Wednesday, January 22, 2025
Novel

അസുര പ്രണയം : ഭാഗം 21

നോവൽ
എഴുത്തുകാരി: ചിലങ്ക


സണ്ണി വെയിൻ and പെണ്ണ് —ദക്ഷൻ ആൻഡ് ചിഞ്ചു

ശ്രീനിഷ് ആൻഡ് പെണ്ണ് —ദേവൻ ആൻഡ് അനു….. )

മേലേടത്ത് കോഴികൾ എല്ലാം കൂട്ടിൽ കേറി….. എല്ലാരും നാളത്തെ ഉത്സവത്തിന് വേണ്ടി ഉള്ള ഒരുക്കങ്ങൾ ചെയ്യുന്ന തിരക്ക് എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ആയി ഹാളിൽ ടേബിളിൽ ഒത്ത് കൂടി ….

പൂവൻ കോഴികൾ എല്ലാം ഒരു സൈഡിൽ (ദത്തൻ , ദേവൻ, ദക്ഷൻ )…..
പിടകോഴികൾ എല്ലാം ഓപ്പോസിറ്റ് സൈഡിൽ.
( ദേവി, അനു, ചിഞ്ചു )
കഴിക്കുന്നതിന്റെ ഇടയിലും അവർ പരസ്പരം കണ്ണുകൾ തമ്മിൽ കഥ പറയുന്നു….

🎵കണ്ണു കണ്ണു തമ്മിൽ തമ്മിൽ….. 🎵
🎵കഥകൾ കൈ മാറും അനുരാഗമേ…. 🎵

കണ്ണുകൾ മാത്രം അല്ലാ അവരുടെ കാലുകളും തമ്മിൽ കൈ മാറുന്നുണ്ട്… പക്ഷേ ദത്തന്റെ കാലുകൾ അനുവിന് ആണ് ദേവി ആണെന്ന് വിചാരിച്ചു കൈ മാറുന്നത്……

ദക്ഷന്റെ കാല് കഥ കൈ മാറുന്നത് ദേവിയുടെ കാലിലും… ദേവന്റെ കാലുകൾ കഥ പറയുന്നത് ചിഞ്ചു വിന്റെ കാലിലും….

മൊത്തത്തിൽ സീൻ കോൺട്രാ….. എല്ലാരും കഴിച്ചു കഴിഞ്ഞപ്പോൾ നേരത്തെ പറഞ്ഞ കാര്യം മുഖം കൊണ്ട് കഥകളി കാണിച്ച് അവരവരുടെ കിളികളെ ഒന്നും കൂടി ഓർമ്മിപ്പിക്കാൻ ലവൻമാർ മറന്നില്ല………. ലവളുമാർ ഞാൻ ഏറ്റു എന്ന മട്ടിലും…..
—-/////——–
എല്ലാരും ഉറക്കത്തിലേക്ക് വീണു….. ദത്തനും ദേവനും ദക്ഷന്റെ മുറിയിൽ ഒരുമിച്ചു കിടന്നു… ദേവി , അനു, ചിഞ്ചു മൂന്നും അവളുടെ റൂമിലും കിടന്നു…….

കോഴി 🐤1

രാത്രി 11 :20 ദത്തൻ ബെഡിൽ നിന്നും എണീറ്റു………… ഇപ്പോൾ വിചാരിക്കും കല്യാണം കഴിഞ്ഞാലും ഇവന് എന്തോന്ന് ആക്രാന്തം എന്ന്?? 🙈🙈

അവൻ മെല്ലേ ബാക്കി രണ്ടെണ്ണം അറിയാതെ മെല്ലേ ബെഡിൽ നിന്നും എണിറ്റു….. ദേവിയുടെ റൂമിലേക്ക് പോയി…. അവിടെ ജന്നലിലെ ഡോർ തുറന്ന് അവിടെ നോക്കി…

മൂന്ന് എണ്ണം നിരപ്പേ കിടക്കുന്നു…. ഇതിൽ ഏതാ തന്റെ പ്രിയതമാ…. ദത്തൻ ഒരുപാട് ആലോചിച്ച ശേഷം അവളെ വിളിക്കാൻ തുടങ്ങി…..ശു……….മെല്ലേ……

ദേവി………… ദേവി………… അവൻ മെല്ലേ വിളിച്ചു….. ദേവി അത് കേൾക്കേണ്ട താമസം അവിടെ നിന്നും എഴുനേറ്റ് മുറി വിട്ട് ഇറങ്ങി………..

അവളെ കണ്ടതും ആഹാരം കണ്ടിട്ടില്ലാത്ത പൂച്ചയുടെ കൂട്ട് അവളെ പോയി കെട്ടിപിടിച്ച് നിന്നു…..

ദേവി അവനെ തെള്ളി മാറ്റി… .. അവിടെ ചുററും നോക്കി….. എന്നിട്ട് അവനെ വിളിച്ചു കൊണ്ട് ഗാർഡാനിലോട്ട് നടന്നു…..

കോഴി 🐤2

ദേവൻ ഞെട്ടി ഉണർന്നു… ഈശ്വര എന്റെ സ്വപ്നം എല്ലാം … അവൻ പെട്ടെന്ന് ഫോണിൽ സമയം നോക്കി 11:24….ശോ ഇത്ര ആയുള്ളോ…. ഇനി 6 മിനിറ്റ് ഉണ്ട്…. ഞാൻ വല്ലാണ്ട് പേടിച്ചു …… അവൻ വീണ്ടും ഒന്ന് കിടന്നു……

ഇതേ സമയം നമ്മളുടെ ദക്ഷൻ ഒളികണ്ണിട്ട് ചുറ്റും നോക്കി….. കൂടെ ഒള്ള ഒന്നിനെ കണ്ടില്ല…… നോക്കിയപ്പോൾ ദത്തൻ …..

ബാത്‌റൂമിൽ പോയതാകും എന്ന് വിചാരിച്ച് ദക്ഷൻ മെല്ലേ ദേവനെ ഉണർത്താതെ അവിടെ നിന്നും എഴുനേറ്റ് ചിഞ്ചു കിടക്കുന്ന ഇടാം ലക്ഷ്യം ആക്കി പമ്മി പമ്മി നടന്നു….

ഇതേ സമയം ചിഞ്ചു കുർക്കo വലിച്ചു നല്ല ഉറക്കത്തിലും…. അവൻ അവളുടെ റൂമിൽ നോക്കിയപ്പോൾ ഡോർ തുറന്നു കിടക്കുകയായിരുന്നു…

അവൻ മെല്ലേ അവിടേക്ക് കേറി… നോക്കിയപ്പോൾ 2എണ്ണം ഉണ്ട്… ഇതിൽ ഏത് …???

അവൻ രണ്ടിനെയും മാറി മാറി നോക്കി… ഒന്ന് പുതപ്പ് കൊണ്ട് മൂടി കിടക്കുന്നു… മറ്റേത് വാ തുറന്ന് കിടക്കുന്നു…

അതിന്റെ എടുത്ത് മുഖം കൊണ്ട് വന്നപ്പോൾ ചിഞ്ചു ആണെന്ന് അവന് മനസ്സിലായി…. അവൻ അവളെ മെല്ലേ തട്ടി വിളിച്ചു….

അയ്യോ പൂതം ….. പൂതം ….അവൾ കരയാൻ പോയപ്പോഴേക്കും ദക്ഷൻ അവളുടെ വാ തപ്പി ….

എടി കോപ്പേ ഇത് ഞാനാ…. ദക്ഷൻ……

അവൾ അവന്റെ കൈ തട്ടി മാറ്റി….

നിങ്ങൾ എന്താ മനുഷ്യ…. പോ …

ഡി നിന്നോട് ഞാൻ പറഞ്ഞതല്ലേ….. രാത്രി വരണം എന്ന്….

ഓ ഞാൻ മറന്ന് പോയി…..

ഒറ്റ അടി…. വാ ഇങ്ങോട്ട്… അവൻ അവളുടെ കയിൽ പിടിച്ചു വലിച്ചു……

അല്ല… ഇവിടെ ഒരാളുടെ കുറവ്‌ ഉണ്ടല്ലോ????

അത് ബാത്ത്റൂമിൽ കാണും നീ വാ പെണ്ണേ…… എന്നും പറഞ്ഞു കൊണ്ട് ദക്ഷൻ ഗാർഡനിലേക്ക് അവളെയും കൂട്ടിക്കൊണ്ട് പോയി……

കോഴി🐤3

ഇയാൾ ഇത് എവിടെ പോയി കിടക്ക… സമയം എത്രയായി എന്നും പറഞ്ഞു അനു മൂടി പുതച്ചു കിടന്ന പുതപ്പ് എടുത്ത് മാറ്റി ക്ലോക്കിൽ നോക്കി.. 11:29….ഈശ്വര ഇയാൾക്ക് ഒരു കൃത്യനിഷ്ട്ട ഇല്ല… അനു ബെഡിൽ നിന്നും എണിറ്റു…

അല്ല ബാക്കി 2ഉം എവിടെ പോയി….

ആ ഇവിടെ എവിടേലും കാണും… എന്നും പറഞ്ഞ് അവൾ ദേവനെ ലക്ഷ്യം ആക്കി നടന്നു…..

അവൾ ചെല്ലുമ്പോൾ പോത്ത് പോലെ കിടക്കുന്ന ദേവനെ ആണ് കണ്ടത്….. അവൾ പല്ല് തിരുമ്മി കൊണ്ട് അവന്റെ എടുത്ത് നിന്നു….

ദേവേട്ടാ……

മ്മ്മ്…..

എടോ……..

എന്റെ അമ്മേ ഞാൻ ഒന്ന് കിടക്കട്ടെ….. ഒന്ന് പോയേ…അവൻ ഉറക്കപ്പിച്ച പറഞ്ഞതും അനു അവന്റെ പുറത്ത് ഒറ്റ അടി വെച്ച് കൊടുത്തു….

എന്റെ അമ്മച്ചി……..

നിയോ നീ എന്താടി ഇവിടെ……??അവൻ പുറം തടകിക്കൊണ്ട് പറഞ്ഞു…..

ദാണ്ടെ… 11 30 വരാന്ന് പറഞ്ഞിട്ട്…. ഇവിടെ സുഖിച്ചു കിടക്കുവാ അല്ലേ???

ഓഹ് സോറി മോളേ ഞാൻ ഉറങ്ങി പോയി….

ഉവ്വാ…. ഇങ്ങോട്ട് വാ മനുഷ്യ…. അവൾ അവനെ വിളിച്ചു കൊണ്ട് വെളിയിലേക്ക് പോയി…

—-///// ////———-

ഗാർഡൻ…..

ദത്തനും ദേവിയും മാവിന്റെ പുറകിൽ ഇരുന്നു ജബ ജബ🙈🙈….. കാണിക്കുന്നു…. (ജബ ജബ മീൻസ് ഫ്രഞ്ച് കിസ്സ് 🤦‍♂️🤦‍♂️) ഒരു ബുഷ് ചെടികളുടെ പുറകിൽ ദക്ഷന്റെ മടിയിൽ ഇരുന്ന് ചിഞ്ചുവുo ജബ ജബ 🙈🙈🙈……

ദേവനും അനുവിനും ചുറ്റും നോക്കിയിട്ട് സ്ഥലം കണ്ടില്ല … അവസാനം വേറൊരു ബുഷിന്റെ അടുത്തേക്ക് നടന്നു … അവിടെ ഇരുന്നു…

(ബുഷ് ചെടി കൊണ്ട് ഓരോ ഓരോ ഉപകാരങ്ങളെ…. 😉😉)

അവരും കലാ പരുപാടി തുടങ്ങി….

ദേവി ദത്തനിൽ നിന്നുo ചുണ്ട് മാറ്റി തുടച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോൾ രണ്ടു സൈഡിലും ഉള്ള ബുഷ് ചെടികൾ കിടന്ന് ആടുന്നു…..

ഒന്നും കൂടി നോക്കിയപ്പോൾ അവിടെ രണ്ടിടത്തും നിഴലുകൾ…..

അയ്യോ …… എന്റെ അമ്മച്ചി പ്രേതം… പ്രേതം…. എന്നും പറഞ്ഞ് കൊണ്ട് ദേവി അവിടെ നിന്നും എഴുനേറ്റ് ഓടി .. അവളുടെ ഓട്ടക്കo കണ്ട് ദേവനും അവളുടെ കൂടെ ഓടി…

അവളുടെ വാ കേട്ട് ബാക്കി കോഴികളും ഓടി… അങ്ങനെ 6 എണ്ണം കൂടി കൂട്ട ഓട്ടക്കo ആയി ….

അവസാനo എല്ലാഎണ്ണവും കൂടി കൂട്ടി ഇടിച്ചു ഗാർഡനിൽ കിടന്നു………..

അവരുടെ ബഹളം കേട്ട് മേലേടത്ത് ലൈറ്റ് പ്രകാശിച്ചു….

ആ പ്രകാശത്തിൽ ആണ് എല്ലാ എണ്ണവും പരസ്പരം മുഖം കാണുന്നത്….. ലൈറ്റ് വന്നപ്പോൾ എല്ലാവരും അങ്ങോട്ടുo ഇങ്ങോട്ടുo മാറി മാറി നോക്കി….

അവസാനo എല്ലാരുടെയും നോട്ടം ദക്ഷന്റെയും ചിഞ്ചുവിന്റെയും എടുത്ത് ആയി…….
ജാക്കോ നീ അറിഞ്ഞോ ഞാൻ അല്ല നമ്മൾ പ്പെട്ട്…. (ചിഞ്ചു )

ചിഞ്ചുവും ദക്ഷനും മാറി മാറി തമ്മിൽ തമ്മിൽ നോക്കി.. അവസാനം അവരെ എല്ലാരേയും നോക്കി ഒരു ചിരി പാസ്സ് ആക്കി …

ഈ……

എടി കശ്മലി …. കൂടെ നിന്നിട്ട്…… ( ദേവി )

അത് പിന്നെ ഒരു ദുർബല നിമിഷത്തിൽ പറ്റി പോയി … അല്ലേ ദക്ഷേട്ടാ……

അവൻ ആണെന്ന് തലയാട്ടി…..

എടി …… അനു എന്തോ പറയാൻ വന്നതും മേലേടത്ത് നിന്നും വെളിയിൽ കഞ്ഞി കൂട്ടാൻ കണ്ടപോലെ ഓടി വരുന്നു എല്ലാരും…… അവൾ അത് കണ്ട് പേടിച്ചു….

എല്ലാരും ദ അങ്ങോട്ട് ഒന്ന് നോക്കിയേ….. അനു പറഞ്ഞത് കേട്ട് എല്ലാരും അങ്ങോട്ട് നോക്കിയപ്പോൾ ചാകര പോലെ മേലേടത്തെ എല്ലാരും അവിടേക്ക് വരുന്നു…..

ഈശ്വരാ….. (ദേവൻ )

ഓടിയാലോ ?? (ദക്ഷൻ )

ഓടരുത് ….. ഓടിയാൽ നാറ്റകേസ് ആകുo……. (ദത്തൻ )

പിട കോഴികൾ അത് ശരി വെച്ചു…….

ദത്താ നീയൊക്കെ ഈ രാത്രിയിൽ ഇവിടെ എന്ത് എടുക്കുവാ… മല്ലികാമ്മ ദേഷ്യത്തിൽ ചോദിച്ചതും നിലത്ത് നിന്നും എല്ലാം മൂട്ടിലെ പൊടി തട്ടി എഴുനേറ്റു നിന്നു….

ചോദിച്ചത് കേട്ടില്ലേ?????

അത് പിന്നെ അച്ചമ്മേ ഞങ്ങൾ അത് പിന്നെ പാത്തിരിപ്പ് കളിച്ചതാ…. ( ദക്ഷൻ )

അത് കേട്ട് എല്ലാരും വാ പൊളച്ചു നിന്നു…..

ഈ പാതിരാത്രിയിൽ ആണോടാ നിന്റെ ഒക്കെ പാത്തിരിപ്പ് എന്നും പറഞ്ഞ് മല്ലികാമ്മ മാവിന്റെ ഒരു കമ്പ് ഓടിച്ച് എല്ലാത്തിനെയും അടിച്ചു……

അച്ഛാ… അമ്മോ …. ആയ്യോാ… അമ്മച്ചി…… അങ്ങനെ പല പല നിലവിളികൾ പലരുടെയും വായിൽ നിന്നും വന്നു കൊണ്ട് ഇരുന്നു…… അത് കണ്ട് ബാക്കി ഉള്ളവർ കൂട്ട ചിരിയായി… അവസാനം അച്ഛമ്മ കുഴഞ്ഞു കമ്പ് വലിച്ച് എറിഞ്ഞു………

പെണ്ണുങ്ങൾ എല്ലാം കരഞ്ഞുകൊണ്ട് അച്ചമ്മേ ദയനീയ മായി നോക്കി……. ആണുങ്ങൾ എല്ലാം വേദന പുറത്ത് കാണിക്കാതെ സ്റ്റഡി ആയി നിന്നു……..

പോയി കിടന്ന് ഉറങ്ങിക്കോ നാളെ രാവിലെ അമ്പലത്തിൽ പോകാൻ റെഡിയായി ഹാളിൽ വന്നോണം…എന്നും പറഞ്ഞ് മല്ലിക തിരിച്ചു വീട്ടിലേക്ക് പോയി… കൂടെ ബാക്കി ഉള്ളവരും………

നിങ്ങൾ ഒറ്റ ഒരുത്തൻ കാരണമാ ഇങ്ങനെ ഒക്കെ ഉണ്ടായത്…… ഒരു 11: 30 വെച്ചിട്ടുണ്ട് ഞാൻ എന്നും പറഞ്ഞ് ദേവി അവിടെ നിന്നും പോയി….. ദത്തൻ കുന്തം വിഴുങ്ങി അവിടെ തന്നെ നിന്നു…….

എടോ കാല നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരില്ലെന്ന് …

പോത്ത് പോലെ കിടന്ന് ഉറങ്ങിയ എന്നെ വിളിച്ച് ഉണർത്തി ഇവിടെ കൊണ്ട് വന്നത് അടി മേടിച്ചു തരാൻ ആയിരുന്നോ??? ചിഞ്ചു കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി…

തന്റെ ഭാഗത്തുo തെറ്റ് ഉണ്ട് (ദക്ഷൻ )

എടി അലവലാതി ഞാൻ അവിടെ കിടന്ന് ഉറങ്ങിയതല്ലേ … ഉടനെ വന്ന് എന്നെ വിളിച്ചു ഉണർത്തിയേക്കുന്നു…

നീ വിളിച്ചില്ലായിരുന്നെകിൽ ഞാൻ വല്ല പെണ്ണുങ്ങളെ സ്വപ്നം കണ്ടു അവിടെ കിടന്നേനേ……

അനുവിനെ നോക്കി ദേവൻ പറയുന്നത് കേട്ട് എല്ലാരുടെയും കിളികൾ പറന്നു പോയി…..

ഓഹോ എടാ …. നീ അപ്പോൾ സ്വപ്നത്തിൽ കണ്ട പെണ്ണുങ്ങളെ ആണ് കാണുന്നത് അല്ലേ…….

എന്നും പറഞ്ഞ് അനു അവിടെ നിന്നും പോയി…. പറ്റിയ അമളി മനസ്സിലാക്കി ദേവൻ അവളെ സമാധാനിപ്പിക്കാൻ വേണ്ടി…. പുറകെ പോയി….. ജീവൻ തിരിച്ചു കിട്ടിയാൽ ഭാഗ്യം….

അനിയാ…… (ദത്ത )

ഏട്ടാ… ….. (ദക്ഷ )

പെണ്ണ് എന്നും പെണ്ണാടാ…. (ദത്ത )

കറക്റ്റ് …..

—–/////——-

രാവിലെ എല്ലാരും റെഡി ആയി ഹാളിൽ വന്നു……

പെണ്ണുങ്ങൾ സെറ്റ് സാരി ഉടുത്തും ആണുങ്ങൾ മുണ്ടും ഷർട്ടും അണിഞ്ഞു ആണ് വന്നേക്കുന്നത്……

എല്ലാവൻമാരും അവരവരുടെ പെണ്ണുങ്ങളെ നോക്കി വെള്ളം ഇറക്കുന്നുണ്ട്… പക്ഷേ ദേവന് മാത്രം ഒരു അനക്കവും ഇല്ല……

എന്ത് പറ്റി ദേവാ നീ അനുവിനെ നോക്കുന്നത് പോലും ഇല്ലല്ലോ??? (ദക്ഷൻ )

ദേവൻ അവനെ ദയനീയമായി ഒന്ന് നോക്കിയിട്ട് അവന്റെ ഷർട്ടിന്റെ കൈ ഒന്ന് നിവർത്തി …. അവിടെ പട്ടി കടിച്ച പോലെ പല്ലുകൾ കൊണ്ട് മുറിഞ്ഞ പാട് ….

എന്ത് പറ്റിയതാ (ദക്ഷൻ )

ദോ ലവടെ നിൽക്കുന്നവൾ ഇന്നലെ സമാദാനിപ്പിക്കാൻ നോക്കിയതാ ….. കോപ്പ് എന്റെ കൈ കടിച്ചു പറിച്ചെടാ ആ മഹാപാവി….. (ദേവൻ )

അടി പാവി എന്നും പറഞ്ഞ് ദക്ഷൻ അനുവിനെ നോക്കി അവൾ ഒരു കൂസലും ഇല്ലാതെ അവിടെ നിൽക്കുന്നത് കണ്ട് ദക്ഷൻ ചിരി അടക്കി ദേവനെ നോക്കി….

.ദത്തൻ ദേവിയുടെ ചോര ഊറ്റി കുടിക്കുകയാണ്… അമ്മാതിരി നോട്ടം… ദേവി അത് കണ്ട് പുച്ഛിച്ചു മുഖം തിരിച്ചു…

—-/////——

എല്ലാരും റെഡിയായി വെളിയിൽ ഇറങ്ങി…… മൂന്ന് വണ്ടിയാണ് ഉള്ളത്….. ഒന്നാമത്തെ വണ്ടിയിൽ മുതിർന്നവർ…..

രണ്ടാമത്തെ വണ്ടിയിൽ ദക്ഷൻ ദേവൻ ദത്തൻ അനു ചിഞ്ചു പിന്നെ വീണ…

അടുത്ത വണ്ടിയിൽ ലക്ഷ്മി ആൻഡ് hus…

വീണയെ ദേവിയാണ് പിടിച്ചു നിർത്തിയത്… കാരണം അവൾ ഒറ്റ പെട്ട് പോകാതെ ഇരിക്കാൻ… വീണയ്ക്കും അത് മനസ്സിലായി ……

അമ്പലം എത്തി.. എല്ലാരും വണ്ടിയിൽ നിന്നും ഇറങ്ങി മുമ്പോട്ട് നടന്നു……

എല്ലാരും അവരവരുടെ ഇണയുമായി നടന്നു… വീണ അവരുടെ പുറകിലായും …..

പെട്ടെന്ന് ആരോ അവളുടെ കയിൽ പിടിച്ച് വലിച്ച് വണ്ടിയുടെ മറവിൽ കൊണ്ട് നിർത്തി…..

ദേഷ്യത്തോടെ മുഖം ഉയർത്തി നോക്കിയതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് അവൾ പേടിച്ചു….

കിരൺ…..

തുടരൂ……..

( ഈ പാർട്ട്‌ വായിക്കുമ്പോൾ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി വിടരുന്നുണ്ടെകിൽ അത് എന്റെ വിജയo ആണ്……. ♥️♥️
വിരളിൽ എണ്ണാവുന്ന പാട്ടുകൾ കൂടി കഴിഞ്ഞാൽ…. (പേടിക്കണ്ട നമ്മളുടെ ഒരു കയ്യിൽ 5 വിരൽ ഉണ്ട്… അത് കൊണ്ട് നാളെയോ മറ്റന്നാളോ അല്ല ഞാൻ ഉദേശിച്ചത്‌ ചിലപ്പോൾ 5ആകാം അല്ലെകിൽ അതിൽ കൂടുതൽ ) കൊണ്ട് എന്റെ അല്ല നമ്മളുടെ അസുര പ്രണയം അവസാനിക്കുന്നതാണ് ♥️♥️
സ്നേഹം ♥️♥️♥️)

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17

അസുര പ്രണയം : ഭാഗം 18

അസുര പ്രണയം : ഭാഗം 19

അസുര പ്രണയം : ഭാഗം 20