Friday, July 19, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 19

നോവൽ
******
എഴുത്തുകാരി: അഫീന

Thank you for reading this post, don't forget to subscribe!

ഹാഷിം.. ഇവനെന്താ ഇവിടെ. യാ റബ്ബേ. ഞാൻ എങ്ങോട്ട് ഓടും. ഇവിടെ ആണെങ്കി ആരും ഇല്ലല്ലോ. പേടിച്ചാ ചിലപ്പോ അവന് ധൈര്യം കൂടും. “എന്താ കാര്യം.

ഇവിടെ മാമി ഇല്ല. വേറെ ആർക്കും ഇവിടെ ഇയാളെ കാണാൻ താല്പര്യം ഇല്ല. ”

“അങ്ങനെ പറയല്ലേ… എനിക്ക് ഭയങ്കര താല്പര്യം ഇണ്ട്… ”

“ഇറങ്ങി പൊക്കോ ഇവിടന്ന്.. ഇല്ലെങ്ങി ഞാൻ ഉപ്പാനെ വിളിക്കും ”

” നീ വിളിക്കടി. ഇവിടെ ആരുമില്ല എന്ന് അറിഞ്ഞിട്ട് തന്നെ ആടി ഞാൻ വന്നത്. രാവിലെ തന്നെ എന്റെ ഇത്ത വിളിച്ചിരുന്നു. അവരെങ്ങാണ്ടു പോവുകയാണെന്നു പറഞ്ഞ്. അപ്പത്തന്നെ ഉറപ്പിച്ചതാടി അന്ന് നീയെന്നെ വീഴ്ത്തിയതിന് പകരം വീട്ടൂന്ന്.”

പടച്ചോനെ ഞാൻ ഇനി എന്ത് ചെയ്യും. എന്റെ ഫോൺ ആണെങ്കിൽ അവിടെ എങ്ങാണ്ടും ഇരിക്കേണ്.

“മര്യാദക്ക് ഇറങ്ങിപോകാനാ പറഞ്ഞേ. ഇല്ലെങ്കിൽ അന്നത്തെ അവസ്ഥ തന്നെ ആകും ഇന്നും. ”

“എന്നാ അതൊന്ന് കാണട്ടെടി ”

അവൻ അതും പറഞ്ഞു എന്നെ തളളി അകത്തിട്ട് വാതിൽ കുറ്റി ഇട്ടു.

” നീ ഇനി എങ്ങനെ രക്ഷപ്പെടും. പറയടി ”

“ഹാഷിക്ക എന്നെ ഒന്നും ചെയ്യരുത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങള് എന്നെ ഇങ്ങനെ ദ്രോഹിക്കണേ ”

“ദ്രോഹിക്കാനോ ഞാനോ. ഇക്ക നിന്നെ സ്നേഹിക്കാൻ പോണേല്ലേ.. ഇത് വരേ ഞാൻ ആഗ്രഹിച്ചതെന്തും എനിക്ക് കിട്ടിയിട്ടുണ്ട്. നീ ഒഴിച്ച്.”

“ഞാൻ വേറെ ഒരാളുടെ ഭാര്യയാണ് ”

“അതിനു എനിക്കെന്താടി. എനിക്ക് നിന്നെ ഒരു പ്രാവശ്യത്തേക്ക് മതി ഒരേ ഒരു പ്രാവശ്യത്തേക്ക്. അന്ന് അതിനു ശ്രെമിച്ചപ്പോ നീ എന്നെ തള്ളിയിട്ടു. ഇന്ന് നീ രക്ഷപ്പെടില്ല മോളേ. ”

“ഹാഷിക്ക പ്ലീസ്. മാമി ഇങ്ങനെ ഒന്നും അല്ല നിങ്ങളെ കുറിച്ച് വിചാരിച്ചു വെച്ചേക്കണത്. പാവം അല്ലേ മാമി. ഇക്കയെ എത്ര സ്നേഹിക്കുന്നുണ്ട്. ഇതൊക്കെ അറിഞ്ഞാ എന്റെ മാമി സഹിക്കൂല ”

“അതിനു ഇത്ത ഒന്നും അറിയാൻ പോണില്ല. അഥവാ നീ എന്തേലും പറഞ്ഞാലും വിശ്വസിക്കാനും പോണില്ല. ഇങ്ങനൊരു അവസരം എനിക്ക് ഇനി കിട്ടൂല. അത് കൊണ്ട് മോള് ഒന്ന് സഹകരിക്ക്. ”

ഞാൻ എത്ര കുതറി മാറാൻ ശ്രമിച്ചിട്ടും അവന്റെ ബലത്തിന് മുമ്പിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഹാഷി എന്നെ വലിച്ചു ഒരു റൂമിലേക്ക്‌ വലിച്ചെറിഞ്ഞു. തല കട്ടിലിൽ മുട്ടി ചെറുതായി ഒന്ന് പൊട്ടി. നല്ല നീറ്റൽ ഉണ്ട്. മുമ്പിൽ കൊലചിരിയോടെ ഹാഷിം. ഞാൻ എന്ത് ചെയ്യും എന്റെ തമ്പുരാനെ നീ തന്നെ ഒരു വഴി കാണിച്ചു താ”

@@@@@@@@@@@@@@@@@@@@@@@@

ഇന്നലെ പെണ്ണ് വരോന്നു ചോദിച്ചപ്പോ ജാടയിട്ടതാ വരാൻ പറ്റില്ലെന്ന് പറഞ്ഞ്. അവക്ക് ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്. അതിനു മുമ്പ് കുറച്ച് പണി കൂടി ഉണ്ട്. അത് തീർത്തിട്ട് വേണം എന്റെ പെണ്ണിന്റെ അടുത്തേക്ക് പോകാൻ. പണി ഒക്കെ തീർത്തു കുഞ്ഞോനോട് വരാൻ പറഞ്ഞു ഐഷുന്റെ അടുത്തേക്ക് പോകാൻ.

അവൻ വാതിൽ അടക്കാൻ പോയതും അവനെ ചവിട്ടി തെറിപ്പിച്ച് ഞങ്ങൾ അകത്തു കടന്നു. ആരെ എന്നാണോ ഹാഷിമിനെ.

“നിന്റെ ആഗ്രഹം ഞങ്ങൾ തീർത്തു തന്നാൽ മതിയോ. അല്ലെങ്കി വേണ്ട അതിനു ഏറ്റവും യോഗ്യതയുള്ള ആള് ഇവിടെ തന്നെ ഉണ്ട്. മാമി ഒന്നിങ്ങു വാ ”

മാമിയെ കണ്ടതും അവൻ വിയർക്കാൻ തുടങ്ങി.

“ഇത്ത ഇവര് കള്ളം പറയേണ്‌. എന്നേ കൊണ്ട് ഇവര് ഒക്കെ ചെയ്യിച്ചതാ. ഇത്താക്ക് അറിയില്ലേ എന്നെ. ഇത്താടെ ഹാഷി ഇങ്ങനൊക്കെ ചെയ്യോ ”

“നീ ചെയ്യൂല്ലടാ അവന്റെ ഒരു അഭിനയം. ഇന്നത്തോടെ തീർത്തു തരാം ”

ഫൈസി അതും പറഞ്ഞ് അവനെ രണ്ട് പൊട്ടിച്ചു.

” നിർത്ത് നീ ആരാ ഇവനെ അടിക്കാൻ ”

മാമി അങ്ങനെ പറഞ്ഞപ്പോ ഞാൻ ആകെ ഞെട്ടിപ്പോയി ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും മാമിക്ക് ഒന്നും മനസ്സിലായില്ലേ. ഞാൻ ഓരോന്ന് ആലോചിച്ച് കൊണ്ടിരുന്നപ്പോഴാ പടക്കം പൊട്ടണ ഒച്ച പോലെ കേട്ടത്. ഇതെവിടുന്നാ സൗണ്ട്. നോക്കിയപ്പോ മാമി ഹാഷിമിന് ഇട്ട് പൊട്ടിച്ചതാ.

” നിനക്ക് എങ്ങനെ തോന്നിയഡാ ഇങ്ങനെയൊക്കെ ചെയ്യാൻ. ആ പാവം നിന്നോട് എന്താ ചെയ്തത്. നിന്നെ വിശ്വസിച്ചു ഞാൻ അവളെ ഒരുപാട് ദ്രോഹിച്ചു. ഞാൻ തന്നെയല്ലേ നിന്നെ വളർത്തിയത്. എന്നിട്ടും നീ എന്താ ഇങ്ങനെ ആയി പോയേ. എല്ലാം എന്റെ തെറ്റാണ് എന്റെ മാത്രം തെറ്റ്.

അവൾ സങ്കടപ്പെടുമ്പൊ സമാധാനിപ്പിക്കാൻ തോന്നൂങ്കിലും നിന്റെ വാക്ക് കേട്ട് അവളോട് അകന്ന് നിന്നിട്ടേ ഉള്ളൂ. ഇനി നിക്ക് നിന്നേ കാണണ്ട. ഇപ്പൊ ഇറങ്ങിക്കോ ഇവിടന്ന്. ഇല്ലെങ്ങി ഇവന്മാരുടെ ഇടി കൊണ്ട് നീ ചാവണത് ഞാൻ കാണേണ്ടി വരും. പോടാ പോ.. ”

മാമി അവനെ പുറത്താക്കി. അടിച്ചു പുറത്താക്കി എന്ന് വേണം പറയാൻ.അവനിട്ടു നല്ലത് കൊടുക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം ഉണ്ടായിരുന്നു. ഫൈസിയും അത് തന്നെ പറഞ്ഞ്.
എന്താ ഇവിടെ നടന്നത് ഞങൾ എങ്ങിനെ ഇവിടെ എത്തി എന്നായിരിക്കും നിങ്ങൾ ആലോചിക്കണത്

ഇതാണ് ഞാൻ ഐഷുന് കൊടുത്ത സർപ്രൈസ്. ഹാഷിമിന്റെ കാര്യം കേട്ട അന്ന് തൊട്ട് വിചാരിക്കണതാ അവന്റെ തനി സ്വഭാവം എല്ലാരുടേം മുമ്പിൽ കൊണ്ട് വരണമെന്ന്.

ഇത് തന്നെയാ പറ്റിയ അവസരം. മാമിയെ വിളിച്ചു സമ്മതിപ്പിക്കാൻ കുറച്ചു പാടുപെട്ടു. മാമിയെ കൊണ്ട് തന്നെ അവനെ വിളിപ്പിച്ചു. ഐഷു ഒറ്റക്കാണെന്ന് അറിഞ്ഞാ അവൻ വരാതെ ഇരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.

ആയിഷ അകത്തു കയറി വാതിലടച്ചപ്പോൾ തന്നെ ഞങ്ങൾ പിൻവാതിലിലൂടെ അകത്തുകയറി ഒരു മുറിയിൽ ഒളിച്ചിരുന്നു. അവൻ പറഞ്ഞതെല്ലാം മാമി കേട്ടു. ഐഷുവിന്റെ വലിയൊരു സങ്കടം ആണിന്ന് മാറി കിട്ടിയത്.

ഐഷുന്റെ നെറ്റി ചെറുതായി മുറിഞ്ഞിട്ടുണ്ട്. അവളെ ചേർത്ത് പിടിച്ചു മുറിവ് പറ്റിയത് മരുന്ന് പുരട്ടണം എന്നുണ്ട്. പക്ഷെ അവള്ടെ മാമിയും ഉമ്മാമയും അടുത്ത് തന്നെയുണ്ട്. മരുന്ന് വെച്ച് കൊടുത്തും തലോടിയും ഒക്കെ ആയിട്ട്. ഞാൻ അത് നോക്കി നിന്നു.

കുറേ നാളായില്ലേ മാമി മിണ്ടിയിട്ട്. പരിഭവങ്ങളെല്ലാം പറഞ്ഞു തീർക്കട്ടെ എന്ന് കരുതി. കുറേ കഴിഞ്ഞാണ് ഉമ്മാമ നിങ്ങൾ സംസാരിക്കെന്നു പറഞ്ഞു എല്ലാരെയും വിളിച്ചോണ്ട് പോയത്.

പെണ്ണ് എന്നെ തന്നെ നോക്കി ഇരിക്കണേണ്. അടുത്ത് പോയി ഇരുന്ന് അവളെ ചേർത്തു പിടിച്ചു. പതിയെ തോളിലോട്ട് ചാഞ്ഞു കിടന്നു പെണ്ണ്.

” എന്തിനാ അജുക്ക എന്നെ ഇങ്ങനെ സ്നേഹിക്കണെ. ”

” എന്തേ പെണ്ണേ ഇങ്ങനെയൊക്കെ ചോദിക്കണേ. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒന്നും ഇനി ചോദിക്കേണ്ടട്ടോ. ”

പതിയെ അവളെ നേരെ ഇരുത്തി. ഞാൻ ചോദിച്ചു

” വേദനിക്കുന്നുണ്ടോ പെണ്ണേ”

” ഇല്ല അജുക്ക. നിങ്ങള് കൂടെയുള്ളപ്പോൾ എനിക്ക് വേദന അറിയില്ല”

” ഐഷു ഞാൻ എന്നാ പോട്ടെ. ഓഫീസിൽ ഹാഫ് ഡേ ലീവ് എടുത്ത്ക്കണേ. ചെന്നിട്ട് കുറെ പണിയുണ്ട്. ”

” അജുക്കാ പോവേണോ. നാളെ പോയാ പോരെ.”

” ഇല്ലെഡി ചെന്നിട്ട് പണിയുണ്ട്. രണ്ടുദിവസം കഴിഞ്ഞ് അങ്ങട് പോരെട്ടാ. ഇവിടെത്തന്നെ നിന്ന് കളയാന്ന് വിചാരിക്കണ്ട.”

എല്ലാരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഞാൻ നേരെ ഓഫീസിലേക്ക് പോയി. ഫൈസി കോളേജിലേക്കും.

@@@@@@@@@@@@@@@@@@@@@@@@

എന്തൊക്കെയാ റബ്ബേ നടന്നേ. എന്തായാലും ഞാൻ ഹാപ്പിയായി. എന്റെ മാമി എന്നോട് മിണ്ടി. ഞാനും മാമിയും സംസാരിച്ചിട്ട് തീരുന്നേ ഉണ്ടായിരുന്നില്ല. കുറെ നാളത്തെ വിശേഷങ്ങൾ പറയാനില്ലേ. പിന്നെ എവിടെ ഉത്സവമായിരുന്നു. എനിക്കിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കലും കഴിപ്പിക്കും ഒക്കെയായി പൊടിപൂരം.

ആദ്യം തന്നെ ദിവ്യയോട് എല്ലാം പറഞ്ഞു. അവളും ഹാപ്പി.രണ്ട് ദിവസം അടിച്ചു പൊളിച്ചു. അജുക്കടെ അടുത്തേക്ക് പോകാൻ മനസ്സ് തുടിക്കുന്നുണ്ട് പക്ഷെ ഉപ്പ ഒന്നും പറയുന്നില്ലല്ലോ. ഞാനായിട്ട് എങ്ങനെ പറയും. അങ്ങനെ ഓരോന്ന് ഓർത്തോണ്ട് ഇരുന്നപ്പോഴാ ഷാന വിളിച്ചിട്ട് കുറച്ചു ദിവസം ആയല്ലോ എന്ന് ഓർത്തത്.

ഫോൺ ചെയ്തപ്പോഴാ അറിഞ്ഞേ ഉമ്മാക്ക് സുഖം ഇല്ലെന്ന്. ഇന്ന് ഞങ്ങളുടെ ഒരു കൂട്ടുകാരിയുടെ കല്യാണം ഉണ്ട്. ഞാനും ദിവ്യയും കൂടി പോവാന്ന് വിചാരിച്ചു. അപ്പൊ ആ വഴി ഉമ്മാന്റെ അടുത്ത് പോവാം. അജുക്കനോട് വിളിച്ചു പറഞ്ഞു ഞാൻ കല്യാണത്തിന് പോയി

വൈകുന്നേരം ആയപ്പോ ഉമ്മാടെ അടുത്ത് എത്തി. എല്ലാരുടേം മുഖത്തു വല്ലാത്ത സങ്കടം. ഉമ്മ വീണ് കാലു ഒടിഞ്ഞു ഇരിക്കണേണ്. വിളിച്ചപ്പോ ഇതൊന്നും പറഞ്ഞില്ലല്ലോ.

എന്നെ കണ്ടപ്പോ ഉമ്മയുടെ കണ്ണൊക്കെ നിറഞ്ഞ്. ഒരുപാട് ക്ഷീണിച്ചു പോയി പാവം. ഷാനയുടെ മുഖവും വല്ലാതെ ഇരിക്കുന്നു. കുറേ ചോദിച്ചു കഴിഞ്ഞപ്പോഴാ അവള് എല്ലാം തുറന്ന് പറയുന്നത്.

ഷാനുക്കയും അമീറയും തിരിച്ചു വന്നുന്നു. അവിടത്തെ ജോലി പോയി. ഇവിടെ വന്ന് കുറച്ച് ദിവസത്തേക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഷാനുക്ക പഴയ ഓഫീസിൽ തന്നെ ജോലിക്ക് കേറി. പിന്നീട് ആണ് പ്രശ്നങ്ങൾ തുടങ്ങിയത്.

അമീറാ അവള് വിചാരിച്ച പോലെ അല്ല. ആർഭാട ജീവിതം നയിച്ച അവൾക്ക് ഇവിടത്തെ രീതികളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്ന്. ഉമ്മയെ ഇവിടത്തെ വേലക്കാരികളോട് എന്ന പോലെയാ പെരുമാറിയിരുന്നത്. രാത്രിഎന്നോ പകൽ എന്നോ വ്യത്യാസം ഇല്ലാതെ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാൻ ആയിരുന്നു അവൾക് ഇഷ്ടം.

ഷാനുക്കയും ആകെ മാറി പോയെന്ന്. ആദ്യം ഒന്നും ഇതൊന്നും അറിഞ്ഞില്ലെങ്കിലും പിന്നീട് ഷാനയോട് മോശമായി പെരിമാറിയത് കണ്ട് ഒരുപാട് പ്രശ്നം ഉണ്ടാക്കി. അതിൽ പിന്നേ ഒരു വാക്ക് പോലും അമീറാക്കെതിരെ പറഞ്ഞിട്ടില്ല. ഷാനയോടും ഉമ്മയോടും വാപ്പയോടും അതിൽ പിന്നേ സംസാരിച്ചിട്ടേ ഇല്ല.

ഒരു ദിവസം ഷാനയോട് അവളുടെ കൂട്ടുകാരന്റെ കൂടെ കറങ്ങാൻ പോവാൻ നിർബന്ധിച്ചു. അതിനു അവൻ കാശ് തരുമത്രെ. ഷാനുക്കടെ ശമ്പളം അവക്ക് തന്നെ തികയുന്നില്ലെന്ന്. ഇത് കേട്ടുകൊണ്ടാ ഉമ്മ വന്നത്. അന്ന് അവളെ അടിച്ചു ഉമ്മ. അതിന്റെ ദേഷ്യത്തിൽ അവള് തളളി ഇട്ടതാ ഉമ്മാനെ. ഷാനുക്ക മുകളിൽ ഉണ്ടെന്ന് പറഞ്ഞു ഷാന. അമീറ പുറത്ത് പോയേക്കണേണ്.

ഞാൻ വേഗം ഷാനുക്കടെ അടുത്തേക്ക് പോയി. ചെന്നപ്പോ അങ്ങേര് ടെറസിൽ നിപ്പണ്ട്. ആരെ ഓർത്തു നിക്കണേന് ആവോ.ഞാൻ വിളിച്ചപ്പോ തിരിഞ്ഞു നോക്കി അത്ഭുതത്തോടെ നിക്കുന്നുണ്ട്.

“നിങ്ങളൊക്കെ ഒരാണാണോ. സ്വന്തം ഉമ്മാനേം പെങ്ങളേം ഒരുത്തി ഇത്രയൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ഒന്നും മിണ്ടാതെ നിക്കുന്നു. ഇത്രേ ദിവസം ആയിട്ടും ഉമ്മാനെ ഒന്ന് ചെന്ന് കാണാൻ തോന്നിയോ.

അതോ അവളുടെ പെർമിഷൻ കിട്ടിയില്ലേ. എന്തൊക്കെയായിരുന്ന് സങ്കല്പം അവള് അങ്ങനെ ഇങ്ങനെ ഇപ്പൊ കാണിക്കുന്നതും നിങ്ങടെ സങ്കല്പത്തിൽ പെട്ടത് തന്നെയാണോ. ഉമ്മാടെ ഹോസ്പിറ്റൽ ചിലവിന് പത്തു പൈസ നിങ്ങള് കൊടുത്തോ. എന്തൊക്ക പറഞ്ഞിട്ടും ഇങ്ങനെ മിണ്ടാതെ നിന്നോ. ച്ചേ.. ”

“ഐഷു, നിനക്ക് എന്ത് വേണമെങ്കിലും പറയാം എന്നെ. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയാണ് ഇപ്പൊ അനുഭവിക്കുന്നത്. ”

“ആയിഷ അങ്ങനെ വിളിച്ചാ മതി. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ മാത്രം എന്നെ ഐഷുന്ന് വിളിക്കൊള്ളു ”

“എനിക്കറിയാം നീ ഇപ്പോ എന്നെ എത്ര മാത്രം വെറുക്കുന്നുണ്ടെന്ന്.

ഈ ജീവിതത്തിൽ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് നിന്നെ വേണ്ടെന്ന് വെച്ച് അമീറയെ പോലെ ഒരുവളെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. നീ പറഞ്ഞില്ലേ ആരോടും ഞാൻ സംസാരിക്കാറില്ലെന്ന് എനിക്ക് പറ്റാത്തൊണ്ട മകന്റെ തകർച്ച ഒരു പക്ഷേ അവര് താങ്ങൂല. ”

“സുഖമില്ലാത്ത ഉമ്മയെ കാണാൻ ചെല്ലാത്തതിന് ഇതൊരു കാരണം ആണോ. ഒരു ചില്ലി കാശ് അവരുടെ ആവശ്യത്തിന് കൊടുക്കുന്നുണ്ടോ. വാപ്പാടെ ഇപ്പോഴത്തെ അവസ്ഥ അറിയാലോ എന്നിട്ടും ”

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. അവള് അമീറ നമ്മളൊക്കെ വിചാരിക്കുന്നതിനും അപ്പുറം ആണ്. അവള് പറയുന്നത് കേട്ട് നിക്കുന്നത് ഞാനൊരു പെങ്കോന്തൻ ആയോണ്ടാല്ല. എന്റെ ഷാനക്ക് വേണ്ടിയാ. ”

“ഷാനക്ക് വേണ്ടിയോ ”

“അതേ.. അമീറ ഷാനയുടെ കുറേ ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ട്. ഷാനയോട് മോശമായി സംസാരിച്ച അന്ന് ഞാൻ അവളെ തല്ലി. അന്നാണ് എന്നെ ഫോട്ടോസ് കാണിച്ച് തന്നത്.

ഒരു ആങ്ങള സ്വന്തം പെങ്ങളെ ഒരിക്കലും കാണാൻ പാടില്ലാത്ത രീതിയിൽ. അവളോന്നും പെണ്ണല്ല. അല്ലെങ്കി സ്വന്തം അനിയത്തിയെ പോലെ കാണേണ്ടവളുടെ ബാത്‌റൂമിൽ വരേ ക്യാമറ വെക്കോ. തകർന്ന് പോയി ഞാൻ.

അവള് പറയണത് കേട്ടില്ലെങ്കിൽ എന്റെ ഷാനയുടെ ഫോട്ടോ പബ്ലിഷ് ചെയ്യുംന്നാ പറഞ്ഞേക്കണേ. നീ തന്നെ പറ ഇങ്ങനൊരു അവസ്ഥയിൽ ഞാൻ എന്ത് ചെയ്യും. അവള് പറയും പോലെ ചെയ്യുകയല്ലാതെ എനിക്ക് വേറെ വഴിയില്ല.”

“ഷാനുക്ക ഇനി എന്ത് ചെയ്യും. ഷാനയുടെ ഫോട്ടോ വേറെ ആർക്കും അയച്ചിട്ടില്ലെന്ന് ഉറപ്പാണോ. ”

“ഉറപ്പാണ്. അത് അവള് വേറെ ആർക്കും അയച്ചിട്ടില്ല. അവള്ടെ ലാപ്പിൽ പിന്നെ ഫോണിലും ഉണ്ട്. അത് എങ്ങനെ എങ്കിലും നശിപ്പിച്ചു കളയണം. ഇല്ലെങ്കി ഷാനയുടെ ജീവിതം തകരും. അമീറ എന്റെ ജീവിതത്തിലേക്കു വന്നത് തന്നെ എന്തോ പ്ലാനോട് കൂടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ”

“പടച്ചോൻ എന്തെങ്കിലും വഴി കാണിച്ച് തരും . ഞാൻ പോണ് ”

“ആയിഷ ഒന്ന് നിക്കോ. ഒരു കാര്യം പറയാൻ ഉണ്ട്. ഇപ്പൊ ഇത് പറയാൻ ഉള്ള അർഹത ഇല്ല എങ്കിലും എന്റെ സമാദാനത്തിനു പറയണേ. എനിക്ക് നിന്നെ ഇഷ്ടം ആയിരുന്നു.

അത് മനസ്സിലാക്കാൻ അജുവിന്റെ കൂടെ നിന്നെ കാണേണ്ടി വന്നു. അവൻ നിന്നെ കൂടെ നിർത്തുന്ന ഓരോ നിമിഷവും
എന്റെ നെഞ്ച് വേദനിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

നീയും അജുവും നിക്കാഹ് ചെയ്തത് വാപ്പാടെ നിർബന്ധം കാരണം ആണെന്ന് എനിക്കറിയാം. ഇത് വരേ പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നും അറിയാം. ചോദിക്കുന്നത് തെറ്റാണെന്നു അറിയാം. എന്നാലും അജുവിനെ പിരിയേണ്ടി വന്നാ തിരിച്ചു വന്നൂടെ എന്റെ ജീവിതത്തിലേക്ക്. ”

ആ ചോദ്യം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഒന്നും പറയാനാവാതെ ഞാൻ നിന്നു. പിറകിൽ ആരോ ഉള്ളത് പോലെ തോന്നിയിട്ടാണ് തിരിഞ്ഞ് നോക്കിയത്. ആരെയും കണ്ടില്ല.

“ആയിഷ ഒന്നും പറഞ്ഞില്ലല്ലോ ”

“ഇതിൽ എനിക്ക് പ്രേത്യേകിച്ചു ഒന്നും പറയാനില്ല. അജുക്ക അങ്ങനെ ഒന്നും എന്നെ പിരിഞ്ഞു പോവില്ല. എന്തെങ്കിലും വഴി പടച്ചോൻ ഞങ്ങക്ക് കാണിച്ചു തരും.

ഇനി അഥവാ പിരിയേണ്ടി വന്നാലും അജുക്കയല്ലാതെ മറ്റൊരു പുരുഷൻ അയിഷാടെ ജീവിതത്തില് ഉണ്ടാവില്ല.

എന്റെ അജുക്കാനേ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് പറ്റില്ല. ഞാൻ പോകുന്നു. ഇനി മേലിൽ ഇത് പോലെ എന്നോട് പറയരുത് ”

” സോറി ആയിഷ ഞാൻ. ”

ബാക്കി പറയാനുള്ളത് കേൾക്കാതെ ഞാൻ അവിടെ നിന്ന് ഇറങ്ങി നേരെ വീട്ടിലേക് ചെന്നു.

അവിടെ കുഞ്ഞോൻ വന്നിട്ടുണ്ട് ക്ലാസ്സ്‌ കഴിഞ്ഞ്. അജുക്ക വരുമ്പോ എന്നെ ഉപ്പാടെ അടുത്തേക്ക് ആക്കും. കുഞ്ഞോന് ചായ ഇണ്ടാക്കി കൊടുത്ത് കഴിഞ്ഞ് ഞാൻ റൂമിലേക്ക്‌ ചെന്നു.

“അജുക്ക..
എപ്പോ വന്നു. ഞാൻ കണ്ടില്ലല്ലോ. ”

“ഞാൻ കുറച്ചു നേരം ആയി വന്നിട്ട്. ഉമ്മാടെ അടുത്ത് വന്നപ്പോ നിന്നെ കണ്ടില്ലല്ലോ. എവിടെയായിരുന്നു ”

“അത് ഞാൻ ഷാനുക്കനെ കാണാൻ പോയി ”

“എന്നിട്ട് എന്ത് പറഞ്ഞു നിന്റെ ഷാനുക്ക ”

“ഒന്നും പറഞ്ഞില്ല ”

ഞാൻ അജുക്ക ചോദിച്ചത് മൈൻഡ് ചെയ്യാതെ ഞാൻ ഷാൾ അഴിക്കാൻ തുടങ്ങി. ശെരിക്കും എനിക്ക് ചിരിയാ വന്നത്. ഷാനുക്കന്റെ കാര്യം പറഞ്ഞപ്പോ അജുക്കന്റെ മുഖം കാണണമായിരുന്നു. ഒരു കുശുമ്പൻ..

“അവൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു. നീ എന്താ അവന് മറുപടി കൊടുക്കാണ്ട് മിണ്ടാതെ നിന്നെ. ”

എനിക്ക് ഒരു കുറുമ്പ് തോന്നി അജുക്കാനേ ചൂടാക്കാൻ ഞാൻ പറഞ്ഞ്.

“അത് പിന്നേ ഞാൻ എന്ത് പറയാനാണ് അജുക്ക. ഷാനുക്ക ഇത് നേരത്തെ പറഞ്ഞിരുന്നെങ്കി ഞാൻ ഇപ്പൊ ഷാനുക്കന്റെ ഭാര്യയായി അവിടെ ഉണ്ടാവൂലെ. അപ്പൊ ഉമ്മക്കും ഷാനക്കും ഇങ്ങനെ സങ്കടപ്പെടേണ്ടി വരില്ലായിരുന്നു.

ഷാനുക്കക്ക് ഇത് നേരത്തെ തോന്നേണ്ടതായിരുന്നു. ഇതിപ്പോ ഞാൻ എന്ത് ചെയ്യാനാ. അത് കൊണ്ട് അജുക്കയും ഞാനും പിരിയണ കാര്യം പറഞ്ഞപ്പോ അപ്പൊ ആലോചിക്കാന്ന് പറഞ്ഞ്.”

പെട്ടെന്നാണ് അജുക്ക വന്ന് എന്റെ രണ്ട് കയ്യിലും ബലമായി പിടിച്ചു ചോദിച്ചത്

“അപ്പൊ നിന്റെ മനസ്സിൽ ഇപ്പോഴും അവനാണല്ലേ. ഒരു നിമിഷം പോലും നിനക്ക് എന്നോട് പ്രണയം തോന്നിയിട്ടില്ലല്ലേ. ഞാൻ വെറും മണ്ടൻ നീ എന്റെ സ്‌നേഹിക്കുന്നുണ്ടെന്ന് വെറുതെ വിശ്വസിച്ചു.

നീ ഈ കാണിക്കുന്നതൊക്കെ മഹർ തന്നവനോടുള്ള കടമ മാത്രം ആണ് ല്ലേ. ഇനി ഞാൻ നീ കഷ്ടപ്പെട്ട് എന്റെ കൂടെ ജീവിക്കണം എന്നില്ല. ഞാൻ പോവേണ്. ഇനി നീ എന്നെ കാണണ്ട ഐഷു. ഒരിക്കലും നിന്റെ മുമ്പിൽ ഈ അജു വരില്ല. നിനക്ക് ഇഷ്ടമുള്ള ആളുടെ കൂടെ പോയി ജീവിക്കാം.”

“അജുക്ക ഞാൻ അതൊന്നും വിചാരിച്ചു പറഞ്ഞതല്ല. ഞാൻ.. ”

“നീ ഒന്നും പറയണ്ട. ഇനി നീ എന്നെ കാണണ്ട. ഞാൻ പോവേണ്. ഒരു കാര്യം കൂടി. നിന്നെ ഉപേക്ഷിച്ചെന്ന് കരുതി ഞാൻ വേറെ കെട്ടാനൊന്നും പോണില്ല. അജുന്റെ പെണ്ണായി ഒരാളെ ഉള്ളൂ അത് നീയാണ്. ഇനി ഒരു ശല്യമായി വരില്ല. ”

അജുക്ക വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി. ഞാൻ ഓടി താഴെ എത്തിയപ്പോഴേക്കും ബൈക്കും എടുത്ത് ഇക്കാക്ക പോയി കഴിഞ്ഞിരുന്നു. കുഞ്ഞോനേ നോക്കിയിട്ട് കാണാനും ഇല്ല. ഫോൺ ചെയ്തിട്ടാണെങ്കി അവൻ എടുക്കുന്നുമില്ല.

പുറത്തിറങ്ങി വണ്ടി വല്ലതും കിട്ടുമോ എന്ന് നോക്കി നിന്നു. അവശ്യമുള്ള സമയത്ത് ഒന്നും കിട്ടില്ല. അജുക്കാനേ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ്. എനിക്കാകെ പേടിയായി. കുറേ സമയം ഒരു വണ്ടി കിട്ടാൻ ഞാൻ അങ്ങിട്ടും ഇങ്ങോട്ടും ഓടി. അപ്പോഴാണ് ഷാനുക്ക അത് വഴി വരുന്നത്.

“ഷാനുക്ക എനിക്കൊരു ഹെല്പ് ചെയ്യണം. അജുക്ക എന്നോട് പിണങ്ങി. ഫോൺ ചെയ്തിട്ട് കിട്ടുന്നില്ല. എനിക്കറിയാം എവിടെ പോയിട്ടുണ്ടാകുംന്ന് ”

“വാ കേറൂ ആയിഷ. എവിടെക്കാ പോകണ്ടേ ”

“ബീച്ചിൽ,, അജുക്ക അവിടെ ഉണ്ടാകും ”

ബീച്ചിൽ ചെന്ന് അവിടെയാകെ നോക്കിയെങ്കിലും കണ്ടില്ല. നേരം ഇരുട്ടി തുടങ്ങിയിരുന്നു.

“ആയിഷ, തിരിച്ചു പോയാലോ. അവൻ ഇവിടെ എങ്ങും ഉണ്ടെന്ന് തോന്നുന്നില്ല. കുറച്ചു കഴിയുമ്പോ തിരിച്ചു വന്നോളും ”

“ഇല്ല അജുക്കാനേ കാണാതെ ഞാൻ എങ്ങോട്ടും ഇല്ല. ഞാൻ അഭിചേട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ. ചിലപ്പോ അവിടെ ഉണ്ടെങ്കിലോ ”

അഭിച്ചേട്ടനെ വിളിച്ചു നോക്കിയപ്പോ അവിടെ ഉണ്ടെന്ന് പറഞ്ഞു. അഭിച്ചേട്ടന്റെ ഫ്ലാറ്റിലേക്ക് ഞങ്ങൾ പുറപ്പെട്ടു. അവിടെ ചെന്നപ്പോ അഭിച്ചേട്ടൻ പുറത്ത് കാത്ത് നിക്കുന്നുണ്ടായിരുന്നു

“ചേട്ടാ അജുക്ക എവിടെ ”

“അവൻ ടെറസിൽ പോയി നിക്കുന്നുണ്ട്. നിങ്ങള് പിണങ്ങിയോ. അവൻ വല്ലാതെ സങ്കടത്തിലാ.മോള് മുകളിലേക്ക് ചെല്ല് ”

ഞാൻ ഓടി ടെറസിലേക്ക്. ഇട്ടിരിക്കുന്ന ഗൗണും പൊക്കി ഞാൻ എങ്ങനെ ഓടി ടെറസിൽ എത്തിയെന്നു ഒരു പിടിയും ഇല്ല. നോക്കിയപ്പോ അജുക്ക അവിടെ വിദൂരതയിലേക്ക് ഇരിക്കണേണ്.

“അജുക്ക ”

ഞാൻ വിളിച്ചപ്പോ അവിടെ നിന്ന് എണീറ്റ് മാറി നിന്നു. എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ ചെന്ന് അജുക്കാനേ തിരിച്ചു നിർത്തി. എന്റെ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോ നോക്കി നിക്കേണ്.

പിന്നെ ഒന്നും നോക്കിയില്ല ഇറുകെ അങ്ങ് കെട്ടിപ്പിടിച്ചു. കണ്ണീര് അപ്പോഴും നിർത്താതെ ഒഴുകി കൊണ്ടിരുന്നു.

“സോറി ഇക്കാക്ക. ഞാൻ ഇക്കാക്കാനേ ദേഷ്യം പിടിപ്പിക്കാനാ അങ്ങനൊക്കെ പറഞ്ഞേ. അജുക്ക ഇല്ലാതെ എനിക്ക് പറ്റില്ല. എന്തിനാ എന്നെ അവിടെ ഇട്ടിട്ട് പൊന്നേ. എന്തിനാ എന്നെ ഇനി കാണില്ലാന്ന് പറഞ്ഞേ. അജു ഇല്ലാതെ ഐഷു ഇണ്ടാവൂല. മരിച്ചു പോകും ഞാൻ.

ഈ ലോകത്ത് മറ്റൊന്നും ഇങ്ങളേക്കാൾ വലുതായി ഇല്ല. എന്നെ വഴക്ക് പറഞ്ഞോ വേണോങ്കി തല്ലിക്കോ. പക്ഷെ എന്നെ വിട്ട് പോവുമെന്ന് മാത്രം പറയല്ലേ ഇക്കാക്ക. ഇത്ര നേരം ഞാൻ അനുഭവിച്ച ടെൻഷൻ അത് പറഞ്ഞാ ഇക്കാക്കക്ക് മനസ്സിലാവൂല. റൂഹ് ദേ തൊണ്ടകുഴിയിൽ വന്ന് നിക്കണ പോലെ തോന്നണേ.

ഐ ലവ് യു അജുക്ക ഐ ലവ് യു….. ”

പറഞ്ഞ് തീരുന്നതിനു മുമ്പേ അജുക്ക എന്നെ ഇറുകെ പുണർന്നിരുന്നു. എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല. സംസാരിച്ചു തുടങ്ങിയത് അജുക്കയാ

“ഇതൊന്ന് നിന്റെ വായിൽ നിന്ന് കേൾക്കാൻ ഞാൻ എത്ര നാളായി കാത്തിരിക്കുന്നു പെണ്ണെ. നീ അങ്ങനൊക്കെ പറഞ്ഞപ്പോ ഒത്തിരി സങ്കടമായി. അതാ അങ്ങനൊക്കെ പറഞ്ഞേ. നിനക്കറിയാലോ ദേഷ്യം വന്ന പിടിച്ചാ കിട്ടില്ലെന്ന്‌.

എന്തായാലെന്താ നിന്റെ മനസ്സിൽ ഉള്ളത് പറഞ്ഞല്ലോ. ഇനി ആരു വിചാരിച്ചാലും നമ്മളെ തമ്മിൽ അകറ്റാൻ പറ്റില്ല. ”

ഞാൻ ഒന്നും പറഞ്ഞില്ല എല്ലാം മൂളി കേട്ടോണ്ട് നിന്നു.ആ നെഞ്ചിലെ ചൂടേറ്റ് അങ്ങനെ നിക്കുമ്പോ ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലം അതാണെന്ന് തോന്നി.

“ഐഷു ഒരു കാര്യം കാണിച്ചു തരാം ”

അജുക്ക എന്നെ വിളിച്ചു ടെറസിന്റെ അറ്റത്തേക്ക് കൊണ്ട് പോയി. അവിടെ കണ്ട കാഴ്ച്ച. തിളക്കമാർന്ന പൂനിലാവ്, മുല്ലപ്പൂക്കൾ വിതറിയ പോലെ നക്ഷത്രങ്ങൾ, നിലാവിൻ വെളിച്ചത്തിൽ തെളിഞ്ഞു ഒഴുകുന്ന പുഴ. കുളിർമയോടെ വീശുന്ന ഇളം കാറ്റിൽ ലയിച്ചു അങ്ങനെ നിന്നു.

അങ്ങനെ മതി മറന്ന് നിക്കുമ്പോഴാണ് അജുക്ക പിറകിലൂടെ എന്നെ വട്ടം പൊടിച്ചത് ആ നെഞ്ചോടു ചേർന്ന് നിക്കുമ്പോ ഇരു ഹൃദയങ്ങളും പെരുമ്പറ കൊട്ടുന്നത് കേൾക്കാമായിരുന്നു. പതിയെ എന്റെ തോളിൽ താടി ചാരി നിന്നു. ഇക്കിളി കൂടുന്നുണ്ടായിരുന്നു.

“എന്താ പെണ്ണെ നോക്കി നിക്കുന്നെ ”

“എന്ത് രാസമാണല്ലേ ഇങ്ങനെ നിക്കാൻ അതും എന്റെ രാജകുമാരന്റെ കൂടെ ”

പിന്നീട് ഞങ്ങൾ സംസാരിച്ചില്ല. കുറേ നേരം അങ്ങനെ നിന്നു ഞങ്ങള്. പതിയെ എന്നെ തിരിച്ചു നിർത്തി എന്റെ കണ്ണിൽ നോക്കി നിന്നു. ഈ ചെക്കന്റെ കണ്ണ് ഹോ മതിമറന്നു അങ്ങ് നോക്കി നിന്ന് പോകും. കാറ്റിൽ പറക്കുന്ന മുടിയിഴകളെ മാടി ഒതുക്കി ആ കൈകൾ കവിളിൽ തലോടി. പതിയെ നോട്ടം താഴേക്കിറങ്ങി എന്റെ അധരങ്ങളിൽ ഉടക്കി.

കവിളിനെ തഴുകിയ കൈകൾ പതിയെ അന്തരങ്ങളെ തഴുകി. ആ മുഖം എന്നിലേക്കു അടുക്കുമ്പോൾ കണ്ണുകൾ പതിയെ കൂമ്പി അടഞ്ഞു. കാലുകൾ ഞാൻ അറിയാതെ തന്നെ ഉയർന്നു. പതിയെ ആ അധരങ്ങൾ എന്റെ അധരങ്ങളെ സ്വന്തമാക്കി. ഇരു നിശ്വാസങ്ങളും ഒന്നായ നിമിഷം. ചുറ്റുമുള്ളതിനെയെല്ലാം മറന്നു.

ആദ്യ ചുംബനം അതിന്റെ മായാജാലത്തിൽ ഇരുവരും അകപ്പെട്ടു പോയിരുന്നു. കുറച്ചു കഴിഞ്ഞാണ് ഇരുവരും അകന്ന് മാറിയത്. ആ മുഖത്തേക്ക് നോക്കാനാകാതെ അജുക്കടെ മാറിൽ ഞാൻ മുഖം ഒളിപ്പിച്ചു.

പുതിയ ജീവിതത്തിലേക്ക് ഒരു നൂറായിരം കിനാവുകൾ ഞങ്ങൾ നെയ്ത് കൂട്ടി. വിധി കാത്ത് വെച്ചത് എന്തെന്നറിയാതെ

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18