Saturday, September 14, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

നോവൽ
IZAH SAM

ഞാൻ ഫോണുമായി ബാൽക്കണിയിലേക്കു ചെന്നു. പുറത്തു നിന്ന് സ്റ്റെപ് ഒന്നുമില്ല. ഞാൻ മുൻവശത്തെ ഗേറ്റിലേക്ക് നോക്കി. അവിടെ ഒരു വെള്ള ഡിസൈർ കാർ ആണ് തോന്നുന്നു ഒതുക്കി നിർത്തിയിരിക്കുന്നു. അതിൽ ചാരി ഒരു മൊബൈലുമായി ഒരു ചെറുപ്പക്കാരൻ..താടിയുണ്ടല്ലോ……..

ഞാൻ ഒന്ന് കൂടെ മുന്നോട്ടു വന്നു. ആദിയേട്ടനല്ലേ…. പെട്ടന്ന് മൊബൈൽ റിങ് ചെയ്തു…നമ്പർ സേവ് ചെയ്തിട്ടില്ല..ഞാൻ വേഗം കാൾ എടുത്തു.

“ഹലോ”

“എന്റെ ലിപ്ലോക്ക് ശിവാനിയാണോ…..മ്മ് ….” ആർദ്രമായ കുസൃതി നിറഞ്ഞ ശബ്ദം..എനിക്ക് ചിരിയും കരിച്ചിലും ഒരുമിച്ചു വന്നു. അണക്കെട്ടു പൊട്ടിയത് പോലെ എന്റെ കണ്ണീരും…..

“അയ്യോ എന്റെ ശിവകോച്ചിന്റെ ശബ്ദം എവിടെപ്പോയി….കേൾക്കുന്നില്ലലോ…ഒരു ലിപ്ലോക്ക് കിട്ടുവോ….”
ഞാൻ കരിച്ചിലിനിടയിലും ചിരിച്ചുപോയി..”പോടാ….ഗജപോക്കിരി …”

ആദിയുടെ കണ്ണുകളും നിറഞ്ഞു മനസ്സും സ്വയമറിയാതെ ചിരിച്ചു പോയി…..ഒരുപാട് വർഷങ്ങള്ക്കു ശേഷം ആ വിളി കേട്ടപ്പോൾ.

കുറെയേറെ നിമിഷങ്ങൾ കടന്നു പോയി…പ്രണയത്തിന്റെ ഭാഷ മൗനമാണ് എന്ന് ആരോ പറഞ്ഞത് വളരെ ശെരിയായിരുന്നു. ദൂരെ കാറിൽ ചാരി ആരാധിയേട്ടനും എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു….

ചിരിക്കുന്നുണ്ട്….”ഒന്ന് വെട്ടത്തോട്ടു മാറി നിന്നൂടെ എന്റെ ശിവാനികൊച്ചേ…വീട്ടിൽ പോലും പോവാതെ ഞാൻ ഈ പാതിരാത്രി വണ്ടിയോടിച്ചു വന്നിട്ട് ഒന്ന് കാണാൻ പോലും പറ്റുന്നില്ലാലോ”.ശബ്ദത്തിൽ ഒരു കൃത്രിമ പരിഭവം ഉണ്ട്.

“എനിക്കും ഒന്നും കാണാൻ പറ്റുന്നില്ല….ആ പോസ്റ്റ് ഇന്റെ അടുത്തോട്ടു നിന്നൂടെ..?”
ശെരിക്കും കാണാൻ നല്ല കൊതിയുണ്ടായിരുന്നേ…

“അപ്പൊ എനിക്ക് നിന്നെ കാണാൻ പറ്റില്ലാലോ…ഇത് എന്താണ് മതിലിനു ചുറ്റും. മാവ്,പ്ലാവ്, തെങ്ങു ഇടയ്ക്കു ചെമ്പരത്തിയും, നന്ത്യാർവട്ടവും ഒന്നും കാണാൻ പറ്റുന്നില്ലാ..”. പോസ്റ്റിന്റെ ചുവട്ടിലോട്ടു നടന്നു മാറി എത്തിയൊക്കെ നോക്കുന്നുണ്ട്. എനിക്ക് ചിരി വന്നു….ഒരു ഗ്രേയ്‌ ടി ഷർട്ടും ജീൻസുമായിരുന്നു വേഷം.

“ചിരിച്ചോ…ചിരിച്ചോ …..എന്റീശ്വരാ ഇവൾക്ക് എന്ത് പണികൊടുത്താലും എല്ലാം തിരിച്ചു വരുവാണല്ലോ?”
മേൽപ്പോട്ടു നോക്കി പറയുന്ന ആധിയേട്ടനെ കണ്ടപ്പോൾ എനിക്ക് വീണ്ടും ചിരി വന്നു. പക്ഷേ ഞാൻ പെട്ടന്ന് ശബ്ദം കുറച്ചു. ആരെങ്കിലും കേട്ടാലോ.

“എന്താ ലേറ്റ് ആയതു?” ഞാൻ പരിഭവത്തോടെ ചോദിച്ചു.

“ഞാൻ അത്യാവശ്യമായി തിരുവന്തപുരത്തു പോയിരുന്നു. വരുന്ന വഴിയാ…ഇപ്പോഴാ നിന്റെ ലൈവ് കണ്ടത്. നേരെ ഇങ്ങോട്ടു വിട്ടു. ലൈവ് പൊളിച്ചില്ലേ…”

“വീഡിയോ അതിനേക്കാളും അടിപൊളിയായിരുന്നു? കണ്ടില്ലേ?” ഞാൻ ചോദിച്ചു.

“ഹ..ഹ… ഞാൻ ഒന്ന് കൊറച്ചുകൂടെ കുനിഞ്ഞിരുന്നേൽ വീഡിയോ കളറായേനെ….ഒരു ലൈവ് ലിപ്ലോക്ക് കൂടെ വീഡിയോക്ക് കിട്ടിയേനെ…”

ഞാൻ ഒന്നും മിണ്ടിയില്ല…

“ഡീ ശിവകോച്ചേ…വീഡിയോ കണ്ടിട്ട് നിനക്ക് എന്ത് തോന്നി….?” അൽപ്പം ഗൗരവത്തിൽ ചോദിച്ചു.
“എന്റെ കോളെജിലെ ആരോ ആണ്….പ്രത്യേകിച്ചും ഞാനും രാഹുലുമായി ഇരിക്കുന്ന ഫോട്ടോ…അത് ക്ലാസ്സിന്റെ അകത്താണ്.” ഞാൻ സംശയത്തോടെ പറഞ്ഞു. എനിക്ക് യാമിയെ ആണ് സംശയം. അത് ഞാൻ പറഞ്ഞില്ല.

“നമ്മുടെ ഫോട്ടോയിലും എന്റെ പുറകിലായി ആണ് ഫോട്ടോ എടുത്ത ആൾ ഉണ്ടായിരുന്നത്.” ആധിയേട്ടൻ ഗൗരവത്തോടെ തുടർന്ന്.

” ആ കൂട്ടിയില്ലേ….ആ സുന്ദരീ…അവളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നു. നിന്നെ മൂപ്പിക്കാൻ ഞാൻ അവളോട് പേര് ചോദിച്ചിരുന്നു. അവൾ വന്ന ഭാഗത്തുനിന്നാ ഫോട്ടോ എടുത്തത്.” കണ്ടോ ഞാൻ സംശയിച്ചതുപോലെ അത് യാമിയായിരുന്നു.

“പക്ഷേ റിഷിയേട്ടനുമായിട്ടുള്ള ഫോട്ടോ ….അതു സെമിനാറിന് മുന്നേ ഒരു ദിവസം വൈകിട്ട് സംസാരിച്ചപ്പോ ആരോ എടുത്തത്. അവിടെ ആ സമയത്തു ഞാൻ യാമിയെ കണ്ടതായി ഓർക്കുന്നില്ല . ”
ഞാൻ എൻ്റെ സംശയം പറഞ്ഞു.

“ഒരു ഫോട്ടോ എടുക്കുന്നത് ഒന്നും വലിയ കാര്യാമല്ല….പക്ഷേ എന്തിനു?” ആധിയേട്ടൻ ചോദിച്ചു.
അയ്യോ…അപ്പൊ പിന്നെ എന്റെ തല്ലു കേസ് പറയണമല്ലോ …. ശൊ നാണക്കേടാവൂലോ…ഞാൻ ചമ്മി ചമ്മി ഒന്ന് ചുരുക്കി പറഞ്ഞു. ഭയങ്കര ചിരി ആയിരുന്നു.

കേൾക്കാൻ മാത്രല്ല ഇവിടന്നു കാണാനും ആ ചിരി കൊള്ളാട്ടോ. ഞാൻ ഒന്ന് ഇളിച്ചു. ഭാഗ്യം ഇരുട്ടായതു.

ചിരി അടക്കി പിടിച്ചു കൊണ്ട് തുടർന്ന്…” ശിവാ….നീ എനിക്ക് ഇനിയും പണി ഉണ്ടാക്കുമല്ലോ?”
ഞാനും ചിരിച്ചു. ഞാൻ അവിടത്തെ കൈവരിയിലിരുന്നു.
“ഇങ്ങോട്ടു നീങ്ങിയിരിക്കു….എനിക്ക് കാണാൻ പറ്റുന്നില്ല..” ആധിയേട്ടനാണ്. ഞാൻ നീങ്ങിയിരുന്നു.
“ഇപ്പോഴോ?”
“മ്മ്…. ”
“യാമി എന്നോട് ദേഷ്യം തീർക്കാൻ അവളായിരിക്കും പോസ്റ്റർ ഒട്ടിച്ചത്. അത് ഏൽക്കാത്ത കൊണ്ടാവും വീഡിയോ ഉണ്ടാക്കി ഇട്ടതു.” ഞാൻ എന്റെ നിഗമനം പറഞ്ഞു.

“ആ കുട്ടി മാത്രമാണ് എന്ന് തോന്നുന്നില്ല….നീ എന്തായാലും പ്രതികരിക്കും എന്ന് ഉറപ്പല്ലേ….അപ്പൊ അതിന്റെ കോൺസിഖ്വന്സ ഒക്കെ ചിന്തിച്ചിട്ടുണ്ടാവില്ലേ…” ആധിയേട്ടന്റെ സംശയം പറഞ്ഞു.

“ഇല്ല ആദിയേട്ടാ…അവൾ സ്‌ഫടികം ജോർജിന്റെ അടുത്ത ബന്ധുവാ…അപ്പൊ അവൾക്കു അനുകൂലമായ നടപടി ഉണ്ടാവുള്ളൂ…എന്ന് വിചാരിക്കുന്നുണ്ടാവും..” ഞാൻ ഒരു ഭയങ്കര കണ്ടുപിടുത്തം പറഞ്ഞത് പോലെ ഇരുന്നു.

അപ്പുറത്തു അനക്കം ഒന്നുമില്ല ….”ഹലോ …”

“മ്മ്..മോൾ ഇപ്പൊ എന്താ വിളിച്ചത്…..?” കുസൃതി നിറയുന്നുണ്ട്..അപ്പോഴാ ഞാനും ഓർത്തതു. ഞാൻ എന്റെ തലയിൽ ഇട്ടു രണ്ടു അടി കൊടുത്തതു.

“ഞാൻ ഒന്നും വിളിച്ചില്ലാലോ?” ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു.

“ആണോ..ഒന്നും വിളിച്ചില്ലാ…..?” വീണ്ടും എന്നോട് കുറുമ്പൊടെ ചോദിക്കുവാണു.

“ഇല്ല….ഒന്നും വിളിച്ചില്ല…” ഞാൻ പതുക്കെ പറഞ്ഞു.

“എങ്കിൽ എന്റെ ശിവാനി അരവിന്ദൻ പോയി കിടന്നുറങ്ങിക്കോ….ഞാൻ നാളെ വിളിക്കാം..”
“അയ്യോ പോവല്ലേ…” ഞാനറിയാതെ പറഞ്ഞു പോയി.

ചിരിച്ചു കൊണ്ട് പറഞ്ഞു…”എനിക്ക് പോണം ശിവകോച്ചേ…രാത്രി ഒരുപാടായി….എനിക്ക് വിശക്കുന്നുമുണ്ട്….”
എനിക്ക് എന്തോ ഒരു വിഷമം വന്നു നിറയുന്നതുപോലെ…

” ജാനകി ആന്റ്റി മാത്രമേയുള്ളു വീട്ടിൽ …. യാത്ര പോവുമ്പോഴൊക്കെ ‘അമ്മ ഒറ്റക്കാവില്ലേ…..”

“അമ്മയുടെ പേര് നിനക്കറിയാവോ….അതെങ്ങനെ ?” അതിശയം നിറഞ്ഞ സ്വരം. ഒരു നിമിഷം സീതമ്മായിയുടെ വിയർത്തൊലിച്ച മുഖം എന്റെ മനസ്സിൽ കൂടെ കടന്നു പോയി. ഞാൻ പെട്ടന്ന് പറഞ്ഞു….”അതൊക്കെ ഒരു വലിയ കഥയാ പിന്നെ പറഞ്ഞു തരാട്ടോ ?”

“വീണ്ടും കഥ….നീ എനിക്ക് പണിയുണ്ടാക്കുവോ…ശിവനികൊച്ചെ ….?” എന്നെ കളിയാക്കിയതാ….എന്നാലും ഞാനതു ആസ്വദിച്ചു ചിരിച്ചു.

“ഇനി നമുക്ക് ഒന്ന് വെട്ടത്തു കാണാണം കേട്ടോ…നിന്റെ ചിരി ഞാനധികം കണ്ടിട്ടില്ല…..നേരിട്ടു ”
“പറഞ്ഞില്ലാലോ….’അമ്മ മാത്രമേയുള്ളൂ വീട്ടിൽ.”

ഞാൻ വീണ്ടും ചോദിച്ചു. എനിക്ക്‌ ആധിയേട്ടനെ കുറിച്ച് കൂടുതൽ അറിയാനാഗ്രഹമുണ്ടായിരുന്നു.
“‘അമ്മ മാത്രമേയുള്ളു…ഞാനില്ലാത്തപ്പോ എന്റെ കസിൻ അശ്വിൻ വന്നു കിടക്കും. അവൻ അന്ന് പെണ്ണുകാണാൻ വന്നപ്പോ ഇവിടെ വന്നിട്ടുണ്ട്. പിന്നെ അച്ഛൻ ചെറുതിലെ മരിച്ചു പോയി…. പിന്നെ എന്താ…ഇത്രയൊക്കെയുള്ളൂ…..ശെരി ശിവാ….സമാധാനമായി കിടന്നോ..”

ഞാൻ മൂളിയതേയുള്ളൂ…എന്നിൽ പൊതിഞ്ഞിരുന്ന മൂടൽ മഞ്ഞു അകന്നു പൊകുന്നതു പോലെ…കുറച്ചു നേരമെങ്കിലും ഞാനനുഭവിച്ച കുളിരു നഷ്ടമാവുന്നത് പോലെ…

“പിന്നെ ശിവ…നാളെ കോളേജിൽ നിന്നും പ്രിൻസിപ്പൽ ഒക്കെ വിളിക്കുമായിരിക്കും..അവിടെയു ഒരു കംപ്ലൈന്റ്റ് കൊടുക്കണം….യാമി ആണെങ്കിൽ അവർ അത് അന്വേഷിക്കും….എന്തുണ്ടെങ്കിലും എന്നെ വിളിക്കണം കേട്ടോ…ഞാൻ വിളിക്കുന്നത് നോക്കി ഇരിക്കണ്ടാ…”

“മ്മ്….”
“നിനക്ക് നാവില്ലേ…” കലിപ്പ് ഓൺ.

“ഇല്ലാ…..ചെവി മാത്രമേയുള്ളു….എന്താ….” എനിക്കും ഉണ്ട് കലിപ്പ്.

“എന്നാലും ആ മാലാഖക്കൊച്ചു യാമി….അവളിതു ചെയ്യോ….ഇല്ലാ ?” എന്നെ മൂപ്പിക്കുവാ….
“മോനെ ആധിയേട്ടാ…വണ്ടി വിടാൻ നോക്ക്……” പുള്ളി ചിരിക്കുന്നുണ്ട്.

“നീ കേറി പൊക്കോ..ഞാൻ എന്നിട്ടു പോവാം ….”

ഞാൻ തലയാട്ടി അകത്തേക്ക് വന്നു. കതകടച്ചു റൂമിൽ കയറി. വേഗം ജനൽ തുറന്നു നോക്കി. ആധിയേട്ടൻ കാൾ കട്ട് ചെയ്തു കാറിൽ കയറുന്നു. കണ്ണിൽ നിന്നും മായുന്നത് വരെ ഞാൻ നോക്കി നിന്നു.

ദാ ഫോൺ ബെല്ലടിക്കുന്നു…അയ്യോ അമ്മു… ഞാൻ മറന്നു പോയി….
” ഞാനെത്ര നേരം കൊണ്ടാ വിളിക്കുന്നേ…….ആരാ വിളിച്ചതു…”

“സോറി അമ്മു…. ഞാൻ …..പെട്ടന്ന് ആധിയേട്ടനെ കണ്ടപ്പോ..ഞാൻ എല്ലാം മറന്നു പോയി….”
“ആദിയേട്ടനായിരുന്നോ…. എന്നിട്ടു ഇഷ്ടാണ് എന്ന് പറഞ്ഞോ…?”

“അതൊന്നും പറഞ്ഞില്ല എങ്കിലും…ഇനി എന്തൊക്കെ സംഭവിച്ചാലും ഈ ശിവാനിക്കു അദ്വൈത് കൃഷ്ണയിൽ നിന്ന് ഒരു മടങ്ങിപ്പോക്കില്ല…”

“ശിവാ…..നിനക്ക് ഇത്ര പെട്ടന്ന് …” ആ ശബ്ദം കേട്ടാലറിയാം അവളുടെ കിളികളെല്ലാം പറന്നു പൊയി.
“ഞാൻ തീരുമാനിച്ചു അമ്മു…..നീയും വേഗം ആനന്ദേട്ടനോട് പറഞ്ഞോ..ഇല്ലേൽ അയാൾ നിന്നെ ഒരു അനിയത്തിയെ പോലെ കണ്ടിട്ടുള്ളു എന്നും പറഞ്ഞു അങ്ങ് പോവും….ഒരു മാസം സമയത്തെ തരാം…അതിനിടക്ക് നീ പറഞ്ഞിരിക്കണം…”

അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു. അല്ല പിന്നെ ഇത്രയും നേരം അവിടെയിരുന്നു കരഞ്ഞിട്ടുണ്ട് അമ്മു .
എനിക്ക് തന്നെ അത്ഭുതം തോന്നി…എനിക്ക് എന്റെ പ്രണയത്തിൽ ആത്മവിശ്വാസം വന്നിരിക്കുന്നു.

ഞാൻ അവളോട് എന്താ പറഞ്ഞത്…സത്യമാണ്…ഇന്ന് ആധിയേട്ടൻ വന്നില്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ പ്രണയത്തിലെ വിശ്വാസം തന്നെ നഷ്ടപ്പെട്ടേനെ….ഞാനറിയുന്നു ആ മനസ്സിലെ സ്നേഹം കരുതൽ പ്രണയം…അതെനിക്ക് വേണം…ഒരിക്കലും നഷ്ടപ്പെടുത്താതെ അതിനിരട്ടിയായി എനിക്ക് തിരിച്ചും കൊടുക്കണം.

ഞാൻ ഓർക്കുവായിരുന്നു എന്നിലെ മാറ്റം…എന്റെ പ്രണയം….ഉറങ്ങാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന ആ രാത്രി ഞാൻ സുഖമായി കിടന്നുറങ്ങി. യൂട്യൂബ് വീഡിയോ ഇട്ട യാമിയോട് മനസ്സിന്റെ ഏതോ കോണിൽ ഒരു കുഞ്ഞു ഉപകാരസ്മരണയും.

അടുത്ത ദിവസം കോളജിൽ പോയില്ല. അടുത്താഴ്ച പരീക്ഷയാണ്. അത് കഴിഞ്ഞാൽ മൂന്നാം വര്ഷം ആരംഭിക്കും.

അച്ഛനും അമ്മയും പറഞ്ഞു പരീക്ഷക്ക് പോയാൽ മതി എന്ന്. ആധിയേട്ടൻ പറഞ്ഞതുപോലെ കോളജിൽ നിന്ന് പ്രിൻസിപ്പൽ വിളിച്ചിരുന്നു.

എന്നോടും അച്ഛനോടും സംസാരിച്ചു. ഞങ്ങൾ കംപ്ലയിന്റ്മായി കോളജിൽ ചെല്ലാം എന്ന് പറഞ്ഞു. പിന്നെ എന്റെ ഫേസ്ബുക് ലൈവ് ഏതോ ചാനൽകാരു ന്യൂസിലൊക്കെ കാണിച്ചു. എന്തക്കയോ ചർച്ചയും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങൾ ടി വി ഇട്ടില്ല.

“നന്ദിനീ..ആ പയ്യൻ വിളിച്ചിരുന്നു…ആ അദ്വൈത്….” അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടു. ഞാൻ സോഫയിലിരുന്നു പഠിക്കുവായിരുന്നു.

“ആണോ….എന്താ പറഞ്ഞത്.” അമ്മായാണ്. സ്വരത്തിൽ അതിശയം.

“എന്താവശ്യമുണ്ടെങ്കിലും വിളിക്കണം….അയാളുടെ സെമിനാർ കാരണം ഒരു കുട്ടിക്ക് ഇങ്ങനെ വന്നതിൽ ഒരുപാട് വിഷമം ഉണ്ട് എന്നൊക്കെ പറഞ്ഞു.” അച്ഛന്റെ ശബ്ദത്തിൽ സന്തോഷമുണ്ട്.

“എന്തായാലും വിളിച്ചല്ലോ.” അവിടെയും ആശ്വാസം.

എന്നെ വിളിച്ചില്ലലോ.വിളിച്ചാലോ വേണ്ടാ… ഓഫീസിലായിരിക്കും. വൈകിട്ട് വിളിക്കാം.
ഉച്ചക്ക് ശേഷം ഞാനുംഅച്ഛനുംകോളേജിൽ പോയി പരാതി കൊടുത്തു. പ്രിൻസിപ്പൽ എന്നോട് ചോദിച്ചു…”ആരെയെങ്കിലും സംശയം ഉണ്ടോ?”

ഞാൻ അച്ഛനെ നോക്കി. അച്ഛൻ പറഞ്ഞോളാൻ പറഞ്ഞു. ഞാൻ യാമിയാണ് എന്ന് സംശയം ഉണ്ട് എന്നും സംശയിക്കാനുള്ള കാരണവും പറഞ്ഞു.

“ഞങ്ങൾ അന്വേഷിക്കും. അദ്വൈത് വിളിച്ചിരുന്നു.സത്യാവസ്ഥ.അറിഞ്ഞതിനു ശേഷം ഞങ്ങൾ നിങ്ങളെ വീണ്ടും വിളിക്കും …എന്നിട്ടേ നടപടി എടുക്കുള്ളൂ ”

“അദ്വൈതിനെ സാറിനറിയാമോ..ഇവിടെയാണോ പഠിച്ചത്? ” അച്ഛനാണ്.

പ്രിൻസിപ്പൽ ഒന്ന് ചിരിച്ചു..എന്നെ ഒന്ന് നോക്കീട്ടു പറഞ്ഞു തുടങ്ങി..ഞാൻ ചെവിയോർത്തിരുന്നു. എനിക്കറിയാനൊരുപാട് ആഗ്രഹമുണ്ടായിരുന്നു.

“അവൻ എന്റെ ഒരു സ്പെഷ്യൽ സ്ടുടെന്റ്റ് ആണ്… നല്ല ബുദ്ധിയുണ്ടായിരുന്നു..പക്ഷേ ഒരു ക്ലാസ്സിലും കേറീട്ടില്ല.. ഭൂലോക അലമ്പനായിരുന്നു…അവൻ പഠിച്ചിരുന്നപ്പോ ഇവിടെ പാർട്ടിയും അടിയും ബഹളവും സമരവും….ഹി വാസ് എ ഗ്രേറ്റ് ഹെഡ് ഏക്ക് ഫോർ മീ…നോട ഒൺലി മീ ഫോർ ഓൾ ടീചെര്സ്.

അവന്റെ അച്ഛൻ പണ്ടത്തെ പാർട്ടിക്കാരനായിരുന്നു.

ആ രക്തമാണെ….മാത്രമല്ല….നല്ല വെള്ളവുമായിരുന്നു…..പക്ഷേ ഞാൻ എന്നും ശ്രദ്ധിച്ചിരുന്നത് അവന്റെ ഭാഗത്തു ന്യായവും ശെരിയും കരുണയും ഉണ്ടായിരുന്നു.പക്ഷേ അവന്റെ നേരെ വാ നേരെ പോ നയം ശെരിയല്ലായിരുന്നു. അതൊരിക്കലും ഒരു രാഷ്ട്രീയക്കാരന് ചേർന്നതല്ലായിരുന്നു.

ഒടുവിൽ അവസാനവര്ഷം പാർട്ടിയുമായി തെറ്റി നല്ല പണിയും കിട്ടി. മൂന്നു മാസം ആണ് ആശുപത്രിയിൽ കിടന്നതു…അവന്റെ ‘അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു…കോളേജ് ഗേറ്റ്നു മുൻപിലായി ആയിരുന്നു സംഭവം…എന്റെ കാറിലാണ് ആശുപത്രിയിൽ കൊണ്ട് പോയത്.

അതോടെ അവൻ എനിക്ക് സ്പെഷ്യൽ ആയി. അവന്റെ അമ്മക്ക് വേണ്ടി അവൻ മാറി…നന്നായി പഠിച്ചു ..കുറഞ്ഞ സമയം കൊണ്ടുതന്നെ കോഴ്‌സും കമ്പ്ലീറ്റ് ചെയ്‌തു . നല്ലൊരു കരിയറും സെറ്റ് ചെയ്യാൻ കഴിഞ്ഞു. ഹി ഈസ് ബ്രില്ലിയൻട്.”

ഒന്ന് ചിരിച്ചിട്ട്.”ഒന്ന് ഒതുങ്ങി എന്നെയുള്ളൂ….അവൻ ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാ…അതുകൊണ്ടൊക്കെ തന്നെ ഒരുപാട് ശത്രുക്കളും ഉണ്ട്..”

ഞാൻ അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്നു…ഈശ്വരാ അപ്പൊ ഈ അലമ്പാനായിരുന്നോ ഡിയർ കൊമോറെഡ്‌ . പക്ഷേ ലുക് ഋഷിയേട്ടനാ…വിജയ് ദെവര്കൊണ്ട പോലെയാ കാണാൻ.

സാരമില്ല…ഞാൻ അത്ര സുന്ദരിയൊന്നുമല്ലലോ…അതുകൊണ്ടു എനിക്ക് എന്റെ സഖാവിനെ മതി. എന്റെ
മാത്രം ആദിയേട്ടൻ .

അച്ഛനെണീറ്റു..കൂടെ ഞാനും. പുറത്തിറങ്ങുമ്പോഴും അച്ഛന്റെ മുഖത്തു ഒരു ഗൗരവം ഉണ്ടായിരുന്നു. എനിക്കതു മനസ്സിലായില്ല. പുറത്തിറങ്ങിയപ്പോൾ ക്ലാസ് ടൈം ആയതു കൊണ്ട് അധികം ആരുമുണ്ടായിരുന്നില്ല. ചിലർ എന്നെ നോക്കി പരിചയഭാവത്തിൽ ചിരിച്ചു. ഞാനും.
“ശിവാനി.” ഞാനും അച്ഛനും നിന്നു . ഋഷിയേട്ടനായിരുന്നു.

“അച്ഛാ ഇതാണു ഋഷിയെട്ടൻ,”
അവർ തമ്മിൽ കൈകൊടുത്തു പരിചയപ്പെട്ടു.

“ശിവ കേസിൽ സ്ട്രോങ്ങ് ആയി തന്നെ നിൽക്കണം …

ഞങ്ങളുടെ എല്ലാ സഹായവും ഉണ്ടാവും. ഭയക്കരുത്.”
ഞാൻ തലയാട്ടി. ഞങ്ങൾ കാറിൽ കയറി വരുമ്പോഴും റിഷിയേട്ടൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ സൈഡ് മിററിലൂടെ റിഷിയേട്ടനെ നോക്കി… ഇതൊരു രാഷ്ട്രീയക്കാരനാണ്…..ഒരു സഖാവല്ല.

രണ്ടും ഒരാളാവില്ലേ….ചിലപ്പോൾ അങ്ങനൊരാൾക്കു നിലനിൽപ്പുണ്ടാവില്ലായിരിക്കും. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി….അപ്പോഴേക്കും അച്ഛൻ കാർ എടുത്തിരുന്നു.

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16