Mr. കടുവ : ഭാഗം 31

Spread the love

എഴുത്തുകാരി: കീർത്തി


തോളിൽ വെച്ചിരുന്ന കൈ തട്ടിമാറ്റി പോകാൻ നിന്നതും കൈയിൽ പിടി വീണു. തിരിഞ്ഞു നോക്കാൻ പോലും സമ്മതിക്കാതെ എന്നെ വലിച്ച് ആ നെഞ്ചിലേക്കിട്ടു. ഞാൻ പിണക്കം നടിച്ച് തല താഴ്ത്തി നിന്നു. ചന്ദ്രുവേട്ടൻ ചൂണ്ടുവിരലുപയോഗിച്ച് എന്റെ മുഖം പിടിച്ചുയർത്തി. അപ്പോഴും ആ മുഖത്തു നോക്കാതെ കണ്ണടച്ചുപിടിച്ച് ഞാൻ പിണങ്ങി നിന്നു.

“പിണങ്ങിയോ.? മ്മ്മ്…? ”

മറുപടി മൗനമായിരുന്നു. പെട്ടന്ന് ദാവണിവിടവിലൂടെ ഇടുപ്പിൽ പതിഞ്ഞ ആ കൈവിരലുകളുടെ കുസൃതിയിൽ കണ്ണുതുറന്നപ്പോൾ കണ്ടത് കണ്ണിലും ചുണ്ടിലും കള്ളത്തരം ഒളിപ്പിച്ച് എന്നെ നോക്കുന്ന ചന്ദ്രുവേട്ടനെയാണ്. ദാവണിയുടുക്കാൻ തോന്നിയ സമയത്തെ ഞാൻ മനസാൽ സ്മരിച്ചു. ഏത് നേരത്താണോ എനിക്കങ്ങനെ തോന്നിയത്? ഇങ്ങേർക്ക് ഇതെന്തിന്റെ കേടാ. മുറ്റത്താണ് നിൽക്കുന്നതെന്ന ബോധം പോലുമില്ല. കടുവ ഇപ്പൊ ഏതുനേരവും റൊമാൻസാണല്ലോ? കുതറിമാറാൻ കാണിച്ച പരിശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ഇങ്ങേര് ഇപ്പഴേ ഇങ്ങനെയാണെങ്കിൽ കല്യാണം കഴിഞ്ഞാൽ എന്താവും അവസ്ഥ? പതിയെ ചന്ദ്രുവേട്ടൻ മുഖം എന്നിലേക്ക് അടുപ്പിച്ചു. ഇന്നലെ തരാൻ പറ്റാഞ്ഞത് ഇപ്പൊ തരാൻ പോവണോ? ഈശ്വരാ ചന്ദ്രുവേട്ടാ നമ്മളിപ്പോ റൂമിലല്ല, മുറ്റത്താണ്. വളരെ പതുക്കെ ചന്ദ്രുവേട്ടന്റെ നെറ്റി എന്റെ നെറ്റിയിൽ മുട്ടിച്ചു. കൈകളുടെ കുസൃതി അപ്പോഴും അവസാനിച്ചിരുന്നില്ല.

“മ്മ്ഹ്ഹ്.. മ്മ്ഹ്ഹ്…. എന്തൊരു പൊടിയാ ലെ? ”
അച്ഛന്റെ ശബ്ദം കേട്ടതും ചന്ദ്രുവേട്ടനെ തള്ളിമാറ്റി ഞാൻ അകന്നു നിന്നു.

“ഇവിടെ പൊടിയൊന്നും ഇല്ലല്ലോ? ”
മൂർത്തി അങ്കിൾ ആണ്.

“അല്ല പൊടി വരുമ്പോഴേക്കും ചുമച്ചു നോക്കിയതാ. മിക്കവാറും ഈ ചുമ ഞാൻ സ്ഥിരമാക്കേണ്ടി വരും. ലക്ഷ്മിക്കും പഠിപ്പിച്ചു കൊടുക്കണം. ”

ഞങ്ങളെ നോക്കിയാണ് അച്ഛൻ അത് പറഞ്ഞത്.

“എന്ത്? ചുമക്കാനോ? ”
കുഞ്ഞുണ്ണി ഏട്ടൻ ചോദിച്ചു.

“ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്. ”
അച്ഛൻ ചന്ദ്രുവേട്ടനിട്ട് തങ്ങിയതാണെന്ന് മനസിലായപ്പോൾ ആള് പറഞ്ഞു. ഞാൻ ചിരി അടക്കിപ്പിടിച്ച് ചന്ദ്രുവേട്ടനെ നോക്കി.

“നീയും വല്ലാതെ കിണിക്കൊന്നും വേണ്ട. ആദ്യം പണി കിട്ടാൻ പോണത് നിനക്കായിരിക്കും. ”
എനിക്കൊരു സൂചനയും തന്ന് അച്ഛനെയും ഒന്ന് ഉഴിഞ്ഞു നോക്കി ചന്ദ്രുവേട്ടൻ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി. അച്ഛൻ അപ്പോൾ എന്നെ നോക്കി കണ്ണിറുക്കി ഒന്നുമില്ലെന്ന് പറഞ്ഞു.

ഉച്ചക്ക് ഭക്ഷണം കഴിച്ച് എല്ലാരും പൂമുഖത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നുനിന്നത്. ഡ്രൈവർ ഇറങ്ങി പിറകിലെ ഡോർ തുറന്നു. ഡ്രൈവർ എന്ന് തോന്നിക്കുന്ന അങ്കിൾന്റെ ഗുണ്ടയാണ് അയ്യാൾ. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് മൂർത്തി അങ്കിളും കുഞ്ഞുണ്ണി ഏട്ടനും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ജയദേവൻ അങ്കിൾ ആയിരുന്നു അത്. ചുവപ്പ് കലർന്ന കണ്ണുകളിൽ രൂക്ഷമായ നോട്ടവുമായി അങ്കിൾ മുറ്റത്ത് തന്നെ നിന്നതേയുള്ളൂ. മൂർത്തി അങ്കിളും കുഞ്ഞുണ്ണി ഏട്ടനും മുറ്റത്തേക്ക് ഇറങ്ങി ചെന്നു. അവരെ ഒന്ന് നോക്കിയശേഷം അങ്കിൾ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു.

“നീ എന്റെ മോനെ തല്ലിക്കും ലെ? ”
ഗാംഭീര്യമാർന്ന ശബ്ദം അവിടമാകെ മുഴങ്ങി.

“ആരാടാ എന്റെ മോനെ തല്ലിചതച്ചത്? ”

“ഞാനാ. ”
ചന്ദ്രുവേട്ടൻ ഇരുന്നിടത്ത് നിന്നും അനങ്ങാതെ പറഞ്ഞു.

“എന്റെ മോനെ തല്ലാനും മാത്രം നീയാരാടാ? എന്ത് ധൈര്യത്തിലാ നീ അത് ചെയ്തത്? ”

“എന്റെ കണ്മുന്നിൽ വെച്ച് എന്റെ പെണ്ണിനെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടാൽ ഞാനെന്താ കൈയും കെട്ടി നോക്കി നിൽക്കണോ? ”

“നിന്റെ പെണ്ണോ? എന്റെ മോൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണാണ് ഇത്. ഇവരുടെ വിവാഹം പണ്ടേക്ക് പണ്ടേ ഉറപ്പിച്ചതാണ്. ”

“അതൊക്കെ പണ്ടല്ലേ. പണ്ടത്തെ കാര്യം പണ്ട്. അക്കാര്യവും പറഞ്ഞ് ഇനി ഇവള്ടെ ഏഴയലത്ത് വന്നേക്കരുത് അച്ഛനും മകനും.”

“എനിക്ക് വർണിങ് തരുന്നോടാ. നിനക്ക് എന്നെ ശെരിക്കും അറിയില്ല. മൂർത്തി ഒന്ന് പറഞ്ഞു കൊടുത്തേക്ക്. ചെറുപ്പമല്ലേ. അച്ഛനും അമ്മയ്ക്കും ഒറ്റ മോനാണല്ലേ? ”

“ജയ താനെന്തിനാ പ്രശ്നമുണ്ടാക്കുന്നെ. പ്രിയ മോളെ വെറുതെ വിടണം. ഉപദ്രവിക്കരുത്. ”
മൂർത്തി അങ്കിൾ പറഞ്ഞു.

“എവിടെയോ പോയി തണ്ടും തടിയും ഉള്ള ഒരുത്തനെ കണ്ടപ്പോൾ നിനക്ക് എന്റെ മോനെ വേണ്ടാതായല്ലേ? ഇവന്റെ ബലത്തിൽ നീ നെഗളിക്കണ്ട. വെറുതെ വിടില്ല ഞാൻ. ഇവനുമായിട്ടുള്ള നിന്റെ കല്യാണം നടക്കില്ല. നടത്തില്ല ഞാൻ. ”

അയ്യാള് അതും പറഞ്ഞ് കാറിനടുത്തേക്ക് പോയി. പെട്ടന്ന് തിരിഞ്ഞു നിന്നു ചന്ദ്രുവേട്ടനോടായി പറഞ്ഞു.

“എടാ ചെറുക്കനെ… നീ ഒന്ന് കരുതി ഇരുന്നോ. എന്റെ മകനുമായിട്ട് വിവാഹം ഉറപ്പിച്ചിരുന്ന സമയത്താണ് ഇവള് അവിടുന്ന് ഇറങ്ങിപോയത്. ഇനി വേറൊരുത്തനെ കണ്ടാൽ നിന്റെ വീട്ടിൽന്നും ഇറങ്ങി പോയന്ന് വരും. ”

പെട്ടന്ന് അച്ഛനും അമ്മയും തടഞ്ഞിട്ടും കൂട്ടാക്കാതെ ചന്ദ്രുവേട്ടൻ മുറ്റത്തേക്ക് ഇറങ്ങി. ജയദേവൻ അങ്കിൾന്റെ മുഖത്തേക്ക് നോക്കി നിന്നു.ശേഷം തൊട്ടടുത്ത് നിന്ന ഡ്രൈവറിന്റെ ചെകിടടിച്ച് ഒന്ന് കൊടുത്തു. അയ്യാളുടെ വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു.

“തനിക്ക് എന്റെ അച്ഛന്റെ പ്രായമായി പോയി. അല്ലെങ്കിൽ ദാ അവിടെ കൊടുത്തത് ഇവിടെ കിട്ടിയേനെ. ഇനിയും താനിവിടെ നിന്നാൽ ICU ൽ കിടക്കുന്ന മകന് കൂട്ടിന് അച്ഛനെയും കിടത്തും ഞാൻ.”

“എന്റെ മോനൊന്ന് എഴുന്നേറ്റു നടന്നോട്ടെ…. നിനക്കുള്ളത് ഞാൻ തരുന്നുണ്ട്. വണ്ടി എടുക്കടാ. ”

“മോനെ അങ്ങനെയൊന്നും പറയണ്ടായിരുന്നു. ”
അച്ഛനാണ്.

“അച്ഛന് പേടിയുണ്ടോ? അയ്യാള് ഒറ്റക്ക് ഒന്നും ചെയ്യില്ല. സൂരജാണ് അയ്യാളുടെ ബലം. അവൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യണം. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ”

“മോള് ഇനി ഇവിടെ നിൽക്കണ്ട. മൂർത്തി ഞങ്ങൾ ഇന്ന് പോകുമ്പോൾ പ്രിയ മോളെയും കൊണ്ടുപോകുന്നുണ്ട്. ”
അച്ഛൻ പറഞ്ഞു.

എല്ലാവരും അത് സമ്മതിച്ചു. അന്ന് വൈകീട്ട് ഞങ്ങൾ അവിടുന്ന് പോന്നു. ചന്ദ്രുവേട്ടനാണ് ഡ്രൈവ് ചെയ്തിരുന്നത്. ഞാനും അമ്മയും കാറിൽ പിറകിലാണ് ഇരുന്നത്. എന്തോ ആ യാത്രയിൽ എല്ലാവരും നിശബ്ദരായിരുന്നു. രാത്രി ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. അതുകഴിഞ്ഞുള്ള യാത്രയിൽ ചന്ദ്രുവേട്ടൻ എന്നോടൊപ്പം പിറകിൽ കയറി. ജയദേവൻ അങ്കിൾ പറഞ്ഞിട്ട് പോയതായിരുന്നു മനസ് നിറയെ. ധൈര്യം നൽകാനെന്ന പോലെ ചന്ദ്രുവേട്ടൻ എന്റെ കൈയിൽ ആ കൈ കോർത്തുപിടിച്ചു. എന്റെ കൈയിലെ മുറുകെയുള്ള പിടിയിലൂടെ ‘ഞാനുണ്ട് കൂടെ ‘ യെന്ന് ചന്ദ്രുവേട്ടൻ പറയാതെ പറഞ്ഞുകൊണ്ടിരുന്നു. കണ്ണുകളിൽ ഉറക്കം തഴുകി തുടങ്ങിയപ്പോൾ സീറ്റിലേക്ക് ചാരാൻ നിന്ന എന്നെ പിടിച്ച് ആ തോളിലേക്ക് ചാരി കിടത്തി. തല ചെരിച്ച് എന്റെ നെറുകയിൽ ചുംബിച്ചു. കോർത്തുപിടിച്ചിരുന്ന ചന്ദ്രുവേട്ടന്റെ കൈയിൽ ഞാനും നൽകി ഒരെണ്ണം. അത്രമേൽ സുരക്ഷിതമായ ആ കൈകളിൽ ഒതുങ്ങി കിടന്ന് ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

പിന്നീടുള്ള ദിവസങ്ങൾക്ക് ദൈർഘ്യം കുറവാണെന്നു തോന്നി. കൈയിലെ പ്ലാസ്റ്റർ അഴിച്ചു, സ്റ്റിച്ച് വെട്ടി,സ്കൂൾ തുറന്നു. പതിവ് പോലെ വീണ്ടും സ്കൂളും കുട്ടികളും പരീക്ഷയും വീടും ഒക്കെയായി ദിവസങ്ങൾ കടന്നു പോയി.

ഇതിനിടയിൽ എന്റെ പിറന്നാൾ കഴിഞ്ഞു. ലളിതമായ രീതിയിൽ വീട്ടിൽ വെച്ച് ആഘോഷിച്ചു. രാധുവിനെയും വീട്ടുകാരെയും വിളിച്ചിരുന്നു. മൂർത്തി അങ്കിൾന് വരാൻ കഴിയാത്തത് കൊണ്ട് അവിടുന്ന് ആരും വന്നില്ല.

ഞങ്ങൾ രണ്ടു വീട്ടുകാർ മാത്രം. അച്ഛൻ ഉണ്ടായിരുന്നപ്പോൾ ചെയ്യാറുള്ളത് പോലെ അമ്മയുടെ ഓർഫനേജിലെ അന്തേവാസികൾക്ക് അന്നത്തെ ദിവസം വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ അങ്കിൾനെ ഏർപ്പാടാക്കി. ഈ പതിവ് അച്ഛൻ എല്ലാ ആഘോഷങ്ങൾക്കും ചെയ്യാറുണ്ട്. വ

ർഷത്തിൽ ഒരിക്കൽ അവിടെ പോയി താമസിക്കാറുമുണ്ട്. അമ്മയുടെ മുറിയിൽ ഞങ്ങൾ നാലുപേരും കഥകളും പറഞ്ഞ് അങ്ങനെ കൂടും.

ഇതിനിടയിൽ കടുവയുടെ കാര്യം പറയാതെ ഇരിക്കുന്നതാണ് നല്ലത്. ചിലപ്പോഴൊക്കെ തോന്നും കടുവ പഴയത് പോലെ നിന്നാൽ മതിയായിരുന്നു ന്ന്. വേറൊന്നും കൊണ്ടല്ല, ഇപ്പോൾ കുരുത്തക്കേട് ഇച്ചിരി കൂടിയിട്ടുണ്ട്.

വിവാഹം തീരുമാനിച്ചത്കൊണ്ട് കടുവയ്ക്ക് ആരെയും നോട്ടമില്ല. മൂർത്തി അങ്കിൾ ആണെങ്കിൽ അവിടുന്ന് പോരുമ്പോഴേ പ്രത്യേകം പറഞ്ഞിട്ടുണ്ട്. വിവാഹം തീരുമാനിച്ച സ്ഥിതിക്ക് ചെറുക്കനും പെണ്ണും ഒരിടത്ത് താമസിക്കുന്നത് ശെരിയല്ല ന്ന്. അച്ഛനുള്ള ധൈര്യത്തിലാണ് അങ്കിൾ.

ഞാൻ നോക്കിക്കോളാം ന്ന് അച്ഛൻ ഉറപ്പും കൊടുത്തു. അതുകൊണ്ട് അച്ഛൻ കടുവയ്ക്ക് ലക്ഷ്മണരേഖ തീർത്തിരിക്കുകയാണ്. ഞാനുള്ള ഏരിയയിൽ നിശ്ചിത അകാലത്തിലല്ലാതെ കണ്ടുപോകരുത് ന്ന്.

അങ്കിൾന് കൊടുത്ത ഉറപ്പ് കൂടാതെ ആ മകനെ അമ്മയെക്കാളേറെ നന്നായി അറിയുന്നത് അച്ഛനാണ്.

ആ അച്ഛന്റെയല്ലേ മകനും. അച്ഛന്റെ കണ്ണ് വെട്ടിച്ച് എന്റെ അടുത്ത് വരാനുള്ള വഴികളെല്ലാം കടുവയും നോക്കുന്നുണ്ട്.

എന്നാൽ എന്റെ ഭാഗ്യം കൊണ്ടാണോ കടുവയുടെ ഭാഗ്യക്കേട് കൊണ്ടാണോ അറിയില്ല അപ്പോഴെല്ലാം അച്ഛൻ കൈയോടെ പിടിക്കുകയും ചെയ്യും. ആ സമയത്ത് കടുവയുടെ മുഖമൊന്ന് കാണണം.

എന്നിട്ട് എന്നെയും അച്ഛനെയും നോക്കിയിട്ട് ചവിട്ടിത്തുള്ളി അവിടുന്ന് ഒരു പോക്കങ്ങ് പോവും.

പിന്നെ കുറെ നേരത്തേക്ക് ആൾടെ പൊടി പോലും കാണില്ല. കടുവയ്ക്ക് ഇച്ചിരി പേടിയുണ്ടെങ്കിൽ അത് അച്ഛനെ മാത്രമാണ്.

അതും കുറച്ചു മാത്രം. അതുകൊണ്ട് തന്നെ കടുവ വീട്ടിലുള്ളപ്പോൾ അച്ഛനും ഉണ്ടോന്ന് നോക്കിയിട്ടേ ഞാനങ്ങോട്ടു പോകാറുള്ളൂ.

അല്ലെങ്കിൽ കടുവ വീട്ടിൽ ഇല്ലാത്ത സമയത്ത്. എന്നെയിട്ട് കളിപ്പിച്ചത് ഞാൻ മറന്നിട്ടില്ല. അതിന് പകരമായിട്ട് ഇടയ്ക്ക് ഓരോന്ന് കൊടുക്കണം. ഈ ഒളിച്ചുകളി അതിലൊന്ന്.

അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുമായി ഫോണിലൂടെ പരിചയപ്പെട്ടു. മക്കളെയും.

ചന്ദ്രുവേട്ടന്റെ വിവാഹക്കാര്യം അറിഞ്ഞത് മുതൽ അവരെല്ലാം വളരെ സന്തോഷത്തിലാണ്. വിവാഹത്തിന് അങ്ങനെ വേണം ഇങ്ങനെ വേണം ന്നൊക്കെ പറഞ്ഞ് ഭയങ്കര പ്ലാനിങ്ങിലാണ്.

കൂടാതെ കടുവയ്ക്ക് എന്നോട് പ്രണയമായിരുന്നുന്ന് അറിഞ്ഞപ്പോൾ ഏട്ടത്തിയെ കാണാനുള്ള ആകാംക്ഷ വേറെ. തിയ്യതി നിശ്ചയിച്ചിട്ടേ അവരെല്ലാം എന്ന് വരുമെന്ന് പറയാൻ പറ്റൂ.

ദിവസങ്ങൾ ശരവേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു. സ്കൂളിൽ വാർഷികപരീക്ഷ നടന്നുകൊണ്ടിരിക്കുന്നു. പത്താം ക്ലാസ്സുകാർ സ്റ്റഡി ലീവിലും. വിവാഹക്കാര്യം സ്കൂളിലും അറിഞ്ഞു. ഏറ്റവും സന്തോഷം വിനോദ് സാറിനായിരുന്നു.

കാരണം വിവാഹത്തിന് രേവതി വരുമല്ലോ. അവളെ കാണാമല്ലോ. ആയിടയ്ക്ക് സാർ വിളി നിർത്തി ഏട്ടാന്ന് വിളിച്ചോളാൻ പറഞ്ഞു. അങ്ങനെ എനിക്ക് ഒരു ഏട്ടനെക്കൂടി കിട്ടി.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അവരുടെ കാര്യം എന്തായാലും അങ്കിൾനെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് ഞാൻ സാറിന് വാക്ക് കൊടുത്തു. അതിന്റെ സന്തോഷവും ഉണ്ട് സാറിന്.

ചന്ദ്രുവേട്ടൻ ഒരാളെ മുന്നിൽ കണ്ടിട്ടാണ് ഞാൻ സാറിന് വാക്ക് കൊടുത്തത്.

കാര്യങ്ങളൊന്നും കടുവയോട് പറഞ്ഞിട്ടുമില്ല. കടുവ കൂടെ നിന്നാൽ മതിയായിരുന്നു. അച്ഛനെയും കൂട്ടണം ഒരു ധൈര്യത്തിന്.

വില്ലനായ മൂർത്തി അങ്കിൾനെക്കുറിച്ച് ആലോചിക്കുമ്പോളാണ് എന്റെ ധൈര്യം മുഴുവൻ ചോർന്നു പോകുന്നത്.

ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഇന്നൊരു അവധി ദിവസമാണ്. സ്കൂളിൽ നാളെത്തെ പരീക്ഷ കഴിഞ്ഞാൽ S. S. L. C, +1, +2പരീക്ഷകൾ തുടങ്ങും.

എക്സാം തിരക്ക് കാരണം കുറച്ചു ദിവസമായി വീട്ടിൽ അമ്മയുടെ അടുത്ത് പോവാൻ പറ്റാറില്ല.

ഇന്ന് എന്തായാലും പോണം. അതിന് വേണ്ടി രാവിലെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ് ഒരു ദാവണിയും ഉടുത്ത് ഇരിക്കുകയാണ്. ഔട്ട്‌ ഹൗസിലെ ജനൽ വഴി പുറത്തേക്ക് ഒളിഞ്ഞു നോക്കികൊണ്ട്.

എന്തിനാണെന്ന് അറിയുവോ? കടുവ പുറത്ത് എങ്ങാനും പോകുന്നുണ്ടോന്ന് അറിയാൻ. ഞായറാഴ്ച ആയതുകൊണ്ട് കടുവ വീട്ടിലുണ്ടാവും.

അച്ഛൻ രാവിലെ നേരത്തെ എങ്ങോട്ടോ പോകുന്നത് കണ്ടിരുന്നു. ഇതുവരെയും തിരിച്ചു വന്നിട്ടില്ല.

അതുകൊണ്ട് ഇപ്പൊ അങ്ങോട്ട് പോകുന്നത് ആപത്താണ്. കടുവ പുറത്തിറങ്ങി കണ്ടാൽ ആ നിമിഷം അമ്മയുടെ അടുത്തേക്ക് ഓടണം.

ഒളിഞ്ഞു നോക്കി ഒളിഞ്ഞു നോക്കി മിക്കവാറും കല്യാണം ആവുമ്പോഴേക്കും എനിക്ക് കോങ്കണ്ണ് വരും.

അപ്പോഴാണ് കടുവ ജീപ്പെടുത്ത് പുറത്ത് പോകുന്നത് കണ്ടത്.

വണ്ടിയിൽ കയറുന്നതിനിടയിൽ ഔട്ട് ഹൗസിലേക്ക് നല്ലോണം നോക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. ഇങ്ങനെ കളിപ്പിക്കുന്നതിൽ പാവം തോന്നി.

പക്ഷെ ആലോചിച്ചാൽ അതിന്റെയൊന്നും ആവശ്യമില്ല. ഇതല്ലേ ആള്.

ഈ കളിപ്പിക്കുന്നതിന്റെ ഒക്കെ പലിശയും പലിശയുടെ പലിശയും കൂട്ടുപലിശയും അടക്കം എനിക്ക് തിരിച്ചു കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല.

അമ്മ അടുക്കളയിൽ ആയിരുന്നു. സീത ചേച്ചിയും ഉണ്ട്.
സംസാരിച്ചും അവരെ സഹായിച്ചും അവിടെ കൂടി.

പണികളെല്ലാം ഒരുവിധം കഴിഞ്ഞെന്നായപ്പോൾ സീത ചേച്ചി ചേച്ചിയുടെ വീട്ടിലേക്ക് പോയി. അച്ഛൻ കഴിഞ്ഞ ദിവസം കുറച്ചു പച്ചമാങ്ങ കൊണ്ടുവന്നിരുന്നു.

അമ്മ പറഞ്ഞു അത് അച്ചാറുണ്ടാക്കാമെന്ന്. ഞാൻ അത് നുറുക്കാൻ നിന്നു. അപ്പോഴാണ് അച്ഛൻ വന്നത്.

പണിക്കാരെ കാണാൻ പോയതായിരുന്നു. പെട്ടന്ന് അച്ഛന് ഒരാഗ്രഹം ചോറ് ഇലയിൽ ഉണ്ണണം.

കേട്ടയുടനെ ഇല മുറിച്ചുവരാമെന്നും പറഞ്ഞ് അമ്മ പറമ്പിലേക്ക് പോയി. അച്ഛൻ ഹാളിലേക്കും.

ഞാൻ എന്റെ പണിയിലേക്കും തിരിഞ്ഞു. കുറച്ചു സമയം കഴിഞ്ഞതും പെട്ടന്ന് പിൻകഴുത്തിൽ ഒരു ചുടുനിശ്വാസം.

“ഇതെന്താ അച്ചാറുണ്ടാക്കാനാണോ? ”

“അല്ല. അമ്മാറുണ്ടാക്കാൻ. ”

പെട്ടന്ന് എന്തോ ഓർമയിൽ പറഞ്ഞു. പക്ഷെ പിന്നീടാണ് ചോദിച്ച ആളെപ്പറ്റി ചിന്തിച്ചത്. തിരിഞ്ഞു നോക്കാൻ ഒരുങ്ങുമ്പോഴേക്കും ആ കൈകൾ എന്നെ ഇടുപ്പിലൂടെ വരിഞ്ഞു മുറുക്കിയിരുന്നു.

കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച് ചിരിച്ചോണ്ട് നിൽക്കുവായിരുന്നു പുള്ളി.

ഇതെപ്പോൾ വന്നു ആവോ? ചന്ദ്രുവേട്ടൻ ഇങ്ങോട്ട് വരുന്നത് അച്ഛൻ കണ്ടില്ലേ ആവോ? അച്ഛനോ അമ്മയോ ഇപ്പൊ കയറി വന്നാൽ എല്ലാം തീർന്നു. കടുവയ്ക്കോ നോട്ടമില്ല.

ഞാനെങ്കിലും ഓർക്കണ്ടേ. ഈ വികാരജീവിയെ ഒന്ന് പിടിച്ചു മാറ്റാൻ ആരും ഇല്ലേ ന്റെ കൃഷ്ണാ… ബെസ്റ്റ്. നല്ല ആളെയാ സഹായത്തിനു വിളിക്കുന്നത്.

“ചന്ദ്രുവേട്ടാ വിട്. അച്ഛൻ അപ്പുറത്ത് ഉണ്ട്. ”

“അച്ഛൻ അവിടെയെങ്ങും ഇല്ല. അതല്ലേ എനിക്കിത്ര ധൈര്യം. ”

“അമ്മ ഇപ്പൊ വരും. പറമ്പിൽ പോയിരിക്കാണ്. പ്ലീസ് വിട്. ”

“ഇല്ല. വിടൂല. ”

“ചന്ദ്രുവേട്ടാ… പ്ലീസ്. നല്ല കുട്ടിയല്ലേ? വിട്. ”

“ഞാനിപ്പൊ ചീത്ത കുട്ടിയാ. ”

സംസാരത്തിനിടയിൽ ഒരു ബലപ്രയോഗം തന്നെ നടക്കുന്നുണ്ടായിരുന്നു. മാങ്ങ നുറുക്കിക്കൊണ്ടിരുന്ന കത്തി ഒരു കൈയിലുണ്ട്.

മറുകൈകൊണ്ട് പരമാവധി അടിക്കുകയും പിച്ചുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ഒന്നും ആ ദേഹത്ത് ഏൽക്കുന്നില്ലായിരുന്നു.

ഹും.. കടുവയ്ക്ക് പോത്തിന്റെ തൊലിക്കട്ടിയാണെന്നാ തോന്നണത്. മര്യാദക്ക് പറഞ്ഞാൽ മനസിലാവില്ല. ഞാൻ ദേഷ്യപ്പെട്ടു.

“ചന്ദ്രുവേട്ടാ വിട്. ദേ എന്റെ കൈയിൽ കത്തി ഉണ്ട് ട്ടൊ. ”

“അതിന്? നീ എന്നെ കുത്തുവോ? എന്നാ അതൊന്ന് കാണണല്ലോ? ”

പറയുന്നതോടൊപ്പം എന്നെ പിടിച്ചു വലിച്ചു ചുമരിനോട്‌ ചേർത്ത് നിർത്തി. കത്തി പിടിച്ചിരുന്ന വലതു കൈയും.

ഗൂഢമായ കള്ളച്ചിരിയോടെ കടുവ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു. ഉടനെ ചന്ദ്രുവേട്ടന്റെ വലതു കൈവിരലുകൾ എന്റെ ഇടുപ്പിലൂടെ ഒഴുകിനടന്നു. ആ കുസൃതിയിൽ കത്തിയിലുള്ള എന്റെ പിടി മുറുകുകയാണ് ചെയ്തത്.

പെട്ടന്ന് അപ്രതീക്ഷിതമായി ആ കള്ളക്കടുവ ഇടുപ്പിൽ പതിയെ നുള്ളിയപ്പോൾ എരിവ് വലിച്ച് ഞാനൊന്ന് ഉയർന്നു പൊന്തി. കൂടെ കൈയിലെ കത്തിയും താഴെ വീണു.

ചന്ദ്രുവേട്ടനെ നോക്കിയപ്പോൾ ‘ഇപ്പോൾ എങ്ങനെയുണ്ട് ‘ന്നുള്ള ഭാവത്തിൽ എന്റെ വലതു കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കുകയായിരുന്നു. ഞാൻ ചുണ്ട് കൂർപ്പിച്ച് ദയനീയമായി കടുവയെ നോക്കി.

പെട്ടന്ന് ആ മുഖത്ത് വിജയച്ചിരിക്ക് പകരം കള്ളച്ചിരി സ്ഥാനം പിടിച്ചു.

🎶 മുറുക്കിച്ചുവന്നതോ
മാരൻ മുത്തിച്ചുവപ്പിച്ചതോ…🎶

പതിയെ വലതു കൈയിലെ പെരുവിരലിനാൽ എന്റെ ചുണ്ടുകളിൽ തലോടിക്കൊണ്ട് ചന്ദ്രുവേട്ടൻ മൂളി. കണ്ടോ കണ്ടോ എനിക്ക് അപ്പഴേ സംശയം ഉണ്ടായിരുന്നു. കടുവയുടെ ലക്ഷ്യം ഇത് തന്നെയാവുമെന്ന്.

“രണ്ടും അല്ല. ഞാൻ ലിപ്സ്റ്റിക് ഇട്ടതാണ്. ”
ഞാൻ പറഞ്ഞു.

“എങ്കിൽ ഈ ചുവപ്പ് എനിക്ക് തരുവോ? ”

“അതിനെന്താ ഔട്ട്‌ ഹൗസിൽ ഇരിക്കുന്നുണ്ട്. ഞാനിപ്പോൾ എടുത്തിട്ട് വരാം. ”

കിട്ടിയ താപ്പിൽ രക്ഷപ്പെടാൻ നോക്കി. മുന്നോട്ട് പോകാൻ ആഞ്ഞതും പിടിച്ചു വീണ്ടും ചുമരിൽ ചേർത്ത് നിർത്തി. കൂടെ രണ്ടു കൈയും. ശെരിക്കും പെട്ടു.

“അത് വേണ്ട. എനിക്ക് ദേ ഇത് മതി. ”

എന്റെ ചുണ്ടുകൾ കാണിച്ചു കൊണ്ട് കടുവ പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് അവയെ വായ്ക്കകത്താക്കി കൂട്ടിപിടിച്ച് ഇല്ലെന്ന് തലയാട്ടി.

പക്ഷെ ആരോട് പറയാൻ? ആര് കേൾക്കാൻ? ഈശ്വരാ.. അച്ഛനോ അമ്മയോ ആരെങ്കിലും ഒന്ന് വേഗം വന്നിരുന്നെങ്കിൽ…..

ചന്ദ്രുവേട്ടന്റെ മുഖം എന്നോട് അടുത്തുകൊണ്ടിരുന്നു.

അതുകണ്ടു ഞാൻ കണ്ണുകൾ ഇറുക്കിയടച്ച്, ചുണ്ടുകൾ അകത്തേക്ക് കൂട്ടിപ്പിടിച്ച്, പരമാവധി പിറകിലേക്ക് ചുമരിനോട്‌ ചേർന്ന് നിന്നു.

ആ നിശ്വാസം വളരെയടുത്ത് എത്തിയത് ഞാനറിഞ്ഞു. കൂടെ എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു.

നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ശരീരമാകെ ഒരു വിറയലും.

തൊട്ടടുത്ത് എത്തിയിട്ടും ഒന്നും സംഭവിക്കാത്തത് ഓർത്ത് പതിയെ ഒരു കണ്ണുമാത്രം തുറന്നുപിടിച്ചു നോക്കിയപ്പോൾ ചന്ദ്രുവേട്ടന്റെ മുഖം എന്നിൽ നിന്നും പിൻവലിക്കുന്നതാണ് കണ്ടത്.

ആശ്വാസത്തോടെ കണ്ണ് തുറന്ന് ഒരു ദീർഘശ്വാസമെടുത്തുവിട്ടു. പെട്ടന്ന് അതാ വീണ്ടും ആ മുഖം എന്നിലേക്ക് അടുക്കുന്നു.

ഇത്തവണ ആ വരവ് ഇച്ചിരി വേഗത്തിലായിരുന്നു. ഞാൻ വീണ്ടും പഴയത് പോലെ നിന്നു.

ചന്ദ്രുവേട്ടന്റെ മുഖം അടുത്ത് എത്താറായതും ഞാൻ പെട്ടന്ന് തോന്നിയ ബുദ്ധിയിൽ ചുമരിനോട്‌ ചേർന്ന് കുറച്ചു താഴേക്ക് കുനിഞ്ഞു.

പ്ധിം…..

“ആഹ്……… ”

ആരും പേടിക്കണ്ട. ഞാൻ പേടിച്ചോളാം.

കടുവയുടെ നിലവിളിയാണ് കേട്ടത്. കാരണം എനിക്ക് കിട്ടേണ്ട കിസ്സ് ചുമരിനാണ് കിട്ടിയത്. ചോദിക്കാതെയും പറയാതെയും ഉമ്മ വെച്ചതിന് ആ ചുമര് കടുവയുടെ മൂക്കിനിട്ട് ഒന്ന് കൊടുത്തു.

ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ കടുവ മൂക്ക് പൊത്തിപിടിച്ചു നിൽക്കുന്നതാണ് കണ്ടത്. നന്നായി വേദനിച്ചുന്ന് തോന്നുന്നു.

കണ്ണൊക്കെ അടച്ചുപിടിച്ചിട്ടുണ്ട്. ഈശ്വരാ എന്റെ കാര്യത്തിൽ തീരുമാനമായി… ഇനി എന്താവോ എന്തോ… മിക്കവാറും കല്യാണത്തിന് മുൻപ് ഞങ്ങളുടെ ഡിവോഴ്സ് നടക്കും. ഒപ്പം എന്റെ അന്ത്യവും.

എന്നെ കാത്തോളണേ ഭഗവാനെ…. ഓം ഹ്രീം കുട്ടിച്ചാത്താ കടുവയുടെ മൂക്ക് ശെരിയാവണെ… അച്ഛാ അമ്മേ എന്നെ അവസാനമായി ജീവനോടെ കാണണമെങ്കിൽ വേഗം വന്നോളൂ.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

-

-

-

-

-