Friday, June 14, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

നോവൽ
******
എഴുത്തുകാരി: അഫീന

Thank you for reading this post, don't forget to subscribe!

ഉമ്മാ………….
എന്നെ തല്ലുന്നുമ്മാ…..
ഓടിവായോ……..”

ഈ ചെക്കനെന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നത്.
എന്റെ റബ്ബേ.. മാമി എങ്ങാനും കേട്ടാ എന്റെ
മയ്യത്തെടുക്കും…

ആരാ ഈ കാറി കൂവാണെന്നായിരിക്കും നിങ്ങൾ ഓർക്കണെല്ലേ.
അത് വേറെ ആരും അല്ല നുമ്മടെ സ്വന്തം
കുഞ്ഞോൻ..

കുഞ്ഞോൻന്ന് വീട്ടിൽ വിളിക്കണ പേരാട്ടോ.. ശെരിക്കും പേര് അഹ്മദ് അക്‌സർ അലി.. ഹോ ഭയങ്കരൻ പേരാ ല്ലേ ..

അല്ല, ഈ എന്നെ നിങ്ങൾക്കറിയോ…
എങ്ങനെ അറിയാനാ..
ഞാൻ തന്നെ പറയാ….
ഞാൻ ആയിഷ സനം. ഐഷുന്ന് വിളിക്കും

ഫാത്തിമ മൻസിൽ ഫിദയുടെയും അബു ഹമീദിന്റെയും ഒരേ ഒരു പുത്രി..

നിങ്ങൾ ആരെയാ നോക്കണേ. എന്റെ ഉമ്മിച്ചിനെയും വാപ്പിച്ചിനേം ആണോ..
അവരൊക്കെ എപ്പോഴേ പടച്ചോന്റെ അടുത്തേക് പോയി…

എനിക്ക് 10 വയസ്സുള്ളപ്പോഴാ അവര് പോയത്.. ഒരു ആക്‌സിഡന്റിൽ. അതിന് ശേഷം എന്നെ വളർത്തിയത് എന്റെ ഉമ്മാമ്മയും ഉപ്പയും ആണ്.

ഉമ്മിച്ചിടെ ഒരേ ഒരു ആങ്ങള ഫിറോസ് അഹമ്മദിന്റെ കൂടെയാ ഞങ്ങൾ..

മൂപ്പരുടെ ഭാര്യ അനീസ , 2 മക്കൾ നമ്മുടെ കുഞ്ഞോനും പിന്നെ ആമി എന്ന് വിളിക്കണ അമാൽ ഫൈറൂസും.

ഓ… നിങ്ങളോട് കഥ പറഞ്ഞിരുന്ന് കുഞ്ഞോന്റെ കാര്യം മറന്ന് പോയി.

ചെക്കൻ ഇപ്പൊ മാമിയോട് പരാതി പറഞ്ഞിട്ടുണ്ടാവും. പടച്ചോനെ ഇങ്ങൾ കാത്തോണേ…

ഞമ്മൾ പോയി പാത്തൂനെ സോപ്പിടട്ടെ .. ആരാ പാത്തുന്നാണോ നമ്മടെ ഉമ്മാമ തന്നെ…

എന്തേലും കാര്യം സാധിക്കാൻ ഉണ്ടേൽ ഞാൻ പാത്തുന്നാ വിളിക്കണേ….

” പാത്തൂ , ദേ ആ ചെക്കൻ ഇന്ന് എന്നെ വഴക്ക് കേപ്പിക്കും ”

“എന്താടി ഐഷുകുട്ടി, ഇന്നെന്താ പറ്റിയെ ” :ഉമ്മാമ

“അത് ഉമ്മാമ ഇന്ന് കുഞ്ഞോൻ പണിക്ക് വന്ന ജനചേച്ചിയെ കല്ലെടുത്തു എറിഞ്ഞു. ഞാൻ അപ്പൊ അവനെ വഴക്ക് പറഞ്ഞു പിന്നെ ”

“പിന്നെ ” ഉമ്മാമ

” ഒരു തല്ലും കൊടുത്തു. ചെറിയൊരു തല്ലേ കൊടുത്തൊള്ളു. അതിനാ ആ ചെക്കൻ ഇങ്ങനെ കിടന്ന് കൂവണേ..
മമ്മിടെ കയ്യിന്ന് എന്നെ ഒന്നു രക്ഷിച്ചേക്കണേ ”
” ഹഹഹ , എനിക്ക് അപ്പോഴേ തോന്നി എന്തോ കാര്യം സാധിക്കാനുണ്ടെന്ന്.. ആ അവൾ ഇങ്ങട് വരട്ടെ ഞാൻ നോക്കി കൊള്ളാം ” ഉമ്മാമ

” എന്റെ ചക്കര പാത്തു ഉമ്മാ…. ”

“ഡീ… ”

എന്റുമ്മോ.. ആരാ ഇപ്പൊ അലറിയേ..

ആ മാമിയാ. ഇനി ഇപ്പൊ കേക്കാം ചെവി പൊട്ടുമാർ ചീത്ത.

” ഡി നീ എന്തിനാ എന്റെ കുഞ്ഞിനെ തള്ളിയെ, അവനെ തല്ലാൻ നീ ആരാ ” മാമി

” നീ എന്തിനാ അനീ ഇങ്ങനെ കിടന്നു തൊള്ള തുറക്കണേ. അവന്റെ ഭാഗത്തു തന്നെയാ തെറ്റ്. അടി കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളു ” ഉമ്മാമ

” അല്ലേലും ഉമ്മ ഇവള്ടെ ഭാഗത്തെ നിക്കു. ഞങ്ങൾ ഇങ്ങടെ ആരും അല്ലല്ലോ ” മാമി

” നീ വേണ്ടാത്ത കാര്യം ഒന്നും പറയണ്ട. നിക്ക് നിങ്ങ എല്ലാരും ഒരേ പോലെയാ, ഇതിപ്പോ തെറ്റ് കുഞ്ഞോന്റെ തന്നെയാ ” ഉമ്മാമ

” ഇങ്ങൾ എന്തിനാ ഇവളെ ഇങ്ങനെ തലേ കേറ്റി വെച്ചേക്കണേ. എന്റെ മോൻ അതിന് അങ്ങനെ ഒന്നും ചെയ്യൂല്ല

ഡീ നീ അപ്പോഴേക്കും ഇവിടെ വന്നു ഇല്ലാത്തതൊക്കെ പറഞ്ഞൂല്ലേ..

ഉമ്മേം വാപ്പേം ഇല്ലാത്ത നിന്നെയൊക്കെ ഇവിടെ കൊണ്ടൊന്നു താമസിപ്പിച്ച ഞങ്ങളെ പറഞ്ഞാ മതീലോ. ഒരു തുള്ളി സ്നേഹം നിനക്ക് ഇവരോടുണ്ടോ

എങ്ങനെ സ്നേഹം ഉണ്ടാകും സ്വന്തം തന്തേനേം തള്ളേനേം കൊലക്ക് കൊടുത്തോളല്ലേ നീ ഇത്രേ ഒക്കെ നിന്നിൽ നിന്ന് പ്രേതീക്ഷിക്കാൻ പറ്റൊള്ളൂ. ”
മാമി

ആ പറഞ്ഞത് ചാട്ടുളി പോലെയാ എന്റെ മനസ്സിൽ കൊണ്ടത്.

” അനീ നീ അതിര് കടക്കുന്നുണ്ട്. ഇങ്ങനൊക്കെ പറയാൻ മാത്രം എന്താപ്പോ ഉണ്ടായേ, ഇനി മേലാൽ ഇങ്ങനൊക്കെ പറഞ്ഞാലുണ്ടല്ലോ ചെപ്പകുറ്റി നോക്കി ഒരു കീറ് ഞാൻ വെച്ച് തരും.

പോകണ്ടോര് സമയായപ്പോ പോയി അതിന് നീ അവളെ കുറ്റം പറയണെന്തിനാ ”

ഉമ്മാമ എനിക്ക് വേണ്ടി എന്തൊക്കെയോ പിന്നേം പറഞ്ഞോണ്ടിരിക്കണ്ട്. പക്ഷെ അതൊന്നും ന്റെ ചെവീല് എത്തീല.

നേരെ റൂമിൽ പോയി കിടന്നു. എത്ര നിയന്ത്രിക്കാൻ ശ്രെമിച്ചിട്ടും കണ്ണീര് നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു..
കരഞ്ഞു കരഞ്ഞു എപ്പോഴോ ഒന്ന് മയങ്ങി പോയി.

” ഐഷു ഉമ്മിച്ചി പറേണ കേക്ക്. അനങ്ങാതെ ഇരി. വാപ്പിച്ചിക്ക് വണ്ടി ഓടിക്കാൻ പറ്റില്ലാട്ടോ ”

ഒരു 10 വയസ്സുകാരി കുറുമ്പത്തി ആ കാറിൽ കിടന്നു സർക്കസു കാണിക്കുന്നുണ്ടായിരുന്നു.

” വാപ്പിച്ചി എനിക്ക് വണ്ടി ഓടിക്കണം. എന്തിനാ വാപ്പിച്ചി ഐഷു മോൾടെ ചക്കര വാപ്പിച്ചി അല്ലേ.. ”

“വാപ്പിച്ചിടെ രാജകുമാരി എന്തിനാ ഇങ്ങനെ വാശി പിടിക്കണേ….

നീ ഇപ്പൊ കുഞ്ഞല്ലെടാ.. വാപ്പിച്ചിടെ വാവ വലുതായി നല്ല സുന്ദരി കുട്ടി ആയി കഴിയുമ്പോ ഒരു രാജകുമാരൻ വരൂലോ. അപ്പൊ ഓൻ പഠിപ്പിക്കും കാർ ഓടിക്കാൻ ഒക്കെ”

” വേണ്ട വേണ്ട നിക്ക് ഒരു രാജകുമാരനും വേണ്ട
വാപ്പിച്ചി പഠിപ്പിച്ചു തന്നാ മതി ”

“ഉവ്വുവ്വേ കണ്ടറിയാം ഹ ഹ ”

“പഠിപ്പിച്ചാ വാപ്പിച്ചി പ്ലീസ് ”

“ഐഷു അനങ്ങാണ്ടിരി ”

വാശി പിടിച്ചു അവൾ കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചു.

വലിയൊരു ശബ്ദത്തോടെ ആ കാർ മറിഞ്ഞു..

വാപ്പിച്ചി……….

ഉമ്മിച്ചി……..

രണ്ടു പേരെയും മാറി മാറി വിളിച്ച് അവൾ അലറി കരയുന്നുണ്ടായിരുന്നു..

“ഐഷു ഐഷു കതക് തുറക് മോളെ

ഐഷു…… ”

കതക് തട്ടുന്ന ശബ്‌ദം കേട്ടപ്പോഴാണ് ഞാൻ സ്വപ്നം കണ്ടതാണെന്ന് മനസ്സിലായത്….

സ്വപ്നമല്ല യാഥാർഥ്യം….

മനസ്സിന്റെ അടിത്തട്ടിൽ കുഴിച്ചു മൂടിയ സത്യം

എന്റെ ഉമ്മിച്ചിനേം വാപ്പിച്ചിനേം നഷ്ടപ്പെടാൻ കാരണം ഞാനാ.

ഞാൻ മാത്രം..

ആ അപകടത്തിൽ നിന്ന് എന്നെ മാത്രം എന്തിനാ റബ്ബേ നീ രക്ഷിച്ചേ..

എന്തിനാ എന്നെ ഒറ്റക്കാക്കിയേ..

വീണ്ടും കതക് മുട്ടുന്ന ശബ്‌ദം കേട്ട്…

കണ്ണും മുഖവും അമർത്തി തുടച്ചു ഞാൻ വാതിൽ തുറന്നു.

ഉമ്മാമായും മാമയും ആണ്..

” എന്താ മോളെ നിനക്ക് പറ്റിയെ കരഞ്ഞോ നി ” മാമ

” നീ മിണ്ടാതെ ഇരിക്കട ചെർക്കാ ഞാൻ ചോയ്ച്ചോളാം ” ഉമ്മാമ

ഞാൻ ഒന്നും മിണ്ടിയില്ല.. മിണ്ടാൻ സാധിച്ചില്ല എന്ന് പറയുന്നതാകും ശെരി.

” മോളെ ഐഷു ഉമ്മാമാടെ മോള് വന്നേ
ഉപ്പ ചോദിക്കേണ്ട് നീ എവിടെന്നു. ബാ ന്റെ കൂടെ. മുഖമൊക്കെ കഴുകിക്കോ.

നിക്കറിയാം മോള് എന്തിനാ കരഞ്ഞെന്ന്. സരൂല മോള് അതൊക്കെ മറന്ന് കള.

ഇപ്പൊ നമക്ക് ഉപ്പാനെ കാണാൻ പോവാ.. ”

വേഗം പോയി മുഖം കഴുകി വന്നു.

” ഉപ്പാ……

ഇങ്ങൾ എന്നെ ചോദിച്ചാർന്ന ”

” ആ ഉപ്പാടെ സുന്ദരി കുട്ടി വന്നോ..

എന്താ പറ്റിയെ മോൾക് മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ ”

” ഒന്നുല്ല ഉപ്പാ ഞാൻ ഒന്ന് ഉറങ്ങി പോയി അതാ ”

” ഉപ്പാനെ ഒന്ന് പിടിച്ചിരുത്തിയെ ”

ഞാൻ വേഗം ഉപ്പാനെ നേരെ ഇരുത്തി

” ഇനി പറ എന്താ പറ്റിയെന്ന് ” ഉപ്പ

” ഒന്നുല്ല ഉപ്പ ഞാൻ കിടക്കണേർന്ന് അത് കൊണ്ടാ മുഖം ഇങ്ങനെ ഇരിക്കണേ ”

” മഗ്‌രിബ് നേരത്ത് കിടന്ന് ഉറങ്ങണ സ്വഭാവം

എന്റെ മോൾക് ഇണ്ടാർന്നില്ലല്ലോ. സത്യം പറ

ഐഷു ”

പിന്നെ ഉപ്പാനോട് കള്ളമൊന്നും പറയാൻ തോന്നിയില്ല. എല്ലാം പറഞ്ഞു.

ആ തോളിൽ ചാരി ഇരുന്ന് കുറെ നേരം കരഞ്ഞപ്പോ സങ്കടം ഒക്കെ മാറി.

എല്ലാരും ഫുഡ് ഒക്കെ കഴിച്ചു സംസാരിച്ചിരുന്നു.

കുറെ നേരം കഴിഞ്ഞപ്പോ എല്ലാം പഴയ പോലെ തന്നെ ആയി..

രാത്രി ഉറങ്ങാൻ കിടന്നപ്പോ വീണ്ടും നെഞ്ചിനകത്തു ഒരു വേദന പോലെ. കണ്ണുകളൊക്കെ നിറഞ്ഞ് വരുന്നുണ്ടായിരുന്നു..

പെട്ടെന്നാണ് ആരോ റൂമിലേക്ക്‌ വന്നത്. നമ്മുടെ ഉമ്മാമായാണ്.

” ഐഷു നീ പിന്നേം കരയാൻ പോവേണ ”

” ഏയ് ഇല്ല ഉമ്മാമ്മാ ”

“എനിക്കറിയാം മോൾടെ സങ്കടങ്ങളൊക്കെ. അനി എന്താ നിന്നോട് ഇങ്ങനൊക്കെ എന്ന് എനിക്ക് അറിയില്ല

നിന്നോട് വെല്യ സ്നേഹം ആയിരുന്നല്ലോ ആദ്യം ഒക്കെ ”

” അത് സരൂല ഉമ്മാമ. പുറമെ ദേഷ്യം കാണിക്കുന്നുന്നെ ഉള്ളൂ . അവര്ക് എന്നെ വെല്യേ ഇഷ്ടോണ് ”

” മ് നീ കിടക്കുന്നില്ലേ”

” മ് ”

ഞാൻ പതിയെ കട്ടിലിൽ കിടന്നു. എന്റെ മുടിയിൽ തലോടി കൊണ്ട് ഉമ്മാമയും കൂടെ ഇരുന്നു.

” ഉമ്മാമ പൊക്കോ ഉപ്പ കാത്തിരിപ്പണ്ടാവും ”

” നിന്റെ ഉപ്പ ഞമ്മക് വേണ്ടി എത്ര വേണേലും കാത്തിരുന്നോളും മോള് ഉറങ്ങീട്ട് ഉമ്മാമ പൊക്കോളാ ”

” ഓ പിന്നെ ഇപ്പൊ മൂപ്പര് കൂർക്കം വലിക്കുന്നുണ്ടാവും ”

” ഒന്ന് പോടീ ഞമ്മളെ രാജകുമാരൻ അങ്ങനൊന്നും ഉറങ്ങൂലാ ”

” അയ്യടാ ഒരു രാജകുമാരൻ വയസ്സാം കാലത്താ ഇങ്ങടെ ഒരു രാജകുമാരൻ കിളവൻ ആയി ഹേ ”

” ഒന്ന് പോടീ വയസ്സായത് ശരീരത്തിന് അല്ലേ..
മനസ്സിനല്ലല്ലോ. ഈ പ്രേമത്തിന് പ്രായം ഒന്നും ഇല്ലെടി ”

ഉമ്മാമ ഇങ്ങൾ ശെരിക്കും പ്രേമിച്ചാണ കെട്ടിയെ ”

” അതെന്താടി അനക്കൊരു സംശയം ”

” ഏയ് വെറുതെ ചോദിച്ചതാണേ..
എന്തായാലും ഇങ്ങടെ ലവ് സ്റ്റോറി ഒന്ന് പറഞ്ഞു
താ . കുറെ വട്ടം കേട്ടതാണേലും വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒരു സുഖം ”

” ഹി ഹി എന്നാ കേട്ടോ

ഞങ്ങടെത് നല്ല ഇസ്ലാമിയ്യത്തുള്ള കുടുംബം ആയിരുന്നെങ്കിലും ഞങ്ങൾ പെണ്മക്കൾക്കും പഠിക്കാൻ ഉള്ള അവസരോക്കെ തരുമായിരുന്നു

ഞമ്മൾ അന്നത്തെ പത്താം ക്ലാസ്സുകാരി ആടി..

അങ്ങനെ ഒരു ദിവസം സ്കൂളിൽ പൊക്കോണ്ടിരിക്കുമ്പോ ആണ് നിന്റെ ഉപ്പാനെ ആദ്യായിട്ട് ഞമ്മൾ കാണുന്നത്.

നല്ല വെള്ളമുണ്ടും ഷർട്ടും ഒക്കെ ഇട്ട് സുന്ദര കുട്ടപ്പനായിട്ട് ഇങ്ങനെ നിക്കേണ്..

ഞമ്മൾ ഇങ്ങനെ ആടി പാടി പിള്ളേരായിട്ട് തല്ലും പിടിച്ചു വരണേർന്നു

പുള്ളിക്കാരനെ വായിനോക്കി നടന്നതാ ദേ കിടക്കണ് തലേം കുത്തി തോട്ടില്

നമ്മടെ കൂട്ടാരികളൊക്കെ തല തല്ലി കരച്ചിലും തുടങ്ങി. വേറെ ഒന്നും അല്ല വീണ വിയ്ചേല് നമ്മളെ തലേം പൊട്ടി കാലും മുറിഞ്ഞു.

വീട്ടിൽ ചെന്ന ഉമ്മ നമ്മളെ മയ്യത്താക്കോലൊന്ന് ഓർത്ത് മെപ്പൊട്ടും നോക്കി ഇരിക്കിമ്പോളാണ് ആരോ ഞമ്മളെ എടുത്ത് പൊക്കണത്.

ഇത്തരപ്പാന്ന് നോക്കുമ്പോ ഇണ്ട് ഇന്റെ ഉപ്പ.

ഹോ ആ കണ്ണിൽ നോക്കി അങ്ങനെ നിക്കാൻ എന്തൊരു രെസോർന്ന്.

പക്ഷേങ്കി നിന്റെ ഉപ്പ ഞമ്മളെ കണ്ണ് പൊട്ടുമാറ് ചീത്ത പറഞ്ഞ്. വെല്ലോർടേം വായ്ക്കാതേക്കും നോക്കി നടന്ന ഇങ്ങനൊക്കെ ഇണ്ടാകുംന്ന്.

ഹം ഞാൻ നോക്കിയത് ഇങ്ങേരു കണ്ട് എന്നിട്ടാണ് കള്ള ബടുവ കാണാത്ത പോലെ നിന്നെച്ചത്

നമ്മൾ അതും വിചാരിച്ചോണ്ട് ഇരിക്കുമ്പ ഇണ്ട് അടുത്ത ഡയലോഗ്

” ഇനി ആരേലും നോക്കണ കണ്ട നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടോടി ”

മൂപ്പര്ട ഡയലോഗ് ഒക്കെ കേട്ട് നമ്മൾ അന്തം വിട്ട് നോക്കി നിക്കണേന്. അപ്പോഴാ അടുത്തത്

” നോക്കി പേടിപ്പിക്കാണ്ട് ഇറങ്ങടി മത്തങ്ങ തലച്ചി ”

നമ്മൾ കലിപ്പിച്ചു ഒന്ന് നോക്കിയിട്ട് ഇറങ്ങി. നമ്മൾ മൂപ്പരുടെ കയ്യിലർന്നല്ല.

എനിക്കങ്ങേരെ കൊല്ലാനുള്ള ദേഷ്യം തോന്നി ഹ്മ്മ്

എന്നെ മത്തങ്ങാ തലച്ചിന്ന്.ആവശ്യത്തിന് മൊഞ്ചോക്കെ എനിക്കിണ്ട്..

ഇറങ്ങി കയിഞ്ഞപ്പ പുള്ളിക്കാരൻ ചെവീല് പറയാ ഡീ പാത്തൂ നീ ഇനി എന്നെ മാത്രം നോക്ക്യാതി.

വേറെ ആരെങ്കിലേം നോക്കണ കണ്ടാ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടോടി

ഞമ്മളപ്പോ എന്തോ പോയ അണ്ണനെ കൂട്ട് നിക്കുവർന്ന്…

അതോണ്ട് മൂപ്പര് പോയതൊന്നും ഞമ്മള് അറിഞ്ഞില്ല..

എന്നാലും ഓര്ക്ക് എന്റെ പേര് എങ്ങനെ കിട്ടി…

ആ അപ്പോയാ ഓർത്തെ ഞമ്മ പത്തൊന്ന് പറഞ്ഞ് വീണപ്പ ഞമ്മളെ കൂട്ടാരികള് പാത്തൂ പാത്തൂന്ന് പറഞ്ഞല്ലേ കരഞ്ഞേ .. അങ്ങനെ കിട്ടീതാവും..

പിന്നെ മൂപ്പിലാൻ പറഞ്ഞ കാര്യങ്ങളൊക്കെ ഓർത്തപ്പോ അറിയാണ്ട് ഞമ്മ ചിരിച്ചു പോയി…

അങ്ങനെ അവ്ട തൊടങ്ങി തങ്ങളെ പ്രേമം.

കുറെ നാള് ഒലിപ്പിച്ചൊന്നും നടന്നില്ലാട്ടാ.
വേഗം തന്നെ നമ്മളെ പൊരേൽ വന്ന് ഉപ്പനേം ആങ്ങളമാരേം കറക്കിയെടുത്തു നിക്കാഹും ഉറപ്പിച്ചിട്ടാ പുള്ളിക്കാരൻ ഗൾഫ്ക്ക് പോയത്..

പിന്നെ മൂന്നു കൊല്ലം കയിഞ്ഞ് വന്ന് നമ്മളെ നിക്കാഹ് ചെയ്ത് ഓര്ടെ വീട്ടിൽക്ക് കൊണ്ടോയി

അന്ന് തൊടങ്ങി ഇന്ന് വരെ ഞമ്മൾ പ്രേമിക്കാണ് മോളേ…. ന്നെ ഒരു രാജകുമാരിനെ പോലെയാ നിന്റെ ഉപ്പ നോക്കിയിരിക്കണേ

മയ്യത്താകണ വരെ അതിന് ഒരു കുറവും വരൂല…

മരണം വരെ ഞാൻ ഓര്ടെ രാജകുമാരീം ഓര് ന്റെ രാജകുമാരനും ആയിരിക്കും….

” പാത്തൂ ” ഉപ്പയാണ്.

” ആ രാജകുമാരൻ വിളിക്കണ്ട് . രാജകുമാരീനെ കാണാതെ ഉറക്കം വന്നുണ്ടാവില്ല.. ”

ഞാൻ അതും പറഞ്ഞ് ഉമ്മാമാടെ കവിളിൽ നുള്ളി.
മുഖത്തു വന്ന നാണം മറച്ചു എന്റെ കയ്യിൽ ഒരു കുഞ്ഞടി തന്നിട്ട് പറഞ്ഞു

” ഒന്ന് പോടീ പെണ്ണെ കളിയാക്കാണ്ട്.
നീ അധികം കളിയാക്കണ്ട നിന്റെ രാജകുമാരനെ വേം തന്നെ കണ്ട് പിടിക്കണ്ട്

എന്നാ എന്റെ പൊന്ന് മോള് രാജകുമാരനേം കിനാവ് കണ്ട് കിടക്ക്ട്ടാ ”

കവിളിൽ ഒരുമ്മവും തന്ന് ഉമ്മാമ്മ പോയി.

ഉറങ്ങാൻ കിടക്കുമ്പോഴും ഞാൻ ഉപ്പാനേം ഉമ്മാമ്മാനേം പറ്റി ഓർക്കണേര് ന്ന്.
ഈ പ്രായം ആയിട്ടും ഓരുടെ പ്രേമത്തിന് ഒരു കുറവോ മങ്ങലോ വന്നട്ടില്ല
രണ്ടെണ്ണത്തിനും വയസ്സായെങ്കിലും കുറുമ്പിന് ഒരു കുറവും ഇല്ലാ..
ഇപ്പൊ നിക്കാഹ് കഴിഞ്ഞൊള്ളൂന്നാ വിചാരം..

അപ്പോഴാ ഉമ്മാമ പറഞ്ഞ കാര്യം ഓർത്തെ..

മനസ്സിലായില്ലേ .. ന്റെ രാജകുമാരന്റെ കാര്യം

ആള് എങ്ങനേരിക്കും, ആവോ….

ഉപ്പടേം ഉമ്മാമാടേം കഥ കേട്ട് കേട്ട് പണ്ട് തൊട്ടേ ഉള്ളിൽ കേറി കൂടിയ മോഹമാ പ്രേമിച്ചു കെട്ടണംന്ന്.

പക്ഷേങ്കി അങ്ങനെ ഒരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ആരോടും ഇഷ്ടം തോന്നീട്ടില്ലന്നല്ലാട്ടാ.
ഇഷ്ടം തോന്നാത്തവരായിട്ട് ആരും ഇണ്ടാവൂല്ലല്ലോ..

അപ്പൊ നമ്മൾ പറഞ്ഞു വന്നത് ഇത് വരെ പ്രേമിക്കാനുള്ള അവസരം കിട്ടിയില്ല..

ആരും ഒട്ടും പ്രേമം എന്ന് പറഞ്ഞു വന്നിട്ടും ഇല്ലാ…

ആ ഇനി നമ്മളെ രാജകുമാരനെ ഉപ്പയും മാമയും കൂടെ കണ്ട് പിടിക്കട്ടെ….

ഓരോന്ന് ആലോചിച്ചു പതിയെ ഉറക്കത്തിലേക്കു പോയി….

@@@@@@@@@@@@@@@@@@@@@@@@

നല്ല കാറ്റിൽ ഇട്ടിരിക്കുന്ന ഇളം പിങ്ക് നിറത്തിലെ ഗൗൺ പറക്കുവാണ്. ഒതുക്കി നിർത്താൻ ശ്രെമിച്ചില്ല. നല്ല രസമല്ലേ അങ്ങനെ പറക്കുമ്പോ.
നല്ല നിലാവുള്ള രാത്രി നക്ഷത്രങ്ങൾ മുല്ലമൊട്ട് പോലെ ചിതറി കിടക്കുന്നു..

വല്ലാത്തൊരു വശ്യതയാണ് ഈ നിലാവുള്ള രാത്രിക്ക്….

ഒരു പാട് നാളത്തെ മോഹമാണ് ഇത് പോലെ നട്ടപാതിരാക്ക് ഇങ്ങനെ നിന്ന് കാറ്റ് കൊല്ലണംന്ന്..

ഇപ്പോഴാ സാധിച്ചേ…

അതും എന്റെ രാജകുമാരനൊപ്പം… ❤️❤️❤️

പെട്ടെന്നാണ് ന്റെ അരയിലൂടെ ആ കൈകൾ എന്നെ വട്ടം പിടിച്ചത്..

ആ നെഞ്ചോരം ചേർന്ന് നിൽക്കുമ്പോൾ ലോകത്തേറ്റവും സുരക്ഷതമായ ഇടത്താണെന്ന് തോന്നി…

പതിയെ ആ താടി കൊണ്ടുവന്നു എന്റെ തോളിൽ മുട്ടിച്ചപ്പോ ആകെ ഒരു വിറയല്.

ആ ചുടു നിശ്വാസം എന്റെ കവിളിൽ പതിച്ചപ്പോ ന്റെ ഹൃദയമിടിപ്പ് ഉയരുന്നത് ഞാൻ അറിഞ്ഞു…

പതിയെ ഇരു തോളിലും പിടിച്ചു തിരിച്ചു നിർത്തി എന്റെ കണ്ണിൽ നോക്കി നിന്നും

സമയം പോകുന്നതേ അറിയുന്നുണ്ടായിരുന്നില്ല…..

അത്ഭുതമായിരുന്നു എനിക്ക് ഇത് വരെ ആരുടെയും കണ്ണിൽ നോക്കി നിന്നിട്ടില്ലാത്ത, 10 സെക്കൻഡിൽ കൂടുതൽ ആരുടെയും മുഖത്തു നോക്കി സംസാരിക്കാൻ കഴിയാത്ത ഈ പൊട്ടി പെണ്ണ് ഒരാളുടെ കണ്ണിലേക് ഇത്രെയും നേരം നിക്കുന്നോ

അതും എന്തോ ആ കണ്ണിൽ കളഞ്ഞു പോയത് തിരയും പോലെ

കാറ്റിൽ പറക്കുന്ന മുടിയിഴകളെ മാടി ഒതുക്കി ആ കൈകൾ എന്റെ അധരത്തെ പതിയെ തലോടി

കണ്ണുകൾ കൂമ്പി അടഞ്ഞു പോകുമ്പോഴും ഞാൻ അറിയുന്നുണ്ടായിരുന്നു എന്നിലേക്കു അടുക്കുന്ന എന്റെ രാജകുമാരനെ..

തുടരും