Friday, April 26, 2024
Novel

അസുരന്റെ മാത്രം: ഭാഗം 29

Spread the love

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

Thank you for reading this post, don't forget to subscribe!

അകത്തേക്ക് കയറിയ അവർ അനുവിനെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു

“എന്തു പാവമായ കിടക്കുന്നെ കഷ്ട്ടം നിന്നെ ഇങ്ങനെ ഒന്നാകാൻ ഞങ്ങൾ എത്ര പെടാപാട് പെട്ടെന്ന് അറിയോ”ജിതിൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു നിന്നെ എന്റെ ഉണ്ണിയേട്ടനിൽ നിന്നും അകറ്റാൻ ഞാൻ എത്ര വട്ടം ഞാൻ ശ്രെമിച്ചു എന്നറിയോ അതും പലരീതിയിൽ

പക്ഷേ അപ്പോഴൊക്കെ നീ വീണ്ടും അകറ്റുന്നെന്റെ ഇരട്ടിയായി ഉണ്ണിയേട്ടനും ആയി അടുക്കുക oആണലോ എല്ലാത്തിനും എന്റെ അമ്മയും എന്റെ ഒപ്പം ഉണ്ടാരുന്നു അവസാനം നീ അമ്മ ആവില്ല എന്നുവരെ പറഞ്ഞു നോക്കി എന്നിട്ടും നീ അകന്നില്ല അതുകൊണ്ടാ ഞങ്ങൾക്ക് അങ്ങനെ ഒരു ഫോട്ടോ കഥ ഉണ്ടാക്കേണ്ടി വന്നത് so sorry dear”

“നീ ഇവടന്ന് എണീറ്റു വാ നിനക്ക് വേണ്ടി ഞാൻ കത്തിരിക്ക”

അത്രയും പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി പോയി അനു പതിയെ കണ്ണുകൾ തുറന്നു കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി കൊണ്ടിരുന്നു അതോടൊപ്പം അവളുടെ കണ്ണിൽ പകയും എരിഞ്ഞു അവളെ കൂടാതെ മറ്റൊരാളും ഇതെല്ലാം കേട്ടിരുന്നു അയാളുടെ കണ്ണിൽ അവരെ കൊല്ലാനുള്ള ദേഷ്യം എരിഞ്ഞടങ്ങി

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

“അതേ പ്രെവീ ഇതു നമുക്കൊന്ന് ആഘോഷിക്കേണ്ടേ”

“പിന്നെ വേണ്ടേ”

“എങ്കിൽ വാ ഇവിടെ അടുത്ത് എന്റെ ഫ്ലാറ്റ് ഉണ്ട് അങ്ങിട്ടേക്ക് പോകാം”

ജിതിനും പ്രെവീയും കൂടെ അങ്ങോട്ടേക്ക് പോയി

“ഡോ തനിക്കൊരു ജ്യൂസ്‌ പറയട്ടെ”

“ഓക്കെ ഡോ ഇവിടുത്തെ വാഷ് റൂം എവിടാ”

“ദേ അവിടെ ”
ആവൻ പറഞ്ഞതിനനുസരിച്ചു ജ്യൂസ്‌ കൊണ്ട് വന്നു അപ്പോഴേക്കും അവൾ വാഷ് റൂമിൽ നിന്നും ഇറങ്ങി വന്നു അവൾക്ക് അവൻ ജ്യൂസ്‌ എടുത്തു കൊടുത്തു അവൾ അതു കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് തല കറങ്ങും പോലെ തോന്നി അവളുടെ കണ്ണുകൾ അടഞ്ഞു മയങ്ങുന്നതിനു മുൻപ് ജിതിന്റെ മുഖത്തെ ക്രൂരമായ ചിരി അവൾ കണ്ടിരുന്നു

അവൾ കണ്ണുകൾ തുറക്കുമ്പോൾ അവളുടെ ദേഹത്ത് വല്ലാത്ത വേദന അനുഭവ പെട്ടു അവൾ ചുറ്റും നോക്കി എണീക്കാൻ തുടങ്ങി അപ്പോഴാണ് അവളുടെ ശരീരത്തിലേക്ക് അവൾ ശ്രെദ്ധിക്കുന്നതു ഒരു പുതപ്പു മാത്രമേ ഉണ്ടായിരുന്നുള്ളു ശരീരത്തിൽ നിന്നും താഴേക്ക് ഊർന്നു പോയ പുതപ്പ് ഒന്നുടെ എടുത്തു ദേഹത്തോട് ചേർത്തു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്തു ചെയ്യണം എന്നറിയാതെ അവളിരുന്നു

!!എല്ലാം എന്റെ തെറ്റാണു ഒരു വൃത്തികെട്ടവനെ വിശ്വസിച്ചതിൽ എനിക്ക് കിട്ടേണ്ടത് തന്നെ ആണിത്!!അവൾ ഒരു ഭ്രാന്തിയെ പോലെ നിന്നു കരഞ്ഞു പിന്നെ എന്ധോക്കെയോ നിന്നു പുലമ്പി

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

അങ്ങിനെ ഒരാഴ്ച്ചതേ ആശുപത്രി വാസം കഴിഞ്ഞു അനു തിരികെ വീട്ടിൽ എത്തി പുതിയൊരു അനുവായി എന്ധോക്കെയോ ഉറപ്പിച്ചു

“ആന്റി ഞാൻ പോവാണ്”സിദ്ധുവിന്റെ പറച്ചിൽ കേട്ട് എല്ലാവരും ഞെട്ടി

“എങ്ങോട്ട്”ലക്ഷ്മി സിദ്ധുവിനെ പിടിച്ചു ചോദിച്ചു

“പോണം ആന്റി അനുവിന്റെ ഇപ്പോഴത്തെ അവസ്ഥക്കു കരണം ഞാനാ ഇനിയൊരു പ്രശ്നം ഇവക്കുണ്ടാവാൻ പാടില്ല”

“ഞങ്ങൾക്കറിയാം മോനെ നിങ്ങൾ ഒരു തെറ്റും ചെയിതിട്ടില്ല ഞങ്ങൾക്ക് വിശ്വാസം ആണു പോവല്ലേ മോനെ”ലക്ഷ്മി പറഞ്ഞു മുഴുവിക്കാൻ ആവാതെ വിതുമ്പി സിദ്ധു ഒന്നും മിണ്ടാതെ നിന്നു

“അമ്മേ അവനെ തടയെണ്ട പോവാണേ പോട്ടെ”അനു അവനെ നോക്കി പറഞ്ഞു സിദ്ധു ഓടി വന്നു അനുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു ശേഷം കണ്ണും തുടച്ചു പുറത്തേക്കു നടന്നു അവൻ പടിയിറങ്ങി പോകുന്നത് എല്ലാവരും കണ്ണീരോടെ നോക്കി നിന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഉണ്ണിയുമായി എല്ലാവരും അകന്നു അവനെ ആരും പരിഗണിക്കാതായി അതു ഉണ്ണിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അനു ഉണ്ണിയുടെ മുന്പിലോ ഉണ്ണി അനുവിന്റെ മുന്പിലോ ചെന്നില്ല

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

അനു കോളേജിൽ പോയി തുടങ്ങി അവളെ കണ്ടതും പ്രിയയും ശരണും കൃഷ്ണയും ഹരിയും ഓടി അവളുടെ അടുത്തെത്തി

അവൾ വന്നപാടെ ഹരിയുടെ കൈ അവളുടെ മുഖത്തു പതിഞ്ഞു എല്ലാവരും അവരെ മാറി മാറി നോക്കി

“ഡി ഇതു നിനക്കു അവിടെ വന്നു തരണം എന്നോർത്താത്ത പിന്നെ വേണ്ടാന്ന് വെച്ചു നീ ചവാൻ പോയപ്പോ ആരെയെകിലും കുറിച്ച് ഓർത്തോടി” ഹരിയുടെ ആ ഭാവ മാറ്റം എല്ലാവരെയും പേടിപ്പിച്ചു അവൾ കവിളിൽ പിടിച്ചു താഴേക്കും നോക്കി നിന്നു ഹരി അവളെ ചേർത്തു പിടിച്ചു കൂടെ ബാക്കി ഉള്ളവരും കൂടി

“Sorry പെട്ടെന്നു വന്ന ദേഷ്യത്തിൽ അടിച്ചതാ”ഹരി അവളുടെ കവിളിൽ തലോടി പറഞ്ഞു അവളുടെ കണ്ണുകൾ സിദ്ധുവിനെ തിരഞ്ഞു

“നീ ആരെയാ നോക്കുന്നെ”

“സിദ്ധു അവനെവിടെ കണ്ടില്ലലോ”അതു കേട്ടതും അവരുടെ മുഖം വടി

“അവൻ കോളേജിൽ നിന്നും tc വാങ്ങി പോയെടാ”അതു കേട്ടതും അവൾ ഇടിവെട്ടേറ്റതു പോലെ നിന്നു കണ്ണുകൾ നിയന്ത്രണം ഇല്ലാതെ ഒഴുകി അവർ അവളെയും കൊണ്ട് ക്ലാസ്സിലേക്ക് പോയി

അവൾക്ക് ക്ലാസ്സിൽ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല സിധുവിനെ പറ്റി ഓർത്തു പിന്നീട് ക്ലാസ്സിൽ നിന്നും ചോദിച്ചു പുറത്തേക്കിറങ്ങി അവൾ അവളുടെ പ്രിയ പെട്ട വാക മര ചുവട്ടിലേക്ക് പോയ്‌ അവൾ അവിടെ പോയി ഇരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ സങ്കടം ആ മരം അറിഞ്ഞ പോലെ ചുവന്ന പൂക്കൾ അവളുടെ മുകളിലേക്ക് പെയിതു

“അനുശ്രീ”ആർദ്രമായുള്ള വിളി കേട്ട് അവൾ പതിയെ കണ്ണുകൾ തുറന്നു മുൻപിൽ നിക്കുന്ന ആളെ കണ്ടതും അവളുടെ മുഖത്തു ഭയമോ അത്ഭുതമോ അവിശ്വസനീയതയോ ആയ ഭാവങ്ങൾ മിന്നി മറഞ്ഞു

 

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27

അസുരന്റെ മാത്രം: ഭാഗം 28