Novel

അനുരാഗം : ഭാഗം 5

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

“ഡീ.. ” വിവേക് ആണ് നമ്മുടെ ഒരു ചങ്കാണ്.

“നീ എന്താ ഇവിടെ നിക്കുന്നെ.”

“ഒന്നുമില്ലെടാ ചുമ്മാ.”

“സത്യം പറയെടി നീ ഏത് ചേട്ടനെയാ നോക്കുന്നെ.”

“നോക്കുന്നെന്നോ ഞാൻ ആരെയും നോക്കുന്നില്ല.”

“നീ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. മര്യാദക്ക് ആളെ പറ.”
അവസാനം എനിക്ക് ആളെ പറഞ്ഞു കൊടുക്കേണ്ടി വന്നു.

“ആര് ശ്രീഹൻ ചേട്ടനോ. അവന് ഒടുക്കത്തെ ജാടയാ.”

“നിനക്ക് പുള്ളിയെ അറിയുവോ.”

“ജിമ്മിൽ ഞങ്ങൾ ഒന്നിച്ചാണ്. ആരെയും മൈൻഡ് ചെയ്യില്ല.”

“ആണോ?”

“അതേ.”

“ഡാ പുള്ളിയുടെ നമ്പർ ഒന്ന് ഒപ്പിച്ചു താടാ.”

“അയ്യെടി നീ കൊള്ളാല്ലോ. അങ്ങേര് ഒടുക്കത്തെ ജിമ്മനാ അയാളുടെ അടി താങ്ങാൻ ഉള്ള കെൽപ്പ് എനിക്കില്ല മുത്തേ.”

“ഡാ ഞാൻ വിളിക്കത്തൊന്നും ഇല്ല. നീ മേടിച് തായോ.”

“ഇവളോട് കാര്യം തിരക്കാൻ വന്ന എന്നെ പറഞ്ഞാ മതിയല്ലോ. നോക്കട്ടെ ഉറപ്പൊന്നും ഇല്ല.”

“ഓകെ.”

അവൻ വാക്ക് പാലിച്ചു. പിറ്റേ ദിവസം തന്നെ നമ്പർ ഒപ്പിച്ചു തന്നു.പക്ഷെ ഇനി ക്ലാസ്സിൽ ആരും എന്റെ കാര്യം അറിയാനില്ല. പത്രം പോലും അവന്റെ മുന്നിൽ തോൽക്കും.

നാളെ ഇന്റെർണൽ എക്സാം തുടങ്ങുവാണ്. എല്ലാരും കട്ട പഠിത്തം. ഒന്നാം വർഷം ആയ കൊണ്ട് ഞങ്ങൾക്ക് സീനിയേഴ്സിനെക്കാളും ടെൻഷൻ കൂടുതൽ ആയിരുന്നു.

റൂം മുഴുവൻ ശോകം.ഓരോ വിഷയങ്ങളും ഓരോരുത്തർ പഠിപ്പിക്കാം എന്ന് ഏറ്റു. ഹോസ്റ്റലിൽ ആയാൽ ഉള്ള ഏറ്റവും വലിയ ഗുണം അതാണ്. അത് കൊണ്ട് തന്നെ പഠിക്കാൻ എളുപ്പം തോന്നി.

രാവിലെ കോളേജിൽ എത്തി. എവിടെയാ എക്സാം എഴുതുന്നതെന്നൊക്കെ നോക്കി. എന്റെ കൂടെ ഞങ്ങളുടെ തന്നെ മെക്കിലെ പിള്ളേർ ആയിരുന്നു.

“ഓ ഇവന്മാരെ ഒക്കെ ആർക്ക് വേണം.”
ഞാൻ ഡോറിനു അടുത്തുള്ള സീറ്റിൽ ആയിരുന്നു. എക്സാം ഒക്കെ എഴുതി തീരാറായപ്പോ ഞാൻ നോക്കുമ്പോൾ ശ്രീയേട്ടൻ പുറത്ത് കൂടി പോകുന്നത് കണ്ടു.

പിന്നെ ഒരു വെപ്രാളം ആയിരുന്നു. വേഗം പേപ്പർ പിൻ ചെയ്ത് കൊടുത്തു. പുറത്തേക്ക് ധൃതി പിടിച്ച് ഇറങ്ങുമ്പോൾ ആരുടെയോ ദേഹത്തു ഇടിച്ചു. അത് ശ്രദ്ധിക്കാതെ ഞാൻ വേഗത്തിൽ നടന്നു.

കുറച്ചു കൂടി നടന്നപ്പോൾ ചേട്ടന് സ്റ്റെപ് ഇറങ്ങി താഴേക്ക് പോവുന്നത് കണ്ടു.

വേഗം ഞാനും പുറകെ ചെന്നു. ഏറ്റവും താഴത്തെ നിലയിൽ ആയി കോളേജിന് പുറക് വശത്തേക്ക് പോകുന്ന ഒരു വഴി ഉണ്ട് അത് ചെന്നെത്തുന്നത് മെക്കിന്റെ വർക്ക്‌ ഷോപ്പിലേക്ക് ആണ്. അങ്ങോട്ടേക്കാണ് പുള്ളിക്കാരൻ പോകുന്നത്.

ഞാനും സ്റ്റെപ് ഇറങ്ങാൻ തുടങ്ങിയതും കഴിഞ്ഞ ദിവസം ഞങ്ങളെ പിടിച്ചു നിർത്തിയ ഏട്ടൻ വന്നു വഴി തടഞ്ഞു നിർത്തി. കൂടെ റിഷി ചേട്ടനും ഉണ്ടായിരുന്നു.

“നീ ഇങ്ങോട്ടേക്കാടി ഈ ചാടി തുള്ളി പോകുന്നത്. നിനക്ക് കണ്ണു കാണില്ലേ.”

ഞാൻ എന്ത് ചെയ്തെന്നാ ഇയാൾ ഈ പറയുന്നത്. എനിക്ക് ഒന്നും മനസിലായില്ല. ഞാൻ ഒന്നും മിണ്ടിയില്ല.

“എന്താടി നിന്റെ നാവ് ഇറങ്ങി പോയോ?”

“ചേട്ടൻ കാര്യം പറയാതെ ഞാൻ എന്ത് മറുപടി പറയാനാ?”

“നിനക്ക് എന്താടി സീനിയേഴ്സിനോട്‌ പുച്ഛമാണോ?”

ഞാൻ പിന്നെയും ഒന്നും മിണ്ടാതെ ദയനീയമായി റിഷി ചേട്ടനെ നോക്കി. പുള്ളി ആണല്ലോ അന്നും രക്ഷിച്ചത്.

“നിന്റെ മുഖത്തു കാണ്ണില്ലേ? ഒരു ആളെ ഇടിച്ചിട്ട് സോറി പോലും പറയാതെ അങ്ങ് പോയേക്കുവാണോ അതും ഒരു സീനിയറെ..”

ഈശ്വരാ ഇയാളെയാണോ ഞാൻ ഇടിച്ചതു. ഞാൻ വിചാരിച്ചത് എന്റെ കൂടെയുള്ള പിള്ളേരെ ആകുമെന്നാണ് അതാ മൈൻഡ് ചെയ്യഞ്ഞത്. ശോ അനു നീ തീർന്ന്…..

“സോറി ചേട്ടാ. പെട്ടെന്ന് പോകാൻ വേണ്ടി…. വേണം എന്ന് വെച്ചിട്ടല്ല.”

“അവളുടെ ഒരു സോറി! ഒരു പതിനായിരം തവണ നീ സോറി എന്നെഴുതി താ എന്നിട്ട് പൊക്കോ.”

“അയ്യോ ചേട്ടാ എക്സാം അല്ലേ.. എനിക്ക് പഠിക്കണം അതാ ഞാൻ വേഗം പോയെ… എങ്ങനെ ഞാൻ അത്രയും തവണ എഴുതും?”

“ഡാ വിട്ട് കളയെടാ പോട്ടെ.” റിഷി ചേട്ടനാണ്. പുള്ളി ഒരു ദൈവ ദൂതൻ ആണ്.

“അത് കൊള്ളാം! ഇതൊക്കെ അങ്ങനെ വിടാൻ പറ്റില്ല.അല്ലേൽ നീ ഒരു കാര്യം ചെയ്യ് ഇനി എപ്പോൾ ഞങ്ങളെ കണ്ടാലും വന്നിട്ട് ചിരിച്ചോണ്ട് സോറി പറയണം. ഓക്കേ ആണോ?”

“ഓക്കേ ആണ് ചേട്ടാ.”
എന്തൊക്കെ പറഞ്ഞാലും എഴുതണ്ടല്ലോ. സോറി അല്ലേ ഇപ്പോ വേണേലും പറയാം.

“ആദ്യം സോറി നീ ഇവനോട് പറഞ്ഞോളൂ അവനെയല്ലേ ഇടിച്ചതു.”

റിഷി ചേട്ടനെ ആയിരുന്നോ ഇടിച്ചതു. എന്നിട്ടാണോ ഇയാൾ ഇത്ര വാചകം അടിച്ചത്.

ഞാൻ പാവം ലുക്ക്‌ ഒക്കെ വരുത്തി ഒരു സോറി പറഞ്ഞു തിരിഞ്ഞു നടന്നു.
ഇയാള് കാരണം എന്റെ ഏട്ടനെ മിസ്സ്‌ ആയല്ലോ ദൈവമേ.

എങ്കിലും ഞാൻ വർക്ഷോപ്പിലേക്ക് നടന്നു. അവിടെ ഉണ്ടാകുമായിരിക്കും.

അങ്ങോട്ടേക്കുള്ളത് ഒരു ഇടുങ്ങിയ വഴിയാണ് അവിടെങ്ങും ആരെയും കണ്ടില്ല. ഞാൻ മുന്നോട്ട് നടന്നു. വാതിലിന് അടുത്ത് ചെന്ന് തല ഉള്ളിലേക്ക് ഇട്ടു നോക്കി.

കുറേ മെഷീൻ ഒക്കെ ഇരിക്കുന്നുണ്ട് അതിനുള്ളിൽ ആരെയും കണ്ടില്ല. ഞാൻ പയ്യെ അകത്തേക്ക് കയറി.

ആകെ പൊടി പിടിച്ച് കിടക്കുന്നു. ആരെങ്കിലും ഇവിടെ ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ പക്ഷെ അവിടം ശൂന്യം ആയിരുന്നു.ആകെ നിശബ്ദ തളം കെട്ടി കിടക്കുന്നു.

പ്രേത സിനിമയിൽ കാണും പോലെ ഒരു സ്ഥലം. ചെറുതായിട്ട് മനസ്സിൽ ഒരു പേടി.

ഒരു ആവേശത്തിന് വന്നതാണ്. പാറുവിനെയും കൂട്ടി വന്നാൽ മതിയായിരുന്നു. അതെങ്ങനെയാ എല്ലാവരും ഹാളിൽ നിന്ന് പോയാലും അവൾ പേപ്പർ കൊടുക്കില്ലല്ലോ.

അല്ല എന്നാലും എന്റെ കണ്ണു വെട്ടിച്ചു ശ്രീയേട്ടൻ ഇതെവിടെ പോയി? ആ ഏതായാലും തിരികെ പോവാം.

ഞാൻ വേഗം തിരികെ പോകാനായി നടന്നതും എന്റെ തലയ്ക്കു പിന്നിലായി അടി കൊണ്ടത് പോലെ….
ഞാൻ താഴേയ്ക്ക് വീണു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

Comments are closed.