Novel

വേളി: ഭാഗം 22

Pinterest LinkedIn Tumblr
Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

“പ്രിയ ഏടത്തി എന്താ വല്യേട്ടനോട് ഒന്നും മിണ്ടാത്തത്… നീ കണ്ടിട്ടുണ്ടോ ഏടത്തി ഏട്ടനോട് സംസാരിക്കുന്നത? ദേവിക രേണുവിനോട് ചോദിച്ചു….. “ഞാൻ കണ്ടിട്ടേ ഇല്ല കെട്ടോ ചേച്ചി… ഇതെന്താ ഏടത്തിയുടെ നാണം ഇതുവരെ മാറിയില്ലേ പോലും കഷ്ടം തന്നെ മുതലാളി കഷ്ടം “പോലും അവർ ഇരുവരും പ്രിയയെ കളിയാക്കി.. പ്രിയയും നിരഞ്ജനും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു.. എല്ലാവരും കൈ കഴുകി എഴുന്നേറ്റപ്പോൾ ആദി അങ്ങോട്ട് വന്നു… അവൻ ഓരോരുത്തർക്കായി ഓരോ പാക്കറ്റ് എടുത്തു കൊടുത്തു.. ദേവികയും രേണുവും അപ്പോൾ തന്നെ അത് പൊട്ടിച്ചു നോക്കി…

ഒലിവ് ഗ്രീൻ കളർ ഉള്ള ചന്ദേരി സിൽക്ക് ചുരിദാർ ആണ് ദേവികയ്ക്ക്.. പിസ്താ കളർ ഉള്ള ട്സ്സർ സിൽക്ക് മെറ്റീരിയൽ ആണ് രേണു വിന്.. വൗ… സൂപ്പർ ചുരിദാർ മെറ്റീരിയൽ കെട്ടോ..ദിയ ചേച്ചിടെ സെലക്ഷൻ സൂപ്പർ.. എനിക്ക് ഒരുപാട് ഇഷ്ടം ആയി.രേണു ദിയയെ അഭിനന്ദിച്ചു… ദേവികയ്ക്കും വളരെ ഇഷ്ടപ്പെട്ടു അവളുടെ ചുരിദാർ… ഇനി ഇത് തയ്യ്ക്കാൻ ആണ് പാട് കെട്ടോ.. ആ ചന്ദ്രോത്തെ സ്വപ്ന ചേച്ചിയെ കെട്ടിച്ചു വിട്ടില്ലേ ഇനി ആരാണോ ആവോ ഇതു തയ്ച്ചു തരണത് ദേവിക ഓർത്തെടുത്തപോലെ പറഞ്ഞു… വല്യ ഫാഷൻ ഒന്നും അറിയില്ലെങ്കിലും ഞാൻ അത്യാവശ്യം തയ്ക്കും രേണു..

എന്ന് പ്രിയ പറഞ്ഞപ്പോൾ ദേവിക ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു രണ്ട്കവിളിലും മുത്തം കൊടുത്തു.. ഛെ എന്താടി പെണ്ണെ ഈ കാട്ടുന്നത് ലക്ഷണം കണ്ടിട്ട് ഏട്ടൻ പോലും ഇതുവരെ ഒരു മുത്തം കൊടുക്കാത്ത കവിൾ ആണ് ഇത് രേണു അർത്ഥഗർഭമായി പറഞ്ഞു.. നിനക്കൊകെ എന്താ ന്റെ കുട്ട്യോളെ… ചുമ്മാ ബഹളം വച്ചു ഇരിക്കുവാ.. പറയുന്നത് എന്താണ് എന്ന് പോലും അറിയില്ലേ നിങ്ങൾക്ക്…അരുന്ധതി അവരുടെ മേൽ കണ്ണുരുട്ടി… ആദി എന്തിനാടാ ഈ ക്യാഷ് എല്ലാം കളഞ്ഞത്… ഇത് ഒരുപാട് ഉണ്ടല്ലോ.ഭാമ അവരെ വഴക്കു പറഞ്ഞു..

പിന്നേ അമേരിക്കയിൽ നിന്ന് വന്നിട്ട് കുറഞ്ഞത് ഇത്ര എങ്കിലും തരണ്ടേ അല്ലെ ഏട്ടാ….ദേവിക കളിയാക്കി കൊണ്ട് ആദിയെ നോക്കി.. എങ്കിൽ എല്ലാവരും പോയി കിടക്കു കുട്ടികളെ… നേരം കുറെ ആയി..വേണുഗോപാൽ അവരെ പറഞ്ഞു വിടാൻ ഒരു ശ്രമം നടത്തി.. . നിരഞ്ജൻ പതിയെ പോകാനായി എഴുന്നേറ്റപ്പോൾ ആദി അവനെ തടഞ്ഞു… ഡാ സച്ചു വൺ മിനിറ്റു പ്ലീസ്… എന്ന് പറഞ്ഞുകൊണ്ട് ആദി ദിയയെ വിളിച്ചു.. അവൾ അപ്പോൾ ഒരു ജ്യൂവല്ലറി ബോക്സ് എടുത്തു രണ്ടാൾക്കും കൊടുത്തു.. പ്ലീസ് ഓപ്പൺ…. ദേവിക ഉറക്കെ പറഞ്ഞു… നിരഞ്ജൻ അത് തുറന്നപ്പോൾ ഒരു പ്രെഷ്യസ് പ്ലാറ്റിനം റിങ് ആയിരുന്നു അതിൽ.. അടിപൊളി ആണല്ലോ ഏട്ടാ,,കിടു ആയിട്ടുണ്ട്,

എന്ന് പറഞ്ഞുകൊണ്ട് ദേവികയും രേണുവും അത് മേടിച്ചു നോക്കി.. പതിയെ പതിയെ എല്ലാവരും നോക്കി.. അവർക്ക് രണ്ടാൾക്കും ഉണ്ടായിരുന്നു റിങ്.. എല്ലാവരും ആദിയെയും ദിയയെയും പ്രശംസിച്ചു.. ഓക്കേ അപ്പോൾ നമ്മൾക്ക് റിങ് എക്സ്ചേഞ്ച് നടത്തം അല്ലെ കുട്ടിയോളെ ദിയ ചോദിച്ചു.. “പിന്നല്ലാതെ… സച്ചു നീ ആദ്യം പ്രിയയ്ക്ക് റിങ് ഇട്ടുകൊടുക്കു…” ആദി പറഞ്ഞു.. “അയ്യോ അങ്ങനെ അല്ലല്ലോ,ലേഡീസ് ഫസ്റ്റ് എന്നല്ലേ പ്രമാണം. ഏടത്തി ആണ് ആദ്യം ഇടേണ്ടത് “എന്ന് പറഞ്ഞുകൊണ്ട് ദേവിക പ്രിയയുടെ അടുത്തെത്തി.. ആദി ആണെങ്കിൽ ഒരുപാട് സന്തോഷത്തോടെ മേടിച്ചത് അല്ലെ, അതോർത്ത്കൊണ്ട് നിരഞ്ജൻ പ്രിയയ്ക്ക് നേരെ കൈ നീട്ടി… ഒന്ന് പകച്ചെങ്കിലും അവൾ നിരഞ്ജന്റെ കൈയിൽ മോതിരം അണിയിച്ചു… നിരഞ്ജൻ തിരിച്ചും …..

എല്ലാവരും പതിയെ മുറിയിലേക്ക് പോയി.. നിരഞ്ജൻ ചെന്നപ്പോൾ പ്രിയ പഴയതുപോലെ നിലത്തു കിടക്കുകയാണ്… അങ്ങനെ എങ്കിലും അവൻ ഒന്ന് സംസാരിക്കുവാൻ ആയിരുന്നു അവൾ അങ്ങനെ ചെയ്തത്.. പക്ഷെ നിരഞ്ജൻ തലേദിവസത്തെ പോലെ സെറ്റിയിൽ കിടന്നു… രണ്ട് ദിവസം പിന്നിട്ടിട്ടും നിരഞ്ജൻ പ്രിയയോട് മിണ്ടിയില്ല… അരുന്ധതിക്ക് തോന്നിയിരുന്നു എന്തോ പ്രശനം ഉണ്ടെന്നു.. അവർക്ക് മകനോട് ചോദിക്കാൻ പക്ഷെ ഭയം ആയിരുന്നു… മൂന്നാമത്തെ ദിവസം വൈകിട്ട് നിരഞ്ജൻ കിടക്കാൻ വന്നപ്പോൾ ആണ് ദേവൻ അവന്റെ ഫോണിൽ വിളിച്ചത്.. പ്രിയ… അവൻ വിളിച്ചപ്പോൾ പ്രിയ ഓടിവന്നു..

ചെറിയച്ഛൻ ആണ്…എന്ന് പറഞ്ഞു അവൻ ഫോൺ അവൾക്ക് കൈമാറി.. കുറച്ചു സംസാരിച്ചിട്ട് അവൾ പെട്ടന്ന് ഫോൺ നിരഞ്ജന് തിരികെ കൊടുത്തു.. അവൻ ഫോൺ മേടിച്ചിട്ട് കിടക്കാനായി തിരിഞ്ഞു.. ഏട്ടാ…പ്രിയ പതിയെ വിളിച്ചു… അവൻ പ്രിയയെ തിരിഞ്ഞു നോക്കി… എന്നോട് പിണക്കം ആണോ.. അന്ന് അങ്ങനെ ഒക്കെ പറഞ്ഞത് എന്റെ അറിവില്ലായ്മ കൊണ്ടാണ്.. എന്നോട് ക്ഷമിക്കണം….അവൾ പറഞ്ഞു… പിന്നെ ചെറിയച്ഛൻ വിളിച്ചപ്പോൾ ആണ് പറഞ്ഞത് ചെറിയമ്മ വീണു കാലൊടിഞ്ഞു ഇരിക്കുകയാണ്…ഈ അവസരത്തിൽ പോകുകയാണെകിൽ ആർക്കും സംശയം ഒന്നും തോന്നില്ല…അതുകൊണ്ട് എത്രയും പെട്ടന്ന് എനിക്ക് പോകണം ഏട്ടാ.. അവൾ പറഞ്ഞു.. “നിനക്ക് എവിടെ വേണമെങ്കിലും പോകാം..അതിനു എന്റെ സമ്മതം വേണോടി …”

അവൻ അടുത്തിരുന്ന ഗ്ലാസ് എടുത്ത് ഒറ്റ ഏറായിരുന്നു.. “എനിക്ക് ആരെയും കാണണ്ട…എന്റെ കണ്മുൻപിൽ നിന്ന് പോകു, എന്റെ ജീവിതം നശിപ്പിക്കാൻ നീ വന്നതല്ലേ “എന്ന് പറഞ്ഞു അവൻ പ്രിയയുടെ നേർക്ക് വന്നു .. ഭയം കൊണ്ട് അവൾ വിറക്കുകയാണ്.. അമ്മേ …..എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങിയ അവളുടെ വായിൽ നിരന്ജൻ പൊത്തി പിടിച്ചു.. എന്നിട്ട് അവളെ പൊക്കി എടുത്തു കട്ടിലിൽ ഇട്ടു…മര്യാദക്ക് ഇവിടെ കിടന്നോണം അവൻ അലറി.. രാത്രിയിൽ നിദ്രാദേവി അവളെ പുൽകിയില്ല…നിരഞ്ജൻ ഇറങ്ങി പോകാൻ പറഞ്ഞിരിക്കുന്നു.അദ്ദേഹത്തിന് താനും ഒരു തടസ്സം ആയിരിക്കുന്നു.. ഒരു ഭാരം ആയിരിക്കുന്നു.. .ജീവിതം താൻ നശിപ്പിക്കാൻ വന്നു എന്ന് പറഞ്ഞതോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… .

ഈ രാത്രിയിൽ ഇവിടുന്നു പോയാലോ എന്ന് അവൾ ഓർത്തു… പകൽ ഇവിടുന്നു പോകാൻ പറ്റില്ല… അത്കൊണ്ട് പോകാൻ തന്നെ അവൾ തീരുമാനിച്ചു… നിരഞ്ജൻ നല്ല ഉറക്കത്തിൽ ആണ്.. എങ്ങനെ എങ്കിലും ഇവിടുന്നു പോകണം..താൻ നിന്നാൽ കൂടുതൽ പ്രശ്നം ആകും നിരന്ജന്റെ ജിവിതത്തിൽ എന്നോർത്ത് അവൾ.. വരുന്നത് വരട്ടെ…. താൻ പോകുക ആണ് ഇവിടെ നിന്ന്… പ്രിയ പതിയെ എഴുനേറ്റു ശബ്‌ദം ഉണ്ടാക്കാതെ അവന്റെ അടുത്തെത്തി… Nനിരഞ്ജൻ നല്ല ഉറക്കത്തിലാണ്..മുറിയിലെ അരണ്ട വെളിച്ചത്തിൽ നിരഞ്ജന്റെ മുഖം അവ്യക്തമായി അവൾ കണ്ടു… ആൾ നല്ല ഉറക്കത്തിൽ ആണ്.. ശ്വാസം അടക്കി പിടിച്ചുകൊണ്ട് അവൾ നിരഞ്ജന്റെ കവിളിൽ ഒരു മുത്തം കൊടുത്തു… തന്റെ ഒരേ ഒരു ആഗ്രഹത്തെ എങ്കിലും സാധിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ അവൾക്ക് തെല്ലു സന്തോഷം തോന്നി….

പക്ഷെ ഒഴുകി വന്ന കണ്ണുനീർ തുള്ളിക്ക് ശ്വാസത്തെ പോലെ പിടിച്ചു നിൽക്കാനായില്ല…അതും അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു… പ്രിയ പതിയെ വാതിലിന്റെ ഓടാമ്പൽ എടുക്കുവാൻ തുടങ്ങിയതും മുറിയിലാകെ പ്രകാശം നിറഞ്ഞു… ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയ പ്രിയ കണ്ടത് സെറ്റിയിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുന്ന നിരഞ്ജനെ ആണ്… ഇയാൾക്ക് രക്ഷപെട്ടു പോകാമായിരുന്നു ഇവിടെനിന്നു ഇപ്പോൾ.. പക്ഷെ താൻ എന്തിനാ ഉമ്മ തന്നത് എന്റെ കവിളിൽ… അത്കൊണ്ടല്ലേ ഞാൻ കണ്ണുതുറന്നത്, നിരഞ്ജൻ സെറ്റിയിൽ നിന്നും എഴുനേറ്റ് പ്രിയയുടെ അടുത്ത് വന്നു നിന്നു, ഒരുകൈ എളിയിൽകുത്തി മറുകൈകൊണ്ടവൻ ഭിത്തിയിൽ പിടിച്ചിരിക്കുകയാണ്.. പ്രിയ ഇപ്പോൾ ശ്വാസം മുട്ടി മരിച്ചു പോകുന്ന പരുവത്തിൽ ആണ്..

. അവന്റെ കണ്ണുകളെ നോക്കിയപ്പോൾ എന്തോ അവൾക്ക് ഭയം തോന്നിയില്ല. നിരഞ്ജനും അവളെ ഉറ്റു നോക്കി.. തന്റെ ജീവന്റെ പാതി പകുത്തു നൽകേണ്ടവൾ ആണ്. തന്റെ നല്ലപാതി. ആളും ആരവവും ആർപ്പു വിളിയും ആയി താൻ താലി ചാർത്തിയ തന്റെ പെണ്ണ്...…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.