Friday, April 19, 2024
Novel

സൂര്യതേജസ്സ് : ഭാഗം 17

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

“നീ വെറുമൊരു ഭീരു ഒളിഞ്ഞിരുന്ന് കളിക്കാതെ ആണുങ്ങളെപ്പോലെ നേരിട്ടു മുട്ടെടാ സൂര്യൻ കോപത്താൽ ജ്വലിക്കുകയായിരുന്നു.

“ഞാൻ വരുന്നെടാ നിന്റെ മുൻപിൽ ഈ മേഘനാഥന് ഒരു വാക്കേയുള്ളു ഇനി നമ്മൾ നേരിട്ടാകാം
നിന്റെ കുടുംബത്തെ വേരോടെ പിഴുതെറിയാൻ ഈ മേഘനാഥൻ എത്തുന്നു…….”

“സൂര്യൻ ഇവിടെത്തന്നെയുണ്ടാകും എങ്ങും ഓടി ഒളിക്കില്ല. അതല്ല നിന്റെ താവളം പറയ് ഞാനങ്ങ് എത്തിക്കോളാം നീ എന്തിനാ മേഘനാഥാ ബുദ്ധിമുട്ടുന്നത്……

എന്റെ ബുദ്ധിമുട്ട്… നീ അതു വിട് സൂര്യാ????
എന്നാ ഇനി അങ്കത്തട്ടിൽ…..
മേഘനാഥൻ കോൾ കട്ട് ചെയ്തു.

“ഫോൺ കട്ടായതും സൂര്യൻ ചിന്തിച്ചു.
മേഘനാഥൻ????
ആരാണവൻ
ആ മുഴക്കമുള്ള ശബ്ദം കേട്ടിട്ട് മുപ്പത് മുപ്പത്തി അഞ്ചിന്നുള്ളിൽ പ്രായം തോന്നും
എവിടെയൊ ഈ പേര് കേട്ടതുപോലെ എവിടെ
ഒരു പാടു നേരം ആലോചിച്ചിട്ടും ആളെ ഓർമ്മ കിട്ടിയില്ല….”

“തന്റെ കുടുംബത്തെ തകർക്കാൻ പാകത്തിന് പകയുള്ള മേഘനാഥൻ തന്റെ ജീവിതത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കാൻ പ്രാപ്തനായവൻ…..”

“മേഘനാഥൻ ഇത്ര നാളും ഇരുട്ടറയിൽ ഒളിച്ചവൻ നേരിട്ട് അങ്കത്തിന് വരുന്നെങ്കിൽ നീ നിസ്സാരനല്ല മേഘനാഥാ നമുക്കൂ കാണാം പക്ഷേ നീ പറയുന്നിടത്ത് ഞാൻ വരില്ല. നി എവിടെയാണോ ഉള്ളത് അവിടെ ഞാനെത്തും….”

“അതിനു മുൻപ് അറിയണം
മേഘനാഥനെ
ഒരു പക്ഷേ അച്ഛനിൽ നിന്ന് അതിനുള്ള ഉത്തരം കിട്ടുമായിരിക്കും എന്തായാലും ഇന്നുതന്നെ എല്ലാം അറിയണം എന്നിട്ട് അവനൊളിച്ചിരിക്കുന്നമടയിലേക്ക് ചെല്ലണം…..

“പെട്ടെന്നെന്തോ കല്യാണിയെ ഓർമ്മ വന്നു.
അവളെ ആദ്യമായി കണ്ടത്
അറിയാതെ അവളുടെ ശരീരത്തിൽ ചെളിവെള്ളം തെറിച്ചപ്പോൾ വായിൽ വന്ന ചീത്തയൊക്കെ തന്നെ വിളിച്ചത്.
സൂപ്പർ മാർക്കറ്റിൽ പോയി സാധനങ്ങളൊക്കെ നശിപ്പിക്കുമ്പോൾ എല്ലാവരും പേടിച്ചു നില്ക്കുമ്പോൾ ചട്ടമ്പി ഒരു കൂസലും ഇല്ലാതെ തന്നോട് കയർത്തപ്പോൾ ഒന്നങ്ങ് പൊട്ടിച്ചു.

“പിന്നീടെന്തോ തല്ലേണ്ടിയിരുന്നില്ലെന്നു തോന്നി
ആദ്യമായിട്ടാ പെണ്ണൊരുത്തി നേർകുനേർ നിന്നു സംസാരിക്കുന്നത് എന്തോ അതിന്റെ ദേഷ്യത്തിലാകാം തല്ലിയത്.

“പിന്നെ ശരിക്കും അവളോട് ഒരു ബഹുമാനമൊക്കെ തോന്നിയിരുന്നു.
ജീവിത പ്രതസന്ധിയിൽ മനസാന്നിധ്യം കൈവിടാതെ അവൾ പൊരുതി തന്റെ കുടുംബത്തേയും സംരക്ഷിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കുന്ന അവൾ എനിക്ക് അത്‌ഭുതമായിരുന്നു

“സൂര്യൻ ഫോണെടുത്ത് റീക്കോർഡ് ചെയ്ത വീഡിയോ എടുത്തു നോക്കി
എന്തൊരു ശാലിനതയാണ് ആ മുഖത്ത് പെണ്ണേ നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കുകയാണ് ഞാൻ….
അഞ്ചു കൊച്ചുങ്ങളെ വേണമത്രേ
ചട്ടമ്പി….!!!
സൂര്യൻ ആ ഓർമ്മയിൽ ഒന്നു പുഞ്ചിരിച്ചു. അവളെ കാണണമെന്നു തോന്നുന്നു.
എന്തു പറഞ്ഞോണ്ടാ അവളുടെ വീട്ടിലേക്ക് ചെല്ലുന്നത്….??

“പോകാൻ നേരം തന്റെ നേർക്കു വന്ന നോട്ടം
ഹൗ!!!!
ഇളിച്ചോണ്ടെങ്ങാനും ചെന്നാൽ പെണ്ണെന്നെ പഞ്ഞിക്കിടും….

“മ്മ്മ്മ്……
അനീഷിനെ ഒന്നു വിളിച്ചു നോക്കാം
അവനേയും കൂട്ടിട്ട് പോകാം
തല്ലു കൊണ്ടാലും വേണ്ടുകില്ല ആ കുറുമ്പിയെ കാണാതെ ശ്വാസം കിട്ടുന്നില്ല…..

നല്ല സുഖമുള്ള നനുത്ത കാറ്റ് വിശന്നു. ആൽ മരത്തിലെ ഓരോ ഇലകളും ഇളകിയാടുന്നു.
ക്ഷേത്രത്തിൽ നിന്ന് ചന്ദനത്തിന്റെ ഗന്ധം ഒഴികിയിറങ്ങുന്നു.

സൂര്യൻ അനീഷിനെ കാൾ ചെയ്യാൻ തുടങ്ങിയതും സൂര്യന് ഒരു കാൾ വന്നു.
ചട്ടമ്പി…..???

“സൂര്യന്റെ മനസ്സൊന്ന് കുതിച്ചു
എന്തിനാണാവോ ഇപ്പോൾ ഈ വീളി.
സ്വഭാവം അനുസരിച്ച് ഈ വിളി വരേണ്ടതല്ല.

“പാക്കലാം….
അതും മനസ്സിൽ വിചാരിച്ച് കാൾ അറ്റൻഡ് ചെയ്തു….”

“സൂര്യൻ അറിയാത്ത മട്ടിൽ ചോദിച്ചു.
ഹലോ!!
ആരാ….????

“സൂര്യൻ എവിടെയുണ്ടെങ്കിലും പത്തു മിനിട്ടിനുള്ളിൽ വീട്ടിലുണ്ടായിരിക്കണം….
പറഞ്ഞതുമല്ല അവൾ കാൾ കട്ടു ചെയ്തു.
അവളുടെ കോപത്തിന്റെ ചൂട് തന്നെ ചൂട്ട് പൊള്ളിക്കുന്നതു പോലെ തോന്നി…..”

“സൂര്യൻ തോറ്റു പോകുന്നത് നിന്റെ മുന്നിൽ മാത്രമാണല്ലോടി
നീ അറിയുന്നുണ്ടോ ഈ നെഞ്ചിന്റെ താളം ……

“തുടിക്കുന്ന ഹൃദയത്തിന്റെ സംഗീതം.
നിന്നിലാണെന്റെ തുടക്കവും നിന്നിലാണെന്റെ ഒടുക്കവും
അകന്നിരിക്കുമ്പോഴുണ്ടാകുന്ന നമ്മുക്കിടയിലെ ഈ മൗനത്തിനു പോലും പ്രണയത്തിൻ സൗരഭ്യമാണ്…..

“ഞാൻ പോകുന്നത് ചക്രവ്യൂഹത്തിലേക്കാണ് തിരിച്ചെത്തുമോ എന്നറിയാത്ത യാത്ര
അവനെ നശിപ്പിച്ചിട്ടേ ഞാൻ തിരികെ വരു
എനിക്കെന്തെങ്കിലും സംഭവിച്ചാൽ എറിക്കറിയാം നിനക്കത് സഹിക്കാൻ കഴിയില്ലെന്ന്.
നീ തടയുമെന്നും അറിയാം

ലോകത്തൊരു സ്ത്രീയും തന്റെ ഭർത്താവിനെ അറിഞ്ഞു കൊണ്ട് ഒരു അപകടത്തിലേക്ക് തള്ളിവിടില്ല.
പക്ഷേ എനിക്കിതിനൊക്കെ അവസാനം കണ്ടെത്തിയല്ലേ കഴിയൂ കാരണം സൂര്യന് ജീവിക്കണം ഒരിക്കൽ നഷ്ടപ്പെടുത്തിയ ജീവിതം
ഒരു പുനർജ്ജനി…… അതിനു വേണ്ടി തിരികെ എത്തണം….

“യ്യോ!!! മറന്നു പെണ്ണ് പത്തു മിനിട്ടേ സമയം അനുവദിച്ചിട്ടുള്ളു.
ഞാനത്ര മണകൊണാഞ്ചനൊന്നുമല്ല. അവളു വിളിക്കുമ്പോൾ വാലും ചുരുട്ടി പോകാൻ പക്ഷേ ഇത് പോയേ പറ്റുളളു അത്….കാണാൻ കൊതിയായിട്ടാ….
സൂര്യൻ കുസൃതിയാൽ രണ്ടു കണ്ണും അടച്ച് തുറന്നു….”

വണ്ടിയുമെടുത്ത് കല്യാണിയുടെ വീട്ടിലേക്ക് തിരിച്ചു

“കല്യാണിയുടെ വീടിനരിക്കിൽ ഓട്ടോ നിർത്താൻ തുടങ്ങിയതും ബിനീഷ് കൈയ്യിൽ ഒരു കവറുമായി നടന്നു വരുന്നതു കണ്ടു സൂര്യനെ കണ്ടതും ഭവ്യതയോടെ അയാളുടെ വീട്ടിലേക്ക് കയറിപ്പോയി.

“സൂര്യൻ അതു നോക്കി ചിരിച്ചിട്ട് കുത്തുകല്ല് കയറി വീടിന്റെ മുന്നിൽ ഭദ്രകാളി അല്ലല്ല കല്യാണി അങ്ങനെ വിറഞ്ഞ് നില്ക്കുകയാ…..

“ഒതേനകുറുപ്പ് അങ്കത്തിന് പോകാതെ ഇങ്ങോട്ട് കെട്ടിയെടുത്തത്…..
ഒരുത്തി അവിടെ ചാകാൻ കിടന്നപ്പോൾ അയാളുടെ ഒടുക്കത്തെ പെർഫോമൻസ്
മൂക്ക് വിറപ്പിക്കുന്നു മീശപിരിക്കുന്നു
ചാടി തുള്ളി ഇറങ്ങി പോകുന്നു.

താൻ ആരാന്നാടോ തന്റെ വിചാരം തന്റെ അഹങ്കാരം ഞാനിന്നു തീർക്കും അതും പറഞ്ഞോണ്ട് കല്യാണി നേര്യതിന്റെ തുമ്പെടുത്ത് ഇടുപ്പിൽ തിരുകി ചുറ്റും നോക്കി

അപ്പോഴാണ് വിറകിനായി ഓലമടല് വെട്ടി ഉണക്കാനിട്ടിരിക്കുന്നത് അവളുടെ കണ്ണിൽ പെട്ടത് അതിൽ നിന്ന് ഒന്നെടുത്ത് അവനെ അടിക്കാനായി ചെന്നു.

സൂര്യനോടിയെങ്കിലും കാലിനിട്ടൊരെണ്ണം കിട്ടി
യ്യോ പുല്ലേ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ

അവളുടെ കൈയ്യിൽ നിന്ന് ഉണങ്ങിയ മടലിൻ കീറ് പിടിച്ചു വാങ്ങിച്ചു ദൂരേക്ക് എറിഞ്ഞു

ദേഷ്യത്തിൽ അവനെയൊന്നു നോക്കിയിട്ട് തിരിഞ്ഞു നടന്നവൾ
സൂര്യൻ അവളുടെ കൈയ്യിൽ പിടിച്ചൊന്നു വലിച്ചു.
അവൾ അവന്റെ നെഞ്ചിലിടിച്ച നിന്നു. സൂര്യൻ ഇരു കൈകളാലും അവളെ ചേർത്തുപിടിച്ചു
അവന് ഈ ലോകം തന്നെ വിസ്മൃതിയിലായ പോലെ…..

“വീട് അവനെ തള്ളി മാറ്റി അകന്നുനിന്നവൾ. ഇടുപ്പിൽ രണ്ടു കൈയ്യും കുത്തി അവനെ നോക്കി സൂര്യന്റെ കണ്ണുകളിലെ പ്രണയത്തെ തന്റെ മിഴി കളാൽ നേരിടാനാവാതെ ഒന്നുകണ്ണടച്ചു.

പിന്നെ മുഖം ഉയർത്തിഅറിയാൻ വയ്യാത്തോണ്ടു ചോദിക്കുവാ
എന്താ തന്റെ പ്രശ്നം? കല്യാണി ചോദിച്ചു.

എന്ത്?
സൂര്യൻ ഇത്തിരി ഗൗരവത്തിൽ ചോദിച്ചു
ആള് കലിപ്പിലായതുപോലെ കല്യാണിക്ക് തോന്നി
ആശുപത്രിയിലെ പ്രകടനം അതാ ഉദ്ദേശിച്ചത് കല്യാണി പറഞ്ഞു.

എടോ തല്ലു കൊള്ളി ഞാനന്ന് പറഞ്ഞത് വളരെ ശരിയാ ശിക്കാരി ശംഭുവാ താൻ
ഒരുത്തൻ പണി തരുമ്പോൾ തിരിച്ചു കൊടുക്കണ്ടേ അതിനു ശ്രമിക്കാതെ ഭാര്യയോട് ദേഷ്യപെട്ടിട്ടു നടന്നിട്ടു വല്യ കാര്യമുണ്ടോ???
കഴിഞ്ഞ ദിവസം മസിലിന്റെ കേമത്തം പറയുന്ന കേട്ടല്ലോ
എന്തേ ഒന്നും നടക്കില്ലേ

കാണുമ്പോൾ കാണുമ്പോൾ എനിക്കിട്ട് തരാൻ നല്ല മിടുക്കാണല്ലോ എന്തേ മറ്റുള്ളവരെ കാണുമ്പോൾ കൈവിറയ്ക്കുമോ

“ഇനി അവൻ എഴുന്നേറ്റു നടക്കരുത് അവൻ എവിടെയോ പതിയിരുന്ന് നമ്മുടെ ജീവിതത്തിൽ പിടിച്ച് കളിക്കുന്നത് അവസാനിപ്പിച്ചേക്ക് ഇവിടെ തോറ്റാൽ ഇനിയും നഷ്ടങ്ങൾ ഉണ്ടാകും അവൻ തുടങ്ങുന്നതിന് മുൻപ് ഓർക്കാപുറത്ത് അവനുള്ളത് കൊടുക്കണം അവനെപ്പോലെ മറഞ്ഞിരുന്നല്ല നേർക്കുനേർ

“കല്യാണിയുടെ കണ്ണുകൾ കോപത്താൽ ചുട്ടെരിയുന്നുണ്ടായിരുന്നു.

സൂര്യൻ അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും വിരണ്ടു നില്ക്കുകയായിരുന്നു.
പിന്നെ ഉറക്കെ ചിരിച്ചു.
നി വല്ലാത്തൊരു സംഭവമാ ചട്ടമ്പി
അവൻ അവളെ പൊക്കിയെടുത്ത് അവളുടെ റൂമിലേക്ക് കൊണ്ടുപോയി

സൂര്യാ വിട് അമ്മയും കാത്തുവും ഇപ്പോൾ വരും
ഞാനവരെ കണ്ടിരുന്നു മോളേ വൈദ്യന്റെയടുത്ത് കൊണ്ടു വിട്ടിട്ടാ ഞാൻ വരുന്നത് ഞാൻ പോയി വിളിച്ചോണ്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്

അവൻ ഡോറടച്ചിട്ട് മോളോട് ഞാൻ പറഞ്ഞിട്ടുണ്ട് വെറുതെ ചേട്ടനെ വാശികയറ്റല്ലേയെന്ന്
നേര്യതിനിടയിലൂടെ അവളുടെ ഇടുപ്പിൽ ശക്തിയായി പിടിച്ച് തന്നിലേക്ക് ചേർത്തു
ഞാനില്ലാണ്ടായാൽ നി എങ്ങനെ പിടിച്ചു നില്കുമെടി

അതിനു മറുപടി പറയാതെ അവൾ കാൽവിരൽ നീലത്തൂന്നി അവന്റെ ചുണ്ടിൽ മൃദുവായി ചുംബിച്ചു.
തന്റെ പെണ്ണിന്റെ ചുംബനം അവൻ അത് ആവേശത്തോടെ ഏറ്റുവാങ്ങി

ഇതു മാത്രം മതി ചട്ടമ്പി ഏതു യുദ്ധവും ജയിച്ചു വരാൻ
തന്നിൽ നിന്നവളെ അടർത്തിമാറ്റിയവൻ പറഞ്ഞു.
ഇനിയിവിടെ നിന്നാൽ കോളേജിൽ പഠനം കഴിയട്ടെ എന്നുള്ള വ്യവസ്ഥയാക്കെ ഞാനങ്ങു മറക്കും.

മറന്നോന്നെ…..
കല്യാണിയുടെ മിഴികൾ നാണത്താൽ കൂമ്പിയടഞ്ഞു
ഇതു കേട്ട സൂര്യന്റെ കണ്ണ് താഴോട്ട് എല്ലാം കൂടെ തെറിച്ചു വീഴുമെന്ന അവസ്ഥയിലായി.

“വേണ്ട ശരിയാവില്ല ഇവളെന്നെ വഴി തെറ്റിക്കും സൂര്യൻ പറഞ്ഞതും
തെറ്റുന്ന വഴിയാണെങ്കിൽ അങ്ങു തെറ്റിക്കോട്ടെ
അതും പറഞ്ഞവൾ അവന്റെ നെഞ്ചിൽ തലചായ്ച്ചു….

അവളുടെ കാച്ചെണ്ണയുടെ മണമുള്ള ഈറൻ കാർകൂന്തലിൽ മുഖം ഒളിപ്പിക്കാൻ അവൻ കൊതിച്ചു
എന്തോ ഓർത്തിട്ടെന്നവണ്ണം തന്നിലേക്ക് അലിഞ്ഞില്ലാതാകാൻ കൊതിച്ചവളെ നെഞ്ചിൽ നിന്നകറ്റി നിർത്തി.

ഞാൻ!! ഞാനൊന്ന് കാത്തുവിനേയും അമ്മയേയും വിളിച്ചിട്ട് വരട്ടെന്നും പറഞ്ഞ് പുറത്തേക്ക് ഇങ്ങി.
അവൻ പോകുന്നതും നോക്കി വേലിക്കരികിൽ നിന്നു
അമ്മയേയും കാത്തുവിനേയും കൂട്ടീട്ടു വന്നുഅപ്പോഴേക്കും കല്യാണി അവന്റൊപ്പം പോകാനായി റെഡിയായി ഇറങ്ങി

കല്യാണിയെ കൂട്ടി നേരെ അവൻ ചെന്നത് ഒരു ചെറിയ തട്ടുകടയിലേക്കായിരുന്നു ഇതെന്താ സൂര്യാ ഇവിടെ
ഒരു കടം ബാക്കി നില്പ്പുണ്ടേ സൂര്യൻ ചിരിച്ചോണ്ടു പറഞ്ഞു.എന്നിട്ട് മസാല ദോശയ്ക്ക് ഓർഡർ ചെയ്തു

എന്താ സൂര്യാ തനിക്ക് വേണ്ടെ
നമ്മുക്കിതൊന്നും സെറ്റാകില്ലെടി അത്താഴം എപ്പോഴും കഞ്ഞിയിൽ ഒതുക്കുകയാണ്‌ പതിവ്
ഞാനൊന്നു ചോദിച്ചോട്ടെ സൂര്യാ താനെന്താ ഇങ്ങനെ കോടീശ്വരനായ സേതുനാഥിന്റെ മകൻ വളരെ സിമ്പിളായിട്ട് നരച്ച ലുങ്കിയും ശ്ശോ ആകപ്പാടെ മാച്ചാ കുന്നേയില്ല

ചിന്നുവിനെ പരിചയപ്പെട്ടതു മുതൽ സമ്പത്ത് ഒന്നുമല്ല നിഷ്കളങ്കമായ സ്നേഹമാണ് എല്ലാത്തിലും വലുതെന്ന് തോന്നിച്ചു

ഞാൻ ഏന്റെ ജീവിതത്തിൽ ഏറെ ബഹുമാനിക്കുന്ന സ്ത്രീകൾ ചിന്നുവും കല്യാണിയുമാണ്
ഞാനോ അതു വല്ലാത്ത കാര്യം തന്നെ
പൊട്ടത്തരങ്ങൾ എഴുന്നള്ളിച്ചു നടക്കുന്ന എന്നോടു ബഹുമാനമോ??
കല്യാണിക്ക് ആശ്ചര്യം തോന്നി.

ഹൈ സ്ട്രെസ്സൊടു കൂടിയ നിന്നെ കാണാൻ വന്നത് നിന്റടുത്ത് കുറച്ചു സമയം ചിലവഴിച്ചപ്പോൾ അതെല്ലാം മാറി
നീയല്ലാണ്ട് വേറെ ഏതെങ്കിലും പെണ്ണ് പറയുമോ ശത്രുവിന്റെ സർവ്വനാശം കണ്ടിട്ടു വരാൻ എന്നെ മനസ്സിലാക്കിയതുകൊണ്ടല്ലേ എന്റെ ടെൻഷൻ മനസ്സിലാക്കിയതുകൊണ്ടല്ലേ അങ്ങനെയൊക്കെ പെരുമാറിയത്.

കല്യാണി എല്ലാം അംഗീകരിക്കുന്ന മാതിരി ഒന്നുചിരിച്ചു.
ഭയം ഇല്ലാഞ്ഞിട്ടല്ല സൂര്യാ ഭയം ഉണ്ട് പക്ഷേ ആ ഭയത്തിനേക്കാൾ വിശ്വാസമാണ് ഈ താലിയുടെ ഉടമയെ…….
ഭ്രാന്തമായ സ്നേഹമാണ് തിരിച്ചുവരും എനിക്കായി അതെനിക്കുറപ്പാണ്

അവളുടെ കണ്ണൊന്നു നിറഞ്ഞു സൂര്യന്റേയും

സാരംഗിയിൽ എത്തിയതും സൂര്യൻ അച്ഛന്റെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു
ങാ…..സൂര്യനോ വാ വന്നിരിക്ക്
സൂര്യന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടതും എന്തോ സീരിയസായ പ്രശ്നം അവനെ അലട്ടുന്നതുപോലെ തോന്നി

എന്താടാ എന്താ നിന്റെ മുഖം വാടിയിരിക്കുന്നത്.
മുഖവുരയില്ലാതെ സൂര്യൻ ചോദിച്ചു
ആരാണീ മേഘനാഥൻ
ആ പേര് കേട്ടതും അച്‌ഛൻ ഒന്നു ഞെട്ടിയതായി സൂര്യനു തോന്നി

.”അച്ഛന് അറിയുമോ മേഘനാഥനെ
ഇല്ല അങ്ങനെ ആരെയും എനിക്കറിയില്ല ….

അച്ഛൻ വല്ലാതെ അസ്വസ്ഥനായതുപോലെ സൂര്യനു തോന്നി
സേതുനാഥ് ശ്വാസം കിട്ടാതെ വല്ലാതെ ചുമച്ചു
എന്താ അച്ഛാ …….പെട്ടെന്ന് സൂര്യൻ നെഞ്ചു തിരുമ്മികൊടുത്തു കുടിക്കാൻ കുറച്ച് വെള്ളവും കൊടുത്തു.

അവനെ ഒഴിവാക്കാനെന്നവണ്ണം സേതുനാഥ് സൂര്യനോട് പറഞ്ഞു. സൂര്യാ എനിക്കൊന്നു കിടക്കണം അതും പറഞ്ഞ് കണ്ണടച്ച് കിടന്നു.

എങ്കിൽ ശരിയച്‌ഛാ കിടന്നോളൂ സൂര്യൻ പുറത്തിറങ്ങി ഡോർ അടച്ചു.

അച്ഛനെന്തോ ഭയക്കൂന്നതുപോലെ തോനി. മേഘനാഥൻ ആരാണെന്ന് അച്ഛനറിയാം പക്ഷേ അത് താനറിയരുതെന്ന് അച്ഛൻ ആഗ്രഹിക്കുന്നു.
കണ്ടെത്തണം ഇനി അധിക സമയം ഇല്ല അതാലോചിച്ചവൻ ഹാളിൽ വന്നിരുന്നു.

ഈ സമയം സേതുനാഥിന്റെ ചിന്തയിൽ ആദിലക്‌ഷ്മിയും അവളിൽ. തനിക്ക് ജനിച്ച മേഘനാഥനും ആയിരുന്നു
നീലാംബരി മുറിയിലേക്ക് വന്നതും സേതുനാഥ് ചിന്തയിൽ നിന്ന് ഉണർന്നു……

അമ്മ കഴിക്കാൻ വിളിച്ചപ്പോൾ കഞ്ഞി കുടിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് അവിടെയെങ്ങും ഇല്ലായിരുന്നു.
കല്യാണിക്ക് അത് മനസ്സിലായി പിന്നെയും എന്തോ ടെൻഷനിലാണെണ്…..

“സൂര്യൻ മതിയാക്കി എഴുന്നേറ്റു മുകളിൽ പോയി
പിന്നാലെ പോയ കല്യാണി റൂമിലൊന്നും കാണാത്തതിനാൽ ബാൽക്കണിയിൽ നോക്കി അവിടെ തറയിൽ കിടക്കുകയാണ്……”

“സൂര്യാ ഇവിടിങ്ങനെ കിടക്കാതെ ബെഡ്ഡിൽ വന്ന് കിടക്ക്
സൂര്യൻ അവളെ ഗൗനിച്ചതു കൂടിയില്ല.
അവന്റെ മനസ്സ് മേഘനാഥൻ എന്ന പേരിനു പിന്നാലെ ആയിരുന്നു.
ചെറുതിലേ മുതലുള്ള ഓരോ കാര്യവും അവന്റെ ചിന്തയിൽ മിനിമാഞ്ഞു…….

“ഒരിക്കൽ വാടക വീട്ടിൽ താമസിക്കുമ്പോഴാണ് ഒരു സ്ത്രീ വീടിനു മുന്നിൽ ഒരാൺകുട്ടിയുടെ കൈയ്യും പിടിച്ച് അഴിഞ്ഞുലഞ്ഞ മുടിയുമായി കയറിവന്നത്.

നെഞ്ചത്തടിച്ച്‌ കരഞ്ഞവർ എന്തൊക്കെയോ കോപത്തിൽ സംസാരിക്കുന്നുണ്ട് അച്ചന്റെ മുഖഞ്ഞും ദേഷ്യമായിരുന്നു.

പോകാൻ നേരം മേഘനാഥാ വാടാന്നും പറഞ്ഞ് അവന്റെ കൈയ്യും പിടിച്ച് പോയി……

“അതേ അവൻ തന്നെ ആ അമ്മയുടെ കൈയ്യിൽ പിടിച്ച് പോകുന്ന ചെറിയൊരു കൂട്ടി
മേഘനാഥൻ…….” സൂര്യൻ ചിന്തിച്ചു കൊണ്ടിരുന്നു.

“കല്യണി ഒന്നും മിണ്ടാതെ സൂര്യന് അരികിൽ ആ നെഞ്ചിൽ തലചായ്ച്ചു കിടന്നു.
അവളെ ചേർത്തുപിടിക്കുമ്പോഴും മേഘനാഥനെ കുറിച്ചുള്ള നൂറ്…….നൂറ് ചോദ്യങ്ങൾ ഉയർന്നുവന്നു….”

“സൂര്യന്റെ നെഞ്ചിടിപ്പിന്റെ വേഗം ഏറുന്നതിൽ നിന്ന് അവനെത്ര മാത്രം ടെൻഷനിലാണെന്ന് മനസ്സിലാക്കാമായിരുന്നു…..”

“അവൾ എഴുന്നേറ്റിരുന്നു അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചിട്ട് ചോദിച്ചു
അല്ലയോ മഹാനുഭവോ ഇത്രയും സുന്ദരിയായ യുവതി അടുത്തുണ്ടായിട്ടും താങ്കളെന്താണാവോ യാതൊരു വികാരവിസ്പോടനവും ഇല്ലാതിരിക്കുന്നത്…”

“എന്തോന്ന് സ്പോടനം സൂര്യൻ ഗൗരവത്തിൽ ചോദിച്ചു.
ഒന്നു പോയേടി മനുഷ്യന് ഒരു സമാധാനവും തരത്തില്ലെന്നു പറഞ്ഞാൽ എന്താ ചെയ്യുക”

“അതു കേട്ടതും കല്യാണി മുഖം കുനിച്ചിരുന്നു. ഏറെ നേരമായിട്ടും അവളുടെ അനക്കമൊന്നും ഇല്ലെന്നു കണ്ടപ്പോൾ അവളെ വിളിച്ചു

” ചട്ടമ്പി എന്താ മിണ്ടാത്തത് അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് കണ്ടതും എന്തിനാടാകരഞ്ഞത് ….”

“‘എന്താ നിനക്കിപ്പോൾ വേണ്ടത് അതീവ സ്നേഹത്തോടെ അവൻ ചോദിച്ചു.
ഒന്നും വേണ്ട അവൾ എഴുന്നേറ്റതും അവളുടെ നേര്യതിൽ പിടിച്ചു അവളെ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു അവളുടെ ശരീരം അവന്റെ ദേഹത്ത് അമർന്നു കിടന്നു ചാടി എഴുന്നേൽക്കാൻ നോക്കിയതും അവൻ ഇരു കൈകളാലും ചുറ്റിപ്പിടിച്ച് തന്നിലേക്ക് ഒന്നുകൂടി ചേർത്തു അവന്റെ കണ്ണുകളിലെ പ്രണയം അവളിൽ ഉടലാകെ ഒന്നു വിറച്ചു

” അവളും അവന്റെ നെഞ്ചിൽ തലചായ്ച്ചു
ഇരുകരങ്ങളാലും അവളുടെ ഇടുപ്പിൽ പിടിച്ച് മുകളിലേക്ക് മെല്ലെ വലിച്ചു.അവൾ തലയുയർത്തിയും അവളുടെ ചുണ്ടുകൾ അവൻ കവർന്നുകഴിഞ്ഞിരുന്നു.

“അവളുടെ ചുണ്ടുകളിലെ തേൻ നുകരുന്നതിന്റെ ആവേശത്തിൽ അവന്റെ കൈകൾ അവളുടെ ശരീരത്തിൽ കുസൃതി കാട്ടാൻ തുടങ്ങി അവളും ഇതുവരെ തന്റെ പ്രിയപ്പെട്ടവനാൽ പകർന്നു നല്കാത്ത വികാരത്തിന്റെ വേലിയേറ്റത്തിലായിരുന്നു…….

“”ചട്ടമ്പി ഇനി കാത്തിരിക്കാൻ വയ്യെടി …..ഞാൻ നിന്നിൽ അലിയാൻ കൊതിക്കുന്നെടി…..””

“അവൾ സമ്മതമെന്നോണം നാണത്താൽ അവന്റെ നിറയെ രോമങ്ങൾ നിറഞ്ഞ വിരിഞ്ഞ മാറിൽ മുഖം ചേർത്തു കിടന്നു……”

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16