Tuesday, November 5, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 20

നോവൽ
******
എഴുത്തുകാരി: അഫീന

ആദ്യ ചുംബനം അതിന്റെ ലഹരിയിൽ നിന്ന് വിട്ട് മാറാനാവാതെ ഞങ്ങൾ നിന്നു. ആ അനുഭൂതിയിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കാതെ ഇരുവരും കെട്ടി പുണർന്നു നിന്നു. എന്റെ ഐഷു അവൾ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അതിന്റെ ആഴം ഇന്ന് തിരിച്ചറിഞ്ഞു.

അഭിയുടെ വിളിയാണ് ഞങ്ങളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

“ഡാ അജു മതിയെടാ. ബാക്കി വീട്ടിൽ പോയിട്ട്. ”

“ഒന്ന് പോടാ പുല്ലേ. വീട്ടിലാണെങ്കി ഫൈസി ഇവിടെ ഇപ്പൊ നീ സമ്മതിക്കില്ലല്ലേ ”

“ഹി ഹി ഇപ്പൊ മക്കള് വീട്ടില് പോവാൻ നോക്ക്. ഫൈസി ഇപ്പൊ വിളിച്ചിരുന്നു നിങ്ങള് രണ്ടിനേം കാണൻ ഇല്ലെന്നും പറഞ്ഞ്. ”

ഐഷു ആണെങ്കി ഇരുന്ന് ചിരിക്കേണ്. ഓൾടെ ഒരു ചിരി. താഴേക്ക് ഇറങ്ങാൻ നേരം അവളുടെ കൈ പിടിച്ചു വലിച്ചു ചേർത്ത് നിർത്തി ഞാൻ പറഞ്ഞു

“അതേ നീ അധികം ചിരിക്കേണ്ട. ഇതിന്റെ ബാക്കി വീട്ടില് ചെന്നിട്ട് തരാം. ”

പെണ്ണിന്റെ മുഖമൊന്ന് കാണണമായിരുന്നു നാണം കൊണ്ട് ചുവന്നു തുടുത്തു തക്കാളി പഴം പോലെ ഹോ… കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു.

” ഡാ ചെർക്കാ അതിന്റെ ചോര കുടിക്കാതെ ഒന്ന് വേഗം ഇറങ്ങേടാ പുല്ലേ ”

ഇവന്റെ ഒരു കാര്യം. ഞാൻ മിക്കവാറും എന്റെ പെണ്ണിനേം കൊണ്ട് ഒളിച്ചോടേണ്ടി വരൂലോ എന്റെ പടച്ചോനെ.

ഞങ്ങൾ വേഗം താഴേക്ക് ഇറങ്ങി. ബൈക്കിൽ കയറി അഭിയോട് യാത്ര പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@@@

പോകാനായി ബൈക്കിൽ കേറിയപ്പോഴാ അഭി ചേട്ടൻ എന്നോടായി പറഞ്ഞത്.

“ഐഷു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. അന്ന് പറയണം എന്ന് വിചാരിച്ചതാ. പക്ഷെ സാഹചര്യം ശരിയല്ലായിരുന്നല്ലോ. ”

എന്റെ റബ്ബേ എന്താണാവോ ഈ പഹയൻ പറയാൻ പോണത്. ഷാനയെ അന്ന് നോക്കണ കണ്ടായിരുന്നു. ഇനി അവളെ എങ്ങാനും ഇഷ്ടം ആണെന്ന് പറയാൻ ആണോ. എന്നാ കുഞ്ഞോന്റെ കയ്യിന്ന് കണക്കിന് വാങ്ങിച്ച് കൂട്ടും.

“എന്താ ചേട്ടാ പറയാൻ ഉള്ളത് ”

“അത് തന്റെ ഫ്രണ്ട് ഇല്ലേ ദിവ്യ. അവള് എൻഗേജ്ഡ് ആണോ ”

ഹോ ഇപ്പോഴാ സമാദാനം ആയത്. ഇനി ദിവ്യെടെ കാര്യം. അവള് ഇത് വരേ ആരേം പ്രേമിച്ചിട്ടില്ല. കല്യാണം ആലോചിക്കണത് തന്നെ പിജി കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞു നടക്കേണ്.

” അഭിച്ചേട്ടാ അവള് ഇത് വരേ എൻഗേജ്ഡ് അല്ല. ഞാൻ ഒന്നു കൂടെ ചോദിച്ചിട്ട് പറഞ്ഞാ പോരെ.”

“അത് മതി ”

“എന്താ കാര്യം. ആർകെങ്കിലും കല്യാണം ആലോചിക്കാനാണോ അതോ ചേട്ടന് തന്നെയോ ”

“ഹി ഹി എനിക്ക് തന്നെയാ. എന്താണെന്നറിയില്ല അവള് ഈ നെഞ്ചിലോട്ട് കേറിയിട്ട് ഇറങ്ങി പോണില്ലാന്നേ ”

“ആഹാ അത്രക്കൊക്കെ ഉണ്ടോ. അല്ല എപ്പോ തുടങ്ങി ഇത്. ”

“അത് പിന്നേ അജു നിന്നെ കണ്ട അന്ന് തന്നെ ”

“അന്നോ ”

“ആ അന്ന് നിന്റെ കൂടെ അവളും ഇണ്ടായിരുന്നില്ലേ. അത് കൊണ്ടല്ലേ നിന്നെ അന്വേഷിച്ചു ഇവനെ നടന്നപ്പോ ഞാനും കട്ട സപ്പോർട്ട് ആയിട്ട് കൂടെ പോയത്. അല്ലെങ്കി പോയി പണി നോക്കാൻ പറയൂലെ ”

“അമ്പട കള്ളാ.. എന്തായാലും കൊള്ളാം. നിങ്ങള് നല്ല മാച്ച് ആണ്. പിന്നേ ദൂതൊന്നും പോവാൻ എനിക്ക് പറ്റില്ലാട്ടോ.

അവൾക്കേ ചങ്കുറപ്പോടെ കണ്ണിൽ നോക്കി ഇഷ്ടം പറയുന്നവനെ കെട്ടൊള്ളുന്ന പറഞ്ഞേക്കണേ. എന്തായാലും ഞാൻ ചോദിച്ചിട്ട് പറയാം ”

“ശരിയന്നാ നിങ്ങള് വിട്ടോ ”

“അല്ല അഭിചേട്ടാ ഷാനുക്ക എന്ത്യേ ”

“അവൻ നിന്റെ പിറകെ വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോ തിരിച്ചു പോകുന്നത് കണ്ടു. ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ”

“ശരിഡാ ഞങ്ങൾ പോട്ടേ. പിന്നെ കാണാം ”

പോരുന്ന വഴി നമ്മളെ കെട്യോള് വെല്യ ആലോചനയിലാ.

“എന്താടി പെണ്ണെ നീ ആലോചിച്ചു കൂട്ടുന്നത് ”

“ഒന്നുല്ല അജുക്ക. ഷാനുക്കനെ കുറിച്ചു ആലോചിച്ചതാ ”

“ആഹാ ബെസ്റ്റ്.. അവനെ കുറിച്ച് എന്താണാവോ ഇത്ര ആലോചിക്കാൻ ”

“ഹോ എന്റെ കുശുമ്പാ വേറെ ഒന്നും ആലോചിച്ചതല്ല. ഷാനുക്ക അവിടെ വന്നില്ലേ എല്ലാം കണ്ട് കാണോ ”

“എല്ലാംന്ന് വെച്ചാ എന്ത് കണ്ട് കാണോന്നാ നീ ഉദേശിച്ചേ ”

“അത് നമ്മള്… ”

“നമ്മള് ”

“ഒന്നുല്ല ഹ്മ്മ് ഇങ്ങക്കറിയാലോ ഞാൻ എന്താ ഉദേശിച്ചേന്ന് എന്നിട്ടു എന്നെ വട്ട് കളിപ്പിക്കാനായിട്ട് ഓരോന്ന് കാണിക്കണേ”

“ഇല്ലടി മുത്തേ എനിക്ക് മനസ്സിലായില്ല. അത് കൊണ്ടല്ലേ ഇക്ക ചോദിച്ചേ ”

“അയ്യാ മനസിലായില്ലെങ്കി വേണ്ട ”

“അവൻ ഒന്നും കണ്ട് കാണില്ല പെണ്ണെ നിന്റെ പിറകെ തന്നെ അവൻ വന്നുന്നല്ലേ പറഞ്ഞേ അപ്പൊ തന്നെ ഇറങ്ങി പോവേം ചെയ്തു ”

“അത് അജുക്കക്ക് എങ്ങനെ മനസ്സിലായി ”

“അവൻ വന്നതും പോയതും ഞാൻ കണ്ടു. ”

“എന്നിട്ടെന്താ എന്നോട് പറയാഞ്ഞേ. ”

“അത്… അപ്പൊ പറഞ്ഞിരുന്നെങ്കിൽ നിന്റെ നാവിൽ നിന്ന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് കേൾക്കാൻ പറ്റുമായിരുന്നോ. പിന്നേ എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം കിട്ടുമായിരുന്നോ. ”

“സമ്മാനോ എന്ത് സമ്മാനം ”

“ഇന്ന് നീ എനിക്ക് തന്നത് തന്നെ. ഹോ എന്നാലും എന്റെ പെണ്ണെ അതൊരു ഒന്നൊന്നര ഫീൽ ആരുന്നുട്ടാ. കടിച്ചു തിന്നാൻ തോന്നുന്നുണ്ടായിരുന്നു നിന്നെ ”

“അയ്യേ.. ഈ ഇക്കാക്ക ”

എനിക്കിട്ടിരു നുള്ളും തന്നു പെണ്ണ്. മോശം പറയരുതല്ലോ പുളഞ്ഞു പോയി മനുഷ്യൻ.

“പിന്നേ നീ പറയണതൊക്കെ അവൻ കേട്ടോട്ടെന്നു വെച്ചു . ഇടക്ക് അവന് ഒരു ഡോസ് കിട്ടുന്നത് നല്ലതാ ”

“എന്തിനാ അങ്ങനൊക്കെ പറയണേ. എനിക്കിപ്പോ ഷാനുക്കനോട് ദേഷ്യം ഒന്നും ഇല്ല.

ഷാനുക്ക കാരണം അല്ലേ എനിക്ക് എന്റെ അജുക്കാനേ കിട്ടിയത്. ഷാനുക്ക എന്നെ കെട്ടിയില്ലായിരുന്നെങ്കി നമ്മള് തമ്മിൽ ഒരിക്കലും കാണില്ലായിരുന്നു.

എന്നെ ഉപേക്ഷിച്ചില്ലായിരുന്നു എങ്കിൽ എന്റെ അജുക്കാന്റെ ബീവിയാകാൻ പറ്റുമായിരുന്നോ ഈ സ്നേഹം അനുഭവിക്കാൻ പറ്റുമായിരുന്നോ ”

ഇതും പറഞ്ഞു പെണ്ണ് എന്നെ മുറുക്കെ കെട്ടിപിടിച്ചു. ആ യാത്ര ഞങ്ങൾ ഇരുവരും ആസ്വദിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് മഴ പെയ്തത്. ഹോ പെണ്ണിന്റെ സന്തോഷം കാണാമായിരുന്നു.

“എന്റെ ആഗ്രഹമായിരുന്നു ഇങ്ങനെ അജുക്കടെ കൂടെ ബൈക്കിൽ രാത്രി ഒരു യാത്ര പിന്നെ ഈ മഴയും. നമുക്ക് മഴ കൊണ്ട് പോകാം. ”

“അതിനെന്താ ഐഷു എനിക്കും ഇഷ്ടമാണ് മഴയത്ത് ബൈക്കിൽ പോണത്. ഉമ്മിച്ചി ഇതും പറഞ്ഞു എന്നെ എപ്പോഴും വഴക്ക് പറയും.”

മഴയും കൊണ്ട് ഞങ്ങൾ അങ്ങനെ വീട്ടില് എത്തി. നോക്കിയപ്പോ ഫൈസി സിറ്റ്ഔട്ടിൽ തന്നേ നിപ്പണ്ട്

“എവിടെ ആയിരുന്നു രണ്ടും. മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ചാവാറായി. എന്നാഭായ് താക്കോൽ എങ്കിലും ഇവിടെ വെച്ചിട്ട് പൊക്കൂടെർന്നോ ”

“ഞാൻ നിന്നെ വിളിച്ചതാടാ നീ എടുത്തില്ലല്ലോ.” ഐഷു

“അത് പിന്നെ ഫോൺ സൈലന്റ് ആയിരുന്നു. ഹ്മ്മ് എന്തായാലും വാ എനിക്ക് വിശന്നിട്ട് വയ്യ ”

അകത്തു കേറി ഫൈസിക്ക് ഫുഡ് എടുത്ത് കൊടുത്തിട്ട് അവള് റൂമിലേക്ക്‌ പോയി. പിറകെ ഞാനും. അലമാരയിൽ ഡ്രെസ്സ് നോക്കുകയായിരുന്നു ഐഷു. പിറകിലൂടെ വട്ടം പിടിച്ചു ചേർത്ത് നിർത്തി.

“വിട് അജുക്ക ആകെ നനഞ്ഞു ഇരിക്കണേ ”

“അതിനെന്താ ഞാനും നനഞ്ഞിരിക്കണേ. ”

പതിയെ അവളെ തിരിച്ചു നിർത്തി കണ്ണിൽ വല്ലാത്ത പിടച്ചിൽ കവിളൊക്കെ തുടുത്ത് ചുണ്ടിൽ ചെറു വിറയൽ. അവളിൽ അലിഞ്ഞു ചേരാൻ വല്ലാതെ കൊതിച്ചു പോയി. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. വിറയ്ക്കുന്ന ചുടുകളോട് ചുണ്ട് ചേർക്കുമ്പോൾ കണ്ണുകൾ കൂമ്പി അടക്കുന്നുണ്ട് പെണ്ണ്.

“ഇക്കാക്ക…”

ഹോ നശിപ്പിച്ച് എല്ലാം.. എന്റെ കാര്യത്തിൽ എല്ലാം വില്ലൻ മാരാണല്ലോ റബ്ബേ. സ്വന്തം ചോരയായി പോയി ഇല്ലെങ്കി ഇന്ന് ഇവനെ ഞാൻ പുറത്തേക് എടുത്ത് എറിഞ്ഞേനെ.

ഐഷു അപ്പൊ തന്നെ കിട്ടിയ ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കേറി.

” എടാ കുരുപ്പേ നീ എന്റെ അനിയൻ തന്നെ ആണോടാ. അവള് എപ്പോ അടുത്ത് വന്നാലും പിശാശ് കേറി വന്നോളും ”

അവൻ നല്ലൊരു ഇളിയും പാസ്സാക്കി നിന്നു.

“നിന്റെ തീറ്റ ഇത്ര പെട്ടന്ന് കഴിഞ്ഞോ ”

“ഓ ഇല്ല. ഇക്കാക്ക ഫോൺ എടുക്കാൻ മറന്നു. ദേ വാപ്പിച്ചി വിളിക്കണുണ്ട് ”

എത്രയും പെട്ടന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. എന്താണാവോ. ഐഷുനെ ഇന്ന് തന്നെ ഉപ്പാടെ അടുത്താക്കിയിട്ട് എനിക്ക് പോകണം.

ഉപ്പാനോട് ചോദിക്കാതെ അവളെ കൊണ്ട് പോകുന്നത് ശരിയല്ലോ. പിന്നേം അല്ല മാമി മറ്റന്നാ തിരിച്ചു പോകേം ചെയ്യും. അത് കഴിഞ്ഞു അവളെ തിരിച്ചു കൊണ്ട് പോണം.

“ഐഷു നീ റെഡി ആയോ നിന്നെ ഉപ്പാടെ അടുത്ത് ആക്കിയിട്ട് എനിക്ക് തറവാട്ടിലേക്ക് പോണം ”

അവളുടെ മുഖം വാടി. എനിക്കും സങ്കടം തോന്നി.

“ഐഷു സങ്കടം ആയോ. രണ്ട് ദിവസം കഴിഞ്ഞാൽ കൊണ്ട് പോരാം നിന്നെ. മാമി പോവേല്ലേ. ഇല്ലെങ്ങി ഉപ്പാനോട് പറഞ്ഞിട്ട് ഇന്ന് തന്നെ നിന്നെ ഞാൻ കൊണ്ട് പോയേനെ. ”

“അത് സരൂല അജുക്ക എനിക്ക് സങ്കടം ഒന്നും ഇല്ല. രണ്ട് ദിവസം കൂടി എനിക്ക് എന്റെ വീട്ടില് നിക്കാലോ ”

“അമ്പടി നിനക്ക് സങ്കടം ഇണ്ടാവുമെന്ന് വിചാരിച്ച ഞാൻ മണ്ടൻ അല്ലേ ”

“ഹി ഹി ആരേലും പറഞ്ഞോ അങ്ങനെ വിചാരിക്കാൻ ”

അവളെ ഉപ്പാടെ അടുത്ത് കൊണ്ടാക്കി ഞാൻ തറവാട്ടിലേക്കും പോയി. അവിടെ എത്തിയപ്പോ നേരം ഒരുപാട് വൈകി അത് കൊണ്ട് നേരെ പോയി കിടന്ന് ഉറങ്ങി.

പിറ്റേന്ന് ഫോൺ അടിക്കണത് കേട്ടാണ് ഉറക്കത്തിൽ നിന്ന് എണീറ്റത്. വേറെ ആര് നമ്മളെ പൊണ്ടാട്ടി.

“എന്താടി പെണ്ണെ രാവിലെ തന്നെ ”

“ഞാൻ എത്ര നേരം ആയി വിളിക്കാൻ തുടങ്ങിയിട്ട്. അവിടെ എത്തുമ്പോ വിളിക്കാന്നു പറഞ്ഞല്ലേ പോയേ. ഇത്രേം നേരം ആയിട്ടും വിളിച്ചില്ല. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. പറ എവിടെ പോയി കിടക്കേറുന്നു മനുഷ്യ. ”

“എന്റെ ഐഷു നിർത്തി നിർത്തി ചോദിക്ക്. ഞാൻ ഇന്നലെ എത്തിയപ്പോ തന്നെ ഉറങ്ങി പോയി. പിന്നെ ദേ ഇപ്പോഴാ എണീറ്റെ. നീ ഒന്ന് ക്ഷെമി…. ”

“ഹ്മ്മ് വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്. എന്തിനാ വാപ്പിച്ചി വിളിച്ചേ എന്തെങ്കിലും പറഞ്ഞോ”

“വാപ്പിച്ചിനെ കണ്ടില്ല. ഞാൻ ചെല്ലട്ടെ അങ്ങോട്ട് എന്നിട്ടു നിന്നെ വിളിക്കാം ”

ഞാൻ ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് ചെന്നു. എല്ലാരും ഫുഡ് റെഡി ആക്കി വെച്ച് നോക്കി ഇരിക്കേണ്. എന്ത് പറ്റി എല്ലാർക്കും.

“എന്തെ എല്ലാരും ഇങ്ങനെ നിക്കണേ”

“ഓ അതൊന്നും ഇല്ല അജുക്ക നാളെ എന്റെ ഉമ്മിയും വാപ്പിയും പുന്നാര ആങ്ങളയും ഇങ്ങെത്തും അതാ ”

ഇതെവിടെന്നാ ഒരശരീരി. കേട്ട് നല്ല പരിജയം ഉള്ള ശബ്ദം. നോക്കുമ്പോ ഇരുന്ന് വെട്ടി വിഴുങ്ങേണ്. ആരന്നാണോ ഷെസ്ന…

“നീ എപ്പോ എത്തി. ”

“ഞാൻ ഇന്നലെ രാവിലെ എത്തി. എവിടെ ആയിരുന്നു ഇന്നലെ ”

“ഞാൻ കുറച്ച് ബിസി ആയിരുന്നു. ”

“ഹ്മ്മ് ഹ്മ്മ് എന്റെ ശത്രുവിന്റെ അടുത്ത് ആയിരുന്നല്ലേ. ശരിയാക്കി തരാം. ”

ഇവക്ക് ഇതെന്ത് പറ്റി പതിവില്ലാത്ത ഒരിളക്കം. റബ്ബേ പണി ആകുമോ.

“ഡി ഇങ്ങട് വന്നേ എനിക്ക് ഒരു കാര്യം പറയാനുണ്ട്”

നടന്ന കാര്യങ്ങളൊക്കെ ഞാൻ അവളോട് പറഞ്ഞു. എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അത് അവൾക്ക് മാത്രം ആണ്.

” എന്റെ പൊന്ന് അജുക്ക വീട്ടില് നിർബന്ധം സഹിക്കാൻ പറ്റാതെ പോന്നതാ ഇങ്ങോട്ട്. അപ്പൊ അവര് പെട്ടീം കിടക്കേം ആയിട്ട് ഇങ്ങട് വരുന്നെന്ന എനിക്ക് എന്ത് ചെയ്യാൻ പറ്റും ”

“അങ്ങനെ പറയല്ലേ ഇതിന് ഒരു പരിഹാരം നിനക്കെ കാണാൻ പറ്റോള്ളൂ ”

“ആ ഞാൻ നോക്കട്ടെ, അല്ല എവിടെ പുതിയ അവതാരം കണ്ടില്ലല്ലോ ”

“അവള് വീട്ടില് പോയേക്കണേ നാളെ വരും ”

“ആ അപ്പൊ ബാക്കി നാളെ ”

ഫോൺ ചെയ്ത് നാളെ അവര് വരുന്ന കാര്യം പറഞ്ഞു ഐഷുനോട്. പാവം ടെൻഷൻ അടിച്ചു ഇരിക്കണേ.

@@@@@@@@@@@@@@@@@@@@@@@

ഇന്ന് രാവിലെ തന്നെ മാമി പോകും. ഉപ്പയും ഉമ്മാമ്മയും മാത്രം ഇവിടെ ഉണ്ടാകുള്ളൂ. അവരെ ഒറ്റക്കാക്കി പോകുന്നേല് സങ്കടം ഉണ്ട്.

പക്ഷെ എനിക്ക് എന്റെ അജുക്കടെ അടുത്തേക്ക് പോയല്ലേ പറ്റു. മാമി ഇറങ്ങിയപ്പോ എല്ലാരും നല്ല കരച്ചിൽ ആയിരുന്നു. ഇനി കുറേ കഴിഞ്ഞല്ലേ കാണാൻ പറ്റോള്ളൂ.

“ഹലോ അജുക്കാ എപ്പോഴാ വരുന്നേ ”

“ഐഷു ഞാൻ ഉപ്പാനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. എനിക്ക് വരാൻ പറ്റില്ലാടി ഷെസ്നയെം ഫാമിലിയേം കൊണ്ട് വരാൻ പോണം. വല്ലുപ്പ എന്നെ ഏപ്പിച്ചതാ അത് കൊണ്ടാ. നീ എന്താ ഒന്നും മിണ്ടാത്തെ ”

“ഒന്നുല്ല മോൻ പൊക്കോ ഞാൻ ഉപ്പാടെ കൂടെ വന്നോളാം. കുറച്ച് ദിവസം കൂടി കഴിഞ്ഞു വന്നാ മതിയോ ”

“ഡി പെണ്ണെ പിണങ്ങല്ലേന്നെ വല്ലുപ്പ നിർബന്ധം പറഞ്ഞോണ്ടല്ലേ. ഇക്കാക്കാടെ മുത്തല്ലേ ഈ ഒരു പ്രാവശ്യത്തേക്ക് ക്ഷെമി ”

“ഹ്മ്മ് ശരി ഞാൻ വെക്കണേ ”

അല്ല പിന്നെ. എന്നോട് പറഞ്ഞതല്ലേ കൊണ്ട് പോകാൻ വാരാന്ന് എന്നിട്ടിപ്പോ ഷെസ്‌നയെ കൊണ്ട് വരാൻ പോയേക്കണ്. ഹ്മ്മ് ഇനി ഇങ്ങട് വരട്ടെ മിണ്ടാൻ.

അൽക്ക മോളേ ഐഷു എന്തൊക്കെ ആയിരുന്നു നിന്നെ പറ്റി ഓരോരുത്തരുടെ അഭിപ്രായങ്ങൾ. കുശുമ്പില്ല, കുനുട്ട് പറയൂല എന്നിട്ടിപ്പോ ഈ കാണിക്കണതൊക്കെ എന്താ.. ഞാൻ എന്നോട് തന്നെ ചോദിച്ചു.

അജുക്കടെ കാര്യത്തിൽ മാത്രം ഉള്ളൂ ഈ കുശുമ്പോക്കെ.. ആ പഹയൻ എന്നെ കൊണ്ട് എന്തൊക്ക ചെയ്യിക്കും എന്റെ പടച്ചോനേ…

ഉപ്പ എന്നെ അജുക്കടെ തറവാട്ടിൽ കൊണ്ടാക്കി. എന്നെ കണ്ടപ്പോൾ തന്നെ പടകൾ ഒക്കെ ഓടി വന്നു. ഉമ്മിച്ചി എന്നെ വന്ന് കെട്ടിപ്പിടിച്ചപ്പോ കണ്ണ് നിറഞ്ഞു പോയി. ആ കണ്ണുകളും നിറഞ്ഞ് വന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. പിന്നേ ബാക്കി ഉള്ളോരുടെ വക പരാതീം പരിഭവോം. അപ്പോഴാണ് പരിചയം ഇല്ലാത്ത ഒരാള് അങ്ങോട്ട് വന്നത്.

” എന്താ ഇവിടെ ഒരു സ്നേഹപ്രകടനം ”

ഇതാരപ്പാ എന്നോർത്തു അന്തം വിട്ട് നിന്നപ്പോഴാ ഉമ്മിച്ചി പറയണേ

“ഐഷു ഇതാണ് ഷെസ്ന. അജുന്റെ അമ്മായീടെ മോളാ ”

“അപ്പൊ ബാക്കി ഉള്ളോര് എവിടെ ഉമ്മിച്ചി. അജുക്ക കൊണ്ട് വന്നാക്കീട്ട് പോയോ ”

“ഇല്ല അവര് എത്തിയിട്ടില്ല ”

“ഞാൻ വന്നിട്ട് രണ്ട് ദിവസം ആയി ആയിഷ. അജുക്ക പറഞ്ഞില്ലേ ” ഷെസ്ന

“ആ പറഞ്ഞിരുന്നു. ഞാൻ മറന്ന് പോയതാ ”

ഇവള് വന്നിട്ട് രണ്ട് ദിവസം ആയി എന്നിട്ട് അജുക്ക എന്നോട് പറഞ്ഞില്ലല്ലോ. എന്തിനാ എന്നിൽ നിന്ന് ഒളിച്ചു വെച്ചത്.

ഉപ്പ പോയി കഴിഞ്ഞാണ് ഷെസ്നയുടെ ഫാമിലിയേം കൊണ്ട് അജുക്ക വന്നത്. ഞാൻ അജുക്കാനേ മൈൻഡ് ചെയ്യാൻ പോയില്ല. വന്നവരാണെങ്കി എന്നെ തുറിച്ചു നോക്കുന്നുണ്ട്.

“ഇതാരാ വല്ലുപ്പ ”

“ഇത് ആയിഷ. ഞാൻ പറഞ്ഞില്ലേ അജുന്റെ ”

“ഓ ഇവളാണോ. കണ്ടാൽ പറയില്ലല്ലോ ചെറുക്കൻമാരെ വലയിട്ട് പിടിക്കാൻ നടക്കുന്നവളാണെന്ന്. ” അമ്മായി

“റംല നീ അങ്ങനൊന്നും പറയരുത്. ആ കുട്ടി അങ്ങനത്തെ ഒരു കൊച്ച് അല്ല. അവള് പാവം ആണ്. നിനക്ക് അത് പിന്നെ മനസ്സിലാകൂ ” വല്ലുമ്മ

“എല്ലാരും എന്നെ നോക്കി ചോര കുടിച്ചോണ്ട് കേറി പോയി. ”

കുറച്ച് കഴിഞ്ഞപ്പോ വല്ലുപ്പ എല്ലാരേം വിളിച്ചു കൂട്ടി. ഞാൻ ആകെ പേടിച്ചു വിറച്ചാണ് ചെന്നത്.

“അജുന്റെ കാര്യം നമുക്ക് പിന്നെ സംസാരിക്കാം. ഇപ്പൊ ഞമ്മള് പറയാൻ പോണത് ഫാരിസ മോളുടെ കാര്യം ആണ്. റംലാടെ മോൻ വാഹിദിന് ഫാരിസനെ നിക്കാഹ് ചെയ്താ കൊള്ളാം എന്നുണ്ട് എന്താ നിങ്ങളുടെ അഭിപ്രായം ” വല്ലുപ്പ

” അത് പിന്നെ വാപ്പ പിള്ളേരോട് ഒന്ന് ചോദിച്ചിട്ട് അവർക്ക് ഇഷ്ടം ആവുങ്കി പോരെ ” വാപ്പിച്ചി

“അതിനു ഇപ്പൊ ഇത്ര അഭിപ്രായം ചോദിക്കാൻ എന്തിരിക്കുന്നു. നമുക് അടുത്ത് അറിയാവുന്നവരല്ലേ.

പിന്നെ വാഹിദിന് നല്ല പഠിപ്പുണ്ട് , നല്ലൊരു ജോലിയുണ്ട്. നമ്മടെ മോൾടെ എല്ലാ കുറവുകളും അറിഞ്ഞു തന്നെയാ ഇവര് നിക്കാഹിന് അനുവാദം ചോദിച്ചത്. അത് നമ്മുടെ ഭാഗ്യം അല്ലേ. അത് കൊണ്ട് ഇത് അങ്ങട് ഉറപ്പിക്കാം എന്തെ ”

“അല്ല വാപ്പ ഇവര് കുറച്ച് ദിവസം ഇവിടെ തന്നെ ഉണ്ടല്ലോ പിന്നെ ആലോചിച്ചാൽ പോരെ. ”

“ഹ്മ്മ് ഇവര് പോണെന്നു മുമ്പ് തീരുമാനം എടുക്കണം രണ്ട് കാര്യത്തിലും ”

പാരിയുടെ മുഖം മങ്ങിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ പിറകെ ഞാനും റൂമിലേക്ക് പോയി.

“പാരി എന്താ പറ്റിയെ നിനക്ക് ഇഷ്ടം ഇല്ലേ ഈ നിക്കാഹിനു ”

“ഇല്ല. എനിക്ക് അയാളെ കാണുന്നത് തന്നെ ഇഷ്ടം അല്ല. ഒരു വക നോട്ടോ സംസാരോം ഒക്കെയാണ്. നോക്കുന്ന കണ്ട നമ്മുടെ തൊലി ഉലിഞ്ഞു പോകും ”

.”ഇത് മാത്രം ആണോ കാരണം ”

“അത് പിന്നെ. എന്റെ നിക്കാഹിനു മുമ്പ് എനിക്ക് അയാളെ കാണണം. എന്നെ രക്ഷിച്ചവനെ ”

“ഹ്മ്മ് നമുക്ക് വഴി ഉണ്ടാക്കാം. ആദ്യം വാഹിദിന്റെ കാര്യം. നമുക്ക് വല്ലുമ്മനോട് പറഞ്ഞാലോ ”

“കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. വല്ലുപ്പ നല്ല വാശിയിലാ ”

“എന്തായാലും ഞാൻ വല്ലുമ്മനോട് പറഞ്ഞു നോക്കാം ”

* * * * * * * * * * * * * * * * * * * * * * * * * * * * * * *

“വല്ലുമ്മ എന്തെടുക്കെ ”

“ആ ഐഷു മോളോ. കുറച്ചു ഓതാൻ ഇണ്ടാർന്നു”

“ഞാൻ എന്ന പിന്നെ വരാം ”

“ഇല്ല മോളേ ഓതി കഴിഞ്ഞു ”

“അത് വല്ലുമ്മ പാരിക്ക് വാഹിദ് ഇക്കാനെ ഇഷ്ടം അല്ലെന്ന് പറയുന്നുണ്ടല്ലോ. വല്ലുപ്പനോട് പറയാൻ അവക്ക് പേടി ”

“അതെന്താ മോളേ വാഹിദിന് എന്താ കുഴപ്പം. ”

“അതല്ല വല്ലുമ്മ. അവള് പറയണത് ആള് അത്ര വെടിപ്പല്ലാന്നാ. പണ്ട് തൊട്ടേ നോട്ടം ശരിയല്ലെന്ന്‌ ”

“ആണോ. അത് ചിലപ്പോ തോന്നലാകും. മോള് അത് കാര്യം ആക്കണ്ട. എന്തായാലും കുറച്ച് ദിവസം ഉണ്ടല്ലോ. ആലോചിച്ചു തീരുമാനം എടുക്കാം ”

” ഹ്മ്മ് ”

“മോള് അവളോട് പറഞ്ഞേക്ക് പേടിക്കണ്ടാന്ന്. പടച്ചോൻ ഒരു വഴി കണ്ടെത്തി തരുമെന്ന് ”

@@@@@@@@@@@@@@@@@@@@@@@@

ഈ പെണ്ണ് വന്നപ്പോ തൊട്ട് മൈൻഡ് ചെയ്യുന്നേ ഇല്ല. അവള്ടെ മുമ്പിൽ പോയി എത്ര പ്രാവശ്യം നിന്നു. എവിടന്ന് നിക്കുന്നു കൂടി ഇല്ല. ഹ്മ്മ് വരട്ടെ നീ എന്റെ പിറകെ വരോ ഇല്ലെയൊന്ന്.

പിന്നേ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും എല്ലാരും കൂടി സംസാരിച്ച് ഇരുന്നപ്പോഴും ഞാൻ ഷെസ്നയുടെ കൂടെയാ ഇരുന്നേ.

അത്രേം നേരം നമ്മളെ മൈൻഡ് ആക്കാതെ ഇരുന്ന ആള്. ഒളിഞ്ഞും തെളിഞ്ഞും ഞമ്മളെ തന്നെ നോക്കുന്നുണ്ട്.

ഹോ മുഖത്തു നിറയെ കുശുമ്പ് കുത്തി വെച്ചേക്കണേ. ഷെസ്നയോട് ചേർന്നിരിക്കുമ്പോ ആ എക്സ്പ്രെഷൻ ഒന്ന് കാണണം. ഞാൻ എല്ലാം ആസ്വദിച്ച് അങ്ങനെ ഇരുന്നു.

കുറച്ച് കഴിഞ്ഞ് നോക്കുമ്പോ ഐഷു ഉമ്മിച്ചി വിളിച്ചിട്ട് പോകുന്ന കണ്ടു. ഞാനും പോയി പിറകെ തിരിച്ചു അവള് വന്നപ്പോ ഞാൻ ഫോൺ എടുത്ത് അവള് കേൾക്കാൻ പാകത്തിന് പറഞ്ഞു

“ഷെസ്ന നീ വേഗം ടെറസിലേക്ക് വാ ഒരു കാര്യം പറയാൻ ഉണ്ട്. നീ മാത്രം വന്നാ മതി ”

ഷെസ്ന ഒരു കാൾ വന്നിട്ട് പുറത്തേക്ക് പോയിരുന്നു

ഹി ഹി ഞാൻ വേഗം ടെറസിലേക്ക് പോയി. ഡോറിന്റെ പിറകിൽ ഒളിച്ചു നിന്നു. ഇപ്പൊ വരും എന്റെ പെണ്ണ് പമ്മി പമ്മി. ആ ദേ എത്തിയല്ലോ.

അവള് കേറിയതിന് പിറകെ വാതിൽ പതിയെ അടച്ചു. ഐഷു ഇതൊന്നും അറിഞ്ഞിട്ടില്ല. ഭയങ്കര സെർച്ചിങ് ആണ്. ഞാൻ പിറകിലൂടെ അവളെ കെട്ടിപ്പിടിച്ചു. ഒച്ച വെക്കുന്നതിന് മുമ്പ് തന്നെ അവള്ടെ വായ പൊത്തി.

“ടി പെണ്ണെ ഒച്ച എടുത്ത് ആളെ കൂട്ടല്ലേ.

എന്തായിരുന്നു നേരത്തെ. എന്റെ മുഖത്തേക്ക് നോക്കുന്നില്ല. എന്നോട് മിണ്ടുന്നില്ല.

ഇപ്പൊ എന്തിനാണാവോ ഇങ്ങട് വന്നേ ”

“ഹ്മ്മ് എന്നെ വിളിക്കാൻ വാരാന്ന് പറഞ്ഞിട്ട് വന്നോ. അത് മാത്രം അല്ല. ഷെസ്ന ഇവിടെ വന്നിട്ട് രണ്ട് ദിവസം ആയില്ലേ എന്നിട്ടു എന്നോട് പറഞ്ഞോ. ”

“അത് പിന്നെ നീ വെറുതെ ടെൻഷൻ ആവണ്ടാന്ന് വിചാരിച്ചു. അല്ലാണ്ട് ഒന്നും ഇല്ല ”

“ഉവ്വാ എന്നിട്ടാണോ നേരത്തെ തൊട്ടുരുമ്മി ഇരുന്നേ ”

“അത് പിന്നെ അവളോട് സംസാരിച്ചിരിക്കാൻ നല്ല രസം അല്ലേ. എന്താ ഗ്ലാമർ. നിന്നെക്കാൾ സൂപ്പറാ ”

“ആണോ എന്നാ മോൻ അവളെ കെട്ടിക്കോ ഞാൻ പോയി തന്നേക്കാം ”

അതും പറഞ്ഞു അവള് പോകാൻ പോയി. അവളുടെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി. പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്. അത് കണ്ടപ്പോ ഞമ്മളെ നെഞ്ചും ഒന്ന് പിടഞ്ഞു.

“ടി പെണ്ണെ എന്തിനാ നീ കരായണേ ”

“ഒന്നുല്ല ”

“ഇങ്ങട് നോക്കിയേ..

ടി പെണ്ണെ ഇങ്ങട് നോക്കാൻ..

സങ്കടം ആയോ ”

” ഇല്ല. ”

“പിന്നെ എന്തിനാ കരയണേ ”

“എനിക്ക് പേടിയാവുന്നു അജുക്ക. ഇക്കാക്ക എന്നെ വിട്ട് പോകോ. ”

“എടി മണ്ടി നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ അല്ലേ ഞാൻ അങ്ങനൊക്കെ കാണിച്ചു കൂട്ടിയെ. ദേ ഒരു കാര്യം ഓർത്ത് വെച്ചോ ഈ ലോകം തന്നെ എഴുതി തരാന്ന് പറഞ്ഞാലും എന്റെ ഐഷുനെ ഞാൻ വിട്ട് കളയില്ല.

ഈ ജീവിതാവസാനം വരെയും അജുന്റെ കൂടെ ഐഷു ഉണ്ടാകും. പോരെ ”

ഒന്നും പറയാതെ ഇറുകെ കെട്ടിപ്പിടിച്ചു പെണ്ണ്.

പിറ്റേന്ന് വല്ലുപ്പ വിളിച്ചിട്ടാ എല്ലാരും ഒത്തു കൂടിയത്.

“അജുന്റേം ഷെസ്നയുടേം കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. എന്താ റംല നിനക്ക് പറയാനുള്ളത് ”

“വല്ലുപ്പ എന്റെ ഉമ്മാക്ക് കൊടുത്ത വാക്കാ. അതിൽ തന്നെ ഞാനും ഉറച്ചു നിക്കും. അവൻ മുമ്പ് ആരെ കെട്ടി കെട്ടിയില്ല എന്ന് എനിക്ക് അറിയണ്ട കാര്യം ഇല്ല. പക്ഷെ ഈ വീട്ടില് അജുന്റെ ഭാര്യയായി ഷെസ്ന മതി ”

“വല്ലുപ്പ എനിക്ക് ഒരിക്കലും അവളെ എന്റെ ഭാര്യയായി കാണാൻ പറ്റില്ല. അവൾക്കും അങ്ങനെ തന്നെയാ. വേണോങ്കി ചോദിച്ചു നോക്ക് ”

” എന്താ മോളേ മോൾടെ അഭിപ്രായം. ഇവൻ പറഞ്ഞത് ശരിയാണോ ”

എല്ലാവരും പ്രതീക്ഷയോടെ അവളെ നോക്കി നിന്നു. എനിക്ക് ഉറപ്പുണ്ടായിരുന്നു അവള് എന്നെ ഒരു ആങ്ങളയുടെ സ്ഥാനത്തെ കാണുന്നുള്ളൂ എന്ന്

“എനിക്ക് അജുക്കാനേ ഇഷ്ടം ആണ്. പണ്ട് തൊട്ട് എല്ലാരും അങ്ങനെ പറഞ്ഞാ പഠിപ്പിച്ചേക്കണേ. അജുക്കാനേ അല്ലാതെ വേറെ ഒരാളെ ഞാൻ നിക്കാഹ് ചെയ്‌യൂലാ ”

പകച്ചു പണ്ടാരം അടങ്ങി പോയി ഞാൻ. ഇവള് ഇങ്ങനെ പറയും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇനി ഞാൻ എന്ത് ചെയ്യും.

ഐഷു ആണെങ്കി വല്ലുപ്പയ്ക്ക് വാക്കും കൊടുത്തതാ. ആ പോത്താണെങ്കി ഒരു പെണ്ണിന്റെ കണ്ണീരു വീഴ്ത്തിയിട്ട് നമുക്ക് ഒരു ജീവിതം വേണ്ട അജുക്കാന്ന് പറയും. എന്നാ ഞാൻ അവളേം തട്ടികൊണ്ട് ഞാൻ നാട് വിടും. അല്ല പിന്നെ.

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 19