Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 24

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ഒരു തണുത്ത കാറ്റ് പോലെയാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.. പ്രതീക്ഷിക്കാതെ ഒട്ടും നിനയ്ക്കാതെ.. ആ കൂടിക്കാഴ്ച അത്ര മാത്രം എന്റെ ഹൃദയത്തിൽ സ്പർശിച്ചിരുന്നു… നീ ഇപ്പൊ കാണുന്ന രുദ്ര് ദേവിന് മുന്നേ ഒരു രുദ്ര് ദേവ് ഉണ്ടായിരുന്നു.. ഒരുപാട് വായിക്കുന്ന എഴുതുന്ന സ്വപ്നം കാണുന്ന രുദ്ര്.. പക്ഷെ എവിടെയോ എല്ലാം നഷ്ടം ആയി.. നിന്നെ സ്നേഹിക്കാൻ തുടങ്ങിയത് അപ്പോൾ ആയിരുന്നു.. നീ ഹൃദയത്തിൽ കുടി കൊണ്ടപ്പോൾ എഴുതിയത് എല്ലാം നിന്നെ കുറിച്ച് ആയിരുന്നു.. വായിച്ചത് എല്ലാം നിന്നെ ആയിരുന്നു.. സ്വപ്നം പോലും നീ ആയിരുന്നു..

ഒരിക്കൽ എന്റെ ബൈക്കിന്റെ മുന്നിലേക്ക് വന്നു എന്റെ ബൈക്കിൽ തട്ടി നിലത്തു വീണ ആ പെൺകുട്ടി പിന്നീട് എന്റെ ആരെല്ലാമായോ ആയി മാറി.. അന്ന് അവളോട്‌ ദേഷ്യപ്പെട്ടപ്പോൾ മിഴികൾ നിറച്ചു തന്നെ നോക്കിയ നോട്ടം ഇന്നും എന്റെ കണ്ണിൽ ഉണ്ട്.. യുണിഫോമിൽ ചളി പറ്റിയ അവളോട്‌ യാതൊരു ദയയും തോന്നാതെ ഞാൻ പോയി.. പക്ഷെ ആ മിഴികൾ വീണ്ടും എന്നെ വേട്ടയാടി.. കൂട്ടുകാരന്റെ കൂടെ അമ്പലത്തിൽ ഉത്സവത്തിന് ചെന്നപ്പോൾ അന്ന് അരങ്ങേറ്റതിന് കേട്ട ഒരു പേരിൽ കൗതുകം തോന്നി കാണാൻ വേണ്ടി പോയി.. നിറഞ്ഞ സദസ്സിനെ സംബോധന ചെയ്യുന്ന ചിരി തൂകുന്ന ആ മിഴികൾ എന്റെ മനസ്സിൽ വീണ്ടും എന്റെ ഹൃദയം കവർന്നു..

ആ നൃത്തത്തിൽ ലയിച്ചു നിന്ന് പോയി.. പിന്നീട് അവളെ കണ്ടു പിടിക്കാൻ വേണ്ടി അലഞ്ഞു.. നാടും വീടും നോക്കി നടന്നു.. ഒടുവിൽ അവളെ കണ്ടു പിടിക്കുമ്പോൾ എനിക്ക് സ്വന്തം ആയത് ഒരുപാട് സന്തോഷം ആയിരുന്നു.. എന്നും അവൾക്ക് പുറകിൽ അവൾ പോലും അറിയാതെ നടന്നു.. അവളോട് തന്റെ മനസ്സ തുറക്കണം എന്ന് തോന്നി.. പക്ഷെ വേണ്ട എന്ന് തോന്നി.. ജീവിതത്തിൽ പല മാറ്റങ്ങൾ സംഭവിച്ചിട്ടും അവളും അവളോട് ഉള്ള പ്രണയവും മാത്രം അങ്ങനെ തന്നെ അവശേഷിച്ചു.. ഒടുവിൽ നാട്ടിൽ നിന്നും പഠിക്കാൻ വേണ്ടി വിദേശത്തേക്ക് പോകുമ്പോൾ എന്റെ സങ്കടം ഇനി അവളെ കാണാൻ കഴിയില്ലല്ലോ എന്നായിരുന്നു..

പോകുന്ന അന്ന് വൈകുന്നേരം അവൾ പോകുന്ന വഴിയിലൂടെ പോയി അവളെ കൂടുതൽ നേരം കണ്ടു.. തിരിച്ചു വരുന്നത് വരെ ഓർമ്മിക്കാൻ ഉള്ള ഓർമ്മകൾ അവൾ തനിക്കു സമ്മാനിച്ചു എന്ന് തിരിച്ചറിഞ്ഞത് ആ സമയത്തു ആണ്.. അവൾ അറിയാതെ തന്നെ അവൾ എനിക്ക് വേണ്ടി നൽകിയ നോട്ടം ചിരി എല്ലാം എനിക്ക് സ്വന്തം ആയിരുന്നു.. തിരിച്ചു വന്ന ഉടനെ അവളെ വന്നു കാണണം എന്നും തന്റെ പ്രണയം പറയണമെന്നും ഉറപ്പിച്ചിരുന്നു.. എല്ലാം കഴിഞ്ഞു വന്നപ്പോൾ തന്റെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടു.. പിന്നെ അവളെ കാണാൻ പോയില്ല.. കോളേജിൽ തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞ ഒരു പെൺകുട്ടിയോട് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ഗൗരി ദേവ് എന്ന പേരും കൂടെ പറഞ്ഞപ്പോൾ അത് കോളേജ് മൊത്തം പരന്നു..

രുദ്ര് ദേവിന്റെ കാമുകി ഗൗരി ദേവ്.. എല്ലാവരും അറിഞ്ഞിട്ടും അവൾ മാത്രം…. അവൾ മാത്രം അറിഞ്ഞില്ല.. രുദ്ര് നിർത്തി അവളെ നോക്കി.. ഗൗരിയുടെ മിഴികൾ നിറഞ്ഞിരുന്നു.. അവൾ അവന്റെ തോളിൽ തല ചായ്ച്ചു.. അരുൺ നിന്നെ കണ്ടു പിടിച്ചത് ആ പേര് വച്ചു ആണ്.. അവൻ നിന്നെ ആണ് ടാർഗറ്റ് ചെയ്തത് എന്ന് അറിഞ്ഞ നിമിഷം മുതൽ വീണ്ടും ഞാൻ നിന്റെ പുറകിൽ നടക്കുന്ന ആ പഴയ കാമുകൻ ആയി മാറി.. നാട്ടിൽ വന്നു പിന്നെ എപ്പോളാ എന്നെ കാണുന്നത്.. പോലീസ് സ്റ്റേഷനിൽ വച്ചു എനിക്ക് എതിരെ മൊഴി പറയുമ്പോൾ.. അന്ന് നിന്നെ നോക്കിയതത് പക കൊണ്ടു അല്ലായിരുന്നു പ്രണയം കൊണ്ടായിരുന്നു.. ഗൗരി അവന്റെ കയ്യിൽ നിന്നും പിടി വിട്ടു..

അവളുടെ മുഖത്തെ ഭാവം എന്താണെന്നു അവനു മനസിലായില്ല.. അവൾക്ക് എല്ലാം കേട്ട് കഴിഞ്ഞു സങ്കടവും ദേഷ്യവും എല്ലാം തോന്നി.. എല്ലാം മനസ്സിൽ കൊണ്ടു നടന്നു ലെ..ഒരിക്കൽ എങ്കിലും.. പറയാൻ വന്നപ്പോളേക്കും നിന്റെ മനസ്സിൽ മറ്റൊരാൾ കയറിയില്ലേ.. അവൻ നായകനും ഞാൻ വില്ലനും ആയി.. പിന്നെ വില്ലൻ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നാൽ.. രുദ്രിനെ കാണുന്തോറും അവനോടു അടങ്ങാത്ത സ്നേഹം തോന്നി.. അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. ഇരുവരുടെയും മിഴികളിൽ പ്രണയം നിറഞ്ഞു.. ഈ ഹൃദയത്തിൽ ഞാൻ ഇത്ര മാത്രം ഉണ്ടായിരുന്നോ.. അതിനു മാത്രം എനിക്ക് എന്താണ് ഉള്ളത്.. അറിയില്ല..

പക്ഷെ നീ എന്റെ ജീവൻ ആണ് ശ്വാസം ആണ്.. എന്റെ സന്തോഷം ആണ്.. എന്റെ എല്ലാമാണ്.. പക്ഷെ.. ഗൗരി അവന്റെ വാ പൊത്തി.. നമുക്കിടയിൽ എന്ത് തടസ്സം വന്നാലും ആരൊക്കെ നമുക്കിടയിൽ നിന്നാലും ഈ ഗൗരി ഈ ദേവന് ഉള്ളത് തന്നെ ആണ്.. വിധി പോലും ചതിച്ചു എന്ന കരുതിയ എനിക്ക് വിധി നൽകിയത് ഇരട്ടി സന്തോഷം ആണ്.. അവൾ അവനെ വാരി പുണർന്നു.. രണ്ടു ഹൃദയങ്ങളിലും പ്രണയം പൂത്ത നിമിഷം.. ഹൃദയമിടിപ്പ് പോലും ഒന്നായി മാറിയ നിമിഷം.. പെട്ടന്ന് അവൾ എന്തോ ഓർത്തെന്ന് പോലെ വിട്ടു മാറി.. അപ്പോൾ ഡിവോഴ്സ് ചെയ്യണ്ടേ.. വേണമെങ്കിൽ ചെയ്യാ..

ചെയ്താൽ കൊല്ലും ഞാൻ.. ഗൗരി അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ടു പറയുമ്പോൾ അവന്റെ മുഖത്തു ചിരി പടർന്നിരുന്നു.. ഡിവോഴ്സ് വേണ്ടെങ്കിൽ വേണ്ട.. പക്ഷെ.. വേറെ ഒന്നു വേണം.. രുദ്ര് അവളുടെ ചുണ്ടുകളിൽ നോട്ടം എത്തിച്ചു കൊണ്ടു പറയുമ്പോൾ ഗൗരിക്ക് കാര്യം മനസ്സിലായി.. അവൾ അവനിൽ നിന്നും അകന്നു മാറി.. അയ്യടാ.. ഒന്നും ഇല്ല.. അതെന്താ.. ഇത്രയും ദിവസം എനിക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ട് പോലും എന്നോട് ഒന്നും പറഞ്ഞില്ല.. മാത്രം അല്ല എന്നോട് അകൽച്ചയും കാണിച്ചില്ലേ.. അത് കൊണ്ടു.. അത് കൊണ്ടു കുറച്ചു ദിവസം കൂടെ പഴയ പോലെ എന്റെ പുറകെ വാ..

പിന്നെ..എനിക്ക് തോന്നുമ്പോൾ ഞാൻ ഇങ്ങ് എടുക്കും.. എനിക്ക് അവകാശപ്പെട്ടത് ആണ്.. ഒരു പെണ്ണിനെ ഇഷ്ടം ആയിട്ട് അത് തുറന്നു പറയാൻ പോലും ധൈര്യം ഇല്ലാത്ത നിങ്ങൾ ആണോ ഒരാളെ കൊല്ലാൻ പോയെ കഷ്ടം.. ഡി വേണ്ടേ.. നിന്റെ മുന്നിൽ ഞാൻ ശാന്തം ആണ്.. രൗദ്രം പുറത്തു കൊണ്ടു വരല്ലേ.. രുദ്ര് മീശ പിരിച്ചു കൊണ്ടു ചോദിച്ചതും ഗൗരി ഒന്നു പേടിച്ചു.. അവൾ വേണ്ട എന്ന് തല ആട്ടി.. രുദ്ര് എഴുനേറ്റു അവളുടെ തോളിലൂടെ കൈയ്യിട്ട് പതിയെ നടന്നു.. ഗൗരിക്ക് ചോദിക്കാൻ ഇനിയും ഒരുപാട് ഉണ്ടായിരുന്നു.. പറയാൻ അവനും.. പക്ഷെ അവന്റെ മുന്നിൽ തടസ്സങ്ങൾ ഒരുപാട് ഉണ്ട്..

അത് അവൾക്ക് മനസ്സിലായിരുന്നു.. അത് കൊണ്ടു തന്നെ അവൾ പിന്നെ ഒന്നും അതിനെ പറ്റി ചോദിച്ചില്ല.. തിരിച്ചു പോകാം.. പോണോ.. പിന്നെ ഈ രാത്രി ഇവിടെ നിക്കാൻ പറ്റുമോ.. പോകാം.. പക്ഷെ ഞാൻ ചോദിച്ചത്.. രുദ്ര് അവൾക്ക് നേരെ തിരിഞ്ഞു നിന്നു ചുണ്ടുകൾ തടവി ചോദിച്ചതും അവളുടെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി.. ഇത് വരെ തോന്നാത്ത ഒരു തരം വിറയൽ.. അവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി അവൾ നോട്ടം മാറ്റി.. എന്നാൽ രുദ്ര്നു അവന്റെ പ്രണയം തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു..അത് കൊണ്ടു തന്നെ അവൻ മറ്റൊന്നും നോക്കാതെ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിൽ കോർത്തു.. എത്ര നുകർന്നിട്ടും മതിയാവാതെ അവർ പരസ്പരം സ്നേഹിച്ചു..

അവളുടെ ചുണ്ടിലെ രക്തം പൊടിയുമ്പോളും അവരിൽ ആവേശം കെട്ടടങ്ങിയില്ല.. അവന്റെ കൈകൾ അവളുടെ ദഹത്തൂടെ ഇഴയുമ്പോൾ അവൾ അവനിൽ പിടി മുറുക്കി.. ഒടുവിൽ ശ്വാസം എടുക്കാൻ കഴിയാതെ വന്നതും ഗൗരി അവനെ തള്ളി.. അവൾ കിതച്ചു.. എന്നാൽ രുദ്ര് അവൾ തള്ളിയ അതെ സ്പീഡിൽ തന്നെ അവളിലേക്ക് അടുത്തു.. അവളുടെ മുഖമാകെ ചുംബനം കൊണ്ടു നിറച്ചു.. അവനിൽ ലയിക്കാൻ അന്നേരം അവളും കൊതിച്ചിരുന്നു.. മുഖത്തു നിന്നും അവന്റെ ചുണ്ടുകൾ കഴുത്തിലേക്ക് ഇറങ്ങുമ്പോൾ ശരീരം വിറച്ചു പോയി അവൾക്ക്.. അവന്റെ സ്നേഹം ചുംബനം കൊണ്ടു നിറയ്ക്കുമ്പോൾ അവൾ അത് മനസ്സറിഞ്ഞു ഏറ്റുവാങ്ങി..

ഒടുവിൽ അവളിൽ നിന്നും അകന്നു മാറി രുദ്ര് അവളെ നോക്കി.. അവൾക്ക് അവനെ നോക്കാൻ എന്തോ പോലെ തോന്നി.. അവളുടെ താടിയിൽ പിടിച്ചു അവൻ അവന്റെ മുഖത്തിനു നേരെ അവളുടെ മുഖം കൊണ്ടു വന്നു.. ഈ രുദ്ര് ദേവിന്റെ മനസ്സിൽ ഒരു പെണ്ണെ ഉള്ളു.. അത് എന്റെ ഗൗരി ആണ്.. ഗൗരി ദേവ്.. എന്തിനു വേണ്ടിയും നിന്നെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാർ അല്ല.. പക്ഷെ നിനക്ക് എന്നിലേക്ക് അടുക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടായാൽ നീ എന്നെ വിട്ടു പോകുമോ.. അവൻ ചോദിക്കുന്നത് അവൾക്ക് മനസിലായില്ല.. പക്ഷെ എന്ത് വന്നാലും അവനില്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു..

അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു.. ഈ ഗൗരി ഈ അസുരന് ഉള്ളത് ആണ്.. മരണം കൊണ്ടല്ലാതെ ഒരു തിരിച്ചു പോക്ക് നിന്നിൽ നിന്നും വേണ്ട എനിക്ക് അസുര.. അഥവാ അങ്ങനെ ഒരു അകൽച്ച ഉണ്ടായാൽ അസുരൻ പോകുന്നതിനു ഒരു നിമിഷം മുന്നേ ഈ ഗൗരി വിട പറയും ഈ ഭൂമിയിൽ നിന്നും.. ആ നിമിഷം അവനും കണ്ടു അവളുടെ മിഴികളിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ പ്രണയം.. കുറച്ചു നേരം കൂടെ അവിടെ നിന്നു അവർ തിരിച്ചു ഇറങ്ങി.. ബൈക്കിൽ അവന്റെ തോളിൽ തല ചായ്ച്ചു ഇരിക്കുമ്പോൾ അവൾ അതീവ സന്തോഷത്തിൽ ആയിരുന്നു.. അവനും.. വീട്ടിൽ മടങ്ങി എത്തി രുദ്ര് മുറിയിൽ പോയതും ഗൗരി രുഗ്മിണിയെ കാണാൻ വേണ്ടി മുറിയിലേക്ക് ചെല്ലുമ്പോൾ ആണ് അവിടെ നിന്നും അടക്കി പിടിച്ച സംസാരം അവൾ കേട്ടതു..

തിരിച്ചു പോകാൻ നിന്ന അവളുടെ കാതുകളിലേക്ക് ആ വാക്കുകൾ പാഞ്ഞു എത്തി.. ദേവൻ നമ്മുടെ മകൻ അല്ല എന്ന് അവൻ അറിയുന്ന നിമിഷം ഞാൻ തകർന്നു പോകും ഏട്ട.. കരച്ചിൽ അടക്കി രുഗ്മിണി പറഞ്ഞത് കേട്ട് ഗൗരി തരിച്ചു നിന്നു പോയി.. അവളുടെ കാതുകൾക്ക് കേട്ടതു വിശ്വാസം വന്നില്ല.. അവളുടെ മനസ്സിൽ കുറച്ചു മുന്നേ രുദ്ര് പറഞ്ഞത് ഓർമ വന്നു.. നമുക്ക് അടുക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടായാൽ നീ എന്നെ വിട്ടു പോകുമോ.. അപ്പോൾ രുദ്രിന് എല്ലാം അറിയുമോ.. താൻ വളർത്തുമകൻ ആണെന്ന് അറിയുമോ.. അതാണോ ഇവരിൽ നിന്നെല്ലാം അകന്ന് നിൽക്കുന്നത്.. ഗൗരിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കടന്നു പോയി.. എങ്കിലും അവളെ കൂടുതൽ തളർത്തിയത് രുദ്ര് ഒരു അനാഥൻ ആണെന്ന് അറിഞ്ഞത് ആണ്.. ആ മനസ്സിലെ നൊമ്പരം അതായിരുന്നു.. തന്നോട് ഉള്ള പ്രണയം പറയാൻ ഉള്ള തടസ്സവും അതായിരുന്നു..……..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.