു റൂമിന്റെ കതകിൽ മുട്ടി.

“ദച്ചൂ…….. ദച്ചൂ……… വാതിൽ തുറക്ക്. ”

“ദച്ചൂ…………. ”

വിളിച്ചുകൊണ്ടു അയാൾ ഡോറിന്റെ ഹാന്റിലിൽ പിടിച്ചു തിരിച്ചു. പെട്ടന്ന് ഡോർ തുറന്നു. പക്ഷെ അകത്തു ആരെയും കണ്ടില്ല.

അവൻ ഓരോ മുക്കും മൂലയും അന്വേഷിച്ചു. ഒടുവിൽ സംശയം തോന്നി അവൻ വാർഡ്രോബ് തുറന്നു നോക്കി.

അവളുടെ സാധനങ്ങളും അവിടെ കാണാനില്ല. അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. കണ്ണുകളിൽ ചുവപ്പ് പടർന്നു. ഞരമ്പുകൾ വലിഞ്ഞു മുറുകി.

“ദർശിനി എവിടെ പോയി ഒളിച്ചാലും നീയീ സൂരജിലേക്ക് തന്നെ തിരിച്ചു വരും. കൊണ്ടുവന്നിരിക്കും ഞാൻ……… ”

ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി അവൻ ചുമരിലേക്ക് ആഞ്ഞിടിച്ചു.

ഇത്രയും നാളും ആസ്വദിച്ചു മാത്രമേ ശീലമുള്ളൂ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്യുന്നത്. ഒരു തുടക്കകാരി എന്ന നിലയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കണം. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാനും മറക്കരുത്.

(തുടരും )