Novel

വേളി: ഭാഗം 25

Pinterest LinkedIn Tumblr
Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

പ്രിയ ശ്വാസം അടക്കി പിടിച്ചു ഇരിക്കുക ആണ്. അവളുടെ ‘അമ്മ ഉണ്ടാക്കി തരുന്ന പുലാവും, തൈര് വടയും,പൊങ്കലും ഒക്കെ കഴിക്കാൻ ഞാൻ അവളുടെ വീട്ടിൽ ഇടയ്ക്ക് എല്ലാം പോകുമായിരുന്നു.. അവളുടെ അമ്മയും അച്ഛനും ഒക്കെ എന്നേ കാത്തു ഉമ്മറത്ത് കാണും. അവർക്കെല്ലാം എന്നെ വളരെ സ്നേഹമായിരുന്നു.. അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ എന്നോട് വന്നു ഒരു കാര്യം പറഞ്ഞു, അവളുടെ അമ്മാവന്റെ മകൻ ശിവയ്ക്ക് അവളെ ഇഷ്ടമാണ് എന്ന്.. ശിവ എംബിഎ കഴിഞ്ഞിട്ട് ഒരു കമ്പനിയിൽ മാനേജർ ആയിട്ട് വർക്ക് ചെയുവാണ്… അവനു ഒരു സഹോദരിയും അമ്മയും മാത്രമേ ഒള്ളു,

പണ്ട് മുതൽ ശിവക്ക് അവളെ നോട്ടം ഉണ്ടായിരുന്നു എന്നും, അപ്പോൾ ശിവയെ കണ്ടാൽ ഒട്ടും ഗ്ലാമർ ഇല്ലായിരുന്നുവെന്നും ഇപ്പോൾ അവൻ ഒരു ഫ്രീക്കൻ പയ്യൻ ആയി മാറിയെന്നും, ഞാൻ ഒന്ന് നോക്കട്ടെ എന്നും ഒക്കെ അവൾ പറഞ്ഞു… അങ്ങനെ എല്ലാം അവൾ ശിവയെ കുറിച്ചു വാചാലയായി…. എന്റെ അഭിപ്രായം ആരായാൻ ആയിരുന്നു അവൾ ഈ കാര്യങ്ങൾ എന്നോട് അവതരിപ്പിച്ചത്.. ഞാന് ഈ കാര്യത്തിൽ നോ പറഞ്ഞാലും ശരി,നീലിമയ്ക്ക് ശിവയെ പിരിയാൻ സാധിക്ക്ല്ല എന്ന് അവളുടെ വാക്കുകളിൽ കൂടി എനിക്കറിയാമരുന്നു… എന്നാലും ഞാൻ പറഞ്ഞു അവനെ ശരിക്കും മനസിലാക്കിയിട്ടു നിന്റെ വീട്ടിൽ നി കാര്യങ്ങൾ അവതരിപ്പിക്കുവാൻ.

എന്നിട്ട് വീട്ടുകാരുടെ സമ്മതം അറിഞ്ഞു മുൻപോട്ടു പോകുവാൻ. പക്ഷെ അവൾക്ക് അപ്പോളേയ്ക്കും അവൻ ഇല്ലാണ്ട് പറ്റുല്ല എന്നാ എനിക്ക് അവളുടെ ഓരോ വാചകങ്ങളിൽ കൂടി വ്യക്തമായി മനസിലായി. അങ്ങനെ ചുരുങ്ങിയ നാൾ കൊണ്ട് അവരുടെ പ്രണയം പൂത്തു തളിർത്തു.. പല സ്ഥലങ്ങളിലും അവർ രണ്ടുപേരും കറങ്ങി നടന്നു… അവർ ആസ്വദിക്കുക ആയിരുന്നു ആവരുടെ പ്രണയകാലഘട്ടം… നമ്മുടെ നാട് പോലെ അല്ല പ്രിയേ.. ബാംഗ്ലൂരിൽ ഒക്കെ രാത്രിയിലും പെൺകുട്ടികൾ പകൽ നടക്കുന്നത് പോലെ ആണ് നടക്കുന്നത്.. അങ്ങനെ ഞങളുടെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു….

ഞാൻ ഇടക്ക് എല്ലാം നീലിമയെ ഫോണ്ചെയും, വിശേഷങ്ങൾ പങ്കു വെയ്ക്കും…. അങ്ങനെ ഞങളുടെ സൗഹൃദം ഇടക്ക് ഒക്കെ ചെറുതായി ചുരുങ്ങി… ശിവയും ആയിട്ടുള്ള ബന്ധം വീട്ടിൽ അറിഞ്ഞ നീലിമയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും ഒടുവിൽ അവളുടെ ഇഷ്ടം അതാണ് എന്ന് ഓർത്തു കൊണ്ട് പിന്നീട് സമ്മതം പറഞ്ഞു… അങ്ങനെ അവരുടെ വിവാഹം വരെ ഉറപ്പിച്ചു കഴിഞ്ഞു.. അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്ക് ബാംഗ്ലൂർ പോകേണ്ട ആവശ്യം ഉണ്ടായി.. അവളെ വിളിച്ചറിയിച്ചപ്പോൾ അവൾക്ക് എന്നെ കാണണമെന്ന് പറഞ്ഞു..ആ സമയത്ത് ഞങ്ങൾ ഒരുപാട് നാളുകൾ ആയിരുന്നു പരസ്പരം കണ്ടിട്ടും….

അപ്പോൾ ഞാനും കരുതി അവളെ ഒന്ന് കണ്ടു കുറച്ചു സംസാരിക്കാം എന്നൊക്കെ… എന്റെ ആവശ്യങ്ങൾ കഴിയുമ്പോൾ അവളെ വിളിക്കണംന്ന് പറഞ്ഞു അവള് ഫോണും കട്ട്‌ ചെയ്തു. ഇടയ്ക്ക് സമയം കിട്ടിയപ്പോൾ അവളോട് ഞാൻ പറഞ്ഞു രാത്രി 9മണി ആകുമ്പോൾ സുഭാഷ് സ്ട്രീറ്റ്ഇൽ വന്നു നിൽക്കാന്. അവൾ ആണെങ്കിൽ ഓക്കേ പറയുകയും ചെയ്തു. ഒരു ഓട്ടോ വന്നപ്പോൾ അതിൽ കയറി അവൾ ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വരാൻ ആയിരുന്നു തീരുമാനിച്ചത്.. ഒരു വിജനമായ സ്ഥലത്തു എത്തിയപ്പോൾ ടയർ പഞ്ചറായി കിടക്കുകയാണെന്ന് അവൾ എന്നെ വിളിച്ചു പറഞ്ഞു… വേറെ ഓട്ടോ കിട്ടിയില്ലങ്കിൽ നീ തിരിച്ചു പൊയ്ക്കോളാനും പിന്നീട് ഒരിക്കൽ കണമെന്നും ഞാനവളോട് പറഞ്ഞതാ…

നീലിമയും പറഞ്ഞു എങ്കിൽ അങ്ങനെ ചെയ്യാമെന്ന്.. അന്നത്തെ അലച്ചിലും നടപ്പും ഒക്കെ കാരണം ഞാൻ ആകെ മടുത്തു പോയിരിന്നു.. റൂമിൽ എത്തിയ പാടെ കിടന്നു ഉറങ്ങുകയും ചെയ്തു. പിറ്റേ ദിവസം ന്യൂസ്‌ പേപ്പർ വന്നപ്പോൾ വാർത്ത കണ്ട് ആണ് ഞാൻ ഞെട്ടിയത്… നീലിമയെ ആരോ ഒരാൾ റേപ്പ് ചെയ്തു, അത്യാസന്ന നിലയിൽ അവൾ ഹോസ്പിറ്റലിൽ ആണെന്ന്… ശരിക്കും ഞാൻ വിറച്ചുപോയി.. ഞൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. അവിടെ ചെന്നപ്പോൾ മീഡിയാസ് എല്ലാം ഉണ്ട്.. നീലിമയുടെ അമ്മയും അച്ചനും എല്ലാം കണ്ണീരോടെ നിൽക്കുന്നു…ആർക്കും കാണാൻ പോലും പറ്റില്ലായിരുന്നു അവളെ.. ഒരു മാസം എടുത്തു അവൾക്ക് ശരിക്കും ബോധം പോലും വരാൻ..

പക്ഷെ ഒരു മാനസികരോഗിയെ പോലെ ആയിരുന്നു പിന്നീട് അവൾ… എന്നെ കാണുവാൻ ഉള്ള ആവേശത്തിൽ അവൾ അപ്പോൾ അതുവഴി വന്ന ഒരു കാറിനു കൈ കാണിച്ചു.. അതിൽ കയറി അവൾ പോന്നു.. അയാളാണ് അവളെ ഈ നിലയിൽ ആക്കിയത്… അത് പറയുമ്പോൾ നിരഞ്ജന്റെ വാക്കുകൾ വിറച്ചു. ആ ആട്ടോകാരൻ പറഞ്ഞാണ് കാർ നമ്പറും അതിന്റെ ഉടമസ്ഥനെയും പിടിച്ചത്. അവിടെ തന്നെ ഉള്ള ഏതോ ഒരു വലിയ വീട്ടിലെ പയ്യനായിരുന്നു ഇത് ചെയ്തത്.. . ഇതറിഞ്ഞ നീലിമയുടെ സഹോദരൻ പോയി അവനെ കാണുവാനായി. അവൻ അപ്പോൾ ഏതോ കോഫി ഷോപ്പിൽ ആയിരുന്നു. അവിടെ ചെന്നു ഇവർ തമ്മിൽ ഏറ്റു മുട്ടി.വഴക്ക് മൂത്തു ഒടുവിൽ അവനെ നീലിമയുടെ സഹോദരൻ കൊലപ്പെടുത്തി…

തന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചു കളഞ്ഞ അവനെ കൊന്നിട്ട് അങ്ങനെ അയാൾ ഒടുവിൽ പോയി പോലീസിൽ കീഴടങ്ങി.. പിന്നീട് ആണ് അറിഞ്ഞത് നീലിമയെ റേപ്പ് ചെയ്ത ആ ചെറുപ്പക്കാരൻ ആ വീട്ടിലെ ഒരേ ഒരു മകൻ ആയിരുന്നു എന്ന്.. ആ അച്ഛനും അമ്മയ്ക്കും ഒരുപാട് വർഷങ്ങൾ കൂടി ഉണ്ടായതാണ് ആ മകനെന്നു ഒക്കെ .. അങ്ങനെ ഓരോ ദുരന്തങ്ങൾ അവർക്ക് ഒന്നിന് പിറകെ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു.. നീലിമയുടെ അച്ഛനും അമ്മയും കൂടി മകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ തിരുപ്പതിക്ക് പോയതായിരുന്നു.. അവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട്, ഒരു ട്രാക്ടറും ആയിട്ട് കൂട്ടി ഇടിച്ചു രണ്ടുപേരും സംഭവസ്ഥലത്തു വെച്ച് മരണപെട്ടു..

ഇതൊന്നും അറിയാതെ പാവം നീലിമ ആശുപത്രി കിടക്കയിലും.. അവൾ പ്രെഗ്നന്റ് ആണെന്ന് പിന്നീടറിഞ്ഞപ്പോൾ അവർ വീണ്ടും സങ്കടകടലിലേക്ക് താഴ്ന്നു പോയിരുന്ന് എന്നും അല്പം ആശ്വാസം ലഭിക്കുവാൻ ആയിരുന്നു അവർ അമ്പലത്തിൽ പോയതെന്ന് ഒക്കെ അടുത്ത വീട്ടിലെ ആളുകൾ പറഞ്ഞു ഞാൻ അറിഞ്ഞു.. ഇതിനേക്കാൾ എല്ലാം ഞങളെ പരീക്ഷിച്ചത് ശിവ ആയിരുന്നു.. അവൻ ദുബായിലേക്ക് അവന്റെ കൂട്ടുകാരൻ വഴി ഒരു ജോലി റെഡി ആക്കി പോയി.. നീലിമ യേ കാണാൻ പോലും അവൻ കൂട്ടാക്കിയില്ല.അവനെ കുറ്റം പറയാൻ പറ്റുല്ലലോ.. അവന്റെ വീട്ടുകാര് ആരും ഈ ബന്ധത്തിനു സമ്മതിക്കുന്നില്ലായിരുന്നു..

എന്നെ കാണുവാൻ വേണ്ടി കാത്തുനിന്ന പാവം നീലിമയ്ക്ക് ഇങ്ങനെ സംഭവിച്ചത് ഞാൻ കാരണമായിരുന്നു… അത് എന്നെ ഒരുപാട് സങ്കടപ്പെടുത്തി.. ശരിക്കും എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.. വിവാഹ സ്വപ്നങ്ങൾ കണ്ടു കഴിഞ്ഞ നീലിമ…. പാവം അവള് ഒടുവിൽ ഒരു മനസികരോഗിയെ പോലെ ആയിരിന്നു പിന്നീട് പെരുമാറിയത്… പലപ്പോളും അവൾ വീട് വിട്ട് ഇറങ്ങി പോകും..കുട്ടികളെ ഒക്കെ ഉപദ്രവിക്കും.അയൽ വീട്ടിലെ ആളുകൾക്ക് പോലും അവളെ കാണുന്നത് ഞെട്ടൽ ആയിരുന്നു. ഇപ്പോൾ അവൾക്ക് ഈ ലോകത്തു ആരുമില്ല…. സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നവർ എല്ലാം ഈ ലോകത്തു നിന്ന് അവളെ ഒറ്റയ്ക്ക് ആക്കി പോയി. ആകെ അവൾക്ക് ഉള്ളത് ഇപ്പൊൾ ഈ ഞാൻ മാത്രമാണ്.

പറയു പ്രിയ ഇനി ഞാൻ എന്താണ് വേണ്ടത്..ഇതാണ് എന്റെ അവസ്ഥ.എന്റെ ഈ കണ്ടിഷനിൽ ഒരു വിവാഹം, അത് ഞാൻ ഒരിക്കലും ആഗ്രഹിചിരുന്നില്ല.അത് കൊണ്ട് ആണ് ഞാൻ തന്നോട് പോലും… അവന്റെ ഓരോരോ വാക്കുകൾക്ക് മുന്നിലും പ്രിയ മൗനമായി നിന്നത് മാത്രം. എന്റെ അവസ്ഥ ഇപ്പൊൾ നിനക്ക് മനസിലായി കാണും എന്ന് ഞാൻ വിശ്വസിച്ചോട്ടെ.. നിരഞ്ജൻ അവളെ നോക്കാതെ ആണ് അവളോട് അത് ചോദിച്ചത് ...…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.