Friday, April 12, 2024
Novel

അനുരാഗം : ഭാഗം 12

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

അവധിയൊക്കെ പെട്ടെന്ന് തീർന്നു. ലീവ് കഴിഞ്ഞ് വന്നപ്പോളേക്കും പാറുവും ഞാനും പ്ലാൻ ചെയ്തിരുന്ന പോലെ തന്നെ നിറയെ സീരിയൽ കൊണ്ട് വന്നിരുന്നു. എല്ലാവരും നിറയെ പലഹാരങ്ങളും കൊണ്ട് വന്നു.

അവധി കഴിഞ്ഞു വന്നാൽ പിന്നെ റൂം ബേക്കറി ആവും. ഓ എന്തോരം സാധനങ്ങളാ.. !

പക്ഷെ ഒരാഴ്ചക്കുള്ളിൽ എല്ലാം തീരും പിന്നെയും ദാരിദ്ര്യം ആവും. അതോർക്കുമ്പോളാ സങ്കടം വരണത്.

എത്രയെന്നു വെച്ചാ ക്യാന്റീനിൽ നിന്ന് കഴിക്കുന്നത്. വീട്ടിൽ നിന്ന് വന്നതിന്റെ സങ്കടം ഒരു വശത്തു കുറേ ദിവസം കൂടി കൂട്ടുകാരെ കണ്ട സന്തോഷം മറു വശത്തു.

പിന്നെ ഇത്രയും ദിവസത്തെ വിശേഷം പറച്ചിലും കത്തിയടിയും ഇന്നത്തെ ദിവസം ഉറക്കം ഉണ്ടാവില്ല ആർക്കും.

ഏറ്റവും വലിയ സംസാര വിഷയം നന്ദന തന്നെ ആയിരുന്നു. അവളെ പറ്റി ഇത് വരെ ഒരു വിവരവും കിട്ടിയിട്ടില്ലെന്നാ വാർഡൻ പറഞ്ഞത്.

ഒന്നും പറ്റിയിട്ടുണ്ടാവില്ല അങ്ങനെ ആണെങ്കിൽ ഇപ്പോൾ എല്ലാവരും അറിഞ്ഞേനെ.

ഇത് അവൾ പണി പഠിച്ചത് തന്നെ ആവും. എവിടായാലും നന്നായി ഇരുന്നാൽ മതിയായിരുന്നു.

ശ്രീയേട്ടനും എത്തിയിട്ടുണ്ട് ഞാൻ മെസ്സേജ് അയച്ചു ചോദിച്ചിരുന്നു. ഞാനും പാറുവും ഒത്തിരി വൈകി ആണ് കിടന്നത് കുറേ സംസാരിച്ചു.

നേരത്തേ തന്നെ കോളേജിൽ ഞങ്ങൾ എത്തിയിരുന്നു. കുറച്ചു ദിവസം കൂടി എട്ടനെ കാണാനുള്ള ആക്രാന്തം… കുറച്ചു നേരം നോക്കി നിന്നപ്പോളെ ശ്രീയേട്ടൻ എത്തി. ഗുരുവായൂരപ്പനെ പോലും ഞാൻ ഇത്രയും കാത്തിരുന്നിട്ടുണ്ടാവില്ല. ശോ കുറച്ചു ദിവസം വീട്ടിൽ നിന്നപ്പോൾ ആള് ഒന്നൂടെ സുന്ദരനായോ? ഇങ്ങേർ ഇങ്ങനെ ഗ്ലാമറായി പോയാൽ ഞാൻ എന്നാ ചെയ്യും? എത്രയെന്നു പറഞ്ഞു ഞാൻ കാവൽ നിൽക്കും.

“ഡീ പോത്തേ നീ ക്ലാസ്സിൽ കേറുന്നില്ലേ? നിന്റെ ഏട്ടനൊക്കെ പോയല്ലോ ഇനി ഏത് ഏട്ടനെ കാണാനാ നിക്കുന്നത്?”

“ഓ ഇവള് ഉള്ള മൂഡ് കളയും. മിസ്സ്‌ വരും മുന്നേ കേറിയാൽ പോരെ? എന്നാത്തിനാ നിന്ന് പിടക്കുന്നത്.”

“മിസ്സ്‌ വരുന്നുണ്ട് നീ വാ..”

പാറു എന്നെയും വലിച്ചു അകത്തേക്ക് കയറി.
ക്ലാസ്സൊക്കെ എപ്പോളത്തെയും പോലെ പരമ ബോർ ആയിരുന്നു. ഉച്ച കഴിഞ്ഞു ലാബ് ആയ കൊണ്ട് സമയം പെട്ടെന്ന് പോയി.

നമ്മുടെ പാറു കട്ട ഒക്കെ ഇട്ട് അതിനു മുകളിൽ നിന്നാണ് സർവ്വേ ചെയ്യുന്നത്. ചിരിച്ചു ചിരിച്ചു ഞാൻ മടുത്തു.

ആ പേരും പറഞ്ഞു ഞാൻ അവളെ കുറേ കളിയാക്കി പാവം എല്ലാവരുടെയും പൊക്കത്തിന് അനുസരിച്ചല്ലേ ഇൻസ്ട്രുമെന്റ് സെറ്റ് ആക്കാൻ പറ്റുള്ളൂ.

പെൺപിള്ളേർ ആയ കൊണ്ടുള്ള ഒരു ഗുണം എന്താണെന്ന് വെച്ചാൽ ലാബിനൊക്കെ വല്യ പാടുള്ള പണികൾ ആൺകുട്ടികൾ ചെയ്ത് തരും എന്നതാണ്.

എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവരും നല്ല പിള്ളേരാണ് കേട്ടോ.

ഇടക്ക് പാര ആണെങ്കിൽ പോലും ആ ഒരു സ്നേഹം അത് വേറെ എവിടെ കിട്ടാനാ.

വൈകിട്ട് ഞങ്ങൾ ഒരു ഫിലിം കണ്ടു. അത് കണ്ടു കഴിഞ്ഞ് റൂമിൽ ജനലിനടുത്തു ഇടിയായിരുന്നു.

നമുക്ക് ഇഷ്ടമുള്ള ആളുടെ പേര് നക്ഷത്രങ്ങളെ ചേർത്ത് എഴുതിയാൽ അയാൾ നമുക്ക് സ്വന്തം ആകുമത്രേ. സത്യം ആണെങ്കിലും അല്ലെങ്കിലും ഞങ്ങൾ എഴുതി.

എന്റെയും പാറൂന്റെയും കാര്യം പോട്ടെ ഇവരൊക്കെ ആരെയാണോ എഴുതിയത്? പാത്തുവിന് പിന്നെ ഇതിനോടൊക്കെ പുച്ഛം ആണ്. ഒരു വികാരവും ഇല്ല.

ഹൊറർ സിനിമ കണ്ടാലും കോമഡി കണ്ടാലും റൊമാൻസ് കണ്ടാലും ഒരേ വികാരം. സമ്മതിക്കണം !

നക്ഷത്രങ്ങൾ ഉള്ള രാത്രികളിലെല്ലാം ആരും കാണാതെ ശ്രീയേട്ടന്റെ പേരെഴുതാൻ ഞാൻ മറന്നിരുന്നില്ല. അതിലൊക്കെ വല്ലാത്ത ഒരു സന്തോഷം ഞാൻ കണ്ടെത്തിയിരുന്നു.

പ്രണയമെന്നത് ഒരു ലഹരിയാണെന്ന് എനിക്ക് മനസിലാക്കി തന്ന രാത്രികൾ.

ശ്രീയേട്ടന്റെ പ്രോഗ്രാമുകളുടെ വീഡിയോ കണ്ടു കണ്ടു ഉറങ്ങിയ രാവുകൾ. ഏട്ടന് വേണ്ടി കാത്തു നിന്ന പകലുകൾ. ഞാൻ പൂർണമായും ഏട്ടനെ മാത്രം വലയം ചെയ്തിരുന്ന നാളുകൾ.

സത്യം പറയാല്ലോ സിനിമകളിലൊക്കെ പ്രണയം കാണിക്കുമ്പോൾ ഞാൻ ഓർത്തിട്ടുണ്ട് ഇത്രക്കൊക്കെ ഉണ്ടാകുവോ ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുവോ എന്നൊക്കെ.

പക്ഷെ സ്വന്തം ജീവിതത്തിൽ ഉണ്ടായപ്പോൾ മനസിലായി ഇതൊക്കെ സത്യണെന്ന്.

പിന്നീട് തേടി പിടിച്ചു റൊമാന്റിക് മൂവീസ് കാണാൻ തുടങ്ങി.

സീരിയലുകൾക്ക് അഡിക്ട് ആയി എന്ന് വേണം പറയാൻ. ഉറക്കമിളച്ചു ഞാനും പാറുവും സീരിയൽ കണ്ട രാത്രി ഉണ്ട്. ഒരു തായ് സീരിയൽ ആയിരുന്നു കണ്ടത്, “ഫുൾ ഹൗസ്”.

ഉറക്കം വരുമ്പോൾ കിടക്കാം എന്ന് വെച്ചാണ് കണ്ടു തുടങ്ങിയത് പിന്നെ ഉറങ്ങാൻ തോന്നിയില്ല ഇടക്ക് ചിപ്സ് ഒക്കെ കഴിച്ചു ഞങ്ങൾ സീരിയൽ കണ്ടു.

അവസാനം ആദി പഠിക്കാൻ എണീറ്റപ്പോളാണ് ഞങ്ങൾ ഉറങ്ങിയത് അതും കോളേജിൽ പോകേണ്ടതിനാൽ…!

പിന്നെയും ദിവസങ്ങൾ കടന്നു പോയി ഏട്ടന്റെ കാസിൻസിനും ഫ്രണ്ട്സിനും അച്ഛനും വരെ ഞാൻ ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചു.

ഹി ഹി അവരോട് ചാറ്റൽ ആയിരുന്നു എന്റെ പരിപാടി. അച്ഛനോടല്ല കേട്ടോ. ഏട്ടനെ കുറിച്ച് കുറേ കാര്യങ്ങൾ അറിയാൻ എനിക്ക് പറ്റി.

പുള്ളിക്കാരന്റെ ലവ് സ്റ്റോറിയൊക്കെ ഞാൻ ചോർത്തി എടുത്തു.

ഏഴാം ക്ലാസ്സിൽ തുടങ്ങിയ പ്രണയം ആയിരുന്നു ഏട്ടന്റെത് ആ പെണ്ണ് ഏട്ടന്റെ ക്ലാസ്സ്‌മേറ്റ് ആണ്.

പക്ഷെ പ്ലസ്ടു തീരാറായപ്പോ ആണ് അവൾക്ക് വേറെയും ആൺകുട്ടികളായി ബന്ധം ഉണ്ടെന്ന് ഏട്ടൻ അറിയുന്നത്.

പിന്നെ ആളാകെ മാറി കട്ട ഡിപ്രെഷനിൽ ആയിരുന്നു. കൂടുതലും താൻ ചതിക്കപ്പെട്ടു എന്നതായിരുന്നു പ്രശ്നം.

അതിൽ പിന്നെ ആരെയും വിശ്വാസം ഇല്ല അതാണ് ആരോടും അടുക്കാത്തത്.

പിന്നെ കൗൺസിലിംഗിന് പോകാൻ ഒന്നും വന്നില്ല. അവസാനം തറവാട്ടിൽ കൊണ്ട് പോയി ആളെ ശെരിയാക്കാം എന്ന് വെച്ചാണ് ഇങ്ങോട്ടേക്കു കേറ്റി വിട്ടത്.

ഇപ്പോളും വല്യ മാറ്റം ഒന്നും ഇല്ല. മാറ്റം വരുത്താനല്ലേ ഈ അനു ഇവിടെ ഉള്ളത്.

ഇപ്പോൾ ഏട്ടനെ പറ്റി ഒട്ടുമിക്ക കാര്യങ്ങളും എനിക്ക് അറിയാം. ശ്രീയേട്ടന്റെ എക്സാം നമ്പറും ടൈം ടേബിളും സപ്പ്ളിയും എല്ലാം എനിക്ക് മനഃപാഠമാ. പാവം മെക്കാനിക്സ് ഇത് വരെ എഴുതിട്ട് കിട്ടിയില്ല. ബാക്കി എല്ലാം പാസ്സായി.

എന്നോട് ചോദിച്ചാൽ ഞാൻ പഠിപ്പിച്ചു തരില്ലേ ചേട്ടാ.. അല്ലെങ്കിൽ വേണ്ട ഇവിടുന്ന് പോയാലും സപ്പ്ളി ഉണ്ടെങ്കിൽ ഇടക്ക് ഇങ്ങോട്ട് വരുമല്ലോ.

അതിന് ബാക്കി ചേട്ടന്മാരെ കണ്ടു പഠിക്കണം എക്സാം ആയാൽ പിന്നെ പോയ ചേട്ടന്മാരൊക്കെ ഇവിടെ തന്നെ കാണും ഇത് പോലെ ഒരു ദിവസം മാത്രം നോക്കി ഇരിക്കണ്ടല്ലോ.

ഇനിയെങ്കിലും കുറച്ചു സപ്പ്ളി അടിച്ചാൽ മതിയായിരുന്നു. വേണമെങ്കിൽ കൂട്ടിന് ഞാനും സപ്പ്ളി അടിക്കാം.

🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

എത്ര പെട്ടെന്നാണ് ഒരു വർഷം പോയത്? ആ പിന്നെ ഇതിനിടയിൽ ഒന്നും നടന്നില്ല. ആകെ ഉണ്ടായത് റിഷിയേട്ടനൊക്കെ പഠിച്ചു ഇറങ്ങി.

പാറുവിനോട് ഏട്ടൻ ഫേസ്ബുക്കിൽ ചാറ്റും എന്നൊക്കെ പറയുന്നത് കേട്ടു. എന്നെ തിരക്കുമത്രേ ഞാൻ അത് കാര്യമാക്കാറില്ല.

ഇതിനിടയിൽ നമ്മുടെ പാറുവും അവളുടെ ഏട്ടനും ബ്രേക്കപ് ആയി. പാവം നല്ല വിഷമത്തിൽ ആയിരുന്നു.

അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ കാരണങ്ങൾ ഒന്നും വിശദീകരിച്ചു ചോദിച്ചില്ല. അവളായിട്ട് പറയുമ്പോൾ കേൾക്കാം എന്ന് വെച്ചു.

ശ്രീയേട്ടൻ ഈ വർഷം ഒരു പരിപാടിയിലും ഇല്ലായിരുന്നു ആൾക്ക് ഒന്നിനോടും താല്പര്യം ഇല്ലത്രെ. ജാഡ തെണ്ടി. ഞാൻ നോക്കുന്ന കൊണ്ടാവും.

എങ്കിലും ഈ എക്സാം കൂടെ കഴിഞ്ഞാൽ ശ്രീയേട്ടനും ഇവിടുന്ന് പോകുവാണ്.

ഓർക്കുമ്പോൾ വിഷമം തോന്നി എത്ര പെട്ടെന്നാ വർഷങ്ങൾ കഴിഞ്ഞു പോകുന്നത്. ഒരിക്കൽ പോലും ഏട്ടനെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.

പുള്ളി പറയുമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല.

സത്യം പറഞ്ഞാൽ പുള്ളി കാരണം ഞാൻ ഒരു ക്ലാസ്സു പോലും മിസ്സ്‌ ചെയ്തിട്ടില്ല എന്ന് വേണം പറയാൻ. കോളേജ് ലൈഫ് ഏറ്റവും നന്നായി തന്നെ എൻജോയ് ചെയ്യാൻ പറ്റി.

പക്ഷെ ഇവിടുന്ന് ഏട്ടൻ പോയി കഴിഞ്ഞാൽ ശെരിക്കും മിസ്സ്‌ ചെയ്യും. ആഹ് പിന്നെ ഒരു വർഷം തകർക്കണം ഞങ്ങൾ അല്ലേ സൂപ്പർ സീനിയേഴ്സ്. അതാണ് ആകെ ഉള്ള ആശ്വാസം.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11