Thursday, April 25, 2024
Novel

Mr. കടുവ : ഭാഗം 21

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

ദൈവമേ സൂപ്പർ പാട്ട്. ഔട്ട്‌ ഹൗസിലായിരുന്നെങ്കിൽ ആസ്വദിച്ച് കാണായിരുന്നു. ഇതിപ്പോ കടുവയുടെ കൂടെ??? ഇടംകണ്ണിട്ട് കടുവയെ നോക്കിയപ്പോൾ എന്തോ പോയ അണ്ണാനെ പോലെ
ടി. വി. യിലേക്ക് നോക്കി വായും പൊളിച്ച് കണ്ണും തള്ളി ഇരിപ്പുണ്ട്.

ഇയ്യാളെന്താ ഈ പാട്ട് ഇതിനുമുൻപ് കണ്ടിട്ടില്ലേ? ഇങ്ങനെ ഇരിക്കുന്നതെന്താ? പെട്ടന്ന് കടുവയും എന്നെ നോക്കി. നിഷ്കളങ്കമായി ഞാനൊന്ന് ചിരിച്ചു.

എന്നിട്ട് വെപ്രാളപ്പെട്ടു ചാനൽ മാറ്റാൻ ശ്രമിച്ചു. കുരുത്തംകെട്ട റിമോട്ട് !ആവശ്യനേരത്ത് വർക്ക്‌ ചെയ്യും ഇല്ല. കുന്തം. കുറെ തട്ടിയും മുട്ടിയും നോക്കി.
നോ രക്ഷ.

റിമോട്ടിനോടുള്ള ദേഷ്യത്തോടെയാണ് കടുവയുടെ മുഖത്തേക്കും നോക്കിയത്. ഒരു കള്ളചിരിയും ചിരിച്ച് എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

ഒരു അവലക്ഷണം കെട്ട ചിരിയാണല്ലോ ഭഗവാനെ. എല്ലാവരും ഓണാഘാഷത്തിന് പോയിരിക്കാണ്.

കടുവയും ഞാനും മാത്രം. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണെങ്കിൽ പറയേം വേണ്ട. കടുവ ബാലൻ. കെ. നായർ ആവുമോ?

എനിക്കാണെങ്കിൽ കൈയും കാലും അനങ്ങുന്നില്ല. ഇറങ്ങിയോടാനും വയ്യ. ഇനിയെന്താ ചെയ്യാ? പെട്ടന്ന് കടുവ എന്റടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു.

അറ്റത്തായതുകൊണ്ട് എനിക്ക് നീങ്ങാൻ സ്ഥലവുമില്ല. പാവം ന്റെ ലോലഹൃദയം പേടിച്ച് പെരുമ്പറ കൊട്ടാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

ഇതിന്റെയൊക്കെ കൂടെ എന്തുകാര്യത്തിനാ ഈ കൈയിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നതെന്ന് മനസിലാവുന്നില്ലല്ലോ.

കടുവ അടുത്തേക്ക് വരുന്തോറും ഞാനും പുറകോട്ടു ചാഞ്ഞുകൊണ്ടിരുന്നു. സോഫയുടെ ബാക്ക്ബോർഡ് വരെ പോയി ചാരിനിന്നു. കടുവയുടെ മുഖം എന്നിലേക്ക്‌ അടുത്തുകൊണ്ടിരുന്നു.

ആ ചിരിയും നോട്ടവും എന്റെ കണ്ട്രോളും കളയുമെന്ന് തോന്നി. മനസ്സിൽ അടക്കിവെച്ച കടുവയോടുള്ള ഇഷ്ടം പുറത്തുവന്ന് എന്നെക്കൊണ്ട് അവിവേകമൊന്നും ചെയ്യിക്കല്ലേ കൃഷ്ണ ന്ന് ഞാൻ പ്രാർത്ഥിച്ചു.

ആ മുഖം വിരലിട വ്യത്യാസത്തിൽ എന്റടുത്തു എത്തിയതും പെട്ടന്ന് കൈയിലുണ്ടായിരുന്ന റിമോട്ട് ആ ഗ്യാപ്പിൽ പിടിച്ചു.

ചന്ദ്രുവേട്ടൻ മുഖം കുറച്ചു പുറകോട്ട് വലിച്ച് റിമോട്ടിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി.

ശേഷം ഒരു കൈകൊണ്ടു എന്റെ കൈത്തണ്ടയിൽ പിടിത്തമിട്ടു. മറുകൈകൊണ്ട് റിമോട്ട് വാങ്ങിച്ച് ടി. വി. ഓഫ് ചെയ്തു. ഞാനപ്പോൾ ടി. വി. യിലേക്ക് നോക്കി.

“ഓഫായില്ലേ? ”

കാതോരം ഒരു ചുടുശ്വാസം പതിച്ചപ്പോൾ ഞാൻ ഞെട്ടി ആ കണ്ണുകളിലേക്ക് നോക്കി. എന്റെ ശ്രദ്ധയൊന്ന് പാളിയ തക്കത്തിന് കൂടുതൽ അടുത്തേക്ക് വന്നതായിരുന്നു കോഴിക്കടുവ.

“മ്മ്…? ”

മറുപടി ഇല്ലാതായപ്പോൾ പുരികം പൊക്കി കടുവ വീണ്ടും ചോദിച്ചു. ഞാൻ ഉവ്വെ ന്ന് തലയാട്ടി. ആ കുസൃതിചിരിയോടുകൂടി തന്നെ കൈയിലെ പിടിവിട്ട് ഫയലുമെടുത്ത് ചന്ദ്രുവേട്ടൻ മുകളിലേക്ക് പോയി. അപ്പോഴാണ് എനിക്ക് ശെരിക്കും ആശ്വാസമായത്. നെഞ്ചിൽ കൈവെച്ച് ഞാനൊരു ദീർഘശ്വാസമെടുത്ത് വിട്ടു.

പിന്നെ കുറേനേരം കഴിഞ്ഞാണ് ചന്ദ്രുവേട്ടൻ താഴേക്ക് വന്നത്. ആ നേരംകൊണ്ട് ഞാനിന്നത്തെ പത്രം മുഴുവൻ അരച്ചുകലക്കി കുടിച്ചു. അതിൽനിന്നും ഏത് ചോദ്യം ചോദിച്ചാലും മണി മണിപോലെ പറയുമെന്ന അവസ്ഥയായി.

എനിക്ക് കടുവയുടെ മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി. പക്ഷെ പുള്ളിക്ക് ആ വക ഒരു പ്രശ്നവുമില്ലായിരുന്നു. താഴെ വന്ന കടുവ നേരെ പുറത്തേക്കാണ് പോയത്.

സമയം കുറച്ചു കഴിഞ്ഞിട്ടും തിരിച്ചു വരുന്നത് കാണാതായപ്പോൾ ഞാനും പുറത്തേക്കിറങ്ങി. ഉദ്യാനപാലകൻ ചെടികളോട് പ്രണയസല്ലാപത്തിലാണ്. ഈ സല്ലാപം എന്നോടായിരുന്നെങ്കിലെന്ന് ആശിച്ചുപോയി.

നമ്മളെയൊന്നും കണ്ണിൽ പിടിച്ചിട്ടുണ്ടാവില്ല. വലിയ കൊച്ചുമുതലാളിയല്ലേ. സ്വഭാവം കടുവയുടെതാണെങ്കിലും കണ്ടാൽ ഏത് പെണ്ണും മൂക്കുംകുത്തി വീഴും. അതിന്റെ അഹങ്കാരം ണ്ടാവും. ആഹ് … ദർശനസുഖം. ഞാൻ നേടുവീർപ്പിട്ടു.

കടുവയ്ക്ക് ആ ചെടികൾ അത്രമേൽ പ്രിയപ്പെട്ടതാണെന്ന് അവയോടുള്ള കടുവയുടെ ഓരോ നോട്ടത്തിൽ പോലുമുണ്ട്. .

കടുവയല്ലാതെ വേറെ ഒരാളെക്കൊണ്ട് ആ ചെടികൾ തൊടീക്കില്ല. ഒരു നിശ്ചിത സമയത്തിനപ്പുറം അവയെ നോക്കിനിൽക്കുന്നത് തന്നെ തെറ്റാണത്രെ. എന്താ ലേ?

ഞാൻ നോക്കിയിരിക്കുന്നത് കണ്ട് കടുവ ‘ഇങ്ങോട്ട് വാ ‘ എന്ന അർത്ഥത്തിൽ എന്നെ തലയാട്ടി വിളിച്ചു. വളരെ സന്തോഷത്തോടെ ചാടിത്തുള്ളി അങ്ങോട്ട്‌ പോയ എനിക്ക് കുറച്ചു കഴിഞ്ഞതും വരണ്ടായിരുന്നു ന്ന് തോന്നി.

കടുവയുടെ ‘പൂന്തോട്ടചരിതം ഒന്നാം ഖണ്ഡം ‘ പാടിക്കേൾപ്പിക്കാനായിരുന്നു വിളിച്ചത്. ഇത്രയും ദിവസം പൂക്കളമിടാൻ ഉള്ള പൂക്കൾ അച്ഛൻ വാങ്ങിച്ചു കൊണ്ടുവരികയായിരുന്നു ചെയ്തത്. ഖണ്ഡകാവ്യം കേൾക്കുന്നതിനിടയിൽ

“തിരുവോണത്തിന് പൂക്കളമിടാൻ ഇതിൽനിന്നും പൂ പറിക്കാമെ” ന്ന്
ഞാനൊന്ന് പറഞ്ഞുപോയി. അതിന് എന്നെയൊരു നോട്ടം നോക്കിയിട്ടുണ്ട്. എന്നെ ദഹിപ്പിച്ച് വെണ്ണീറാക്കാനും മാത്രം ശക്തിയുണ്ടായിരുന്നു ആ നോട്ടത്തിന്. ശേഷക്രിയ ചെയ്യാൻ കുറച്ചു ചാരമെങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു.

ചെടികൾക്കിടയിലൂടെ സംസാരിച്ചു നടന്ന് സമയം പോയതറിഞ്ഞില്ല. ഇടയ്ക്കൊരു പൊട്ടലും ചീറ്റലും ഒഴിച്ചാൽ കടുവയുമായി ശെരിക്കും കൂട്ടായി. ഇന്നലത്തെ മാറ്റം എന്റെ തോന്നലായിരുന്നില്ല.

ആദ്യമായിട്ടാണ് ഈ മൊതലിനോട് ഇങ്ങനെ അടുത്തിടപഴകുന്നത്. ഇപ്പോൾ ശെരിക്കും ഒന്ന് പ്രേമിക്കാനൊക്കെ തോന്നും. പക്ഷെ എപ്പഴാ സ്വഭാവം മാറുക ന്നാണ്. പിന്നെ ഈ പറഞ്ഞ സാധനം എന്നോടും തോന്നണ്ടേ?

സമയം ഉച്ചയോടടുത്തപ്പോൾ അച്ഛനും അമ്മയും വന്നു. കൂടെ അച്ചുവേട്ടനും ഉണ്ടായിരുന്നു. എന്നെ കണ്ടതും ” പെങ്ങളെ ” ന്നും വിളിച്ചോണ്ട് അടുത്തേക്ക് വന്നു.

സ്കൂളിലെ ഓണാഘോഷത്തെ കുറിച്ച് അച്ചുവേട്ടന് പറഞ്ഞത് കേട്ടപ്പോൾ പോകാൻ പറ്റാത്തതിൽ കൂടുതൽ വിഷമം തോന്നി.

“ഇതെന്ത് പറ്റിയതാ പെങ്ങളെ കവിളത്ത് പാട്? ”

കടുവയെ നോക്കിയപ്പോൾ “പാടോ? എവിടെ ഞാൻ കണ്ടില്ലല്ലോ ” ” ന്നുള്ള രീതിയിൽ എന്റെ മുഖത്തേക്ക് നോക്കുന്നു. ദുഷ്ടൻ.

“അതോ. ഒരു കടുവ എന്നെ സ്നേഹിച്ചതാ. ”

ചന്ദ്രുവേട്ടന്റെ മുഖത്തേക്ക് കൂർപ്പിച്ച് നോക്കികൊണ്ട് ഞാൻ പറഞ്ഞു.

“കടുവയോ? ”

“മ്മ്… എന്നെ അത്രയ്ക്ക് ഇഷ്ടമാണെന്നേ. അതുകൊണ്ടാ മൂന്നു ദിവസായിട്ടും പാട് മായാത്തത്. ”

അപ്പോഴേക്കും അമ്മ എന്നെ വിളിച്ചു. അകത്തേക്ക് കയറുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും കൂടി എന്നെ നോക്കി ചിരിച്ചുകൊണ്ട് എന്തോ പറയുന്നുണ്ടായിരുന്നു.

അമ്മ സ്കൂളിൽ നിന്നും കൊണ്ടുവന്ന ചോറും കറികളും ഡൈനിങ് ടേബിളിൽ ഇലയിട്ട് വിളമ്പുകയായിരുന്നു. ഞാനും കൂടെ കൂടി. നോക്കിയപ്പോൾ നാല്‌ ഇലയുണ്ട്.

“അമ്മേ ഇത്….. നാല്‌…… ഇല? ”

“മക്കള് ഇവിടെയിരിക്കുമ്പോ ഞങ്ങൾക്ക് അവിടുന്ന് കഴിച്ചാൽ ഇറങ്ങുവോ? എല്ലാരും കൂടി നിർബന്ധിച്ചപ്പോൾ അച്ഛൻ മാത്രം കുറച്ചു കഴിച്ചൂന്ന് വരുത്തി. നിങ്ങളോടൊപ്പം കഴിക്കാൻ. ”

“അച്ചുവേട്ടന്? ”

“അവൻ അവിടുന്ന് കഴിച്ചു. അവര് കൂട്ടുകാര് കൂടിട്ട് ”

“മോള് ചന്ദ്രു നെ വിളിക്ക് കഴിക്കാം. ”

“ശരി അമ്മേ. ”

ഞങ്ങൾ നാലുപേരും കൂടിയിരുന്ന് സദ്യ കഴിച്ചു. ഞങ്ങളുടെ കൂടെ കുറച്ചു കഴിക്കാമെന്ന് പറഞ്ഞു നിർബന്ധിച്ചപ്പോൾ കൈ കഴുകാൻ വയ്യന്ന് പറഞ്ഞ് അമ്മയുടെയും ചന്ദ്രുവേട്ടന്റെയും കൈയിൽ നിന്നും വായിൽ വാങ്ങി കുറച്ചു കഴിച്ചു.

അതുകഴിഞ്ഞു ചന്ദ്രുവേട്ടൻ അച്ചുവേട്ടന്റെ കൂടെ സ്കൂളിലേക്ക് പോയി. ഒരു റോയൽ ബ്ലൂ കളർ ഷർട്ടും കസവ് മുണ്ടുമായിരുന്നു വേഷം. അതുകണ്ടു അച്ചുവേട്ടൻ

“ഇനിയിപ്പോ ഞാൻ അങ്ങോട്ട്‌ വന്നിട്ട് കാര്യമുണ്ടെന്ന് തോന്നണില്ല” ന്ന്
നിരാശപ്പെടുന്നുണ്ടായിരുന്നു. അച്ഛനും പിന്നെ പോയില്ല.

ഞാൻ സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചപ്പോൾ കുറച്ചു അച്ഛൻ പറയും കുറച്ചു അമ്മ പറയും. അതായിരുന്നു അവസ്ഥ. രണ്ടാളുടെയും ശരീരം അവിടെയായിരുന്നെങ്കിലും മനസ് ഇവിടെയായിരുന്നു ന്ന് അതിൽ നിന്നും മനസിലായി. ചോദിച്ചപ്പോൾ സമ്മതിച്ചു.

ഞങ്ങൾ തല്ലുകൂടി ഏത് അവസ്ഥയിൽ ആയിട്ടുണ്ടാവും എന്നുള്ള പേടിയായിരുന്നു രണ്ടുപേർക്കും. പ്രശ്നമൊന്നും ഉണ്ടായില്ലെന്ന് പറഞ്ഞപ്പോൾ രണ്ടാൾക്കും അതിശയം.

അപ്പോഴാണ് പുറത്ത് കാളിംഗ് ബെൽ അടിഞ്ഞത്. ഞാൻ നോക്കാമെന്നു പറഞ്ഞു പുറത്തേക്ക് നടന്നു. വന്നിരിക്കുന്ന ആളെ കണ്ട് എന്റെ കണ്ണുകൾ അതിശയത്താൽ വിടർന്നു.

 

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20