Saturday, May 4, 2024
Novel

നിയോഗം: ഭാഗം 44

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

ഓണം സെലിബ്രേഷൻ ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചു എത്തിയപ്പോൾ 4മണി ആയിരുന്നു. “പദ്മ… ഇപ്പോൾ എങ്ങനെ ഉണ്ടെടാ.. ക്ഷീണം കുറവായോ ” ഡ്രസ്സ്‌ മാറാനായി മുറിയിലേക്ക് അവൾ കയറി വന്നത് ആയിരുന്നു. “മാഷേ……” “എന്താടോ ” “സത്യം പറഞ്ഞാൽ എനിക്ക് ആകെ ടെൻഷൻ ആണ് മാഷേ…” “എന്തിന് ആണ് പദ്മ…” അവളുടെ ഇരു തോളിലും പിടിച്ചു കൊണ്ട് അവൻ ചോദിച്ചു. “അത് പിന്നെ… നെഗറ്റീവ് എങ്ങാനും ആയാൽ ” “നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നമ്മൾ സന്തോഷത്തോടെ സ്വീകരിക്കും പദ്മ…. സൊ ഡോണ്ട് വറി….” അവളുടെ നെറ്റിയിലേക്ക് തന്റെ നെറ്റി മുട്ടിച്ചു കൊണ്ട് കാർത്തി അവളെ നോക്കി കണ്ണിറുക്കി.

“താൻ റെഡി ആവൂ.. നമ്മൾക്ക് ഹോസ്പിറ്റലിൽ ഒന്നു പോയി ചെക്ക് അപ്പ്‌ ചെയ്തു നോക്കാം.. അപ്പോൾ ഈ ടെൻഷനും മാറും..” “അത് പിന്നെ മാഷേ….. നമ്മൾക്ക് തനിയെ ഒന്നു ടെസ്റ്റ്‌ ചെയ്തു നോക്കിയാൽ പോരേ.. എന്നിട്ടു പോവാം ഹോസ്പിറ്റലിൽ ” പദ്മ ചിന്താകുലയായി. “ഹമ്… ശരി ശരി… തന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ നമ്മൾക്ക് അങ്ങനെ ചെയ്യാം പദ്മ…. ഞാൻ മെഡിക്കൽ ഷോപ്പിൽ പോയിട്ട് വരാം ” “മാഷ്, വൈകുന്നേരം അമ്പലത്തിൽ പോകുന്നുണ്ടോ….” “ഉവ്…. എന്തെ ” “എങ്കിൽ പോയിട്ട് വരുമ്പോൾ വാങ്ങി കൊണ്ട് വന്നാൽ മതി ” “മ്മ്.. ശരി ശരി..” പദ്മ അടുക്കളയിലേക്ക് ചെന്നപ്പോൾ സീത എല്ലാവർക്കും ഉള്ള ചായയും കൊഴുക്കട്ടയും ഒക്കെ എടുത്തു വെച്ചിട്ടുണ്ട്. മീനുട്ടി കുളി കഴിഞ്ഞോ അമ്മേ….?

“ഇല്ല മോളെ…. അവളിപ്പോഴാണ് കേറിയേ.. ഏതോ ഫ്രണ്ട് നെ വിളിച്ചു സംസാരിക്കുക ആയിരുന്നു.” “മ്മ്……” “മോള് കഴിയ്ക്ക്… വിശക്കുന്നില്ലേ ” അപ്പോളേക്കും അച്ഛമ്മയും വന്നു അവൾക്ക് അടുത്തായി ഇരുന്നു. “അച്ഛനു ചായ കൊടുത്തോ അമ്മേ ” “ഉവ്വ്… അച്ഛൻ നേരത്തെ കുടിച്ചു.. എന്നിട്ട് ആ കവലയിലേക്കോ മറ്റൊ പോയത് ആണ് ” “പദ്മമോൾക്ക് രണ്ട് ദിവസം ആയിട്ട് ഒരു ക്ഷീണം ആണല്ലോ… എന്താ പറ്റിയേ കുട്ടീ ” അച്ഛമ്മ പദ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. “അറിയില്ല അച്ഛമ്മേ… എന്തോ ഒരു വല്ലാഴിക പോലെ ” അവൾ ചായ അൽപാൽപം ആയിട്ട് കുടിച്ചു… ” “മോളെ… നമ്മൾക്ക് ഒന്നു ഹോസ്പിറ്റലിൽ പോയാലോ…” സീത അവളുടെ അരികിലേക്ക് വന്നു.

“പദ്മ മോളെ… ഈ മാസം പുറത്തായോ….” അച്ഛമ്മ ശബ്ദം താഴ്ത്തി ചോദിച്ചു. അവൾ ഇല്ലന്ന് കാണിച്ചു. അച്ഛമ്മയുടെയും അമ്മയുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.. “അമ്മേ… എനിക്ക് ഇടയ്ക്ക് ഒക്കെ ഇങ്ങനെ ലേറ്റ് ആവുന്നത് ആണ് ” പദ്മ അമ്മയെ നോക്കി പറഞ്ഞു “ഹേയ്… അതൊന്നും അല്ലാ…. ഇതു സംഗതി വേറെ ആണ് സീതെ….” അച്ഛമ്മ വന്നു പദ്മയുടെ നെറുകയിൽ തഴുകി. “ഹോസ്പിറ്റലിൽ പോയിട്ട് വരാം മോളെ… റെഡി ആവൂ ” പദ്മ ഒന്നും മിണ്ടാതെ എഴുന്നേറ്റു. അവൾക്ക് ആണെങ്കിൽ വല്ലാത്ത പരവേശം പോലെ.. എന്റെ ഗുരുവായൂരപ്പാ…. .. അമ്മയും മുത്തശ്ശിയും ഒക്കെ താൻ പ്രെഗ്നന്റ് ആണെന്ന് തന്നെ കരുതി ഇരിക്കുക ആണല്ലോ….

ഇനി എന്താവുമോ…. കാർത്തി ആണെങ്കിൽ ചായ കുടിക്കാനായി ഇറങ്ങി വന്നപ്പോൾ അച്ഛമ്മ അവനെ വിളിച്ചു. “മോനേ… കുട്ടിയെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വാടാ… ആകെ കണ്ണൊക്കെ കുഴിഞ്ഞു,, വിളറി ഇരിക്കുന്നു… എന്താണ് എന്ന് നോക്കി കഴിഞ്ഞാൽ കുഴപ്പമില്ലല്ലോ ” സീതയും അത് ശരി വെച്ചു. അച്ഛമ്മയ്ക്കും അമ്മയ്ക്കും ഒക്കെ ഏകദേശം കാര്യം പിടി കിട്ടി എന്ന് അവനു തോന്നി. . “പദ്മ…. എന്നാൽ പോയി റെഡി ആയി വരൂ കേട്ടോ ” കാർത്തി അവളെ വിളിച്ചപ്പോൾ പദ്മ മറുത്തൊന്നും പറയാതെ മുറിയിലേക്ക് പോയി. “എന്റെ പദ്മ… ഇങ്ങനെ ടെൻഷൻ അടിക്കാനും മാത്രം എന്താണ് പറ്റിയെ… ഒന്നെങ്കിൽ പോസിറ്റീവ്, അല്ലെങ്കിൽ നെഗറ്റീവ്… ഇതിൽ ഏതെങ്കിലും ആവും റിസൾട്ട്‌ ”

പോകും വഴി കാർത്തി അവളോടായി പറഞ്ഞു. “എന്നാലും മാഷേ…. സത്യം പറഞ്ഞാൽ എനിക്ക് അറിഞ്ഞൂടാ… എന്തോ വല്ലാത്ത ഒരു മാനസികഅവസ്ഥ ആണ്…. എന്താണ് പറയേണ്ടത് എന്ന് കൂടി എനിക്ക് അറിയില്ല…” “ദേ.. ഒരൊറ്റ പെട വെച്ച് തരും ഞാന്… കാലത്തെ മുതൽ തുടങ്ങി യത് ആണ് കേട്ടോ…” അവൻ അല്പം ഉച്ചത്തിൽ പറഞ്ഞതും പദ്മ ഒന്നും മിണ്ടാതെ ഇരുന്നു. അമ്പലത്തിന്റെ വാതിൽക്കൽ എത്തിയതും പദ്മ അവനോട് ഒന്നു നേർച്ച ഇട്ടു പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. കാർത്തി വണ്ടിയിൽ നിന്നും ഇറങ്ങി. “ഭഗവാനെ…. എന്റെ പദ്മ… അവൾ ഒരുപാട് പ്രതീക്ഷയിൽ ആണ് .. അവളുടെ കണ്ണ് നിറയ്ക്കരുതേ…. അത് മാത്രം ഒള്ളു എനിക്ക് അങ്ങയോടു പറയാൻ….” വെള്ളി നാണയം ഭണ്ടാരത്തിൽ സമർപ്പിച്ച ശേഷം, അവൻ തിരികെ വണ്ടിയിൽ കയറി.

ഹോസ്പിറ്റലിൽ എത്തി ചീട്ട് എടുത്ത ശേഷം ഗൈനോക്കോളജി വിഭാഗത്തിലേക്ക് അവർ പോയി. ഡോക്ടർ ശാന്തിനീ കുറുപ്പ്…..എന്ന ബോർഡ് വെച്ച റൂമിലേക്ക് അവർ ഇരുവരും കയറി ചെന്നു. “ഓക്കേ…. അപ്പോൾ 40ഡേയ്‌സ് കഴിഞ്ഞു പീരിയഡ്‌സ് മിസ്സ്‌ ആയിട്ട് അല്ലേ പദ്മപ്രിയ….” “യെസ് മാഡം ” . “ഹമ്.. നമ്മൾക്ക് യൂറിൻ ടെസ്റ്റ്‌ ചെയ്യാം.. പിന്നെ തന്റെ ബ്ലഡ്‌ കൂടി ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കാം… ബോഡി ഇത്തിരി വീക്ക്‌ ആണ്.. എച്ച് ബി ലെവൽ കൂടി ഒന്നു നോക്കട്ടെ കേട്ടോ…” ഡോക്ടർ എന്തൊക്കെയോ കുറിച്ച് അവിടെ നിന്നിരുന്ന നഴ്സ് ന്റെ കൈയിൽ കൊടുത്തു. “അര മണിക്കൂർ താമസം ഉണ്ട്… ഇരിക്ക് കേട്ടോ ” യൂറിൻ കൊടുത്തു കഴിഞ്ഞതും ലാബിലെ സിസ്റ്റർ പറഞ്ഞു. .

ഇരുവരും അക്ഷമാരായി കസേരയിൽ ഇരുന്നു. ഇടയ്ക്ക് അമ്മയും, മീനുട്ടി യും ഒക്കെ കാർത്തിയെ വിളിച്ചു. വെയിറ്റ് ചെയുവാ എന്ന് അവൻ മറുപടി കൊടുത്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഡോക്ടർ അവരെ അകത്തേക്ക് വിളിപ്പിച്ചു. “ഇരിക്കു പദ്മപ്രിയ….” . അവൾ മിടിക്കുന്ന ഹൃദയത്തോടെ അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു, അരികിലായി കാർത്തിയും. “പദ്മ എന്ത് ചെയ്യുന്നു ” . “പഠിക്കുവാ…” “ഹമ്…. എവിടെ ” അവൾ കോളേജിന്റെ ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു. “ഓക്കേ…ഇനി എത്ര നാളും കൂടി ഉണ്ട് ക്ലാസ്സ്‌ ” .. “3മന്തസ്…… അപ്പോളേക്കും എക്സാം കഴിയും ” . കാർത്തി ആണ് മറുപടി പറഞ്ഞത്. “ഓക്കേ…. പദ്മ… താൻ പ്രെഗ്നന്റ് ആണ്…. കുറച്ചു കെയർ ചെയ്യണം… പ്രൈമി അല്ലേ…. എന്ന് കരുതി വേറെ പ്രോബ്ലം ഒന്നും ഇല്ല കേട്ടോ ” താൻ പ്രെഗ്നന്റ് ആണ് എന്ന ഒറ്റ വാചകം മാത്രമേ പദ്മ കേട്ടൊള്ളു… ഡോക്ടർ പറയുന്ന വേറൊരു കാര്യവും അവൾ കേട്ടിരുന്നില്ല….….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…