Friday, January 17, 2025
Novel

അനുരാഗം : ഭാഗം 20

എഴുത്തുകാരി: അഞ്ജലി അഞ്ജു


“അതേ ഞാനാണ് പറഞ്ഞത്.”
“എന്തിന്?”
“അച്ഛാ ഇവർ പറഞ്ഞത് പോലെയും ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് കൂടാതെ ഒരു ഡിസൈൻ കൂടെ തരുന്നതിൽ തെറ്റില്ലല്ലോ. എന്നിട്ട് ബെറ്റർ ആയുള്ളത് സെലക്ട്‌ ചെയ്യാമല്ലോ.”

“അതിൽ തെറ്റില്ല പക്ഷെ മറ്റേ പ്ലാൻ എവിടെ?”
“അത് ഞാൻ കണ്ടിട്ട് അയച്ചാൽ മതിയെന്ന് പറഞ്ഞ കൊണ്ടാണ് അനുരാഗ അയക്കാഞ്ഞത്.”
“അനുരാഗ ആ പ്ലാൻ എടുത്തിട്ട് വരൂ.

അപ്പോളേക്കും റിഷി ഞങ്ങൾക്ക് ഈ പ്ലാൻ വിശദീകരിച്ചു തരട്ടെ.”

മൂർത്തി സാർ ഇത് പറഞ്ഞതും എന്റെ കിളിയൊക്കെ പറന്നു പോയി. വിശദീകരിക്കാൻ ഈ പ്ലാൻ ഞാൻ തന്നെ ഇപ്പോളാ കാണുന്നത്.

അപ്പോ റിഷിയേട്ടൻ എന്നാ പറഞ്ഞു കൊടുക്കാനാ? ഞാൻ നോക്കിയപ്പോൾ അവിടെയും ഇതേ അവസ്ഥ എങ്കിലും എന്നെ നോക്കി പേടിക്കണ്ട എന്ന് കണ്ണൊക്കെ അടച്ചു കാണിച്ചു.

ഈശ്വരാ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാൻ ഏട്ടന് കഴിയണേ.

എന്റെ ക്യാബിനിലേക്ക് ഒരു ഓട്ടമായിരുന്നു. വേഗം ലാപ് ഓൺ ആക്കി ഞാൻ ചെയ്ത് വെച്ച പ്ലാൻ നോക്കി. ഇത് ഞങ്ങൾ ചെയ്തത് തന്നെയാണ് പിന്നെ എങ്ങനെ മെയിൽ അയച്ചപ്പോ മാറി.

ഞാൻ സെന്റ് ചെയ്തത് അവർ കാണിച്ച പ്ലാനാണ്. ഇതെന്താണ് പറ്റിയത്. ആലോചിക്കാൻ ഇപ്പോ സമയം ഇല്ലാത്തോണ്ട് ഞാൻ വേഗം അങ്ങോട്ടേക്ക് പോയി.

ഞാൻ തിരികെ റൂമിൽ ചെല്ലുമ്പോൾ എല്ലാരുടെയും മുഖ ഭാവങ്ങളിൽ വത്യാസം വന്നിരുന്നു. മൂർത്തി സാറിലും ഒരു സംതൃപ്തി ഉണ്ടായിരുന്നു.

സന്ധ്യ ചേച്ചിയാണേൽ എന്നെ കണ്ണു കൊണ്ടൊക്കെ എന്തൊക്കെയോ കാണിക്കുന്നുണ്ട്. റിഷിയേട്ടൻ സീരിയസ് ആയിട്ട് അവരുടെ സംശയങ്ങൾക്ക് ഉത്തരം പറയുവാണ്. ഓരോന്നും പറഞ്ഞുന്നത് കണ്ടിട്ട് ഈ പ്ലാൻ ഇങ്ങേരു തന്നെ ഉണ്ടാക്കിയതാണ്.

ഒരു സംശയവും വേണ്ട. പാവമാണെന്നു ഞാൻ തെറ്റിദ്ധരിച്ചു. ഇതിനിടക്ക് എന്റെ കയ്യിലെ പ്ലാനും കാണിച്ചു കൊടുത്തു.

“ഞങ്ങൾക്ക് രണ്ടു പ്ലാനും ഇഷ്ടായി. റിഷി പറഞ്ഞപ്പോളാണ് നിങ്ങൾ അയച്ചു തന്ന പ്ലാൻ മനസിലായത്. അത് കൊണ്ടാണ് കേട്ടോ ഇവിടെ വന്നു ഇങ്ങനൊരു സീൻ ഉണ്ടാക്കേണ്ടി വന്നത്. സോറി.”

ഞങ്ങളെ എല്ലാവരേയും നോക്കി ഇങ്ങനെ പറഞ്ഞു മൂർത്തി സാറിന്റെ ഫ്രണ്ട് പോവാൻ ഇറങ്ങി.
“സന്ധ്യ, അനുരാഗ രണ്ടു പേരും ഞാൻ കാരണം വിഷമിച്ചു കാണുമല്ലേ.

പെട്ടെന്ന് ഉണ്ടായ ഒരു ഷോക്കിൽ ഞാൻ പറഞ്ഞതാണ്. വിട്ടേക്ക് കേട്ടോ. പിന്നെ ഇനിയും ഇങ്ങനെ ഉണ്ടാവരുത് അവർക്ക് ഇഷ്ടവുന്ന തരത്തിലുള്ള പ്ലാൻ അയക്കുക. അല്ലെങ്കിൽ അവരെ വിളിച്ചു നിങ്ങളുടെ ഐഡിയ പറഞ്ഞു മനസിലാക്കുക.”

അത് സമ്മതിക്കും വിധം ഞങ്ങൾ തലയാട്ടി.
അവർ പോയതിന് പിന്നാലെ ഞാനും സന്ധ്യ ചേച്ചിയും ഇറങ്ങാൻ പോയതും റിഷിയേട്ടൻ എന്നെ വിളിച്ചിരുന്നു. ഞാൻ മാത്രം അവിടെ നിന്നു.

“നിന്റെ മുഖമെന്താ ഇപ്പോളും വീർത്തിരിക്കുന്നത്?”
“ഹും ഓരോന്ന് കാണിച്ചു വെച്ചിട്ട് ഞാനല്ലേ വഴക്ക് കെട്ടത്.”

“ഞാൻ എന്ത് ചെയ്‌തെന്നാ?”
“ചേട്ടന്റെ പ്ലാൻ അല്ലായിരുന്നോ അത്?”

“ഏഹ് ഇപ്പോ വാദി പ്രതിയായോ? നിന്നെ സഹായിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?”
“ചേട്ടൻ വരച്ചതല്ലെങ്കിൽ പിന്നെ എങ്ങനാ ഇത്ര നന്നായി അത് പറഞ്ഞു കൊടുക്കാൻ പറ്റി?”
“ഓ അതാണോ..അതേ എനിക്ക് നല്ല ബുദ്ധിയുണ്ട്.

അത് കൊണ്ടാണ്. പിന്നെ ഞാൻ ഉണ്ടാക്കിയ പ്ലാൻ ആണെങ്കിൽ തന്നെ നീ അല്ലേ ഇത് അയച്ചു കൊടുത്തത്? പക്ഷെ ഞാൻ നിന്നെ സംശയിക്കില്ല കേട്ടോ. എന്താണെന്ന് അറിയുവോ? ഇത് വരക്കാനുള്ള ബുദ്ധി പോലും എന്റെ അനുവിന് ഇല്ല.”

“എന്താ എന്റെ അനുവോ?”
“എങ്കിൽ വല്ലവരുടെയും അനുവിന് ഇല്ല.”
“കൂടുതൽ കളിയാക്കണ്ട.”

എന്ത് സാധനമാണോ? ഒരു ബുദ്ധിമാൻ വന്നിരിക്കുന്നു. ഷോ കാണിക്കാൻ പറ്റുന്ന ഒരു അവസരവും പാഴാക്കില്ല.

നമ്മളായിട്ട് ഒരു നന്ദി എങ്കിലും പറയാമെന്നു വെച്ചാൽ സ്വയം ഇങ്ങനെ ഓരോന്നും പറഞ്ഞോളും അപ്പോ ബാക്കിയുള്ളവർക്ക് ദേഷ്യം അല്ലേ വരുള്ളൂ.

“പക്ഷെ ആരായിരിക്കും ഇങ്ങനെയൊരു പണി ചെയ്തത്. അതും എങ്ങനെ ഇങ്ങനെ ഉണ്ടായി?”
എന്തോ ആലോചിച്ചിട്ട് റിഷിയേട്ടൻ എന്നോട് ചോദിച്ചു.
“അറിയില്ല.”

“നീ മെയിൽ അയക്കാൻ വേണ്ടി ഫോൾഡർ കോപ്പി ചെയ്ത് ഡെസ്ക്‌ടോപ്പിൽ ഇട്ടായിരുന്നോ?”
“അതേ എളുപ്പത്തിന് എപ്പോളും അങ്ങനാണ് ചെയ്യുന്നത്.”

“നീ അത് നോക്കിക്കേ അത് മാറ്റിയിട്ടുണ്ടാവും.”
ഞാൻ വേഗം അത് നോക്കി. ഏട്ടൻ പറഞ്ഞത് ശെരിയായിരുന്നു.
“അപ്പോൾ കള്ളൻ കപ്പലിൽ തന്നെ അല്ലേ?”

“എനിക്ക് ഒരാളെ സംശയം ഉണ്ട്.
ഞാൻ പറഞ്ഞു.

“ആരെ?”
“രേവതി.”
“കാരണം?”

“ഇപ്പോൾ കുറേ വർക്ക് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് നഷ്ടായി. ഞാൻ സീക്രെട് ആയി അന്വേഷണം നടത്തിയപ്പോൾ രേവതി പിന്നീട് അവരെ കോൺടാക്ട് ചെയ്തതായി അറിഞ്ഞു.”
“അപ്പോൾ രേവതി നമ്മുടെ വർക്ക്‌ മറ്റാർക്കെങ്കിലും മറിച്ചിട്ടുണ്ടാവും.”
“അതെനിക്ക് അറിയില്ല.”

“നീ ഇത് ഇപ്പോൾ ആരോടും പറയണ്ട. ഞാൻ നോക്കിക്കൊള്ളാം.”
“മ്മ്.”

“ഹലോ എക്സ്ക്യൂസ്‌ മി”

വാതിലിനടുത്തേക്ക് നോക്കിയപ്പോൾ ഒരു സുന്ദരി ചേച്ചി നിക്കുന്നു. കണ്ടാൽ അധികം പ്രായം തോന്നില്ലെങ്കിലും മുഖത്തു ഒരു പക്വത ഉണ്ടായിരുന്നു ഇളം നീല നിറത്തിലെ കോട്ടൺ സാരി അൽപം കൂടെ പക്വത തോന്നിപ്പിച്ചു.

ചിരിച്ച മുഖത്തോടെ അവർ കയറി വന്നപ്പോൾ ചുറ്റും പ്രകാശം പരന്നത് പോലെ. ഇതൊക്കെയാണ് സ്ത്രീ സൗന്ദര്യം ! എനിക്ക് കുശുമ്പ് തോന്നി.

“ചേച്ചി!!!എന്താ പറയാതെ വന്നത്.”
“എനിക്ക് എന്റെ അനിയനെ കാണാൻ തോന്നി. അപ്പോ വന്നു. അല്ല ഇപ്പോ നിനക്ക് നല്ല ഉത്തരവാദിത്തം ആണല്ലോ എപ്പോ വിളിച്ചാലും ഓഫിസിലാ.”

“ചേച്ചി ഇത് അനുരാഗ. ഇവിടെ പുതിയ അപ്പോയിന്മെന്റ് ആണ്.”
“ആണോ? ഹായ്. ഞാൻ റിഷിയുടെ ചേച്ചിയാണ് റിതിക.”
“ഹായ്.”
“അനു പൊയ്ക്കോളൂ.”

റിഷിയേട്ടൻ പറഞ്ഞതും ഞാൻ ചേച്ചിയെ ചിരിച്ചു കാണിച്ചിട്ട് നേരെ ക്യാബിനിൽ പോയി.
നല്ല ചേച്ചി. ആ കൊരങ്ങനെ പോലെയല്ല. എന്തോ ഒരു ആത്മബന്ധം തോന്നി.

################################

“അനു?”
അനു പോയതും ചേച്ചി എന്നോട് ചോദ്യ ഭാവേന ചോദിച്ചു. ഞാൻ അതേ എന്ന് തലയാട്ടി.
“അപ്പോ അവിടെ വരെയായി അല്ലേ കാര്യങ്ങൾ.

അതാണ് എപ്പോളും ഓഫീസിൽ ആയതിന്റെ കാരണം. ഞാൻ വിചാരിച്ചത് കോളേജ് കഴിയുമ്പോ ഇതൊക്കെ നീ വിടുമെന്നാ. അപ്പോ കാര്യം സീരിയസ് ആണല്ലേ.”

“അതേ. റിഷി ജീവിതത്തിൽ ഒരു പെണ്ണിനെയെ സ്നേഹിച്ചിട്ടുള്ളു. അവളെ തന്നേ കെട്ടുള്ളൂ.”
“ചേച്ചിക്ക് അവളെ ഇഷ്ടായോ?”

“എനിക്ക് ഇഷ്ടായി. നല്ല ഐശ്വര്യമുള്ള കുട്ടി. പക്ഷെ അച്ഛൻ? അനുവിനെ നമ്മുടെ ഫാമിലിയിലേക്ക് കയറ്റാൻ അച്ഛൻ സമ്മതിക്കുവോ?”

“അച്ഛൻ കയറ്റിയില്ലെങ്കിൽ ഞാൻ അവളുടെ ഫാമിലിയിൽ പോകും അല്ലെങ്കിൽ ഞങ്ങൾ തന്നെ ഒരു ഫാമിലി ഉണ്ടാക്കും.”

തമാശ പോലെ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് എല്ലാം തമാശ ആണ്.”

“ഞാൻ കാര്യമായി പറഞ്ഞതാണ്. ചേച്ചിയെ പോലെ അച്ഛൻ പറയുന്നതെല്ലാം ഞാൻ കേൾക്കില്ല. ജീവിതം ഒന്നേ ഉള്ളൂ. അത് എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും.”

“അങ്ങനെയാണ് വേണ്ടത്. അല്ലാതെ എന്നെ പോലെ.. ഞാൻ നിന്റെ കൂടെയുണ്ട്.”

ചിരിച്ച മുഖത്തോടെ അത് പറയുമ്പോളും ചേച്ചിയുടെ മുഖത്തു ഒരു സങ്കടം നിഴലിച്ചിരുന്നു.
“ചേച്ചി വാ വിശേഷങ്ങൾ പറയൂ.”

###############################

ക്യാബിനിൽ ചെന്നതും ഈച്ച പൊതിയും പോലെ എല്ലാം എന്റെ ചുറ്റും കൂടി. രേവതി മാത്രം വരാത്തത് ഞാൻ ശ്രെദ്ധിച്ചിരുന്നു.

എല്ലാവരും റിഷിയേട്ടൻ പറഞ്ഞിട്ടാണ് ഞാൻ ആ പ്ലാൻ അയച്ചു കൊടുത്തതെന്നു വിശ്വസിച്ചിരുന്നു. ഞാനും അത് തന്നെ പറഞ്ഞു. ഞങ്ങൾ അതിനെ പറ്റി സംസാരിച്ചപ്പോൾ രേവതിയുടെ മുഖത്തുണ്ടായ ഞെട്ടൽ കണ്ടപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി.

അടുത്തേക്ക് വന്നില്ലെങ്കിലും അവളുടെ ശ്രദ്ധ മുഴുവനും ഞങ്ങളിൽ ആയിരുന്നു. അപ്പോളാണ് നിഷ ചേച്ചി അങ്ങോട്ടേക്ക് വന്നത്.

“എന്തൊക്കെയാണ് അനു മോളേ ഇവിടെ നടക്കുന്നത്?”
“എന്താ ചേച്ചി?”

“അല്ല ആകെ സ്റ്റാർ ആയല്ലോ?”
“സ്റ്റാറോ എന്താണ് ചേച്ചി പറയുന്നത്?”

“അല്ല നാളെ മുതൽ എംഡി യുടെ അസിസ്റ്റന്റ് അല്ലേ?”
“ഏഹ്..! ആരുടെ റിഷി സാറിന്റെയോ??

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19