Thursday, December 12, 2024
Novel

പ്രണയകീർത്തനം : ഭാഗം 7

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


ശ്രീമംഗലം…
എല്ലാവരും പ്രഭാതഭക്ഷണം കഴിക്കുവാനുള്ള ഒരുക്കത്തിൽ…
മുത്തശ്ശിയും ശ്രീബാലനും ശ്രീലക്ഷ്മിയും ഇരിക്കുന്നു…പവിത്ര ഭക്ഷണം വിളമ്പുന്നു…

മുത്തശ്ശി പവിത്രയെ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു…ഹരി ഇപ്പോൾ വിളിക്കുമെന്ന് പവിത്രയും ആംഗ്യത്തിലൂടെ കാട്ടിക്കൊടുത്തു..

ശ്രീലക്ഷ്മി ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു..

ശ്രീബാലൻ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഒരു വശത്ത് നിവർത്തി വെച്ചിരിക്കുന്ന പത്രത്തിലാണ് ശ്രെദ്ധ..

വളരെ ഗൗരവക്കാരനാണ് അയാൾ…പക്ഷെ മകളുടെ മുന്നിൽ പൂച്ചയാണ്…അച്ഛനും മകളും ഒരേതരം ആണ്..ശ്രീഹരി പക്ഷെ പവിത്രയെ പോലെ ഒരു പാവമാണ്…

അപ്പോൾ ഹരി വിളിച്ചു…അച്ഛന് കൊടുക്ക് എന്ന ആവശ്യപ്പെട്ടതിനാൽ പവിത്ര അയാൾക്ക്‌ ഫോൺ കൊടുത്തു…

അവർ തമ്മിൽ എന്തൊക്കെയോ സംസാരങ്ങൾ നടന്നു…

ശ്രീബാലന്റെ മുഖം വലിഞ്ഞു മുറുകുന്നതും മുഷ്ടികൾ ചുരുട്ടുന്നതും ഒക്കെ കണ്ടു പവിത്ര ഭയന്നു..

മുത്തശ്ശിയും എന്താണെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു..

ഫോൺ വെച്ച ശേഷം ഭക്ഷണം കഴിപ്പ് മതിയാക്കി അയാൾ പോയി കൈ കഴുകി…

എന്തൊക്കെയോ ചിന്തിച്ചു സിറ്റ് ഔട്ടിലെ ചാരുകസേരയിൽ പോയി കിടന്നു…

മുത്തശ്ശി അവിടെ ചാരുപടിയിൽ പോയിരുന്നു…ഒന്നുമറിയാത്ത പോലെ പത്രം വായിക്കാൻ തുടങ്ങി…

പവിത്രയും അമ്മയുടെ അരികിൽ വന്നിരുന്നു…

പെട്ടെന്ന് ശ്രീബാലൻ ചോദിച്ചു..

‘അമ്മേ…ഹരി പറഞ്ഞതൊക്കെ സത്യമാണോ..”

“അവനെന്താ പറഞ്ഞേ”

“അമ്മക്കറിയാല്ലോ..”

“അതേ”…

“പഴയ തറവാട്ടിൽ ഗതിയില്ലാതെ കയറി വന്നതോന്നുമല്ല”…അവനൊന്നും വേണ്ട…ആൾക്കാരെ മാത്രം മതി…”

മുത്തശ്ശി പവിത്രയോട് അവളുടെ ഫോണിൽ കിടക്കുന്ന ഉണ്ണിയുടെ ഫോട്ടോ അയാൾക്ക്‌ കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു

ഫോട്ടോ കണ്ട ശ്രീബാലന്റെ കണ്ണുകൾ നിമിഷങ്ങളോളം ആ മുഖത്തു തറഞ്ഞു നിന്നു…

“ഹരിക്കുട്ടനെ പോലെ”അയാൾ പിറുപിറുത്തു….

“ഇപ്പോൾ മനസ്സിലായല്ലോ എത്ര മൂടി വെച്ചാലും ആട്ടിയകറ്റിയാലും രക്തം രക്തം തന്നെയാണെന്ന്…”മുത്തശ്ശി പറഞ്ഞു..

നിന്റെ മറ്റു ബന്ധുക്കളുടെ മക്കൾക്കല്ലല്ലോ നിന്റെ മകന്റെ ഛായ…നിന്റെ കൂടപ്പിറപ്പിന്റെ കുഞ്ഞിനല്ലേ…അല്ലെങ്കിൽ തന്നെ ഹരിക്കുട്ടൻ ആരെപോലെയാ ഇരിക്കുന്നെ…?നിന്നെയോ പവിയെയോ പോലല്ലല്ലോ..അവൻ..ചിത്രകുട്ടിയെ പോലല്ലേ…”

“അവൾ പോയി …ശരിയാണ്…അന്ന് ഒത്തിരി അപമാനവും ഉണ്ടായി..പക്ഷെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല ബാലാ…”

“നിനക്കെന്തെങ്കിലും വേദന വന്നാൽ അവളുടെ നെഞ്ചു പിടിയുന്ന പോലെ ആരുടെയും പിടയില്ല..
കൂടപ്പിറപ്പുകൾ അത് ആണായാലും പെണ്ണായാലും…ഒരു നിധി തന്നെയാണ്…”എത്ര കാലം കഴിഞ്ഞാലും…ഒരമ്മയുടെ വയറ്റിൽ കിടന്നവരല്ലേ..”

മുത്തശ്ശി എഴുന്നേറ്റ് അകത്തേക്ക് പോയി..പവിയും..

ശ്രീലക്ഷ്മി ലാപ്ടോപ്പുമായി അവിടെ വന്നിരുന്നു…അവൾ അച്ഛനെ ശ്രെദ്ധിച്ചു…എന്തോ ആലോചനയിലാണ്..

ശ്രീബാലന്റെ മനസിൽ അപ്പോൾ ഒരു പതിനെട്ടുകാരി പെണ്ണ് ദാവണിയുടുത്തു മുറ്റത്തിരുന്നു പൂക്കളം ഒരുക്കുന്നുണ്ടാരുന്നു…

“അച്ഛാ..”.ശ്രീലക്ഷ്മി അയാളെ വിളിച്ചു..

“ഞാനവിടെ പോയാരുന്നു…വീട്ടിലല്ല..
ജൂവലറിയിൽ…അപ്പച്ചിയേ കണ്ടില്ല..
വരുണിനെ കണ്ടായിരുന്നു…അവർ നമ്മളെക്കാളും സെറ്റ് അപ്പാണ്…”ഷെയർ കൊടുക്കേണ്ടി വരും എന്നൊന്നും ഓർത്തു പേടിക്കേണ്ട…”

അതു കേട്ടു അയാൾ ഒന്നു ചിരിച്ചു…
****************************************

ശ്രീലക്ഷ്മി ഇടക്കിടെ വരുണിനെ വിളിക്കുമായിരുന്നു…ചിത്രഅമ്മ യുമായും സംസാരിക്കുമായിരുന്നു…

ഒരു ദിവസം ഹരി വീഡിയോകോൾ ചെയ്തു…ചേട്ടനും അനിയനും പരസ്പരം കണ്ടു..

“ഡാ…നമ്മൾ ഒരുപോലാണല്ലേ…”

വരുണിനെക്കാളും 3 വയസ്സിനു മൂത്തതാണവൻ…

കുറെ നേരം സംസാരിച്ചു..അതൊരു തുടക്കമായിരുന്നു…വളരെ പെട്ടെന്ന് അവർ തമ്മിൽ അടുത്തു..
എല്ലാദിവസവും അവൻ വിളിക്കാൻ തുടങ്ങി…

വിശേഷങ്ങൾ ഒക്കെ പറയുന്നതിനിടയിൽ കീർത്തനയുടെ കാര്യവും വരുണ് പറഞ്ഞു…

അടുത്ത വരവിനു തന്നെയും കല്യാണം കഴിപ്പിക്കാനിരിക്കുകയാണ് മുത്തശ്ശിയെന്നും ഒരുമിച്ചു കല്യാണം കഴിക്കാമെന്നും അവൻ പറഞ്ഞു ചിരിച്ചു…

ഒന്നു രണ്ടു മാസങ്ങൾ കടന്നു പോയി..

ഒരു ദിവസം ശ്രീലക്ഷ്മി ജൂവലറിയിലേക്കു കയറി വന്നു…

“വാ നമുക്ക് വീട്ടിൽ വരെ പോകാം..അപ്പച്ചിയെ ഇതുവരെ ഞാൻ കണ്ടിട്ടില്ലല്ലോ…”അവൾ വരുണിനോട് പറഞ്ഞു…

“ഏയ്…ഇപ്പൊ ഇറങ്ങാൻ പറ്റില്ല…കസ്റ്റമേഴ്‌സ് ഉണ്ട്”

“അതൊന്നും കുഴപ്പമില്ല…ജിജോ നോക്കും”

“നോ..ഇപ്പൊ പറ്റില്ല”അവൻ അല്പം പരുക്കൻ സ്വരത്തിൽ പറഞ്ഞു..

“എടോ വരുണ്…പുറത്തു കാറിൽ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെയുണ്ട്…”

വരുണിന്റെ കണ്ണുകൾ വിസ്മയം കൊണ്ട് വിടർന്നു…

അവൻ വേഗം പുറത്തേക്കിറങ്ങി ചെന്നു…

പുറത്തു കാറിൽ മുത്തശ്ശിയും ബാലൻ മാമയും അമ്മായിയും…

അവൻ അവരുടെ അടുത്തേക്ക് ചെന്നു…

ശ്രീബാലൻ ഇറങ്ങി വന്നു അവനു കൈകൊടുത്തു…
അവൻ വിൻഡോയിലൂടെ കൈകടത്തി മുത്തശ്ശിയുടെ കവിളിൽ നോണ്ടി…

എല്ലാം ജിജോയെ ഏല്പിച്ചു അവർ ചൈത്രം എന്ന അവന്റെ വീട്ടിലേക്കു തിരിച്ചു…

എല്ലാവരെയും കണ്ടപ്പോൾ ചിത്രക്കു വിശ്വസിക്കാൻ ആവുന്നില്ലാരുന്നു…അവർ ഏട്ടന്റെ കാലിൽ തൊട്ടു…
എല്ലാവരും കൂടി കരയുകയും വിശേഷം പറയുകയും ഒക്കെ ചെയ്‌തു…

വിവരങ്ങൾ അറിഞ്ഞു രാമനാഥൻ എത്തി…ഗിരിജ എല്ലാവർക്കും ഭക്ഷണം വിളമ്പി…

രാമനാഥ്നും ഗിരിജക്കും ആ വീട്ടിൽ വലിയൊരു സ്ഥാനമാണ് ഉള്ളതെന്ന് ശ്രീബാലൻ മനസിലാക്കി…താൻ വിചാരിച്ചതിലും ഒക്കെ വളരെ ഉയരത്തിലാണ് തന്റെ പെങ്ങൾ എന്നും….

ആ സമയത്തു രണ്ടു മൂന്നു തവണ കീർത്തന വരുണിനെ വിളിച്ചെങ്കിലും കോൾ എടുക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ഓരോ കോളും അവൻ കട്ട് ചെയ്തു…

ഒരാഴ്ച അവർ അവിടെ നിൽക്കട്ടെ എന്ന തീരുമാനത്തിൽ ശ്രീബാലൻ മാത്രം തിരികെ പോയി…

കീർത്തനയെ ഇടക്ക് വിളിക്കാം എന്നു കരുതിയെങ്കിലും അവനു സാധിച്ചില്ല…
****************************************
ഒരാഴ്ചക്കു ശേഷം ശ്രീബാലൻ വന്നു പവിത്രയെയും ശ്രീലക്ഷ്മിയെയും കൂട്ടിക്കൊണ്ടു പോയി…

മുത്തശ്ശി കുറച്ചു ദിവസം കൂടി കഴിഞ്ഞേ പോകുന്നുള്ളൂ എന്നു തീരുമാനിച്ചു..

ഒരു ദിവസം വൈകുന്നേരം മുത്തശ്ശിയും ചിത്ര അമ്മയും കൂടി വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു…

മുത്തശ്ശി ഒരു ചെറിയ പെട്ടി മകളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു…

“കുറചു ആഭരണങ്ങൾ ആണ്…നിനക്കായി കരുതിയിരുന്നത്..
അത് നിന്റെ കയ്യിൽ തന്നെയിരിക്കട്ടെ…”

“വേണ്ടമേ…എനിക്കെന്തിനാ ഇതൊക്കെ…ഞാൻ ഉപയോഗിക്കാറില്ല…തന്നെയുമല്ല എനിക്കൊരു മകനല്ലേ ഉള്ളത്…”

“അതു സാരമില്ല…ഇരിക്കട്ടെ..”

“അവനു വരുന്ന പെണ്കുട്ടിക്ക് കൊടുക്കാല്ലോ…”

“അത് അപ്പോൾ ‘അമ്മ കൊടുത്താൽ മതി”

“അതിനു ഞാൻ ഉണ്ടാകുമോ”

“അമ്മയെവിടെ പോകുന്നു…?ചിത്ര ചിരിച്ചു കൊണ്ട് ചോദിച്ചു..

“മോളെ..നമുക്കവന്റെ കല്യാണം നടത്തണ്ടേ..?

“അവൻ പിടിതരുന്നില്ലമ്മേ…” ഞാൻ എത്ര നാളായി പറയുന്നു ചെക്കനോട്…

“പുറത്തു നിന്നും ആളെ നോക്കണോ..ശ്രീക്കുട്ടി പോരെ…”എന്റെ ഒരാഗ്രഹം പറഞ്ഞതാ…”

“കുട്ടികൾ തമ്മിൽ നന്നായി ചെരുമല്ലോ..”

ചിത്രയുടെ കണ്ണുകൾ വിടർന്നു….

“ബാലേട്ടൻ”….ഇഷ്ടമാകുമോ…?

“നീയെന്താ ഈ പറയുന്നേ..”അവനു ഉണ്ണിക്കുട്ടനെ വല്ലാണ്ടങ്ങു ബോധിച്ചിട്ടുണ്ട്..”

“അവനിഷ്ട്മാകും..”

“ഉം..”…ചിത്ര നെടുവീർപ്പിട്ടു..

ഉണ്ണി അവിടേക്ക് വന്നു…

“എന്താ ശ്രീമംഗലത്തെ ശ്രീദേവി തമ്പുരാട്ടി ഒരു കളളലക്ഷണം”…പറഞ്ഞു കൊണ്ടവൻ മുത്തശ്ശിയുടെ മടിയിൽ കിടന്നു…

“നിന്നെകെട്ടിക്കാൻ തീരുമാനിച്ചു..”

“ഉം..നടന്നത് തന്നെ”…അവൻ ചിരിച്ചു…
****************************************

കുറെ നേരമായി ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് വരുണ് വന്നു നോക്കിയത്…

കീർത്തനയാണ്…

കുറെ ദിവസമായി അവളെ കണ്ടിട്ടും വിളിച്ചിട്ടും…

മുത്തശ്ശി പോയതിന്റെ ടെന്ഷനിൽ ചിത്രഅമ്മ ക്കു ബിപി കൂടി …പിന്നെ ഹോസ്പിറ്റലും ഒബ്സർവഷനും ഒക്കെയായി നടക്കുവാരുന്നു…

“ഡാ..ചിന്നു…പറയെടാ’

“ഉണ്ണ്യേട്ട….ഒന്നു വിളിക്കുന്നു പോലുമില്ലല്ലോ..”

“അമ്മക്ക് വയ്യാരുന്നു ചിന്നൂ…”മുത്തശ്ശി പോയപ്പോൾ പ്രശ്നമായി..

“ഉം..ഇപ്പൊ എങ്ങനുണ്ട്”

“കുഴപ്പമില്ല…അധികം സ്ട്രെയിൻ ചെയ്യണ്ടാ എന്നു പറഞ്ഞു…”

“കല്യാണത്തിന് വരില്ലേ..”

“‘അമ്മ ഉണ്ടാവില്ല…അത്ര നല്ല കണ്ടീഷൻ അല്ല..”..

(അജ്ഞനയുടെ കല്യാണമാണ്…ആലപ്പുഴയിലെ…അടുത്ത ഞായറാഴ്ച)

“ഉം..”

“ഞാൻ വെള്ളിയാഴ്ചയെ പോകുന്നുള്ളൂ..നീയോ?”

“വെള്ളിയാഴ്ച വരെ ക്ലാസ് ഉണ്ടല്ലോ..ശെനിയാഴ്ച രാവിലെ ഇറങ്ങും”

“ഓക്കെ..അവിടെ വെച്ചു കാണാം”വെച്ചേക്കട്ടെ….ഉണ്ണി ചോദിച്ചു..

അപ്പുറത്ത് നിശബ്ദത…

“ഉണ്ണ്യേട്ട…ഒരുപാട് തിരക്കുകൾക്കിടയിലും..പുതിയ ബന്ധങ്ങൾക്കിടയിലുമൊക്കെ വല്ലപ്പോഴും എന്നെയൊന്നു ഓർക്കണേ…ഇനിയിപ്പോ വേണ്ടാ എന്നാണെങ്കിലും എന്നോടൊന്ന് പറഞ്ഞേക്കണം കേട്ടോ….ഒരു വിഡ്ഢി ആവാൻ എനിക്ക് വയ്യ…അതുകൊണ്ടാ…”

അവൻ എന്തോ പറയാൻ ആഞ്ഞെങ്കിലും അവൾ ഫോൺ കട്ട് ചെയ്തിരുന്നു….

പിന്നീട് വിളിച്ചിട്ട് കിട്ടിയതുമില്ല…
****************************************

അജ്ഞനയുടെ കല്യാണ തലേന്ന്…

കീർത്തന അവിടെ ഉച്ചയോടെ ചെന്നു..

ചെല്ലുമ്പോൾ ആരോ ബന്ധുക്കളൊക്കെയായി അവൾ വാതിൽക്കൽ തന്നെയുണ്ട്….

അവൾക്കായി കൊണ്ടു ചെന്ന ഗിഫ്റ്റ് അവളുടെ കയ്യിൽ കൊടുത്തു…

കീർത്തനയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കൊണ്ടു പോയി..

“വാ …നമുക്ക് മുകളിൽ ഇരിക്കാം”അവൾ പറഞ്ഞു…

മുകളിൽ ചെന്നപ്പോള് ആ റൂമിലെ കർട്ടൻ സെറ്റ് ചെയ്തുകൊണ്ട് വരുണ് നിൽപ്പുണ്ടായിരുന്നു….

“കീർത്തൂ…നിനക്ക് ഈ ആളെ ഓർമയുണ്ടോ?പണ്ടത്തെ ഹോസ്പിറ്റൽ കേസ്…”

“ഉം…ഓർമയുണ്ട്…ഉണ്ണ്യേട്ടനല്ലേ…”അവൾ തിരിച്ചു ചോദിച്ചു…

“ഡി…കള്ളനാത്തൂനെ..
നീ വല്യ നമ്പരിടേണ്ട കേട്ടോ..
എല്ലാം ഞാനിന്നലെ അറിഞ്ഞു..”അഞ്ചു ചിരിയോടെ പറഞ്ഞു…

അവൾ ആശ്ചര്യത്തോടെ ഉണ്ണിയെ നോക്കി…

അവൻ കണ്ണടച്ചു കാണിച്ചു…

ഉച്ചകഴിഞ്ഞപ്പോൾ അഞ്ചു ഒരുങ്ങാൻ കയറി….ഒപ്പം കീർത്തനയും ബ്യുട്ടീഷ്യനും…

ഒരുങ്ങിക്കഴിഞ്ഞു ഇറങ്ങിയപ്പോൾ ആൾക്കാർ ഓരോരുത്തരായി വരാൻ തുടങ്ങിയിരുന്നു…

കീർത്തനയും ഇട്ടിരുന്ന ഡ്രസ് മാറ്റി ഒരു പാർട്ടിവെയർ ചുരിദാർ ഇട്ടിരുന്നു…

അപ്പോ്‌ഴാണ് അവരുടെ കൂടെ പ്ലസ് 2 വിനു പഠിച്ച കുറച്ചു ആണ്പിള്ളേര് വന്നത്…

അഞ്ജുവിനെ കണ്ടതും എല്ലാരും കൂടി ഉച്ചത്തിൽ വിളിച്ചു ബഹളം കൂട്ടി….

അപ്പോഴാണ് അവർ കീർത്തനയെ കണ്ടത്….

ഡി… കാർത്തുമ്പീ നിന്നെകണ്ടിട്ടു കുറെ നാള് ആയല്ലോ എന്നു പറഞ്ഞു എല്ലാം കൂടി അവരുടെ ചുറ്റും കൂടി…

കൂട്ടത്തിൽ നിന്ന ഒരുത്തൻ പിറകിലോട്ടു തിരിഞ്ഞു പുറകിൽ നിന്നവനോട് പറഞ്ഞു…

“ഡാ…ഇതാണ് കീർത്തന…ആദിത്യന്റെ…”ഞങ്ങൾ പറഞ്ഞിട്ടില്ലേ…”

വാതിൽ കടന്നു പുറത്തേക്കിറങ്ങുകയായിരുന്ന വരുണ് അത് വ്യക്തമായി കേട്ടു…

ആ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി….

ഇടക്ക് അഞ്ചു ഉണ്ണിയുടെ അടുത്തു വന്നു..

“വാ ഉണ്ണ്യേട്ട…നമുക്ക് മൂന്നുപേർക്കും കൂടി ഒരു സെൽഫി എടുക്കാം”

“ഏയ്,അതൊന്നും വേണ്ടാ…”അവൻ ഒഴിഞ്ഞുമാറി…..

കീർത്തനയുടെ മുഖം വിവർണ്ണമായി..

സന്ധ്യക്ക് അമ്മയും അച്ഛനും കൂടി എത്താം എന്നിട്ട് ഒരുമിച്ചു പോരാം എന്നായിരുന്നു അവളോട് ദേവരാജ് പറഞ്ഞിരുന്നത്..

എന്നാൽ ഏഴു മണിയായപ്പോൾ വരാൻ പറ്റില്ല അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെന്നും പറഞ്ഞു അയാൾ വിളിച്ചു…

ഓട്ടോ പിടിച്ചു പോരാൻ ആവശ്യപ്പെട്ടു…

അവൾ വിരുന്നുകാർക്കിടയിൽ നിൽക്കുന്ന അഞ്ജുവിന്റെ അടുത്തു വന്നു…കാര്യം പറഞ്ഞു…

അഞ്ചു ഉണ്ണിയെ വിളിച്ചു…

“ഉണ്ണ്യേട്ട …ഇത്രയും വൈകിയില്ലേ ഇവളെ കൊണ്ടു ചെന്ന് ആക്കികൊടുക്കു..”
ദേവരാജ് അങ്കിൾ വരില്ല…അവൾ പറഞ്ഞു..

“കാറില്ല…കൊച്ചച്ൻ കൊണ്ട്പോയി”..അവൻ പറഞ്ഞു..

“ആരുടെയെങ്കിലും ബൈക് എടുത്തു കൊണ്ട് പോയി ആക്കൂ…”അവൾ പറഞ്ഞു….

“അതൊന്നും വേണ്ടാ…അവൾ ഓട്ടോയിൽ പൊയ്ക്കോളും”

“ഞാൻ ഓട്ടോയിൽ പൊയ്ക്കോളാo…അഞ്ചു…”

കീർത്തന തിരിഞ്ഞു നോക്കാതെ നടന്നു…

ആ സമയത്താണ് ആദർശ് കല്യാണ വീട്ടിലേക്കു വന്നത്…

“ഡാ…ബൈക് ഒന്നു തന്നെ…”ഉണ്ണി അവന്റെ കയ്യിൽ നിന്നും ബൈക് വാങ്ങി മുന്നോട്ട് എടുത്തു..

അപ്പോഴേക്കും കീർത്തന ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നു…

ആദ്യം കിടന്ന ഓട്ടോക്കാരന്റെ അടുത്തെത്തി ഉണ്ണി പറഞ്ഞു…

“തോണ്ടൻകുളങ്ങര..അവിടുന്നു ലെഫ്റ്റ് റോഡ്…”

എന്നിട്ട് അവളെ നോക്കി പറഞ്ഞു..

“കയറു”…
അവൾ കയറി…

അവൻ പോക്കെറ്റിൽ നിന്നു പൈസ എടുത്തു ഓട്ടോക്കാരന്റെ കയ്യിൽ കൊടുത്തു…

വരുണ് ഓട്ടോയെ പിന്തുടരുന്നുണ്ടാരുന്നു….പക്ഷെ അവൾ അതറിഞ്ഞില്ല….

വീടിന്റെ മുന്നിലെത്തി അവൾ ഗേറ്റ് തുറന്നു അകത്തുകയറി…

ഓട്ടോക്കാരൻ ഓട്ടോ തിരിച്ചു…വരുണും…

വരുണിന്റെ അടുത്തു വന്നു ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു..

“എന്നാൽ പിന്നെ തനിയെ കൊണ്ടാക്കിയാൽ പോരായിരുന്നോ?”

വരുണ് അയാളെ കണ്ണടച്ചു കാണിച്ചു….

അവൻ തിരികെ ചെന്നു ആദർശിന്റെ അടുത്തിരുന്നു…

“ആദിത്യൻ”എന്ന പേരു അവന്റെ മനസിൽ കിടന്നു പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു…

ആദർശിനോട് ചോദിച്ചാലോ…
….അവൻ ആദർശിനോട് ആദിത്യനെ കുറിച്ചു ചോദിച്ചു…

അവരുടെ കൂടെ +2 വരെ ഉണ്ടായിരുന്നു എന്നും നേവിയിൽ ജോലി കിട്ടി അപ്പോഴേ തന്നെ പോയെന്നും അവൻ മറുപടി നൽകി…
ലീവ് കിട്ടുമ്പോഴൊക്കെ തങ്ങളെ കാണാനായി കോളേജിൽ എത്തിയിരുന്നു എന്നും അവൻ പറഞ്ഞു..

കീർത്തനയുമായുള്ള ബന്ധം എന്താണെന്നു ചോദിക്കാൻ എന്തു കൊണ്ടോ വരുണ് മടിച്ചു…

പിറ്റേദിവസം കല്യാണം..

അച്ഛനും അമ്മയുമായി ആണ് കീർത്തൂ എത്തിയത്…

വരുണ് അവരെ രണ്ടുപേരെയും ആദ്യം കാണുകയായിരുന്നു..

കല്യാണം അടിപൊളിയായി നടന്നു..

***************************************മാസങ്ങൾ പിന്നെയും കൊഴിഞ്ഞുപോയി…

കീർത്തനയുടെ രണ്ടാം വർഷ ക്ലാസ്‌കൾ ഒക്കെ കഴിഞ്ഞു…

ഇനി മോഡൽ പരീക്ഷയാണ്….

ഉണ്ണി ബിസിനെസ്സ് ആവശ്യത്തിനായി ബാംഗ്ലൂർ പോയിരിക്കുകയാണ്….

അമ്മയും ജിജോയും കൂടെ ഉള്ളത് കൊണ്ട് വിളിക്കരുത് എന്നവളോട് പറഞ്ഞിട്ടുണ്ടു…

ഞായറാഴ്ച പാലക്കാട് തറവാട് വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഉത്സവമാണ്….പോകാനുള്ള ഒരുക്കത്തിലാണ് രാജലക്ഷ്മി…

തിങ്കളാഴ്ച പരീക്ഷ ആയതിനാൽ കീർത്തുവിന് അല്പം മടിയുണ്ട് പോകാൻ…മാത്രമല്ല ഉണ്ണി വെള്ളിയാഴ്ച എത്തും എന്നാണ് പറഞ്ഞിരിക്കുന്നെ…അവനെ കണ്ടിട്ട് രണ്ടു ആഴ്ച ആയിരുന്നു…

വെള്ളിയാഴ്ച്ച പോകാനിരിക്കയാണ് അപ്പച്ചി..ഞായറാഴ്ച വൈകിട്ട് മടക്കം…
ഋതുവുമുണ്ട്…അങ്കിൾ വരുന്നില്ല..
രോഹിതേട്ടൻ ശെനിയാഴ്ച എത്താം എന്നു പറഞ്ഞിട്ടുണ്ട്…

അങ്കിളിനു കൂട്ടായി രശ്മിക എത്തിയിട്ടുണ്ട്….

രശ്മികയെ കാണാനായി സ്വപ്ന വന്നു.

അവർ തമ്മിൽ ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നു…

ഇടക്ക് കീർത്തൂ കേട്ടു…രശ്മിക ചോദിക്കുന്നത്…

“നിന്റെ ആൾ ഇവിടില്ലേ…”

“ഇല്ലാ…ബാംഗ്ലൂർ ആണ്…ശെനിയാഴ്ചയെ വരൂ..എന്നു മെസേജ് അയച്ചു ഇപ്പൊ….

കീർത്തനക്ക് തല കറങ്ങുന്ന പോലെ തോന്നി….

“തന്നോട് വിളിക്കരുത്,മെസേജ് അയ്ക്കരുത് എന്നൊക്കെ പറഞ്ഞിട്ട്…വെള്ളിയാഴ്ച വരുമെന്നാണ് പറഞ്ഞിട്ടു പോയത്…ഒരു ദിവസം കൂടി താമസിചെ വരൂന്നു താനറിഞ്ഞില്ല…സ്വപ്ന അറിഞ്ഞു….

ഇരുന്നിരുന്ന കസേരയിൽ അവൾ മുറുകെ പിടിച്ചു….
കണ്ണുകൾ തിളച്ചു മറിയുന്നു..ചുടുകണ്ണുനീർ ധാരധാരയായി ഒഴുകി…അതു പിടിച്ചു നിർത്താൻ അവൾക്കു ആകുന്നില്ലായിരുന്നു…

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6