പ്രണയമഴ : ഭാഗം 10

Spread the love

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


പക്ഷേ എല്ലാരും ഞെട്ടിയത് ഗീതുവിന്റെ മാർക്ക്‌ കണ്ടു ആയിരുന്നു. എല്ലാരും ഗീതുവിനു ഫുൾ A+ പ്രതീക്ഷിച്ചിരുന്നു…മറ്റാരേക്കാളും കൂടുതൽ ശിവ അതു ആഗ്രഹിച്ചിരുന്നു.

പക്ഷേ ഗീതുവിന്റെ മാർക്ക്‌ കണ്ടു ശിവയുടെ കണ്ണ് നിറയുവാണ് ചെയ്തത്. മറ്റുള്ളവരും പരസ്പരം നോക്കി. ഗീതുവിന്റെ ചുണ്ടിൽ മാത്രം എപ്പോഴത്തെയും പോലെ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. പക്ഷേ അവളുടെ മിഴികോണിലും ഒരു ചെറു നനവ് ഉണ്ടായിരുന്നു.

ഗീതുവിനു ഫുൾ A+ കിട്ടുവാൻ ശിവ ആഗ്രഹിച്ചപ്പോൾ അവൾക്കു കിട്ടിയത് 580 മാർക്ക്‌ ആയിരുന്നു.

അതായത് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക്‌. 100% മാർക്ക്‌ + ഫുൾ A+…. അത് കണ്ടു ഏറ്റവും സന്തോഷിച്ചതു ശിവ ആയിരുന്നു. ഗീതു അവളുടെ സന്തോഷം ചെറു പുഞ്ചിരിയിൽ ഒതുക്കിയപ്പോൾ ശിവ എല്ലാരേയും കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിക്കുക ആയിരുന്നു.

അവന്റെ ഓവർ സന്തോഷം കണ്ടു രാഹുൽ രഹസ്യമായി ശിവയോട് പറഞ്ഞു “ഡാ അവൾക്കു ഫുൾ മാർക്ക്‌ കിട്ടിയതിനു നീ ഇങ്ങനെ ആദ്യം ആയിട്ട് അച്ഛൻ ആയതു പോലുള്ള റിആക്ഷൻ ഇടല്ലേ.

നിന്റെ സന്തോഷം കണ്ടാൽ സത്യം ആയിട്ടും തോന്നുന്നതു നിനക്ക് ആദ്യത്തെ കണ്മണി എങ്ങാണ്ടു ജനിച്ചു എന്നാണ്. സത്യം പറ നിനക്ക് നമ്മൾ അറിയാതെ ഈ പ്രായത്തിൽ തന്നെ വല്ല ഭാര്യയും മക്കളും വല്ലതും ഉണ്ടോ ഡേയ്?”

“പിന്നെ….ഒന്നല്ല 5 എണ്ണം… 5 പേരും ലേബർ റൂമിൽ ആയിരുന്നു. ഒരുമിച്ചു 5 മക്കളെ കിട്ടിയ സന്തോഷം ആണ് ഞാൻ ഈ കാണിക്കുന്നത് “. ശിവ ഇളിച്ചു കൊണ്ട് പറഞ്ഞു.

“അപ്പോൾ നീ പാഞ്ചാലൻ ആയിരുന്നോ? ” എഗൈൻ ദ വൺ ആൻഡ് ഒൺലി രാഹുൽ ചോദിച്ചു.

അതേയ് ഒരു ലുക്ക്‌ ഇല്ലന്നേ ഉള്ളു…ഞാൻ ഒരു ഭയങ്കര സംഭവം ആണ്….അഹ് പിന്നേ.. ഇനി നീ വാ തുറന്നാൽ നിന്റെ വായിൽ ഞാൻ വല്ലതും കുത്തി കേറ്റും. നിനക്ക് അറിയാല്ലോ ഈ ശിവയെ…ശിവ ഷർട്ടിന്റെ കൈ ഒക്കെ മടക്കി കൊണ്ട് പറഞ്ഞു.

അതോണ്ട് വായിൽ വന്ന അടുത്ത മണ്ടത്തരം രാഹുൽ ദ ഗ്രേറ്റ് അതുപോലെ അങ്ങ് വിഴുങ്ങി. ( പാവം തൊണ്ടയിൽ മണ്ടത്തരം കുരുങ്ങി ചാവാതിരുന്നാൽ മതി ആയിരുന്നു. അല്ലേൽ നാളത്തെ പത്രത്തിൽ വരും മണ്ടത്തരം തൊണ്ടയിൽ കുരുങ്ങി പതിനേഴുകാരൻ മരിച്ചു.)

രാഹുലിന്റെ വാ അടപ്പിച്ചിട്ട് നോക്കുമ്പോൾ ശിവയുടെ പ്രകടനം കണ്ടു കണ്ണും തള്ളി ഗീതു നിൽക്കുന്നു. അതു കണ്ടു ശിവ ഒന്ന് കണ്ണിറുക്കി കാണിച്ചു. അതു കണ്ടു അവൾ ചുണ്ട് കൊണ്ട് കോക്രി കുത്തി കാണിച്ചു.

ഗീതുനു ഫുൾ മാർക്ക്‌ കിട്ടിയ സന്തോഷത്തിൽ ഹിമ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. പക്ഷേ പാവം പെണ്ണ് ഞെട്ടി തരിച്ചു നോക്കിയത് ശിവയെ ആയിരുന്നു. കഴിഞ്ഞ തവണ നന്നായി വീണ വായിച്ചതിനു പിടിച്ചു വെച്ചു ഉമ്മ വെച്ച ആളാണ്. ഇന്ന് ഇനി എന്തു കാണിക്കും എന്ന് പേടിച്ചു ഗീതു നിന്നു.

അവളുടെ വെപ്രാളം കണ്ടു ശിവ മറ്റാരും കേക്കാതെ അടുത്ത് ചെന്നു ചോദിച്ചു “എന്താ പെണ്ണെ ഉമ്മ വേണോ??” അവൾ അവളാകട്ടെ ശിവയുടെ ചോദ്യം കേട്ടു പേടിച്ചരണ്ടു വേണ്ടന്ന് തല കുലുക്കി. (പാവം പെണ്ണിന് ആ കാട്ടുപോത്തിന്റെ ഉമ്മയോട് പേടി ഉണ്ടേയ്.)

“നീ വേണോന്നു പറഞ്ഞാലും അതു തരാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല പെണ്ണേ… അന്ന് ഏതോ ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയതാ. അതു ഓർക്കുമ്പോ തന്നെ എന്റെ കയ്യും കാലും വിറക്കും.

അതു എങ്ങാനും നിനക്ക് മനസ്സിലായാൽ പിന്നെ ഞാൻ ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല. ഇപ്പോഴേ ഈ വിറയൽ ഒക്കെ മാറ്റണം…ഇല്ലെങ്കിൽ ഫസ്റ്റ് നൈറ്റിനു നീ അടുത്ത വരുന്ന ഓൺ ദ സ്പോട്ടിൽ ഞാൻ ബോധം കെട്ടു വീഴും.

പിറ്റേന്ന് നാട്ടിൽ ഫുൾ വാർത്ത ഇതായിരിക്കും ആദ്യ രാത്രിയിൽ ഭാര്യ അടുത്തു വന്നു, ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു…ഇല്ല മുത്തേ ഇല്ല…. നിന്റെ ഫസ്റ്റ് കൊളമാകാൻ ഈ ചേട്ടൻ സമ്മതിക്കില്ല. ചത്താലും സമ്മതിക്കില്ല”…. ശിവ മനസ്സിൽ പറഞ്ഞു.

ബാക്കിഉള്ളവർ അപ്പോഴും സെലിബ്രേഷൻ തന്ന. എല്ലാർക്കും പാർട്ടി വേണം എന്നു ഒരേ വാശി. അവസാനം ഗീതു എല്ലാരേയും വീട്ടിലേക്കു കൊണ്ടു പോയി. സ്വന്തം പെണ്ണിന്റെ വീട്ടിൽ പോകാൻ ഏറ്റവും ആഗ്രഹവും പേടിയും ശിവക്ക് ആയിരുന്നു.

ഒന്നും ഇല്ലേലും കാമുകിയുടെ വീട്ടിൽ ആദ്യമായി ചെന്നു കേറുമ്പോൾ ഏതു കലിപ്പനും ഒന്നു കയ്യും കാലും വിറക്കും. അതു സ്വാഭാവികം ആണല്ലോ… പ്രേത്യേകിച്ചും ഭാവി അമ്മായി അച്ഛനെ കാണുമ്പോൾ. സ്കൂളിൽ നിന്ന് ഒരു മണിക്കൂർ ബസ്സിൽ പോയാലെ ഗീതുന്റെ വീട് എത്തു.

ഒരു കൊച്ചു വീട്. മുന്നിൽ ഭംഗി ആയിട്ടു സൂക്ഷിക്കുന്ന ഒരു പൂന്തോട്ടം. എല്ലാരും ചെന്നു കേറിയതും അകത്തു നിന്നും ഒരു പെൺകുട്ടി ഓടിവന്നു ഗീതുവിനെ കെട്ടിപിടിച്ചു. അതു അവളുടെ അനിയത്തി ശിവപ്രിയ ആണെന്ന് വഴിയേ മനസിലായി. പ്രിയ ഇനി എട്ടാം ക്ലാസ്സിലേക്ക് ആകുന്നതേ ഉള്ളൂ.

ഗീതു അവളെ കുറിച്ചു മുൻപും പറഞ്ഞിട്ട് ഉള്ളത് കൊണ്ട് ഹിമക്കു ആദ്യമേ ആളെ മനസ്സിലായിരുന്നു. തൊട്ടു പിറകെ അച്ഛനും അമ്മയും വന്നു. രണ്ടു പേരും അവളെ ചേർത്തു പിടിച്ചു. അച്ഛനും അമ്മയും പ്രിയക്കുട്ടിയും ഒക്കെ ആയിട്ട് 5 പേരും വേഗം കൂട്ടായി. പ്രിയകുട്ടിക്ക് ഏറ്റവും ഇഷ്ടം ആയതു ശിവയെ ആയിരുന്നു.

വീട്ടിന്നു ഫുഡ്‌ അടിച്ചോണ്ട് ഇരിക്കുമ്പോഴാണ് കാർത്തി ഒരു സംശയം ചോദിച്ചത്. (അല്ലേലും ഫുഡ്‌ ഉള്ളിൽ ചെല്ലുമ്പോൾ ആണല്ലോ കൂടുതൽ മണ്ടത്തരങ്ങൾ ഉല്പാദിപ്പിക്കാൻ ഉള്ള എനർജി കിട്ടുന്നത്.)

“അല്ല അമ്മേ സാധാരണ സഹോദരിമാർക്ക് ഒരേ പോലുള്ള പേരുകൾ അല്ലേ വെയ്ക്കുന്നത്. ഇവരുടെ കാര്യത്തിൽ എന്താ ഇങ്ങനെ ഉള്ള രണ്ടു പേര് ഇട്ടതു? രണ്ടു പേരും തമ്മിൽ കാണാൻ ഒരു സാദൃശ്യവും ഇല്ലാത്തതു കൊണ്ടാണോ പേരും ഒരു പോലെ ഒന്നും വേണ്ടാന്ന് വെച്ചത്? ”

അതു കേട്ടപ്പോൾ അച്ഛനും അമ്മയും ഒരുപോലെ ഞെട്ടി. ഗീതുവിന്റെ മുഖത്തും ഞെട്ടൽ പ്രകടം ആയിരുന്നു.

അങ്ങനെ ഒന്നും ഇല്ല മോനെ…. രണ്ടു പേരുടെയും പേര് ഇവരുടെ അച്ഛൻ ആണ് സെലക്ട്‌ ചെയ്തത്. നല്ല പേരായിട്ട് തോന്നിയത് കൊണ്ടു അതു തന്ന അങ്ങു ഇട്ടു എന്നു മാത്രം.
ഞെട്ടൽ മറച്ചു കൊണ്ടു ഗീതുവിന്റെ അമ്മ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.

പക്ഷേ എന്തൊക്കെയോ രഹസ്യങ്ങൾ തന്റെ പെണ്ണിന്റെ ജീവിതത്തിൽ ഉണ്ട് എന്നു അവളുടെ മുഖത്തു ഉണ്ടായ ഭവ വ്യത്യാസം ശിവക്ക് മനസിലാക്കി കൊടുത്തു. പക്ഷേ അതു എന്നെങ്കിലും അവൾ പറഞ്ഞു തന്നെ അറിഞ്ഞാൽ മതി എന്നു അവൻ തീരുമാനിച്ചു.

ആ വീട്ടിൽ നിന്നും 5 പേരും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവർ ആ വീട്ടിലെ മക്കളെ പോലെ ആയി കഴിഞ്ഞിരുന്നു.ഇടയ്ക്കിടെ അങ്ങോട്ട് ഒക്കെ ഇറങ്ങണം എന്നു പറഞ്ഞാണ് അച്ഛനും അമ്മയും അവരെ യാത്ര ആക്കിയത്. ശിവയേട്ടൻ പോകുന്നത് കൊണ്ടു ഏറ്റവും വിഷമിച്ചതു പ്രിയ ആയിരുന്നു. കുറച്ചു സമയം കൊണ്ടു അവൾ ശിവയോടു ഒരുപാട് അടുത്തിരുന്നു.

സ്വന്തം പെണ്ണിന്റെ അനിയത്തി സ്വന്തം അനിയത്തി ആണല്ലോന്ന് കരുതി അവനും നല്ല കമ്പനി ആയി. ലാസ്റ്റ് അല്ലേ അതിന്റെ പ്രശ്നം മനസിലായത്. ശിവ പോകാൻ ഇറങ്ങിയതും ശിവേട്ടൻ പോണ്ടന്നും പറഞ്ഞു പെണ്ണ് ഒരേ കരച്ചിൽ.

പിന്നെ അവളെ പറഞ്ഞു മനസിലാക്കാൻപ്പെട്ട പാടു പാവം കലിപ്പനു മാത്രേ അറിയൂ. എന്തായാലും ആദ്യ കാഴ്ച്ചയിൽ തന്നെ ഗീതുന്റെ വീട്ടുകാരെ മുഴുവൻ ശിവ കുപ്പിയിൽ ആക്കി.

************************

രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു സ്കൂൾ തുറന്നു. ഇപ്പോൾ ആ സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികൾ ആയി നമ്മളുടെ പിള്ളേരും ബാച്ചും ആണ്. (പക്ഷേ ഒട്ടും വിവരം ഇല്ലാന്ന് മാത്രം.) അതിനോടൊപ്പം ഇനി ഒരു വർഷം കൂടിയേ അവരുടെ സ്കൂൾ ലൈഫിനു ആയുസ്സ് ഉള്ളൂ എന്ന ഓർമ എല്ലാവരിലും വേദന ഉണ്ടാക്കി.

സ്കൂളിൽ എല്ലാരും ഗീതുവിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. കുറവുകൾ ഓർത്തു വിഷമിക്കാതെ പുതിയ വിജയങ്ങൾ കീഴടക്കുന്ന ഗീതു എല്ലാവർക്കും പ്രേചോദമായിരുന്നു. മാർക്ക്‌ കുറഞ്ഞ വിഷയങ്ങൾ എല്ലാം ഇമ്പ്രൂവ് ചെയ്യാൻ എല്ലാ ടീച്ചർമാരും കുട്ടികളെ ഉപദേശിച്ചു.

നമ്മുടെ പിള്ളേരിൽ ഗീതുവും ശിവയും ഒഴികെ ബാക്കി 4പേരും ഒന്നും രണ്ടും വിഷയങ്ങൾ ഇമ്പ്രൂവ് ചെയ്യാൻ തീരുമാനിച്ചു.

ചെലപ്പോൾ ചക്ക വീണു മുയൽ ചത്തലോ എന്നൊരു പോളിസി ആലോചിച്ചു ആണ് വീണ്ടും പരീക്ഷ എഴുതാൻ ഉള്ള തീരുമാനത്തിൽ 4പേരും എത്തിയത്. (ഒരു ചെറിയ ശുഭാപ്തി വിശ്വാസം.)

ഇമ്പ്രൂവ്മെന്റ് എക്സമിനും 4 പേരെയും പഠിപ്പിച്ചതു ഗീതു ആയിരുന്നു. അതിനു ഇടയ്ക്കു ആണ് അവിടെ രണ്ടു പേർക്ക് ഇടയിൽ ഒരു അണ്ടർഗ്രൗണ്ട് ലൈൻ വലിക്കൽ നടക്കുന്നുണ്ട് എന്നു അവൾക്കു മനസിലായത്. സമയം ആകുമ്പോൾ തെളിവ് സഹിതം കയ്യോടെ പൊക്കാം എന്നു കരുതി അന്നേരം അവൾ ആരോടും പറഞ്ഞില്ല.

(നോക്കണ്ട…. ഞാനും പറഞ്ഞു തരില്ല…. സമയം ആകട്ടെ… എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. ഒന്നു വെയിറ്റ് ചെയ്യ് മാഷേ… കാത്തിരിപ്പിന്റെ ഫലം എപ്പോഴും മധുരം ആയിരിക്കും. )

ഇതിനു ഇടയ്ക്കു ആണ് അതു സംഭവിച്ചത്…. എല്ലാ ചേട്ടൻമാരും പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിവസം അങ്ങനെ വന്നെത്തി. ജൂനിയർ പിള്ളേര് എത്തി. പുതിയ പെൺകുട്ടികളിൽ ഒന്നു രണ്ടു പേരെ നമ്മുടെ ഇരട്ട കോഴികൾ ആദ്യമേ നോട്ടം ഇട്ടു കഴിഞ്ഞു.

അതിൽ ഒരുത്തി എപ്പോഴും നമ്മുടെ പയ്യൻമാരെ നോക്കുന്നതും കാണാറുണ്ട്. പക്ഷേ നോക്കുന്നത് കാർത്തിയെ ആണോ രാഹുലിനെ ആണോ എന്നായിരുന്നു ആകെ ഒരു ഡൌട്ട്.

ഇമ്പ്രൂവ്മെന്റ് എക്സാം നടക്കുന്നതിനു ഇടയ്ക്കു ഒരു ദിവസം ആ പെൺകുട്ടിയുടെ മനസ്സിൽ ആരാണ് എന്നു അവൾ തന്നെ വന്നു പറഞ്ഞു. ശിവക്കും ഗീതുവിനും എക്സാം ഇല്ലായിരുന്നു എങ്കിലും 4 പേർക്കും ഒരുപോലെ എക്സാം ഉള്ള ആ ദിവസം രാവിലെ അവർ രണ്ടു പേരും കൂടി എത്തി.

6 പേരും മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണു ആ ജൂനിയർ പെൺകുട്ടിയും രണ്ടു കൂട്ടുകാരികളും കൂടി അങ്ങോട്ട് വന്നത്. രാഹുലിനോടോ കാർത്തിയോടോ സംസാരിക്കാൻ വന്നത് ആകും എന്നാണ് എല്ലാരും കരുതിയത്.

പക്ഷേ അവൾ സംസാരിക്കേണ്ടത് ശിവയോട് ആയിരുന്നു. കൂട്ടുകാരികൾ അവളെ ഉന്തി തള്ളി ശിവയുടെ പിറകെ പറഞ്ഞു വിട്ടു..കൂട്ടുകാരികൾ രണ്ടും അവിടെ തന്നെ നിന്നും…ശിവയും ആ പെൺകുട്ടിയും കുറച്ചു നേരം ഒറ്റക്ക് മാറി നിന്നു സംസാരിച്ചു.

അവസാനം ചിരിച്ചും കളിച്ചും രണ്ടും കൂടി നിൽക്കുന്നതു കണ്ടു ഗീതുവിന്‌ കലി കേറി വന്നു. കലിതുള്ളി ചാടി എണീക്കുന്നതിനു ഇടയ്ക്കു ആണ് കാലു തെന്നി അവൾ നിലത്തേക്ക് വീണത്.

വീഴ്ചയിൽ അവളുടെ ഇടതു കാലു നന്നായി ഇടിച്ചു. വീണപ്പോൾ ശരീരത്തിനു ഉണ്ടായതിനെക്കാളും വേദന അവളിൽ ഉണ്ടാക്കിയത് താൻ വീഴുന്നത് കണ്ടിട്ട് പോലും ശിവ വന്നില്ലല്ലോന്ന് എന്നു ഓർത്തു ആയിരുന്നു.

ശിവ അപ്പോഴും ആ പെണ്ണിനോട് സംസാരിച്ചു തിരിഞ്ഞു നിൽക്കുവായിരുന്നു.. അതുകൊണ്ട് തന്റെ പെണ്ണ് വീണത് അവൻ അറിഞ്ഞിരുന്നില്ല. ഗീതു കരുതിയത് ശിവ താൻ വീഴുന്നത് കണ്ടിട്ടും കാണാത്തപോലെ നിൽക്കുക ആണെന്ന് ആണ്.

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. ശിവ മറ്റൊരു പെണ്ണിനോട് അടുക്കുന്നത് അവളിൽ സങ്കടവും ദേഷ്യവും ഉണ്ടാക്കി…..ഇതാണോ പ്രണയം????

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

-

-

-

-

-