അർച്ചന-ആരാധന – ഭാഗം 5

Spread the love

എഴുത്തുകാരി: വാസുകി വസു

“താൻ കാര്യം തെളിച്ച് പറയടോ” അർച്ചന പതിയെ എല്ലാം വിശദീകരിച്ചു.അതൊരു നല്ല ഐഡിയ ആണെന്ന് മനസ്സിലായി.എന്നാൽ തെളിവുകൾ അവശേഷിക്കാനും പാടില്ല. “ഞങ്ങൾ ഹോസ്റ്റലിലേക്ക് പോകട്ടേ” അക്ഷയിനോട് പറഞ്ഞിട്ട് ഇരുവരും പോയി.ക്യാമ്പസിലെ വിദ്യാർത്ഥികൾ ശ്രദ്ധിക്കുന്നത് അവർ മൈൻഡ് ചെയ്തില്ല.കാരണം ആരാധനയുടേയും അർച്ചനയുടേയും മനസ്സിലും പകയെരിയുകയാണ്. ഹോസ്റ്റലിൽ എത്തിയപ്പോൾ വാർഡൻ കാര്യം തിരക്കി.

ആരാധന വിശദീകരിക്കാൻ നിന്നില്ലെങ്കിലും അവരുടെ ചുണ്ടിലൊരു ഗൂഢമായ മന്ദഹാസം വിരിഞ്ഞു. ആരാധനയോട് വാർഡന് ഒരുതരം ഭയവും വെറുപ്പുമാണ്.അതെന്തെന്ന് ചോദിച്ചാൽ കാരണം അറിയില്ല.അവർക്കിഷ്ടമല്ല അത്രതന്നെ. റൂമിലെത്തിയ അർച്ചന മാറാനുളള തുണികളുമെടുത്ത് ബാത്ത് റൂമിൽ കയറി. ഷവർ ഓൺ ചെയ്തു അതിനു കീഴിൽ നിന്നു.കുറെനേരമായി ആ നിൽപ്പ് തുടങ്ങിയട്ട്.മിനിറ്റുകൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.

ലാബിലെ ഓരോ രംഗങ്ങളും മനസിലൂടെ ചലിക്കുന്ന ചിത്രങ്ങളായി മാറി.വെറുപ്പോടെ തന്റെ ശരീരത്തിലേക്ക് നോക്കി.പല്ലുകൾ കൂട്ടി ഞെരിച്ചു. സമയം കുറെ കഴിഞ്ഞിട്ടും അർച്ചനയെ പുറത്തേക്ക് കാണാത്തതിനാൽ ആരാധന ഭയന്നു.അവളിനി എന്തെങ്കിലും അബദ്ധം ചെയ്യുമോന്നാണൊരു ഭയം. ബാത്ത് റൂം ഡോറിനോട് ചെവി ചേർത്തു. അകത്ത് വെള്ളം വീഴുന്ന ഒച്ച കേൾക്കാം‌.ആശ്വാസമായി. എന്നാലും ഒന്നുകൂടി ഉറപ്പിക്കാനായി അവൾ വിളിച്ചു.

“അർച്ചനേ എത്രനേരമായി ഇറങ്ങുന്നില്ലേ” അകത്ത് വെള്ളം വീഴുന്ന ശബ്ദം നിലച്ചു.മൂന്ന് മിനിറ്റ് കഴിഞ്ഞതും അവൾ വാതിൽ തുറന്നു.നിർവികാരമായ ഭാവം.എന്നാൽ മൂർച്ചയേറിയ നോട്ടം.പക അത് കത്തിപ്പടരാൻ തുടങ്ങിയെന്ന് ആരാധനക്ക് മനസ്സിലായി. ഒരുജോഡി വെള്ള ചുരീദാറാണ് അർച്ചന ധരിച്ചത്.മുടിയൊന്നു കൂടി നന്നായി തോർത്തി കൈകൾ കൊണ്ട് കോതിയുണക്കാൻ തുടങ്ങി. “ചേച്ചി എനിക്കാകെ ബോറാകുന്നു.ഇവിടെ നിന്ന് കുറച്ചു മാറി നിന്നാൽ കൊളളാമെന്നുണ്ട്” അർച്ചന ആരാധനക്ക് മുമ്പിൽ മനസ്സ് തുറന്നു.

ശരിയാണ് ഇന്നത്തെ സംഭവം അർച്ചനയുടെ മനസ്സിനെ പിടിച്ചു കുലുക്കിയട്ടുണ്ട്. “നമുക്ക് എന്റെ വീട്ടിലേക്ക് പോയാലോ” അവളുടെ ചോദ്യം കേട്ട് അർച്ചന നോക്കി.പെട്ടെന്ന് ആ മുഖത്ത് സന്തോഷം തെളിഞ്ഞു.പറഞ്ഞറിയിക്കാനാകാത്ത അതിലുപരി നിർവചിക്കാൻ കഴിയാത്തൊരു സന്തോഷം അവളുടെ മുഖത്ത് ഉണ്ടായി. “ഡൺ” അർച്ചന സമ്മതിച്ചു ” “ഞാൻ അക്ഷയിനെ ഒന്ന് വിളിച്ചു പറയട്ടെ” ആദ്യത്തെ പ്രാവശ്യം കോൾ എടുത്തില്ലെങ്കിലും വീണ്ടുമൊരു വട്ടം കൂടി വിളിച്ചു. അപ്പോൾ അവൻ ഫോൺ എടുത്തു.

“അക്ഷയ് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകുവാണ്. അർച്ചനക്കൊരു റിലാക്സേഷൻ ആവശ്യമാണ്. “അവനത് മനസ്സിലാകുമായിരുന്നു. ” നാളെ കഴിഞ്ഞ് മറ്റേന്നാൾ ഞായറാഴ്ച. ബുധനാഴ്ച ഞങ്ങൾ മടങ്ങി വരാം ” “ഓക്കേ” അതാണ് നല്ലതെന്ന് അക്ഷയിനും തോന്നി.അർച്ചനക്ക് ഇപ്പോൾ റെസ്റ്റ് ആണ് ആവശ്യം. ശരീരത്തിനല്ല മനസ്സിന്. തങ്ങൾ വരുന്ന വിവരം പപ്പയെ അറിയിക്കുന്നില്ലെന്ന് ആരാധന തീരുമാനിച്ചു. ഒരുസർപ്രൈസ് ആകട്ടെ അവൾ കരുതി. രണ്ടു പേരും കൂടി യാത്രക്കുളള ഒരുക്കങ്ങൾ തുടങ്ങി.

“ഡീ നീ ഡ്രസ് അധികം എടുക്കണ്ടാ..എല്ലാം അവിടെയുണ്ടാകും” ആരാധന അവളെ ഓർമ്മിപ്പിച്ചു അതിനാൽ അത്യാവശ്യത്തിനുളള തുണികൾ മാത്രമേ എടുത്തുള്ളൂ. വാർഡൻ മദാലസയോടെന്ത് കളളം പറയുമെന്നാണ് ആരാധന ആലോചിച്ചത്.പപ്പയുടെ പെർമിഷൻ വാങ്ങേണ്ടി വരും.വരുന്നത് വരട്ടെ.അവർ ഒരുങ്ങി വാർഡന്റെ അടുത്തെത്തി. “എങ്ങോട്ടേക്കാ രണ്ടും കൂടി” അങ്ങോട്ടെന്തെങ്കിലും ചോദിക്കും മുമ്പേ ചോദ്യമെത്തി. “വീട്ടിലേക്ക്” കൂസലില്ലാതെ ആരാധന പറഞ്ഞു. കൂടി തർക്കിച്ചാൽ ശരിയാകില്ല.

അതിനാൽ ഒരുകളളം കൂടി പറഞ്ഞു. “പപ്പക്ക് സുഖമില്ല” അവരത് വിശ്വസിച്ചെന്ന് തോന്നി. “അർച്ചനയെ എന്തിനാണ് കൊണ്ട് പോകിന്നത്?” വാർഡന്റെ ചോദ്യത്തിന് ഫോൺ അവർക്ക് നേരെ നീട്ടി. “അക്ഷയ് ആണ് ലൈനിൽ..അർച്ചനയുടെ ലോക്കൽ ഗാർഡിയൻ” ഇടക്കിടെ വാർഡൻ മൂളുന്നത് മാത്രം കണ്ടു. “ശരി വിട്ടേക്കാം” ഫോൺ തിരികെ വാങ്ങുന്നതിനിടയിൽ ആരാധന ചിരിച്ചു.അതവർക്ക് ഇഷ്ടപ്പെട്ടില്ല. “ഉം പൊയ്ക്കോളൂ” രജിസ്റ്ററിൽ ഒപ്പ് വെപ്പിച്ചിട്ട് അവർ അവരെ വിട്ടത്.

അർച്ചനയും ആരാധനയും നടന്നകലുന്നത് നോക്കി നിന്നിട്ട് ആർക്കോ അവർ ഫോൺ ചെയ്തു. അവരുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. 💃💃💃💃💃💃💃💃💃💃💃💃🏾💃💃💃 റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയിലാണ് അവർ പോയത്.അവിടെ നിന്ന് നേരെ ട്രയിന് നാട്ടിലേക്ക്. രാത്രി പതിനൊന്ന് മണി കഴിഞ്ഞു ട്രിവാൻഡ്രത്ത് എത്താം. ആരാധന കണക്ക് കൂട്ടി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ടിക്കറ്റ് കൊടുക്കുന്ന സ്ഥലത്തെത്തി രണ്ടു സ്ലീപർ ടിക്കറ്റ് എടുത്തു അകത്തേക്ക് പോയി.ട്രയിൻ വരാൻ അരമണിക്കൂർ കൂടിയുണ്ട്.

അർച്ചനയുടെ മൈൻഡ് ഫ്രീയാകാൻ ആരാധന വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ട്രയിൻ എത്തിയപ്പോൾ ഇരുവരും റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറി. അധികം തിരക്ക് ഇല്ലായിരുന്നു അതിനാൽ യാത്ര സുഖമായിരുന്നു. വിൻഡോ സീറ്റിനരികിലാണ് അർച്ചന ഇരുന്നത്.അവൾ പുറത്തെ കാഴ്ചകളിൽ ലയിച്ചു ചേർന്നു.ആരാധന മൊബൈലിലും മുഖം പൂഴ്ത്തി. ആരാധന കണക്ക് കൂട്ടലുകൾ തെറ്റി. കൂടുതൽ സമയം എടുത്തു ട്രിവാൻഡ്രം ചെല്ലാൻ.ട്രയിൻ ഇറങ്ങുമ്പോൾ സമയം പത്രണ്ട് കഴിഞ്ഞു.

അർച്ചനക്ക് തെല്ല് ഭയം തോന്നാതിരുന്നില്ല.ആദ്യമായാണ് ഈ സീറ്റിയിൽ. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി അവർ റോഡിലേക്ക് നടന്നു.ആരാധനയുടെ കയ്യിൽ അർച്ചന മുറുക്കി പിടിച്ചിരുന്നു.അവളുടെ ഭയം ആരാധനക്ക് മനസ്സിലായി. “ഡീ കൊച്ചേ എത്രയൊക്കെ ആയാലും ഇതെന്റെ നാടാണ്. നീയൊന്നും പേടിക്കാതെ.” അങ്ങനെ ആശ്വസിപ്പിച്ചെങ്കിലും അർച്ചനയുടെ ഭയം അടങ്ങിയില്ല.അവിടെ നിന്ന് ഓട്ടോ പിടിച്ചു നേരെ വീട്ടിലേക്ക് യാത്രയായി. തമ്പാനൂരിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് അവർ യാത്രയായി.

അവിടെ നിന്ന് കുറച്ചു മുമ്പോട്ട് നീങ്ങുമ്പോൾ റോഡിനു വലത് വശത്ത് കാണുന്ന ഇരുനില വീടാണ് ആരാധനയുടെ. ഓട്ടോയിൽ നിന്നിറങ്ങിയ അർച്ചനയുടെ കണ്ണ് മഞ്ഞളിച്ചു. ദീപപ്രഭയിൽ കുളിച്ച് നിൽക്കുന്ന ആഡംബരകെട്ടിടം. “അന്തം വിട്ട് നിൽക്കണ്ടാ ഇതാ എന്റെ വീട്” ഓട്ടോക്കാരനു കാശ് കൊടുത്തിട്ട് അവൾ പറഞ്ഞു. ആരാധനയുടെ പിന്നാലെ മടിയോടെ അർച്ചനയും കയറി. കാറ് കിടക്കുമ്പോൾ പപ്പ ഇവിടെ ഉണ്ടെന്ന് ഉറപ്പായി.

കോളിങ്ങ് ബെൽ വിരൽ അമർത്തി കുറച്ചു നേരം കാത്തു നിന്നു.ജോലിക്കാരനാണ് കതക് തുറന്നത്. “പപ്പയെവിടെ ?” “ഇന്ന് നേരത്തെ ഉറങ്ങാൻ കിടന്നു.” ഇന്നിനി പപ്പയെ വിളിച്ചു ശല്യപ്പെടുത്തെണ്ടെന്ന് കരുതി അർച്ചനേയും കൂട്ടി തന്റെ മുറിയിലെത്തി.അവൾക്ക് അത്ഭുതമായ ലോകമായിരുന്നു ആ മുറി 💃💃💃💃💃💃💃💃💃💃💃💃💃💃💃 രാവിലെ മകൾ വന്നതറിഞ്ഞ് അരവിന്ദ് നമ്പ്യാർ അമ്പരന്നു. പിന്നെയത് സന്തോഷമായി മാറി.കൂടെ ഇരട്ടകളെപ്പോലെ അർച്ചനയും കണ്ട് അയാളുടെ കണ്ണ് മഞ്ഞളിച്ചു.

“ഒരേ അച്ചിൽ വാർത്തതു പോലെ” ആദ്യത്തെ അമ്പരപ്പ് മാറിയതും അരവിന്ദ് അർച്ചനയുമായി പരിചയപ്പെട്ടു.അവൾ അയാളുമായി പെട്ടെന്ന് ഇണങ്ങി. രണ്ടു പേരും രാവിലെ ഉണർന്നിരുന്നു. “ഇവിടെ അടുത്ത് അമ്പലമുണ്ടോ?” കൗതുകത്തോടെ അർച്ചന ചോദിച്ചു. “ഉണ്ടല്ലോ” ആരാധന മറുപടി കൊടുത്തു. “എനിക്ക് ഒന്നു പോയാൽ കൊള്ളാം” അർച്ചന ആഗ്രഹം അറിയിച്ചതോടെ കുളിച്ചൊരുങ്ങി കാറിൽ അമ്പലത്തിലേക്ക് പോയി. അനന്തപത്മനാഭന്റെ മണ്ണിലേക്ക്..അവിടേക്ക് കാൽ വെച്ചതും അർച്ചനയിലൊരു കുളിരുണ്ടായി.

അകത്തേക്ക് പ്രവേശിച്ചതും എതിരെ വന്ന ചെറുപ്പക്കാരനിൽ മിഴികൾ തറഞ്ഞു. “എവിടെയോ കണ്ട് മറന്ന മുഖം.എവിടെ? അവൾ തല പുകഞ്ഞ് ചിന്തിച്ചു. ” അത് അവനാണ്..പേരറിയാത്ത എന്നാൽ താൻ സ്വപ്നങ്ങളിലെന്നും കാണുന്ന ആ മുഖം” ചെറുപ്പക്കാരനും അവരെ ശ്രദ്ധിച്ചു..അർച്ചനയുടേയും അയാളുടെ മിഴികളും തമ്മിലൊന്നിടഞ്ഞു.പ്രണയത്തിന്റെ നീരുറവ താൻ പോലുമറിയാതെ ഉള്ളിൽ പൊട്ടിയൊഴുകിയത് അവളറിഞ്ഞു.. “ആരാധനയെക്കാൾ ഉപരി പ്രണയമാണ് അപരിചിതനായ ഈ ചെറുപ്പക്കാരനോട് തോന്നുന്നത്…

മുജ്ജന്മത്തിലെവിടെയോ പൂർത്തീകരിക്കാൻ കഴിയാതിരുന്ന പുനർജ്ന്മങ്ങാളാണ് താനും ഇയാളും…അതാണ് ആരെന്ന് പോലുമറിയാത്ത ഇയാൾക്കായി തന്റെ ഹൃദയം തുടിക്കുന്നത്.കാരണം ഇന്നോളം ആരോടും പ്രണയം അവൾക്ക് തോന്നിയിരുന്നില്ല.. അർച്ചനയുടെ ലവ് സ്റ്റോറി ഇവിടെ നിന്ന് ആരംഭിക്കുന്നു. സ്നേഹപൂർവ്വം ©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-4

-

-

-

-

-