Thursday, June 13, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 12

നോവൽ
******
എഴുത്തുകാരി: അഫീന

Thank you for reading this post, don't forget to subscribe!

വീട്ടിലെ പണിയെല്ലാം കഴിഞ്ഞു അജുക്ക തന്ന ബുക്ക്‌ വായിക്കാൻ തുടങ്ങി. കുറച്ച് കൂടെ വായിക്കാൻ ഇണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് ബോറടിച്ചപ്പോ സാബി ഉമ്മിച്ചിടെ അടുത്ത് പോയി. ചെന്നപ്പോ നല്ല ഹിന്ദി ഗസൽ. എനിക്ക് ഒത്തിരി ഇഷ്ടം ആണ്.

റീഡിങ് റൂമിൽ ചെന്നപ്പോ അവിടെ ആരും ഇല്ല. പാട്ട് വെച്ചിട്ടുണ്ട്. ഞാൻ വേഗം കയ്യിൽ ഉള്ള ബുക്ക്‌ അവിടെ വെച്ചിട്ട് പുതിയത് തപ്പാൻ തുടങ്ങി. താഴെ ഉള്ളതെല്ലാം ഞാൻ വായിച്ചതാ.

മുകളിൽ തപ്പാം എന്ന് വിചാരിച്ചു ഒരു സ്റ്റൂൾ എടുത്തിട്ട് നോക്കി കൊണ്ടിരിക്കുമ്പോഴാ അജുക്ക വന്ന് വിളിക്കണത്.

പെട്ടന്ന് ആയോണ്ട് ഞാൻ പേടിച്ചു. ബാലൻസ് തെറ്റി വീഴാൻ പോയപ്പോഴെക്കും അജുക്കടെ കയ്യില് ഞാൻ സേഫ് ആയി.

ഇത് വരെ ആ മുഖത്തു നോക്കി ഞാൻ സംസാരിച്ചിട്ട് കൂടി ഇല്ല. ഇതിപ്പോ ഇത്രയും അടുത്ത് ആദ്യ ആയിട്ടാ. ആദ്യം നോക്കിയത് കണ്ണിലോട്ട. പിന്നെ മാറ്റാൻ കഴിഞ്ഞില്ല.

അറിയാതെ ആ കണ്ണിലേക് തന്നെ നോക്കി നിന്ന് പോയി. എന്നെ തന്നെ മറന്ന പോലെ.

ബീയാത്തുത്ത വന്നത് നന്നായി. ഞാൻ എന്താണെന്ന് മനസ്സിലാക്കാൻ പറ്റി. മറന്നത് പലതും ഓർമയിലും വന്നു. അവര് പറഞ്ഞതിൽ സങ്കടം തോന്നിയെങ്കിലും ഞാൻ തകർന്ന് പോയത് സാബി ഉമ്മിച്ചി പറഞ്ഞത് കേട്ടിട്ടാണ്.

എന്നെ ഒന്നും പറയാൻ കൂടി സമ്മതിച്ചില്ല. അവിടെ നിന്ന് ഇറങ്ങി ഓടി നേരെ ചെന്നത് ഉമ്മാടെ മുമ്പിലാ കുറേ കരഞ്ഞു ഉമ്മാനെ കെട്ടിപ്പിടിച്ച്. കരച്ചിൽ ഒന്ന് അടങ്ങിയപ്പോഴേക്കും ദേ വരുന്നു താത്ത.

” നാസറെ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ”

അപ്പോഴാണ് വാപ്പ വന്നത് ഞങ്ങൾ അറിയുന്നത്.

” എന്താ ബീയാതൂത്ത.ഇങ്ങള് കാര്യം പറ. അല്ലെങ്കി തന്നെ ടെൻഷൻ അടിച്ചു നിക്കേണ് ”

” ഞാൻ എന്റെ മോന്റെ കാര്യം പറഞ്ഞ് വിട്ടപ്പോ നിങ്ങക്കെന്തായിരുന്നു വിഷമം.എന്റെ മോന്റെ സ്വഭാവം കൊള്ളൂല്ലന്ന് പറഞ്ഞില്ലേ നീയ്.

നിന്റെ മരുമോളെ കെട്ടിച് തരൂലാന്ന് പറഞ്ഞത് അവക്ക് അഴിഞ്ഞാടി നടക്കാനായിരുന്നാ”

” ഇങ്ങൾ എന്തൊക്കെയാ ഈ പറയണേ ആര് അഴിഞ്ഞാടി. ഞങ്ങടെ ഐഷു എന്തായാലും അങ്ങനെ ഒന്നും ചെയ്യൂല. ”

” ഓ ഒരു ഐഷു ഞാൻ കണ്ട് നിങ്ങടെ ഐഷുന്റെ തനി കൊണം. അപ്പറത്തേ ചെക്കനെ കെട്ടിപിടിച്ചോണ്ട് നിക്കണത്.

ഈ പെണ്ണ് ചീത്ത പേര് കേപ്പിക്കും നോക്കിക്കോ. വെല്ലോടത്തുന്നും വയറ്റിൽ ആക്കിട്ട് വന്നാ നിങ്ങക്ക് തന്നെ അതിന്റെ എടങ്ങേറ് ”

അവരത് പറയണ കേട്ടപ്പോ ന്റെ തോലി ഉലിഞ്ഞ് പോയി.

” നിർത്തിക്കോണം നിങ്ങടെ പ്രസംഗം. നാണമില്ലേ നിങ്ങക് ഒരു പെങ്കൊച്ചിനെ പറ്റി ഇങ്ങനെ ഒക്കെ പറയാൻ. ഇറങ്ങി പൊക്കോ. ഇല്ലങ്കിൽ ചിലപ്പോ ഞാൻ തല്ലിയെന്ന് വരും. ” വാപ്പ

അവര് പോയെന്ന് തോന്നണു.

വാപ്പ ഒന്നും പറയുന്നുമില്ല. എന്തോ തട്ടി താഴെ വീഴണ കെട്ട് നോക്കുമ്പോ വാപ്പ നെഞ്ചിൽ കൈ വെച്ച് വീണ് കിടക്കെ. വേറെ ആരും ഇല്ല വണ്ടി ഓടിക്കാൻ. അജുക്കാനെ വിളിക്കാതെ വേറെ വഴി ഒന്നും ഇല്ല.

സാബി ഉമ്മിച്ചി സമ്മതിക്കില്ലന്നാ വിചാരിച്ചേ. സമ്മതിക്കാതെ ഇരിക്കില്ല പാവം ആണ് ഉമ്മിച്ചി. സ്വന്തം മക്കടെ കാര്യത്തിൽ എല്ലാരും സ്വാർത്ഥരാണല്ലോ.

പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് വേറെ complications ഒന്നും ഇണ്ടായില്ല. എല്ലാരും കേറി കണ്ടു. വാപ്പ ഒന്നും സംസാരിച്ചില്ല.

കുറച്ച് കഴിഞ്ഞപ്പോ അജുക്കാനെ കാണണം എന്ന് പറഞ്ഞ്. എന്തിനാണാവോ. എനിക്ക് ആകെ ടെൻഷൻ ആയി. അജുക്ക തിരിച്ചു ഇറങ്ങിയപ്പോ ചോദിക്കണം എന്നുണ്ടായിരുന്നു.

പക്ഷെ ഇനി ശല്യപ്പെടുത്തില്ല എന്ന് ഉമ്മിച്ചിനോട് പറഞ്ഞതാ. വേണ്ട അജു എന്ന അദ്ധ്യായം ഇവിടെ അവസാനിക്കട്ടേ.

ഒരാളുടെ ജീവിതവും ഞാൻ കാരണം നശിക്കാൻ പാടില്ല. വല്ലാത്തൊരു ജന്മം ആണ് എന്റേത്.

സ്നേഹിക്കുന്നവരെ പിരിയാൻ ആകും വിധി. സാബി ഉമ്മിച്ചിയെ കണ്ടപ്പോ തൊട്ട് എന്റെ സ്വന്തം ഉമ്മിച്ചിയെ തിരിച്ച് കിട്ടിയ പോലെ ആയിരുന്നു. കുഞ്ഞോൻ അവനെന്റെ കൂടെ പിറപ്പ് തന്നെ ആയിരുന്നു.

ഇനി അവരെല്ലാം എനിക്ക് അന്യരാണ്. ഇനി ഒരിക്കലും മുമ്പിൽ പോയി നിക്കില്ല ഞാൻ.

രണ്ട് ദിവസം കഴിഞ്ഞാൽ വാപ്പയെ ഡിസ്ചാർജ് ചെയ്യും.ഉമ്മയെ ഹോസ്പിറ്റലിൽ ഒറ്റക്ക് നിർത്താൻ തോന്നിയില്ല. ഷാനയും ഞാനും അവിടെ തന്നെ തങ്ങി. കിടന്നിട്ട് ഉറക്കം വന്നില്ല. പതിയെ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ ഞാൻ നടന്നു.

@@@@@@@@@@@@@@@@@@@@@@@@

വീട്ടില് എത്തിയപ്പോൾ തന്നെ ഉമ്മിച്ചി ഓരോന്ന് ചോദിച്ചു തുടങ്ങി. വിവരങ്ങൾ ഒക്കെ അറിഞ്ഞപ്പോ ഉമ്മിച്ചിക്ക് ആശ്വാസം ആയി.

ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല. ടെറസിൽ പോയി ഇരുന്നു. മനസ്സ് മുഴുവൻ ഷാനുന്റെ വാപ്പ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി ഉള്ളൂ എന്റെ മുമ്പിൽ.

ഹോസ്പിറ്റലിൽ പോയെങ്കിലും ഐഷു മാത്രം എന്നോട് മിണ്ടിയില്ല. ഒന്ന് നോക്കുന്നു കൂടി ഇല്ലായിരുന്നു.

വാപ്പ സുഖപ്പെട്ടു വരുന്നെങ്കിലും മനസ്സിന് വിഷമം വരുന്നതൊന്നും ഉണ്ടാവരുത് എന്ന് പറഞ്ഞു. ഉമ്മിച്ചി കൂടെ വരാമെന്ന് പറഞ്ഞെങ്കിലും രണ്ടു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ആവുന്നത് കൊണ്ട് വേണ്ടാന്ന് പറഞ്ഞു.

രണ്ട് ദിവസം കാണാതിരുന്നപ്പോ തന്നെ ഉമ്മിച്ചി ഐഷുനെ മിസ്സ്‌ ചെയ്യാൻ തുടങ്ങി. ഫൈസിടെ കാര്യോം മറിച്ചല്ല.

ഡിസ്ചാർജ് ആയപ്പോ എന്നോട് വരണ്ടാന്നു ഉമ്മ പറഞ്ഞെങ്കിലും ഞാൻ തന്നെ കൊണ്ട് വന്നോളാം എന്ന് നിർബന്ധം പറഞ്ഞത് കൊണ്ട് സമ്മതിച്ചു.

എനിക്കറിയാം ഐഷു പറഞ്ഞതായിരിക്കും. വീട്ടിൽ എത്തി വാപ്പയെ പിടിച്ചു ഞാനും ഷാനയും കൂടെ റൂമിൽ കൊണ്ട് പോയി കിടത്തി.

” മോനെ ഞാൻ പറഞ്ഞ കാര്യം എന്തായി. മോൻ ആലോചിച്ചോ എന്താ ചെയ്യേണ്ടതെന്ന്. ഓര് നാളെ എത്തും ”

” വാപ്പ പേടിക്കണ്ട ഞാൻ തന്ന വാക്ക് പാലിച്ചിരിക്കും. അവരോട് സംസാരിക്കാൻ ഉള്ള അവസരം കിട്ടിയില്ല. ഉടനെ പറയാം. ”

ഉമ്മിച്ചിയും ഫൈസിയും എന്റെ കൂടെ ഉണ്ടായിരുന്നു. ഐഷു ഞങ്ങളെ കണ്ടപ്പോ പോയതാ മോളിലേക്ക് പോയതാ ഇത് വരെയും താഴെ വന്നില്ല.

ഷാനയോട് പറഞ്ഞു വിളിപ്പിച്ചു അവളെ എന്നിട്ടും ഞങ്ങളുടെ മുഖത്തു നോക്കേ സംസാരിക്കേ ഒന്നും ചെയ്തില്ല. അതെല്ലാവർക്കും സങ്കടം ആയി.

” മോളേ ഐഷു എന്താ നീ ഇവരോടൊന്നും മിണ്ടാത്തെ. ആ താത്ത പറഞ്ഞതൊന്നും മോള് കാര്യം ആക്കണ്ട. അതിന് നീ ഇവരോട് പിണങ്ങിയിട്ട് കാര്യം ഇല്ലല്ലോ. ” വാപ്പ

” ഇല്ല വാപ്പ എനിക്കാരോടും പിണക്കം ഇല്ല. പിന്നെ അവര് പറഞ്ഞില്ലങ്കി വേറെ ആരെങ്കിലും അത് പറയും.

അതിലും നല്ലത് എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഞാൻ തന്നെ മാറി നിക്കുന്നതല്ലേ.ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും വേണ്ട ” ഐഷു

” മോളേ എനിക്കറിയാം മോൾക് എന്നോട് പിണക്കം ആണെന്ന്. അന്ന് മോളോട് പോവാൻ പറഞ്ഞത് അവര് വീണ്ടും മോളേ ഒന്നും പറയാതിരിക്കാനാ.

അല്ലാതെ മോളെ ഉമ്മിച്ചിക്ക് വിശ്വാസം ഇല്ലാത്തോണ്ടല്ല. അവർക്കുള്ള മറുപടി അപ്പൊ തന്നെ ഞാൻ കൊടുക്കേം ചെയ്തു. ” ഉമ്മിച്ചി

” എനിക്ക് പിണക്കം ഇല്ല ഉമ്മിച്ചി. എന്നാലും അങ്ങനെ പറഞ്ഞപ്പോ ഞാൻ ആകെ തകർന്ന് പോയി.അതാ ഞാൻ ഒഴിഞ്ഞു മാറി നടന്നെ ”

അതും പറഞ്ഞു അവള് ഉമ്മിച്ചിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.. ഇപ്പൊ പകുതി ആശ്വാസം ആയി. ഉമ്മിച്ചിനോട് മിണ്ടിയല്ലോ.

” എന്നാലും ഇത്താത്ത എന്നോട് പോലും ഒന്ന് മിണ്ടിയില്ലല്ലോ. എനിക്കും സങ്കടായി ” ഫൈസി

” നീ എന്റെ അനിയനല്ലേടാ. അത് പോലെയേ ഞാൻ കണ്ടിട്ടുള്ളു. നാളെ നിന്നെ കൂട്ടി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ എനിക്ക് സഹിക്കാൻ പറ്റില്ല. അതാ ഞാൻ അങ്ങനെ ഒക്കെ. സോറി.. ”

അങ്ങനെ അവന്റെ കാര്യവും സോൾവ്. ഇനി എന്നോട് മിണ്ടുവോ ആവോ. നോക്കുന്നു പോലും ഇല്ലല്ലോ ഈ പെണ്ണ്. വെറുതെ നാണം കെടണ്ടാ.

ഒറ്റക് കിട്ടുമ്പോ മിണ്ടാം. അങ്ങനെ വർത്താനം ഒക്കെ പറഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു.

ഇന്നാണ് അവര് വരുന്നത്. ആകെ വല്ലാത്ത ടെൻഷൻ. ഉമ്മിച്ചിയോട് ഇത് എങ്ങനെ പറയും. ഓർത്തിട്ട് ഒരു പിടീം ഇല്ല.

വാപ്പയുടെ ഇപ്പോഴത്തെ അവസ്ഥ നോക്കുമ്പോ മറുത്ത് ഒന്നും പറയാനും തോന്നുന്നില്ല. മനസ്സ് അന്നത്തെ ദിവസത്തിലേക്ക് പോയി.

” മോനെ അജു ഇന്ന് എന്തൊക്കെയാ അവിടെ നടന്നെ ആ താത്ത എന്തൊക്കെയോ വന്ന് പറഞ്ഞ്. ”

” ഒന്നും ഇല്ല നാസർക്കാ ഇങ്ങള് അതോർത്തു ടെൻഷൻ അടിക്കേണ്ട. ഐഷു ഒന്ന് വീഴാൻ പോയി ഞാൻ ഒന്ന് പിടിച്ചു. അത്രേം സംഭവിച്ചുള്ളൂ അതിനാ അവര് അങ്ങനൊക്കെ പറഞ്ഞേ ”

” ഐഷുന്റെ ഉപ്പ വിളിച്ചിരുന്നു എന്നെ അവരെ ആരോ വിളിച്ചു പറഞ്ഞെന്ന്. ഉമ്മാമ്മയേ ഒന്നും അറിയിച്ചിട്ടില്ല. എന്നെ വിളിച്ചു കുറേ പറഞ്ഞ്.

ഒന്നും ഇല്ലെങ്കിലും പോന്ന് പോലെ വളർത്തിയിട്ട് ഞങ്ങടെ കയ്യില് ഏൽപ്പിച്ചതല്ലേ അവളെ. അപ്പൊ അവള്ടെ ജീവിതം ഇങ്ങനെ ആവുമ്പോ ആർക്കാണെങ്കിലും ദേഷ്യം വരും.

ഞാൻ എന്താ ചെയ്യണ്ടേ. എന്റെ മോൻ കരണം അവള്ടെ ജീവിതം ഒരു ചോദ്യചിന്നമായി നിക്കേല്ലേ. ”

” നമുക് എല്ലാത്തിനും വഴി ഉണ്ടാക്കാം. ഉപ്പ വരട്ടെ നമുക്ക് സംസാരിക്കാം. ഞാൻ ഇണ്ടാകും കൂടെ എന്തിനും. ”

” മോനെ ഞാൻ ഒരു കാര്യം പറഞ്ഞാ മോൻ കേൾക്കോ. എനിക്ക് വല്ലാത്ത പേടി പോലെ. എനിക്ക് എന്തേലും സംഭവിക്കണെന്ന് മുമ്പ് ഐഷുന്റെ കാര്യത്തിൽ ഒരു തീരുമാനം ആകണം. അടുത്ത് തന്നെ ഷാനു വരും.

അവര്ടെ നിക്കാഹ് എത്രെയും പെട്ടന്ന് നടത്തണംന്ന്. ഐഷു ഇവിടെ നിക്കുമ്പോ നിക്കാഹ് നടന്നാ അവള് എങ്ങനെ സഹിക്കും.

സങ്കടം ഒന്നും ഇല്ലെന്ന് അവള് പുറമെ നടിക്കുന്നതാ. ഉള്ള് നീറണത് ആരേം അറിയിക്കില്ല.

ഷാനുന്റെ നിക്കാഹിനു മുമ്പ് എനിക്ക് ഐഷുന്റെ നിക്കാഹ് നടത്തണം. അവൾക് ഒരു ജീവിതം ഇണ്ടായിട്ട് വേണം ഷാനയുടെ കാര്യം നോക്കാൻ.

പടച്ചോൻ എനിക്ക് ആയുസ്സ് നീട്ടി തരോന്ന് അറിയില്ല. എങ്കിലും എന്റെ ആഗ്രഹണ്.

മോനെ മോന് നിക്കാഹ് ചെയ്‌തൂടെ അവളെ.

അവള് ഒരു പാവം ആണ്. സ്നേഹിക്കാൻ മാത്രെ അറിയുള്ളു അതിന്. എനിക്ക് മോനെ വിശ്വാസണ്.
മോനിക് അവളെ ഇഷ്ടം അല്ലേ.എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അത്.

പറ്റില്ലെന്ന് പറയരുത്. ഈ വാപ്പാടെ അവസാനത്തെ ആഗ്രഹമായി കണ്ടെങ്കിലും മോൻ സമ്മതിക്കണം.

എത്രെയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണം. വേറെ ആരും വേണ്ട നമ്മള് മാത്രം മതി സമ്മതിക്കൂലേ . ”

ഇങ്ങനെ എന്തൊക്കെയോ അവിടന്നും ഇവിടന്നും കൂട്ടി പെറുക്കി പറഞ്ഞു കൊണ്ടിരുന്നു. അവസാനം യാചന പോലെ പറഞ്ഞപ്പോ എനിക്ക് വാക്ക് കൊടുക്കേണ്ടി വന്നു.

ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യം ആണ് ഐഷുന്റേം എന്റേം നിക്കാഹ്. പക്ഷെ ഇത് പോലെ അല്ല. നാടോട്ടുക്ക് വിളിച് എല്ലാവരുടേം സമ്മതത്തോടെ ഗംഭീര നിക്കാഹ് ആയിരിക്കണം.

അതിന് മുമ്പ് എന്റെ മനസ്സിൽ ഉള്ളത് ഐഷുനെ അറിയിച്ചു അവള്ടെ സമ്മതത്തോടെ എല്ലാരോടും പറഞ്ഞു.

അങ്ങനെ അങ്ങനെ വെല്യ പ്ലാൻ ഒക്കെ നടത്തിയതാ. ഇതിപ്പോ എന്താകുമോ അറിയില്ല.

വീട്ടില് ഇത് വരെ പറഞ്ഞിട്ടില്ല. വാപ്പിച്ചിനോട്‌ ഇപ്പൊ പറഞ്ഞ സമ്മതിക്കേം ഇല്ല. എന്ത് ചെയ്യും അവരെ ഒക്കെ വരുതിയിൽ ആക്കാൻ കുറച്ച് പാട് പെടും.

ഏറ്റവും ബുദ്ധിമുട്ട് ഞമ്മടെ ഡോണിനെ കുപ്പിയിൽ ആക്കാനാ. ആരാണ് ഡോൺ എന്നാണോ എന്റെ വല്ലുപ്പയാ. വാപ്പിച്ചിടെ വാപ്പ. ഡോൺ എന്ന് പറഞ്ഞാ പോര ഭയങ്കരൻ ഡോൺ ആണ്.

മാണിക്കൽ തറവാട്ടിലേ ഇപ്പോഴത്തെ കാർണോർ. പുള്ളിയെ കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാം. പക്ഷെ അതിനെ തളക്കാൻ പോന്നത് ഒരെണ്ണം ഞമ്മടെ കയ്യില് ഉണ്ട്. ഞമ്മളെ വല്ലുമ്മ.

വല്ലുമ്മനെ എങ്ങനെ സോപ്പിടും..
ആകെ അസ്വസ്ഥത തോന്നിയപ്പോ ഞാൻ നേരെ ടെറസിൽ പോയി ഇരുന്നു.

ഐഷുനെ ആദ്യമായി കണ്ടത് ഓർത്ത് അവര്ടെ വീട്ടിലേക് നോക്കിയപ്പോ ടെറസിൽ ഒരു നിഴൽ. കണ്ടപ്പോഴേ മനസ്സിലായി ഐഷു ആണെന്ന്.

എന്നെ കണ്ടെന്നു തോന്നുന്നു ആള് വേഗം പോയി. എന്റെ ഐഷു നിന്നെ ഞാൻ എടുത്തോളാം..

അവളെ കണ്ടപ്പോ സന്തോഷം തോന്നി.ടെൻഷൻ ഒക്കെ എവിടെയോ പോയപോലെ. സമാധാനം ആയിട്ട് കിടന്നങ് ഉറങ്ങി.

@@@@@@@@@@@@@@@@@@@@@@@

രാവിലെ ചായക്കുള്ളത് എടുത്ത് വെച്ചപ്പോഴാ കാളിങ് ബെൽ കേട്ടത്. ഉമ്മ വാപ്പക്ക് ചായ കൊടുക്കാൻ പോയത് കൊണ്ട് ഞാനാ പോയി ഡോർ തുറന്നെ.

” ഉപ്പ ”

ഉപ്പയെ കണ്ടതും ഓടി പോയി ആ നെഞ്ചിലെക്ക് വീണു. കുറേ കരഞ്ഞു. അത് കഴിഞ്ഞ് നേരെ വാപ്പയുടെ അടുത്തേക്ക് പോയി.

” ഉപ്പ എപ്പോഴാ എത്തിയെ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ. എല്ലാരും വന്നോ. പിള്ളേരെ അവിടെ സ്കൂളിൽ ചേർത്തില്ലേ. അപ്പൊ എങ്ങനെ. എന്താ എന്നോട് പറയാതിരുന്നത്. ”

” നീയും ഒന്നും പറയാറില്ലല്ലോ. ഈ കണ്ടതൊക്കെ സംഭവിച്ചിട്ടും നീ ഞങ്ങളെ അറിയിച്ചില്ല.ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞങ്ങള് നിന്നെ ഇവിടെ ഒറ്റക്കാക്കി പോവോ ”

” അതിന് ഞാൻ ഇവിടെ ഒറ്റക്കല്ലല്ലോ ഇവിടെ എനിക്ക് വാപ്പ ഉണ്ട് ഉമ്മ ഉണ്ട് ന്റെ ഷാന ഉണ്ട് പിന്നെ സാബി ഉമ്മിച്ചി ഉണ്ട് ഞമ്മളെ കുഞ്ഞനിയനും ഉണ്ട്.

പിന്നെ ഇങ്ങളെ ഒന്നും അറിയിക്കാതെഇരുന്നത് ഇങ്ങള് സെക്കന്റ്‌ ഹണിമൂണിന് പോകുമ്പോ വെറുതെ ടെൻഷൻ ആക്കണ്ടാന്ന് കരുതി ”

” അവള്ടെ ഒരു ഹണിമൂൺ ” എന്നും പറഞ്ഞു ഞമ്മടെ ചെവി പൊന്നാക്കി.

പിന്നെ ഉപ്പ വാപ്പയോട് സംസാരിച്ചു. അപ്പോഴാ അറിയണേ വാപ്പാനെ കുറേ ചീത്ത പറഞ്ഞൂന്നു ഉപ്പ. പാവം എല്ലാം കൂടെ ആയപ്പോൾ സഹിക്കാൻ പറ്റിയിട്ടുണ്ടാവൂലാ.

പിന്നേം എന്തൊക്കെയോ സംസാരിച്ചു

. ഞാൻ ചായ എടുത്ത് കൊണ്ട് തിരിച്ച് വരുമ്പോ അജുക്ക ഉണ്ട് അവിടെ. ഞാൻ നോക്കിയില്ല. ചായ കൊടുത്ത് തിരിഞ്ഞപ്പോഴാ വാപ്പ വിളിച്ചത്.

” ഐഷു നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. മോൾടെ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്.

ഞാനും മോൾടെ ഉപ്പയും കൂടെ അജുന്റേം നിന്റെം നിക്കാഹ് ഉറപ്പിച്ചു. മോള് എതിരോന്നും പറയരുത്. ഇവൻ നല്ല പയ്യനാ. മോളേ പൊന്ന് പോലെ നോക്കും. ”

” ഉപ്പ ഞാൻ പെട്ടന്ന് ഒരു നിക്കാഹ് എന്ന് പറയുമ്പോ എനിക്ക് വയ്യ വാപ്പ. അതും അല്ല അജുക്കക്കും ഇണ്ടാവൂലേ ആഗ്രഹങ്ങൾ.

വാപ്പ പറഞ്ഞിട്ടാ എതിർത്തോന്നും പറയാതിരുന്നത്. വാപ്പാടെ ഇപ്പോഴത്തെ അവസ്ഥ ഓർത്തിട്ടയിരിക്കും.

നാളെ ഇതൊരു ബാധ്യത ആയി തോന്നിയാലോ. അത് കൊണ്ട് വേണ്ട വാപ്പ ”

” മോളേ ഷാനുന്റെ നിക്കാഹിനു മുമ്പ് മോൾടെ നിക്കാഹ് നടന്ന് കാണണം എന്ന് വാപ്പാക് ആഗ്രഹം ഇണ്ട്. പറ്റില്ലാന്ന് പറയല്ലേ.

മോളും അജുവും തമ്മിൽ വേണ്ടാത്ത ബന്ധം ഉണ്ടെന്ന് പറഞ്ഞു നടക്കേ എല്ലാരും. അവരുടെ വായ അടപ്പിക്കാൻ ഇതേ വഴിയുള്ളു. വാപ്പാടെ മോള് സമ്മതിക്ക്‌ ”

ആ കണ്ണ് നിറയണ കണ്ടപ്പോ സഹിച്ചില്ല. ഉപ്പയും കൂടെ പറഞ്ഞപ്പോ വേറെ വഴിയില്ലതെ സമ്മതിക്കേണ്ടി വന്നു.സാബി ഉമ്മിച്ചി വന്ന് എനിക്ക് കയ്യില് വള ഇട്ട് തന്നു. കുഞ്ഞോനും ഹാപ്പി. പക്ഷെ അജുക്കടെ മുഖത്തു ആകെ ടെൻഷൻ ഉള്ളത് പോലെ.

ഈ ബന്ധത്തിനും അധികം ആയുസ്സ് ഇല്ലെന്ന് തോന്നുന്നു. കുറച്ച് ദിവസത്തേക്ക് എങ്കിലും എല്ലാരും സന്തോഷിക്കുന്നേങ്കിൽ ആയിക്കോട്ടെ. അതിന് മുമ്പ് അജുക്കനോട്‌ സംസാരിക്കണം.

വാപ്പയുടെ ആരോഗ്യം പഴയ പോലെ ആയാൽ ആ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു തരാന്ന് പറയണം.

ദിവസങ്ങൾ കടന്ന് പോയി ഇന്നാണ് അജുക്കന്റേം എന്റേം നിക്കാഹ്. സന്തോഷമോ സങ്കടമോ ഒന്നും ഇല്ല.

ഒരു തരം നിർവികാരത. ഇത് വരെ അജുക്കനോട്‌ സംസാരിക്കാൻ പറ്റിയില്ല. ഉപ്പ എങ്ങനെ സമ്മതിച്ചു എന്നാണ് എനിക്ക് മനസ്സിലാവത്തത്.

അങ്ങനെ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ നിക്കാഹ് നടന്നു. അജുക്കടെ കയ്യില് നിന്ന് മഹർ വാങ്ങി ഞാൻ അങ്ങേരുടെ ബീവി ആയി.

ഷാനയാണ് മാല കഴുത്തിൽ ഇട്ട് തന്നത്. ലോക്കറ്റ് കയ്യില് തടഞ്ഞപ്പോ എടുത്ത് നോക്കി അജു എന്നെഴുതി ഇരിക്കുന്നു. അജുക്കനെ നോക്കിയപ്പോ ഒരു പുഞ്ചിരി സമ്മാനിച്ചു.

നിർവികരമായ ഒരു പുഞ്ചിരി ഞാനും. നിലനിൽപ്പില്ലാത്ത ഒരു നിക്കാഹ് കൂടി. ഇനി എന്റെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്നോർത്തു ഞാൻ ഇരുന്നു.

( തുടരും )

അങ്ങനെ നമ്മടെ അജുന്റേം ഐഷുന്റേം നിക്കാഹ് കഴിഞ്ഞു സൂർത്തുക്കളെ…
ഇടി പിടീന്ന് ഒരു കല്യാണം. നിങ്ങളെ പോലെ തന്നെ അവരും അന്തിച്ച് ഇരിക്കേണ്. എന്താകുമോ എന്തോ….. ഇനി ആരൊക്കെ എന്തൊക്ക പാരകളുമായി വരൂന്ന് ആർക്കറിയാം..
അഭിപ്രായങ്ങൾ അറിയിക്കണേ……

@ അഫി @

 

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11