Thursday, April 18, 2024
Novel

അനുരാഗം : ഭാഗം 11

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

“കാണാനില്ലെന്നോ? നീ എന്തൊക്കെയാ പറയുന്നേ പാറു.”

“അതേ അനു. അവളെ കാണാനില്ലെന്ന് വല്യ പ്രശ്നം ആയേക്കുവാ ഇവിടെ. അവളുടെ വീട്ടുകാർ വാർഡനെ കാണാൻ വന്നിരുന്നു. പോലീസിൽ പരാതിയൊക്കെ കൊടുത്തെന്നു പറയുന്നു.”

“അവൾ എവിടെ പോകാനാണ്. ഇന്നലെ പരിപാടിക്കൊന്നും നിന്നില്ലല്ലോ?”

“അതേന്നെ. അവൾ നേരത്തേ പോണം എന്ന് പറഞ്ഞു പോയതല്ലേ. ഇന്നലെ 10 മണി കഴിഞ്ഞ് അവൾ ഇവിടുന്നു പോയതാണ്. അവൾ തൃശൂരിലേക്ക് ബസ് കേറണത് കണ്ടവർ ഉണ്ട്.”

“തൃശ്ശൂർക്കോ??”

“അതല്ലേ ഞാൻ ഈ വെളുപ്പാൻ കാലത്തേ നിന്നെ വിളിച്ചത്. അവളുടെ വീട് കോട്ടയം ആണ്. കുടുംബ വീട്ടിലേക്ക് പോയതാണെന്നാ അവളുടെ വീട്ടുകാർ പറയുന്നത്.”

എന്റെ മനസ് കാട് കയറി തുടങ്ങിയിരുന്നു.

“അനു നീ ഇന്നലെ പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടാകുവോ? അവർ ഇനി ഒളിച്ചോടി എങ്ങാനും പോയി കാണുമോ?”

“എന്റെ പൊന്നു പാറു നീയും കൂടെ ഇത് പറയല്ലേ. എനിക്ക് തന്നെ പല സംശയങ്ങൾ ഉണ്ട് ഇപ്പോ. എന്നാലും എന്റെ ദൈവമേ ഇവളിത് എവിടെ പോയി?”

“ആർക്കറിയാം ഏതായാലും ഇവിടെ നിന്ന് ന്യൂസ്‌ പിടിച്ചിട്ട് ഉച്ചക്കെ ഞങ്ങൾ പോകൂ. നിന്നെ വിളിച്ചു ഞാൻ അപ്പൊ അപ്പോൾ കാര്യങ്ങൾ അറിയിക്കാം.”

“ആഹ് ശെരി.”

എനിക്ക് ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു. ശേ ഉള്ള ഉറക്കവും പോയല്ലോ. ഇനി അയാൾ അവളേം കൊണ്ട് പോയി കാണുവോ.

അങ്ങനെ ഒന്നും ഉണ്ടാവില്ല ആരും അറിയാതെ അവർ എങ്ങനെ ഇഷ്ടത്തിൽ ആവാനാ.

പ്രത്യേകിച്ച് എന്റെ ഈ കണ്ണുകൾ വെട്ടിച്ചു. ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് കാര്യമില്ല.

ആളെ ഒന്ന് വിളിച്ചു നോക്കിയാലോ? എന്തും പറഞ്ഞു വിളിക്കും. എന്റെ ഫോണിൽ നിന്ന് വിളിക്കണ്ട.

ഞാൻ ഉദ്ദേശിക്കും പോലെയല്ല കാര്യങ്ങളെങ്കിൽ നാണം കെടും.

അമ്മയുടെ ഫോണിൽ നിന്ന് ഞാൻ ഏട്ടനെ വിളിച്ചു. ഫോൺ റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ ധൈര്യം ചോർന്നു പോകാൻ തുടങ്ങി. കട്ട്‌ ചെയ്യുന്നതിന് മുന്നേ അവിടുന്ന് ഫോൺ എടുത്ത് കഴിഞ്ഞിരുന്നു.

“ഹലോ…?”
ആദ്യായിട്ടാണ് ആ ശബ്ദം ഞാൻ കേൾക്കുന്നത്. അതെങ്ങനാ ആരോടെങ്കിലും മിണ്ടിയിട്ട് വേണ്ടേ. എന്റെ കിളിയൊക്കെ എവിടെയോ പോയിരുന്നു.

“ഹലോ.”
വീണ്ടും ആ ശബ്ദം കേട്ടപ്പോളാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത്.

“ഹലോ ആരാണ്?”

“ഹലോ ഇത് അമ്മുവിന്റെ നമ്പർ അല്ലേ?”

പെട്ടെന്ന് അതാണ് വായിൽ വന്നത്.

“സോറി നമ്പർ തെറ്റിയതാവും.”

“ഇതാരാ എടുത്തേക്കുന്നത്? സ്ഥലം എവിടാണ്?”

“ഞാൻ പറഞ്ഞല്ലോ റോങ്ങ്‌ നമ്പർ ആണെന്ന്.”

“ഓക്കേ.”

അപ്പോ തന്നെ കട്ട്‌ ആക്കി ദുഷ്ടൻ. എന്നാ മനുഷ്യനാണ്. ഇന്നത്തെ കാലത്ത് ഇങ്ങനത്തെ ആൺപിള്ളേര് ഉണ്ടോ?

ഒരു പെണ്ണ് വിളിക്കുമ്പോ ഇങ്ങനാണോ ചെയ്യുന്നത്. മ്ലേച്ചൻ!!ഓ നന്ദന എന്നല്ല ഒരു പെണ്ണും ഇങ്ങേരുടെ കൂടെ പോവില്ല പോയാലും ഇയാൾ കൊണ്ട് പോവില്ല. ഞാൻ അല്ലാതെ ആരെങ്കിലും ഇങ്ങേരെ നോക്കുവോ. ഞാൻ മണ്ടി.

അല്ല ഇങ്ങേർക്ക് വീട്ടിൽ നേരത്തേ പോകണ്ട വല്ല കാര്യവുമുണ്ടോ ഞാൻ ഓണം സെലിബ്രേഷന് വല്യ കാര്യത്തിൽ സാരീ ഒക്കെ ഉടുത്തു ചെന്നപ്പോൾ ഒന്ന് നോക്കുക പോലും ചെയ്യാതെ വീട്ടിൽ പോയിരിക്കുന്നു.

ഇങ്ങേരുടെ ഭാര്യ പെറ്റു കിടക്കുവാണോ ഓടി പിടിച്ചു വീട്ടിൽ ചെല്ലാൻ!!!. പോയില്ലായിരുന്നെങ്കിൽ ഇങ്ങനെ പേടിക്കാനായിരുന്നോ?

ഏത് നേരത്താണോ യൂണിയൻ പരിപാടിക്ക് നിക്കാൻ തോന്നിയത്. അന്ന് ആ ഡാൻസ് കണ്ടില്ലാതിരുന്നെങ്കിൽ ഞാൻ നല്ല കൊച്ചു ആയേനെ.

ഇനി ഏട്ടന് പെൺപിള്ളേരോട് ഫീലിംഗ്സ് ഒന്നുമില്ലേ? ശേ എന്നാലും അവൾക്ക് എന്താ പറ്റിയെ എന്നറിയാതെ ഒരു സമാധാനവും കിട്ടില്ല.

“അനു”

“ദാ വരുന്നമ്മേ..”

“ആഹാ നീ നേരത്തേ എണീറ്റോ. എന്റെ മോളിപ്പോ നല്ല കൊച്ചാണല്ലോ.”

“ഓ എന്നാ പറയാനാ ഉറങ്ങാൻ പറ്റണ്ടേ?”

“എന്ത് പറ്റി?”

“ഒന്നുമില്ല അമ്മക്കുട്ടി. പാറു രാവിലെ വിളിച്ചിരുന്നു ഞങ്ങളുടെ ജൂനിയർ ഒരു കുട്ടി ഉണ്ട് നന്ദന. അവൾ ഇന്നലെ വീട്ടിൽ പോയതാ പക്ഷെ കാണാനില്ലെന്ന്.”

“എന്റെ ഭഗവാനെ എന്താ ഈ കേൾക്കണേ ആ കുട്ടി ഇതെവിടെ പോയി. കണ്ടില്ലേ ഞാൻ ഇതാ എപ്പോളും പറയണത് സൂക്ഷിക്കണമെന്ന്. പെൺകുട്ടികൾ ഉള്ള അമ്മമാർക്ക് അറിയാം അവരുടെ വിഷമം.”

“എന്റെ അമ്മേ അവൾ വല്ലിടത്തും പോയതാവും അല്ലാതെ ആരും പിടിച്ചോണ്ടൊന്നും പോവില്ല.”

“ആർക്ക് അറിയാം എന്താണെന്ന്? ഇപ്പോൾ തന്നെ എത്ര പിള്ളേരെയാ ഇങ്ങനെ കാണാതാവണെ നീ എങ്ങനെ അറിയാനാ ഇടക്ക് വാർത്തകൾ ഒക്കെ കേൾക്കണം.”

“എന്റമ്മേ അവർ വല്ലോം ഒളിച്ചോടി പോയി കാണും. കുറേ കഴിയുമ്പോ തിരിച്ചു വരും.”

“നിനക്ക് അല്ലെങ്കിലും എല്ലാം കളിയാണ്.”

“എനിക്ക് വിശക്കുന്നു എവിടെ എന്റെ പുട്ട്..”

“ഇവിടെ പുട്ടണെന്ന് നിന്നോട് ആര് പറഞ്ഞു?”

“ഏഹ് അപ്പോ പുട്ടല്ലേ?”

“നോക്ക്”

“ഹായ് ഇടിയപ്പം അപ്പോ കുറച്ചു ദിവസം വരാതായപ്പോ അമ്മക്കുട്ടി നന്നായി അല്ലേ.”

“നീ വേണമെങ്കിൽ കഴിക്ക്.”

ഫുഡിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്. വേഗം കഴിച്ചിട്ട് മുറിയിൽ കയറി. എന്നാലും അവളും തൃശൂർക്ക് ആണ് പോയതെങ്കിൽ ഇവർ ഒരുമിച്ചാണോ പോയത്?

ഇനി ഇപ്പോൾ എങ്ങനാ അറിയുക. ഒരു വഴിയേ ഉള്ളൂ ശ്രീയേട്ടന് മെസ്സേജ് അയക്കാം എന്നിട്ട് ചോദിക്കാം.

ഞാൻ ഒരു ‘ഹായ് ‘ അയച്ചു.
ഉടനേ തന്നെ അവിടുന്ന് മറുപടി വന്നപ്പോൾ ആശ്ചര്യം തോന്നി. സാധാരണ ഇങ്ങനെ അല്ല.

“എവിടാണ്?”

“ഞാൻ വീട്ടിലാണ്.”

“ആണോ ഇന്നലെ നേരത്തേ പോയല്ലോ?”

“അതേ.. അമ്മയ്ക്ക് കാണണം എന്ന് നിർബന്ധം ആയിരുന്നു. അത് കൊണ്ട് ടിക്കറ്റ് നേരത്തേ ബുക്ക്‌ ചെയ്തിരുന്നു. ഫ്ലൈറ്റ് മിസ്സ്‌ ആകാതിരിക്കാനാ പരിപാടികൾക്ക് നിൽക്കാതെ നേരത്തേ പോന്നത്.”

“ഫ്ലൈറ്റോ?”

“മുംബൈയിൽ ആണ് എന്റെ വീട്.”

“ഓ..”

ദൈവമേ ഈ പാവം കുഞ്ഞാടിനെ ഒരു നിമിഷത്തേക്ക് എങ്കിലും ഞാൻ സംശയിച്ചു പോയല്ലോ. ഭയങ്കര സന്തോഷം തോന്നി.

വീട്ടിൽ പോയ കൊണ്ടാവും കുറച്ചു നേരം കൂടെ എന്നോട് സംസാരിച്ചു. അപ്പോളേക്കും പാറു വിളിച്ചിരുന്നു.

“ഹലോ”

“പാറു ഏട്ടന് ഒന്നും അറിയില്ലെന്ന് തോന്നുന്നു. പുള്ളി മുംബൈക്ക് പോയെന്നെ.”

“അത് പറയാനാ ഞാനും വിളിച്ചത്. അവൾക്ക് രണ്ടു പയ്യന്മാരുമായി റിലേഷൻ ഉണ്ടായിരുന്നു. അവന്മാരെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ആവും അന്വേഷണം നടക്കുക.

പോലീസ് വാർഡനെ വിളിച്ചിരുന്നു. അവൾ ആരുടെയോ കൂടെ പോയതാണെന്നാ എല്ലാവർക്കും സംശയം.”

“ആഹ് ആവും ഏതായാലും എന്റെ ഏട്ടന്റെ കൂടെയല്ല ഭാഗ്യം..!”

ഫോൺ മാറ്റി വെച്ചു സന്തോഷത്തോടെ ഞാൻ കട്ടിലിലേക്ക് കിടന്നു…

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10