Sunday, December 22, 2024
Novel

അസുര പ്രണയം : ഭാഗം 26

നോവൽ
എഴുത്തുകാരി: ചിലങ്ക


അങ്ങനെ എൻഗേജ്മെന്റ് ദിവസം വന്നെത്തി.. മേലേടത്ത് എല്ലാം അതിന്റെ ഒരുക്കം പൂർത്തിയായി…… ബന്ധുക്കളെ കൊണ്ട് അവിടം നിറഞ്ഞു….

രാവിലെ ആയപ്പോഴേക്കും ദേവിയും ദത്തനും അങ്ങനെ എല്ലാരും ദക്ഷനെയും വീണയെയും തയ്യാർ ആക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു …. ദേവനും കുടുംബവും കൂടെ അനുവും ഉണ്ടായിരുന്നു ….

ദേവനും ദത്തനും അനുവും ദക്ഷന്റെയും വീണയുടെയും പെരുമാറ്റം ശ്രദ്ധിക്കുകയായിരുന്നു…. ഇന്നലെ വരെ അവരുടെ മുഖത്ത് ഒരു തെളിച്ചവും ഇല്ലായിരുന്നു ….. എന്നാൽ ഇന്ന് രണ്ടും പേർക്കും എന്ത് സന്തോഷം…..

എന്താ അളിയാ ഇത് ( ദേവൻ )

എനിക്ക് അറിയില്ല ദേവാ…… ദക്ഷന് ഇത്ര പെട്ടെന്ന് ചിഞ്ചുവിനെ മറക്കാനും വീണയെ തന്റെ പെണ്ണായി കാണാനും സാധിച്ചോ????

(ദത്ത )

എനിക്കും അത് തന്നെയാ സംശയം ….. ദേവിയുടെ എടുത്ത് ചോദിക്കുമ്പോൾ അവൾ ഒന്നും തുറന്ന് പറയുന്നില്ല…. ( അനു )

അല്ല ചിഞ്ചു എവിടെ?? (ദേവൻ )

അവൾ വരുന്നില്ലെന്ന് പറഞ്ഞു (അനു )

ഒന്നോർത്താൽ അത് നന്നായി ( ദത്തൻ )

പക്ഷേ എന്തോ ഒണ്ട് ….. നമ്മൾ അറിയാത്ത എന്തോ??? (ദത്തൻ )

കൊള്ളാം നിങ്ങൾ ഇവിടെ നിൽക്കുവാ വന്നേ…. ദേവി അവരെ വിളിച്ചു കൊണ്ട് ഹാളിൽ പോയി…….
അവിടെ ലക്ഷ്മിയും അവരുടെ ഹസ്ബൻഡ്, പ്രഭാകരനും സുമിത്ര മല്ലികാ അങ്ങനെ എല്ലാരും തന്നെ ഉണ്ട്………

അല്ല മോളെ വിളി ലക്ഷ്മി ( മല്ലി)

അച്ചമ്മേ വീണയെ ഞാൻ പോയി വിളിക്കാം…. (ദേവി )

ശരി എന്നാൽ മോള് പോയി വിളി….. ( മല്ലി )

അത് കേട്ടതും ദേവി മുകളിലേക്ക് ഓടി പോയി…… കുറച്ച് നേരം കഴിഞ്ഞപ്പോൾ ദേവിയുടെ കൂടെ വരുന്ന വീണയെ കണ്ട് എല്ലാരുടെയും കണ്ണുകളിൽ തിളക്കം ഉണ്ടായി……
അധിവ സുന്ദരി ആയിരുന്നു വീണ……

റെഡ് കളർ ദാവണി അതിൽ സ്റ്റോൺ വർക്ക്‌…… സിൽവർ കളർ വള അതിന് ഒത്ത മാല…… മുടി വേറെ ടൈപ്പിൽ പിന്നി മുമ്പോട്ട് ഇട്ടേക്കുന്നു…….

അവൾ താഴേക്ക് വന്നതും ലക്ഷ്മി ഓടി അവളുടെ അടുത്ത് എത്തി….. അവളുടെ കവിളിൽ തലോടി ….
എന്നിട്ട് ഒന്ന് ചിരിച്ചു……..
അവളെ പിടിച്ചു കൊണ്ട് ചെയറിൽ പിടിച്ചു ഇരുത്തി ….

അല്ലാ ദക്ഷൻ എവിടെ???? (ലക്ഷ്മി )

മുകളിൽ കാണും ഞാൻ പോയി വിളിക്കാം എന്നും പറഞ്ഞ് ദേവൻ മുകളിലേക്ക് നടന്നു……. ദത്തൻ ദേവിയെ നോക്കിയപ്പോൾ അവൾ അവനെ നോക്കി ചിരിക്കുകയായിരുന്നു….

അവൻ എന്താണ് എന്ന് പുരികം പൊക്കി കാണിച്ചു ….

അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി……
കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ വന്നു…. അവന്റെ മുഖം വല്ലാതെ ഇരുന്നു….

ദേവൻ ദക്ഷൻ എവിടെ??? ( പ്രഭാ)

അവനെ അവിടെ കാണുന്നില്ല അങ്കിൾ ( ദേവൻ )

എന്ത് ???? (ലക്ഷ്മി )

അതേ ആന്റി ഞാൻ അവിടം മുഴുവൻ നോക്കി കണ്ടില്ല…..

ഇത് എന്താ പറയുന്നേ ?? അവൻ എവിടെ പോകാനാ ….. എല്ലാരും നോക്ക് ഇവിടെ എവിടെ എങ്കിലും കാണും….. ഉറച്ച ശബ്ദത്തോടെ മല്ലിക പറഞ്ഞപ്പോൾ എല്ലാരുംഅവനെ തിരയാൻ തുടങ്ങി…….

**************************

അച്ചമ്മേ അവൻ ഇവിടെ എവിടെയും ഇല്ലാ…. ഇനി നോക്കാൻ ഒരു സ്ഥലവും ഇല്ലാ… (ദത്ത )

ലക്ഷ്മി തലയിൽ കൈ വെച്ച് അവിടെ ഇരുന്നു…… മല്ലിക അവളെ സമാധാനിപ്പിച്ചു………

മോളെ നീ വിഷമിക്കാതെ……

കണ്ടില്ലേ അമ്മേ ഞാൻ എങ്ങനെ സഹിക്കും … എന്റെ മോള്….. ലക്ഷ്മി കരയാൻ തുടങ്ങി….. എല്ലാരും വിഷമത്തിൽ അത് കണ്ടു കൊണ്ട് നിന്നു……

വീണ തല താഴ്ത്തി ഇരുന്നു……സമയം മുന്നോട്ട് പോയി…. എൻഗേജ്മെന്റ് വന്ന ബന്ധുക്കൾ എല്ലാരും പോയി തുടങ്ങി… അവസാനം മേലേടത്തെ ആൾക്കാർ മാത്രം ആയി…….

ദേവി വീണയെ സമാധാനിപ്പിക്കുന്ന പോലെ അവളെ ചുറ്റിപറ്റി നിന്നു…….

***************************

എല്ലാരും ഹാളിൽ ഇരിക്കുമ്പോൾ ആണ് പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടത്…….. ആരാണെന്ന് അറിയാൻ വേണ്ടി വെളിയിൽ ഇറങ്ങൻ ഇരുന്ന രാജൻ വാതലിന് മുമ്പിൽ നിൽക്കുന്ന ആൾക്കാരെ കണ്ടു ഞെട്ടി…..

ദക്ഷൻ മോനേ……….

അയാളുടെ വിളി കേട്ട് എല്ലാരും അവിടേക്ക് നോക്കി…… അവിടുത്തെ കാഴ്ച്ച കണ്ട് എല്ലാരും അതിശയിച്ചു…..

ദക്ഷൻ കൂടെ ചിഞ്ചുവും …….

അവർ രണ്ടും അകത്തേക്ക് കേറി….. അപ്പോഴാണ് അവരെ ശരിക്കും കാണുന്നത് …….
രണ്ട് പേരുടെയും കഴുത്തിൽ പൂ മാല…. അവളുടെ നെറ്റിയിൽ സിന്ദൂരം….. എല്ലാരും ഒന്നും മനസ്സിലാകാതെ ദക്ഷനെ നോക്കി..

അച്ചമ്മേ എന്റെയും ചിഞ്ചുവിന്റെയും കല്യാണം കഴിഞ്ഞു…
ദക്ഷന്റെ വാക്കുകൾ ഒരു ഇടുത്തി പോലെ എല്ലാരുടെയും കാതിൽ പതിച്ചു…..

ലക്ഷ്മി ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വന്നു….

അവന്റെ കവിളിൽ അവരുടെ കൈ പതിഞ്ഞു…… എന്നിട്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു….

എന്റെ മോളുടെ ജീവിതം തകർത്തില്ലേടാ….. ലക്ഷ്മി അങ്ങനെ പറഞ്ഞതും അവൻ തല താഴ്ത്തി നിന്നു…. പെട്ടെന്ന് അവരുടെ നോട്ടം ചിഞ്ചുവിലേക്ക് ആയി…….

മേലേടത്തെ ചെറുക്കനെ വളച്ചു കെട്ടിയപ്പോൾ നിനക്ക് സമാധാനം ആയോടി അസത്തേ …. ഇതിന് ആണോ നീ ഇവിടെ ചുറ്റി പറ്റി നടന്നത് എന്നും പറഞ്ഞ് അടിക്കാനായി പോയതും ലക്ഷ്മിയുടെ കൈകൾ ആരോ തടഞ്ഞു …..

നോക്കിയപ്പോൾ ദേവി……….
ദത്തനും ബാക്കി ഉള്ളവരും എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ പരസ്പരം നോക്കി……….

എന്റെ ചിഞ്ചുവിന്റെ ദേഹത്ത് തൊട്ടാൽ നിങ്ങൾ വിവരo അറിയും അപ്പച്ചി ….. അത് ഒരു അലർച്ച ആയിരുന്നു…. ദേവി അവരുടെ കൈ തട്ടി മാറ്റി…..

ഓഹോ …. അപ്പോൾ നീയും കൂടി ഉള്ള ഒത്തുകളി ആണല്ലേ??? നീയും നിന്റെ കൂട്ട് കാരിയും കൂടി പ്ലാൻ ചെയ്ത് മേലേടത്തെ മക്കളെ എല്ലാം വശത്ത് ആക്കി അവരെ കെട്ടി അല്ലേ….

കൊള്ളാം ഇതിലും നല്ലത് തെരുവിൽ മാനം വിറ്റു നടക്കുന്ന പെണ്ണുങ്ങൾ ആടി…….

അപ്പച്ചി……….. ദത്തൻ അലറി…..

നീ അലറണ്ട ദത്താ ഞാൻ സത്യം ആണ് പറഞ്ഞത് ………..

നിങ്ങളുടെ ഒരു സത്യം ….. നിങ്ങളുടെ സത്യം പറയാൻ വേറെ ആളെ ഞാൻ കൊണ്ട് വന്നിട്ടുണ്ട്…… കാണണ്ടേ നിങ്ങൾക്ക്???

ലക്ഷ്മി എന്ത് എന്ന ഭാവത്തിൽ അവളെ നോക്കി….

നീ എന്താ ദേവി പറയുന്നേ??? ( മല്ലി )

ഒരു മിനിറ്റ് അച്ചമ്മേ…

.. സാം……. അവൾ വിളിച്ചതും അവൻ അകത്തേക്ക് കേറി….

പക്ഷേ അവൻ ഒറ്റയ്ക്ക് ആയിരുന്നില്ല സാം ഒരു വീൽ ചെയർ പിടിച്ചു കൊണ്ട് ആയിരുന്നു വന്നത് .. അതിൽ ഇരിക്കുന്ന ആളെ കണ്ട് ചിലർ ആ മുഖം ഓർത്തെടുക്കാൻ തുടങ്ങി….

ദേവി അയാളുടെ അടുത്തേക്ക് വന്നു……

ഇത് ആരെന്ന് മനസ്സിലായോ അപ്പച്ചി….. ദേവി പുച്ഛത്തോടെ അങ്ങനെ പറഞ്ഞതും ലക്ഷ്മി പേടിച്ച് അവളെ നോക്കി…….

ദത്തേട്ടന് മനസ്സിലായോ??? അവൾ ദത്തനോട് ചോദിച്ചു…..
ദത്തൻ ഓർത്ത്‌ എടുക്കാൻ ശ്രമിച്ചു…..

ഇത് … ഇത് .. അമ്മയെ … കൊല്ലാൻ… ആ ഡ്രൈവർ …….. അവന് പറഞ്ഞു മുഴുപ്പിക്കാൻ പറ്റിയില്ല . ….

അതേ ആ ഡ്രൈവർ തന്നെ……

അച്ഛനും സംശയം ഇല്ലല്ലോ അല്ലേ ??? ദേവി പ്രഭാകരനോട്‌ ചോദിച്ചു ….. ആയാലും ദത്തന്റെ ശരി വെച്ചു. ……..

അവൾ വീണ്ടും ദത്തന്റെ അടുത്തേക്ക് വന്നു…… ഞാൻ ഏട്ടനോട് അന്ന് പറഞ്ഞില്ലേ സുമിത്രമ്മ അല്ല സാവിത്രി അമ്മയെ കൊന്നത് എന്ന്……. എന്നാൽ അറിഞ്ഞോ അമ്മേ കൊന്നത് നിങ്ങളുടെ അപ്പച്ചിയാ ……..

എല്ലാരും ഞെട്ടി………

ദേവി. ……….. ദത്തൻ ദേവിയെ അടിച്ചു…………. ദേവി അവന്റെ മുഖത്ത് നോക്കിയപ്പോൾ ദേശ്യം കൊണ്ട് ചുവന്നു ഇരിക്കുകയായിരുന്നു……..

നീ എന്താടി പറന്നത് ….. അപ്പച്ചി ആണ് കൊന്നത് എന്നോ????

എന്നെ അടിക്കണോ ?? അടിച്ചോ ദേഷ്യം മാറുന്ന വരെ എന്നെ അടിച്ചോ…. പക്ഷേ ഞാൻ പറഞ്ഞത് സത്യം ആണ്..

ഇവൾ കള്ളം പറയാ … അമ്മേ……. ഞാൻ എന്തിന് സാവിത്രിയെ കൊല്ലണം……..

കാരണം അവർ നിങ്ങളുടെ സ്റ്റാറ്റസിന് പറ്റിയ സ്ത്രീ അല്ലായിരുന്നു ….. നിങ്ങൾക്ക് അവരോട് വെറുപ്പ് മാത്രo ആയിരുന്നു……. നിങ്ങളുടെ ചേട്ടനെ അവരിൽ നിന്നും അകറ്റി നിങ്ങളുടെ അപ്പച്ചിയുടെ മോളെ കൊണ്ട് അതായത് സുമിത്രയെ കൊണ്ട് കെട്ടിക്കാൻ നിങ്ങൾ ആഗ്രഹിച്ചു…….. സാം ആണ് അത് പറഞ്ഞത്……

അല്ലാ പച്ച കള്ളം ….. ചേട്ടാ ഇയാൾ കള്ളo പറയുവാ….. അവൾ അയാളുടെ അടുത്ത് വന്നു പറഞ്ഞു …
അമ്മേ ….. നോക്ക് അമ്മേ ….. അവൾ കരഞ്ഞു കൊണ്ട് മല്ലികമ്മയെ പിടിച്ചു….
എന്നാൽ അവർ ഒന്നും മിണ്ടാതെ നിന്നു……

മോനേ ദത്ത …. അപ്പച്ചി അല്ലേടാ…… പറ മോനേ…..

ഇല്ലാ അപ്പച്ചി അങ്ങനെ ചെയ്യില്ല ….. സുമിത്ര ആണ്….

മിണ്ടരുത് … ദേവി ദേഷ്യത്തിൽ പറഞ്ഞു…… നിങ്ങൾ എന്ത് അറിഞ്ഞിട്ടാ ഇവർ അല്ലെന്നും സുമിത്രമ്മ ആണ് അമ്മേ കൊന്നത് എന്നും പറയുന്നത് ………..

അന്ന് നിങ്ങൾ എന്താ കണ്ടത് അമ്മ ഈ മനുഷ്യന് പയിസ കൊടുക്കുന്നത് അല്ലേ….

അത് നിങ്ങളുടെ അപ്പച്ചി ഏൽപ്പിച്ച പയിസ ആണ് …. ഒരാൾ ഇവിടെ വരും അപ്പോൾ ഈ പയിസ കൊടുക്കണം എന്നും പറഞ്ഞ് സുമിത്രമ്മേ ഏൽപ്പിച്ചത് ഇവർ ആണ്…

എന്നും പറഞ്ഞ് ദേവി ലക്ഷ്മിക്ക് നേരെ വിരൽ ചൂണ്ടി…… തനിക്ക് ഇനി രക്ഷ ഇല്ലെന്ന് മനസ്സിലാക്കി അവർ അങ്ങനെ നിന്നു…..

ദത്തന് വിശ്വാസം വരാതെ അവളെ നോക്കി….

ഇനിയും നിങ്ങൾക്ക് വിശ്വാസം ആയില്ലേ…. സാമിന്റെ കൈയിൽ നിന്നും ആ എഗ്രിമെന്റ് മേടിച്ച് അവന് കൊടുത്തു…… അവൻ അത് വായിച്ച് ലക്ഷ്മിയെ ദേശ്യത്തോടെ നോക്കി……

കണ്ടോ ….. നിങ്ങളുടെ അപ്പച്ചി ഈ മനുഷ്യന് എഴുതി നൽകിയ വസ്ത്തുവിന്റെ എഗ്രിമെന്റ് ആണ്….. ഇനിയും വിശ്വാസം ആയില്ലേ ….. നിൽക്ക് എന്നും പറഞ്ഞ് ദേവി വീൽ ചെയറിൽ ഇരിക്കുന്ന ആളുടെ അടുത്തേക്ക് നടന്നു .. .

ഞാൻ പറഞ്ഞത് സത്യം അല്ലേ …. പറയ്…… ദേവി ചോദിച്ചപ്പോൾ അയാൾ മുഖം ഉയർത്തി ……

ലക്ഷ്മിയിൽ നോട്ടം പതിച്ച് ..പറഞ്ഞു :സത്യം………

അല്ലാ ഇയാൾ കള്ളം പറയുവാ……..

ഇവൾ പയിസ കൊടുത്ത് കള്ളം പറയിപ്പിക്കുവാ.. ഏട്ടാ…..

എന്നു പറഞ്ഞ് കൊണ്ട് പ്രഭാകരന്റെ കയിൽ കേറി പിടിച്ചതും അയാൾ അത് തട്ടി മാറ്റി അവളുടെ കവിളിൽ മാറി മാറി അടിച്ചു……. ലക്ഷ്മിയുടെ ചുണ്ടുകൾ പൊട്ടി ചോര വന്നു……..

എന്റെ സാവിത്രിയെ നീ കൊന്നില്ലേടി എന്ന് പറഞ്ഞ് വീണ്ടും അടിക്കാനായി പോയതും സുമിത്ര കൈയിൽ കേറി പിടിച്ചു………

അമ്മേ …….

ഫ…… നീ ഇനി മിണ്ടരുത് ….. സാർ ഇവളെ പിടിച്ചു കൊണ്ട് പോ……ഇവിടെ നിന്ന്…. ഇനി ഒരിക്കലും ഇവൾ ജയിലിൽ നിന്നും വിടരുത്… എന്റെ മുമ്പിൽ നീ വന്നു പോകരുത് എന്നും പറഞ്ഞ് അവർ മുഖം തിരിച്ചു…..

സാം അവരെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി…. അവർ തിരിഞ്ഞു നോക്കി…..

മോളെ വീണ………….

വീണ അറപ്പോടെ മുഖം തിരിച്ചു…….

ദത്തന്റെ മുഖം വല്ലാതെ ഇരുന്നു…… ഇത്രയും കാലം താൻ വിശ്വാസിച്ച എല്ലാം … തെറ്റ് ആയിരുന്നു….

ദത്തെട്ടാ ….. നിങ്ങൾക്ക് നേരത്തെ ഇതൊക്കെ കണ്ടു പിടിക്കാൻ പറ്റുമായിരുന്നു…. പക്ഷേ നിങ്ങൾ അത് ചെയ്തില്ല…… അതിന് പകരം സുമിത്രമ്മ ആണ് കൊന്നത് എന്ന് നിങ്ങൾ ഉറപ്പിച്ചു……

ദേവി അങ്ങനെ പറഞ്ഞപ്പോൾ ദത്തന് മറുപടി ഇല്ലായിരുന്നു.. അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി…….

ദേവി സുമിത്രയെ നോക്കി ചിരിച്ചു…. അവർ തിരിച്ചു ….

***************

തലയിൽ ഒരു സ്പർശം അനുഭവപ്പെട്ടപ്പോൾ ആണ് ദത്തന്റെ കണ്ണുകൾ തുറന്നത് …. ബെഡിൽ കിടക്കുകയായിരുന്നു അവൻ …. കണ്ണ് തുറന്നു നോക്കിയപ്പോൾ സുമിത്രാമ്മ…. അവൻ ഞെട്ടി എഴുനേറ്റ് ഇരുന്നു…..

അവർ അവന്റെ മുഖം കൈയാലെ ഉയർത്തി……

ദത്തന്റെ കണ്ണുകൾ നിറഞ്ഞു…

അമ്മയായി വേണ്ടാ മോനേ …. വേലക്കാരി ആയിട്ട് എക്കിലും ഞാൻ നിന്റെ അടുത്ത് നിന്ന് നിന്റെ കാര്യങ്ങൾ നോക്കിക്കോട്ടേ……

നിറ മിഴിയാലെ അവർ അങ്ങനെ പറഞ്ഞതും ദത്തൻ അവരെ കെട്ടിപിടിച്ചു കരഞ്ഞു….. സുമിത്രയും…..

എന്തിനാ അമ്മേ എന്നോട് ഒന്നും പറയാതെ ഇരുന്നേ…… നിറഞ്ഞു വന്നുകൊണ്ടിരുന്ന കണ്ണീർ തുടച്ചു കൊണ്ട് അവൻ ചോദിച്ചതും സുമിത്ര ദത്തനിൽ നിന്നും മാറി……

എനിക്ക് പേടി ആയിരുന്നു മോനേ….. എല്ലാം പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന പേടി അതാ ഞാൻ ….. അവർ കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു…….

അവൻ തിരിച്ചു….. ദത്തൻ സുമിത്രയുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു … ഒരു മകന്റെ ആദ്യ ചുംബനം…….

അവരെ നോക്കി പ്രഭാകരനും മല്ലികാമ്മയും ദക്ഷനും ദേവിയും എല്ലാരും ഉണ്ടായിരുന്നു …. ആ കാഴ്ച്ച കണ്ട് അവരുടെ കണ്ണുകളും നിറഞ്ഞു…. അവർ അവിടെ നിന്നും മാറി ഹാളിൽ വന്നു…..

നീ കാരണം ആണ് മോളെ … (മല്ലിക )

ഇല്ലാ അച്ചമ്മേ ഞാൻ ഒന്നും ചെയ്തില്ല ( ദേവി )

എന്നാലും എന്റെ അങ്കിൾ ഇവിടെ നേരെ ചൊവ്വേ ഒരു കല്യാണം നടക്കില്ല… കണ്ടില്ലേ ഇപ്പോൾ ദക്ഷനും അതും പറഞ്ഞ് ദേവൻ താടിക്ക് കൈ വെച്ചു….

അതിന് ആരാ കല്യാണം കഴിച്ചേ??? അല്ലേ ചിഞ്ചു ( ദക്ഷൻ )

പിന്നല്ല അവൾ ചിരിച്ചു…..

അപ്പോൾ പിന്നേ (പ്രഭാ)

അതൊക്കെ ദോ ആ നിൽക്കുന്നവളുടെ ഐഡിയ ആണ് … എന്നും പറഞ്ഞ് ദക്ഷൻ ദേവിയെ ചൂണ്ടി പറഞ്ഞു…..

എല്ലാരും നോക്കിയപ്പോൾ കള്ള ചിരിയോടെ നിൽക്കുന്ന ദേവിയെ ആണ് കണ്ടത് …. അത് കണ്ടതും എല്ലാരിലും ചിരി ഉണ്ടാക്കി….

**********************************

1 വർഷത്തിന് ശേഷം ♥️

********************************

ദേവി……. ദത്തന്റെ അലറക്കം കേട്ട് ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്ന എല്ലാരുടെയും നോട്ടം ദത്തനിലേക്കും അവൻ നോക്കുന്ന ഭാഗത്തോട്ടും ആയിരുന്നു…. അവിടെ ദേവി പേടിച്ച് സുമിത്രയുടെ സാരിയുടെ മറവിൽ പാത്ത് നിന്നു……

സുമിത്രയ്ക്ക് അത് കണ്ട് ചിരിയും അതോടൊപ്പം ദത്തനെ കണ്ടപ്പോൾ ചെറിയ ഭയവും ഉണ്ടായി……
ദത്തൻ അവരുടെ അടുത്തേക്ക് വന്നു പുറകിലായി നിൽക്കുന്ന ദേവിയുടെ കയ്യിൽ പിടിത്തം ഇട്ടു…….

മോനേ അവളെ ഒന്നും പറയല്ലേ……. സുമിത്ര ദത്തനോട് പറഞ്ഞു….

അമ്മയാ ഇവളെ വഷളാക്കുന്നത്…… ഇങ്ങോട്ട് വാടി എന്നും പറഞ്ഞ് ദത്തൻ അവളെ വലിച്ചു കൊണ്ട് നടന്നു….

എന്നെ വിട് ഉമ്മച്ചാ…. എനിക്ക് വേദനിക്കുന്നു കേട്ടോ….. അവൾ കൊഞ്ചി പറഞ്ഞു….. എന്നാൽ അവൻ അതൊന്നും ശ്രദ്ധിക്കാതെ അവളെ പിടിച്ച് ഒരു കസ്സേരയിൽ പിടിച്ച് ഇരുത്തി…. അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കിയതും ഒരു കള്ള ചിരിയോടെ അവൻ അവളുടെ എടുത്ത് മുട്ട് കുത്തി ഇരുന്നു…..
എന്നിട്ട് ഉന്തിയിരിക്കുന്ന അവളുടെ വയറ്റിലെ സാരി തലപ്പ് മാറ്റി വയറ്റിൽ മെല്ലേ മുത്തി…….
ദേവി അവന്റെ തലയിൽ ഒരു കൊട്ട് വെച്ച് കൊടുത്തിട്ട് ചുറ്റും നോക്കി……

എന്താടി പെണ്ണേ…….

നിങ്ങൾക്ക് നാണം ഇല്ലേ അസുര ഉമ്മ വെയ്ക്കാൻ ശേ… ആരെക്കിലും കണ്ടോ ആവോ????

അതിന് നിനക്ക് എന്താ എന്റെ മക്കളേ അല്ലേ ഉമ്മ വെച്ചേ എന്നും പറഞ്ഞ് ദത്തൻ അവളുടെ വയറ്റിൽ കൈ വെച്ചതും അവന്റെ കൈയിൽ കുഞ്ഞു ചവിട്ട് കിട്ടി….

ദേവി….മോള് ചവിട്ടിയടി……….അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു….

അയ്യാ എന്റെ മോനാ ചവിട്ടിയേ…….. അവൾ വയറ്റിൽ തടകി കൊണ്ട് പറഞ്ഞു…..

അല്ല മോള്…

മോൻ….

മോൾ….

അങ്ങനെ രണ്ടും കൂടി അടിയായി …. അവസാനം രണ്ടു പേരുടെയും ചെവിയിൽ പിടിത്തം വീണു….. നോക്കിയപ്പോൾ അച്ഛമ്മ……..

ശോ അച്ചമ്മേ എന്റെ ചെവി….. ദേവി വിളിച്ചു കൂവാൻ തുടങ്ങി…. ദത്തൻ അത് കണ്ട് ചിരിച്ചതും അവന്റെ ചെവിയിൽ ഉള്ള പിടിത്തം മുറുകി……

ഇവിടെ രണ്ട് കല്യാണങ്ങൾ നടക്കുമ്പോൾ നിങ്ങൾ രണ്ടെണ്ണം അടിയിടുവാ അല്ലേ???? കപട ദേഷ്യത്തോടെ മല്ലിക ചോദിച്ചു…

അത് അച്ചമ്മേ ദ ഇവളെ നോക്കിയേ വല്യ വയറും വെച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാ….. എന്റെ മക്കൾക്ക് എന്തെക്കിലും പറ്റിയാലോ??? കഴിഞ്ഞ ചെക്കപ്പിന് ഡോക്ടർ പറഞ്ഞതാ ശ്രദ്ധിക്കണം എന്ന് …. ആ ഇവളാ കാള കയർ പൊട്ടിച്ച പോലെ നടക്കുന്നത്…….

കാള തന്റെ… എന്നെ കൊണ്ട് ഒന്നുo പറയിപ്പിക്കരുത് … കേട്ടോ അച്ചമ്മേ എന്റെ രണ്ട് ചേട്ടന്മരുടെ കല്യാണം അല്ലേ.ഇന്ന് ….അപ്പോൾ ഞാൻ അല്ലേ ഇതിന് മുമ്പിൽ നിന്ന് എല്ലാം നോക്കേണ്ടത് ……

പിന്നെ എന്റെ വയറ്റിൽ ഉള്ളത് ഈ അസുരന്റെ വിത്തുക്കൾ അല്ലേ….. അത് കൊണ്ട് എന്റെ മക്കൾക്ക് ഒന്നും പറ്റില്ല… അല്ലേ മക്കളെ അവൾ വയറ്റിൽ കൈ വെച്ച് പറയുന്നത് കേട്ട് മല്ലികയും ദത്തനും ചിരിച്ചു………………

വല്ലതും മനസ്സിലായോ മക്കളെ …. ഇന്ന് ദക്ഷന്റെയും ദേവന്റെയും കല്യാണം ആണ്….

ദക്ഷൻ weds ചിഞ്ചു

ദേവൻ weds അനു

രണ്ട് പേരുടെയും കല്യാണം ഒരുമിച്ചു നടത്താൻ തീരുമാനിച്ചു…….. ദക്ഷന്റെ കല്യാണം വീട്ടിൽ നടത്താൻ അച്ഛമ്മ സമ്മതം കൊടുത്തായിരുന്നു … പക്ഷേ ദേവന്റെയും അനുവിന്റെയും കല്യാണം നടത്താൻ അവളുടെ വീട്ടുകാർ സമ്മതിച്ചില്ല…

അന്ന് ഒരു ദിവസം ദേവൻ , ദത്തൻ, ദക്ഷൻ ഈ മൂന്ന് എണ്ണവും കൂടി അനുവിന്റെ വീട്ടിൽ പോയി …. സംഭവം പെണ്ണുകാണാൽ 😉

പോകുന്നതിന് മുമ്പ് ദേവി പറഞ്ഞതാ മൂന്ന് പേരും കൂടി പോവല്ലേ 3G പോകുമെന്ന് ….. കേട്ടില്ല ….. അവിടെ എത്തി അവളുടെ അച്ഛന്റെ എടുത്ത് പെണ്ണ് ചോദിച്ചതും നല്ല അന്തസ്സായിട്ട് സ്ഥിരമായി ജോലിയും കൂലിയും ഇല്ലാത്തവന് ( അവൻ ഗസ്റ്റ്‌ സാർ അല്ലേ ) പെണ്ണിനേ കൊടുക്കില്ലന്ന് പറഞ്ഞു…….

അത് കേട്ടതും ദേവൻ മുണ്ട് മടക്കി അനുവിന്റെ കയ്യിൽ കേറി പിടിച്ചു….. അവൾ എന്ത് എന്ന ഭാവത്തിൽ അവനെ നോക്കി….ദത്തനും ദക്ഷനും ഇതൊക്കെ എന്ത് എന്ന മട്ടിലും …..

വാ അനു ഇവർ ആരും എനിക്ക് പ്രശ്നം അല്ല…. നീ എന്റെ കൂടെ ഇപ്പോൾ ഈ നിമിഷം ഇറങ്ങി വരണം…………. നിന്നെ പൊന്നു പോലെ ഞാൻ നോക്കും എന്ന് ഒറ്റ കാച്ച്………….

അനു അവന്റെ കയിൽ ഒരു പിച്ചു വെച്ച് കൊടുത്ത് അവന്റെ കൈയിൽ തട്ടി മാറ്റി….

അയ്യോടാ മോനേ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി…… ഞാൻ എനിക്ക് കിട്ടാനുള്ള സ്ത്രിധനം മേടിച്ച് എന്റെ അപ്പായെ കടക്കാരൻ ആക്കിയിട്ടേ എനിക്ക് സമാധാനം ആകൂ………

അവളുടെ പറച്ചിൽ കേട്ട് എല്ലാരും വണ്ടർ അടിച്ചു നിന്നും…..

അവസാനം ദേവന്റെ മാസ്റ്റർ പിസ് ഐറ്റം എടുത്തു …. അനുവിന്റെ അച്ഛന്റെ കാലിൽ വീണു കരഞ്ഞു ……. കരഞ്ഞത് അല്ലാ കേട്ടോ ദേവന്റെ ആക്ടിങ് …. ..

അവസാനം അവളുടെ ലോല ഹൃദയനായ അച്ഛൻ വീണു അവളെ കെട്ടിച്ചു കൊടുക്കാം എന്ന് സമ്മതിച്ചു….

അപ്പോൾ ഫ്ലാഷ് ബാക്ക് കഴിഞ്ഞു…..

*********************—**********

മണ്ടപത്തിൽ ദക്ഷനും ദേവനും ഇരുന്നു…. കല്യാണ വരന്മാരുടെ മുഖത്ത് കല്യാണം കഴിക്കുമ്പോൾ ഉള്ള ഒരു അക്കലാപ്പും ചമ്മലും സ്നേഹിച്ച പെണ്ണിനേ സ്വന്തം ആക്കാൻ പോകുന്നു എന്നുള്ള ആകാoശയും നിറഞ്ഞു നിന്നും…………

അവരുടെ അടുത്തായി മല്ലികാമ്മ, രാജനും ഗിരിജയും സുമിത്രയും പ്രഭാകരനും ചിഞ്ചുവിന്റെ അച്ഛനും അമ്മയും , അനുവിന്റെ അച്ഛനും അമ്മയും….

കൂടാതെ വീണയും കിരണും അവന്റെ അച്ഛനും …….

ലക്ഷ്മി പാപി ആണെന്ന് വെച്ച് വീണ മേലേടത്തെ ആകാതെയോ അവളോട് ഉള്ള സ്നേഹവും കരുതലും ഇല്ലാതെ ആകുകയോ ഇല്ലാ…..

ദേവിയുടെ കൂടെ വീണയും ആണ് പെങ്ങളുടെ സ്ഥാനത്ത് നിന്ന് ഈ കല്യാണത്തിന് മുമ്പിൽ നിൽക്കുന്നത്….

കിരണിന്റെയും വീണയുടെയും നിച്ഛയം കഴിഞ്ഞു…. അവർ ഇപ്പോൾ പ്രണയവും അടിയും വഴക്കും ഒക്കെ ആയി ജീവിതം ആസ്വദിക്കുവാ……..

അവളുടെ പഠിപ്പ് കഴിഞ്ഞ് അടുത്ത വർഷമേ ഉള്ളു കല്യാണം …. എന്നാലും അവർക്ക് ലൈസൻസ് കിട്ടിയത് കൊണ്ട് ഇച്ചിരി കുരുത്ത കേട് ഇല്ലാതെ ഇല്ലാ….

അത് കൊണ്ട് ദത്തന്റെയും ദക്ഷന്റെയും ഒരു കണ്ണല്ലാ (2+2) 4 കണ്ണ് അവൾക്ക് ചുറ്റും ഉണ്ട് 🙈

***********************

താഴെ നിന്ന ദത്തനെയും ദേവിയെയും സുമിത്രയും എല്ലാരും മണ്ടപത്തിന് അടുത്ത് വരാൻ പറഞ്ഞു… ദേവൻ ദേവിയെ നോക്കി കണ്ണുരുട്ടി …. ഒരേ ഒരു ചേട്ടന്റെ കല്യാണത്തിന് മാറി നിൽക്കുക ബ്ലഡി ഫൂൾ ….

ദത്തൻ ദേവിയുടെ കൈയിൽ പിടിച്ച് മെല്ലേ പടികൾ കേറി ….. അത് കണ്ട് എല്ലാരും ചിരിച്ചു…

അല്ലാ അമ്മേ അവൾക്ക് ആണോ വയറ്റിൽ അതോ അളിയനോ ????
ദത്തന്റെ നടത്ത കണ്ട് ദേവന്റെ വക കമന്റ്‌ ….. അത് കേട്ട് എല്ലാരും ചിരിച്ചു….

ദേവിയും ദത്തനും മുഖം വീർപ്പിച്ച് അവരെ നോക്കി……

കള്ള പന്നി മിണ്ടാതെ ഇരുന്നോ അല്ലെങ്കിൽ മേലേടത്തെ ദത്തൻ എന്ന എന്റെ ചേട്ടൻ നിന്റെ ഫസ്റ്റ് നൈറ്റ്‌ കൊളം ആക്കി തരും ജാഗ്രതെ……

ദക്ഷൻ ദേവന്റെ ചെവിയിൽ അങ്ങനെ പറഞ്ഞതും ദേവൻ ചിരി പെട്ടെന്ന് നിർത്തി…….

ഏയ്യ് ചുമ്മാ…..

സത്യം……..

ദേവൻ ദത്തനെ നോക്കി ഒരു ചിരി പാസ്സ് ആക്കി…………..പൂജാരി എല്ലാം കല്യാണത്തിന് വേണ്ടുന്നത് തയ്യാർ ആക്കി…..

ഇനി കുട്ടികളെ വിളിക്കാം….. ( പൂജാരി )

അങ്ങനെ കുട്ടി പടകളും മുതിർന്ന അമ്മ മാരും ചേർന്ന് ചിഞ്ചുവിനെയും അനുവിനെയും വിളിക്കാനായി പോയി…..
ദക്ഷനും ദേവനും ക്ഷമ നശിച്ച് അവിടെക്ക് നോക്കി ഇരുന്നു…..അവരുടെ ആക്രാന്തം കണ്ട് അവിടെ ഉള്ളവർ ചിരിച്ചു…..

കുറച്ച് നിമിഷങ്ങൾക്കകം താലപൊലി യുടെ കൂടെ രണ്ട് പേരും വരുന്നത് കണ്ട് എല്ലാരുടെയും മുഖം പ്രകാശിച്ചു…..

കല്യാണസാരിയിലും ആഭരണങ്ങളാലും അവർ രണ്ടും സൂര്യനെ പോലെ ശോഭിച്ചു……… മുല്ല പൂക്കൾ കൊണ്ട് മുടി ഭംഗി ആയി കെട്ടിയേക്കുന്നു…..

സാരിക്ക് പറ്റിയ പൊട്ടും അതേ കളർ സ്റ്റോൺ വർക്ക്‌ ജിമിക്കി കമ്മലും സ്വർണ വളകൾക്കിടയിൽ അതേ കളർ സ്റ്റോൺ വർക്ക്‌ വളകൾ……….

ദക്ഷനും ദേവനും അവിടെ ബിരിയാണി കഴിക്കാൻ പോണ സന്തോഷത്തിലും…….

പെട്ടന്ന് സോങ് പ്ലേ ആയി…….

ചിഞ്ചുവും അനുവും ഡാൻസ് കളിക്കാൻ വേണ്ടി റെഡിയായി…..എല്ലാരും ആകാംഷയോടെ അത് കണ്ടു കൊണ്ട് നിന്നു…

🎵മലയൂരു കണമേ മനസ്സ് കാട്ട് പൂട്ടാമെ🎵
🎵ഉന്നെ പോലെ യാരും ഇല്ലാ മാമ്മാ….. 🎵
🎵തൻജാവുരു രാസാത്തെ ധാരളമ്മാ മനസ്സ്🎵 🎵 കുളേ യെവനും ഇല്ലാ മാമ്മാ….. (എനിക്ക് 🎵 അറിയില്ല കറക്റ്റ് ആയിട്ട് uhichonam 🙈)🎵

രണ്ടു പേരും ഒപ്പത്തിന് ഒപ്പം കളിച്ചു…. അവസാനo സോങ് നിന്നു…. ചിഞ്ചുവിനെയും അനുവിനെയും പിടിച്ചു കൊണ്ട് മണ്ടപത്തിൽ അവരവരുടെ ചെറുക്കന്മാരുടെ കൂടെ ഇരുത്തി……

****************************

എന്ത് പറ്റി ദേവി ഇങ്ങനെ സങ്കടപ്പെട്ടു ഇരിക്കുന്നേ???? (ദത്തൻ )

പിന്നെ എങ്ങനെ സങ്കടപ്പെടാതെ ഇരിക്കും ….എങ്ങനെ നടക്കേണ്ട കല്യാണം ആയിരുന്നു എന്റെ….. നമ്മളുടെ കല്യാണം ഇങ്ങനെ നടന്നായിരുന്നു എങ്കിൽ ഞാൻ അവളുമാർക്ക് പകരo ഡിസ്കോ ഡാൻസ് കളിച്ചേനെ അറിയോ???? അവളുടെ പറച്ചിൽ കേട്ട് ദത്തൻ ചിരിച്ചു……

എന്റെ മോളെ നമ്മളുടെ വാവകൾ വന്നോട്ടെ …. എന്നിട്ടും നമ്മൾക്ക് ഒന്നും കൂടി കെട്ടാം ….. എന്താ പോരേ……

ശരിക്കും……..

ഓഓഓ ശരിക്കും…

പിങ്കി പ്രോമിസ്……

അവളുടെ അമ്മുമ്മേടെ പ്രോമിസ് … താലി കേട്ടാറായി അവിടെ പോയി നിൽക്കടി…..
ദത്തൻ കുറച്ച് ഉറക്കെ പറഞ്ഞപ്പോൾ ദേവി പുറുപുറുത്തോണ്ട് ദേവന്റെ അടുത്തേ ക്ക് പോയി….

സുമിത്ര ദത്തനെ നോക്കി കണ്ണുരുട്ടി…. അവൻ ഒരു ചിരി പാസ്സ് ആക്കി….

**********

അങ്ങനെ ദക്ഷൻ ചിഞ്ചുവിന്റെ കഴുത്തിലും ദേവൻ അനുവിന്റെ കഴുത്തിലും താലി കെട്ടി……..
നെറുകയിൽ സിന്ദൂരവും ഇട്ടു… ഇരു ജോഡികളും പരസ്പരം പൂ മാല അണിഞ്ഞു……..
ദേവൻ കിട്ടിയ ഗ്യപ്പിൽ അനുവിന്റെ കവിളിൽ ഉമ്മ വെച്ചു … അനു ചൂളി പോയി……

അളിയോ പയ്യേ തിന്നാൽ പനയും തിന്നാം….. കുട്ടത്തിൽ ഉള്ള ഒരാൾ പറഞ്ഞു…..

ദക്ഷൻ പിന്നെ അതിന് നിന്നില്ല…. കമെന്റ് പേടിച്ചു തന്നെ… പക്ഷേ നമ്മളുടെ ചിഞ്ചു വിട്ടില്ല … അവൾ അവന്റെ കവിളിൽ അടാറു കടി വെച്ചു കൊടുത്തു….

അയ്യോ………അവൻ അലറി…

ചുറ്റും ഉള്ളവർ അവനെ കളിയാക്കി ചിരിച്ചു……..

അങ്ങനെ കല്യാണം കഴിഞ്ഞു…….

ഇനി ഫോട്ടോ ഷൂട്ട്‌………

ജോടികൾ മാറി മാറി ഉള്ള പോസ്സിൽ ഫോട്ടോ എടുത്തു….. പിന്നെ വീട്ടുകാരുടെ കൂടെ….. പിന്നെ ആണുങ്ങളെ എല്ലാം മാറ്റി നിർത്തി ചിഞ്ചുവും അനുവും ദേവിയും കൂടി നിന്ന് തിരിഞ്ഞു മറിഞ്ഞു… ഉമ്മ വെച്ചും… കെട്ടി പ്പിച്ചു…. ഫോട്ടോ എടുത്ത് വെറുപ്പിച്ചു….. അവരുടെ കണവന്മാർ വാ തുറന്നു നിന്നു.. അവസാനo ക്യാമറമാൻ കാല് പിടിച്ചു മതി എന്ന് പറഞ്ഞപ്പോൾ മൂന്ന് എണ്ണവും ഫോട്ടോ എടുപ്പ് നിർത്തി……

അവസാനം എല്ലാവരും നിന്ന് കൊണ്ട് ഉള്ള ഫാമിലി ക്ലിക്ക്…..

ദത്തന്റെ ഒരു കൈ ദേവിയുടെ തോളിലും മറ്റേ കൈ അവന്റെ അമ്മയുടെ തോളിലും പിടിച്ച് അവരെ തന്നോട് ചേർത്ത് നിർത്തി…. ഒരിക്കലും കൈ വിടില്ല എന്ന ഉറപ്പോടെ…..

എല്ലാരും ഇങ്ങോട്ട് നോക്കി ഒന്ന് ചിരിച്ചേ…. ക്യാമറക്കാരൻ പറയുന്നത് കേട്ട് എല്ലാരും അവിടേക്ക് നോക്കി ചിരിച്ചു….
ഒരിക്കലും നിലയ്ക്കാത്ത പുഞ്ചിരി….

**********ശുഭം ************

അങ്ങനെ അസുര പ്രണയം അവസാനിച്ചു എന്ന് പറയുന്നില്ല…. അങ്ങനെ പറയുമ്പോൾ ഒരു സങ്കടം…..

തുടക്കം മുതൽ അവസാനം വരെ അസുര പ്രണയത്തെ ഇഷ്ട്ടപ്പെട്ടു കൂടെ നിന്ന എന്റെ ചേച്ചി ചേട്ടൻ അനിയൻ അനിയത്തി അങ്ങനെ എല്ലാവരോടും ഒരുപാട് സ്നേഹം♥️.
സ്റ്റോറി കാണാഞ്ഞിട്ട് കമന്റ്‌ ബോക്സിലും ഇൻബോക്സിലും വന്നു തിരക്കുന്ന കൂട്ട് കാർക്ക് സ്പെഷ്യൽ താങ്ക്സ്… കാരണം നല്ല മടിച്ചി ആയ എന്നെ നിങ്ങൾ ഒക്കെ വന്നു തിരക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് പോസ്റ്റാൻ ഒരു ഇത് കിട്ടുന്നത്……

വല്ല്യ ട്വിസ്റ്റ്‌ ഒന്നും ഇതിൽ ഇല്ലാ എന്നറിയാം…. അങ്ങനെ ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം……

ഇനി വെയ്റ്റിംഗ് വേണ്ടാ…..

ഇനി പിശുക്ക് കാണിക്കാതെ അഭിപ്രായം പറയണം പ്ലീസ്…….

അപ്പോൾ റ്റാറ്റാ…. ♥️

ചിലങ്ക ♥️

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17

അസുര പ്രണയം : ഭാഗം 18

അസുര പ്രണയം : ഭാഗം 19

അസുര പ്രണയം : ഭാഗം 20

അസുര പ്രണയം : ഭാഗം 21

അസുര പ്രണയം : ഭാഗം 22

അസുര പ്രണയം : ഭാഗം 23

അസുര പ്രണയം : ഭാഗം 24

അസുര പ്രണയം : ഭാഗം 25