Thursday, November 21, 2024
Novel

❤️എന്റെ രാജകുമാരൻ❤️ ഭാഗം 26 – അവസാനിച്ചു

നോവൽ
******
എഴുത്തുകാരി: അഫീന

മൂന്ന് വർഷം……
മൂന്ന് വർഷം കഴിഞ്ഞു എന്റെ ജീവനെ പിരിഞ്ഞ് ഈ മരുഭൂവിലേക്ക് ചേക്കേറിയിട്ട്. എന്തിനായിരുന്നു ഇതെല്ലാം. എന്തൊക്കെ ചെയ്തു കൂട്ടി.

“ഐഷു.. ”

പിറകിൽ നിന്ന് ആരോ വിളിച്ചപ്പോഴാണ് തിരിഞ്ഞു നോക്കിയത്. മാമിയും കബീറും ആണ്.

“നീ ഇവിടെ നിക്കുവായിരുന്നോ. എവിടെ എല്ലാം നോക്കി നിന്നെ. അപ്പൊ കബീർ ആണ് പറഞ്ഞത് നീ ടെറസിൽ കാണും എന്ന് ”

ഞാൻ ഒന്ന് ചിരിച്ചു. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ കബീർ എന്നെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

നഷ്ടപ്പെട്ടു പോയ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയത് കബീർ ആണ്.

എന്റെ വാപ്പിച്ചിയുടെ അകന്ന ഒരു ബന്ധുവാണ് അവൻ. പത്താം ക്ലാസ്സ്‌ വരേ ഒരുമിച്ചു പഠിച്ചതാ.

അതു കഴിഞ്ഞു അവൻ ഖത്തറിലേക്ക് പോന്നു. അന്നു ഞങ്ങൾ കണ്ടാൽ മിണ്ടും എന്നല്ലാതെ ഒരു ഫ്രണ്ട്ഷിപ് ഒന്നും ഇല്ലായിരുന്നു. ഇന്നിപ്പോ അവൻ എനിക്ക് പ്രിയപ്പെട്ടവനായി.

“നീ എന്ത് ഓർത്ത് നിക്കേണ് പെണ്ണെ. നാളെ പോവാൻ ഉള്ളതല്ലേ. പോയി കിടന്ന് ഉറങ്ങാൻ നോക്ക് ” കബീർ

“ടാ നീയും വരില്ലേ എന്റെ കൂടെ. ഇല്ലെങ്കി ഞാൻ പോവില്ലാട്ടോ ”

“കൊഞ്ചല്ലേ പെണ്ണെ ഞാനും വരുന്നുണ്ട്. എനിക്കും കാണണം നിന്റെ കഥയിലെ കഥാ പത്രങ്ങളെ ”

“അതേ അവൻ മാത്രം അല്ല ഞങ്ങൾ എല്ലാവരും പോരുന്നുണ്ട്. അവക്കിപ്പോ കബീറിനെ മാത്രം മതി”

“ഹ ഹ ഈ മാമിയുടെ ഒരു കാര്യം. ഇങ്ങനെ ഉണ്ടോ കുശുമ്പ് ”

മാമിയെ കളിയാക്കി കൊണ്ട് ഞങ്ങൾ താഴേക്ക് പോയി. കിടന്നിട്ട് ഉറക്കം വന്നില്ല. നാളെ നാട്ടിലേക്ക് പോകുവാണ്. എല്ലാവരെയും കാണുമ്പോ വീണ്ടും എന്റെ മനസ്സിന്റെ പിടി വിട്ട് പോകാതിരുന്നാൽ മതി. മൂന്നു വർഷം മുമ്പ് നടന്നതൊക്കെ കണ്മുന്നിൽ തെളിഞ്ഞു വന്നു.

അന്ന് അജുക്കടെ വീട്ടിൽ നിന്ന് നേരെ വന്നത് ഉപ്പാടെ അടുത്തേക്കാ. ഉമ്മാമയെ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു

. അവർക്കറിയാം ഇപ്പൊ എന്നോട് ഒന്നും ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് അത് കൊണ്ട് ഒന്നും മിണ്ടാതെ എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു.

കുറേ കഴിഞ്ഞപ്പോൾ ഞാൻ എന്റെ മുറിയിലേക്ക് കേറി വാതിൽ അടച്ചു. പുറത്തു വണ്ടി വന്ന് നിർത്തുന്ന ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി അജുക്കയാണെന്ന്.

കതകിൽ എത്ര തട്ടിയിട്ടും ഞാൻ തുറന്നില്ല. അജുക്കടെ മുമ്പിൽ ഞാൻ തോറ്റു പോകുമോ എന്ന പേടി ആയിരുന്നു.

രാവിലെ നടന്ന സംഭവങ്ങൾ ഒക്കെ ഓർത്തപ്പോൾ ധൈര്യം സംഭരിച്ചു ഞാൻ വാതിൽ തുറന്നു.

“ഐഷു.. നിനക്ക് എന്താ പറ്റിയത്. എന്തിനാ നീ ദേഷ്യപെട്ട് ഇറങ്ങി പോന്നത്. ”

“അത് തനിക്കറിയില്ലേ ”

“തനിക്കെന്നോ… എന്താ നീ അങ്ങനെ വിളിച്ചേ അന്യരോട് സംസാരിക്കും പോലെ. ”

“പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം. ഞാൻ ഉള്ളപ്പോ വേറേ ഒരു പെണ്ണിന്റെ കൂടെ കഴിയുന്ന നിങ്ങളോട് എനിക്കിങ്ങനെ പെരുമാറാൻ പറ്റുള്ളൂ. ഹ്മ്മ് ഞാൻ വന്നപ്പോൾ കെട്ടിപ്പിടിച്ചു നിൽക്കുന്നുണ്ടായിരുന്നല്ലോ രണ്ടും ”

“അവളെ ഒന്ന് ചേർത്ത് പിടിച്ചതിനാണോ നീ ഈ പറയുന്നത്.. അത് ഇന്നലെ അവൾ ”

” അവിടെ അതിനു മുമ്പ് എന്തൊക്കെ നടന്നു എന്ന് ആർക്കറിയാം. രാത്രി റൂമിൽ കേറി വാതിൽ അടച്ചാൽ പിന്നെ ആരും ഒന്നും അറിയില്ലല്ലോ.

എന്ത് പറ്റി ആവോ രണ്ടും മതി മറന്നു നിന്ന് പോയോ അല്ല അത്രേം നേരം ആയിട്ടും രണ്ടും കെട്ടിപിടിച്ചു നിക്കുന്നുണ്ടായിരുന്നു അത് കൊണ്ട് പറഞ്ഞതാ ”

മുഖമടച്ച ഒരു ഒരടിയായിരുന്നു അജുക്കടെ മറുപടി.

“ഇത്രയും നാളും ഞാൻ വിചാരിച്ചത് നീ എന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നാ മറ്റാരേക്കാളും.

പക്ഷെ ഇങ്ങനെ ഒക്കെ ആണ് നിന്റെ മനസ്സിലെന്ന് എനിക്കറിയില്ലായിരുന്നു. നീ എന്താ പറഞ്ഞേ ഞാനും ഷെസ്‌നയും തമ്മിൽ അരുതാത്ത ബന്ധം ഉണ്ടെന്നല്ലേ.

ഇനി നീ നോക്കിക്കോ ഞാൻ അവളെ അങ്ങ് കേട്ടാൻ പോവേണ്. നിന്നെ ഇനി അജുന് വേണ്ടാ.. ”

അതും പറഞ്ഞ് അജുക്ക ഇറങ്ങി പോയ്. എത്ര തടഞ്ഞു നിർത്തിയിട്ടും കണ്ണീര് ഒഴുകി കൊണ്ടിരുന്നു. സരൂല പൊക്കോട്ടെ. അവര് സന്തോഷം ആയിട്ട് ജീവിക്കട്ടെ.

സ്നേഹിക്കുന്നവരെ നഷ്ടപെടുമ്പോൾ ഉള്ള വേദന ഞാൻ കുറേ അനുഭവിച്ചതാ.

ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും എവിടെ എങ്കിലും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞാൽ മതി.

ഷെസ്നയും ഉമ്മിച്ചിയും പാരിയും കുഞ്ഞോനും എല്ലാവരും മാറി മാറി കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഒന്ന് സംസാരിക്കാനോ കാണാനോ കൂട്ടാക്കിയില്ല.

ഉപ്പ വഴി അജുക്കയാ അറിയിച്ചത് ഒന്നുകിൽ ഡിവോഴ്സ് അല്ലെങ്കിൽ പള്ളിയിലേക്ക് അറിയിക്കണം അജുക്കടെ രണ്ടാം വിവാഹത്തിന് എനിക്ക് എതിർപ്പൊന്നും ഇല്ലെന്ന്.

ഡിവോഴ്സ് വേണ്ട. മരിക്കുമ്പോഴും അജുക്കടെ പെണ്ണായിട്ട് തന്നെ മരിക്കണം. ഡിവോഴ്സിന് സമയം ഒരുപാട് എടുക്കും.

അത് കൊണ്ട് രണ്ടാം വിവാഹത്തിന് എനിക്ക് സമ്മതമാണെന്ന് അറിയിച്ചു.

വീണ്ടും എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ട് മാമയുടെ അടുത്തേക്ക് ദുബായിലേക്ക് ചേക്കേറി.

ഒരു പക്ഷെ അവിടെ നിന്നാൽ അജുക്കടെ അടുത്തേക്ക് തന്നെ ഞാൻ തിരിച്ചു ചെല്ലും.

മനസ്സ് അപ്പോഴേക്കും അജുക്കാനേ കാണാൻ തുടിച്ചു തുടങ്ങിയിരുന്നു.
പിന്നേ എനിക്ക് കടക്കേണ്ടിയിരുന്ന കടമ്പ ഹാഷിം ആയിരുന്നു.

നാട്ടിൽ വെച്ച് അവന് എന്നോട് സംസാരിക്കാൻ അവസരം കിട്ടിയില്ല. പക്ഷെ മാമയുടെ അടുത്ത് ചെന്നപ്പോൾ അവിടത്തെ ഫോണിൽ വിളിച്ചു ശല്യം തുടങ്ങി.

ഓരോ ദിവസവും പേടിച്ച് പേടിച്ചാണ് തളളി നീക്കിയത്. പിന്നീട് ഒരു ദിവസം അറിഞ്ഞു അവൻ ഏതോ കേസിൽ അകത്തായെന്നു. അതെനിക് ഒരു ആശ്വാസം ആയിരുന്നു.

ദുബായ് ചെന്നെങ്കിലും പണ്ടത്തെ പോലെ കളിച്ചു ചിരിക്കാനോ കുഞ്ഞോനോടോ ആമിയോയോ സംസാരിക്കാനോ ഒന്നും എനിക്ക് കഴിഞ്ഞില്ല.

ഒരു തരം നിർവികാരത ആയിരുന്നു. രാത്രി ആയി കഴിഞ്ഞാൽ പിന്നേ വെളുക്കുവോളം കരച്ചിൽ തന്നെ. ഇടക്ക് മാമി വന്ന് എന്റെ അടുത്ത് കിടക്കും.

ഞാൻ ഇനി എന്തെങ്കിലും ചെയ്തു പോയാലോ എന്നോർത്തു.

ആ മുറിയിൽ തന്നെ അടച്ചിരിക്കാനായിരുന്നു എനിക്കിഷ്ടം. പുറത്തേക്ക് ഇറങ്ങാനോ ആരോടെങ്കിലും സംസാരിക്കാനോ കൂട്ടാക്കിയില്ല.

സങ്കടങ്ങളെല്ലാം പടച്ചോനോട് മാത്രം പറഞ്ഞു ആ മുറിയിൽ ഞാൻ കഴിഞ്ഞ് കൂടി.

കുഞ്ഞോൻ (ഫൈസി ) ഒരു ദിവസം വിളിച്ചു അജുക്കടെ നിക്കാഹ് ആണത്രെ. നമ്പർ ഇല്ലാതിരുന്നത് കൊണ്ട് നേരത്തെ അറിയിക്കാൻ പറ്റിയില്ലെന്ന്.

അത് അറിഞ്ഞപ്പോ നെഞ്ചിൽ ആരോ കത്തി കുത്തി ഇറക്കുന്ന വേദന തോന്നി.

അജുക്ക അന്ന് അങ്ങനെ പറഞ്ഞെങ്കിലും എന്നോടുള്ള ദേഷ്യത്തിനു പറഞ്ഞതാണെന്നാ വിചാരിച്ചേ.

പറയാൻ എന്ത് എളുപ്പമാണ് വേറെ വിവാഹം കഴിച്ചോളൂ എനിക്കൊന്നും ഇല്ലെന്നൊക്കെ. പക്ഷെ നമ്മള് ജീവന് തുല്യം സ്നേഹിക്കുന്ന ആള് മറ്റൊരാളുടെ ആകുന്നത് സഹിക്കാൻ കഴിയില്ല.

മുറി അടച്ചിട്ടിരുന്നു കരച്ചിൽ തന്നെ ആയിരുന്നു. പിന്നെ പിന്നെ കരച്ചിലില്ല സംസാരമില്ല ഉറക്കമില്ല. ആഹാരം പോലും കഴിക്കാറില്ല.

ഒരു പക്ഷെ ഒരു മാനസിക രോഗി ആയി മാറിയേനെ കബീർ വന്നില്ലായിരുന്നു എങ്കിൽ. അവനാണ് വീണ്ടും എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്.

കളിപറഞ്ഞും ചിരിച്ചും എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചും എന്റെ കൂടെ തന്നെ നിന്നു. ആദ്യം ഒന്നും കേട്ടിരിക്കുകയല്ലാതെ തിരിച്ചൊന്നും പറയാൻ തോന്നിയില്ല.

പതിയെ പതിയെ അവൻ പറയുന്നത് ശ്രദ്ധിക്കാനും മറുപടി പറയാനും ഒക്കെ തുടങ്ങി.

പിന്നെ ഞങ്ങൾ അങ്ങ് കട്ട ഫ്രണ്ട്സ് ആയി. എല്ലാം യി വന്നപ്പോഴാണ് ശിക്ഷ കഴിഞ്ഞു ഹാഷിം വന്നത്. വീണ്ടും അവൻ എന്നെ ശല്യപെടുത്താൻ തുടങ്ങി.

കബീറിനെ ഉപദ്രവിച്ചാലോ എന്ന് കരുതി അവന്റെ കൂടെയുള്ള യാത്രകൾ ഒഴിവാക്കി വീണ്ടും റൂമിനുള്ളിൽ തന്നെയായി.

പടച്ചവൻ ഹാഷിമിനുള്ള ശിക്ഷ കരുതി വെച്ചിട്ടുണ്ടായിരുന്നു. എത്രയോ പെൺകുട്ടികളുടെ ശാപം കാണും അവന്റെ തലയിൽ.

അതിലേതോ പെൺകുട്ടിയുടെ കൈ കൊണ്ട് തന്നെ അവനെ കൊല്ലാൻ ശ്രമിച്ചു.

ഏകദേശം ആറു മാസത്തോളം അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ കഴിഞ്ഞു. മാമിയാണ് അന്ന് അവനെ പരിചരിച്ചത്.

അതും എന്റെ കണ്മുന്നിൽ തന്നെ. ഞാൻ ചെന്ന് നോക്കിയാലും അവൻ എന്റെ മുഖത്തേക്ക് പോലും നോക്കില്ലായിരുന്നു. ഒരു ദിവസം അവൻ എന്നെ കാണണമെന്ന് പറഞ്ഞ്.

ചെയ്തു പോയ തെറ്റുകൾക്കൊക്കെ മാപ്പ് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് അവൻ മാപ്പ് പറഞ്ഞിട്ട് എന്തു കാര്യം ഒന്നും തന്നെ തിരിച്ചു കിട്ടില്ലല്ലോ. അന്നായിരുന്നുണ് അവൻ അവസാനമായി സംസാരിച്ചത്.

പിറ്റേന്ന് കണ്ടത് അവന്റെ മയ്യത്തായിരുന്നു. മാമി കരഞ്ഞില്ല ഇങ്ങനെ കിടന്നു നരകിക്കുന്നതിലും നല്ലത് അവൻ പോയതാണെന്ന്

പിന്നീട് എല്ലാം പഴയ പടിയായി. കബീറിന്റെ ഒപ്പം ദുബായ് മൊത്തം കറങ്ങി തീർത്തു. ഇടക്ക് കുഞ്ഞോനും ആമിയും കൂടും.

കട്ട ഫ്രണ്ട്‌സിൽ നിന്നും എനിക്ക് പ്രിയപ്പെട്ടവനാകാൻ അധികം സമയം വേണ്ടി വന്നില്ല. ഇപ്പൊ അവനില്ലെങ്കിൽ ഒരു തരം അസ്വസ്ഥതയാണ്.

ഷാനകുട്ടി വിളിച്ചു കുഞ്ഞോന്റെ ഫോണിൽ നിന്ന്. വേറെ ആരുടേയും വിശേഷം തിരക്കാറുമില്ല അവര് പറയാറുമില്ല.

അവരുടെ നിക്കാഹ് ആണ്. എന്നോട് ചെല്ലണം എന്ന് പറയാനാ വിളിച്ചെ. വരുന്നില്ലെന്ന് ഞാൻ പറഞ്ഞതാ പക്ഷെ ഉമ്മയും ഉമ്മിച്ചിയും കൂടെ വിളിച്ചപ്പോ പറ്റില്ലെന്ന് പറയാൻ തോന്നിയില്ല.

പിന്നെ കബീറും നിർബന്ധിച്ചു.അങ്ങനെ ഞങ്ങൾ നാളെ തിരിക്കുവാണ് നാട്ടിലേക്ക്.

ഓരോന്ന് ഓർത്തോണ്ട് നിന്നപ്പോഴാണ് തലക്കിട്ടു ആരോ കിഴുക്കിയത്.

“ആ എടാ കൊരങ്ങാ തലക്കിട്ടു അടിക്കല്ലേ ”

“ആഹാ നിനക്ക് മനസ്സിലായോ ഞാൻ ആണ്ന്ന് ”

“പിന്നെ ഇങ്ങനത്തെ കുരുത്തക്കേട് ചെയ്യാൻ നീയല്ലാതെ വേറെ ആരാ ഉള്ളത്. ”

“അല്ല നീ ഇപ്പോഴും പഴയതൊക്കെ ഓർത്ത് നിക്കെണോ ”

“ദേ നീ എനിക്ക് പ്രോമിസ് ചെയ്തതാ പഴയതൊന്നും ഓർക്കില്ലന്ന് പ്രത്യേകിച്ച് അജുനെ ”

“പറ്റുന്നില്ലടാ ഒന്നും പറക്കാൻ. അതിനു ശ്രമിക്കുമ്പോഴൊക്കെ അജുക്കടെ മുഖം കൂടുതൽ മിഴിവോടെ തെളിഞ്ഞു വരികയാണ് ”

“ഓ അവള്ടെ ഒരു അജുക്ക. അങ്ങേര് ഇപ്പൊ കെട്ടി വേണോങ്കി ഒരു കൊച്ചും ആയിക്കാണും. ”

“നീ എന്തിനാ ഇങ്ങനെ ചൂടാവാണെ. ”

“ആര് ചൂടായി ഞാൻ പറഞ്ഞെന്നെ ഉള്ളൂ ഇനി ഇതും ഓർത്ത് മുഖം വീർപ്പിച്ചു ഇരുന്നോ. ”

“ഹ ഹ നല്ല രസം ഉണ്ട് നിന്റെ മുഖം കാണാൻ ഒരുമാതിരി കടന്നൽ കുത്തിയ പോലെ ”

“കിണിക്കല്ലേ ഓരോന്നും ഓർത്ത് പണ്ടത്തെ പോലെ ആവണ്ട എന്ന് പറഞ്ഞതാ. ഹോ രണ്ട് പ്രാവശ്യം ഞാൻ കുറേ പാട് പെട്ടു.

പിന്നെ നിന്റെ അജുക്കാനേ അവിടെ കാണുമ്പോ കണ്ട്രോൾ പോകരുത്. ഇപ്പൊ എങ്ങനെ ആണോ അത് പോലെ തന്നെ ആയിരിക്കണം ”

“നീയുണ്ടല്ലോ എന്റെ കൂടെ പിന്നെ എന്തിനാ പേടിക്കണേ ”

“അല്ല നിന്റെ അജുക്കാനേ കാണുമ്പോ നീ എല്ലാം മറക്കും അത് കൊണ്ട് ഒന്ന് ഓർമിപ്പിച്ചു എന്നെ ഉള്ളൂ ”

അവനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം.

പിന്നേ പോയി കിടന്ന് ഉറങ്ങി. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് ഒരു മഞ്ഞ മസാക്കലി ഇട്ടു റെഡി ആയി വന്നു.

ഹാളിൽ എല്ലാവരും ബാഗ് ഒക്കെ വെച്ച് റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു

“അമ്പോ കിടു ആയിട്ടുണ്ടല്ലോ ” കബീർ

“പോടാ അവിടെന്ന് ”

“സത്യായിട്ടും. എന്റെ മോളെ ഇങ്ങനെ ഒരുങ്ങി എത്ര നാളായി കണ്ടിട്ട് ”

“അങ്ങനെ പറഞ്ഞു കൊടുക്ക് ആന്റി. എന്നും ഇങ്ങനെ നടന്നാൽ എന്തായിരുന്നു. ഇപ്പൊ നാട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോ അവള്ടെ ഒരുക്കം കണ്ടില്ലേ എനിക്ക് മനസ്സിലാകുന്നുണ്ട്. ”

“ദേ ചെക്കാ എനിക്ക് ദേഷ്യം വരുന്നുണ്ട്. ഇറങ്ങുന്നെങ്കിൽ ഇറങ്ങു ”

അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് യാത്രയായി. നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ കരഞ്ഞു കൊണ്ട് ഉപ്പയോടും ഉമ്മാമ്മയോടും യാത്ര പറഞ്ഞതാ ഓർമ വന്നത്.

മുറ്റത്തു തന്നെ കാത്ത് നിൽക്കുന്നുണ്ട് ഉപ്പയും ഉമ്മാമയും.

എന്നെ കണ്ടപ്പോ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു. പിന്നെ കരച്ചിലായി പിഴിച്ചിലായി ഒന്നും പറയണ്ട. അത് കഴിഞ്ഞു ഞാൻ കബീറിനെയും കൂട്ടി ദിവ്യയുടെ വീട്ടിലേക്ക് പോയി.

അച്ഛനും അമ്മയും ഓടി വന്ന് എന്നെ ചേർത്ത് പിടിച്ചു. ഒരു കുഞ്ഞു കുറുമ്പൻ അവിടെ ഓടി നടക്കുന്നുണ്ട്.

ആരാണെന്നുള്ള ചോദ്യം എന്റെ നോട്ടത്തിൽ നിന്ന് മനസ്സിലാക്കി അമ്മ പറഞ്ഞു അത് ചേട്ടായിടെ മോൻ ആണെന്ന് രണ്ട് വയസ്സ് പ്രായം തോന്നും.

സംസാരം കെട്ടിട്ടാണ്ന്ന് തോന്നുന്നു ചേച്ചിയും ചേട്ടായിയും കൂടെ ഇറങ്ങി വന്നു.

അവരോട് സംസാരിച്ചു നിൽക്കുമ്പോഴാ എന്നെ തന്നെ നോക്കി നിൽക്കുന്ന ദിവ്യയെ കണ്ടത് ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു മുഖമടച്ച് ഒരു അടി തന്നു പെണ്ണ്.

ഹോ കണ്ണിൽ നിന്ന് പൊന്നിച്ച പറന്നു. കബീർ ഓടി വന്ന് എന്നെ ചേർത്ത് പിടിച്ചു.

“ടി കുരുപ്പേ എന്താണ് കാണിക്കണേ ”

“നീ പോടാ ഞാൻ ഇവളെ തല്ലും അത് ചോദിക്കാൻ നീ ആരാ ”

“അത് ചോദിക്കാൻ അവകാശമുള്ള ആളാണെന്ന് കൂട്ടിക്കോ ”

“ഇനി നിങ്ങള് ഇടി കൂടണ്ട. ദിവ്യ നിനക്ക് മനസ്സിലായില്ലേ ഇത് നമ്മുടെ കൂടെ പഠിച്ചതാ കബീർ ”

“ഓ… നീ എന്നോട് മിണ്ടണ്ട. ഇവിടന്ന് പോയിട്ട് നിനക്ക് ഒന്നു ഫോൺ ചെയ്യാൻ എങ്കിലും തോന്നിയോ. ദുഷ്ട ”

അവളുടെ പരാതി അങ്ങനെ നീണ്ടു പോയി. ഒരു വിധം സമാദാനിപ്പിച്ചു. കുറച്ചു കഴിഞ്ഞു വീട്ടിലേക്കു പോയി.

രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് എന്റെ റൂമിൽ ബാൽക്കണിയിൽ നിന്നു കുറച്ചു നേരം. അന്ന് ഞാനും അജുക്കയും കൂടെ നിന്ന് സംസാരിച്ചതാ ഓർമ വന്നത്. അറിയാതെ കണ്ണ് നിറഞ്ഞു.

“ഡീ ”

“ഹോ എന്താടാ ”

“ഞാൻ പറഞ്ഞതല്ലേ നിന്നോട് കരയരുതെന്ന്. ”

“ഒന്ന് പോടാ. കുറച്ചു ദിവസമായിട്ടാ തുടങ്ങിയിട്ട്. എനിക്കിട്ട് താങ്ങുവാണല്ലേ ”

“ആ എങ്ങനെ മനസ്സിലായി. പിന്നെ നാളെ അവിടെ പോകാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചോ. നല്ല കിടുക്കാച്ചി ആയിട്ട് വേണം പോകാൻ. കേട്ടല്ലോ. ”

“അതൊക്കെ എടുത്ത് വെച്ചു. അല്ല മോനേ എന്നേക്കാൾ ഇന്റെരെസ്റ്റ്‌ ആണല്ലോ എന്താണാവോ ഉദ്ദേശം ”

“ഒന്നുല്ലേ. നിന്റെ അജുക്കാനേ ഒന്ന് വെറുപ്പിക്കാൻ എന്തെ ”

“പോടാ കുരങ്ങാ. ഞാൻ ഉറങ്ങാൻ പോണ് നീ വേണോങ്കി ഉറങ്ങിക്കോ ”

നാളെ അവിടെ ചെന്ന് കഴിയുമ്പോ എന്താവും പ്രതികരണം. ആകെ ടെൻഷൻ ആയല്ലോ. ആ എന്തേലും ആവട്ടെ. പടച്ചോനെ അജുക്കാനേ കാണുമ്പോൾ എന്റെ കണ്ട്രോൾ കളയല്ലേ.

* * * * * * * * * * * * * * * * * *

പിറ്റേ ദിവസം രാവിലെ തന്നെ റെഡി ആയി ഇറങ്ങി. ഞാൻ ഒരു പീച്ച് കളർ സാരി ഉടുത്തു അതിനു മാച്ച് ചെയ്തു സ്‌കാഫും കുത്തി.

കണ്ണെഴുതാൻ ഒക്കെ ഞമ്മള് പഠിച്ചൂട്ടാ. താഴെ ചെന്നപ്പോ കബീറും സെയിം കളർ ഷർട്ട്‌ ഇട്ടേക്കുന്നു.

“എന്താടാ വായും പൊളിച്ചു നോക്കി നിക്കണേ. നീ എന്തിനാ സെയിം കളർ ഷർട്ട്‌ ഇട്ടത് ”

“ചുമ്മാ ഒരു രസം ”

“നിങ്ങൾ ഇവിടെ തല്ലു കൂടി നിക്കാതെ വേഗം ഇറങ്ങാൻ നോക്ക്. ഇല്ലെങ്കി അവിടെ എത്തുമ്പോഴേക്കും പരിപാടി എല്ലാം കഴിഞ്ഞിട്ടുണ്ടാകും. ”

വർഷങ്ങൾക്ക് ശേഷം ഷാനുക്കടെ വീട്ടിൽ എത്തി.

ചെക്കൻ വീട്ടുകാർ എത്തിയിട്ടില്ലെന്ന് പറഞ്ഞു. ഞാൻ നേരെ ഓടി ഷാനയുടെ അടുത്തേക്ക്. എന്നെ കണ്ട പടി അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരച്ചിലായി.

ഇട്ട മേക്കപ്പ് പോവും എന്നും പറഞ്ഞു കളിയാക്കി ഒരു വിധം പിടിച്ചിരുത്തി പെണ്ണിനെ.

കുറച്ചു നേരം അവിടെ നിന്നിട്ട് ഞാൻ നേരെ ഉമ്മയെ കാണാൻ പോയി. അവിടെയും കരച്ചിൽ തന്നെ. വാപ്പയും കരച്ചിലായി.

വീട്ടിൽ നിറയെ ആളുകളാണ് എല്ലാരും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ കരച്ചിലൊക്കെ നിർത്തി.

കബീറിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു ആരോ പറയുന്ന കേട്ടു ചെക്കൻ വീട്ടുകാർ എത്തി എന്ന്.

ഷാനയുടെ ഹൃദയം ഇടിക്കുന്നതിനേക്കാൾ ഉച്ചത്തിൽ എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി. പടച്ചോനെ ഇതിപ്പോ പൊട്ടി പോകുമോ.

പതുക്കെ അവിടെ നിന്ന് മാറാൻ തുടങ്ങിയപ്പോഴാ ഷാന എന്റെ കയ്യിൽ കയറി പിടിച്ചത്.

അപ്പോഴേക്കും പെണ്ണിനെ താഴേക്ക് കൊണ്ട് വരാൻ പറഞ്ഞു. ഞാൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ഷാനയും ഉമ്മയും നിർബന്ധിച്ചു എന്നെയും കൂടെ കൂട്ടി. പെണ്ണിനായി ഒരുക്കിയ പന്തലിൽ കൊണ്ട് പോയി ഇരുത്തിയപ്പോഴേക്കും ചെക്കൻ വീട്ടുകാർ എല്ലാവരും അടുത്തെത്തി.

” ഇത്താത്ത… ”

കുഞ്ഞോനാണ്. കൂടെ എല്ലാരും ഉണ്ട്. പാരി, നിസ, സിനാൻ, സാദിയ, അലി, ഹബീക്ക എല്ലാരും കൂടി ഓടി എന്റെ അടുത്തേക്ക് വന്നു.

അവരുടെ വക പരാതിയും പരിഭവവും കഴിഞ്ഞു അടുത്തത് വല്ലുമ്മ ഉമ്മിച്ചി അമ്മായിമാർ എളീമ വാപ്പിച്ചി വല്ലുപ്പ അവരുടെ വക കൂടി കിട്ടി കഴിഞ്ഞപ്പോ എന്റെ വയറു നിറഞ്ഞു. അപ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞത് മറ്റൊരാളെയാണ്. അജുക്കാനേ.

ഏറ്റവും പിറകിലായി വരുന്നുണ്ട് കൂടെ ഷെസ്നയും ഉണ്ട്. ഒരു കുഞ്ഞും ഒരു വയസ്സ് ഉണ്ടാകും. അവരെ ഒരുമിച്ച് കണ്ടപ്പോ സഹിക്കാൻ പറ്റുന്നില്ല. കുശുമ്പ് കുശുമ്പ്…

എന്റെ കണ്ണൊക്കെ നിറഞ്ഞ് വരുന്നത് കണ്ട് ദേ നമ്മുടെ കബീർ ഹാജർ. എന്റെ അടുത്ത് വന്നു ചേർന്നു നിന്നു അവൻ.

“അല്ല എന്നെ പരിജയപ്പെടുത്തുന്നില്ലേ ”

“ആ പരിജയപെടുത്താം. ഇത് കബീർ എന്റെ കസിൻ ആണ് ”

“കസിൻ ആണ് പിന്നേ ഐഷുന്റെ ചങ്കും അല്ലേ. ”

ഞാൻ ഒന്ന് ചിരിച്ചേ ഉള്ളൂ. അജുക്ക അടുത്ത് വരുന്നത് കണ്ട് അവൻ കൂടുതൽ എന്നോട് ചേർന്ന് നിന്നു. അത് കണ്ട് അജുക്ക ഷെസ്നയെ ചേർത്ത് പിടിച്ചു.

അങ്ങോട്ടേക്ക് അധികം മൈൻഡ് ആക്കാൻ പോയില്ല. എന്നാലും ഇടയ്ക്കിടെ ഇടം കണ്ണിട്ട് അങ്ങോട്ട് നോക്കി കൊണ്ടിരുന്നു.

“ടി പെണ്ണെ ആരെയാ നോക്കണേ നേരെ നോക്കി നിക്ക് കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ”

“നീ പോടാ കൊരങ്ങാ ”

പടകളൊക്കെ എന്നെ ചുറ്റി പറ്റി നിന്നു. ഇതെന്താ പെണ്ണിനെ ആരും മൈൻഡ് ചെയ്യാത്തത് എന്നായി എല്ലാവരുടേം ഭാവം.

ഷാനുക്കനെ കണ്ടില്ലല്ലോ എന്നോർത്തപ്പോഴാ പുള്ളിക്കാരൻ വാപ്പിച്ചിടെ അടുത്ത് നിക്കുന്നത് കണ്ടത്. പിന്നെ നിക്കാഹ് ഒക്കെ കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോകാൻ നേരം ആയി.

നാളെ പാരിയുടെ മെഹന്ദിയാണ്. അതിനു ചെല്ലണം എന്നാ പറഞ്ഞേക്കുന്നെ. ഞാനും പോകുന്നു എന്ന് പറഞ്ഞപ്പോ ഷാന സമ്മതിച്ചില്ല. കുറച്ചു നേരം കഴിഞ്ഞു പോകാന്നു പറഞ്ഞു.

അങ്ങനെ നമ്മുടെ പടകളും ഷാനയും കബീറും എല്ലാരും കൂടി നിന്ന് സംസാരമായി.

ഷാനുക്ക പുറത്ത് എവിടെയോ പോയേക്കണേർന്നു. ഇന്ന് രാവിലെയാ തിരിച്ചു എത്തിയത്.

സന്ധ്യ അടുത്തപ്പോൾ കുഞ്ഞോനും കൂട്ടരും പോയി. അജുക്കയും ഷെസ്‌നയും നാളെയെ പോകുന്നുള്ളൂ എന്ന് പറഞ്ഞു.

തൊട്ട് അപ്പുറത്ത് സ്വന്തം വീടുണ്ടല്ലോ.. കുറച്ചു നേരം കഴിഞ്ഞു ഞാൻ നേരെ ടെറസ്സിലേക്ക് പോയി. അവിടെ ഇപ്പൊ ഞാൻ നട്ട റോസാ ചെടികൾ ഒന്നും ഇല്ല.

ടെറസിൽ നിന്നപ്പോ പഴയ കാര്യങ്ങൾ എല്ലാം ഓരോന്നായി കണ്മുന്നിൽ വന്നു. അറിയാതെ അജുക്കടെ വീടിന്റെ ടെറസിലേക്ക് നോക്കി.

അവിടെ ആകെ റോസാ ചെടികൾ കൊണ്ട് നിറഞ്ഞു. ഇരുട്ട് വീണു തുടങ്ങിയിരുന്നു അപ്പോൾ.

അപ്പുറത്തെ ടെറസിൽ ആളനക്കം കണ്ടാണ് നോക്കിയത്. ഷെസ്‌നയാണ്. പിന്നിൽ നിന്നും അജുക്ക അവളെ കെട്ടിപ്പിടിച്ചിട്ടുണ്ട്. മുഖം മുടിയിൽ ഒളിപ്പിച്ചിരിക്കുന്നത് കൊണ്ട് കാണാൻ പറ്റുന്നില്ല.

ഇതിൽ കൂടുതൽ അവിടെ നിൽക്കാൻ പറ്റില്ല. നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദന. പോകാൻ വേണ്ടി തിരിഞ്ഞപ്പോഴാ ആരെയോ ഇടിച്ചു നിന്നത്.

“അജുക്ക….
അപ്പൊ അതാരാ ”

തിരിഞ്ഞു നോക്കിയപ്പോഴാ ഷെസ്‌നയുടെ കൂടെ ഷാനുക്ക. ഇതെന്താ ഇങ്ങനെ.

“ഷാനുക്ക എന്താ അവിടെ ഷെസ്‌നയുടെ അടുത്ത്”

“അവൻ അവന്റെ പെണ്ണിന്റെ അടുത്ത് നിക്കുന്നതിന് നിനക്കെന്താടി ”

“അല്ല അപ്പൊ നിങ്ങടെ കല്യാണം കഴിഞ്ഞില്ലേ ”

“ഓ അതൊക്കെ ഓർമ്മയുണ്ടോ. എന്നിട്ടെന്താവോ ഒന്ന് വിളിക്കാതിരുന്നത്. ”

“അജുക്ക തമാശ കളിക്കാതെ പറ. ”

“ആര് തമാശ കളിച്ചു. ആരാ തമാശ കളിച്ചേന്ന്. ഒറ്റ ദിവസം കൊണ്ട് എല്ലാം ഇട്ടെറിഞ്ഞു പോയത് നീയല്ലേ. എന്റെ ജീവിതം വെച്ച് തമാശ കളിച്ചത് നീയല്ലേ.. ആരോ എന്തോ പറഞ്ഞെന്ന് കരുതി വായിൽ തോന്നിയത് എല്ലാം പറഞ്ഞിട്ട് പോയേക്കുന്നു.

അന്ന് ഞാൻ ഷെസ്‌നയെ ചേർത്ത് പിടിച്ചത് എന്തിനാണെന്ന് നീ ചോദിച്ചോ.. എന്നിട്ട് അവളേം എന്നേം ചേർത്ത് കഥ ഉണ്ടാക്കിയെക്കാണ്.

നീ ഒന്ന് വിളിക്കെങ്കിലും ചെയ്യും എന്ന് വിചാരിച്ചാ ഞാൻ അന്ന് ഫൈസിയെ കൊണ്ട് വിളിപ്പിച്ചത്.

എന്നിട്ടും വിളിച്ചില്ലാ.. എനിക്ക് നിന്നോടുള്ള സ്നേഹം ആത്മാർത്ഥമായിരുന്നത് കൊണ്ട് മറ്റൊരുവളെ ഭാര്യയായി കാണാൻ എനിക്ക് പറ്റിയില്ല.

ഞാൻ ഇവിടെ ഉരുകുമ്പോ നീ അവിടെ സുഖമായി ഇരിക്കണേരുന്നല്ലോ. ”

ഒരു പൊട്ടിക്കരച്ചിൽ എന്നിൽ നിന്നും വന്നു. എന്റെ അജുക്കാനേ മനസ്സിലാക്കാഞ്ഞതിൽ മറ്റൊരു ജീവിതത്തിലേക്ക് പോയി എന്ന് വിശ്വസിച്ചതിന് നേരത്തെ തിരിച്ചു വരാതിരുന്നതിന് ഞാൻ എന്നെ തന്നെ ശപിച്ചു.

@@@@@@@@@@@@@@@@@@@@@@@

എന്റെ പെണ്ണ് കരയുന്നത് കണ്ടപ്പോ എനിക്ക് സഹിച്ചില്ല. എന്റെ നെഞ്ചോട് ചേർത്ത് നിർത്തി കുറേ നേരം.

“അജുക്ക ഒരിക്കലും ഞാൻ ഇക്കയും ഷെസ്നയും തമ്മിലുള്ള ബന്ധത്തേ അവിശ്വസിച്ചിട്ടില്ല. അന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടാകും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഞാൻ അന്ന് അങ്ങനെ ഒക്കെ ചെയ്തത് ”

അവളുടെ ചുണ്ടിന് മേൽ വിരൽ വച്ചു ഞാൻ പറഞ്ഞു

“ശ് ശ് ശ്.. ഒന്നും പറയണ്ട. എല്ലാം എനിക്കറിയാം. അന്ന് തൊട്ട് ഇന്ന് വരേ നിന്റെ ജീവിതത്തിൽ നടന്നതെല്ലാം എനിക്കറിയാം.

കബീറിനെ ഞാൻ ഇടയ്ക്കിടെ വിളിക്കാറുണ്ട്. അവൻ നിന്റെ ഫോട്ടോസും അയച്ചു തരും. ആ ഫോട്ടോസും നെഞ്ചോട് ചേർത്താണ് പെണ്ണെ ഞാൻ ഉറങ്ങിയിരുന്നത്. ”

അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു. ഇനി ഒരിക്കലും പിരിയില്ലെന്ന ഉറപ്പോടെ.

“അല്ല ഷാനുക്കയും ഷെസ്‌നയും എങ്ങനെ ”

“അവരങ്ങു കേറി പ്രേമിച്ചു കെട്ടി. അമീറയുടെ കാര്യത്തിൽ ഷാനുവിനെ സഹായിച്ചത് ഷെസ്‌നയാ.

ഡിവോഴ്സ് കേസ് കൊടുത്തതിൽ പിന്നേ അമീറ മാനസികമായി ഷാനുവിനെ തളർത്തിയിരുന്നു.

അവൾക്കെതിരെ തെളിവ് ശേഖരിച്ചതും അവനു താങ്ങായി നിന്നതും ഷെസ്‌നയാ. അങ്ങനെ ആ ബന്ധം വളർന്നു. അവര് കല്യാണോം കഴിച്ചു ഒരു കുട്ടിയും ആയി. ”

റോസാ ചെടികളുടെ കാര്യവും ചോദിച്ചു ഐഷു വീണ്ടും അപ്പുറത്തെ ടെറസിലേക്കും നോക്കി നിന്നു.

അവൻ പിറകിൽ ചെന്നു നിന്ന് സാരിയുടെ വിടവിലൂടെ അവളുടെ നഗ്നമായ വയറിലൂടെ കൈ വെച്ച് തന്നോട് ചേർത്ത് നിർത്തി.

ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പോകുന്ന പോലെ തോന്നി അവൾക്ക്.

” എന്റെ ഐഷുന് ഒത്തിരി ഇഷ്ടം അല്ലേ റോസാ ചെടികൾ അത് കൊണ്ട് കുറേ ഞാൻ അങ്ങ് നട്ട് പിടിപ്പിച്ചു. തറവാട്ടിലും ഉണ്ട് കുറേ പൂക്കൾ. ”

അവളൊന്നും മിണ്ടാതെ അവനോട് ചേർന്ന് കണ്ണുകൾ അടച്ചു നിന്നു. കുറേ നാളുകളായി നഷ്ടപ്പെട്ട സുരക്ഷിതത്വം തിരിച്ചു കിട്ടിയിരിക്കുന്നു.

പതിയെ അവളെ തിരിച്ചു നിർത്തി കവിളുകളിൽ കൈ വെച്ച് മുഖമുയർത്തി.

കണ്ണിൽ നോക്കി നിന്നു കുറേ നേരം. പിന്നേ അവളുടെ അധരം കവരാനായി മുഖമടുപ്പിച്ചതും

“അളിയോ… ” കബീറാണ്.

“രണ്ട് ദിവസം കൂടി കാക്കു മോനേ. ദേ പെണ്ണെ നോക്കിയേ നാളെ പാരിയുടെ ഒപ്പം നിന്റെയും അജുക്കയുടെയും മഞ്ഞൾ കല്യാണം മെഹന്തി അത് കഴിഞ്ഞു റിസപ്ഷൻ ഒക്കെ ആണ്.

ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്. ”

“ഇതൊക്കെ എപ്പോ ”

“അതൊക്കെ ഞങ്ങൾ എല്ലാവരും കൂടി അങ്ങ് തീരുമാനിച്ചു.

പിന്നേ അളിയാ എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങടെ അനിയത്തി ഉണ്ടല്ലോ സാദിയ അവളെ എനിക്ക് തന്നേക്ക് ഇനി വേറെ കല്യാണം ഒന്നും ആലോചിക്കാൻ നിക്കണ്ട കേട്ടല്ലോ അപ്പൊ ഐഷുനെ ഞാൻ കൊണ്ട് പോണേണ്. ”

അവൻ പറച്ചിലും കഴിഞ്ഞു ഐഷുനേം കൊണ്ട് പോക്കും കഴിഞ്ഞു. കണ്ട് കൊതി തീരാതെ രണ്ട് മനസുകൾ അന്നത്തേക്ക് പിരിഞ്ഞു.

മഞ്ഞൾ കല്യാണവും മെഹന്ദിയും റിസപ്ഷനും എല്ലാം നല്ല രീതിയിൽ തന്നെ നടന്നു.

എല്ലാം കഴിഞ്ഞു പാരി തറവാട്ടിലേക്കും അജുവും ഐഷുവും ഉപ്പയുടെ വീട്ടിലേക്കും യാത്രയായി.

ഐഷുവിന്റെ മുറിയിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അജു. ഐഷുവും അവന്റെ അടുത്തേക്ക് പോയി.

“എന്താ അജുക്ക ഇവിടെ നിക്കുന്നെ. എന്താ ഇത്ര ആലോചന ”

“നിനക്ക് ഓർമ്മയുണ്ടോ നമ്മള് ഇവിടെ നിന്ന് സംസാരിച്ചത്. അന്ന് ഞാൻ പറഞ്ഞതല്ലേ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഇവിടെ വെച്ച് ആഘോഷിക്കാന്ന്. ഞാൻ പറഞ്ഞ വാക്ക് പാലിക്കാൻ പോകുവാട്ടാ ”

ഐഷുവിന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു.

അവളുടെ മുഖം കൈകളിൽ കോരി എടുത്ത് മതി വരുവോളം ചുംബിച്ചു. അവളുടെ അധരങ്ങളെ മൃദുവായി ചുംബിച്ച് പതിയെ ഇരുവരും അലിഞ്ഞു നിന്നു.

പരസ്പരം വേർപെട്ട ശേഷം കൈകളിൽ കോരി എടുത്തു അവൻ അകത്തേക്ക് കടന്നു. വര്ഷങ്ങളായി അവർ കാത്തു വെച്ച പ്രണയം മുഴുവൻ പകുത്തു നൽകി പരസ്പരം പടർന്നു കയറി.

അവരുടെ പ്രണയസാഫല്യത്തിന് സാക്ഷിയായി പൂനിലാവും നക്ഷത്രങ്ങളും തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഇനി അവർ ജീവിക്കട്ടെ. ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ പൂർത്തിയാക്കട്ടെ…

അവസാനിച്ചു @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 19

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 20

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 21

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 22

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 23

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 24

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 25