Sunday, December 22, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 22

നോവൽ
എഴുത്തുകാരി: ചിലങ്ക

ഭദ്രകാളിയെ പോലെ നിൽക്കുന്ന അവളുടെ നിൽപ്പ് കണ്ട് ഇന്ദ്രൻ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു നിന്നും….. അഴിഞ്ഞു വീണ സാരി ഞുറി അവൾ കുത്തി തിരുകി അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് കുത്തി വെചെക്കുന്നു.

നിലത്ത് ചിന്നി ചിതറി കിടന്ന ഫ്ലവർ വേസ് എടുത്ത് മാറ്റി ഒന്നും കൂടി കണ്ണ് കുർപ്പിച്ചു….

ഇപ്പോൾ എന്താ നടന്നതെന്നല്ലേ…..
കുറച്ച് മിനിറ്റ് മുമ്പ് ——-🤨
മയൂ പാലും കൊണ്ട് അവന്റെ റൂമിലെക്ക് കടന്നു…

അപ്പോൾ ഇന്ദ്രൻ ആകാശം നോക്കി ജന്നലിന്റെ അടുത്ത് നിൽക്കുകയായിരുന്നു . അവൾ മെല്ലേ അവന്റെ അടുത്തേക്ക് നടന്നു…

ഇയാൾ ഇതെന്താ ആകാശം നോക്കി നിരാശ കാമുകന്മാരെ പോലെ നിൽക്കുന്നത് ?? 🤔🤔🤔
ഇനി ഞാൻ അറിയാത്ത ആരെങ്കിലും …
ഏയ്‌ അങ്ങനെ വരാൻ വഴിയില്ല…..

ഇന്ന് എന്തായാലും എനിക്ക് ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിക്കണം . എന്നിട്ട് മതി ഫസ്റ്റ് നൈറ്റ്‌ ആഘോഷം…..

രണ്ടും കൽപ്പിച്ചു അവന്റെ അടുത്തേക്ക് നടന്നതും സാരിയുടെ ഞുറുവിൽ തട്ടി ടപ്പോ എന്നും പറഞ്ഞ് വീണു. ടേബിളിൽ ഇരുന്ന ഫ്ലവർ വൈസ് നിലത്തേക്ക് ചിന്നി ചിതറി….

അപ്പോൾ ഇതാണ് സംഭവം… 😝😝😝

അവൾ സാരി നേരെ യാക്കി അവന്റെ അടുത്ത് വന്നു നിന്നും . അവളെ കാണുംന്തോറും അവന്റെ ചിരി അടക്കാൻ പറ്റാതെ അവിടെ കിടന്ന് ചിരിക്കാൻ തുടങ്ങി….

അത് കണ്ട് കലി കേറി തറയിലേക്ക് ആഞ്ഞു ചവിട്ടിയതും കുത്തി തിരുകി വെച്ച സാരി വീണ്ടും നിലത്തേക്ക് ഉതിർന്നു…..

ഇന്ദ്രൻ കിളി പോയി അവളെ നോക്കിയതും അവൾ ഒരു വളിച്ച ചിരി അവൾക്ക് പാസ്സാക്കി……

ഈശ്വര ഇങ്ങനെ കരിഞ്ഞു നാറാൻ ആണെല്ലോ എന്റെ വിധി…….
എന്നും പറഞ്ഞ് നിലത്ത് കിടന്ന സാരി എടുത്ത് വീണ്ടും കുത്താനായി പോയതും ഇന്ദ്രൻ അത് തടസം നിന്നും.

എന്റെന്ന ഭാവത്തിൽ അവനെ നോക്കിയതും ഒരു കള്ള ചിരിയോടെ അവളെ നോക്കിക്കൊണ്ട് അവളുടെ കയ്യിൽ നിന്നും അത് മേടിച്ചു കൊണ്ട് അവളെ ഒന്നും കൂടി ചേർത്തു നിർത്തി . അവൾ അത്ഭുതത്തോടെ നോക്കി… സാരിയുടെ ഓരോ പ്ളേറ്റും വൃത്തിയായി അവൻ മടക്കി കൊണ്ടിരുന്നു.

ഇടയ്ക്ക് അവന്റെ കണ്ണിലെ പ്രണയം അവൾക്ക് നേരിടാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
അവസാനം എല്ലാം ശരിയാക്കി അവളുടെ അടുത്തേക്ക് മുട്ടി അടുക്കി വെച്ച് സാരി പാവാടയിൽ കുത്തി വെച്ചു…

മയൂ ഒന്ന് നിവർന്നു… അവളുടെ ഹൃദയം വല്ലാതെ ഇടിച്ചു… അപ്പോഴും അവന്റെ കയ്യികൾ അവളിൽ തന്നെയായിരുന്നു….

മെല്ലേ അവൻ അവളുടെ അരയിൽ കിടന്ന അരിഞ്ഞാണം പുറത്തേക്ക് എടുത്തു….
അവൾ തരിച്ചു നിന്നും.

അവളുടെ പൊക്കിളിൽ പറ്റി പിടിച്ചു കിടക്കുന്ന അറിഞ്ഞാണത്തിൽ അവൻ മുഖം താഴത്തി ചുംബിച്ചു.

മയൂ സാരിയിൽ പിടിത്തം ഇട്ടു….. അവന്റെ കൂറ്റൻ മീശ അവളുടെ വയറ്റിൽ അമർന്നു……….
അവളുടെ കയ്യികൾ അറിയാതെ അവന്റെ മുഖം ഒന്നും കൂടി തന്നോട് അടുപ്പിക്കാനായി പോയതും….

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവനെ തെള്ളി മാറ്റി…. അവിടെ നിന്നും മുഖം തിരിച്ചു നിന്നും.

ഇന്ദ്രൻ അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ നിലത്തേക്ക് മറിഞ്ഞു.
അപ്പോഴാണ് താൻ എന്താ ചെയ്തത് എന്ന് ഓർമ വന്നത്.
അവിടെ നിന്നും എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു……

മയൂ …… im സോറി……… അവൻ ആർദ്രമായി പറഞ്ഞതും അവൾ അവനെ തിരിഞ്ഞു നോക്കി…. കരഞ്ഞു ചുവന്ന അവളുടെ മുഖം കണ്ടതും ഇന്ദ്രൻ ഒന്ന് ഞെട്ടി……

അവളുടെ തോളിൽ പിടിച്ച് ഒന്നും കൂടി തന്നിലേക്ക് ചേർത്തു നിർത്തി……

എന്തിനാ നീ കരയുന്നത്….. ഈ കല്യാണം നിനക്ക് ഇഷ്ട്ടം അല്ലായിരുന്നോ ???

എന്റെ ഇഷ്ടം എന്താണെന്ന് അറിയില്ലേ ഇന്ദ്രേട്ടാ………… പണ്ട് ചെയ്യാത്ത തെറ്റിന് നിങ്ങൾ എന്നെ വെറുത്തപ്പോൾ ഇത്രയും നാൾ ഒരു പട്ടിയെ പോലെ നിങ്ങളുടെ പുറകിൽ വന്നതല്ലേ ഞാൻ… അപ്പോഴൊക്കെ നിങ്ങൾ എന്നെ ആട്ടിപ്പായിച്ചു……

ഇപ്പോൾ ഒരു ദിവസം പറയുന്നു നമ്മളുടെ കല്യാണം ആണ് നാളെ എന്ന്.
ഞാൻ ഒരു പെണ്ണാണ് ഇന്ദ്രേട്ടാ….

അല്ലാതെ കളിപ്പാട്ടം അല്ല… എന്നെ ഇങ്ങനെ തഴയാനും നിങ്ങൾക്ക് തോന്നുമ്പോൾ സ്നേഹിക്കാനും……. അങ്ങനെ ആണെങ്കിൽ നിങ്ങളും നീലനും തമ്മിൽ എന്താണ് വത്യാസം…..??????????

ഇടറിയ ശബ്ദത്തോടെ അങ്ങനെ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ അവന്റെ കയ്യികൾ അവളുടെ കവിളിൽ പതിഞ്ഞു

അടി കിട്ടി അവൾ നിലത്തേക് വീണു…..
ഇന്ദ്രൻ കലിയോടെ അവളുടെ മുടിയിൽ വലിച്ചു കൊണ്ട് പിടിച്ച് എഴുന്നേൽപ്പിച്ചു.
അവൾ വേദന കൊണ്ട് കണ്ണുകൾ അടച്ചു…………..

നിനക്ക് എത്രയും ധയിര്യം ഉണ്ടായിട്ടാ… നീലനെ വെച്ച് എന്നെ അളന്നത്????? നിന്നെ ഞാൻ തൊട്ടിട്ടുണ്ടെങ്കിൽ അത് ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു വെച്ച പ്രണയം കൊണ്ട് മാത്രം ആയിരുന്നു…..

നിന്നിൽ നിന്നും അകലം പാലിച്ചത് ഞാൻ കാരണം നിനക്ക് ഒന്നും സംഭവി…. പറഞ്ഞു മുഴുപ്പിക്കാതെ എന്തോ ഓർത്ത് അവൻ അതിൽ നിന്നും പിന്തിരിഞ്ഞു…..
അവളിൽ നിന്നും അടർന്നു മാറി അവൻ റൂം വിട്ട് ഇറങ്ങി….

പിന്നെ എന്തോ ഓർത്തപോലെ അവളെ തിരിഞ്ഞു നോക്കി….

പിന്നെ ഒരു കാര്യം ഞാൻ ഒരു വാശി പ്പുറത്താ നിന്റെ കഴുത്തിൽ താലി കെട്ടിയത് എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ എന്റെ പ്രണയത്തിൽ നീ അത്രയും വിലയെ തന്നിട്ടുള്ളൂ എന്ന് ഞാൻ കരുതും… പിന്നെ ഒരു അധികാരത്തിനു ഞാൻ വരില്ല.പക്ഷേ ഒരു കാര്യമുണ്ട് …..

ഇനി എന്നിൽ നിന്നും നിനക്ക് ഒരു മോചനം ഇല്ല…. വേണം എനിക്ക് നിന്നെ……..
അത്രയും പറഞ്ഞ് കൊണ്ട് അവൻ റൂമിൽ നിന്നും വെളിയിലേക്ക് പോയി…..

മയൂ തളർന്ന് നിലത്തേക്ക് ഉതിർന്നു…….

പറഞ്ഞത് കൂടി പോയി…… വേണം എന്ന് വെച്ചിട്ടല്ലാ…. എന്റെ സങ്കടം സഹിക്കാൻ വയ്യാതെ പുറത്ത് വന്നതാണ്……… സോറി ഇന്ദ്രേട്ടാ—♥️………….

അധികo താമസിക്കാതെ തന്നെ എനിക്ക് ഏട്ടന്റെ എല്ലാം ആകണം… അതിന് മുമ്പ് നിങ്ങളുടെ മനസ്സിൽ ഉള്ളത് കണ്ടുപിക്കണം………… അവൾ ഉറപ്പിച്ച പോലെ ചിരിച്ചു…..

*******************************

ഇന്ദ്രന്റ മനസ്സിൽ മയൂ പറഞ്ഞ ഓരോ വാക്കുകളും കുത്തി നോവിച്ചു കൊണ്ടിരുന്നു…. കണ്ണുകൾ അവൻ പോലും അറിയാതെ നിറഞ്ഞു ….
മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി . അപ്പോഴൊക്കെ താൻ ചെയ്തത് തന്നെയാണ് ശരി എന്ന് തന്നെ ആണ് മനസ്സ് മന്ത്രിച്ചത്…..

സോറി മയൂ ഞാൻ ഇത്രത്തോളം നിനക്ക് വേദന നൽകി എന്ന് അറിഞ്ഞില്ല…..
എല്ലാം ശരിയാകും എനിക്ക് വിശ്വാസം ഒണ്ട് ——♥️

ലെ ചിലങ്ക —-അങ്ങോട്ടും ഇങ്ങോട്ടും സോറി പറഞ്ഞോണ്ടിരുന്നോ വല്ലതും നടക്കുവോ ??

ലെ വായനക്കാർ —അത് തന്നെയാ നിന്നോട് ചോദിക്കാൻ ഉള്ളത്😬😬😬

—————————

കട്ടിലിൽ കിടന്നിട്ട് ഒരു തരത്തിൽ അച്ചു വിനെ നിദ്രദേവി കടാക്ഷിചില്ല…. കണ്ണ് അടയ്ക്കുമ്പോൾ മുന്നിൽ വരുന്നത് അഖിൽ സർ……

ഇന്ന് നടന്ന കാര്യങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു . അവളുടെ ചുണ്ടിൽ അത് ചിരിയുണ്ടാക്കി . പിന്നീട് അത് നാണത്തിലേക്കും ……

പെട്ടെന്ന് അവൾ തലയ്ക്കിട്ടൊരു കൊട്ട് വെച്ചുകൊടുത്തു….

എന്തുവാ അച്ചു ഇത്….???? നാണമോ അതും നിനക്ക് …. നിന്റെ നിഘണ്ടുവിൽ അങ്ങനെ ഒരു വാക്കുണ്ടോ ????? അവൾ സ്വയമേ പറഞ്ഞു…….

അത് പിന്നെ ഞാൻ ഒരു പെണ്ണല്ലേ … നാണം ഒക്കെ വരും 🙈🙈🙈

അവൾ ഫോൺ എടുത്ത് അഖിലിന്റെ നമ്പറിൽ വിളിച്ചു……..
ബിസി ……
അത് കേട്ടതും അവളിൽ ഒരായിരം ചോദ്യങ്ങൾ കടന്നു വന്നു.. ————–👇

1: ഇയാൾക്ക് ഉറക്കം ഇല്ലേ ???

2: ഈ രാത്രിയിൽ ആരെയായിരിക്കും ഇങ്ങനെ വിളിക്കാൻ ?????

3: ഇത്രയും നേരം കാര്യമായിട്ട് സംസാരിക്കണം എങ്കിലും അത് അയാൾക്ക് അത്രയും സ്പെഷ്യൽ ആയിട്ടുള്ള ആളായിരിക്കണം..????

4: ഇനി അത് അയാളുടെ വല്ല കാമുകി ആയിരിക്കുവോ?????

സമ്മതിക്കില്ല ഞാൻ …. എന്നും അലറിക്കൊണ്ട് അവൾ ബെഡിൽ നിന്നും എഴുനേറ്റു…..

അവൾ വീണ്ടും അവന്റെ നമ്പരിലേക്ക് വിളിച്ചു …… അവസാനം അവൻ ഫോൺ അറ്റന്റ് ചെയ്തു…….

ഏതവളോട് ആടോ ഈ പാതിരാത്രിയിൽ സംസാരം….????

നിന്റെ അമ്മുമ്മയോട് ആരാടി നാറി നീ…?????? 😬😬😬😬

നിന്റെ അപ്പുപ്പൻ…….. 😬😬😬

എടി .. ആരാടി #&$$$മോളെ നീ…… അപ്പൂപ്പന് വിളിക്കുന്നോ . നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ????

കിട്ടിയാൽ എന്താടോ ?? ഇന്ന് ഉമ്മിച്ചത് പോലെ വീണ്ടും കടം തീർക്കുവോ?????
അത് കേട്ടപ്പോൾ ആണ് അവന് അച്ചു ആണെന്ന് മനസ്സിലായത് … അവന്റെ ദേഷ്യം എല്ലാം തന്നെ അപ്പോൾ പമ്പ കടന്നു……

ഓഹ് … മിസ്സ്‌ അശ്വതി നീ ആയിരുന്നോ ??????

അതേ ഞാൻ ഞാൻ തന്നെ യാണ്…..

നിനക്ക് എന്തിന്റെ കേടാടി ഈ പാതിരാത്രി പഠിപ്പിക്കുന്ന ഒരു സാറിനെ വിളിക്കാൻ ?????

കേട് എനിക്കല്ല നിങ്ങൾക്ക … ഒരു നിഷ്കു ആയ പെണ്ണിനെ കേറി പിടിച്ചു ഉമ്മ വെച്ചില്ലേ ????

ഓഹോ ഒരു നിഷ്കു… ……. നിന്റെ ചരിത്രം എന്നെ കൊണ്ട് പറയിപ്പിക്കണോ??????

😁😁😁😁ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അഖിലേട്ടാ……….

എന്തോന്ന് ഏട്ടനോ ???

അതേ നല്ല പെൺകുട്ടികൾ ഭർത്താവ് ആകാൻ പോകുന്ന ആളെ ബഹുമാനിക്കണം എന്ന് ചന്ദ മഴയിലേ ഊർമിള ദേവി പറഞ്ഞിട്ടുണ്ട് ……….

കണ്ട അലവലാതി സീരിയൽ കണ്ടോണ്ട് മനുഷ്യനെ ശല്യം ചെയ്യാൻ ഇറങ്ങിക്കോളും……….
എന്തിനാടി എന്നെ വിളിച്ചത് …. 😬😬😬

അത് പിന്നെ…. നാളെ ഒന്ന് കാണാൻ പറ്റുവോ ?????

എന്തിന്?????

അത് കാണുമ്പോൾ പറയാം ……

അഹ് ശരി …. എന്നും പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്തു….

അവൾ അവിടെ കിടന്ന് തുള്ളി ചാടി … സന്തോഷം ആയി ഗോപിയേട്ടാ….. നാളെ ഞാൻ ഒരു കലക്ക് കലക്കും….. അവൾ ബെഡിലേക്ക് മറിഞ്ഞു….
ബെഡിൽ കിടന്ന് കൊണ്ട് അഖിലും അച്ചു വിനെ തന്റെ മനസ്സിൽ ഓർക്കുകയായിരുന്നു………

******************************

രാവിലെ കണ്ണ് തുറന്നപ്പോൾ ഇന്നലെ നിലത്താണ് കിടന്നതെന്ന് അവൾക്ക് ഓർമ വന്നു… മെല്ലേ അവിടെ നിന്നും എഴുനേറ്റ് ചുറ്റും നോക്കി ഇന്ദ്രൻ അവിടെ ഇല്ലായിരുന്നു……

അവൾ ബാത്‌റൂമിൽ കേറി ഫ്രഷ് ആകാൻ വേണ്ടി കേറി…..

****———ഇന്ദ്രൻ രാവിലത്തെ ഓട്ടം കഴിഞ്ഞ് വന്നപ്പോൾ റൂമിൽ ആരെയും കണ്ടില്ല… അവൾ അടുക്കളയിൽ ആണെന്ന് കരുതി വിയർപ്പ് പറ്റിയത റ്റി ഷർട്ട് ഊരി അവൻ ബെഡിലേക് ഇട്ടു കൊണ്ട് കണ്ണാടിയിൽ നോക്കിയതും തന്റെ പുറകിലുള്ള കാഴ്ച കണ്ട് അവന്റെ കിളി പോയി……

ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന മയൂവിനെ ആണ് അവൻ കണ്ടത്… ശരീരത്തിൽ കെട്ടി വെച്ചേക്കുന്ന ഒരു ടൗവ്വൽ മാത്രമാണ് വേഷം………

അവൾ അവനെ ശ്രദ്ധിക്കുന്നതെ ഇല്ല……

എന്നാൽ ഇന്ദ്രന്റ നോട്ടം അവളിൽ മൊത്തം ആയി…
അവൻപോലും അറിയാതെ അവന്റെ കാലുകൾ അവളുടെ അടുത്തേക്ക് ചലിപ്പിച്ചു……….

അവൻ അടുത്ത് വന്നപ്പോൾ ആണ് പറ്റിയ അമളി അവൾക്ക് മനസ്സിലായത് …. തിരിച്ചു ഓടാനായി തിരിഞ്ഞതും ഇന്ദ്രൻ അവളുടെ കയ്യിൽ പിടിത്തം ഇട്ടു …

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21