Tuesday, January 21, 2025
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 21

നോവൽ
******
എഴുത്തുകാരി: അഫീന

പിന്നേ അവിടെ നടന്നതൊന്നും ഞാൻ ശ്രെദ്ധിച്ചില്ല. ഐഷു ആകെ ഞെട്ടി നിക്കാണ്. ഓള് വേഗം മുകളിലേക്ക് കേറി പോയി. ഇവിടെ ആരൊക്കെയോ എന്തൊക്കെയോ പറയണുണ്ട്. അവള്ടെ പിറകെ ഞാനും ചെന്നു. നോക്കുമ്പോ ഒരു ബാഗ് എടുത്ത് വെച്ച് ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്യണേണ്. ഇവള് ഇപ്പൊ തന്നെ പോകാൻ തീരുമാനിച്ചാ.

“ഐഷു നീ എന്താ ഈ കാണിക്കണേ. ആ പോത്ത് എന്തെങ്കിലും പറഞ്ഞെന്ന് കരുതി നീ എന്നെ വിട്ട് പോവണോ ”

“അയ്യടാ ആ പൂതി അങ്ങ് മനസ്സിൽ വെച്ചാ മതി. ഹ്മ്മ് അങ്ങനെ ഇപ്പൊ പോവാൻ ഞാൻ തീരുമാനിച്ചിട്ടില്ല. ”

“പിന്നെ ഈ ബാഗ് ഒക്കെ എടുത്ത് വെച്ചേക്കണത് എന്തിനാ ”

“അത് ഞാൻ വീട്ടീന്ന് വന്നപ്പോ കൊണ്ട് വന്നതല്ലേ. അടക്കി വെച്ചെന്നേ ഉള്ളൂ. ”

“ഹോ ഞാൻ വിചാരിച്ചു നീ പോകാൻ ആയിട്ട് റെഡി ആവാണെന്ന് ”

” അങ്ങനെ വിചാരിക്കണ്ടാട്ടാ. അജുക്കാനേ വിട്ട് പോവേണ്ടി വന്ന പിന്നേ ഐഷു വെറും ശവത്തിന് തുല്യമാ”

“ടി പെണ്ണെ ആവശ്യം ഇല്ലാത്തതൊന്നും പറയല്ലേ. അങ്ങനെ നിന്നെ ഞാൻ വിടുവോ. മരിക്കാനാണെങ്കി ഞാനും ഉണ്ടാകും കൂടെ ”

“നമുക്ക് താഴേക്ക് പോയാലോ. ഇല്ലെങ്കി ഇപ്പൊ എല്ലാരും അന്വേഷിച്ചു വരും. ”

ഇറങ്ങാൻ നേരം ആണ് ഷെസ്ന കേറി വന്നത്

@@@@@@@@@@@@@@@@@@@@@@@

അവളെ കണ്ടപ്പോ തന്നെ എവിടന്നൊക്കെയോ ദേഷ്യം ഇരച്ചു കയറി

“നീ എന്തിനാ ഇങ്ങോട്ട് വന്നത്. ” അജുക്ക

“അതെന്തേ കാണാൻ പാടില്ലാത്തത് വെല്ലോം നടന്നോ ഇവിടെ. ”

“അത് അവിടെ നിക്കട്ടെ. നീ എന്തൊക്കെയാ താഴെ വെച്ച് പറഞ്ഞത്. എന്നെ ആങ്ങള ആയിട്ടല്ലേ ഇത്രയും നാളും കണ്ടത് എന്നിട്ടു ഇപ്പൊ എന്തെ ഒരു മനം മാറ്റം ”

“ആര് പറഞ്ഞു. ആദ്യം എനിക്ക് അങ്ങനൊരു ഇഷ്ടം ഇല്ലായിരുന്നു എന്നുള്ളത് ശരിയാണ്. പക്ഷെ ഇപ്പൊ ആലോചിച്ചപ്പോ ഇതിലും നല്ലൊരു ഫ്യൂച്ചർ എനിക്ക് കിട്ടില്ലെന്ന്‌ മനസ്സിലായി. സോ ഞാൻ അജുക്കനേം കൊണ്ടേ പോകു ”

“അത് നമുക്ക് കാണാം ”

എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾക്ക് എന്റെ അജുക്കാനേ വേണം പോലും ഇപ്പൊ താരാട്ടാ. ഞാൻ പറഞ്ഞത് കേട്ട് അജുക്ക അന്തം വിട്ട് നിക്കുന്നുണ്ട്. ഒച്ച കുറച്ച് കൂടി പോയോ ആവോ.

“ഹാ അത് നമുക്ക് കാണാടി. എന്തായാലും വല്ലുപ്പ എന്റെ കൂടെയാ. അപ്പൊ നിന്നെ കാണാൻ ഈ റൂമിലേക്ക് വരുന്നത് വിലക്കിയ സ്ഥിതിക്ക് അജുക്ക വന്നത് മോശം അല്ലേ. വല്ലുപ്പക്ക് അത് ഇഷ്ടപ്പെടോ… കുറച്ചു കൂടെ ചേർത്ത് ഞാൻ അങ്ങ് എത്തിച്ചേക്കാം ”

അതും പറഞ്ഞു അവള് പോവാൻ ഇറങ്ങി. അജുക്കടെ അടുത്തേക്ക് ചേർന്ന് നിന്ന് അവളെ വിളിച്ചു.

“പൊന്ന് മോള് ഒന്നു നിന്നെ. എന്തായാലും ഇല്ലാത്തതൊക്കെ പറയാൻ പോവേണ്. കൂട്ടത്തിൽ ഇതും കൂടെ പറഞ്ഞോ. ”

അജുക്കാനേ പിടിച്ചു വലിച്ച് ആ ചുണ്ടിൽ അമർത്തി ഒരു മുത്തം വെച്ച് കൊടുത്തു. അല്ല പിന്നെ. എന്റെ കെട്ടിയോൻ എന്നെ കാണാൻ വരുന്നേനു ഈ ഹിമാറിന് എന്താ.

ഞമ്മളെ കെട്ടിയോൻ ആണെങ്കിൽ ഞെട്ടി തരിച്ചു നിക്കേണ്.

ഷെസ്ന ദേഷ്യത്തിൽ ഇറങ്ങി പോയി. അവള് പോയി കഴിഞ്ഞിട്ടും ഒരാള് നമ്മളെ തന്നെ നോക്കി നിക്കേണ്. വയറ്റിനിട്ടു ഒരു പിച്ചങ്ങാട് കൊടുത്തു.

” ആ ഐഷു വേദനിക്കുന്നടി ദുഷ്ടെ. അല്ല മോള് ഇപ്പൊ എന്താ ചെയ്തെ ”

“അത്.. അത് പിന്നെ… അപ്പോഴത്തെ ദേഷ്യത്തിന്”

“ആഹാ അപ്പൊ ദേഷ്യം വന്ന മോള് ഉമ്മ വെക്കോ ”

“ഹോ അറിയാതെ പറ്റിപോയതാ. ഇഷ്ട്ടായില്ലെങ്കിൽ തിരിച്ചു തന്നേക്ക്…
അല്ലാ തരണ്ട തരണ്ട… ”

“ഹാ മോള് ആദ്യം തരാൻ അല്ലേ പറഞ്ഞേ അപ്പൊ ഇക്കാക്ക അത് തരണ്ടേ… മോൾടെ ആഗ്രഹം അല്ലേ ”

“എനിക്കെങ്ങും വേണ്ടാ ”

അജുക്ക എന്നെ പിടിക്കാൻ വന്നപ്പോ ഞാൻ ഓടി. അജുക്ക എന്റെ പിറകെയും. അവസാനം ഇക്കാക്കാടെ കയ്യില് ചെന്ന് പെടേണ്ടി വന്നു.

“അജുക്ക വേണ്ടാട്ടോ.. എല്ലാവരും താഴെ ഉണ്ട്. ആരെങ്കിലും കേറി വന്നാ ”

“വന്നാ ഇപ്പൊ എന്താ എന്റെ കെട്യോളെ അല്ലേ ഞാൻ പിടിച്ചേക്കണെ ”

പിറകിൽ നിന്ന് കെട്ടിപിടിച്ചു കൈ കൂട്ടി വെച്ചേക്കുന്നത് കൊണ്ട് അനങ്ങാൻ പോലും പറ്റുന്നില്ല. അകന്ന് പോകാൻ മനസ്സ് ആഗ്രഹിക്കുന്നില്ലെന്നത് വേറൊരു സത്യം.

“അതേ ഇഷ്ടം ആയില്ലെങ്കിൽ തിരിച്ചു തരാനല്ലേ പറഞ്ഞേ. അപ്പൊ ഇഷ്ട്ടായില്ലല്ലേ. ”

“പൊന്ന് മോളേ വേല ഒക്കെ കയ്യില് വെച്ചോ. എനിക്ക് ഇഷ്ടം ആയാൽ ഞാൻ റിട്ടേൺ ഗിഫ്റ്റ് കൊടുക്കും എന്തേ ”

പിന്നൊന്നും പറയാൻ തോന്നിയില്ല. തട്ടം താഴ്ത്തി ചെവിയിൽ പതുക്കെ കടിച്ചപ്പോ വല്ലാത്തൊരു വിറയൽ എന്നിൽ പടർന്നു. ഇരുവരുടെയും ഹൃദയമിടിപ്പിന് ഒരേ താളം.

അതിൽ ലയിച്ചു നിൽക്കുമ്പോഴും എന്റെ ചെക്കന്റെ അധരങ്ങൾ കഴുത്തിൽ പതിയുന്നതും കുസൃതികൾ കാട്ടുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് എന്തൊക്കെയോ ബഹളം കേട്ടത്.

എല്ലാവരും കൂടെ റൂമിലേക്ക്‌ കേറി വന്നപ്പോ ഞാൻ ഞെട്ടി പോയി. ഇതെന്താ എല്ലാരും കൂടി. അമ്മായിയാണ് മുമ്പിൽ കേറി വന്നത്. ബാക്കി എല്ലാരും അതിന്റെ പിറകെ വന്നതാവും. ഇല്ലെങ്കി അമ്മായി എന്നെ ക്രൂശിച്ചേനെ..

“നീ എന്ത് ഉദ്ദേശത്തിലാടി അജുനെ ഈ റൂമിൽ കേറ്റിയത്. എന്റെ മോളെ അവൻ നിക്കാഹ് ചെയ്യാൻ പോണ കാര്യം നിനക്ക് അറിയാവുന്നതല്ലേ. ”

“അതിനു ഐഷു അജുന്റെ ഭാര്യ ആണ്. ആരു അംഗീകരിച്ചില്ലെന്ന് പറഞ്ഞാലും അത് തിരുത്താൻ ആവില്ല ” ഉമ്മിച്ചി

” അതൊക്ക ഇപ്പൊ അങ്ങട് മാറും. അജു മൊഴി ചൊല്ലിയാൽ പിന്നെ ഇവക്ക് ഒരു അധികാരവും ഇവിടെ ഉണ്ടാവില്ലല്ലോ. അത് കൊണ്ട് തന്നെയല്ലെടി നീ ഈ കാട്ടി കൂട്ടുന്നത്. എങ്ങനെ എങ്കിലും വയറ്റിൽ ഉണ്ടാക്കിയാ പിന്നെ അവനെ വിട്ട് പോവേണ്ടി വരില്ലല്ലോ. ഇത് അങ്ങ് നേരത്തെ ചെയ്തിരുന്നെങ്കിൽ ആദ്യത്തെ കെട്ടിയോൻ വേണ്ടാന്ന് വെക്കുമായിരുന്നു. ”

എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. എന്തിനാ അമ്മായി ഇങ്ങനൊക്കെ പറയണേ. അജുക്ക എന്റെ കെട്ടിയോൻ അല്ലേ.

എന്നെ ഒരുപാട് സ്നേഹിക്കുന്നുമുണ്ട്. അതെല്ലാവർക്കും അറിയാം. അപ്പോ പിന്നേ അജുക്കാനേ വളച്ചെടുക്കേണ്ട ആവശ്യം എനിക്കില്ലല്ലോ. പിന്നെയും …
ഉമ്മിച്ചി എന്നെ ചേർത്ത് പിടിച്ചു.

“എവിടെ അജു ” ഉമ്മിച്ചി

“അജുക്ക റൂമിൽ ഉണ്ടാകും ”

“അപ്പൊ ഷെസ്ന പറഞ്ഞത് നിങ്ങൾ ഇവിടെ ” ഉമ്മിച്ചി

“ഇക്കാക്ക പോയിട്ട് കുറച്ച് നേരം ആയല്ലോ ഷെസ്ന എന്താ പറഞ്ഞേ ”

“അതൊന്നും ഇല്ല മോളെ. ഇതെന്താ ബാഗ് പാക്ക് ചെയ്യണേ. മോളോട് ആര് പറഞ്ഞു ഇത് ചെയ്യാൻ. എവിടേക്കും ഞങ്ങള് വിടുന്നില്ല നിന്നെ പിന്നെ എന്തിനാ റെഡി ആവണേ ” എളീമ

” അത് ഞാൻ വീട്ടീന്ന് കൊണ്ട് വന്ന ബാഗാ. ഒതുക്കി വെക്കാൻ വേണ്ടി എടുത്തതാ ”

എല്ലാരുടേം പേടി കണ്ട് എനിക്ക് ചിരി വന്നു. ഒപ്പം സന്തോഷവും. എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരു കുടുംബം. യാ റബ്ബേ ഇവരെ ഒന്നും ഒരിക്കലും പിരിയേണ്ടി വരരുതേ. പടച്ചോനോട് മനമുരുകി പ്രാർത്ഥിച്ചു. അപ്പോഴും ഇതൊന്നും അത്രക്കങ്ങട് ദഹിക്കാത്ത രണ്ട് പേര് അവിടെ നിക്കുന്നുണ്ടായിരുന്നു. അവരെ വെല്യ മൈൻഡാക്കാൻ പോയില്ല.

അജുക്ക അവരെത്തുന്നതിന് മുമ്പ് തന്നെ പോയി അതേതായാലും നന്നായി. ഇല്ലെങ്കി അമ്മായി ഇവിടെ വെട്ടും കുത്തും നടത്തിയേനെ.

കുറച്ച് നേരം മുമ്പ് നടന്ന കാര്യങ്ങൾ മനസ്സിലേക്ക് വന്നപ്പോഴേക്കും ഞാനറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. എല്ലാരും പോവാൻ ഇറങ്ങിയപ്പോ പാരി എന്റെ അടുത്തേക്ക് വന്നു.

“ഷെസ്ന പറഞ്ഞതൊക്കെ സത്യം ആയിരുന്നല്ലേ ”

“എന്ത് അങ്ങനൊന്നും ഇല്ല. ഒന്ന് പോയെടി പെണ്ണെ ”

“ആ അതീ മുഖത്തിന്റെ ചുവപ്പ് കണ്ടാൽ അറിയാം”

@@@@@@@@@@@@@@@@@@@@@@@@

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ ഐഷുനെ കാണുന്നില്ല. ഈ പെണ്ണ് ഇതെവിടെ പോയി. എഴുന്നേറ്റപ്പോൾ തൊട്ട് മുഖം തരാതെ നടക്കേണ്.
ആ വരുന്നുണ്ടല്ലോ. ബാക്കി എല്ലാർക്കും വിളമ്പുന്നുണ്ട്. എനിക്ക് മാത്രം തരുന്നില്ല. ഇവക്ക് ഇതെന്ത് പറ്റി.

“ഐഷു മോള് അജുന്റെ അടുത്ത് പോയിരുന്നോ. ഉമ്മിച്ചി വിളമ്പിക്കോളാം. ”

ആഹാ എന്റെ പൊന്നാര ഉമ്മിച്ചി . ഉമ്മമാരായാൽ ഇങ്ങനെ വേണം. മക്കളുടെ മനസ്സറിഞ്ഞു അങ്ങ് ചെയ്‌തോളും.

” വേണ്ട ഉമ്മിച്ചി ഞാൻ പിന്നെ ഇരുന്നോളാം. ”

ഇവളെ ഞാൻ ഇന്ന്. ഓരോന്ന് പിറു പിറുത്തോണ്ട് ഞാൻ ഫുഡ് കഴിച്ചു. അപ്പോഴാണ് റംല അമ്മായീം ഷെസ്നയും അങ്ങോട്ട്‌ വന്നത്.

“ഷെസ്ന അജുന്റെ അടുത്ത് പോയിരുന്നോ ”

ഹി ഹി ഇപ്പൊ കാണാം പെണ്ണിന്റെ കുശുമ്പ്. ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നാലും അവിടെ തന്നെ ഇരുന്ന് ഷെസ്നയോട് സംസാരിച്ചിരുന്നു.

അപ്പോഴുണ്ട് ദേ വരുന്നു ഐഷു കറിയും കൊണ്ട്. കറി കൊടുത്തു കഴിഞ്ഞ് എന്റെ നേരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. പടച്ചോനേ പണിയാണെന്ന് തിന്നുന്നല്ലോ. വിചാരിച്ചു തീർന്നില്ല കറി പാത്രം നേരെ താഴേക്ക് വീണു. ഒന്നും താഴെ വീണില്ല എല്ലാം എന്റെ ദേഹത്ത് തന്നെ വീണു.

“അജുക്ക സോറി കൈ അറിയാതെ സ്ലിപ് ആയി പോയി ”

“ഷെസ്ന ഒന്ന് അജുനെ ഹെല്പ് ചെയ്യ്. ഡ്രസ്സ്‌ ക്ലീൻ ചെയ്യാൻ ” അമ്മായി

“ഭക്ഷണത്തിന്റെ മുമ്പിൽ നിന്ന് എണീക്കണ്ട ഐഷു വന്നോളും ”

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കാട്ടാളത്തി. ശോ ഇനിയും കുളിക്കണോല്ലോ. തലയിൽ വരേ ആയിട്ടുണ്ട്.
റൂമിൽ കേറി കഴിഞ്ഞപ്പോ ഞാൻ വാതിൽ അടച്ചു കുറ്റി ഇട്ടു. ഐഷു ആണെങ്കി പേടിച്ചു നിക്കാണ്.

“ടി കുരുപ്പേ നീ എന്താ കാണിച്ച് വെച്ചേക്കണത് ”

“അത് പിന്നെ അപ്പോഴത്തെ ദേഷ്യത്തിന് ”

“ഈയിടെയായി നിനക്ക് ഇത്തിരി ദേഷ്യം കൂടുന്നുണ്ട് ”

“അതേ പക്ഷെ ഇങ്ങടെ കാര്യത്തിൽ മാത്രം ഒള്ളു”

ശെരിയാ എന്റടുത്തു ഷെസ്ന വരുമ്പോൾ മാത്രമേ ഇങ്ങനെ ദേഷ്യപ്പെട്ടു കണ്ടിട്ടുള്ളു.

“ഹ്മ്മ് എന്തായാലും ഈ ഡ്രെസ്സ് ഒക്കെ ഒന്ന് ക്ളീൻ ചെയ്ത് തന്നേക്ക്. കൂടെ എന്നെയും ”

” അയ്യടാ തന്നെ താനേ അങ്ങ് പോയി കുളിച്ചാ മതി. ഡ്രെസ്സ് ഇങ്ങട് തന്നേക്ക് ഞാൻ കഴുകി ഇട്ടേക്കാം.

ഇതെന്താ ഇവിടെ കാണിച്ചു വെച്ചേക്കണേ. ഈ ഷർട്ട്‌ എല്ലാം നിരത്തി ഇട്ടേക്കണത് എന്തിനാ ”

“അത് പിന്നെ ഞാൻ ഈ ഷർട്ട്‌ തിരഞ്ഞതാ ”

“കൊള്ളാം. പോയി കുളിക്ക് ഞാൻ ഒതുക്കി വെച്ചോളാം ”

കുളിച്ച് ഇറങ്ങി വന്നപ്പോഴേക്കും എല്ലാം ഒതുക്കി വെച്ചിട്ടുണ്ടായിരുന്നു. അടുത്ത് ചെന്ന് അവളെ ചേർത്ത് പിടിച്ചപ്പോ പെണ്ണ് കുതറി മാറി.

“എന്റെ ഐഷു ഒന്ന് അടുത്ത് വാന്നെ ”

“ഞാൻ വരുന്നില്ല ഈയിടെയായി മോൻക്ക് ഇച്ചിരി റൊമാൻസ് കൂടുതലാ. ഹ്മ്മ് എന്റെ കഴുത്തിന്റെ കോലം കാണിച്ചേക്കണ കണ്ടാ. രാവിലെ പാരി കളിയാക്കിയപ്പോ ഞാൻ ചൂളി പോയി. വേറെ ആരും കാണാതിരുന്നത് ഭാഗ്യം ”

“എവിടെ നോക്കട്ടെ.. ഹാ കാണിക്ക് പെണ്ണെ ”

ശരിയാ ചുവന്ന പാടുണ്ട്. മനുഷ്യന്റെ കണ്ട്രോൾ പോയി നിക്കണ സമയത്ത് ഇത് വല്ലതും ഓർക്കോ.

“ആകെ കൂടെ കിസ്സ് മാത്രം അല്ലേ നടക്കുന്നുള്ളൂ. വേറെ ഒന്നും ഇല്ലല്ലോ ”

“യ്യേ വൃത്തികെട്ടവൻ. മോൻ അത് വിട്. ഞാൻ പറഞ്ഞ കാര്യം എന്തായി. ”

“ഏതു കാര്യം ”

“ആ ബെസ്റ്റ് നല്ല ആളോടാ ഞാൻ ഹെൽപ്പാൻ പറഞ്ഞേ ”

“ഓ ആ കാര്യം അതിൽ ഒന്ന് ഞാൻ ചെയ്തു. ദേ ടേബിളിൽ ഇരിപ്പുണ്ട്. രണ്ടാമത്തേ കാര്യം കുറച്ചു ടൈം വേണം ”

“താങ്ക് യു അജുക്ക. ഞാൻ വേഗം താഴേക്ക് ചെല്ലട്ടെ ”

@@@@@@@@@@@@@@@@@@@@@@@

“പാരി….. ഉമ്മിച്ചി….. ഓടി വാ ”

“എന്താ മോളെ കാര്യം ” ഉമ്മിച്ചി

“പാരി എവിടെ അവൾക് ഒരു സർപ്രൈസ് ഉണ്ട് ”

“എന്താ ഇത്താത്ത ”

“നീ ഇത് തുറന്നു നോക്ക് ”

“ഇത്താത്ത ഇത് എപ്പോ.. ഞാൻ എങ്ങനെ.. ”

സന്തോഷം കൊണ്ട് പെണ്ണിന് ഒന്നും പറയാൻ പറ്റുന്നില്ല. ഉമ്മിച്ചി പേപ്പർ വാങ്ങി വായിച്ചു നോക്കിയപ്പോ അവിടേം പൂനിലാവ് ഉദിച്ചു. എല്ലാവരും ഹാപ്പി.

“ഇത്താത്ത ഞാൻ പോണില്ല ഇനി കോളേജിലേക്ക്. ഈ കാലും വെച്ച് ഞാൻ എങ്ങനെ.. എല്ലാരും കളിയാക്കില്ലേ. ”

“കളിയാക്കുന്നവരോട് പോകാൻ പറയണം. നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നേടി എടുക്കാൻ ശാരീരികമായ കുറവുകളൊന്നും ഒരു തടസ്സം അല്ല. മനസ്സിനാണ് ശക്തി വേണ്ടത്. ”

“നീ ഇതെന്താ പറയണേ പാരി ഇവര് എത്ര കഷ്ടപ്പെട്ടിട്ടാ അഡ്മിഷൻ ശരിയാക്കിയത്. എന്നിട്ടു നീ ഇങ്ങനെ പറഞ്ഞാ എങ്ങനെ ” അമ്മായി

എല്ലാരും കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോ അവള് ഒക്കെ ആയി. അപ്പോഴാ റംല അമ്മായീം ഷെസ്നയും അങ്ങൊട് കേറി വന്നത്.

“അല്ല അതെങ്ങനെ ശരിയാകും. നിക്കാഹ് ഉറപ്പിച്ച പെണ്ണല്ലേ. ഇനി പഠിപ്പിക്കാൻ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല ” അമ്മായി

ഇവിടെ ഉമ്മയും മോളും മാത്രമേ ഡയലോഗ് ഉള്ളൂ. മോൻ ആണെങ്കി ഒരു ഊള കോഴിയും വാപ്പയാണെങ്കി ഒരക്ഷരം പറയാത്ത ഒരാളും. എവിടെഎങ്കിലും അടങ്ങി ഇരുന്നോളും.

“ആരു പറഞ്ഞു നിക്കാഹ് ഉറപ്പിച്ചെന്ന് ” വല്ലുമ്മ

“വല്ലുപ്പ പറഞ്ഞില്ലേ ” അമ്മായി

“ഇങ്ങനെ ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളൂ. ഉറപ്പിച്ചിട്ടൊന്നും ഇല്ല. പിന്നെ ഞങ്ങടെ മോളുടെ കാര്യം നോക്കാൻ ഞങ്ങക്കറിയാം. പെൺകുട്ടികൾക്ക് വില കൽപ്പിക്കാത്ത ഒരാളുടേം അഭിപ്രായം ഞങ്ങക്ക് കേക്കണ്ട ”

“വല്ലുപ്പ ഇതൊന്നും അറിയണ്ട. വെളുപ്പാനെ ഒളിച്ച് ഇതൊന്നും നടക്കേം ഇല്ല. ”

“ഇവിടെ ആദ്യം അനുവാദം ചോദിച്ചത് വല്ലുപ്പയോടാ. അതും നമ്മുടെ ഐഷു. എനിക്ക് വരേ ചോദിക്കാൻ പേടി ആയിരുന്നു. അത് കൊണ്ട് പാരി മോള് കോളേജിൽ പോവേം ചെയ്യും അവക്കിഷ്ടം ഉള്ളത് പഠിക്കേം ചെയ്യും ”

അതോടെ പ്രോബ്ലം സോൾവ്ഡ്. അഡ്മിഷൻ കാര്യങ്ങൾ ഒക്കെ റെഡി ആയി. കോളേജിൽ പോയി എല്ലാം സെറ്റ് ആക്കി.

അജുക്കയും കുഞ്ഞോനും ആണ് കൂടെ പോയത്. ആദ്യത്തെ ദിവസം വല്ലാത്ത ടെൻഷൻ ആയിരുന്നു. വല്ലുമ്മനോടും വല്ലുപ്പനോടും യാത്ര പറഞ്ഞു ഇറങ്ങിയപ്പോ ഇരുവരും നെറ്റിയിൽ ഉമ്മ കൊടുത്ത് പറഞ്ഞു.

“പാരി മോളെ ഒന്ന് കൊണ്ടും പേടിക്കണ്ടാട്ടൊ. മോള് പഠിക്കാൻ ഉള്ളതിൽ മാത്രം ശ്രെദ്ധിച്ചാ മതി. ആരെങ്കിലും കളിയാക്കിയ ഈ ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞേക്ക്. വല്ലുപ്പടെ മോള് നന്നായി വരും ”

അവള് കോളേജിൽ നിന്ന് തിരിച്ചു വരുന്ന വരേ ടെൻഷൻ ആയിരുന്നു. വന്ന് കഴിഞ്ഞ് പെണ്ണ് വാ തോരാതെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കേണ്. കേൾക്കുമ്പോ തന്നെ അറിയാം അവള് എത്ര സന്തോഷത്തിൽ ആണെന്ന്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എന്നോ നഷ്ടപ്പെട്ട ആ പഴയ പാരിയെ തിരിച്ചു കിട്ടിയെന്ന് .
അതിനു അവളുടെ പുതിയ സുഹൃത്തുക്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ദിവസങ്ങൾ അങ്ങിനെ പ്രതേക സംഭവ വികാസങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി. ഒരു ദിവസം രാത്രി ഷെസ്ന എന്നോട് ഒറ്റക്ക് കാണണം എന്ന് പറഞ്ഞു.

ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും അവളെ കാണാൻ ഞാൻ ടെറസിലേക്ക് പോയി. അവള് പറഞ്ഞ കാര്യങ്ങൾ ഒട്ടും തന്നെ എനിക്ക് ഉൾകൊള്ളാൻ ആകുന്നുണ്ടായിരുന്നില്ല.

സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരു മനുഷ്യന് എത്രത്തോളം നീചനാകാൻ കഴിയും എന്ന് അവളിലൂടെ ഞാൻ മനസ്സിലാക്കി.

അവൾ പറഞ്ഞതിന്റെ ഞെട്ടൽ മുറിയിൽ എത്തിയിട്ടും മാറിയില്ല. പെട്ടെന്നാണ് കറന്റ്‌ പോയത്.

ആരോ വന്ന് എന്റെ വായ പൊത്തി പിടിച്ചു. ശ്വാസം കിട്ടാതെ ആ ബലിഷ്ടമായ കൈകളിൽ കിടന്ന് ഞാൻ പിടഞ്ഞു..

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 19

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 20