Sunday, November 24, 2024
Novel

വാസുകി : ഭാഗം 22

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

ശബ്ദം കേട്ട് മനു ഇറങ്ങി വരുമ്പോഴേക്കും പടി ഇറങ്ങി ഡോക്ടർ വാസുകിക്ക് അടുത്ത് എത്തിയിരുന്നു. മനു ഓടി അവർക്ക് അരികിലേക്ക് എത്തി.

നോക്കി നിൽക്കാതെ വേഗം വണ്ടിയെടുക്ക് ഡോക്ടറേ.. മനു വെപ്രാളത്തോടെ പറഞ്ഞു.
ഡോക്ടർ വേഗം വണ്ടിയെടുത്ത് വന്നു.

മനു… കുഞ്ഞ്.

രണ്ടുപേരും കൂടി വാസുകിയെ കാറിൽ കയറ്റി. മനു കുഞ്ഞിനെ തോളിൽ കിടത്തി വാസുകിയുടെ തല എടുത്തു മടിയിലും വച്ചു.

എന്തിനാ ഭഗവാനെ .. ഞാൻ ചെയ്ത തെറ്റിന് ഇവളെ ശിക്ഷിക്കുന്നെ.. കാത്തോളണേ.

ജീവിതത്തിൽ ആദ്യമായി മനു ഉള്ളുരുകി പ്രാർത്ഥിച്ചു.

ഒന്ന് വേഗം പോ ഡോക്ടറേ . മനു തിടുക്കം കൂട്ടികൊണ്ടിരുന്നു.

ഡോക്ടർ വന്നു പരിശോധിക്കും വരെ മനു വാസുകിയുടെ അടുത്ത് തന്നെ നിന്നു.

പരിചരിക്കാൻ വന്ന നഴ്സ് മാരോട് ഒക്കെ ഓരോന്ന് ചോദിച്ചുകൊണ്ടും ദേഷ്യപെട്ടു കൊണ്ടുമിരുന്ന മനുവിനെ ഒരു വിധത്തിലാണ് താനൂർ സമാധാനിപ്പിച്ചു ഇരുത്തിയത്.

താൻ ടെൻഷൻ അടിക്കണ്ട മനു.. തല അടിച്ചു വീണതിന്റെ ചെറിയ പരിക്ക് മാത്രമേ വാസുകിക്ക് ഉള്ളു.

താൻ ആരാടോ അത് പറയാൻ … അതേ… എന്റെ പെണ്ണാ… അവൾക് എന്തെങ്കിലും പറ്റിയാൽ ഞാൻ ടെൻഷൻ അടിക്കും.

അതൊന്നും വേണ്ടന്ന് പറയാൻ തനിക്കു ഒരു അധികാരവും ഇല്ല.

മനു ഉറക്കെ ഷൗട്ട് ചെയ്യാൻ തുടങ്ങിയതോടെ താനൂർ സംസാരം നിർത്തി.

24 മണിക്കൂർ നേരത്തെ ഒബ്സർവേഷനു ശേഷം വാസുകിയെ ഡിസ്ചാർജ് ചെയ്തു. പക്ഷേ മനുവിന്റെ മുഖം അപ്പോഴും മ്ലാനമായിരുന്നു.

വാസുകിയെയും മനുവിനെയും വീട്ടിൽ ആക്കിയ ശേഷമാണ് താനൂർ മടങ്ങിയത്.
കുഞ്ഞിനെയും കൊണ്ടു മനു അവൾക് അരികിൽ തന്നെ ഇരുന്നു.

എന്താടോ … നോക്കി ഒക്കെ നടക്കണ്ടേ . ഒരു നിമിഷം എല്ലാം കൈവിട്ടു പോയെന്ന് കരുതി ഞാൻ. മനുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

അവന്റെ നിറഞ്ഞ കണ്ണുകൾ അവൾ കണ്ടില്ലെന്ന് നടിച്ചു

കുഞ്ഞിന് എന്തെങ്കിലും കൊടുത്തോ .?

ഹ്മ്മ്… തനിക് ഞാൻ കഞ്ഞി എടുത്തു വച്ചിട്ടുണ്ട്..തരട്ടെ

വേണ്ട.

കഴിക്ക് .. മനു സ്നേഹത്തോടെ അവൾക്ക് വാരി കൊടുത്തു. കുറച്ചു മടിച്ചിട്ടാണ് എങ്കിലും അവന്റെ നിർബന്ധം കാരണം അവൾക്ക് സമ്മതിക്കേണ്ടി വന്നു.

നാളെ നമ്മൾക്ക് അമ്പലത്തിൽ വരെ ഒന്ന് പോണം. ഒരു വഴിപാട് ഉണ്ട്.

വാസുകിക്ക് അത്ഭുതം തോന്നി.

ഇന്നേ വരെ മനു ദൈവത്തെ വിളിക്കുന്നത് അവൾ കേട്ടിട്ടില്ല.ആ ആളാണ് ഇന്ന് അമ്പലത്തിൽ വഴിപാട് കഴിപ്പിക്കണം എന്ന് പറയുന്നത്.

തന്റെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായി.മനു ചിരിച്ചു കൊണ്ട് പറഞ്ഞു. ഇത് തനിക് വേണ്ടിയാണ്… തന്നെ തിരിച്ചു കിട്ടാൻ ഞാൻ നേർന്ന വഴിപാട് ആണ്.

തനിക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ കഴിയില്ലെഡോ… അത്രക്ക് ജീവനാ എനിക്കിപ്പോ നിങ്ങൾ രണ്ടാളും.

ആഹാ… അപ്പോൾ ഞങ്ങൾക്ക് വേണ്ടി എന്തും ചെയ്യുമോ.

ചെയ്യും.. എന്തിന് നിങ്ങൾക്ക് വേണ്ടി ചവാൻ പോലും ഈ മനു തയ്യാർ.

എന്നാൽ എനിക്ക് വേണ്ടി ഇപ്പോൾ മരിക്കാമോ.?

മരിക്കും. താൻ പറഞ്ഞാൽ മനു അതും ചെയ്യും. കാണണോ.

വേണം. അവളുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു.

മനു ടേബിളിനു മുകളിൽ കിടന്ന ബ്ലേഡ് എടുത്ത് കൈത്തണ്ടയിൽ ചേർത്തു.അവൻ പറഞ്ഞത് പോലെ ചെയ്യുമെന്ന് അവൾക് മനസിലായി. പെട്ടെന്ന് വാസുകി അവനെ തടഞ്ഞു.

ഇപ്പോൾ വേണ്ട. പിന്നെ മതി. ഞാൻ പറയാം. എനിക്ക് കുറച്ച് നാൾ ഇങ്ങനെ ജീവിക്കണം. അവൾ ഒരു കള്ളചിരിയോടെ പറഞ്ഞു.

ഈ പെണ്ണ്.. മനു ചിരിച്ചു കൊണ്ടു അവളുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.

കുഞ്ഞു കരയുന്നു …താൻ കിടന്നോ
മനു കുഞ്ഞിനെയുമെടുത്ത് ടെറസിലേക്ക് പോയി.

അച്ചേടെ കുഞ്ഞു എന്തിനാ കരയണെ… നോക്ക്.. നോക്ക് … അമ്മ കിടക്കണ കണ്ടോ.
മനു വാസുകിയെ ചൂണ്ടി കാണിച്ചു കൊണ്ടു കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു.

മനുവിന്റെ ശ്രെദ്ധ മാറിയ ഉടനെ വാസുകി താനൂറിനു ഫോൺ ചെയ്തു.

നാളെ ഞാനും വരുന്നുണ്ട് അമ്പലത്തിൽ… എനിക്ക് അതൊന്നു നേരിട്ട് കാണണം.

മനു വരുന്നത് കണ്ടു വാസുകി പെട്ടന്ന് ഫോൺ കട്ട് ചെയ്തു.

മനു കുഞ്ഞിനെ വാസുകിയുടെ അടുത്ത് കിടത്തി കളിപ്പിക്കാൻ തുടങ്ങി. മനു ഓരോന്ന് പറയുന്നതിന് അനുസരിച്ചു കുഞ്ഞു കൈ കാലിട്ട് അടിച്ചു കൊണ്ടു ചിരിക്കുകയും ചെയ്യുന്നത് വാസുകി നോക്കി കിടന്നു. ഇടക്ക് എപ്പോഴോ കുഞ്ഞിൽ നിന്ന് നോട്ടം മനുവിലെക്ക് ആയി.

ചിരിക്കുന്ന മനുവിന്റെ മുഖം അവൾ കുറേ നേരം നോക്കി നിന്നു. അവന്റെ കവിളിലെ നുണകുഴി അവൾ ആദ്യമായി കാണുകയായിരുന്നു. മനുവിന്റെ വെള്ളാരം കണ്ണുകളാണ് കുഞ്ഞിനും കിട്ടിയിരിക്കുന്നത്.

കണ്ടു കഴിഞ്ഞോ..?

മനുവിന്റെ ചോദ്യം കേട്ട് അവൾ പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു.മനു ഒരു ചിരിയോടെ അവൾക് കുനിഞ്ഞൊരു ഉമ്മ കൊടുത്തു.
ബാക്കി സുഖമായിട്ട്..

അവന്റെ മുഖത്തു നോക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു.മനുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും പേടിയോടെ ഉള്ള വിളിയും അവന്റെ നെഞ്ചിലെ ചൂടും അവളുടെ ഓർമയിലെക്ക് വന്നു.

മനുവിനോട് അറിയാത്തൊരു അടുപ്പം തോന്നി തുടങ്ങിയോ തനിക്.ഒന്നും വേണ്ടാന്ന് ഒരു തോന്നൽ.. .

ചിരിക്കുന്ന കുഞ്ഞിന്റെ മുഖം കാണുമ്പോൾ താൻ അവനോടു എന്തോ തെറ്റ് ചെയ്യാൻ പോകുന്നത് പോലെ അവൾക്ക് തോന്നി.

തന്റെ മനസ്സ് തന്റെ കൈ വിട്ടു പോവുകയാണോ എന്ന് അവൾ ഭയന്നു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16

വാസുകി : ഭാഗം 17

വാസുകി : ഭാഗം 18

വാസുകി : ഭാഗം 19

വാസുകി : ഭാഗം 20

വാസുകി : ഭാഗം 21