Saturday, July 13, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 10

നോവൽ
******
എഴുത്തുകാരി: അഫീന

Thank you for reading this post, don't forget to subscribe!

പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു. നിക്കുമ്പോ ഷാന നല്ല ഉറക്കത്തിലാ. അങ്ങനെ ഉറങ്ങിയാ ശെരിയാവോ. ” ആ…………….. ” നമ്മള് ഷാനയുടെ ചെവിയിൽ ചെന്ന് കാറി കൂവി.

” അള്ളോഹ്.. ഇത്താത്ത എന്താ പറ്റിയെ.. ”

” ഒന്നുല്ല. എണീറ്റ് പോടീ. നേരം എത്രയായിന്നാ വിചാരം. ”

” ന്റെ പൊന്ന് ഇത്താത്താ. ഞാൻ ഇച്ചിരി നേരം കൂടി ഉറങ്ങട്ടെ.”

” പറ്റൂല്ല. വേഗം എണീറ്റ് നിസ്കരിച്ചേ നല്ല കുട്ടിയായിട്ട്.. ”

അങ്ങനെ കുളിയും നിസ്ക്കാരോം കഴിഞ്ഞ് ഞങ്ങള് നേരെ അടുക്കളേലെക്ക് ചെന്നു. ആ ഉമ്മ നല്ല ദോശ ചുടാ.ഞാൻ വേഗം ചമ്മന്തീം സാമ്പാറും ഉണ്ടാക്കി.

അങ്ങനെ ഫുഡ് കഴിക്കാൻ വേണ്ടി എല്ലാരും ചെന്നിരുന്നു. അപ്പോഴാ ഷാനുക്ക വന്നത്.

ഞാൻ വേഗം എഴുന്നേറ്റ് അടുക്കളേലേക്ക് പോയി.പിറകെ ഷാനയും. ഞങ്ങൾ അടുക്കളയിൽ ഇരുന്ന് ഓരോ കൊച്ചു വാർത്താനോം പറഞ്ഞു ഫുഡ് കഴിച്ചു.

” ഇന്ന് ഞായറാഴ്ച അല്ലേ നമുക് പുറത്ത് പോയാലോ ” ഷാന

” എവിടെ പോവാനാ. ഞാൻ ഇല്ല. ”

” എന്തിനാ ഇത്താത്ത നമുക് ബീച്ചിൽ പോകാം. വാപ്പയോട് ഞാൻ ചോദിച്ചോളാം ”

ഉച്ചക്ക് ഫുഡ് ഒക്കെ തട്ടി ഞങ്ങൾ ബീച്ചിലേക്ക് ഇറങ്ങി.

പെണ്ണിന് ലൈസൻസ് കിട്ടി. സ്കൂട്ടി എടുക്കാൻ വേണ്ടിയാണ് ഞമ്മളെ സോപ്പിട്ട് കറങ്ങാൻ പോവാന്ന് പറഞ്ഞത്.

സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് പോവാൻ നേരമാണ്. ഷാനുക്ക വന്നത്.

” നിങ്ങൾ എവിടെ പോവുന്നു. ”

” ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം ” ഷാന

“ആയിഷ ഇത് ഡിവോഴ്സ് പേപ്പർ ആണ്. നിന്റെ സൈൻ വേണം ”

” ഞാൻ അതിന് ഓടി പോവുന്നൊന്നും ഇല്ല. ഇങ്ങോട്ടേക്കു തന്നെ വരും. ഇപ്പൊ തന്നേ സൈൻ ചെയ്ത് തന്നില്ലെങ്കിൽ ഡിവോഴ്സ് കിട്ടാതിരിക്കാൻ പോണില്ലല്ലോ.

എന്തായാലും പേടിക്കണ്ട വന്നിട്ട് സൈൻ ചെയ്ത് തന്നോളാം. ”

അല്ലപിന്നെ ഒന്ന് കറങ്ങാൻ പുറത്തേക്ക് ഇറങ്ങുമ്പോഴാ ഒലക്കമേലെ ഡിവോഴ്സ് പേപ്പര്.

” ആ പിന്നെ മറ്റേ അഗ്രിമെന്റ് കൂടെ റെഡി ആക്കിക്കോ ”

” ഏത് ”

” അല്ല ഇയാള് എനിക്ക് കാശ് ഒന്നും തരേണ്ടതില്ല എന്നുള്ളത്. ഇനി ഇതിന്റെ പേരിൽ പിന്നീട് ബുദ്ധിമുട്ട് ഒന്നും ഉണ്ടാവേണ്ട ”

ഷാനുക്കടെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടെങ്കിലും ഞമ്മള് മൈൻഡക്കിയില്ല. എന്തിന്. എല്ലാ ബന്ധവും തീർന്നതല്ലേ.

ഞമ്മള് ഇവിടെ നിക്കുന്നത് കൊണ്ട് മാത്രോ മൊഴി ചൊല്ലാത്തെ. ഷാനുക്ക പോകുന്നതിന് തൊട്ട് മുമ്പേ മൊഴി ചൊല്ലുള്ളൂ..

ഞങ്ങള് നേരെ ടൗണിൽ പോയി കുറച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് നേരെ ബീച്ചിലേക്ക്. കുറേ നേരം അവിടയൊക്കെ കറങ്ങി തിരിഞ്ഞ് നടന്നു. കടലിൽ കാല് നനച്ചു കൊണ്ടിരുന്നപ്പോഴാ ഒരശരീരി

” ഐഷുത്താത്തോയ് ”

നോക്കുമ്പോ ഞമ്മടെ കുഞ്ഞോനാണ്. ഇവിടെ ഒരാള് കിടന്ന് പിറു പിറുക്കണ്ട്. രണ്ടും നേരിൽ കണ്ടാൽ അടിയാണ്.

” എന്താടാ കുഞ്ഞോനേ ഞായറാഴ്ച ആയോണ്ട് സൊള്ളാൻ ഇറങ്ങിയതാണോ. ”

“ഓ നമ്മളോടൊക്കെ ആര് സൊള്ളാൻ വരാൻ. ഞമ്മള് വെറുതെ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ. ”

” കണ്ടാൽ തോന്നണ്ടേ ആർകെങ്കിലും സൊള്ളാൻ” ഷാന

” എന്തോ ഇവിടെ എന്തേലും മൊഴിഞ്ഞോ”ഫൈസി

” എന്റെ വായ എന്റെ നാവ് ഞാൻ എന്തേലും ഒക്കെ പറയും അതിന് നിനക്കെന്താടാ കൊരങ്ങാ ”

” നീ പോടീ പിശാചേ. ടാ പോടന്ന് വേറെ ആരേലും വിളിക്ക്. ഞാൻ നിന്നെക്കാൾ വയസ്സിനു മൂത്തതാ ”

” ആ അത് കണ്ടാലും പറയും മൂത്തതാന്ന്”

” ഡീ നിന്നെ ഞാൻ ”

” ഫൈസി നിർത്ത്. എന്താ ഈ കാണിക്കണേ. കുഞ്ഞിപ്പിള്ളേരാന്നാ വിചാരം ”

നോക്കിയപ്പോ കുഞ്ഞോന്റെ ഇക്കാക്കയാ. ഞാൻ വേഗം തല താഴ്ത്തി. എന്തോ ആ മുഖത്തേക്ക് നോക്കാൻ പോലും പറ്റുന്നില്ല.

കുഞ്ഞോനേ നോക്കിയപ്പോ കുഞ്ഞി പിള്ളേരെ പോലെ വെള്ളത്തിൽ ചാടി കളിക്കേണ്. ഞാൻ അതും നോക്കി നിന്നു.

അവന്റെ ഓരോ പ്രവർത്തികളിൽ നിന്നും അറിയാൻ പറ്റും ആളൊരു പാവം ആണെന്ന്. ശെരിക്കും ഒരു അനിയന്റെ സ്നേഹം അവനെനിക്ക് തരുന്നുണ്ട്.

പെട്ടെന്നാണ് ഷാനയുടെ മുഖത്തേക്ക് വെള്ളം തെറിച്ചത്.

” താൻ എന്താ ഈ കാണിച്ചത്. എന്റെ മുഖത്ത് മുഴുവൻ വെള്ളമായി ”

” ഓ സോറി. വെള്ളം വീണാൽ ചാച്ചിയുടെ മേക്കപ്പ് പോവൂലെ.. ”

” ഞഞഞഞ്ഞാ നല്ല കോലം ഇണ്ട്. നിന്നെ ഞാൻ ശരിയാക്കി തരാം ”

നോക്കുമ്പോൾ ഷാന മണൽ എടുത്തു കുഞ്ഞോന്റെ മുഖത്തേയ്ക്ക് എറിഞ്ഞു.

അവന്റെ കോലം കാണണമായിരുന്നു. എനിക്കാണെങ്കി ചിരി പിടിച്ചു വെക്കാൻ പറ്റുന്നില്ലായിരുന്നു. അപ്പോഴാ കുഞ്ഞോൻ ഷാനയുടെ മുഖത്തേക്ക് മണൽ വാരി എറിഞ്ഞത്.

രണ്ടിന്റേം ചെയ്ത്ത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അവസാനം അവിടെ തന്നെ മണ്ണിൽ ഇരുന്നായി ചിരി.

@@@@@@@@@@@@@@@@@@@@@@@@

ഫൈസി നിർബന്ധിച്ചിട്ടാ ഇന്ന് ബീച്ചില് പോവാന്ന് വെച്ചത്. അവിടെ ചെന്നപ്പോ ദേ നിക്കണ് നമ്മടെ ഐഷു.

ഹോ എനിക്ക് സന്തോഷം കൊണ്ട് ഫൈസിക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നി. എങ്ങനെ എങ്കിലും ഇന്ന് അവളോട് സംസാരിക്കണം എന്ന് വിചാരിച്ചപ്പോഴാ ഷാനയും ഫൈസിയും കൂടെ ഇടി തുടങ്ങിയത്.

മണ്ണ് വാരി കളി തുടങ്ങിയപ്പോ ഞാൻ വഴക്ക് പറയാൻ തുടങ്ങിയതാ അപ്പോഴാ നമ്മടെ ഐഷു ചിരിക്കണ കണ്ടത്. എന്തൊരു ചിരിയാ എന്റെ റബ്ബേ..

മനുഷ്യന്റെ കണ്ട്രോൾ പോകുല്ലോ.
ചിരിച്ചു ചിരിച്ചു അവള് അവിടെ ഇരുന്നു. ഞാനും അവിടെ ഇരുന്നു അവളെ തന്നെ നോക്കി .

നീ എന്റെ സ്വന്തം ആയിട്ട് വേണം നിന്റെ കൈ പിടിച്ചു ഇതിലൂടെ നടക്കാൻ.

നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഒക്കെ ഒന്ന് മാറട്ടെ പെണ്ണെ നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും. അതിന് ഒരുപാട് കടമ്പ കടക്കാനുണ്ട്.

നിനക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ ഇന്ന് തയ്യാറാണ് പെണ്ണെ എനിക്കറിയില്ല എന്ത് കൊണ്ടാണ് ഞാൻ ഇങ്ങനൊക്കെ എന്ന്.

ഇന്ന് വരേ ഒരു പെണ്ണിനോടും തോന്നാത്ത ഇഷ്ടം, നിനക്ക് വേണ്ടി നിന്നെ നേടാൻ എന്ത് വേണേലും ഞാൻ ചെയ്യും.

പെട്ടെന്നാണ് എന്റെ മുഖത്തേക്ക് മണൽ തെറിച്ചത്. ഇതുങ്ങളെ ഞാൻ ഇന്ന് കൊല്ലും. സ്വസ്ഥവുമായിട്ട് ഭാവി പ്ലാൻ ചെയ്യാനും സമ്മതിക്കില്ല.

രണ്ടെണ്ണത്തിനേം നല്ല വഴക്ക് പറഞ്ഞു ഞങ്ങൾ അവിടന്ന് പോന്നു.

ഐഷുനെ നോക്കിയപ്പോ പെണ്ണ് നിലത്തു നോക്കി നിക്കേണ്. ഇവളിതെന്താ മണ്ണീന്ന് എന്തേലും കുഴിച്ചെടുക്കാൻ ഇണ്ടാ..

@@@@@@@@@@@@@@@@@@@@@@@@

വീട്ടിൽ എത്തിയപ്പോ ഷാനുക്ക ഉണ്ട് അവിടെ

” ആ പേപ്പർ തന്നിരുന്നെങ്കിൽ ഒപ്പിട്ടു തന്നേനെ ”

പേപ്പറിൽ ഒപ്പിട്ട് കൊടുത്തിട്ട് നേരെ റൂമിലേക്ക്‌ പോയി. ഫ്രഷ് ആയി. ഷാനയാണെങ്കിൽ ഓരോന്നും പറഞ്ഞോണ്ടിരിക്കെ.

ഫൈസിനെ കൊല്ലും എന്നൊക്കെ പറയണുണ്ട്. എനിക്ക് പിന്നേം ചിരി പൊട്ടി. അവള് കുളിക്കാൻ പോയി കഴിഞ്ഞാണ് ഷാനുക്ക അങ്ങോട്ടേക്ക് കേറി വന്നത്.

” കണ്ണിൽ കണ്ട ആണുങ്ങളുടെ കൂടെ കറങ്ങാൻ പോയിട്ട് വന്നേക്കുന്നു. എല്ലാരുടേം മുമ്പിൽ നീ ഇപ്പോഴും എന്റെ ഭാര്യയാ. വെറുതെ നാണക്കേടുണ്ടാക്കരുത്. ”

” ഇയാളുടെ കാര്യത്തിൽ ഞാൻ ഇടപെടാൻ വരുന്നില്ലല്ലോ.അപ്പൊ ഇങ്ങാടും അത് പോലെ തന്നെ മതി. പിന്നെ കണ്ണി കണ്ടൊരുടെ പിറകെ പോകുന്ന സ്വഭാവം എനിക്കില്ല.

അങ്ങിനെ ഉള്ളോർക്ക് മറ്റുള്ളവരും അങ്ങനെ ആണെന്നെ തോന്നൂ ”

ഷാനുക്ക ഒന്നും മിണ്ടാതെ ഇറങ്ങി പോയി. പറഞ്ഞത് കുറഞ്ഞു പോയോ.. ശ്ശേ കുറച്ചൂടെ പറയാര്ന്നു.

പിന്നെ ഞാനും ഷാനയും കൂടെ താഴെ പോയി ഉമ്മനോടും വാപ്പാനോടും വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.

ഇന്ന് ഷാനുക്ക പോകും. അതാ നല്ലത് കുറച്ച് ദിവസം കൂടെ ഇവിടെ സ്വസ്ഥമായി നിക്കാലോ. എന്റെ കുടുംബക്കാരൊക്കെ ഏതാണ്ട് അറിഞ്ഞു തുടങ്ങി.

എങ്ങനെ അറിയാതിരിക്കും എല്ലാ പള്ളിയിലും റേഡിയോ വർക്ക്‌ ഉള്ള ആള് നുമ്മടെ കുടുംബത്തിൽ തന്നെ ഉണ്ടല്ലോ. എന്തായാലും ഉമ്മാമയും ഉപ്പയും ഒന്നും അറിഞ്ഞട്ടില്ല..

ഷാനുക്ക പോയി കഴിഞ്ഞ് മാക്സിമം സന്തോഷമായി തന്നെ അടിച്ചു പൊളിച്ചു. ഞാൻ ഇപ്പൊ മാരുമൊളല്ല മോളാ ഉമ്മടേം വാപ്പടേം. ഷാനുക്ക മാത്രേ ബന്ധം അവസാനിപ്പിച്ചിട്ടുള്ളു.

കുറേ ദിവസമായി സാബി ഉമ്മിച്ചീടെ അടുത്ത് പോയിട്ട്. ഇന്ന് നല്ലത് കേൾക്കാം. എന്തായാലും ഉമ്മിച്ചിക്ക് വേണ്ടി എടുത്ത് വെച്ച റോസാ ചെടി പൊടിച്ചിട്ടുണ്ട്.

സോപ്പിടാൻ ഇത് മതി. അവിടെ എല്ലാരും പോയി കാണും. ഞാൻ വേഗം ഉമ്മിച്ചിടെ അടുത്തുപോയി കുറേ പിറകെ നടന്നിട്ടാ കുശുമ്പി മിണ്ടിയത്.

റോസാച്ചെടി ഞാൻ തന്നെ നട്ട് കൊടുത്തു. പിന്നെ വരാം എന്നും പറഞ്ഞു പോയി.

പിറ്റേ ദിവസം പതിവ് പോലെ ഉമ്മിച്ചിടെ അടുത്ത് പോയി.

കുറേ നേരം വിളിച്ചിട്ടും ആള് കേൾക്കുന്നില്ല. പിറകിലെ വാതിൽ തുറന്ന് കിടക്കണേ പിന്നെന്താ. ഞാൻ വേഗം അകത്തു ചെന്ന് നോക്കി. യാ റബ്ബി.. ഉമ്മിച്ചി അവിടെ ബോധം ഇല്ലാതെ കിടക്കുന്നു.

തലേന്ന് ചോരയൊലിക്കുന്നുണ്ട്. ന്റെ കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി.

ഞാൻ വേഗം ഇട്ടിരുന്ന ഷാൾ ഊരി മുറിവുള്ള ഭാഗം വലിഞ്ഞു കെട്ടി.

നേരെ വീട്ടിലേക്ക് ഓടി. വാപ്പ ഉണ്ടായിരുന്നത് ഭാഗ്യം. വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി. ബിപി കുറഞ്ഞതാ.

വീണപ്പോ എവിടെയോ തട്ടി മുറിഞ്ഞു. രണ്ട് സ്റ്റിച് ഉണ്ട്. വീട്ടിൽ എത്തി കഴിഞ്ഞാണ് ഉമ്മിച്ചീടെ കയ്യീന്ന് നമ്പർ വാങ്ങി കുഞ്ഞോനേ വിളിച്ചത്.

കുറച്ച് കഴിഞ്ഞപ്പോ തന്നെ കുഞ്ഞോനും അവന്റെ ഇക്കാക്കയും എത്തി. രണ്ടും കുഞ്ഞി പിള്ളേരെ പോലെ ഉമ്മിച്ചിയെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി. ഒരു കണക്കിന് സമാധാനിപ്പിച്ചു.

രണ്ട് പേർക്കും ചായ ഇട്ടു കൊടുത്തു. രാത്രിയിലേക്ക് വേണ്ട ഫുഡ് ഒക്കെ റെഡി ആക്കി വെച്ചിട്ടാണ് ഞാൻ പോന്നത്. ഫൈസി എടുത്ത് കൊടുത്തോളാന്ന് പറഞ്ഞു.

മുറിവ് ഉണങ്ങുന്നത് വരെ ഞാൻ തന്നെ വന്ന് ഫുഡ് ഇണ്ടാക്കി തരാന്ന് പറഞ്ഞു. പുറം പണിക്ക് ഒരു ചേച്ചിയെ നിർത്തി.

” ഇത്താത്ത എനിക്ക് ഇത്തിരി ബീഫ്‌ വരട്ടിയത് ഇണ്ടാക്കി തരോ ” ഫൈസി

” ഇന്നലെ അല്ലേടാ നിനക്ക് ഇണ്ടാക്കി തന്നത് ”

” അത് അജുക്കാക്ക തിന്നു. നല്ല ടേസ്റ്റ് ഇണ്ടെന്നും പറഞ്ഞു നക്കി വടിച്ചു തിന്നു ദുഷ്ടൻ ”

” ഹ ഹ നീ കരയണ്ട ഇന്ന് ഇണ്ടാക്കി തരാം ”

” എന്നാ ഞാൻ പോയി ഫ്രഷ് ആവട്ടെ ”

ഈ കുഞ്ഞോന്റെ ഒരു കാര്യം. ഇള്ള കുട്ടിയെന്നാ വിചാരം. അപ്പോഴാ അജുക്ക അവിടേക്ക് വന്നത്.

“അതേ ഒരു ചായ കിട്ടുവോ ”

ഞാൻ വേഗം ചായ ഇട്ട് കൊടുത്തു. ഈ പുള്ളിക്കാരൻ അടുത്ത് വരുമ്പോ എന്താ റബ്ബേ എന്റെ നെഞ്ച് കിടന്ന് പിടക്കണെ. എത്രയും പെട്ടന്ന് അവിടെ നിന്ന് ഓടി പോവാൻ തോന്നി.

ഫുഡ് റെഡി ആക്കി സാബി ഉമ്മിച്ചിനോട് പറഞ്ഞിട്ട് ഞമ്മള് വേഗം പോന്ന് അവിടന്ന്.
സാബി ഉമ്മിച്ചിടെ മുറിവെല്ലാം ഭേദമായി.

നാളെ തൊട്ട് അജുക്കനെ ഫേസ് ചെയ്യണ്ട. എന്നോട് ഇത് വരെ മോശമായി ഒന്നും അജുക്ക സംസാരിച്ചിട്ടില്ല.

എന്തിന് മര്യാദക്ക് കണ്ടിട്ട് കൂടി ഇണ്ടാവില്ല. പക്ഷെ ആ ഇക്ക അടുത്ത് വരുമ്പോ നെഞ്ച് പിടക്കാൻ തുടങ്ങും. എന്താണെന്ന് ഓർത്തിട്ട് ഒരു പിടീം ഇല്ല.

അങ്ങനെ അടിച്ചു പൊളിച്ചു 3 മാസം കടന്ന് പോയിഎല്ലാവരേം പിരിയാനുള്ള സമയമായി.. ഈ സമയം കൊണ്ട് തന്നെ ഷാനുക്ക മൊഴി ചൊല്ലിയ കാര്യം നാട്ടിൽ പാട്ടായി. ഓരോരുത്തർ അറിഞ്ഞു വന്ന് തുടങ്ങി.

” നാസറെ ഞാൻ ഒരു കാര്യം പറയാൻ വന്നതാ.

ആയിഷ മോള് ബന്ധം പിരിഞ്ഞിട്ട് ഇരിക്കേണ്. നാളെ അവള് അവള്ടെ വീട്ടുകാർക് ഒരു ബാധ്യതയാകും.

ഇങ്ങനെ ഇവിടെ നിർത്താനും പറ്റോ, നാളെ ഷാന മോൾടെ കാര്യത്തിൽ പ്രശ്നം വരും ”

” അവള് ഞങ്ങള്ക്ക് ഒരു ബാധ്യതയല്ല. ഷാനയുടെ കാര്യത്തിൽ പ്രശ്നം ആവുന്നുള്ള പേടീം ഇല്ല. ഇങ്ങള് ഇങ്ങടെ പാട് നോക്കി പോയേ ”

” ഞാൻ പറഞ്ഞു വന്നത് മനസ്സിലാകാഞ്ഞിട്ടാ. നാളെ ആയിഷ മോൾക് ഒരു ജീവിതം വേണ്ടേ. എന്നും ഇങ്ങനെ നിക്കാൻ പറ്റോ.

നമ്മടെ തെക്കേലെ സുബൈറിന് ഈ കൊച്ചിനെ ഇഷ്ട്ടായി എന്നോട് വന്നൊന്ന് പറയാൻ പറഞ്ഞു. നല്ല കാര്യോണ്. പേടിപ്പില്ലെന്നേ ഉള്ളൂ നല്ല മൊതലുണ്ട്. ”
അപ്പോഴാ ഉമ്മ അങ്ങോട്ടേക്ക് വന്നത്

” ഏത് സുബൈറ്, ആ മൈമൂനത്താടെയാ. ഓന്റെ നിക്കാഹ് 2 വട്ടം കഴിഞ്ഞേല്ലേ ”

” അതിനെന്താ അവന് സാമ്പത്തികം ഇണ്ടല്ലോ. ആദ്യത്തെ രണ്ടും ചൊവ്വില്ലാർന്ന്. അതല്ലേ പോയത് ”

” അല്ലാണ്ട് അവൻ ചൊവ്വില്ലാത്തോണ്ടല്ല. ഇനി ഈ കാര്യം പറഞ്ഞു ഈ പടി ചവിട്ടിയാ കാല് ഞാൻ തല്ലി ഒടിക്കും പറഞ്ഞേക്കാം ”

” ഓ പിന്നെ ഇനി അവൾക് രാജകുമാരൻ വരും. എന്തൊക്കെ പറഞ്ഞാലും ഓള് രണ്ടാം കെട്ട് തന്നെയാ. നല്ല ചെക്കന്മാരൊന്നും അവളെ കേട്ടാൻ പോണില്ല.

മൂത്തു നരച്ചു ഈ വീട്ടിൽ ഇരിക്കെ ഉള്ളൂ. നിങ്ങൾ തന്നെ അവസാനം ഓടിക്കും അവളെ നോക്കിക്കോ ”

അതും പറഞ്ഞു അയാള് ഓടി. വാപ്പയും ഉമ്മയും ആകെ സങ്കടത്തിലായി. ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു.

” വാപ്പ എന്തിനാ സങ്കടപ്പെടുന്നെ. ഇനിയൊരു കല്യാണം ഞാൻ ചിന്തിച്ചിട്ട് പോലുമില്ല.

ഇനി എനിക്ക് അതിന് കഴിയുന്ന് തോന്നുനില്ല. ഞാൻ ആർക്കും ഒരു ബാധ്യതയാകില്ല വാപ്പ.

എന്റെ മാമയെ എനിക്കറിയാം. നാട്ടുകാർ എന്ത് വേണേലും പറഞ്ഞോട്ടെ ”

” മോളേ നീ ഇവിടെ നിൽക്കുന്നതിൽ ഞങ്ങള്ക്ക് ബുദ്ധിമുട്ട് ഇണ്ടെന്നാണോ മോള് വിചാരിച്ചേക്കണേ മോള് എത്ര നാള് വേണേലും ഇവിടെ നിന്നോ ഒരു കുഴപ്പോം ഇല്ല.

പക്ഷെ ന്റെ മോൻ കാരണം മോൾടെ ജീവിതം ഇങ്ങനെയായില്ലേ.

വാപ്പാക് സഹിക്കാൻ പറ്റുന്നില്ല മോളേ ”

വാപ്പ ആകെ വിഷമം കാണിക്കാൻ തുടങ്ങി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ. അപ്പോഴാ ഉമ്മയുടെ ആങ്ങള വന്നത്.

വേഗം അവരുടെ കാറിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി. മൈനർ അറ്റാക്ക് ആണ്. വേറെ കുഴപ്പം ഒന്നും ഇല്ലാത്തതിനാൽ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു.പതുക്കെ എല്ലാം നോർമലായി.

മൂന്ന് മാസം എന്ന് പറഞ്ഞു പോയോര് ഇത് വരെ വരണ കാര്യം ഒന്നും പറഞ്ഞില്ലല്ലോ. ഇന്ന് വിളിക്കട്ടെ ചോദിക്കാം. ആ വിളിക്കാണുണ്ടല്ലോ.

ഇവര്ടെ കാര്യം പറഞ്ഞാ. വിസ മൂന്നു മാസം കൂടി നീട്ടി എന്ന്. കുഞ്ഞോനേ ആമിയേം അവിടെ സ്കൂളിൽ ചേർത്തു. അവര് അവിടെ തന്നെ നിക്കാൻ പോണെന്നു. എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.

എല്ലാം ഉറപ്പിച്ചിട്ടല്ലേ അവര് പോയേ. ഇനി മൂന്ന് മാസം കൂടി ഇവിടെ..

@@@@@@@@@@@@@@@@@@@@@@@@

ഉമ്മിച്ചിക്ക് അപകടം പറ്റി എന്ന് ഫൈസി വിളിച്ചു പറഞ്ഞപ്പോ ഞമ്മടെ ചങ്ക് പിടഞ്ഞു. വീട്ടിൽ എത്തി ഉമ്മിച്ചിനെ കണ്ടപ്പൊഴാ ആശ്വാസം ആയത്.

ഇനി കുറച്ച് ദിവസത്തേക്ക് പെണ്ണിനെ അടുത്ത് കിട്ടൂലൊന്ന് അറിഞ്ഞപ്പോ തുള്ളിച്ചാടാൻ തോന്നി.

പക്ഷെ അവള് എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല. ഞാൻ എന്തൊക്കെ ഗോഷ്ടി കാണിച്ചിട്ടും അവള് മാത്രം കാണുന്നില്ല. എന്നെ കാണുമ്പോഴേക്കും അവിടന്ന് ഓടി പോവാൻ നോക്കെ.

എങ്ങനെ എങ്കിലും ഒന്ന് മിണ്ടാൻ വേണ്ടിയാണ് ഒരു ചായ ചോദിച്ചത്.

അതിൽ പിടിച്ചു കേറാലോ. എവിടന്ന് പെണ്ണിന്റെ വെപ്രാളം കാണണം.

ചിരി വന്നെങ്കിലും പിടിച്ചു വെച്ച് ഞാൻ പോന്നു. ഇനി ഞാൻ അവിടെ നിന്നിട്ട് പെണ്ണിന് ഹാർട്ടറ്റാക് വരണ്ടാന്നു വെച്ച് വേഗം അവിടന്ന് പോന്നു. ഇവള് എന്നോട് മാത്രം എന്താ ഇങ്ങനെ.

ഞാൻ കണ്ണാടിയിൽ പോയി നോക്കി. കാണാൻ കുഴപ്പം ഒന്നും ഇല്ലല്ലോ. അല്ല എന്നെ കണ്ടിട്ട് വെല്ല ഭീകര ജീവിയെ പോലെ തോന്നുന്നുണ്ടോ. ഏയ് അത്രക്ക് ബോർ അല്ല… പിന്നെ ഈ പിന്നെന്താ ഇങ്ങനെ.

ഒന്ന് മിണ്ടി തുടങ്ങാൻ ഒരു വഴിയും കാണുന്നില്ലാലോ….

ഞാൻ തല കുത്തി ഇത് തന്നെ ആലോചിച്ചോണ്ട് ഇരുന്നു.

ഇപ്പൊ തന്നെ മൂന്ന് മാസമായി. അവള്ടെ വീട്ട്കാര് വന്ന് കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല.അതാലോചിച്ചിട്ട് ഉറക്കോം വന്നില്ലാ.
എന്തേലും ഒരു ഒരു വഴി കണ്ട് പിടിച്ചു താ എന്റെ റബ്ബേ….

കിട്ടി….. കിട്ടി…. അവളോട് മിണ്ടാൻ ഇതിലും നല്ല വഴി വേറെ ഇല്ലാ…. ഹ ഹ ഹ അതിന് മുമ്പ് വേറെ കുറച്ചു കാര്യങ്ങൾ കൂടെ നോക്കാനുണ്ട്.. ആരും കാണാതെ പമ്മി പമ്മി ഞാൻ വീട്ടീന്ന് പുറത്തിറങ്ങി.

( തുടരും )

സൂർത്തുക്കളെ….. കഥ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.. ഇന്നലെ പോസ്റ്റാണോന്ന് വിചാരിച്ചതാണ്. ചില സാങ്കേതിക തകരാർ മൂലം സാധിച്ചില്ല.. സോറി…….
ഇന്ന് രാവിലെ കുത്തി ഇരുന്ന് എഴുതിയതാണ്. നന്നായൊന്ന് അറിയില്ല. അഭിപ്രായങ്ങൾ അറിയിക്കണേ….

@ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9