Wednesday, December 18, 2024
Novel

Mr. കടുവ : ഭാഗം 42

എഴുത്തുകാരി: കീർത്തി


ദിവസങ്ങൾ കഴിഞ്ഞു. ഇതിനിടയിൽ വിനോദ് സാറിന്റെ അനിയത്തിയും കുടുംബവും വിദേശത്ത് നിന്നെത്തി.

സാറിന്റെയും രേവുവിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. എനിക്ക് ഇപ്പോൾ ഡേറ്റ് അടുത്തിരിക്കുന്നത് കൊണ്ട് രാധു സ്കൂളിൽ ലീവെടുത്ത് എനിക്കൊപ്പം ഇരിക്കാണ്. ഏട്ടൻ ബിസിനസ് തിരക്കിലും.

എന്നാലും തിരക്ക് ഇല്ലാത്തപ്പോഴൊക്കെ വീട്ടിൽ വരും. പണ്ട് ഞങ്ങളുടെ അച്ഛനും ഇതുപോലെ ആയിരുന്നു.

മറ്റന്നാൾ രേവുന്റെ വിവാഹമാണ്. അവളുടെ പ്രണയം പൂവണിയുന്ന ദിവസം. വർഷങ്ങളായുള്ള അവളുടെയും സാറിന്റെയും കാത്തിരിപ്പ് സഫലമാകുന്ന ദിവസം. രാവിലെ ഒരുവിധം പണികളെല്ലാം കഴിഞ്ഞു ലീല ചേച്ചി കല്യാണവീട്ടിലേക്ക് പോയി.

കുഞ്ഞുണ്ണിയേട്ടൻ പറമ്പിൽ എന്തൊക്കെയോ ചെയ്‌ത് നടപ്പുണ്ടായിരുന്നു. രാധുവിന്റെ വീട്ടുകാരും ചന്ദ്രുവേട്ടനും അച്ഛനും അമ്മയും എല്ലാം ഇന്ന് തന്നെ എത്തുമെന്ന് പറഞ്ഞിരുന്നു.

ഞാനും രാധുവും അവരെയും കാത്ത് അവർക്ക് വേണ്ടതെല്ലാം ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. പാചകം മുഴുവനും രാധുവാണ്.

എന്നെകൊണ്ട് പച്ചക്കറി നുറുക്കാൻ പോലും സമ്മതിക്കുന്നില്ല എന്റെ പ്രിയപ്പെട്ട നാത്തൂൻ. അങ്ങനെ ഞങ്ങൾ പാചകത്തിലും വാചകത്തിലും മുഴുകി ഇരിക്കുകയായിരുന്നു.

“അല്ല രാധു… നിനക്കൊന്നും എന്താ എന്നെക്കുറിച്ച് ഒരു വിചാരവും ഇല്ലാത്തത്? ”

“ആര് പറഞ്ഞു വിചാരമില്ലെന്ന്? അതുള്ളതുകൊണ്ടല്ലേ ഞങ്ങളിങ്ങനെ എപ്പോഴും നിന്റെ കൂടെത്തന്നെ നിൽക്കുന്നത്. ”

“അതല്ല പറഞ്ഞത്. നിനക്കും എന്റെ ഏട്ടനും എന്നെയൊരു അപ്പച്ചിയാക്കണംന്ന് ഒരു വിചാരവുമില്ലേന്ന്. ”

“അയ്യടി… പെണ്ണിന്റെ പൂതി കൊള്ളാലോ. കെട്ട് കഴിഞ്ഞു രണ്ടു മാസം തികഞ്ഞപ്പോഴേക്കും നീ ഗർഭിണിയായെന്ന് വെച്ച് എല്ലാരും അങ്ങനെയാവോ? ”

“ഹും… ബ്ലഡി രാധിക പ്രയാഗ്. നീയ്യൊക്കെ എന്നെയും എന്റെ ചന്ദ്രുവേട്ടനെയും കണ്ടുപഠിക്കടി. ”

“അതെ അതെ. കണ്ടുപഠിക്കാൻ പറ്റിയ രണ്ടു മൊതലുകള്.”

“എന്താടി എനിക്കും എന്റെ ചന്ദ്രുവേട്ടനും ഒരു കുഴപ്പം? എന്താന്ന്? ”

“അത് ഞാൻ…. ”
രാധു എന്തോ പറയാൻ തുടങ്ങിയപ്പോൾ പുറത്ത് വണ്ടി വന്നുനിൽക്കുന്നതിന്റെ ശബ്ദം കേട്ടു. താമസിയാതെ വാതിലിൽ മുട്ടും. “അവര് വന്നുവെന്ന് തോന്നണു ” ന്ന് പറഞ്ഞു അവൾ ഹാളിലേക്കോടി.

ഞാൻ പതുക്കെ വയറും താങ്ങിപ്പിടിച്ച് പിറകെയും. ചന്ദ്രുവേട്ടനെയും മറ്റും പ്രതീക്ഷിച്ച എനിക്ക് അവിടെ അവരെ ആരെയും കണ്ടില്ല.

പക്ഷെ ഹാളിൽ രാധു സ്വീകരിച്ച് ആനയിച്ച് ഇരുത്തിയിരിക്കുന്ന ആളെ കണ്ട് ഞാൻ അമ്പരന്നു. ഒരുനിമിഷം എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി.

…………………………………………………….

തറവാട്ടിലേക്കുള്ള യാത്രയിലായിരുന്നു ചന്ദ്രുവും മറ്റും. പെട്ടന്ന് അവന്റെ ഫോൺ റിംഗ് ചെയ്തു. സംസാരിച്ചു കഴിഞ്ഞതും അത്രയും നേരം അവന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം മാഞ്ഞു.
“എന്താ മോനെ നീ പെട്ടന്ന് വല്ലാണ്ടായല്ലോ? ആരാ വിളിച്ചത്? ”
മേനോൻ ചോദിച്ചു.

“പ്രയാഗ് ഏട്ടനായിരുന്നു. ”

“എന്താ കാര്യം? ”

“അത്… പിന്നെ…. സൂരജ് ഇന്നലെ ജയിൽ ചാടിന്ന് . ”

“മോനെ !!!”

“നമ്മൾ വീട്ടിലെത്തിയോന്നറിയാൻ വിളിച്ചതാണ്. ഏട്ടൻ പോന്നിട്ടേയുള്ളൂന്ന്. ”

“എങ്കിൽ നീ വേഗം വണ്ടിയെടുക്ക്. എത്രയും പെട്ടന്ന് വീട്ടിലെത്തണം. മക്കളും പിന്നെ ആ ലീലയും കുഞ്ഞുണ്ണിയും മാത്രമല്ലേ അവിടുള്ളൂ. ”
ചന്ദ്രു കിട്ടാവുന്ന സ്പീഡിൽ വണ്ടിയെടുത്തു.

അവര് വീട്ടിലെത്തിയപ്പോൾ കാണുന്നത് ലീലയുടെ മടിയിൽ തലചായ്ച്ചുകിടന്നു കരയുന്ന രാധികയെയാണ്. ഒപ്പം മൂർത്തിയും കുടുംബംവും ഉണ്ട്. ചന്ദ്രുവിന്റെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവൾക്കായ് പരതി.

“മോളെ… ”
വിളി കേട്ട് രാധിക ചാടിയെഴുന്നേറ്റു. അവളുടെ നെറ്റിയിൽ ബാൻഡ് എയിഡ് ഒട്ടിച്ചിരുന്നു. ചുണ്ടിൽ മുറിഞ്ഞതിന്റെ ചോരപ്പാടും.
“അമ്മേ….. ”

“മോളെ എന്താ ഇതൊക്കെ? എന്താ ഉണ്ടായത്? പ്രിയമോള് എവിടെ? ”

കരച്ചിൽ നിർത്തി മറുപടി പറയാൻ തുടങ്ങിയതും പ്രയാഗും അങ്ങോട്ടെത്തി. അവനെ കണ്ട രാധിക അവന്റടുത്തേക്ക് ഓടിച്ചെന്നു.

“അപ്പുവേട്ടാ… അവര്….. അവര് നമ്മുടെ പ്രിയയെ….. ”

“പ്രിയയെ? ” മേനോനാണ്.

“ആ സൂരജ് വന്നിരുന്നു. അയ്യാള് അവളെ പിടിച്ചോണ്ടുപോയി. എതിർക്കാൻ നോക്കിയതിന് എന്നെ…. അപ്പുവേട്ടാ പ്രിയ…… അവളെ അയ്യാൾ……. എനിക്ക് പേടിയാവണു. ”

“ഏയ്‌ പ്രിയയ്ക്ക് ഒന്നും സംഭവിക്കില്ല. നീ പേടിക്കാതെ. ”
അവളെ സമാധാനിപ്പിച്ചു പ്രയാഗും ചന്ദ്രുവും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും മേനോൻ പോലീസിൽ വിവരം അറിയിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രയാഗിന്റെ ഫോൺ ബെല്ലടിച്ചു.
“ഹലോ”

“എന്താ അപ്പു നമ്മുടെ ദച്ചുനെ കാണാനില്ലല്ലേ ? ”

“എടാ നീ… ”

“ദേഷ്യപ്പെടാതെ… ഞാനൊന്ന് പറഞ്ഞോട്ടെ. നിന്റെ അളിയനോട് പറഞ്ഞേക്ക് ഇനി അവളെ നോക്കണ്ടന്ന്. അവളെ എനിക്ക് വേണം. ജീവിതത്തിൽ ഒന്നിക്കാൻ പറ്റിയില്ലെങ്കിൽ മരണത്തിലെങ്കിലും എനിക്കവളെ വേണം. ”

“അവളെ ഒന്നും ചെയ്യരുത് സൂരജ് … പ്ലീസ്. ”

“ഹ… ഹ… ഹ…”

“ഹലോ…. ഹലോ ”
കാൾ കട്ട്‌ആയിട്ടുണ്ടായിരുന്നു. സൂരജ് പറഞ്ഞത് അവൻ എല്ലാവരെയും അറിയിച്ചു. അതുകേട്ട് ചന്ദ്രുവിന്റെ മുഖം ദേഷ്യംകൊണ്ട് വിറച്ചു. സൂരജിനോടുള്ള ദേഷ്യം അവന്റെ കണ്ണുകളിൽ ചുവപ്പ് പടർത്തി. എവിടെയാണ് എന്താണെന്നറിയാതെ പകച്ചുനിന്ന സമയത്ത് പ്രയാഗ് ആ ഫോൺ സംഭാഷണം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. സൂരജിനോട്‌ സംസാരിക്കുന്നതിനിടയിൽ ഒരു ട്രെയിൻ ചൂളംവിളിക്കുന്ന ശബ്ദം കേട്ടത് പ്രയാഗ് ഓർത്തു. അവന് ഒളിച്ചിരിക്കാൻ പറ്റിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആ സ്ഥലം മനസ്സിലായതും അത് ചന്ദ്രുവിനോട് പറഞ്ഞു.

“അച്ഛൻ ഒരിക്കൽ ഒരു ഗാർമെൻറ് ഫാക്ടറി തുടങ്ങണമെന്ന് പറഞ്ഞു വാങ്ങിച്ചിട്ട റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ആ സ്ഥലം വര്ഷങ്ങളായി പോയിട്ടികിടക്കുകയാണ്. അത് തുടങ്ങാനിരുന്നപ്പോളാണ് എന്നെ കാണാതായതും പിന്നെ ….. എനിക്ക് ഉറപ്പുണ്ട് ഇത് അവിടെ തന്നെയാണ്. ”
ഉടനെ രണ്ടുപേരും അങ്ങോട്ട് പുറപ്പെട്ടു.

ഇതേസമയം ആളൊഴിഞ്ഞ ആ ഫാക്ടറിയിൽ ബോധരഹിതയായി ഒരു മൂലയിൽ കിടക്കുകയായിരുന്നു പ്രിയ. തൊട്ടടുത്ത് സൂരജ് അവളെ തന്നെ നോക്കിയിരിക്കുന്നു.

“ദച്ചു… ദച്ചു… കണ്ണ് തുറന്നെ. ഇതാരാ നോക്കിയേ. നിന്റെ സൂരജേട്ടനാ. ”

വിളി കേട്ട് പതിയെ കണ്ണുകൾ ചിമ്മിത്തുറന്നു. ഒരു പ്രത്യേക ഭാവത്തോടെ ഇരിക്കുന്ന സൂരജേട്ടന്റെ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാൻ വേഗം എഴുന്നേറ്റ് നേരെയിരുന്നു. ആ കൈകൾ എന്റെ മുഖത്തിനുനേരെ നീണ്ടപ്പോൾ ഞാനത് തട്ടിമാറ്റി.

“എന്താടി ഞാനൊന്ന് തൊട്ടാൽ നീ അലിഞ്ഞുപോകുവോ? ”
കവിളിൽ കുത്തിപ്പിടിച്ച് ആക്രോശിക്കുകയായിരുന്നു സൂരജേട്ടൻ.

“ഇരട്ടകളാണല്ലേ? എന്ത് ചെയ്യാനാ ഭൂലോകം കാണാനുള്ള യോഗമില്ല. പാവങ്ങൾ. ”
എന്നെ അടിമുടി നോക്കികൊണ്ടാണ് അത് പറഞ്ഞത്.

“സൂരജേട്ടാ പ്ലീസ്. എന്റെ മക്കളെ ഒന്നും ചെയ്യരുത്. നിങ്ങൾക്ക് എന്ത് വേണേലും തന്നേക്കാം. ”

“എനിക്കിനി ആരും ഒന്നും തരേണ്ട. ഞാനെടുത്തോളം.. ഹ… ഹ… ഹ. ”
കുറച്ചു കഴിഞ്ഞതും ജയദേവൻ അങ്കിളും അങ്ങോട്ട്‌ എത്തി.

ഫാക്ടറിയിലെത്തിയ പ്രയാഗിനെയും ചന്ദ്രുവിനെയും ഒരു കൂട്ടം ഗുണ്ടകളാണ് സ്വീകരിച്ചത്. രണ്ടുപേരും അവരുമായി മല്ലിട്ടു. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ എല്ലാരേയും തറപറ്റിച്ച് അവർ ഫാക്ടറിക്കുള്ളിൽ കടന്നു. അന്വേഷിച്ച് ഒടുക്കം അവർ പ്രിയയെ കണ്ടെത്തി. സൂരജിന്റെയും അവന്റെ അച്ഛന്റെയും നടുക്ക് നന്നേ ക്ഷീണിച്ച് അവശയായിരിക്കുന്ന പ്രിയ.

സൂരജേട്ടനും അങ്കിളും എന്തൊക്കെയോ ഘോരഘോരം പ്രസംഗിക്കുന്നുണ്ട്. എല്ലാറ്റിലും വില്ലൻ മുത്തശ്ശനായിരുന്നു. തൊണ്ട വരളുന്ന പോലെ. ഒരു തുള്ളി വെള്ളത്തിനുവേണ്ടിയാണ് ഞാൻ തലയുയർത്തി സൂരജേട്ടനെ നോക്കിയത്. അപ്പോൾ സൂരജേട്ടന് പിറകിലായി കുറച്ചു മാറി നിൽക്കുന്ന ഏട്ടനേയും ചന്ദ്രുവേട്ടനെയും കണ്ടപ്പോൾ ദാഹമൊക്കെ എങ്ങോട്ടോ പോയി. മനസിനും ശരീരത്തിനും ഒരു ശക്തി കൈവന്നത് പോലെ. എന്റെ മുഖത്തെ ആശ്വാസത്തിന്റെ പുഞ്ചിരി കണ്ടായിരിക്കണം സൂരജേട്ടനും എന്റെ ദൃഷ്‌ടി ചെന്നിടത്തേക്ക് തിരിഞ്ഞുനോക്കി.

“ആഹാ… ആരൊക്കെയാ ഇത്. വാ വാ. ”

“കണ്ടോടാ മോനെ. സമയമെത്തിയപ്പോൾ എല്ലാരും കൂടി ഇങ്ങോട്ട് വന്നത് കണ്ടോ? ”

“അങ്കിൾ പ്രിയയെ ഒന്നും ചെയ്യരുത്. ” ഏട്ടനാണ്.

“തുഫ്… ഒന്നും ചെയ്യരുത് പോലും. ഇതേപോലെ എത്ര പ്രാവശ്യം എന്റെ അച്ഛൻ നിന്റെ മുത്തശ്ശനോട് അപേക്ഷിച്ചിട്ടുണ്ടെന്ന് അറിയുവോ. കേട്ടില്ല. അന്ന് വേണ്ടന്ന് ഒരുവാക്ക് അയ്യാൾ എല്ലാവരോടും പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. ”

“അച്ഛാ ഇവർക്ക് മനസിലായിട്ടില്ല. ഒന്ന് തെളിച്ചു പറഞ്ഞു കൊടുക്കെന്നേ. ”
ഒന്നും മനസിലാവാതെ പരസ്പരം നോക്കി നിൽക്കുന്ന ഞങ്ങളെ നോക്കി പുച്ഛത്തോടെ സൂരജേട്ടൻ പറഞ്ഞു. അപ്പോൾ അങ്കിൾ പറഞ്ഞു തുടങ്ങി.

“നിങ്ങടെ മുത്തശ്ശന് ഒരു സഹോദരിയുണ്ടായിരുന്നതായിട്ട് മക്കൾക്കറിയുവോ? ”
ഇല്ലാന്ന് ഞാൻ തലയാട്ടിയപ്പോൾ ഏട്ടൻ അനങ്ങാതെ നിന്നതേയുള്ളൂ.

“എന്നാൽ കേട്ടോ അങ്ങനെയൊരാൾ ഉണ്ടായിരുന്നു. എന്റെ അമ്മ. കൂടെ പഠിച്ച അന്യമതക്കാരന്റെ ഒപ്പം ഒളിച്ചോടി കുടുംബത്തിന് പേര്ദോഷം ഉണ്ടാക്കിയവൾ. അതിന്റെ പേരിൽ വീട്ടിൽനിന്നും എല്ലാവരും കൂടി പടിയടച്ചു പിണ്ഡം വെച്ചു. അമ്മയുടെ വീട്ടുകാരെ പേടിച്ചു അച്ഛന്റെ ആളുകളും അവരെ കൈയൊഴിഞ്ഞു. കൂടെപ്പിറപ്പിനെ ജീവന് തുല്യം സ്നേഹിച്ചിരുന്ന അയ്യാൾ പോലും അവരുടെ ഒപ്പം നിന്നില്ല. എല്ലാരുംകൂടി എന്റെ അച്ഛനെ തല്ലിച്ചതയ്ക്കുമ്പോഴും ഒരക്ഷരം അയ്യാൾ മിണ്ടിയില്ല. എങ്ങനേലും ജീവിക്കാമെന്ന് വെച്ചപ്പോൾ അവിടെയൊക്കെ തടസമായി വന്നു. അവസാനം എന്നെയും അമ്മയെയും കൂട്ടി ഊരും പേരും അറിയാത്ത സ്ഥലത്ത്……

നിങ്ങൾ എല്ലാവരും ഇവിടെ എല്ലാ സുഖസൗകര്യങ്ങളോടും കൂടി സന്തോഷത്തോടെ ജീവിക്കുമ്പോൾ ഞങ്ങൾ അവിടെ……ശെരിക്ക് ചികിൽസിക്കാൻ പോലും പറ്റാതെ നരകിച്ചാണ് എന്റെ അച്ഛനും അമ്മയും മരിച്ചത്. അങ്ങനെ നിങ്ങൾ മാത്രം സന്തോഷമായി ജീവിക്കണ്ട. നിങ്ങളിന്ന് അനുഭവിക്കുന്നതെല്ലാം എനിക്കും കൂടി അവകാശപ്പെട്ടതാണ്. ഞാനനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും അയാളും അനുഭവിക്കണം. അതിനാണ് ദേ ഇവനെ തട്ടികൊണ്ടുപോയത്. ഇവനെന്തെങ്കിലും പറ്റിയാലേ ആ ഹൃദയം നോവൂന്ന് അറിയായിരുന്നു. പിന്നെ മക്കളറിയാത്ത വേറൊരു കാര്യം പറയട്ടെ. നിങ്ങടെ മുത്തശ്ശനുണ്ടല്ലോ വെറുതെ അറ്റാക്ക് വന്നല്ല മരിച്ചത്. കൊന്നതാ. ദേ ഈ കൈകൊണ്ട്. ”
രണ്ടു കൈകളും പൊക്കികാണിച്ച് അങ്കിൾ പറഞ്ഞു.

അത് ഞങ്ങൾക്കെല്ലാം പുതിയൊരു അറിവായിരുന്നു. ശേഷം നടന്നതെല്ലാം ഓരോന്നോരോന്നായി അങ്കിൾ ഏറ്റുപറഞ്ഞു.

“അയ്യാളുടെ പരമ്പരയിലെ ഒരു കണ്ണിയെപ്പോലുംഈ ഭൂമുഖത്ത് വെച്ചേക്കില്ല ഞാൻ. അതെന്റെ അച്ഛന് ഞാൻ കൊടുത്ത വക്കാണ്. എന്റെ മകന് വേണ്ടി നിന്നെ ഞാൻ ഒഴിവാക്കിയതായിരുന്നു. പക്ഷെ നീ…… ”
എന്നെ ചൂണ്ടി അങ്കിൾ പറഞ്ഞു.

“ടോ…. ”
കടുവയുടെ ഗർജ്ജനം.

“ഒച്ചവെക്കാതെടാ. നിന്നോടും ഞങ്ങൾക്ക് യാതൊരു വൈരാഗ്യവുമില്ല. പക്ഷെ എന്തുചെയ്യാം ഇവളെ വിവാഹം കഴിച്ചത് മുതൽ നിയ്യും ആ ലിസ്റ്റിൽ പെട്ടുപോയി. ”

തെറ്റ് തിരുത്താൻ അവരെ അന്വേഷിച്ച് മുത്തശ്ശൻ ഒരുപാട് അലഞ്ഞിട്ടുണ്ടായിരുന്നു എന്ന് ഏട്ടൻ പറഞ്ഞപ്പോൾ നീട്ടിയൊരു തുപ്പായിരുന്നു മറുപടി. പിന്നീട് സ്വത്തുക്കൾ സ്വന്തമാക്കാനുള്ള കളികളും എല്ലാമറിഞ്ഞപ്പോൾ വാക്കു തർക്കങ്ങൾക്കൊടുവിൽ കയ്യാങ്കളി തുടങ്ങി. പ്രായത്തെ മാനിച്ച് ഏട്ടനും ചന്ദ്രുവേട്ടനും അങ്കിൾന് അല്പം പരിഗണന കൊടുത്തപ്പോൾ അയ്യാൾ ഒരു ഇരുമ്പുദണ്ഡ് എടുത്ത് എന്റെ നേർക്ക് പാഞ്ഞുവന്നു. അതുകണ്ട് അയ്യാളുടെ അടുത്തേക്ക് ഓടിയ ചന്ദ്രുവേട്ടനെ സൂരജേട്ടൻ തടഞ്ഞുനിർത്തി. അപ്പോൾ ഏട്ടൻ എവിടുന്നോ കിട്ടിയ ഒരു ഇരുമ്പുവടിയെടിത്ത് സൂരജേട്ടന്റെ തലയ്ക്കടിച്ചു. തലയിലൂടെ രക്തം വാർന്ന് സൂരജേട്ടൻ ഞങ്ങളുടെ കണ്മുന്നിൽ പിടഞ്ഞു വീണു.

“എടാ… എന്റെ മോൻ…. ”
അങ്കിൾ ഏട്ടന്റെ നേർക്ക് ചീറിക്കൊണ്ട് ഓടി. ഓട്ടത്തിനിടയിൽ അങ്കിൾ എന്നെപ്പിടിച്ചൊരു ഉന്തായിരുന്നു. അപ്രതീക്ഷിതമായുള്ള അങ്കിൾന്റെ പ്രവൃത്തിയിൽ ബാലൻസ് തെറ്റി ഞാൻ വീണു. സൈഡ് ചെരിഞ്ഞാണ് വീണതെങ്കിലും വയറിന്റെ ഒരു വശം നിലത്തിടിച്ചു. സഹിക്കാൻ കഴിയാത്ത അടിവയറ്റിൽ ഒരു വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാലും എങ്ങനെയൊക്കെയോ ഒരുവിധം വീണിടത്തു നിന്നുമെഴുന്നേറ്റു. അവരുടെ പിടിവലികളുടെ അവസാനം അങ്കിളും ഏട്ടന്റെ കൈകൊണ്ട് ജീവനറ്റ്‌ താഴെ വീണു. അധികനേരം ആ കാഴ്ച കണ്ടുനിൽക്കാൻ സാധിച്ചില്ല. കണ്ണുകൾ അടഞ്ഞുപോകുന്നത് പോലെ. വയറ്റിലെ വേദന കൂടിക്കൊണ്ടിരുന്നു. കാലുകൾക്കിടയിലൂടെ എന്തോ ദ്രാവകം ഒലിച്ചിറങ്ങുന്നത് പോലെ തോന്നി. നോക്കിയപ്പോൾ സാരിയിലെല്ലാം ചുവപ്പ് പടർന്നിരിക്കുന്നു.

“ചന്ദ്രുവേട്ടാ… ”
ഞാൻ നിലവിളിച്ചു. ഒപ്പം താഴെ വീഴാൻ പോയ എന്നെ രണ്ടു കൈകൾ താങ്ങിയത് പോലെ. അടഞ്ഞുകൊണ്ടിരുന്ന കണ്ണുകളിൽ ഞാനപ്പോൾ കണ്ടത് അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു. എന്നെയും നോക്കി പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു അവര്. ഒപ്പം ഏട്ടന്റെയും ചന്ദ്രുവേട്ടന്റെയും വിളികളും. അവരെന്നെ എടുത്തുകൊണ്ട് പോകുന്നതും തട്ടിവിളിക്കുന്നതുമെല്ലാം അറിയുന്നുണ്ടായിരുന്നു. എപ്പോഴോ ഒരുമിനിഷത്തിൽ ആയാസപ്പെട്ട് കണ്ണുതുറന്നപ്പോൾ ചന്ദ്രുവേട്ടന്റെ മടിയിലായിരുന്നു. യാത്രയിലാണ്.

“പ്രിയെ… ” ചന്ദ്രുവേട്ടൻ കരയുകയായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയിലും പിറകിലേക്ക് നോക്കി ഏട്ടനും.

“ചന്ദ്രുവേട്ടാ… ഞാൻ…. എനിക്ക്….. ”

“ഒന്നുല്ലടൊ …. പേടിക്കണ്ട ട്ടൊ. ”

“നമ്മുടെ മക്കള്…… അവര്….. ”

“ഒന്നും സംഭവിക്കില്ല. ഞാനില്ലേ കൂടെ. ഏട്ടാ ഒന്ന് വേഗം. ”

“ചന്ദ്രുവേട്ടാ… എന്തേലും പ്രശ്നം വന്നാൽ….. ഞാനോ മക്കളോ ന്ന് വന്നാൽ….. മക്കളെ മതിന്ന് പറയണേ….. ”

“വയ്യാത്ത അവസ്ഥയാണെന്നൊന്നും നോക്കില്ല വേണ്ടാത്തത് പറഞ്ഞാൽ ചിറി അടിച്ചുപൊളിക്കും ഞാൻ. ഒന്നും വരില്ല. നിങ്ങളെ മൂന്നുപേരെയും വേണം എനിക്ക്. ”
എന്നെ നെഞ്ചോടു ചേർത്ത്പിടിച്ചു ചന്ദ്രുവേട്ടൻ പറഞ്ഞു.

ഹോസ്പിറ്റലിലെത്തി ഓപ്പറേഷൻ തിയേറ്റർലേക്ക് കൊണ്ടുപോകുമ്പോൾ എന്റെ കൈ ചന്ദ്രുവേട്ടൻ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.

“നമ്മുടെ മക്കളോടൊപ്പം നീയ്യും ഇങ്ങ് വന്നേക്കണം. ഞാൻ കാത്തിരിക്കും. ”
വാതിലിനടുത്ത് എത്തിയതും എന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് ചന്ദ്രുവേട്ടൻ പറഞ്ഞു. വേദന കടിച്ചുപിടിച്ചു ഞാനൊരു പുഞ്ചിരി നൽകി.

തിയേറ്റർന് പുറത്ത് അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ചന്ദ്രു. പ്രയാഗ് ചുവരിൽ ചാരിനിന്ന് കരയുന്നു. പെട്ടന്ന് ഡോർ തുറന്ന് ഡോക്ടറും ഒരു നഴ്സും വന്നു. രണ്ടുപേരുടെയും കൈയിൽ പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ രണ്ടു കുഞ്ഞുജീവനുകൾ ഉണ്ടായിരുന്നു. അവര് കുഞ്ഞുങ്ങളെ കൈമാറി.

“ആൺകുട്ടികളാണ്. ” ഡോക്ടർ പറഞ്ഞു.
ചന്ദ്രു തന്റെ കൈയിലുള്ള കുഞ്ഞിനെ നോക്കി. കണ്ണുകൾ ഇറുക്കിയടച്ചു കിടക്കുകയായിരുന്നു. അവൻ വളരെ പതുക്കെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു. അപ്പോൾ ആ കുറുമ്പനൊന്ന് ഞെരങ്ങി. കുഞ്ഞിളം ചുണ്ടുകൾ പതിയെ വികസിച്ചു.

“ഡോക്ടർ… എന്റെ പ്രിയ…”
കുഞ്ഞിനെ നോക്കി പുഞ്ചിരിയോടെ നിന്നിരുന്ന ഡോക്ടറുടെ മുഖം പെട്ടന്ന് ആ ചോദ്യം കേട്ട് മ്ലാനമായി. അപ്പോൾ അവൻ വീണ്ടും ചോദിച്ചു.

“പ്രിയയുടെ കണ്ടിഷൻ അല്പം ക്രിറ്റിക്കലാണ്. വീഴ്ച്ചയിൽ വയറിടിച്ചതുകൊണ്ട് നല്ല ബ്ലഡ്‌ ലോസ് ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ പോലും സംശയമായിരുന്നു. വിഷമിക്കാതിരിക്കൂ ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. പിന്നെ നന്നായി പ്രാർത്ഥിക്കു. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ”

അതുകേട്ടതും ചന്ദ്രു കുഞ്ഞുങ്ങളെ രണ്ടുപേരെയും തന്റെ നെഞ്ചോട് അടക്കിപ്പിടിച്ച് അവിടെയുള്ള കസേരയിലേക്ക് ഇരുന്നുപോയി. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് അവൻ പൊട്ടിക്കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും എല്ലാവരും എത്തി. പ്രാർത്ഥനയോടെ എല്ലാവരും പ്രിയയ്ക്കായി കാത്തുനിൽക്കുമ്പോൾ ജയദേവനെ കൊന്ന കുറ്റത്തിന് പോലീസുകാർ പ്രയാഗിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
എന്താ ചെയ്യേണ്ടതെന്ന് അറിയാതെ ഏവരും പകച്ചുപോയ നിമിഷങ്ങൾ. ഒരുവശത്ത് ആകെ തകർന്നിരിക്കുന്ന ചന്ദ്രു. മറുവശത്ത് അറസ്റ്റിലായ പ്രയാഗ്. പിന്നെ എല്ലാത്തിലുമുപരി പ്രിയ!!!

(തുടരും)

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32

Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 34

Mr. കടുവ : ഭാഗം 35

Mr. കടുവ : ഭാഗം 36

Mr. കടുവ : ഭാഗം 37

Mr. കടുവ : ഭാഗം 38

Mr. കടുവ : ഭാഗം 39

Mr. കടുവ : ഭാഗം 40

Mr. കടുവ : ഭാഗം 41