Saturday, December 14, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 15

നോവൽ
******
എഴുത്തുകാരി: അഫീന

എന്റെ പടച്ചോനെ എന്തൊക്കെയാ ഈ ചെക്കൻ പറയണേ. വെറുതെ അവര്ടെ മുമ്പിൽ നാണം കെടുത്താനായിട്ട്. അവിടന്ന് ഓടി താഴെ ഇറങ്ങി.
പെട്ടെന്നാ ആരെയോ തട്ടിയത്.

” ഷാനുക്ക ” ” എവിടെ നോക്കിയാ നടക്കണേ. താൻ ഈ നേരത്ത് എവിടെ പോവേ ”

അപ്പോഴാ എന്റെ പിറകെ അജുക്ക ഓടി വന്നത്. ഷാനുക്കനെ കണ്ട് അജുക്ക എന്റെ അടുത്ത് വന്ന് നിന്നു.

” ഇവനെന്താ ഇവിടെ. ഓ അപ്പൊ ഇതാണല്ലേ ഇവിടെ പരിപാടി. കണ്ണികണ്ടോരെ ഒക്കെ വീട്ടില് കേറ്റൽ. നിന്നെ ഒഴിവാക്കിയതിൽ എനിക്ക് സങ്കടം ഉണ്ടായിരുന്നു. ഇപ്പൊ അത് ഇല്ല. ഇങ്ങനെ ഒരുത്തിയെ നേരത്തേ തന്നെ ഉപേക്ഷിച്ചത് നന്നായി. എന്തായാലും ഇത് ന്റെ വീട്ടില് നടക്കില്ല. വേറെ എവിടെ എങ്കിലും പൊക്കോണം ”

എനിക്ക് സങ്കടം കൊണ്ട് ഒന്നും പറയാൻ പറ്റുന്നുണ്ടയിരുന്നില്ല. അപ്പോഴേക്കും അജുക്ക എന്നെ ചേർത്ത് പിടിച്ചു.

” അല്ലെങ്കിലും നിന്റെ വീട്ടില് നിക്കാൻ പോകുന്നു. എന്റെ ഭാര്യ എന്റെ വീട്ടിലാ നിക്കണത്. പിന്നെ ഇവിടെ വന്നത് നീ ഒഴിച്ച് ബാക്കി എല്ലാവരും ഇവള്ടെ സ്വന്തം ആണ്.

അത് കൊണ്ട് തന്നെ എനിക്കും. അപ്പൊ അവരെ ഒക്കെ കാണണം എന്ന് തോന്നുമ്പോ ഞങ്ങൾ വരും അതിന് നിന്റെ അനുവാദം വേണ്ട.

പിന്നെ ഒരു കാര്യം കൂടി. ഇനി മേലിൽ എന്റെ പെണ്ണിന്റെ മെക്കിട്ട് കേറാൻ വരരുത്. ഒരക്ഷരം നീ ഇവളോട് ശബ്‌ദം ഉയർത്തി പറഞ്ഞാൽ ഈ അജ്മൽ ആരാന്നു നീ അറിയും. മോൻ കേറി ചെല്ല് വീട്ടിലേക്. ”

അതും പറഞ്ഞു അജുക്ക എന്നെ ഒന്നു കൂടെ മുറുകെ പിടിച്ചു. ഞാൻ അറിയുന്നുണ്ടായിരുന്നു ആ കൈകളിലെ സുരക്ഷിതത്വം.

പിറ്റേന്ന് രാവിലെ അജുക്ക പോകാൻ റെഡി ആയി ഇറങ്ങിയപ്പോഴാ കുഞ്ഞോൻ അപ്പുറത്തേക്ക് എത്തി നോക്കുന്നത് കണ്ടത്.

” ടാ ടാ കാട്ടുകോഴി മതി നോക്കിയത്. ഇനിയും നോക്കിയ അവിടെ ഒരു മാക്കാൻ വന്നിട്ടുണ്ട് അത് പിടിച്ചോണ്ട് പോകും ”

ഷാനുക്കാനെ ആണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി. ചിരി വന്ന് പോയി അജുക്കന്റെ പറച്ചിൽ കേട്ടിട്ട്. ഞാൻ ചിരിക്കണ കണ്ടാണ് അജുക്ക എന്റെ അടുത്തേക്ക് വന്നത്

” അതേ ഇന്നലെ തരാന്ന് പറഞ്ഞത് തന്നില്ല. ”

” എന്ത് തരാന്ന് പറഞ്ഞ് ”

” ഉമ്മ ഉമ്മയെ ”

“എന്താടാ അജു ” ഉമ്മിച്ചി

“ഒന്നുല്ല ഉമ്മിച്ചി ”

” പിന്നെ ഉമ്മ എന്നൊക്കെ പറയണ കേട്ടു ”

” ആ. ആ.. അതോ അത് ഉമ്മയെ കണ്ടിട്ട് രണ്ട് ദിവസം ആയല്ലോ എന്ന് പറയണേർന്നു ”

“ആ അത് ശരിയാ. ഇന്നലെ അവള് വന്നപ്പോ നീ പുറത്ത് പോയേക്കനേർന്നു ”

” ആ ഞാൻ പോയിട്ടും വരാട്ടോ ഉമ്മിച്ചി അസ്സലാമു അലൈകും ”

” വഅലൈകും സലാം ”

എന്നിട്ട് ഞമ്മളെ നോക്കി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ അർത്ഥതിൽ തല ആട്ടിയിട്ട് പോയി.

വൈകുന്നേരം കാളിങ് ബെൽ കേട്ടപ്പോ അജുക്ക ആണെന്നാ വിചാരിച്ചേ നോക്കിയപ്പോ അമീറ.

” ആയിഷ അകത്തേക്ക് ക്ഷണിക്കുന്നില്ലേ ”

“ആ വരു കേറി ഇരിക്ക്. ”

” ഇയാളുടെ മാര്യേജ് കഴിഞ്ഞത് ഇവിടെ വന്നപ്പോഴാ അറിഞ്ഞേ. അതേതായാലും നന്നായി. നീ ഞങ്ങള്ക്ക് ഒരു ബാധ്യത ആയേനെ. അല്ല ഷാനുന്റെ വീട്ടിൽ ആണല്ലോ നിന്നിരുന്നത് അപ്പൊ നീ ഞങ്ങള്ക്ക് ഒരു ശല്യം ആയേനെ. ഞാൻ എങ്ങനെ നിന്നെ പറഞ്ഞു വിടും എന്ന് ആലോചിച്ചു തല പുകഞ്ഞു കൊണ്ട് ഇരിക്കണേർന്ന്.

ഇൻവിറ്റേഷൻ തരാൻ ഷാനുനെ വിളിച്ചതാ അപ്പൊ അവൻ വരുന്നില്ലന്ന് പറഞ്ഞു. നിന്നോട് താല്പര്യം ഇല്ലാത്തത് കൊണ്ടാണല്ലോ അവൻ ഡിവോഴ്സ് ചെയ്തെ. ഇപ്പൊ കാണുന്നത് പോലും ഇഷ്ടം അല്ലാന്ന്. അല്ലെങ്കിലും നിന്നെ പോലെ ഒരു പെൺകുട്ടിയേ ആര് ഇഷ്ടപ്പെടാനാ ”

ഷാനുക്കക്ക് ഇപ്പൊ എന്റെ മനസ്സിൽ സ്ഥാനം ഒന്നും ഇല്ലെങ്കിലും എന്നെ ഇങ്ങനെ വെറുക്കാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന ചോദ്യം എന്നിൽ നിറഞ്ഞു നിന്നു. മറുപടി ഒന്നും പറയാൻ തോന്നിയില്ല. എല്ലാം കേട്ടോണ്ട് നിന്നു.

അപ്പോഴാ എന്നെ തന്നെ നോക്കി കൊണ്ട് അജുക്ക നിക്കണത് കണ്ടത്. അജുക്കനെ കണ്ടപ്പോ എന്തിനോ എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു.

” ഇതാരാ ഐഷു ”

“അജുക്ക ഇത് അമീറ. ഷാനുക്കന്റെ വൂട്ബി ”

” ഓ കല്യാണം വിളിക്കാൻ വന്നതാകും ”

” അതേ. ഈ വരുന്ന സൺ‌ഡേ ആണ് റിസപ്ഷൻ” അമീറ

” ഒക്കെ ഞങ്ങൾ എത്തിക്കൊള്ളം. ഒരുപാട് സ്ഥലങ്ങളിൽ വിളിക്കാനുള്ളതല്ലേ ഇറങ്ങിക്കോ ”

” ഹ്മ്മ്മ് ഞാൻ പോകുന്നു. പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം ”

അമീറ പോയി കഴിഞ്ഞ് ഞാൻ അജുക്കക്ക് ചായ ഇട്ട് കൊടുത്തു. ചെടികളെ ഒക്കെ നോക്കി. സമയം കളഞ്ഞ്. എന്തോ മനസ്സിന് ഒക്കെ ആകെ ഒരു അസ്വസ്ഥത.

ഉമ്മിച്ചി ചോദിച്ചപ്പോ ഒന്നും ഇല്ലെന്ന് പറഞ്ഞു റൂമിലേക്ക് പോയി. രാത്രി ഭക്ഷണം ഒക്കെ എടുത്ത് വെച്ചു എന്നല്ലാതെ ഒന്നും കഴിക്കാൻ തോന്നിയില്ല.

“ടി പെണ്ണെ എന്താ ഈ ആലോചന ”

” ഏയ് ഒന്നും ഇല്ല അജുക്ക. ”

“എന്നാ വാ നമുക്ക് പുറത്ത് പോകാം. വേഗം റെഡി ആവ് ”

“ഈ നേരത്തോ രാത്രി ആയില്ലേ. ”

“അതൊന്നും കുഴപ്പം ഇല്ല. വേഗം വാ ”

അങ്ങനെ റെഡി ആയി ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു പോവാൻ ഇറങ്ങി. കാർ എടുക്കുമെന്ന വിചാരിച്ചേ പക്ഷെ അജുക്ക പോയി ബൈക്ക് എടുത്തു.

ഓരോന്ന് ആലോചിച്ചു ഇരുന്നത് കൊണ്ട് എവിടെക്കാ പോകുന്നതെന്നൊന്നും നോക്കിയില്ല. അജുക്ക ഇറങ്ങാൻ പറഞ്ഞപ്പോഴാ ബൈക്ക് ബീച്ചിൽ എത്തിയത് ഞാൻ അറിഞ്ഞേ.

കുറച്ചു നേരം തീരത്ത് കൂടെ നടന്ന് കഴിഞ്ഞ് മണൽ പരപ്പിൽ ഞങ്ങൾ ഇരുന്നു.

” ഇനി പറ അമീറ എന്താ പറഞ്ഞത്. അവള് ഒന്നും പറഞ്ഞില്ലെന്നു പറയണ്ട. എന്തോ കാര്യമായി കിട്ടിയിട്ടുണ്ട്. പറ മോളെ ”

അവള് പറഞ്ഞ കാര്യങ്ങൾ ഒക്കെ അജുക്കനോട്‌ പറഞ്ഞ്.

” ഓ അപ്പൊ അതാണ് കാര്യം. അവള് പറഞ്ഞതൊന്നും കാര്യം ആക്കണ്ട. അസൂയ കൊണ്ട് പറയണതാ ”

” അസൂയ… അവൾക് എന്തിനാ അസൂയ. എല്ലാം നേടി നിക്കുന്നവൾക്ക് തകർന്ന് നിൽക്കുന്നവലോട് അസൂയയോ ”

“നിന്റെ തകർന്ന മനസ്സിനെ സുഖപ്പെടുത്താൻ ഒരു തരി പോലും എനിക്ക് കഴിഞ്ഞില്ലേ പെണ്ണെ ”

അജുക്ക അങ്ങനെ ചോദിച്ചപ്പോ എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.

” ഞാൻ അങ്ങനെ ഒന്നും ഉദേശിച്ചില്ല അജുക്ക. അവള് പറഞ്ഞത് പോലെ നാളെ അജുക്കക്കും തോന്നിയാലോ. എന്നെ പോലുള്ള പെണ്ണിനെ ആർക്കും ഇഷ്ടപ്പെടില്ല അല്ലേ അജുക്ക ”

” അവള് പറഞ്ഞത് ശരിയാ നിന്നെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ആരും ആഗ്രഹിക്കില്ല. കാരണം അതിനുള്ള അർഹത അവർക്കില്ല.

നിന്നെ സ്നേഹിക്കാനും ആഗ്രഹിക്കാനും ഈ ലോകത്ത് ഒരാൾക്കേ അവകാശം ഉള്ളൂ. ഈ അജ്മൽ ഫാരസിന്. നിന്റെ രാജകുമാരന്. ”

അജുക്ക അത് പറഞ്ഞപ്പോ ഞാൻ ആലോചിക്കുക ആയിരുന്നു. ഇക്ക എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ.

എനിക്ക് അതിന്റെ പകുതി പോലും എനിക്ക് തിരിച്ചു കൊടുക്കാൻ കഴിയോന്ന് അറിയില്ല. അടുക്കാൻ ശ്രെമിക്കുമ്പോ മനസ്സ് സമ്മതിക്കുന്നില്ല വീണ്ടും ഒരു നഷ്ടം ചിലപ്പോ ഞാൻ താങ്ങിയെന്ന് വരില്ല.

കുറേ നേരം അവിടെ ഇരുന്നപ്പോ മനസ്സ് ശാന്തമായി.തിരിച്ചു വീട്ടിലേക് പോകുന്ന വഴി തട്ട്കടയിൽ നിർത്തി. എനിക്ക് വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കഴിപ്പിച്ചു. അന്നത്തെ ദിവസം സുഖമായിട്ടു കിടന്ന് ഉറങ്ങി.

ഷാന മൈലാഞ്ചി ഇടാൻ വന്നപ്പോഴാ നാളെ ഷാനുക്കാടെ നിക്കാഹ് ആണല്ലോ എന്ന് ഓർത്തത്. ഉമ്മിച്ചിയും കുഞ്ഞോനും മാത്രം പോയുള്ളു ഇന്ന്.

കുഞ്ഞോന് പിന്നെ പോകാതിരിക്കാൻ പറ്റില്ലല്ലോ അവന്റെ പെണ്ണിനെ കാണണ്ടേ. അവിടെ ഉള്ളൊരുടെ ഇടയിൽ ഒരു കോമാളി ആകാൻ വയ്യായിരുന്നു.

നിക്കാഹിനു രാവിലെ തന്നെ ഉമ്മിച്ചിയും കുഞ്ഞോനും പോയി. എന്നെ വിളിച്ചതാ പക്ഷെ പോകാൻ തോന്നിയില്ല.ഞാൻ പോകാത്തത് കൊണ്ട് അജുക്കയും പോയില്ല.

ഇനി റിസപ്ഷനിൽ നിന്ന് എങ്ങിനെ ഒഴിയും. ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല.
അപ്പോഴാ അജുക്ക അവിടേക്ക് വന്നത്.

” നീ റെഡി ആവുന്നില്ലേ ”

” ഞാൻ വരുന്നില്ല അജുക്ക. അവിടെ ഉള്ളോരൊക്കെ ഓരോന്ന് കുത്തി കുത്തി ചോദിക്കും ”

“ഞാനില്ലേ കൂടെ. നീ വാ. വേഗം റെഡി ആവ്. പിന്നേ ദേ ഇത് ഇട്ടാ മതി ”

ഒരു ബ്ലൂ കളറിൽ ഗോൾഡൻ വർക്ക്‌ ഉള്ള സാരി.നല്ല സൂപ്പർ സാരി.

” ഇതെപ്പോ വാങ്ങി ”

” അതൊക്കെ വാങ്ങി മോളെ. നീ വേഗം ഇത് ഉടുക്ക് ”

“എനിക്ക് സാരി ഉടുക്കാൻ അറിയില്ലല്ലോ. കല്യാണത്തിനു ഷാന വാങ്ങി തന്ന സാരി ഇത് വരെ ഉടുത്തിട്ടില്ല. ”

” അത് സരൂല ഉമ്മിച്ചി നല്ല അസ്സലായിട്ട് സാരി ഉടുപ്പിച്ച് തരും ”

അങ്ങനെ ഉമ്മിച്ചിനെ വിളിച്ചു സാരി ഉടുപ്പിച്ചു. അപ്പോഴേക്കും ഷാന വന്നു. അവളെ ഒരുക്കി കൊടുക്കാൻ പറഞ്ഞ്.

അങ്ങനെ അവളെ ഒരുക്കി കഴിഞ്ഞപ്പോ അവള് പറയാഇങ്ങനെ ശോകം ലുക്കിൽ വരണ്ടന്ന് പിന്നേ അവള് എന്നെ ഒരുക്കാൻ തുടങ്ങി. അങ്ങനെ അവളെ പറഞ്ഞു വിട്ട് മാച്ചിങ് സ്കാഫു ചുറ്റി ഞാൻ ഇറങ്ങി.

@@@@@@@@@@@@@@@@@@@@@@@@

ഈ പെണ്ണിനെ കാണാനില്ലല്ലോ. ഒരുങ്ങി കഴിഞ്ഞില്ലേ ഇത് വരെ. നോക്കി നിന്ന് മനുഷ്യന്റെ കാലു കഴച്ചു. ആ ദേ വരുന്നു. അവളെ കണ്ട് എന്റെ കണ്ണ് തളളി പോയി. ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നുണ്ടയിരുന്നില്ല. എന്റെ റബ്ബേ….

ഇവളെ ഇത്രയും ഭംഗിയിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല. പതിവില്ലാതെ മേക്കപ്പ് ചെയ്തിട്ടുണ്ട്.
ഞാൻ ഇങ്ങനെ കണ്ണ് ചിമ്മാതെ നോക്കണത് കണ്ടിട്ടാണ് അവള് ചോദിച്ചത്.

” എന്താ ഇങ്ങനെ നോക്കണേ ”

” ഒന്നും ഇല്ല. വാ നമുക്ക് പോകാം. അധികം നേരം ഇങ്ങനെ നോക്കി നിന്നാലേ എന്റെ കണ്ട്രോൾ പോകും ”

എന്റെ പൊന്നോ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ കൈ തരിക്കുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോ നല്ല രസം.

എല്ലാരും ഏതോ ഭീകര ജീവിയെ കണ്ട പോലെ ഞങ്ങളെ നോക്കുന്നു. പെണ്ണ് ടെൻഷൻ ആവാൻ തുടങ്ങിയപ്പോ ഞാൻ ചെന്ന് കൂടെ നിന്നു.

ഷാനു ആണെങ്കിൽ ഐഷുനെ കണ്ടപ്പോ അമീറയെ ചേർത്ത പിടിക്കണുണ്ട്. അവന്റെ കാട്ടായം കണ്ടാ തോന്നും ഐഷു ആണ് അവനെ തേച്ചതെന്ന്.

ഞമ്മളും വിട്ട് കൊടുത്തില്ല. അവൻ നോക്കി നിക്കുമ്പോ തന്നെ എന്റെ പെണ്ണിനെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. നല്ല അന്തസ്സായി പെണ്ണിന്റേം കൂടെ നിന്ന് ഫോട്ടോ എടുത്ത് തിരിച്ചു പോന്നു.

എന്റെ ഐഷുന്റെ സങ്കടം ഒക്കെ മാറി ആള് നല്ല ഹാപ്പി ആയി.. എനിക്ക് അത് മതി.
വീട്ടില് എത്തിയപ്പോഴേക്കും എല്ലാരും ക്ഷീണിച്ചു. അത് കൊണ്ട് പെട്ടന്ന് ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ തന്നെ വാപ്പിച്ചി വിളിച്ചു. എത്രയും പെട്ടന്ന് തന്നെ തറവാട്ടിലേക്ക് ചെല്ലാൻ. ഐഷുനേം കൂട്ടിക്കോളാൻ പറഞ്ഞു.

ഇനി അവിടെ ചെന്നിട്ട് എന്തൊക്കെ നടക്കുമോ ആവോ.. ഐഷു ഒന്ന് അടുത്ത് വരണേർന്നു..

തുടരും @ അഫി @

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14