Friday, January 17, 2025
Novel

അനുരാഗം : ഭാഗം 24

എഴുത്തുകാരി: അഞ്ജലി അഞ്ജു


ഫോൺ എടുത്ത് അനുവിന് ഡയൽ ചെയ്തു.

“ഹലോ..?”

“ഡീ ഞാനാ നിന്റെ ഭാവി കെട്ടിയോൻ.”

“ആരാടോ താൻ?”

“താനോ ചേട്ടാ എന്ന് വിളിക്കെടി.”

“റിഷിയേട്ടനാണോ?”

“ആഹാ മനസിലായല്ലോ? നീ ആള് കൊള്ളാല്ലോ?
നീ മിടുക്കിയാണ്. അല്ലെങ്കിൽ എനിക്ക് നിന്നെ ഇഷ്ടമാകുവോ? പക്ഷെ നിനക്ക് ആ കോന്തനെ അല്ലേ ഇഷ്ടം.”

“ഏട്ടൻ മദ്യപിച്ചിട്ടുണ്ടല്ലേ? ഇപ്പോൾ സംസാരിച്ചാൽ ശെരിയാകില്ല. ഞാൻ വെക്കുവാ.”

“വെച്ചാൽ ഞാൻ നിന്റെ വീട്ടിൽ കേറി വന്നു പറയും. റിഷിക്ക് ആരെയും പേടിയില്ല. എനിക്ക് ഒരു കാര്യമേ പറയാനുള്ളു നീ ആരെ ഇഷ്ടപ്പെട്ടാലും റിഷി മാത്രേ നിന്റെ കഴുത്തിൽ താലി കെട്ടുള്ളൂ.”

“അത് താൻ മാത്രം വിചാരിച്ചാൽ പോരല്ലോ.”

“ആഹ് ഞാൻ മാത്രം വിചാരിച്ചാൽ മതി. നിനക്ക് വലിയ ഒരു വിചാരമുണ്ട് നീ എന്തോ സംഭവമാണെന്ന്. റിഷിക്ക് വേറെ പെണ്ണുങ്ങളെ കിട്ടാഞ്ഞിട്ടല്ല. ആദ്യായിട്ട് നിന്നോടാണ് ഇഷ്ടം തോന്നിയത്. നിന്നെ തന്നെ കെട്ടണം അതെന്റെ വാശിയാ.”

“ഡീ.. ഫോൺ വെച്ചോ?”

“ഡാ അവൾ ഫോൺ വെച്ചെടാ. നമുക്ക് അവളുടെ വീട്ടിൽ പോകാം.”

“ആഹ് പോകാം. പോകാൻ പറ്റിയ കോലമാണ്. നിന്നെ എങ്ങനെ നിന്റെ വീട്ടിൽ ആക്കും എന്നാ ഞാൻ ഓർക്കുന്നെ. നീ വന്നേ ഇന്നത്തേക്ക് ഇത് മതി.”

#####################

നാളത്തെ കാര്യം ഓർത്തു ഉറക്കം വരാതെ കിടന്നപ്പോളാണ് റിഷിയേട്ടൻ വിളിച്ചത്. റിഷിയേട്ടൻ ഇങ്ങനെയൊക്കെ പറയുമെന്ന് ഒരിക്കലും വിചാരിച്ചതല്ല.

ശേ എന്നാലും പാതിരാത്രി കള്ളും കുടിച്ചു ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ പറയാമോ? പറഞ്ഞത് കേട്ടില്ലേ എന്നെ കെട്ടുമെന്ന്..

അതിന് എന്റെ ഇഷ്ടം കൂടെ വേണ്ടേ? അല്ലെങ്കിലും പൈസ ഉള്ളതിന്റെ അഹങ്കാരം ആവും. സ്വന്തം കാര്യം നടത്തിയെടുക്കാൻ സമർത്ഥൻ ആണല്ലോ.

ഇനി ഇപ്പോൾ ശ്രീയേട്ടൻ എന്നെ ഉപേക്ഷിച്ചാലും ഇയാളെ ഞാൻ കെട്ടില്ല നോക്കിക്കോ.

അല്ലെങ്കിലും ഇങ്ങേരെ ആർക്ക് സഹിക്കാൻ പറ്റും. മനുഷ്യന്റെ മൂഡ് കളയാൻ.

വീട്ടിൽ വന്നാലും സ്വസ്ഥത തരില്ല. ഇതും ഓർത്തു ഇരുന്നാൽ എന്റെ കാര്യം നടക്കില്ല.

നാളെ ശ്രീയേട്ടനെ കാണാൻ പോവേണ്ടതാണ്. കാർത്തി ചേട്ടനോട് ചോദിച്ചു അഡ്രസ് ഒക്കെ ഒപ്പിച്ചിട്ടുണ്ട്.

കാർത്തി ചേട്ടൻ ഒരിക്കൽ അവിടെ പോയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് നടക്കണം.

കാട് പിടിച്ച സ്ഥലം ആണെന്നൊക്കെ പറഞ്ഞു. അതൊക്കെ എങ്ങനെ എങ്കിലും മാനേജ് ചെയ്തോളാം ഞാൻ വരണ കാര്യം ഏട്ടനോട്‌ പറയരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

നാളെ പോകുമ്പോൾ കൊടുക്കാനുള്ള കാർഡ് ഒക്കെ ഒന്നൂടെ എടുത്തു വെച്ചു. ഉറക്കം വരാത്തത് കൊണ്ട് റൂമിൽ ഉലാത്തൽ തന്നെയായിരുന്നു പണി.

മൂന്ന് നാല് തവണ സ്ഥലം എത്താറായോ എന്ന് ചോദിച്ചത് കൊണ്ടാവും സ്റ്റോപ്പിൽ എത്തും മുന്നേ തന്നെ അടുത്ത സ്റ്റോപ്പ്‌ ആണെന്ന് കണ്ടക്ടർ പറഞ്ഞത്.

കാർത്തി ചേട്ടൻ പറഞ്ഞത് പോലെ ഒരു നാട്ടിൻപുറം ആയിരുന്നു അത്.

അധികം ആൾത്തിരക്ക് ഒന്നുമില്ലായിരുന്നു. അടുത്തു കണ്ട കടയിൽ ചോദിച്ചു വഴി ഒന്ന് കൂടെ കൃത്യമാക്കി.

ചുവടുകൾ ഓരോന്നും വെയ്ക്കുമ്പോഴും കാലുകൾ കുഴഞ്ഞു പോകുന്നത് പോലെ.

ഈശ്വരാ എന്താകുമോ എന്തോ? SSLC റിസൾട്ട്‌ നോക്കാൻ പോയപ്പോൾ മാത്രേ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടുള്ളൂ. ഫോണെടുത്തു പാറുവിനെ ഒന്നൂടെ വിളിച്ചു. ഇതിനോടകം പത്തു തവണ എങ്കിലും വിളിച്ചിട്ടുണ്ടാവും.

അത് കൊണ്ടാണോ എന്നറിയില്ല അവൾ പറയുവാ ഒന്നും പറയാതെ തിരിച്ചു പോരാൻ. ദുഷ്ട! ധൈര്യം തരാൻ ഉള്ളതിന്.. എന്തും വരട്ടെ ഇന്ന് രണ്ടിൽ ഒന്ന് അറിയാല്ലോ.

ഇട വഴി ചെന്നെത്തിയത് വല്യ ഒരു തറവാടിനു മുന്നിലാണ്. കാർത്തിയേട്ടൻ പറഞ്ഞ പോലെ ആൾതാമസം കുറഞ്ഞ സ്ഥലം. കാട് പിടിച്ചൊക്കെ കിടക്കുവാണ്.

ഏട്ടൻ മാത്രേ ഇനി ഇവിടെ വരാറുള്ളയിരിക്കും. ശേ കണ്ടിട്ട് പ്രേതാലയം പോലൊക്കെ ഉണ്ടല്ലോ. ദൈവമേ എനിക്ക് പേടി വരുന്നു. എങ്ങനെയോ ധൈര്യം സംഭരിച്ചു ഗേറ്റ് ഞാൻ തുറന്നു.

അകത്തേക്ക് കടന്നതും ഒരു അറുപതു വയസൊക്കെ ഉള്ള ആള് അവിടെ മുറ്റം വൃത്തിയാക്കുന്നത് കണ്ടു. എന്നെ കണ്ടതും ചൂലൊക്കെ മാറ്റി അടുത്തേക്ക് വന്നു.

ഞാൻ ശ്രീയേട്ടന്റെ കൂട്ടുകാരി ആണെന്നും ഏട്ടനെ കാണാനാണ് വന്നതെന്നും പറഞ്ഞപ്പോൾ ഏട്ടൻ പുറകു വശത്തുള്ള ഔട്ട്‌ ഹൗസിലാണ് വരുമ്പോൾ നിക്കാറുള്ളതെന്ന് പറഞ്ഞു. എല്ലാവരും വരുമ്പോളാണ് തറവാട്ടിൽ നിക്കുന്നത്.

അല്ലെങ്കിലും എങ്ങനെ താമസിക്കാൻ ആണ് ഇതൊക്കെ വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാവും. ശേ ഇതിനുള്ളൊക്കെ കാണണം എന്നുണ്ടായിരുന്നു.

എന്റെ അനു നീ തറവാട് കാണാൻ ആണോ വന്നത്? ഞാൻ വേഗം ഏട്ടനെ പറ്റി അയാളോട് ചോദിച്ചു. എനിക്ക് അറിയാവുന്ന കാര്യമേ പുള്ളിക്കും അറിയൂ ആരോടും മിണ്ടില്ല.

റൂമിൽ തന്നെ ഓരോ പടങ്ങൾ വരച്ചു ഇരിക്കും. ഏട്ടൻ നന്നായി വരക്കും എന്ന് നേരത്തെ അറിയാമെങ്കിലും വരച്ചതൊന്നും ഇത് വരെ കണ്ടിട്ടില്ല.

ഞാൻ ഔട്ട്‌ ഹൗസിലേക്ക് നടന്നു. തറവാടിന് പുറകിലായി ഒരു ചെറിയ പൂന്തോട്ടം ഉണ്ട്. അത്രക്ക് വൃത്തിയൊന്നും ഇല്ല.

ആൾതാമസം ഇല്ലാത്തോണ്ട് ആവും കാട് പോലെ കുറേ ചെടികൾ പിടിച്ചിരിക്കുന്നു. ചിലതൊക്കെ പൂത്തിട്ടും ഉണ്ട്. അതിന് ഇടയിലൂടെ നടന്നു ചെല്ലുന്നത് ഔട്ട്‌ ഹൗസിലേക്കാണ്.

അത്രക്ക് പഴക്കം ഒന്നുമില്ലാത്ത കെട്ടിടം ആയിരുന്നു അത്. അത്യാവശ്യം ഒരു രണ്ടു മൂന്നു മുറികൾ ഉണ്ടാവും. അതിനു മുന്നിൽ ചെന്നതും കാലു വിറയ്ക്കാൻ തുടങ്ങി. എന്ത് പറഞ്ഞു വിളിക്കും.

ഞാൻ പതിയെ വാതിലിൽ മുട്ടി നോക്കി. എന്തൊരു മണ്ടിയാ കാളിംഗ് ബെൽ അടിക്കാതെ വാതിലിൽ മുട്ടുന്നു. ഞാൻ ബെല്ലൊക്കെ അടിച്ചു നോക്കിയിട്ടും അനക്കം ഒന്നും ഉണ്ടായിരുന്നില്ല.

കുറച്ചു നേരം കൂടെ അവിടെ നിന്നിട്ട് ഞാൻ ഏട്ടനെ വിളിച്ചാലോ എന്ന് കരുതി നിന്നപ്പോൾ നേരത്തേ കണ്ട അയാൾ വരുന്നത് കണ്ടു.

ഏട്ടൻ ദൂരെ എങ്ങും പോകാറില്ല അടുത്ത് ഒരു ഗ്രൗണ്ടിൽ കളി കാണാൻ പോയതാവും എന്ന് പറഞ്ഞു.

വാതിൽ ചാരിയിട്ടേ ഉണ്ടാവുള്ളു അകത്തു കയറി ഇരുന്നോളു ഏട്ടനെ അയാൾ പറഞ്ഞു വിട്ടേക്കാം എന്നും പറഞ്ഞു.

എന്നിട്ട് അയാൾ പുറകിലേക്ക് ചെടികൾക്ക് ഇടയിലൂടെ പോവുന്നത് കണ്ടു. എങ്കിലും എങ്ങനെ ഈ കാട് പിടിച്ച സ്ഥലത്ത് ഇവർ ഇങ്ങനെ നടക്കുന്നു.

ഇഴ ജന്തുക്കൾ ഉണ്ടാവില്ലേ. ശ്രീയേട്ടനെ സമ്മതിക്കണം ഒറ്റക്ക് ഇവിടെങ്ങനെ രാത്രി കിടക്കും. പകലായിട്ട് പോലും എനിക്ക് പേടി വരുന്നു.

ശ്രീയേട്ടൻ വന്നിട്ട് കയറാം എന്ന് വെച്ചു കുറച്ചു നേരം ഞാൻ നോക്കി നിന്നു. പിന്നെയാണ് ഏട്ടൻ വരും മുന്നേ അകത്തു കയറി സർപ്രൈസ് കൊടുക്കാം എന്ന് വെച്ചത്.

മാത്രവുമല്ല ഏട്ടനെ ഞാൻ പ്രൊപ്പോസ് ചെയ്യുന്നത് ഏട്ടനറിയാതെ ഷൂട്ട്‌ ചെയ്യുകയും വേണം.

ഞങ്ങൾ സെറ്റ് ആകുമെങ്കിൽ tik tokil ഒക്കെ ഇട്ട് വൈറൽ ആവാല്ലോ. ഇതൊക്കെ നേരത്തേ ഓർത്തിരുന്നെങ്കിൽ വല്ല ബട്ടൺ ക്യാമറയുമായി വന്നാൽ മതിയായിരുന്നു.

സമയം കിട്ടിയില്ല എല്ലാം പെട്ടെന്ന് ആയിരുന്നില്ലേ. പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി. ഒരു ചെറിയ ഹാൾ ആയിരുന്നു അത്. അത്യാവശ്യം വൃത്തിയൊക്കെ ഉണ്ട്.

ഫിത്തിയിൽ നല്ല ഒരു പെയിന്റിംഗ് ഉണ്ടായിരുന്നു. ഷെൽഫിൽ കുറച്ചു ബുക്കുകൾ ഇരിക്കുന്നു.

ഞാൻ ഫോണിൽ വീഡിയോ ഓൺ ആക്കി ഷെൽഫിൽ റൂം കാണത്തക്ക വിധം കൊണ്ട് വെച്ചു. ആഹാ അതേതായാലും സെറ്റ് ആയി.

പിന്നീട് ചുറ്റും കണ്ണോടിച്ചു നോക്കി. ഏട്ടന്റെ റൂം ഒക്കെ ഒന്ന് കണ്ടു നോക്കാം എന്ന് വെച്ചു. മറ്റൊരാളുടെ വീട്ടിൽ ചെന്നിട്ട് ഇങ്ങനൊക്കെ ചെയ്യുന്നത് ശെരിയാണോ.

അതൊന്നും വേണ്ട. ഇവിടെ തന്നെ ഇരിക്കാം. കുറച്ചു നേരം നോക്കി നിന്നിട്ടും ഏട്ടനെ കാണാതെ ആയപ്പോൾ വിരസത തോന്നി.

എത്രയെന്നു വെച്ചാ ഫോൺ പോലും ഇല്ലാതെ ഇങ്ങനെ നിക്കുന്നത്. ഞാൻ അടുത്ത റൂമിലേക്ക് എത്തി നോക്കി. ഏതായാലും നോക്കി കളയാം.
വാതിൽ തുറന്ന് ഞാൻ ആ റൂമിൽ കയറി.

ഒരു സൈഡിലായി കട്ടിൽ ഇട്ടിട്ടുണ്ട്. അതിൽ ഏട്ടന്റെ ഷർട്ട് കിടക്കുന്നു. ഞാൻ അത് എടുത്തു. നല്ല സുഗന്ധം ആയിരുന്നു അതിന്.

എനിക്ക് പരിചിതമായിരുന്നു ആ ഗന്ധം. അന്ന് കോളേജിൽ വെച്ച് ഞാനറിഞ്ഞ.. അത് തന്നെ എന്റെ ഊഹം വെറുതെ ആയിരുന്നില്ല. അന്ന് ശ്രീയേട്ടൻ ആയിരുന്നിരിക്കണം അത്. എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

എന്റെ സ്വപ്‌നങ്ങൾ ഓരോന്നും സഫലമായി കൊണ്ടിരിക്കുന്നു. റൂമിൽ ഒരു വശത്തായി മേശയും കസേരയും ഉണ്ടായിരുന്നു. അതിനു മുകളിൽ കുറേ പേപ്പറുകൾ ചിതറി കിടന്നിരുന്നു.

എന്തോ ഒന്ന് ഏട്ടൻ വരയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മേശയുടെ വലിപ്പു തുറന്നപ്പോൾ അതിനുള്ളിലും നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്നു.

കൂടുതലും പെൺകുട്ടികളുടെ ചിത്രം ആയിരുന്നു. ദുഷ്ടൻ ഈ ലോകത്തുള്ള എല്ലാ പെൺപിള്ളേരെയും വരച്ചിട്ടുണ്ടെന്ന് തോന്നുന്നു.

അതിൽ ഒരു ചിത്രം ഏട്ടനും ഒരു പെൺകുട്ടിയും കൂടെ ഉള്ളതായിരുന്നു. ഇതാവും നമ്മുടെ തേപ്പ്കാരി. മ്മ് കൊള്ളാം ഒടുക്കത്തെ ലുക്ക്‌ ആണ്.

വെറുതെയല്ല ഇങ്ങേരു വീണത്. അപ്പോളാണ് അതിൽ ഒരു ചിത്രത്തിൽ എന്റെ കണ്ണുടക്കിയത്. ആ ചിത്രത്തിലെ പെൺകുട്ടിക്ക് എന്റെ മുഖ സാദൃശ്യം ആയിരുന്നു.

ഞാൻ ഓണം സെലിബ്രേഷനു പോയപ്പോൾ ഇട്ടിരുന്ന ഡ്രസ്സ്‌ ആയിരുന്നു. എന്തോ വിഷമത്തിൽ നിൽക്കുന്ന എന്നെ അതേ പോലെ പകർത്തി വരച്ചിരുന്നു.

ഏട്ടൻ സെലിബ്രേഷനു നിക്കാതെ പോയപ്പോൾ അന്ന് ഞാൻ വിഷമത്തോടെ നോക്കി നിന്നത് എനിക്ക് ഓർമ വന്നു.

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്റെ കണ്ണു നിറഞ്ഞു. ഏട്ടനിതൊന്നും പുറത്ത് കാണിക്കാതെ എങ്ങനെ നടക്കുന്നു. ഞാൻ വീണ്ടും ആർത്തിയോടെ ചിത്രങ്ങൾ നോക്കി.

അങ്ങനെ ഓരോന്നും നോക്കി കൊണ്ടിരിക്കുമ്പോളാണ് മറ്റൊരു ചിത്രത്തിൽ എന്റെ കണ്ണുടക്കിയത് ഒരു പെൺകുട്ടി ഉറങ്ങുന്ന പോലെ കിടക്കുന്നതായിരുന്നു ചിത്രം. പക്ഷെ ആ കുട്ടിയെ എനിക്ക് പരിചയം ഉണ്ടായിരുന്നു.

എവിടെയാണ് കണ്ടിട്ടുള്ളതെന്ന് അറിയില്ല. കുറേ നോക്കിയതിനു ശേഷം അടുത്ത ചിത്രം കണ്ടതും എന്റെ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയി.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23