വരാഹി: ഭാഗം 22
നോവൽ
എഴുത്തുകാരി: ശിവന്യ
ലീവ് കഴിഞ്ഞു തിരിച്ചു പോകാൻ ആയപ്പോഴേക്കും വരാഹിക്കു ചെറിയൊരു പനി…ക്ലാസ് മിസ്സാകാതിരിക്കാൻ നയാഖ ലീവ് തീർന്നപ്പോഴേ കോയമ്പത്തൂർക്കു തിരിച്ചു…
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വാഹിയും…
അന്ന് ആ ട്രെയിൻ യാത്രയിൽ അവൾ വേറൊരാളെ പരിചയപ്പെട്ടു…
“ദേവശിഷ് “…
അവനുമായി അവൾ പെട്ടെന്ന് തന്നെ കൂട്ടായി…
നാലു മണിക്കൂറോളം ഉള്ള യാത്രയുടെ വിരസത മാറാൻ അവൾ അവനോടു നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു….
യാത്ര പറഞ്ഞു പിരിയുന്നതിനു മുൻപായി ദേവ് നൽകിയ വിസിറ്റിങ് കാർഡ് അവൾ ബാഗിൽ അലക്ഷ്യമായി ഇട്ടു…
ദേവശിഷിനോട് ബസിൽ ഹോസ്റ്റലിലേക്ക് പോകുമെന്ന് പറഞ്ഞവള് ബസ്റ്റോപ്പിൽ നിന്നു ഫോണെടുത്തു ഹർഷന്റെ നമ്പർ കാളിങ്ങിലിട്ടു..
ആദ്യത്തെ റിങ്ങിന് തന്നെ കാൾ അറ്റൻഡ് ആയപ്പോൾ അവളുടെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു….
“എത്തിയോ..”???
“എത്തീലോ..”
“എവിടാ?? ബസ് സ്റ്റോപ്പിൽ ആണോ..”
“യെസ്… സ്റ്റേഷന്റെ ബാക്ക് സൈഡ്..”
“ഒക്കെ… ഒരു അഞ്ചു മിനിറ്റു… ഞാൻ വരുന്നു…”
“ഒക്കെ…”
സംഭാഷണം അവസാനിപ്പിച്ചു ഫോണ് ബാഗിലേക്ക് വെക്കുമ്പോൾ അവൾ ദേവാശിഷിനെ ഓർത്തു…
“ഹർഷന്റെ കൂടെ ബൈക്കിൽ പോകുന്നത് ഇനി അയാളെങ്ങാനും കാണുമോ… ഏയ് .. കാണില്ല…”
അവൾ സ്വയം സമാധാനിപ്പിച്ചു….
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ഒരു അവളുടെ അടുത്തെത്തി…
അവൾ വേഗം തന്നെ ചെന്നു ബൈക്കിന്റെ പിൻസീറ്റിലിരുന്നു… ബൈക്ക് ഒന്നിരച്ചു കൊണ്ടു മുൻപോട്ട് കുതിച്ചു…
*****************************
“നി എന്താ ഇത്ര ലേറ്റ് ആയതു???”
ഹോസ്റ്റലിലെത്തിയ വരാഹിയെ നയാഖ സംശയത്തോടെ നോക്കി…
“ട്രയിൻ ലേറ്റ് ആയിരുന്നെടീ…”
“ഒനരമണിക്കൂറോ…”???
“അതേന്നെ…”
“സാധാരണ നമ്മൾ വരുന്ന ട്രെയിൻ തന്നെയല്ലേ വാഹി അതു… അതിതു വരെ ഇത്രേം ലേറ്റ് ആയിട്ടില്ലല്ലോ…”
“ഇല്ലേ… എന്നാൽ ഞാൻ ട്രെയിനിറങ്ങി ഒന്നരമണിക്കൂർ കറങ്ങാൻ പോയെന്നു കൂട്ടിക്കോ…”
അവൾക്ക് ദേഷ്യം വന്നു…
“അതിനു നി എന്തിനാ ഇങ്ങനെ ചൂടാവുന്നെ…. സമയം കഴിഞ്ഞിട്ടും കാണാതായപ്പോ നിന്റെ ഫോണിലേക്ക് വിളിച്ചു അതു സ്വിച്ച് ഓഫ്… പിന്നെ ഞാൻ ടെൻഷൻ ആകില്ലേടീ….”
” അതു ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയതാ….”
“ട്രെയിനിൽ നിന്ന് ചാർജ് വെച്ചില്ലായിരുന്നോ…”????
” ചാർജ് ചെയ്യാൻ ഞാൻ മറന്നു പോയി… അതേയ് ഒരു കാര്യം ചോദിക്കട്ടെ നി എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നേ… ഞാൻ വല്ലവന്റേം കൂടെ ഓടിപ്പോയെന്നു വിചാരിച്ചോ…”
ബാഗ് തുറന്നു കൊണ്ടു വന്ന സാധനങ്ങൾ ഓരോന്നായി അടുക്കി വെക്കുന്നതിനിടയിൽ അവൾ ചോദിച്ചു…
” എനിക്കിപ്പോൾ ആ പേടി ഇല്ലാതില്ല….”
“ഒന്നു പോടീ… അല്ല വേണി എവിടെ… വന്നിട്ടിത്ര നേരായിട്ടും കണ്ടില്ലല്ലോ…”
“ആ അവൾ ടെറസ്സിൽ ഉണ്ടാകും… ആരുടെയോ ഫോണ് വന്നപ്പോ പോയതാണെന്ന് തോന്നുന്നു…”
“എങ്കിൽ ഞാനുമിപ്പോ വരാവേ…”
കിടക്കയിൽ എടുത്തിട്ട ഫോണ് എടുത്തു ഓണ് ആക്കി അവളും റൂമിന് പുറത്തേക്കിറങ്ങി…
“നി എങ്ങോട്ടാ… ”
” ഞാൻ ഇവിടെത്തീന്നു വീട്ടിൽ വിളിച്ചു പറഞ്ഞിട്ടു വരാടീ…”
“അപ്പോൾ ഫോണ് ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയതാണെന്നു ഇവൾ വെറുതെ പറഞ്ഞതാണോ…”
നായഖയുടെ മനസ്സ് സംശയത്താൽ പുകഞ്ഞു….
*********************
വീട്ടിൽ വിളിച്ചു സംസാരിച്ചതിന് ശേഷം അവൾ ഹർഷനേയും വിളിച്ചു ….
“ഹർഷാ…”
“എന്താടീ.. ”
“എനിക്ക് കാണാൻ തോന്നുന്നു…”
“ഇപ്പോഴല്ലേ നി അങ്ങു പോയത്
പെണ്ണേ… ”
“ന്നാലും എനിക്ക് കാണണം…”
“ഞാൻ വരണോ…”
“വരുമോ…”
“നി വിളിച്ചാൽ ലോകത്തിന്റെ ഏതു കോണിലേക്കും ഞാൻ പറന്നു വരില്ലേ…..”
“അയ്യേ… ഇതൊരു മാതിരി പൈങ്കിളി ഡയലോഗ് ആണ് മോനെ…”
“പ്രേമം എപ്പോഴും പൈങ്കിളി തന്നെയാ….അതു നിനക്കറിയില്ലേ… ”
അവൾ ഒന്നും മിണ്ടിയില്ല….
” നി എന്നെ ആദ്യമായി കണ്ടതോർക്കുന്നുണ്ടോ..
അന്ന് ട്രെയിനിൽ വെച്ചു…അപ്രതീക്ഷിതമായിരുന്നു ആ കണ്ടുമുട്ടൽ.
നിന്റെ കണ്ണുകളിലെ അത്ഭുതം, ഭയം ഒക്കെ എനിക്കന്ന് കുസൃതിയായിരുന്നു……
കാരണം എന്റടുത്തു നിന്നു സംസാരിക്കുന്ന എന്റെ പെണ്ണാണെന്ന് എനിക്കപ്പോഴേ അറിയാമായിരുന്നു…..
അന്ന് നി സംസാരിച്ചതൊക്കെ റെക്കോര്ഡ് ചെയ്തു ഞാൻ വീണ്ടും വീണ്ടും കേട്ടു…. ഇപ്പോൾ നമ്മുടെ ഈ കാൾ വരെ ഒറ്റക്കിരിക്കുമ്പോൾ ഞാൻ പ്ലേ ചെയ്തു കെട്ടേക്കാം…. കേൾക്കുംതോറും മതി വരാത്തൊരു സംഗീതം പോലെയാണ് നിന്റെ ശബ്ദം എനിക്ക്….”
പിന്നെ എന്റെ സ്നേഹം നിനക്കെപ്പോഴാ ഫീൽ ആയതു…???
ഞാൻ നിന്റെ പിന്നാലെ നടന്നു നിന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു നിന്നെ എന്നിലേക്ക് വലിച്ചടുപ്പിക്കാതെ ഒറ്റയടിക്ക് വന്നു മുൻപിൽ വന്നു നിന്ന് , നിന്നെ ഞാൻ പ്രേമിക്കുന്നെന്നു പറഞ്ഞാൽ നി സമ്മതിക്കുമായിരുന്നോ…???
ഇല്ല… അപ്പൊ ഞാൻ ആദ്യം ചെയ്തത് എന്റെ സ്നേഹം വാക്കുകളിലൂടെയും എന്റെ പ്രവർത്തിയിലൂടെയും നിന്നെ മനസ്സിലാക്കിക്കുക എന്നതാണ്… അല്ലെ”???
അവൾ സമ്മതിച്ചുകൊണ്ടു മൂളി…
” നമ്മുടെ ഓരോ ചിന്തയിലും , പ്രവർത്തിയിലും എന്തിനു ഒരു നോട്ടത്തിൽകൂടിയും നമുക്ക് ലവ് എക്സ്പ്രസ്സ് ചെയ്യാം… പക്ഷെ അത് അതേ രീതിയിൽ മനസ്സിലാക്കുന്ന പാർട്ണറെ കിട്ടുക എന്നതാണു ഏറ്റവും വലിയ ഭാഗ്യം….
ഞാനും നീയും ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മുടെ പ്രണയവും ഈ ഭൂമിയിൽ ഉണ്ടാകും… അതിനു ശേഷം നമ്മുടെ പ്രണയത്തിന്റെ പിന്തുടർച്ച എന്നോണം നമ്മുടെ മക്കൾ , അവരുടെ മക്കൾ…അങ്ങനെ…അങ്ങനെ..
അടുത്ത തവണ നമ്മൾ കണ്ടുമുട്ടുമ്പോൾ
എന്തുസംഭവിക്കുമെന്ന് നീ സങ്കൽപിച്ച് നോക്കിയിട്ടുണ്ടോ??..
അതേക്കുറിച്ച് ഓർക്കുമ്പോഴൊക്കെ എന്റെ ഹൃദയം വല്ലാതെ പിടക്കുന്നുണ്ട്.. അതെന്തു കൊണ്ടെന്നാണെന്നറിയുമോ
നീ അത്രമേൽ പ്രത്യേകതയുള്ള ഒരുവളായി എന്റെ ജീവിതത്തെ മാറ്റിമറിച്ചു കഴിഞ്ഞിരിക്കുന്നു…
ഇത്രമേൽ ശക്തമായി ഒരുവളും, ഇന്നേവരെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടില്ല ….
അങ്ങനെയുള്ള നിന്നോട് ഞാനെങ്ങനെ എന്റെ മനസ്സിലുള്ള പ്രണയം ഒളിപ്പിച്ചു വെച്ചു സംസാരിക്കും പെണ്ണേ….
അവളൊന്നും മിണ്ടാതെ അവനെ കേട്ടുകൊണ്ടിരുന്നു…
അല്ലെങ്കിലും അവനോടു സംസാരിക്കുന്നതിനെക്കാൾ അവൻ പറയുന്നത് കേൾക്കാനാണ് അവൾക്കിഷ്ടം….
**********************
പിറ്റേന്ന് എല്ലാം പതിവ്പോലെ നടന്നു… പക്ഷേ അന്ന് രാത്രി വരാഹിയെ തേടി ഹോസ്റ്റലിൽ വരാഹിയെ തേടി ദേവാശിഷിന്റെ ഫോൺ വന്നു…
അതവൾക്കു വല്ലാത്തൊരു അത്ഭുതം ആയിരുന്നു….
ഒരിക്കലും അവൻ അങ്ങനൊരു നീക്കം നടത്തുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല….
“ഇതെനി പുതിയ കുരിശാണോ…”
ദേവിന്റെ കാര്യം പറഞ്ഞപ്പോൾ നയാഖ ചോദിച്ചു…
“ഏയ്… അയാൾ ജെന്റിൽമാനാ… ”
“വിച്ചുവേട്ടന്റെ സീനിയർ എന്നല്ലേ പറഞ്ഞതു… നി ഒന്നു ഏട്ടനെ വിളിച്ചു നോക്കു…”
നയാഖ അതു പറഞ്ഞപ്പോൾ അവൾ ഫോണെടുത്തു വിഷ്ണുവിനെ വിളിക്കാനായി പുറത്തേക്കു നടന്നു…..
“എടീ അയാൾ അവരുടെ ബാച്ചിലെ
ഓൾറൗണ്ടർ ആയിരുന്നു പോലും….”
വിഷ്ണുവുമായി സംസാരിച്ചു വന്നു വരാഹി ആവേശത്തോടെ നയാഖയോട് പറഞ്ഞു….
അത്യാവശ്യം പാടും എഴുതും പിന്നെ സ്പോർട്ട്സിലും കഴിവ് തെളിയിച്ചിട്ടുണ്ടെന്ന്….
മാത്രമല്ല എല്ലാ ക്ലാസിലും ബിടെകും എംടെ കും ഉൾപ്പെടെ റാങ്കോടെയാണ് പാസ്സായതത്രേ….”
“ഓഹ് അപ്പൊ പടിപ്പിയാ…. എന്നാ കാര്യക്കണ്ട… വലിയ കുഴപ്പമൊന്നും ഉണ്ടാക്കാൻ സാധ്യതയില്ല….”
നായഖയുടെ ശബ്ദത്തിന്റെ ടോണ് കേട്ടപ്പോൾ വരാഹിക്കു ചിരി വന്നു….
****************************
ദിവസങ്ങൾ കഴിയുംതോറും വരാഹിയുടേയും ദേവാശിഷിന്റെ സൗഹൃദം അവർ അറിയാതെ തന്നെ വളർന്നു അതും ഹർഷനറിയാതെ….
ഒരു ദിവസം രാത്രി അവർ സംസാരം അവസാനിപ്പിച്ചു ഉറങ്ങാൻ പോയതിനു ശേഷം വെറുതെ വരാഹിയുടെ ഫോണിലേക്ക് വിളിച്ച ഹർഷൻ കേട്ടത് അവളുടെ ഫോണ് ബിസി ആണെനായിരുന്നു…. അതും ഒരു മണിക്കൂറോളം….
സ്വതവേ വെളുത്ത ഹർഷന്റെ മുഖം ദേഷ്യത്താൽ ഒന്നു കൂടി ചുവന്നു…..
ദേവുമായി വരാഹിയുടെ സംസാരം കഴിഞ്ഞു കാൾ കാട്ടാക്കിയ ഉടൻ വരാഹിയുടെ ഫോണ് വീണ്ടും ശബ്ദിച്ചു….
“Harshan
Calling”
വരാഹിയുടെ ഉടൽ അറിയാതൊന്നു വിറച്ചു…
ഒട്ടും താമസിക്കാതെ അവൾ കാൾ അറ്റൻഡ് ചെയ്തു…
“ആരോടാ വരാഹി ഈ സമയത്തു ഫോണിൽ…”
“അതു… പിന്നെ… ഞാൻ.. ഹർഷാ…”
“നോക്കു… നി നുണ പറയാൻ ശ്രമിക്കണ്ട… ഒരു മണിക്കൂർ ആയി നിന്റെ ഫോണ് ബിസി ആണ്…. ആരോടാണ് സംസാരം എന്നു മാത്രം പറഞ്ഞാൽ മതി….”
“പറഞ്ഞാൽ നി എന്നോട് പിണങ്ങുമോ…”
“ആദ്യം നി പറ… ”
ഒരു നിമിഷം ഒന്നു സംശയച്ചതിനു ശേഷം ദേവുമായി കണ്ടു മുട്ടിയത് മുതൽ അങ്ങോട്ടുള്ള കാര്യങ്ങൾ വരാഹി ഹർഷനോട് പറഞ്ഞു….
ഒക്കെ കേട്ടതിന് ശേഷം ഹർഷൻ ഒന്നും മിണ്ടാതെ നിന്നു…
” എന്താ ഒന്നും മിണ്ടാത്ത….”
ചെറിയൊരു പേടി വരാഹിയുടെ ഉള്ളിലുണ്ടായെങ്കിലും അതു മറച്ചു വെച്ചു അവൾ ചോദിച്ചു….
“ഇതിനാണോ നി എന്നോട് പിണങ്ങുമോ എന്നൊക്കെ ചോദിച്ചത്…”
അവന്റെ ശബ്ദത്തിലെ തണുപ്പ് അവൾ തിരിച്ചറിഞ്ഞു….
“അതു ഞാൻ ചുമ്മാ ചോദിച്ചതാ…”
“നിന്നെ എനിക്ക് അറിയാം…. പക്ഷെ അയാൾ… അയാൾക്ക് നിന്നോട് പ്രത്യേകിച്ചു എന്തേലും ഇഷ്ടമുണ്ടാകുമോ….”
“നി എന്താ ഉദ്ദേശിക്കുന്നത്….”
“അയാൾക്ക് നിന്നോട് വല്ല താൽപ്പര്യവും ഉണ്ടോന്നു…”
“ച്ചേ… അങ്ങാനൊന്നും ഉണ്ടാവില്ല….”
“അങ്ങാനൊന്നും ഉണ്ടാകില്ലെന്ന്… അപ്പൊ നിനക്കുറപ്പില്ല….എങ്കിൽ എത്രയും പെട്ടന്ന് എന്നെ അയാൾക്ക് ഇന്ട്രഡ്യൂസ് ചെയ്യണം….”
“അതു വേണോ…”
“എന്താ… നിനക്കു ബുദ്ധിമുട്ടുണ്ടോ…”
“ഇല്ല… ”
“എങ്കിൽ പിന്നെ ഞാൻ പറഞ്ഞത് ചെയ്…”
അവൾ ഒന്നും മിണ്ടിയില്ല…. മറുവശത്ത് കാൾ കട് ചെയ്ത ശബ്ദം അവൾ കേട്ടു….
മുൻപൊരുന്നാൾ പ്രണയം വല്ലതുമുണ്ടോന്ന് ചോദിച്ചപ്പോൾ
”പ്രണയമോ… എനിക്കോ…. എനിക്ക് അങ്ങനെ ഒന്നും ഇല്ലെന്ന് ”
പറഞ്ഞ താൻ ഇനി എങ്ങനെ ദേവിന്റെ മുഖത്തു നോക്കും….
അവൾ വിഷണ്ണയായി കട്ടിലിലേക്കിരുന്നു…
തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹