Thursday, April 25, 2024
Novel

Mr. കടുവ : ഭാഗം 39

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

പെട്ടന്ന് പഴംപൊരി ഒരു കഷ്ണം എടുത്തു വായിലേക്ക് വെച്ചതും ഓക്കാനിക്കാൻ വരുന്നത് പോലെ. തോന്നലല്ല പുറത്തേക്ക് എന്തൊക്കെയോ വരുന്നുണ്ടെന്ന് മനസിലായപ്പോൾ വേഗം വായും പൊത്തിപ്പിടിച്ച് വാഷ്ബേസിനടുത്തേക്ക് ഓടി. പിറകെ രാധുവും വന്നു. ആ കഷ്ണം പഴംപൊരിയും കുടിച്ച ചായയും എന്തിനധികം പറയുന്നു രാവിലെ കഴിച്ചെന്നു വരുത്തിയ ബ്രേക്ക്‌ഫാസ്റ്റ് അടക്കം പുറത്ത് വന്നു.

“വിഷമിച്ച് നടന്നിട്ട് ഒന്നും കഴിക്കാതെ ഗ്യാസ് കയറിയിട്ടുണ്ടാവും അതാണ്.”
തിരിച്ചു വന്നപ്പോൾ വിനോദ് സാർ പറഞ്ഞു.

അപ്പോൾ കാര്യമാക്കിയില്ലെങ്കിലും ഉച്ചക്ക് ഭക്ഷണം കഴിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കൂടാതെ ചെറിയൊരു തലകറക്കവും.

“ഇത് ഗ്യാസ് കയറിയതാണെന്ന് തോന്നുന്നില്ലല്ലോ. എന്താ മോളെ ഞങ്ങടെ കൊച്ചുമുതലാളി പണി പറ്റിച്ചോ? ”
രാധു ചോദിച്ചപ്പോൾ ഞാൻ സംശയത്തോടെ അവളെ നോക്കി.

“എന്താ? ”

“ദേ ഇവിടെ ഒരു കുഞ്ഞു ചന്ദ്രമൗലി പ്രസന്റ് ആയിട്ടുണ്ടോന്ന്. ”

എന്റെ വയറ്റിലേക്ക് കണ്ണ് കാണിച്ചുകൊണ്ട് രാധു ചോദിച്ചു. അപ്പോഴാണ് ഞാനും അതേപ്പറ്റി ചിന്തിച്ചത്. ശെരിയാണ് ഡേറ്റ് കഴിഞ്ഞിട്ട് ദിവസങ്ങളായി. അച്ഛൻ, അമ്മ, ചന്ദ്രുവേട്ടൻ എല്ലാവരുടെയും സ്നേഹവും ഏട്ടനെ തിരിച്ചു കിട്ടിയ സന്തോഷവും. എല്ലാംകൂടിയായപ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് ഞാൻ മറന്നു. അറിയാതെ എന്റെ കൈ വയറിൽ തലോടി.

“വീട്ടിലേക്ക് പോകുന്ന വഴിക്ക് ഹോസ്പിറ്റലിൽ പോണോ? ”

“ആദ്യം ഞാനൊന്ന് നോക്കട്ടെ. മെഡിക്കൽ സ്റ്റോറിൽന്ന് ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങിനോക്കാം. ”

“എന്നാൽ അത് മതി. ”

എത്രയും പെട്ടന്ന് സ്കൂൾ വിട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. എന്തായിരിക്കും റിസൾട്ട്‌ന്ന് അറിയാനൊരു ആകാംക്ഷ. പോസിറ്റീവ് ആണെങ്കിൽ…… ചന്ദ്രുവേട്ടന്റെ ചെവിയിൽ സ്വകാര്യം പോലെ എനിക്കിത് മന്ത്രിക്കണം.കേട്ടുകഴിഞ്ഞാൽ ആ മുഖത്തു വിരിയുന്ന ഭാവങ്ങൾ എന്തായിരിക്കും. ഓർത്തപ്പോൾ ചിരി വന്നു.

വീട്ടിലെത്തിയതും നേരെ റൂമിലേക്കോടി. ടെസ്റ്റ്‌ ചെയ്തു നോക്കി. സ്ട്രിപ്പിൽ ആ രണ്ടു വരകൾ തെളിഞ്ഞപ്പോൾ ആകെയൊരു വെപ്രാളമായിരുന്നു. വിശ്വസിക്കാനാകാതെ ഒന്നുകൂടി ടെസ്റ്റ്‌ ചെയ്തു. രണ്ടു കിറ്റ് വാങ്ങിച്ചത് നന്നായെന്ന് തോന്നി. വീണ്ടും അങ്ങനെ തന്നെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. രണ്ടു കൈകൊണ്ടും വയറിൽ ചുറ്റിപ്പിടിച്ചു. ഞാനിപ്പോൾ ഒന്നല്ല. രണ്ടാണ്. പെണ്ണായ് പിറന്ന ഈ ജന്മത്തിന്റെ സാഫല്യം. എന്റെ ചന്ദ്രുവേട്ടന്റെ ജീവന്റെ തുടിപ്പ്. ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളം.

വേഗം താഴേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപിടിച്ചു. സീത ചേച്ചി അന്തം വിട്ടു നോക്കിനില്പുണ്ടായിരുന്നു.
“എന്താ മോളെ.? ”

“ഒന്നൂല്ല്യ. ഞാൻ… പെട്ടന്ന്. ”

പറയാൻ തോന്നിയില്ല. ആദ്യം അറിയേണ്ടത് ചന്ദ്രുവേട്ടനാണെന്ന് തോന്നി. അതും നേരിട്ട് പറയണം. അതുകൊണ്ട് ഫോൺ വിളിച്ചപ്പോഴും ഒന്നും പറഞ്ഞില്ല. പക്ഷെ എന്റെ സംസാരത്തിൽ എന്തോ പ്രത്യേക സന്തോഷമുണ്ടെന്ന് ആള് കണ്ടുപിടിച്ചു. പറയില്ലെന്ന് ഞാനും വാശിപിടിച്ചു. നാളെ എത്തിയാൽ നേരിട്ട് ഓഫീസിലേക്ക് പോയിട്ടേ വീട്ടിൽ വരൂവെന്ന് പറഞ്ഞു.

പിറ്റേന്ന് സ്കൂൾ പോകാൻ തോന്നിയില്ല. ലീവാണെന്ന് രാധുനെ വിളിച്ചു പറഞ്ഞു. അവൾക്കറിയേണ്ടത് റിസൾട്ടിനെ കുറിച്ചായിരുന്നു. നാളെ സ്കൂളിൽ വന്നിട്ട് നേരിട്ട് പറയാമെന്ന് അവളോട്‌ പറഞ്ഞു ഫോൺ വെച്ചു. അധികം സംസാരിച്ചാൽ ചിലപ്പോൾ എല്ലാം പറഞ്ഞുപോകും. അങ്ങനെ ചന്ദ്രുവേട്ടന് വേണ്ടി കാത്തിരുന്നു. അങ്ങനെ ഇരുന്നപ്പോളാണ് വൈകീട്ട് അമ്പലത്തിൽ പോകണമെന്ന് തോന്നിയത്. അമ്മയോട് ആവശ്യം പറഞ്ഞപ്പോൾ അച്ഛനും ചന്ദ്രുവേട്ടനും വന്നിട്ട് പോകാമെന്നു സമ്മതിച്ചു. രണ്ടാളോടും വിളിച്ചു പറയുകയും ചെയ്തു.
വൈകുന്നേരം അമ്പലത്തിൽ പോകാൻ തയ്യാറായി ഇരുന്നു. അച്ഛൻ എത്തിയിട്ടും ചന്ദ്രുവേട്ടൻ വന്നില്ല.

അച്ഛനോട് ചോദിച്ചപ്പോൾ പറഞ്ഞു ചന്ദ്രുവേട്ടൻ പിറകെ വരാമെന്ന് പറഞ്ഞുവത്രേ. ഞാൻ ചന്ദ്രുവേട്ടന്റെ കൂടെയെ വരുന്നുള്ളുന്ന് പറഞ്ഞ് അവരെ അമ്പലത്തിലേക്ക് വിട്ടു. പോകാൻ നേരം അച്ഛൻ വിളിച്ചപ്പോൾ ഓഫീസിൽന്ന് ആള് ഇറങ്ങിയെന്ന് അറിയാൻ കഴിഞ്ഞു. ആ ഒരു സമാധാനത്തിലാണ് എന്നെ അവിടെ നിർത്തി അവര് പോയത്. ശ്രദ്ധിക്കണമെന്ന് വാസുവേട്ടനെ പറഞ്ഞേൽപ്പിക്കാനും അച്ഛൻ മറന്നില്ല.

സമയം ഒത്തിരിയായിട്ടും ചന്ദ്രുവേട്ടനെ കണ്ടില്ല. ചുറ്റും ഇരുട്ടിത്തുടങ്ങി. മഴ വരാനുള്ള സാധ്യതയും കാണുന്നുണ്ട്. വിളിച്ചു നോക്കിയപ്പോൾ ഫോൺ റിംഗുണ്ട്. പക്ഷെ എടുക്കുന്നില്ല. അകാരണമായൊരു പേടി മനസിനെ പിടികൂടി. ഓർക്കുംതോറും ആ പേടി വർധിച്ചുകൊണ്ടിരുന്നു. പെട്ടന്ന് ജയദേവൻ അങ്കിൾന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി.

“എന്റെ മകനേ അകത്തു പോയിട്ടുള്ളൂ. ”

സർവ്വദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. ഒരു കൈ കഴുത്തിലെ താലിയിലും മറുകൈ വയറിലും ചേർത്തുവെച്ചു.

“എന്താട വാവേ അച്ഛനെ കാണാത്തത്? ”
ഞാൻ വയറിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ മഴ ചാറിത്തുടങ്ങി. ഞാൻ ചന്ദ്രുവേട്ടൻ വരുന്നതും കാത്ത് പടിയിൽ ചെന്നിരുന്നു. ദൃഷ്‌ടി ഗേറ്റിലേക്കായിരുന്നു.

“ഈശ്വരാ ഒരാപത്തും കൂടാതെ എത്രയും വേഗം എന്റെ ചന്ദ്രുവേട്ടനിങ്ങ് എത്തണേ. ”
അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു കണ്ണടച്ച് പ്രാർത്ഥിച്ചു.

ഒരു വണ്ടിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. മഴ കുറഞ്ഞിരിക്കുന്നു. കാറിൽ നിന്നും ചന്ദ്രുവേട്ടൻ ഇറങ്ങിവന്നു. ചിരിച്ചുകൊണ്ട് സന്തോഷത്തിലാണ് വരവ്. ബാക്കിയുള്ളവര് ഇവിടെ ഉരുകിതീരുകയായിരുന്നു. ഞാൻ ഇരുന്നിടത്ത്ന്ന് എഴുന്നേറ്റു.

“നീയെന്താ ഇവിടെ ഇരിക്കുന്നെ? ”

“എവിടെയായിരുന്നു ഇത്രയും നേരം. ”
ചന്ദ്രുവേട്ടന്റെ ചോദ്യം ശ്രദ്ധിക്കാൻ പോയില്ല.

“ഒന്നും പറയണ്ട. ഇറങ്ങാൻ നേരത്താണ് ഒരു ക്ലൈന്റ് കയറിവന്നത്. പിന്നെ അയാളോട് ഓരോന്ന് ഡിസ്‌കസ് ചെയ്തിരുന്നപ്പോൾ വൈകിയതാണ്. ”

“എങ്കിൽ അതൊന്ന് വിളിച്ചു പറഞ്ഞൂടെ. അല്ലെങ്കിൽ ഞാനെത്ര തവണ വിളിച്ചുന്നറിയുവോ? ഫോൺ എടുക്കായിരുന്നില്ലേ? ”

“അശ്വിനോട്‌ അച്ഛന് വിളിച്ചു പറയാൻ പറഞ്ഞതാണല്ലോ.”

“അച്ഛനും അമ്മയും അമ്പലത്തിലേക്ക് പോയി. കാണാതായപ്പോൾ ഞാൻ ശെരിക്കും പേടിച്ചു. ”

“എനിക്ക് എന്തെങ്കിലും അപകടം പറ്റിന്ന് വിചാരിച്ചോ? ഞാൻ തട്ടിപ്പോയിന്നോ? ”

എന്റെ രണ്ടു തോളിലൂടെയും കൈയിട്ട് ചേർത്തു പിടിക്കുന്നതോടൊപ്പം ചന്ദ്രുവേട്ടൻ ചിരിയോടെ ചോദിച്ചു. പെട്ടന്ന് അത് കേട്ടപ്പോൾ നിയന്ത്രണം വിട്ടുപ്പോയി. കൊടുത്തു ഞാനാ കരണക്കുറ്റി നോക്കി ഒന്ന്.

“കൊന്നുകളയും ഞാൻ. ഇനി ഇമ്മാതിരി എന്തെങ്കിലും പറഞ്ഞാൽ…. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അടുത്ത നിമിഷം ഞാനും വരും കൂടെ. ”

പറയുന്നതിന്റെ കൂടെ ഞാനാ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു. താമസിയാതെ ചന്ദ്രുവേട്ടന്റെ കൈകളും എന്നെ പൊതിഞ്ഞുപിടിച്ചു.

“സോറി. കരച്ചിൽ നിർത്തിക്കേ പ്ലീസ്. കുഴപ്പമൊന്നും പറ്റിയില്ലല്ലോ. ഞാനിങ്ങ് വന്നില്ലേ. ഇനി ഇങ്ങനെ ഉണ്ടാവില്ല. ഉറപ്പ്. ദേ ഇങ്ങോട്ട് നോക്കിയേ എന്നിട്ട് എന്റെ പ്രിയതമ ഒന്ന് ചിരിച്ചേ കാണട്ടെ. ”

എന്റെ സങ്കടം മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ മുഖം താടിയിൽ പിടിച്ചുയർത്തി ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ ഞാനാ കൈ തട്ടിമാറ്റി.

“എനിക്ക് സൗകര്യല്ല്യ. ഞാൻ ചിരി നിർത്തി. ”

എന്നിട്ട് അകത്തു ചെന്ന് സോഫയിൽ പിണങ്ങിയിരുന്നു. കടുവ സോപ്പിടാൻ പിറകെതന്നെയുണ്ട്. ആളെ പേടിപ്പിച്ചിട്ട് ഇപ്പൊ ചിരിക്കണം പോലും.

🎶 പൂമുഖം വിടർന്നാൽ പൂർണേന്തു
നീ പുഞ്ചിരിച്ചാലിന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയസരോവരം പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്…. 🎶

പാട്ടും പാടി എന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് കടുവ സോപ്പ് പതപ്പിക്കുന്നുണ്ട്. ഹും… പതയൂല മോനെ.

“ഒന്ന് നിർത്തുന്നുണ്ടോ പാട്ടും കൂത്തും. അമ്പലത്തിൽ പോണം. അച്ഛനും അമ്മയും നമ്മള് വരുന്നത് നോക്കിനിൽക്കുന്നുണ്ടാവും. ”

“സെറ്റു സാരിയുടുത്ത് സുന്ദരിയായിട്ടുണ്ടല്ലോ? ”
പെട്ടന്ന് കടുവയ്‌ക്കൊരു കള്ളലക്ഷണം. ഞാൻ കടുവയെ സംശയത്തോടെ ഒന്ന് കൂർപ്പിച്ചു നോക്കി.

“പുറത്ത് നല്ല മഴ. ഇവിടാണെങ്കിൽ ഇപ്പൊ നമ്മൾ മാത്രം…അതുകൊണ്ട്……..”

“അതുകൊണ്ട്…? ”

“ഇനിയിപ്പോ അമ്പലത്തിൽ പോണോ? മ്മ്മ്….? ”
കുസൃതിയോടെ അടുത്തുവന്ന് എന്നിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് കടുവ ചോദിച്ചു. ദുരുദ്ദേശം മനസ്സിലായതും ഞാൻ വേഗം ചാടിയെണീറ്റു.

“ദേ… 10മിനിറ്റ് സമയം ഞാൻ തരും. അതിനുള്ളിൽ പോയി കുളിച്ച് റെഡിയായി വന്നില്ലെങ്കിൽ ഞാനെന്റെ പാട് നോക്കി പോകും. പറഞ്ഞേക്കാം. ”
ഇച്ചിരി ദേഷ്യപ്പെട്ടാലേ എന്തെങ്കിലും നടക്കൂ. അല്ല പിന്നെ.

“ഓഹ്… ശരി ബ്രാട്ട്യേ. ”
ചന്ദ്രുവേട്ടൻ മുകളിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ഞാൻ വീണ്ടും സോഫയിൽ ഇരുന്നു. പെട്ടന്ന് കാതിൽ ഒരു ചുടു നിശ്വാസം.

🎶 നിൻ മൃദുയൗവനം വാരിപുതയ്ക്കുന്ന-
തെന്റെ വികാരങ്ങളല്ലേ…. 🎶

കേട്ടപ്പോൾ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞെങ്കിലും ഞാനത് സമർത്ഥമായി മറച്ചുപിടിച്ചു.

“ഇയ്യാളെ ഞാനിന്ന്…. ”
ടീപോയിലെ ഫ്ലവർ വെയിസ് എടുത്തെറിയാൻ ആഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

“അയ്യോ …. വേണ്ട. ഞാൻ ദേ പോയി…. ”
കടുവ വേഗം പാട്ടും മൂളിക്കൊണ്ട് മുകളിലേക്കോടി.

“കള്ളക്കടുവ !!”
ഞാൻ മനസ്സിൽ വിളിച്ചു.

ശ്രീകോവിലിന് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ മനസ്സിൽ നിറയെ ആ കള്ളക്കണ്ണനോടുള്ള നന്ദി മാത്രമായിരുന്നു. ഇങ്ങനെയൊരു ജീവിതം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജീവനോടെ ഉണ്ടാകുമോന്ന് വരെ അറിയില്ലായിരുന്നു. ആ എനിക്ക് നല്ലൊരു ജീവിതം തന്നു. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരച്ഛനെയും അമ്മയെയും തന്നു. പിന്നെ…. എന്റെ കടുവ. എന്നെ പ്രാണനായി കാണുന്ന ഭർത്താവ്. എന്റെ എല്ലാമെല്ലാമാണ്. വര്ഷങ്ങളായി കാണാതിരുന്ന ഏട്ടനെ തിരിച്ചുതന്നു. ആ സന്തോഷങ്ങൾക്കിടയിൽ ഇരട്ടിമധുരമെന്ന പോലെ ഇപ്പൊ ദാ ഇതും.

“പ്രദക്ഷിണം വെക്കണ്ടേ. വാ. ”
ചന്ദ്രുവേട്ടൻ ചോദിച്ചു.

“പോവല്ലേ എനിക്കൊരു കാര്യം പറയാനുണ്ട്. ”
അപ്പോഴേക്കും തിരുമേനി പ്രസാദവുമായെത്തി. പതിവുപോലെ ചന്ദനം തൊടാൻ വേണ്ടി ചന്ദ്രുവേട്ടൻ മുഖം കുനിച്ചുതന്നു.

“എന്റെ ഈ കടുവ അച്ഛനാകാൻ പോവാ. ”

നെറ്റിയിൽ കുറി വരയ്ക്കുന്നതിനിടയിൽ ഞാനാ ചെവിയിൽ പറഞ്ഞു. അതേ നിൽപ്പിൽ ആള് എന്നെ ആശ്ചര്യത്തോടെ നോക്കിയപ്പോൾ ഞാൻ നാണിച്ചു തല താഴ്ത്തി.
“നീ ഇപ്പൊ എന്താ പറഞ്ഞേ? ”

“സത്യം. ദാ ഇവിടെ ഒരാള്…. ”
ആ പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി ചന്ദ്രുവേട്ടന്റെ കൈയെടുത്ത് എന്റെ വയറ്റിൽ ചേർത്തുവെച്ച് ഞാൻ പറഞ്ഞു.

“പ്രിയെ…. ”

“ആദ്യം ഇവിടുത്തെ കണ്ണനോട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നു. പിന്നെ ആ തിരുമുന്നിൽ വെച്ച് തന്നെ ചന്ദ്രുവേട്ടനോടും. ”

പെട്ടന്ന് അമ്പലത്തിലാണെന്ന് പോലും ഓർക്കാതെ ചന്ദ്രുവേട്ടൻ എന്നെ പിടിച്ച് ആ നെഞ്ചിലേക്കിട്ടു. ശേഷം മുഖത്തു നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി.

“എന്താടാ ഇത് നിനക്ക് വീട്ടിലൊന്നും സ്ഥലം പോരാഞ്ഞിട്ടാണോ ഇവടെയും. ശ്രീകോവിലിന് മുന്നിലാണ് നിൽക്കുന്നതെന്ന വല്ല ബോധവുമുണ്ടോ? ”
അച്ഛനായിരുന്നു. കൂടെ അമ്മയുമുണ്ട്.

“അത് അച്ഛൻ പറയണ്ട. ഇങ്ങനെയുള്ള കാര്യത്തിൽ എന്നെക്കാളും വല്ല്യ പുള്ളിയാണ് അകത്തിരിക്കുന്നത്. പിന്നെ ഇത്രയും സന്തോഷമുള്ള ന്യൂസ്‌ കേട്ടാൽ ആരായാലും ഇങ്ങനെയേ ചെയ്യൂ. ”

“അതെന്താ അത്രയ്ക്ക് സന്തോഷമുള്ള കാര്യം. ഞങ്ങളോടും കൂടെ പറയടാ. ഞങ്ങളും ഒന്ന് സന്തോഷിക്കട്ടെ. അല്ലെ ലക്ഷ്മി. ”

ഉടനെ ഞാനും ചന്ദ്രുവേട്ടനും നിന്ന് പരുങ്ങാൻ തുടങ്ങി. “നീ പറ “, “വേണ്ട ചന്ദ്രുവേട്ടൻ പറ ” ന്നും പറഞ്ഞു ഞങ്ങൾ തമ്മിൽ തർക്കമായി. ഒടുവിൽ അച്ഛന്റെ ക്ഷമ നശിച്ചപ്പോൾ ചന്ദ്രുവേട്ടൻ തന്നെ പറയാൻ തീരുമാനിച്ചു.

“അത്… അച്ഛാ…. ”

“മ്മ്മ്… ”

“അമ്മേ…. ”

“എന്താടാ. ”

“നിങ്ങൾ രണ്ടാളും മുത്തശ്ശനും മുത്തശ്ശിയും ആവാൻ പോവാണെന്ന്. ”

“സത്യാണോ മോളെ? ”
അമ്മ ചോദിച്ചപ്പോൾ ഞാൻ തലയാട്ടി.

“വെറുതെയല്ല. രണ്ടു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു മോൾക്ക് വല്ലാത്ത ക്ഷീണം പോലെ. പിന്നെ സ്കൂളിലെ തിരക്കും ഇവൻ അടുത്തില്ലാത്തതിന്റെ വിഷമവും ആകുമെന്നാ കരുതിയത്. എന്തായാലും ഒരുപാട് സന്തോഷമായി മക്കളെ. ”

അമ്മ പറഞ്ഞു. കൂടെ നാളെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് കൺഫേം ചെയ്യാനും തീരുമാനിച്ചു. അതുകഴിഞ്ഞു മതി എല്ലാവരെയും വിളിച്ചു പറയൽന്ന് അച്ഛൻ പറഞ്ഞു.
തിരിച്ചു വീട്ടിലെത്തിയത് വളരെ സന്തോഷത്തോടെയാണ്. അമ്മ അവിടുന്ന് തന്നെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയിരുന്നു. ഒരു മൂന്നു മാസത്തേക്ക് നന്നായി ശ്രദ്ധിക്കണം. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്. അത് കഴിക്കണം മറ്റേത് കഴിക്കരുത്ന്നൊക്കെ പറഞ്ഞു ഒരുപാട് കാര്യങ്ങൾ. അതുകേട്ട് “ഇനിയിപ്പോ ഡോക്ടറെ കാണണ്ട ആവശ്യമുണ്ടോ മോളെ ” ന്ന് അച്ഛൻ അമ്മയെ കളിയാക്കുന്നുണ്ടായിരുന്നു.

റൂമിലെത്തി വസ്ത്രം മാറ്റികൊണ്ടിരിക്കുമ്പോളാണ് ചന്ദ്രുവേട്ടൻ വെപ്രാളപ്പെട്ടു അങ്ങോട്ട്‌ വന്നത്. വന്നപാടെ ആള് എന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. വയറിന്റെ ഭാഗത്ത്‌ നിന്ന് നേര്യത് അല്പം മാറ്റി അവിടെ ചുണ്ട് ചേർത്തു. തന്റെ കുഞ്ഞിന് അച്ഛന്റെ വക ആദ്യസമ്മാനം. ശേഷം അവിടെ മുഖം പൂഴ്ത്തി അങ്ങനെ നിന്നു.

“ചന്ദ്രുവേട്ടാ… ”
ആ മുഖം പിടിച്ചുയർത്തി ഞാൻ വിളിച്ചപ്പോൾ വേഗം എഴുന്നേറ്റ് എന്നെ ഉടുമ്പടക്കം കെട്ടിപിടിച്ചു.

“പ്രിയെ… എനിക്ക്……. ഞാൻ….. അച്ഛൻ…… എങ്ങനെയാ പറയേണ്ടത്ന്ന് അറിയില്ലടൊ. ഒരുപാട് സന്തോഷം തോന്നാ. നമ്മുടെ കുഞ്ഞ്…. ”

പലയിടത്തും ചന്ദ്രുവേട്ടൻ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. ശബ്ദത്തിലും വല്ലാത്ത ഇടർച്ച.
“നിനക്ക് എന്തെങ്കിലും കഴിക്കാൻ തോന്നുന്നുണ്ടോ? എന്തായാലും പറ ഞാൻ വേഗം പോയി വാങ്ങിച്ചു വരാം. മസാല ദോശയോ മറ്റോ? ”

ഭയങ്കര വെപ്രാളമായിരുന്നു ചന്ദ്രുവേട്ടന്. അച്ഛനാകാൻ പോവാണെന്നു അറിഞ്ഞപ്പോൾ കടുവേടെ റിലേ പോയോ ഭഗവാനെ.

“ഇപ്പൊ തല്ക്കാലം ഒന്നും വേണ്ട. വേണംന്ന് തോന്നുമ്പോൾ ഞങ്ങൾ പറയാം. അല്ലെ മോളൂസേ.? ”

“മോളോ? മോളാണെന്ന് നീ ഉറപ്പിച്ചോ? മോനാണെങ്കിലോ? ”

“അല്ല. ഇത് മോളാണ്. നമുക്ക് മോള് മതി. എനിക്ക് ഉറപ്പാ മോള് തന്നെയാ. ”

“നീ എവിടുത്തെ ഭാര്യയാടി. ആദ്യത്തെ കണ്മണി ആണായിരിക്കണം അവൻ അച്ഛനെ പോലെയിരിക്കണം എന്നൊക്കെയല്ലേ സാധാരണ പെണ്ണുങ്ങൾ ആഗ്രഹിക്കുന്നത്. നീ നേരെ തിരിച്ചാണല്ലോ? ”

“എന്റെ പൊന്നേ ഒരു കടുവയെ തന്നെ മേയ്ക്കാൻ പെടണ പാട് എനിക്കെ അറിയൂ. അപ്പഴാ ഒരു കുട്ടികടുവ. ”

“ദുഷ്ടെ നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല. ”
കടുവ പിണക്കം നടിച്ച് ബെഡിൽ ചെന്നിരുന്നു. പിറകെ ഞാനും.

“ചന്ദ്രുവേട്ടൻ കേട്ടിട്ടുള്ളത് പോലെ ഞാനും കേട്ടിട്ടുണ്ട്. പൊതുവെ അച്ഛന്മാരോട് കൂടുതൽ സ്നേഹം പെൺകുട്ടികൾക്കാണെന്ന്. ഏതായാലും എനിക്ക് ചന്ദ്രുവേട്ടനോട് സ്നേഹമില്ലന്നല്ലേ പറയുന്നത്. അപ്പൊ പിന്നെ ഈ അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന ഒരു പൊന്നുമോൾ മതി എനിക്ക്. ”

ചന്ദ്രുവേട്ടന്റെ ഇരുകവിളിലും പിടിച്ചുവലിച്ച് ഞാനത് പറഞ്ഞപ്പോൾ കടുവ എന്നെ വലിച്ച് ആ നെഞ്ചിലേക്കിട്ടു.
“പിന്നെ വേറൊരു കാരണം കൂടെയുണ്ട്. അത് പറഞ്ഞാൽ ചന്ദ്രുവേട്ടൻ വിഷമിക്കരുത്. ”

“അതെന്താ? ”

“അമ്മുട്ടിക്ക് വേണ്ടിയാ ഞാനങ്ങനെ ആഗ്രഹിച്ചത്. സ്നേഹിച്ച് കൊതിതീരും മുന്നേ മകളെ നഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും വേണ്ടി. അനിയത്തിക്കുട്ടിയെ കണ്ടും ലാളിച്ചും മതിയാവാത്ത എന്റെ ചന്ദ്രുവേട്ടന് വേണ്ടി. നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാനും നിങ്ങളോടൊപ്പം ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനും കഴിയാതെ പോയ അമ്മുട്ടിക്ക് വേണ്ടി. അമ്മു അവള്ടെ ഈ ഏട്ടന്റെ മകളായി പുനർജനിക്കട്ടെ. ”

വൈകാതെ ആ കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ടുകൂടാൻ തുടങ്ങി. ഉടനെ എന്തേലും ചെയ്തില്ലെങ്കിൽ ഇവിടെ കടുവക്കണ്ണീര് ഒഴുകുമല്ലോ. ഞാനോർത്തു.

“അയ്യേ മോളൂസേ ദേ അച്ഛൻ കരയാൻ പോവാന്ന് തോന്നണു. ഇത് നമ്മുടെ അച്ഛനല്ല ട്ടൊ. നമ്മുടെ അച്ഛൻ കരയൊന്നും ഇല്ല. നല്ല സ്ട്രോങ്ങ്‌ ആണ്. ചൂടൻ. കലിപ്പൻ കടുവ. ഇത് വേറെ ആരോ ആണ്. ”

“എടി എടി നീ എന്റെ മോളെകൂടെ പഠിപ്പിക്ക് അച്ഛൻ കടുവയാണെന്ന്. എന്നിട്ട് ഇവിടെ മൊത്തം വിളിച്ചോണ്ട് നടക്കട്ടെ കടുവച്ഛൻ കടുവച്ഛൻന്ന്. ഈ അമ്മ പറയുന്നതൊന്നും അച്ഛന്റെ മോൾ കേൾക്കണ്ട ട്ടാ. അമ്മ അങ്ങനെ പലതും പറയും. അമ്മയ്ക്കേയ് ബുദ്ധിക്ക് അല്പം കുറവുണ്ട്. അതാ. ”

“ദേ കടുവേ…. ഇപ്പൊ അച്ഛനും മോളും ഒന്നായി. ഞാൻ പുറത്ത്. ഇനി പ്രിയെ പ്രിയെന്നും വിളിച്ചോണ്ട് വായോ ശെരിയാക്കി തരാം ഞാൻ. ”

“കണ്ടോ കണ്ടോ അമ്മേടെ കുശുമ്പ് കണ്ടോ. കുശുമ്പിപാറൂ.. നീ ഞങ്ങടെ മുത്തല്ലേ. അല്ലേടാ വാവേ? ”
എന്നെയും ചേർത്തുപിടിച്ചു ചന്ദ്രുവേട്ടൻ ബെഡിലേക്ക് ചാഞ്ഞു. മറുകൈ അപ്പോഴും എന്റെ വയറിൽ തന്നെയായിരുന്നു.

പിറ്റേന്ന് തന്നെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് കൺഫേം ചെയ്തു. എല്ലാവരെയും വിളിച്ചു സന്തോഷവാർത്ത അറിയിച്ചു. അറിഞ്ഞപ്പോൾ മുതൽ നാട്ടിലേക്ക് വരാൻ വേണ്ടി അശ്വതി കയറുപൊട്ടിക്കാൻ തുടങ്ങി. ഒരുവിധം ആശ്വസിപ്പിച്ച് നിർത്തി. ഏട്ടനും ഒത്തിരി സന്തോഷമായി. പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തോടൊപ്പം പരിചരണത്തിന്റെയും കൂടിയായിരുന്നു. അമ്മയും അച്ഛനും സീത ചേച്ചിയും അങ്ങനെ എല്ലാവരും. ഇതിനെല്ലാം ഇടയിലും ചന്ദ്രുവേട്ടൻ എനിക്കൊരു അത്ഭുതമായിരുന്നു. അന്നുവരെ ഞാൻ കണ്ടിട്ടുള്ള എന്റെ കടുവയിൽ നിന്നും വ്യത്യസ്തമായി ചന്ദ്രുവേട്ടനിലെ അച്ഛനെ ഞാൻ മനസ്സിലാക്കുകയായിരുന്നു. അറിയുകയായിരുന്നു. എല്ലാ രീതിയിലും ഒരച്ഛനാകാൻ ചന്ദ്രുവേട്ടൻ തയ്യാറായികഴിഞ്ഞിരുന്നു.
(തുടരും)

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32

Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 34

Mr. കടുവ : ഭാഗം 35

Mr. കടുവ : ഭാഗം 36

Mr. കടുവ : ഭാഗം 37

Mr. കടുവ : ഭാഗം 38