Saturday, April 27, 2024
Novel

നിഴൽ പോലെ : ഭാഗം 23

Spread the love

എഴുത്തുകാരി: അമ്മു അമ്മൂസ്‌

Thank you for reading this post, don't forget to subscribe!

ഗൗതം കിടക്കാൻ വരുമ്പോഴേക്ക് മാളു നല്ല ഉറക്കം ആയിരുന്നു. നിഷ്കളങ്കമായ മുഖത്തോടെ ഉറങ്ങുന്ന അവളെ അവൻ അരുമയോടെ നോക്കി നിന്നു.

പിന്നീട് അവളുടെ മുടികളിൽ കൂടി വിരലോടിച്ചു നെറുകയിൽ ചുംബിച്ചു.

ഉറക്കത്തിനിടയിലും അവന്റെ ചുണ്ടുകളുടെ തണുപ്പ് അറിഞ്ഞെന്നോണം അവളിൽ ഒരു ചിരി വിടർന്നു.

അലാറം അടിക്കുന്ന സൗണ്ട് കെട്ടിട്ടാണ് മാളു രാവിലെ കണ്ണ് തുറക്കുന്നത്. ആലസ്യത്തോടെ ഫോണിൽ സമയം നോക്കി.

ആറു മണി.

വീണ്ടും ഉറങ്ങാൻ വേണ്ടി കണ്ണടച്ചപ്പോളാണ് കല്യാണം കഴിഞ്ഞിട്ട് ആദ്യത്തെ ദിവസം ആണല്ലോ എന്ന് ഓർത്തത്. അവൾ ചാടി എഴുന്നേറ്റ് ബെഡ് ഇൽ ഇരുന്നു.

ഗൗതം തൊട്ടടുത്തു തന്നെ കിടപ്പുണ്ട്. “ഹ്മ്മ്… രാത്രി ഉറക്കത്തിലെങ്കിലും കെട്ടിപ്പിടിച്ചു കിടക്കും എന്ന് വിചാരിച്ചു. ഇതൊരു നടക്ക് പോകും എന്ന് തോന്നുന്നില്ലല്ലോ കൃഷ്ണ.”

തലയുടെ പിന്നിൽ കൈ വച്ചു ശാന്തമായി ഉറങ്ങുന്ന അവനെ ഒരു നിമിഷം അവൾ നോക്കി നിന്നു.

പിന്നെ മുടികളിൽ കൂടി വിരലോടിച്ചു.” നിങ്ങടെ തപസ്സു ഇളക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ കേട്ടോ. ഇന്ന് മുതൽ മാളു തുടങ്ങുവാ. ”

അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റ് റെഡി ആകാൻ പോയി. ഇത്രയും രാവിലെ കുളിച്ചു ശീലം ഇല്ലെങ്കിലും അങ്ങ് കുളിച്ചു.

“രാവിലെ തന്നെ ബീനാമ്മയെ ഞെട്ടിക്കണം. എന്നേ പോലെ ഒരു മരുമകൾ അമ്മേടെ ഭാഗ്യം ആണെന്ന് ഞാൻ പറയിപ്പിക്കും.” പലവിധ പ്ലാനുകളിലൂടെ അവളുടെ മനസ്സ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

കുളിച്ചിട്ടിറങ്ങിയപ്പോളേക്കും അവളെ കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. “ഹോ….. ഹീറ്ററും കൂടി ഇല്ലായിരുന്നു എങ്കിൽ മനുഷ്യൻ തണുപ്പ് കൊണ്ട് ചത്തു പോയേനെ അല്ലോ”.

കണ്ണാടിക്ക് മുൻപിൽ നിന്നു മുടി തോർത്തുമ്പോൾ ഗൗതം സുഖമായി കിടന്നുറങ്ങുന്നത് കണ്ട അവളിൽ അസൂയ തലപൊക്കി.

“ആഹാ….. മനുഷ്യൻ ഇവിടെ തണുപ്പത്തു കേറി കുളിച്ചിട്ടു നിൽക്കുമ്പോൾ സുഖമായി കിടന്നുറങ്ങുന്നോ. ഉറക്കി തരാം ഞാൻ. ”

അവൾ ഇപ്പോഴും വെള്ളം ഇറ്റ് വീഴുന്ന മുടിത്തുമ്പ് കൈയിൽ എടുത്തു. “റൊമാൻസ് ന്റെ ആദ്യത്തെ പടി. മിഷൻ ഗൗതത്തിന്റ ആദ്യ പടി… ഇത്രേം റൊമാന്റിക് ആയ ഭാര്യയെ കിട്ടാൻ നിങ്ങൾ ഭാഗ്യം ചെയ്തിട്ടുണ്ട്. “അവൾ അവനെ നോക്കി പറഞ്ഞു.

എന്നിട്ട് പതിയെ അവന്റെ അടുത്തെത്തിയിട്ട് മുടിയിലെ വെള്ളം മുഖത്തേക്ക് കുടഞ്ഞു.

ഗൗതമിന്റെ നെറ്റി ചുളിഞ്ഞപ്പോൾ അവൾ നിർത്തി. പിന്നെ വീണ്ടും തുടങ്ങി. “കണ്ണ് തുറന്നു കണി കാണു മനുഷ്യാ…” അവൾ പതുക്കെ പറഞ്ഞു.

ഗൗതം കണ്ണടച്ച് കൊണ്ട് തന്നെ ഉറക്കത്തിൽ പുതപ്പ് തപ്പി തല വഴി ഇട്ട് കിടന്നു.

“ശോ… പുതപ്പ് മാറ്റി വീണ്ടും കുടഞ്ഞാലോ. .. വേണ്ട ആരോഗ്യത്തിനു നല്ലതല്ല. വിളിച്ചുണർത്താം… അങ്ങനെ ഇപ്പൊ സുഖമായി ഉറങ്ങണ്ട. ”

മാളു വിളിക്കാൻ തുടങ്ങി എങ്കിലും പെട്ടെന്ന് നിന്ന്. “എന്തിനാ വിളിച്ചേ എന്ന് ചോദിച്ചാൽ എന്ത് പറയും. ലക്ഷണം കണ്ടിട്ട് ഇപ്പോഴേ ഒന്നും എണീക്കില്ല. താഴെ പോയി ചായ എടുത്തു കൊണ്ട് വരാം. പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആണ് ഞാൻ എന്ന് നിങ്ങളെക്കൊണ്ട് പാടിച്ചില്ലെങ്കിൽ എന്റെ പേരെടുത്തു പട്ടിക്കിട്ടോ. ”

ഇതൊന്നും അറിയാതെ സുഖമായി കിടന്നുറങ്ങുന്ന ഗൗതമിനെ നോക്കി അവൾ പറഞ്ഞു കൊണ്ടിരുന്നു. പറഞ്ഞു മടുത്തപ്പോൾ താഴേക്ക് പോയി.

ബീന അടുക്കളയിൽ ആയിരുന്നു അവൾ ചെല്ലുമ്പോൾ. ദോശ ചുടുന്നതിനിടക്കാണ് മാളുവിനെ കണ്ടത്.

” ആഹാ മാളൂട്ടി എന്താണ് ഇത്ര രാവിലെ. ഇന്ന് കാക്ക മലർന്നു പറക്കുമല്ലോ. എന്റെ കുട്ടി രാവിലെ കുളി ഒക്കെ കഴിഞ്ഞേക്കുന്നു”.

അവൾ ഒന്ന് പിണങ്ങിയത് പോലെ ഭാവം കാണിച്ചെങ്കിലും പെട്ടന്ന് തന്നെ അടുത്തേക്ക് ചെന്നു.

” ഇങ്ങു മാറമ്മേ ഞാൻ ചുട്ടോളാം ബാക്കി. “മാവിന് വേണ്ടി കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

“എന്റെ മാളു നീ ഇങ്ങനെ അമ്മായിയമ്മയെ വളയ്ക്കാൻ നോക്കാതെ എന്റെ ചെക്കനെ പോയി വളയ്ക്ക്. നീ പണി എടുക്കില്ല എന്ന് എനിക്ക് നല്ലോണം അറിയാം. ഇന്നലേം കൂടി ദിവ്യ എന്നോട് പറഞ്ഞതേ ഉള്ളൂ നിനക്ക് ഒന്നും വെക്കാൻ അറിയില്ല പഠിക്കാൻ വിളിച്ചാലും വരില്ലെന്ന്. ഒരു മാസത്തിനകം പാചകം പഠിപ്പിച്ചോണം എന്നും പറഞ്ഞിട്ടാ ഇന്നലെ പോയത്”. ബീന ചിരിച്ചു.

“ശോ ഈ അമ്മയെക്കൊണ്ട്…” മാളു തലയിൽ കൈ വച്ചു.

“അമ്മക്ക് എനിക്കിപ്പോ ഒരു ജോലി തരാൻ പറ്റുമോ ഇല്ലിയോ”. അവൾ പിണങ്ങി തിരിഞ്ഞു കൈ കെട്ടി നിന്നു.

അവളുടെ ഭാവം കണ്ട് ബീനക്ക് ചിരി വന്നു. “ഹാ എന്നാ പിന്നെ കോഫി ഉണ്ടാക്കിക്കോ. അവൻ താഴേക്ക് വന്നാൽ ഉടനേ ചോദിക്കും. ”

“ഒരു കപ്പിൽ പാല് മറ്റൊന്നിൽ ചേർക്കൂ ബ്രൂ….”

അവൾ പാടിക്കൊണ്ട് കോഫി ഉണ്ടാക്കാൻ തുടങ്ങി.

“നോക്കിക്കോ നാളെ മുതൽ അമ്മയുടെ മോൻ ബെഡിൽ കിടന്നു തന്നെ കോഫിക്ക് വിളിക്കാൻ തുടങ്ങും.” അവൾ ഗർവ്വോടെ പറഞ്ഞിട്ട് കോഫി കപ്പില്ലേക്ക് പകർന്നു.

“ഉവ്വേ….”

“ഉറക്കത്തിൽ നിന്നും കണ്ണ് തുറക്കുമ്പോൾ കൈയിൽ ഒരു കോഫിയുമായി സുന്ദരിയായ ഭാര്യ മുൻപിൽ. വൗ…” അവൾ സ്വയം പറഞ്ഞു കൊണ്ട് മുകളിലേക്കുള്ള പടികൾ കയറി.

ഉറക്കത്തിൽ നിന്നും സ്നേഹത്തോടെ വിളിച്ചുണർത്തുമ്പോൾ ഗൗതം ചിരിയോടെ എഴുന്നേൽക്കുന്നതും കോഫി കൊടുക്കുമ്പോൾ അത്ഭുതത്തോടെ നോക്കുന്നതുമെല്ലാം അവളുടെ മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. “ഇന്ന് ഞാൻ തകർക്കും”.

റൂമിൽ ചെന്ന് നോക്കിയപ്പോൾ ഗൗതം ബെഡിൽ ഇല്ല.

“ഏഹ്ഹ് ഇതെവിടെ പോയി”. അവൾ ചുറ്റും നോക്കി.

ബാത്റൂമിന്റെ ഡോർ തുറന്നു തലയും തോർത്തിക്കൊണ്ട് പുറത്തേക്കിറങ്ങുന്ന ഗൗതം കാണുന്നത് ചുണ്ടും പിളർത്തി ദേഷ്യവും വിഷമവും ഒക്കെ കലർന്ന ഭാവത്തോടെ അവനെ നോക്കി നിൽക്കുന്ന മാളുവിനെയാണ്.

“എന്താടി ”

“കോഫി കുടിക്കുന്നതിനു മുൻപ് കുളിക്കാൻ ആരാ പറഞ്ഞേ”.

“ഏഹ്ഹ്… ഞാൻ എന്നും കുളിച്ചിട്ടാ കഴിക്കാറ്. നീ എന്തിനാ ഇതിപ്പോ ഇങ്ങോട്ട് കൊണ്ട് വന്നത്. ഞാൻ താഴേക്ക് വരുമല്ലോ. “അവളുടെ പ്ലാനുകൾ ഒന്നും മനസ്സിലാകാതെ അവൻ ചോദിച്ചു.

“കുന്തത്തിന്. നാളെ മുതൽ കോഫി കുടിച്ചിട്ട് കുളിച്ചാൽ മതി” . ദേഷ്യത്തോടെ കപ്പ്‌ അവന്റെ കൈയിൽ കൊടുത്തിട്ട് അവൾ താഴേക്ക് പോയി.

ഇതെന്താ കഥ എന്ന മട്ടിൽ ഗൗതം നിന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പിന്നീടുള്ള ഒരാഴ്ച വലിയ തിരക്കിൽ ആയിരുന്നു. ഒരു ദിവസം മാളുവിന്റെ വീട്ടിൽ പോയി നിന്നു.

അച്ഛനെയും അമ്മയെയും ഏട്ടനേയും ഒക്കെ കണ്ടപ്പോൾ മാളുവിന് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു. എല്ലാ കാര്യങ്ങളും അവളുടെയും ഗൗതത്തിന്റെയും ഇഷ്ടത്തിന് ചെയ്യുമ്പോൾ കുറച്ചു കൂടി നേരത്തെ കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്ന് പോലും തോന്നി അവൾക്ക്.

ഇത് വരെ കിട്ടാത്ത പരിഗണന അവൾ വല്ലാതെ ആസ്വദിച്ചു. മനീഷും ഗൗതവും പഴയ പോലെ തന്നെ പരസ്പരം ഒന്നിച്ചിരിക്കാൻ ഉള്ള അവസരങ്ങൾ മനഃപൂർവം ഒഴിവാക്കി.

അത് മാളുവിന് വിഷമം ആയെങ്കിലും തന്റെ ഏട്ടൻ കാരണം ഗൗതമിന്റെ മനസ്സിനേറ്റ മുറിവ് അത്ര പെട്ടെന്ന് മാറില്ല എന്ന് അവൾക്കും അറിയാമായിരുന്നു.

പിറ്റേ ദിവസം യാത്ര പറഞ്ഞിറങ്ങുമ്പോൾ മാളുവിന് വീണ്ടും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കുറച്ചു കഷ്ടപ്പെട്ടിട്ടാണ് അവളെ ഗൗതം തിരികെ വണ്ടിയിലേക്ക് കയറ്റിയത്.

പിന്നെ നിന്ന് തിരിയാൻ കഴിയാത്ത തിരക്ക് ആയിരുന്നു. വിരുന്നിനു പോക്ക്. രാവിലെ നേരത്തെ ഇറങ്ങും രാത്രി എത്തുമ്പോഴേക്കും ആകെ കുഴഞ്ഞിട്ടുണ്ടാകും.

പിന്നെ എവിടെ എങ്കിലും തളർന്നു കിടന്നുറങ്ങും. ഒരുവിധം ഒരാഴ്ച കൊണ്ട് എല്ലാ വീട്ടിലും പോയി തീർത്തു. ക്ഷീണം കാരണം പുതിയ പ്ലാനുകൾ ഒന്നും മാളുവിന് നടത്താൻ കഴിഞ്ഞില്ല.

“ഇന്നല്ലേ നിന്റെ ലീവ് തീരുന്നത്. നാളെ കുറച്ചു നേരത്തെ ഓഫീസിൽ എത്തണം കുറച്ചു പെന്റിങ് വർക്ക്‌ ബാക്കി ഉണ്ട്”.

രാത്രി കിടക്കാനായി റൂമിലേക്ക് വന്ന മാളു അവന്റെ പറച്ചിൽ കേട്ട് അന്തംവിട്ടു നിന്നു. ലീവ് നീട്ടിക്കൊട്ടെ എന്ന് ചോദിക്കാൻ വന്നപ്പോഴാണ് ഈ പറച്ചിൽ.

“എനിക്ക് കുറച്ചു ദിവസം കൂടി ലീവ് വേണം. “അവനെ കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു.

ഗൗതം ഒരു പിരികം പൊക്കി അവളെ നോക്കി. “ശെരി നാളെ രാവിലെ നന്ദന്റെ കൈയിൽ റേസിഗ്നേഷൻ ലെറ്റർ കൊടുത്തേക്ക്. അടുത്ത ആളെ അപ്പോയ്ന്റ് ചെയ്തോളാം.” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൻ എഴുന്നേറ്റു താഴേക്ക് പോയി.

മാളു വാ തുറന്നു നിന്ന് പോയി. പിന്നെ ഒരു തലയണ എടുത്തു അവൻ പോയ വഴിയേ എറിഞ്ഞു. “ദുഷ്ടൻ….. മനുഷ്യനെ പണി എടുപ്പിച്ചു മതിയായില്ല”.

“നോക്കിക്കോ ഇനി എന്റെ അടുത്ത് ഇങ്ങോട്ട് വന്നു മിണ്ടാതെ ഞാൻ മിണ്ടില്ല. താഴ്ന്നു കൊടുക്കുന്തോറും തലയിൽ കേറുന്നോ. ഹ്മ്മ്…” അവൾ പിണക്കത്തോടെ ചുണ്ട് കോട്ടി.

രാത്രി ഗൗതം വന്നു കിടന്നതൊക്കെ അറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാൻ പോയില്ല.

രാവിലെയും മാളുവിന്റെ മുഖം വീർത്തു തന്നെ ഇരുന്നു. ഒന്നിച്ചു പോകാം എന്ന് ബീന പറഞ്ഞെങ്കിലും കേട്ടില്ല. മനീഷിനെ വിളിച്ചു രാവിലെ തന്നെ സ്കൂട്ടി കൊണ്ടു വരീച്ചു. ഇറങ്ങാൻ നേരം ഗൗതമിനെ ഒന്ന് കൂടി ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം വണ്ടി എടുത്തു.

അവളുടെ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടിട്ട് ഗൗതമിന് ചിരി വരുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഓഫീസിൽ അവൾ ഇല്ലാതെ ഒരു ബുദ്ധിമുട്ടാണ്. കല്യാണത്തിന് മുൻപുള്ള ഒരാഴ്ച അത് ശെരിക്കും അനുഭവിച്ചു. പക്ഷേ അത് നേരിട്ട് പറഞ്ഞാൽ പെണ്ണ് പിന്നെ തലയിൽ കേറും. അതാ വളഞ്ഞ വഴി പറഞ്ഞത്.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മാളു ഓഫീസിൽ എത്തിയപ്പോൾ തന്നെ ആണ് പ്രിയയും വന്നത്. സ്കൂട്ടിയിൽ വന്നു ഇറങ്ങുന്ന മാളുവിനെ പ്രിയ പുച്ഛത്തോടെ നോക്കി.

“എന്താണ് മാളവിക കല്യാണം കഴിഞ്ഞിട്ടും രണ്ടായിട്ടാണോ വരവ്. ”

അവളുടെ ചോദ്യം കേട്ടിട്ട് മാളുവിന്റെ ദേഷ്യം ഒന്ന് കൂടി കൂടിയെങ്കിലും അവളുടെ മുൻപിൽ തോറ്റു കൊടുക്കാൻ മനസ്സ് വന്നില്ല.

“അത് ഏട്ടന് ഒരു സർപ്രൈസ് കൊടുക്കാൻ. കൂടെ ഉണ്ടെങ്കിൽ ഒന്നിനും സമ്മതിക്കില്ല അതാ”. അവൾ പരമാവധി നാണം വാരി വിതറി പറഞ്ഞു.

പ്രിയയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അകത്തേക്ക് നടന്നു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21

നിഴൽ പോലെ : ഭാഗം 22