Friday, November 15, 2024
Novel

അനുരാഗം : ഭാഗം 27

എഴുത്തുകാരി: അഞ്ജലി അഞ്ജു


“നീ പറയൂ അനു ഞാൻ ചെയ്തതിൽ തെറ്റുണ്ടോ?”

ഇത്രയും കേട്ടപ്പോൾ തന്നെ ഞാൻ തളർന്നു പോയിരുന്നു. കണ്ണുനീർ ഒഴുകി കൊണ്ടേ ഇരുന്നു. ഞാൻ എന്താണ് പറയുക. എന്ത് വാക്ക് പറഞ്ഞാലാണ് ഏട്ടന് തൃപ്തി ആകുക. മനസിൽ തൊട്ട് അങ്ങനെ എനിക്ക് പറയാനാകുമോ?

“എനിക്ക് അറിയില്ല.”

“ഞാനെല്ലാം പറഞ്ഞില്ലേ അനു.”

“ഏട്ടന്റെ മാനസികാവസ്ഥ അതായ കൊണ്ടാണ് ഏട്ടന് അതിൽ ശെരി കണ്ടെത്താനാവുന്നത്. പക്ഷെ…”

അത്രയും പറഞ്ഞ് ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി.
ഏട്ടനെ ഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ക്രൂരത മുഖത്തു നിഴലിച്ചിരുന്നു.

“എന്താണ് ഒരു പക്ഷെ?”

“എത്രയൊക്കെ ന്യായീകരിച്ചാലും ഒരു ജീവനെടുക്കാനുള്ള അവകാശം നമുക്ക് ഇല്ല.”

“പിന്നെ എന്നെ മാനസികമായി നശിപ്പിച്ചവൾ സന്തോഷത്തോടെ ജീവിക്കുന്നത് നോക്കി നിക്കാണായിരുന്നോ ഞാൻ.”

“ഏട്ടനും മറ്റൊരു സന്തോഷം കണ്ടെത്തണമായിരുന്നു. ഇപ്പോൾ എന്നെ കണ്ടെത്തിയില്ലേ. അതിനു വേണ്ടി കാത്തിരിക്കണമായിരുന്നു. ഏട്ടന്റെ സ്നേഹം സത്യമായിരുന്നെങ്കിൽ ദൈവം ഏട്ടനെ സഹായിക്കുമായിരുന്നു.”

“അങ്ങനെ ഇല്ലാത്ത ദൈവത്തെ കാത്തിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു.”

“അപ്പോൾ നന്ദനയും ജെസ്സിയും?”

“അവരും തെറ്റുകാരായിരുന്നു.”

“അവർ ഏട്ടനോട് എന്ത് തെറ്റ് ചെയ്തു.”

“അവരും അവളെ പോലെയല്ലേ?”

“ആര് പറഞ്ഞു. ഞാനും അങ്ങനെയാണെന്നല്ലേ ഏട്ടൻ കരുതിയത് എന്നിട്ടോ?”

“നിന്നെ പോലെയല്ല എല്ലാവരും.”

“അവരെയൊക്കെ സ്നേഹിച്ചിരുന്ന എത്രയോ പേർ ഈ ഭൂമിയിൽ ഉണ്ടാവാം. ഇന്നും അവരെ ഓർത്തു ദുഖിക്കുന്നവർ. എന്നെങ്കിലും തിരികെ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ. ഉറപ്പായും ഒരു അമ്മ കത്തിരിക്കുന്നുണ്ടാവും. അവർ ഏട്ടനോട് എന്ത് തെറ്റാണ് ചെയ്തത്.”

“എനിക്കതൊന്നും അറിയില്ല. നമ്മൾ എന്തിനാണ് അതൊക്കെ പറയുന്നത്. എനിക്ക് നിന്നെ ഇഷ്ടമാണ്. അതിലേറെ നിനക്ക് എന്നെയും ഇഷ്ടമാണ്. നീ എന്റെ കൂടെ ഉണ്ടെങ്കിൽ ഇങ്ങനൊന്നും ഞാൻ ഇനി ചെയ്യില്ല.”

“അതിന് എന്തുറപ്പാണ് ഉള്ളത്? ഞാൻ ഇല്ലാതായാൽ വീണ്ടും പഴയത് പോലെ ആവില്ലേ? നിക്ക് ഏട്ടനെ ഇഷ്ടമാണ് പക്ഷെ എനിക്ക് മനസമാധാനത്തോടെ ഏട്ടന്റെ കൂടെ ജീവിക്കാനാവില്ല. കുറ്റബോധം എന്നെ വേട്ടയാടിക്കൊണ്ടിരിക്കും.”

“എന്ത് കുറ്റബോധം?”

“ഏട്ടൻ ചെയ്ത തെറ്റുകൾ മറച്ചു വെച്ചെന്നുള്ള കുറ്റബോധം”

ആദ്യം ഉണ്ടായിരുന്ന ഭയമൊക്കെ എന്നിൽ നിന്നും മാഞ്ഞു പോയിരുന്നു. ഏട്ടനെ തെറ്റിൽ നിന്നും ശരിയിലേക്ക് നയിക്കാൻ എനിക്ക് മാത്രമേ ചിലപ്പോൾ കഴിയുള്ളു എന്ന ചിന്ത എന്നിൽ ഉടലെടുത്തു.

“ഏട്ടനെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് പക്ഷെ ചെയ്ത തെറ്റുകൾ ഏട്ടൻ ഏറ്റു പറഞ്ഞ് അതിനുള്ള ശിക്ഷ സ്വീകരിക്കണം.
നീ എന്ത് മണ്ടത്തരമാണ് പറയുന്നത്. എന്നെ ജയിലിൽ ഇടനാണോ നീ നോക്കുന്നത്.
ഏട്ടന്റെ മാനസികാവസ്ഥ അതായിരുന്നെന്ന് നമുക്ക് സ്ഥാപിച്ചെടുക്കാം. എന്നെങ്കിലും സത്യം പുറത്ത് വരും. ആ ദിവസവും പേടിച്ചിരിക്കാതെ എല്ലാം ഏറ്റുപറഞ്ഞു ബാക്കിയുള്ള കാലമെങ്കിലും സമാധാനത്തോടെ ജീവിക്കാമല്ലോ?”

“അതിന് എനിക്ക് താല്പര്യമില്ല. എന്തൊക്കെ നീ പറഞ്ഞാലും നിന്റെ അല്ലാതെ മറ്റൊരാളുടെ മുന്നിൽ ഞാൻ മുഖം മൂടി അഴിച്ചു വെക്കില്ല.”

“അങ്ങനെയാണെങ്കിൽ ഞാൻ ഏട്ടനെ ഒരിക്കലും സ്വീകരിക്കില്ല.”

“ഹ ഹ ഹ.. ഇനി എന്നിൽ നിന്നൊരു മോചനം നീ പ്രതീക്ഷിക്കുന്നുണ്ടോ അനു. നിന്നെ എനിക്ക് ഇഷ്ടമാണ്. എന്ത് ചെയ്തിട്ടാണെങ്കിലും എന്റെ കൂടെ നീ ഉണ്ടാവും. എന്നെ ഉപേക്ഷിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ ശ്രീഹൻ വീണ്ടും ഭ്രാന്തനാവും.”

ഇത് കേട്ടതും വീണ്ടും എന്നിൽ ഭയം നിറഞ്ഞു.

“നീ പേടിക്കണ്ട നിന്നെ ഞാനൊന്നും ചെയ്യില്ല. പക്ഷെ നീ സ്നേഹിക്കുന്നവർ.. അവരെ നിനക്ക് നഷ്ടമാകും. അറിയാല്ലോ പറയാതെ ചെയ്താണ് എനിക്ക് ശീലം. നീ എന്റെ അനുവായ കൊണ്ടാണ് ഞാൻ ഇത് പറഞ്ഞ് തന്നത്. പിന്നെ ഞാൻ ചെയ്ത കാര്യങ്ങൾ പോലീസിനോട് പോയി പറഞ്ഞാൽ പോലും ഇതിനൊന്നും ഒരു തെളിവും ഉണ്ടാവില്ല. അത് കൊണ്ടാണല്ലോ ഒരു സംശയത്തിന്റെ നിഴൽ പോലും എന്റെ മേൽ വീഴാതിരുന്നത്. എല്ലാം നിന്റെ ഭ്രാന്തൻ ചിന്തകളിൽ തോന്നിയ മണ്ടത്തരമായിട്ടേ ഈ ലോകം കാണുള്ളൂ. അങ്ങനെയാക്കി തീർക്കും ഞാൻ. ഇനി എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം. പക്ഷെ ഉത്തരം ഒന്നു മാത്രമായിരിക്കണം.”

വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“നീ പേടിക്കണ്ട ആരും ഇതൊന്നും അറിയാൻ പോവുന്നില്ല. എന്റെ അച്ഛനെയും കൂട്ടി അടുത്ത ഒരു ദിവസം തന്നെ ഞാൻ വരുന്നുണ്ട്. ഇനിയും താമസിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ. ഏതായാലും നീ കുറച്ചു റസ്റ്റ്‌ എടുക്കു. എനിക്ക് കുറച്ചു പണി ഉണ്ട്. തെളിവുകൾ എല്ലാം നശിപ്പിച്ചേക്കാം ഇനി നിനക്ക് എന്നെ ചതിക്കാൻ തോന്നിയാലോ?”

കരയാൻ മാത്രമേ കഴിയുന്നുല്ലായിരുന്നു. ഇനി ഇതിൽ നിന്നൊരു രക്ഷപെടൽ എനിക്കുണ്ടാകുമോ? എല്ലാം സ്വപ്നം പോലെയാണ് തോന്നുന്നത്. ഇഷ്ടമായിരുന്നു ഏട്ടനെ പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒരു ജീവനെടുക്കുന്ന ആളുടെ കൂടെ എങ്ങനെ ജീവിക്കും. ചെയ്ത തെറ്റിൽ തെല്ലൊരു കുറ്റബോധം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു പ്രതീക്ഷയെങ്കിലും ഉണ്ടാകുമായിരുന്നു. ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞു കൂടെ? ആരൊക്കെ അകന്നു പോയാലും ഞാനുണ്ടാകുമായിരുന്നു. നല്ലൊരു ഡോക്ടറെയൊക്കെ കണ്ടു നല്ല രീതിയിൽ പരിചാരിച്ചാൽ ഏട്ടനെ തിരികെ കിട്ടിയേനെ. പക്ഷെ ഏട്ടൻ.. ഞാൻ സ്നേഹിക്കുന്നവരെ വരെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ ആദ്യമായി ദേഷ്യം തോന്നി പോയി. ഈ സ്വഭാവം ഒരിക്കലും മാറില്ല. ചിലപ്പോൾ സ്നേഹത്തിലൂടെ എന്റെ മനസ് മാറ്റാൻ ഏട്ടന് കഴിയുമായിരുന്നു. ഇന്ന് ഇവിടെ വന്നു കഴിഞ്ഞു ഞാൻ കണ്ടത് വേറെ ഏതോ ശ്രീയെ ആയിരുന്നു. ഞാൻ സ്നേഹിച്ചത് ഇങ്ങനെയുള്ള ആളെ അല്ല. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഒരാളെ നന്നായി മനസിലാക്കാതെ പ്രണയിച്ചിരുന്നു. കഷ്ടം!ചിലപ്പോൾ ഈ രഹസ്യമെല്ലാം എന്നിൽ തന്നെ എരിഞ്ഞു തീരുമായിരിക്കും. ഈ രഹസ്യവും പേറി ഏട്ടനൊപ്പം ജീവിക്കാൻ എനിക്കാവില്ല. ഞാൻ കാരണം എന്റെ പ്രിയപ്പെട്ടവർക്ക് ഒന്നും വരാനും പാടില്ല. ഞാൻ മരിക്കുന്നതാവും അതിലും നല്ലത്. വേറെ വഴിയൊന്നും ഇപ്പോൾ എന്റെ മുന്നിലില്ല. വീണ്ടും കാലുകൾക്കിടയിലേക്ക് മുഖം മറച്ചു കരയാൻ മാത്രേ എനിക്ക് കഴിയുമായിരുന്നുള്ളൂ.

എന്റെ ഫോൺ? അതിൽ എല്ലാം റെക്കോർഡ് ആയിട്ടുണ്ടാവില്ലേ? അപ്പോളാണ് വീഡിയോ ഷൂട്ട്‌ ചെയ്യാൻ വെച്ച ഫോണിനെ പറ്റി ഞാൻ ഓർത്തത്. ഷെൽഫിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു. ഫോൺ അവിടുണ്ടായിരുന്നു. ഞാൻ ഏട്ടൻ പോയ ദിശയിൽ നോക്കി. ആളനക്കം ഒന്നുമില്ല. വേഗം പോയി ഫോൺ എടുത്തു. എല്ലാം റെക്കോർഡ് ആയിട്ടുണ്ട്.

“എന്താ അനു ഫോണിലും നോക്കി നിക്കുന്നത്? പോലീസിനെ വിളിക്കാനാണോ?”

ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി. ഏട്ടൻ തൊട്ടടുത്ത് എത്തിയിരുന്നു.

“അത് അമ്മയെ.. വീട്ടിൽ ഞാൻ പാറുവിന്റെ കൂടെ പോകുവാണെന്നാ പറഞ്ഞത്. താമസിച്ചാൽ…”
എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“ഓ അതാണോ? ഉച്ച ആയതല്ലേ ഉള്ളൂ കഴിച്ചിട്ട് ഒക്കെ പോയാൽ മതി. വൈകിട്ട് അവിടെ ഏതായാലും എത്തും. ഞാൻ കഴിക്കാൻ വാങ്ങി വരാം.”

“വേണ്ട. ഞാൻ പറയുന്നത് മനസിലാക്കു. എനിക്ക് ആലോചിക്കാൻ സമയം വേണം. ഇപ്പോൾ എനിക്ക് ഒട്ടും വയ്യാ. പ്ലീസ്.”

“ഞാൻ പറഞ്ഞല്ലോ ആലോചിക്കേണ്ട കാര്യമൊന്നും ഇല്ല. പിന്നെ ഇതൊക്കെ പെട്ടെന്ന് അറിഞ്ഞ ഷോക്ക് ഉള്ളതല്ലേ അത് കൊണ്ട് നീ റസ്റ്റ്‌ എടുക്കു. വീട്ടിൽ പോകണമെങ്കിൽ ഞാൻ ബസ് സ്റ്റോപ്പിൽ ആക്കി തരാം.”

“വേണ്ട ഞാൻ ഒറ്റക്ക് പൊയ്ക്കോളാം. എനിക്ക് ഒന്ന് ഒറ്റക്ക് ആവണം.”

മറുപടിക്ക് വേണ്ടി ദയനീയതയോടെ ഞാൻ ഏട്ടനെ നോക്കി.

തുടരും….

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23

അനുരാഗം : ഭാഗം 24

അനുരാഗം : ഭാഗം 25

അനുരാഗം : ഭാഗം 26