Thursday, December 19, 2024
Novel

രുദ്രഭാവം : ഭാഗം 32

നോവൽ
എഴുത്തുകാരി: തമസാ


ഉച്ചയ്ക്ക് സ്വരൂപ്‌ കൂടി വന്നിട്ട് അവരിരുന്നു ഭക്ഷണം കഴിച്ചു…. അതിനിടയിൽ പ്രോഗ്രാമിന്റെ ഡീറ്റെയിൽസ് എല്ലാം അവർ പങ്കു വെച്ചു… ഊണ് കഴിഞ്ഞൊന്ന് റിഹേഴ്സൽ നോക്കാമെന്നു തീരുമാനിച്ചു…. റിഹേഴ്സലിനു മുൻപ് തന്നേ രുദ്രനും സ്വരൂപും മീശ ഒന്നുകൂടി ക്ലീൻ ഷേവ് ചെയ്തു മുഖത്തെ മീശ നിഴൽ ഒഴിവാക്കി…

സ്റ്റേജിൽ കയറേണ്ടത് ദാവണി ഇട്ടു കൊണ്ട് ആയതിനാൽ, ഇപ്പോൾ ഉടുത്തിരിക്കുന്ന നേര്യതിൽ പ്രാക്ടീസ് ചെയ്താൽ ബുദ്ധിമുട്ടാവില്ലെന്ന് സ്വരൂപ്‌ പറഞ്ഞത് കൊണ്ട് ഇട്ടിരുന്ന വേഷത്തിൽ തന്നെ അങ്ങനെ അവർ ചെയ്ത് നോക്കി….

ഇടയ്ക്ക് ഭാവയുടെ കഴുത്തിലെ അടയാളം കണ്ടെങ്കിലും, ഒരു ചിരിയോടെ സ്വരൂപ്‌ അത് മനസ്സിൽ ഒതുക്കി….

ഇതിന്റെ പേരിൽ ഒരു കളിയാക്കൽ ഏട്ടനും ചേച്ചിയും താങ്ങില്ലെന്ന് അവനറിയാമായിരുന്നു…. മറ്റൊരവസരത്തിൽ എടുത്തോളാം രണ്ടിനെയും….. 😉

പ്രാക്ടീസ് ചെയ്യുമ്പോൾ പലപ്പോഴും ഭാവയുടെ മേൽ വിറച്ചു…. പക്ഷേ നിത്യാഭ്യാസിയെ പോലെ ഭാവയേ രുദ്രൻ കൈകളിൽ ഉയർത്തി തോളിൽ കിടത്തി…

ഒരു കയ്യാൽ ഭാവയേ താങ്ങി മറുകൈകളാൽ മുദ്രകളണിഞ്ഞു മനോഹരമായി തന്നേ പ്രാക്ടീസ് പുരോഗമിച്ചു…

ഇടയ്ക്ക് ഉള്ള സ്വരൂപിന്റെ ഭാഗം കൂടി ചേർന്ന് അതിമനോഹരം ആയിരുന്നു റിഹേഴ്സൽ പോലും ….

കുടുംബത്തിൽ ഉള്ളവർ തന്നെ ആയത് കൊണ്ടാണ് വീട്ടിൽ വെച്ച് പ്രാക്ടീസ് ചെയ്തോളാം എന്ന് സ്വരൂപ്‌ പറഞ്ഞത്… വൈകിട്ട് അമ്പലത്തിൽ എത്തും…

എന്നിട്ട് ഒന്നുകൂടി മേക്കപ്പ് ഇട്ടിട്ട് പ്രാക്ടീസ് ചെയ്യാം അവിടെ വെച്ച് എന്ന് ആണ് തീരുമാനം….

സ്വരൂപിന്റെയും രുദ്രന്റെയും കൂടെ വൈകിട്ട് ഭാവ ദാവണി അടങ്ങിയ കവറുമായി അമ്പലത്തിൽ എത്തി….

സമയം ഉണ്ടായിരുന്നു എങ്കിലും ഒന്നുകൂടി പ്രാക്ടീസ് ചെയ്യാനുള്ളത് കൊണ്ട് ഒന്ന് തൊഴുതു വന്നിട്ട് എല്ലാവരും വേഗം ഒരുങ്ങി….

രുദ്രനെ ആണ് ആദ്യം ഒരുക്കിയത്… കാരണം രുദ്രനെ ഒരുക്കാൻ ഒരുപാട് ഉണ്ടായിരുന്നു… ഏറ്റവും കുറവ് ഭാവയ്ക്കും…. തന്റെ മേക്കപ്പ് കഴിഞ്ഞപ്പോൾ രുദ്രൻ ഭാവയേ ഒരുക്കുന്ന മുറിയിലേക്ക് ചെന്നു….

ക്ലബ്ബിൽ ഉള്ള രണ്ട് പെൺകുട്ടികൾ, കൈകളിലും കാലിലും (വിരലഗ്രം ) അൽത്താ വെള്ളം കൊണ്ട് ചുവപ്പിച്ചതിനു ശേഷം, അവളെ ഭംഗിയായി തന്നെ ദാവണി ഉടുപ്പിച്ചിരുന്നു….

മുടി മെടഞ്ഞിടാൻ തുടങ്ങുമ്പോൾ ആണ് രുദ്രന്റെ രംഗ പ്രവേശം… കൂടെ നിന്നിരുന്ന കുട്ടികളോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് രുദ്രൻ ഭാവയുടെ അടുത്തേക്ക് ചെന്നു….

തമ്മിൽ തമ്മിൽ കണ്ണുകൾ കൊരുത്തിട്ടും പിന്മാറാൻ കഴിയാതെ, പരസ്പരം നോക്കി നിന്നു…. രുദ്രൻ ഭാവയുടെ കണ്ണിലെ അഞ്ജനനീലിമയിൽ മതി മറന്നു പോയിരുന്നു….

താൻ ആഗ്രഹിച്ച വേഷത്തിൽ രുദ്രനെ കണ്ട ആകാംക്ഷയിൽ ആയിരുന്നു ഭാവയും…..

മുടി പുറകിലേക്ക് ചീകി, നെറുകയിൽ ജട രുദ്രാക്ഷ മാലയിൽ ഒതുക്കി ഉയർത്തി കെട്ടിയിട്ടുണ്ട്… രണ്ട് ചുമലിലേയ്ക്കും ബാക്കി മുടി അഴിച്ചിട്ടിരിക്കുന്നു….

നീണ്ട മുടി തോളിൽ തട്ടി കിടക്കുന്നത് തന്നേ കാണാൻ നല്ല ഭംഗി തോന്നിപ്പിക്കുന്നു…ജടയുടെ ഒരു വശം ചന്ദ്രക്കല… നെറ്റിയിൽ കൃത്യ അളവിൽ അകലമിട്ട മൂന്ന് ഭസ്മക്കുറി നിവർന്നു കിടക്കുന്നു….

അതിന് നടുവിൽ രണ്ടു പുരികത്തിന്റെയും നടുവിൽ നിന്ന് മുകളിലായി ഭസ്മക്കൂട്ടിനിടയിൽ മൂന്നാം തൃക്കണ്ണ് വരച്ചു വെച്ചിരിക്കുന്നു…… കൺപീലികൾ മസ്കാര ഇട്ടു നിവർന്നു നില്കുന്നു….

മറ്റൊന്നും കണ്ണുകളിൽ ചെയ്‌തിട്ടിട്ടില്ലെങ്കിലും, ഇന്ന് ആ കണ്ണുകൾക്ക് ഒരിക്കലും തോന്നാത്ത അത്രയും ആകർഷണം ഉണ്ട്….

ദൃഡമായ രണ്ടു കൈകളുടെയും ബൈസെപ്സിൽ രുദ്രാക്ഷം ചരടിൽ കോർത്തു കെട്ടിയിട്ടുണ്ട്…… മഞ്ഞയും കറുപ്പും ചേർന്ന തുണി പുലിത്തോലെന്ന പോലെ ഉടുത്തിരിക്കുന്നു….

ഭാവയുടെ തോളിൽ പിടിച്ചു കൊണ്ട് എന്താണെന്ന് രുദ്രൻ പുരികം പൊക്കി ചോദിച്ചു…. ഒന്നുമില്ലെന്ന് ഭാവ പതിയെ തലയനക്കി….

ചുവപ്പും വെളുപ്പും കലർന്ന ദാവണിയിൽ രാജകുമാരി പോലെ അവൾ തിളങ്ങി…. രുദ്രൻ ഇടക്ക് വന്നു കയറിയത് കൊണ്ട് മുടിയിലൊഴികെ ഒന്നും അണിഞ്ഞിരുന്നില്ല…

കണ്ണാടിയ്ക്ക് മുന്നിലെ കസേരയിലേക്ക് ഭാവയേ ഇരുത്തി, രുദ്രൻ അവളുടെ നെറ്റിയിൽ ചുവന്ന പൊട്ടെടുത്തു കുത്തി….

മേശയിലിരുന്ന മൂക്കുത്തി, അവളുടെ നാസികയിലേക്ക് ഒന്ന് അകത്തിയിട്ട് കയറ്റിയിട്ടു…. ചെറിയ വേദനയാൽ ഭാവ ചെറിയ ഞരങ്ങലോടെ മുറുക്കെ കണ്ണുകളടച്ചു…..

അവളുടെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ചിരുന്ന രുദ്രൻ മൂക്കിന്മേൽ അമർത്തി ചുംബിച്ചു……

വേദനിച്ചോ ഭാവേ…….

ഏയ്‌…. ഇല്ല… ആദ്യമായിട്ടല്ലേ… അതിന്റെ ചെറിയ പേടി കൊണ്ട് തോന്നിയ വേദനയാ… ഇപ്പോൾ കുഴപ്പമില്ല…..

ചിരിച്ചുകൊണ്ട് പറയുന്ന അവളുടെ കവിളിൽ രുദ്രൻ സ്നേഹത്തോടെ തലോടി…

ഒറിജിനൽ മൂക്കുത്തി ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ വേദനിക്കേണ്ടി വരുമായിരുന്നോ?? ഇതിപ്പോൾ……….

അയ്യടാ….. പിന്നേ….. ഒറിജിനൽ….. അതുപിന്നെ കമ്പിയിട്ട് കുത്തി മൂക്ക് തുളയ്ക്കുമ്പോൾ വേദനിക്കില്ലല്ലോ അല്ലേ…..

പരിഭവമുറ്റി നിൽക്കുന്ന ഭാവയേ കണ്ടപ്പോൾ രുദ്രന് വല്ലാത്ത സ്നേഹം തോന്നി….

കുംകുമച്ചെപ്പിൽ നിന്ന് സിന്ദൂരമെടുത്തു, നെറ്റിച്ചുട്ടി പൊക്കി, രുദ്രൻ ഭാവയുടെ സീമന്ത രേഖയിൽ ചാർത്തി….. ജുംക്കി ഹെയർ ചെയിൻ വെച്ച് മുടി നല്ല വൃത്തിയായി തന്നേ മുൻപേ അലങ്കരിച്ചിട്ടുണ്ടായിരുന്നു……

നീളമുള്ള കനത്ത മുടി മുട്ടുകാൽ വരെ കിടക്കുന്നു…. കണ്ണടച്ചിരിക്കുന്ന ഭാവയേ കണ്ടു കൊണ്ട് തന്നേ രുദ്രൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി…

ഇപ്പോൾ തന്നെ വരുമെന്ന് പറഞ്ഞതിനാൽ ആരും അകത്തേക്ക് ചെന്നില്ല…

മടങ്ങി വന്ന രുദ്രനോടൊപ്പം മുറിയിൽ ചെമ്പകപ്പൂവിന്റെ മണം നിറയുന്നത് ഭാവ അറിയുന്നുണ്ടായിരുന്നു….

കണ്ണ് തുറക്കാൻ സമ്മതിക്കാതെ തന്നേ ഭാവയേ എണീപ്പിച്ചു നിർത്തി അവളുടെ മുടിയിൽ രുദ്രൻ കോർത്തു വെച്ചിരുന്ന ചെമ്പകപ്പൂവിൽ തീർത്ത മാല കൊരുത്തു വെച്ചു…. അരക്കെട്ടോളം നീളത്തിലതു മുടിയിൽ പറ്റിക്കിടന്നു….

കണ്ണടച്ച് പിടിച്ചെങ്കിലും ഭാവയ്ക്ക് മനസ്സിലായിരുന്നു….. രുദ്രൻ പറഞ്ഞ ആ ദേവി താൻ ആണെന്ന് ഓർക്കുന്തോറും ഉള്ളിൽ മഞ്ഞു മഴ പൊഴിഞ്ഞ പോലെ കുളിരു പ്രവഹിക്കുന്നത് അവളറിഞ്ഞു….

സ്വർണ നിറം പൂണ്ട കമ്മലുകളും, വളകളും വലിയ മാലയും താലിയ്ക്കു മേലെ കഴുത്തിലിട്ടു കൊടുക്കുമ്പോൾ ആണ് കഴുത്തിലെ പാട് രുദ്രൻ പിന്നെ ശ്രദ്ധിച്ചത്…..

മായാതെ കിടക്കുന്ന ആ പാടിൽ രുദ്രൻ ലാളനയോടെ ചുണ്ടമർത്തി….

അപ്പോഴേ ഐസ് കട്ട വെച്ചാൽ മതിയായിരുന്നു… അന്നേരം അതൊന്നും ഓർത്തില്ല… ശേ….. ഇതുമായിട്ട് എങ്ങനെ സ്റ്റേജിൽ കയറും…. കണ്ടാൽ തന്നെ മനസിലാവും ആൾക്കാർക്ക്…. ഇനി എന്ത് ചെയ്യും…..?

രുദ്രന്റെ ചോദ്യം കേട്ട് ഭാവയ്ക്ക് ചിരി വന്നു….

അതൊന്നും കുഴപ്പമില്ല രുദ്രാ…. മുടി കുറച്ചെടുത്തു മുന്നിലേക്ക് ഇട്ടാലും മതി…. പെട്ടെന്നൊരു ശ്രദ്ധ കിട്ടില്ല… എന്നിട്ടും കാണുവാണെങ്കിൽ കാണട്ടെ എന്ന് വിചാരിക്കണം……

ഇനി ഇപ്പോൾ ആരെങ്കിലും ചോദിച്ചാൽ, ഈ ഭഗവാൻ എന്നിൽ പ്രസാദിച്ച് സ്വന്തം പ്രോപ്പർട്ടി ആണെന്ന് സീൽ കുത്തിയതാണെന്ന് ഞാൻ പറഞ്ഞോളാം….

അത്രയും പറയാനുള്ള ധൈര്യം ഒക്കെ എന്റെ നല്ല പാതിയ്ക്ക് ഉണ്ടോ???

പിന്നേ…… ഇടയ്ക്ക് ഒന്ന് വിട്ടു നിന്നു എന്ന് വിചാരിച്ച് അരങ്ങിൽ നിന്ന് വിരമിച്ചിട്ടില്ല … ലീവ് എടുത്തെന്നേ ഉള്ളു ……

അടക്കി പിടിച്ചൊന്നു ചിരിച്ചിട്ട് രുദ്രൻ അവളെയും കൊണ്ട് പുറത്തേക്ക് ചെന്നു….

പുറത്തേക്ക് ചെന്ന രുദ്രന്റെ കഴുത്തിലേക്ക് കൂട്ടുകാർ റബ്ബറിന്റെ മൂർഖനെ ചുറ്റി ഇട്ട് കൊടുത്തു….. ഭാവയേ അവനോട് ചേർത്തു നിർത്തി, അവസാന റിഹേഴ്സലിനൊരുങ്ങി…

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30

രുദ്രഭാവം : ഭാഗം 31