Tuesday, April 23, 2024
Novel

അനുരാഗം : ഭാഗം 14

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

“അനു ഏട്ടൻ എന്താണ് പറഞ്ഞത്.?”
പാറുവിന്റെ ശബ്ദമാണ്‌ എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

“എന്നാ പറയാനാ പുള്ളിക്ക് മറുപടി ഒന്നും എന്നോട് പറയാനില്ലത്രേ…!”

നിർവികാരതയോടെ ഞാൻ പാറുവിനോട് പറഞ്ഞു.

“അയാളോട് പോകാൻ പറ. കോന്തൻ അയാൾ ഇതേ പറയു. നിനക്ക് വേറെ സൂപ്പർ ചെക്കനെ കിട്ടും.”

ഇത് പറയുമ്പോൾ പാറുവിന്റെ ശബ്ദം ഇടറിയിരുന്നു. എന്നെക്കാളും സങ്കടം അവളുടെ മുഖത്ത് ഉള്ളതായി എനിക്ക് തോന്നി.

എനിക്ക് അത് വരെ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.

പക്ഷെ അവളെ കണ്ടപ്പോൾ എന്നോടുള്ള ആ സ്നേഹം കണ്ടപ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്റെ കണ്ണു നിറഞ്ഞു.

“പോട്ടെ നീ വിഷമിക്കാതെ ഞാൻ ഇല്ലെടാ നിനക്ക്.”

ഇത് പറഞ്ഞ് അവൾ എന്നെ കെട്ടി പിടിച്ചപ്പോൾ എനിക്ക് തോന്നി ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ ആവുമെന്ന്..

പ്രണയത്തിന് പോലും ചിലപ്പോൾ സൗഹൃദത്തേക്കാൾ പ്രാധാന്യം ഉണ്ടാവില്ലെന്ന്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“പൊട്ടി എനിക്ക് കുഴപ്പം ഒന്നും ഇല്ല. ഇപ്പോൾ നിന്റെ മുഖം കണ്ടാൽ അയാൾ നിന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ പോലുണ്ടല്ലോ? ”

“നീ പിനെന്തിനാ കരയണേ?”

“അതൊന്നുമില്ല. അയാള് പോയെന്നും വെച്ചു മാനസമൈനേ.. പാടി ഇരിക്കാനൊന്നും ഈ അനുവിനെ കിട്ടില്ല.

അയാളെ അനു സ്നേഹിച്ചിട്ടുണ്ടെങ്കിൽ പുള്ളിയെ ഞാൻ വളച്ചിരിക്കും. സമയം ഉണ്ടല്ലോ.. എന്നിട്ടും വീണില്ലേൽ അയാളേക്കാൾ പാവം ചെക്കനെ കെട്ടി റീയൂണിയനു ഞാൻ എന്റെ കെട്ടിയോനും പിള്ളേരുമായിട്ട് വരും.

എന്നിട്ട് ഞങ്ങളുടെ സ്നേഹം കാണുമ്പോൾ അയാൾക്ക് അസൂയ തോന്നണം.”

“അടിപൊളി മുത്തേ അങ്ങനെ തന്നെ വേണം. അല്ലാതെ ഒരുമാതിരി നിരാശ അടിച്ചു ഇരിക്കല്ലും.”

“അതിനെ പറ്റി നീ ഒന്നും പറയണ്ട. നിരാശ കാമുകി ആരാണെന്ന് ഞാൻ എന്നും കാണുന്നുണ്ട്. ഇളിക്കണ്ട കേട്ടോ നീയും സന്തോഷായിട്ട് ഇരിക്കണം ഇനി ഒരു വർഷം കൂടിയേ ഉള്ളൂ നമുക്ക് അത് മറക്കണ്ട.”

“മ്മ്…”

ഞാൻ അത് പറഞ്ഞപ്പോൾ ആളുടെ ഫ്യൂസ് പോയി. എത്രയൊക്കെ സന്തോഷം പുറമെ കാണിച്ചാലും അവളുടെ മനസ് എനിക്ക് അറിയില്ലേ.

“വാ ഏതായാലും സങ്കടം മാറ്റാൻ നമുക്ക് രണ്ട് ജ്യൂസ് കുടിക്കാം.”

ആ ഒരു ശോകം മാറ്റാൻ പറഞ്ഞതാണ്. ഞങ്ങൾക്ക് പിന്നെ സന്തോഷം വന്നാലും സങ്കടം വന്നാലും ഫുഡിങ് തന്നെ പരിപാടി.

അന്ന് ഞങ്ങൾ നേരത്തേ ഹോസ്റ്റലിലേക്ക് പോന്നു. എന്തോ ഇനിയും ഏട്ടന്റെ പുറകേ ചെല്ലാൻ ഒരു മടി.

ഇത്രയൊക്കെ പറഞ്ഞിട്ടും ഞാൻ ഇന്ന് തന്നെ ആളെ വായിനോക്കിയാൽ ഉള്ള വില കൂടെ പോവും.

എന്തൊക്കെ പറഞ്ഞാലും ഏട്ടൻ എന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലല്ലോ. ആ പറഞ്ഞ വാക്കുകളിൽ എവിടെയൊക്കെയോ എന്നോടുള്ള സ്നേഹവും കരുതലും പ്രകടമായിരുന്നു.

ഇനി അത് എന്റെ തോന്നൽ മാത്രം ആകുവോ. ഇത്രയും വർഷമായിട്ടും ആ ഓർമകളിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ആ പ്രണയം എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടാവും അല്ലേ? പാവം!!മറ്റാരേക്കാളും എനിക്ക് ഏട്ടനെ മനസിലാക്കാൻ പറ്റുന്നുണ്ട്.

ഇപ്പോൾ ബഹുമാനം ആണ് ഏട്ടനോട് തോന്നുന്നത്.

രണ്ടും മൂന്നും ലവർ ഉള്ളവരുടെ ഇടയ്ക്ക് ഇട്ടിട്ട് പോയ പെണ്ണിനേയും
ഓർത്തു ഇരിക്കുന്നു.

ഇനിയിപ്പോ ശ്രീ രാമ ചന്ദ്രന്റെ പുനർജന്മം വല്ലതും ആകുവോ. ശെരിക്കുള്ള സീത ഇവിടെ പച്ചക്ക് നിക്കുന്നത് എന്നാണാവോ ശ്രീ രാമൻ അറിയുന്നത്!

രാത്രി മുഴുവൻ പാറു വാ തോരാതെ സംസാരിച്ചു. പൊട്ടി എന്നെ സന്തോഷിപ്പിക്കാൻ ആവും. ഇപ്പോൾ ഞങ്ങൾ രണ്ടു പേരും ഒരേ വഞ്ചിയിലെ യാത്രക്കാരെ പോലെയാണ്. ഞങ്ങൾ കുറേ പ്ലാനിങ് ഒക്കെ നടത്തി.

ജോലിയൊക്കെ കിട്ടി കഴിഞ്ഞ് ഞങ്ങൾ രണ്ടാളും മാത്രമായൊരു യാത്ര. എങ്ങോട്ടേക്കാണെന്ന് ഒന്നും തീരുമാനിക്കാതെ അങ്ങനെ പോണം എന്നിട്ട് തോന്നുമ്പോൾ തിരിച്ചു വരണം. ആഹാ എന്ത് രസം ആയിരിക്കും.

ഉറങ്ങാനായി കിടന്നപ്പോൾ എന്തോ മനസിന് ഒരു നീറ്റൽ. ഇഷ്ടം പറയും മുൻപേ ചീറ്റി പോയത് എനിക്ക് മാത്രം ആവും.

ശെരിക്കും പറഞ്ഞാൽ അത് കൊണ്ടാണോ ഈ സങ്കടം. അങ്ങനെ ആണെങ്കിൽ അപ്പോൾ അല്ലേ വിഷമിക്കേണ്ടത്.

ഏട്ടനെ ഇനി കാണാൻ പറ്റാത്തതാണ് ശെരിക്കും എന്റെ പ്രശ്നം. എപ്പോളും കാണാൻ മാത്രം തോന്നുന്നതാണോ പ്രണയം.. ആ എനിക്ക് അറിയില്ല. അറിയാതെ കണ്ണുകളും നിറഞ്ഞു.

ഞാൻ എന്തിനാ കരയുന്നത് അതിനും മാത്രം സങ്കടപ്പെടാൻ എന്താണ് ഉള്ളത്? അറിയില്ല.

ഡയറി എടുത്ത് എന്തൊക്കെയോ കുത്തി കുറിച്ച് കഴിഞ്ഞാണ് അൽപം സമാധാനം ഉണ്ടായത്.

പിന്നീടുള്ള ദിവസങ്ങളിൽ മറഞ്ഞു നിന്ന് മാത്രം ഏട്ടനെ കണ്ടു.

നേരിട്ട് ചെല്ലാൻ മടിയായിരുന്നു. ഏട്ടന് എക്സാം ഉള്ള ദിവസങ്ങളിൽ എന്തെങ്കിലും കാരണം പറഞ്ഞു ഞാനും കോളേജിൽ ചെല്ലുമായിരുന്നു. ഇന്ന് അവരുടെ അവസാന എക്സാം ആണ്.

അവസാനമായി ഏട്ടനെ കാണാൻ ഞാനും എത്തിയിരുന്നു. അന്ന് മുഴുവൻ നിഴലു പോലെ ഞാൻ പുറകേ ഉണ്ടായിരുന്നു.

“അനു…”

ലൈബ്രറിയിൽ പോയ ഏട്ടനെ കാത്തു തൂണിന്റെ മറവിൽ നീക്കുകയായിരുന്നു ഞാൻ. തിരിഞ്ഞു നോക്കാതെ തന്നെ ശബ്ദത്തിന്റെ ഉടമയെ മനസിലായി.. ശ്രീയേട്ടൻ…!
അപ്രതീക്ഷിതമായത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“ഇന്ന് ഞാൻ വീട്ടിലേക്ക് പോവുകയാണ്. ഇനി ഇടക്ക് എപ്പോളെങ്കിലും വരുമ്പോൾ കാണാം. യാത്ര പറഞ്ഞു പോവാൻ വേറെ അധികം കൂട്ടൊന്നും എനിക്കില്ല. തന്നോട് പറയണമെന്ന് തോന്നി.”

ആ ഞെട്ടലിൽ നിന്ന് ഞാൻ മുക്ത ആയിരുന്നില്ല. കിളി പാറി നിക്കുവായിരുന്നു ഞാൻ.

“പോയിട്ട് വരാം കേട്ടോ. ഇടക്ക് മെസ്സേജ് അയക്കണം.”

ചെറു പുഞ്ചിരിയോടെ തലയാട്ടാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

ഏട്ടൻ യാത്ര ചോദിച്ചതിലുള്ള സന്തോഷമാണോ പോകുന്നതിനുള്ള സങ്കടമാണോ എനിക്ക് തോന്നുന്നതെന്ന് മനസിലായില്ല.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13