Tuesday, November 5, 2024
Novel

വാസുകി : ഭാഗം 13

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

മനു കയറി പോയതും വാസുകി നൈസ്ന് അടുത്തേക് ഓടി ചെന്നു.

ഇനി എന്തു ചെയ്യും നൈസ്.. മനു എല്ലാം ഉറപ്പിച്ചു കഴിഞ്ഞു.. എന്തെങ്കിലും പെട്ടന്ന് ചെയ്തില്ലെങ്കിൽ…

താൻ ടെൻഷൻ ആവാതെഡോ… സമയം ഉണ്ടല്ലോ. പെട്ടന്ന് ഒന്നും ചെയ്യാൻ മനുവിന് പറ്റില്ല. ഞാനില്ലേ തന്റെ കൂടെ.

എനിക്കാകെ പേടിയാകുന്നു നൈസ്. ആ താനൂർ അയാൾ വിചാരിച്ചാൽ ആരെ വേണമെങ്കിലും ഭ്രാന്തിയാക്കാം. …

ഇത്രയും വലിയൊരു ഡോക്ടർ എനിക്ക് വട്ടാണെന്ന് പറഞ്ഞാൽ ആരും അത് അംഗീകരിക്കും. മനുവിനെ എല്ലാവരും വിശ്വസിക്കും. ഞാൻ പിന്നെ.. പിന്നെ എന്തു ചെയ്യും

തന്റെ ധൈര്യം ഒക്കെ എവിടെ പോയി.. താൻ ഇങ്ങനെ ആയിരുന്നില്ലല്ലോ വാസുകി. തോറ്റു കൊടുക്കരുത്.. ഒറ്റക്ക് ആണെന്നുള്ള ബോധം എപ്പോഴും ഉണ്ടാകണം.

തനിക് താൻ മാത്രമേ ഉള്ളു വാസുകി..മനുവിനോട്‌ പൊരുതി ജയിച്ചേ പറ്റു. എന്തായാലും ഞാൻ ആ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം.

നൈസ്ന്റെ വാക്കുകൾ അവൾക് കുറച്ച് ആശ്വാസം നൽകി.

“തനിക് താൻ മാത്രമേ ഉള്ളു വാസുകി ”
നൈസിന്റെ ന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി.

അതിനർത്ഥം നൈസ് ഇനി സഹായിക്കില്ല എന്നാണോ. ഇപ്പോൾ എന്താവശ്യത്തിനും നൈസ് ആണ് ആശ്രയം. ഞാൻ ദുർബലയായി പോവുകയാണോ.. ഇല്ല… ഒരിക്കലുമില്ല. അവൾ പുലമ്പി കൊണ്ടിരുന്നു.

അവളുടെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മനുവിന്റെ ശബ്ദം മുഴങ്ങി കേട്ടു.

താൻ ഇത് എന്ത് ഭ്രാന്താ ഈ പറഞ്ഞു കൊണ്ടിരിക്കുന്നതു അശ്വതി… ഒറ്റക് നിന്ന് ആരോടാ നീ ഈ സംസാരിക്കുന്നത്.

മനുവിനെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി.

ഞാനും മനുഷ്യനാണ് മനു. എനിക്കുമുണ്ട് വികാരങ്ങൾ. ഒന്നുറക്കെ കരയാൻ പോലും സ്വാതന്ത്ര്യമില്ല എനിക്കീ വീട്ടിൽ.. എന്നെ പറ്റി തിരക്കാൻ പോലും ആരുമില്ല ഇവിടെ.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

അമ്മ മരിച്ചതിൽ പിന്നെ മറ്റൊരു മനുഷ്യനോട്‌ ഞാൻ മിണ്ടിയിട്ടില്ല..

ഈ ഒരു മാസം ഫുൾ മനു ഇവിടെ ഉണ്ടായിട്ടും ഒരക്ഷരം എന്നോട് മിണ്ടിയിട്ടുണ്ടോ.ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന ചിന്ത പോലും മനുവിന് ഇല്ലായിരുന്നു. ..

അപ്പോൾ പിന്നെ എന്റെ സങ്കടങ്ങൾ ഒറ്റക് അല്ലാതെ ഞാൻ വേറെ എങ്ങനെയാ പ്രകടിപ്പിക്കാ.. അതൊന്നും ഭ്രാന്ത്‌ അല്ല മനു.

എടോ തനിക്കു ഭ്രാന്ത്‌ ആണെന്ന് അല്ല ഞാൻ പറഞ്ഞത്. പെട്ടന്ന് തന്റെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ..താൻ പഴയ അവസ്ഥയിലേക്ക് മടങ്ങി പോവോന്നു ഞാൻ പേടിച്ചു . ഇനി എനിക്കു താൻ മാത്രമല്ലേ ഉള്ളു.

അവൻ അവളെ ചേർത്തു പിടിച്ചു.

ഇനി ആ ഡോക്ടറെ ഇങ്ങോട്ട് വിളിക്കോ?

തനിക്കു ഇഷ്ടമല്ലേങ്കിൽ ഇനി വിളിക്കില്ല.

സത്യം.

സത്യം.

വാസുകി മനുവിനോട്‌ കുറച്ചു കൂടി ചേർന്നു നിന്നു. ഇപ്പോൾ എനിക്കു നിന്റെ സ്നേഹമുള്ള ഭാര്യയായി നിന്നെ പറ്റു മനു. നിന്നെ എന്റെ വരുതിയിലാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല. അവൾ മുഖമുയർത്തി അവനെ നോക്കി. മനു അവൾക് നേർത്തൊരു പുഞ്ചിരി നൽകി.

നീ സമാധാനിക്ക് വാസുകി.. പക്ഷേ മനു ചിലത് എല്ലാം കണക്കു കൂട്ടി വച്ചിട്ടുണ്ട്. അതുവരെ ഈ കൈകളിൽ നീ സുരക്ഷിതയായിരിക്കും.

ഏട്ടൻ എന്തെങ്കിലും പറഞ്ഞോ?

ഇല്ല. എന്താ?

ഹേയ്.. ഒന്നുല്ല.

പെട്ടെന്ന് എന്തോ ശബ്ദം കേട്ടു വാസുകി തിരിഞ്ഞു നോക്കി. വാതിൽക്കൽ നൈസ് നിൽക്കുന്നു. വാസുകി പെട്ടെന്ന് മനുവിൽ നിന്ന് അടർന്നു മാറി.

ഞാൻ കട്ടുറുമ്പ് ആയോ. മുഖത്തു ഒരു ചിരി വരുത്തി കൊണ്ട് നൈസ് ചോദിച്ചു .

ഇല്ല നൈസ്.. താൻ വാ..ഇരിക്ക്.

നൈസ്ന്റെ മുഖം കണ്ടപ്പോഴേ അവനത് ഇഷ്ടപെട്ടിട്ടില്ലെന്നു വാസുകിക്ക് മനസിലായി.
കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം നൈസ് മുറിയിലെക്ക് കയറി പോയി.മനുവിന്റെ കണ്ണു വെട്ടിച്ചു വാസുകിയും.

എനിക്കൊന്ന് സംസാരിക്കണം നൈസ്..

എന്തു പറയാൻ… ഞാൻ കണ്ടത് അഭിനയം ആണെന്ന് ആയിരിക്കും. എനിക്കൊന്നും മനസിലാകുന്നില്ല വാസുകി.. താൻ പറയുന്നതിൽ ഏതാ സത്യം. മനുവിനെ ഇഷ്ടമല്ലെന്നു പറയുന്നു.. അവൻ ശത്രുവാണെന്ന് പറയുന്നു.. പക്ഷേ ഞാൻ ഇല്ലാത്തപ്പോൾ രണ്ടു പേരും കൂടി… ഏതാ സത്യം എന്ന് ഞാൻ എങ്ങനെ അറിയും

മതി നൈസ്.. നിർത്തു. താൻ എന്താ പറഞ്ഞു വരുന്നത് … ഞാൻ അത്തരത്തിൽ ഒരു പെണ്ണാണ് എന്നോ. ഇത്രയും നാളായിട്ടും നൈസ്ന് എന്നെ വിശ്വാസം ഇല്ലെങ്കിൽ ഇനി എനിക്കൊന്നും പറയാൻ ഇല്ല.

പിന്തിരിഞ്ഞു പോകാൻ ഒരുങ്ങിയ വാസുകിയെ നൈസ് തടഞ്ഞു നിർത്തി.

എന്നോട് ക്ഷെമിക്കു വാസുകി… പെട്ടെന്ന് തന്നെ അങ്ങനെ കണ്ടപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല.അതാ ഞാൻ അറിയാതെ.. സോറി ഡോ

എനിക്ക് മനുവിന്റെ സ്നേഹമുള്ള ഭാര്യയായി നിന്നെ പറ്റു നൈസ്.. അവന്റെ വിശ്വാസം നേടാൻ അല്ലാതെ വേറെ വഴിയില്ല.

ഒറ്റയടിക്ക് എല്ലാം തുറന്നു പറഞ്ഞു ഞാൻ തന്റെ ഒപ്പം ഇറങ്ങി വന്നാൽ നശിക്കാൻ പോകുന്നത് എന്റെയും തന്റെയും മാത്രം ജീവിതമല്ല..

എന്റെ അച്ഛനും അങ്കിളും ആ കുഞ്ഞും എല്ലാവരുടെയും അവസാനമായിരിക്കും അത്. അത് വേണോ നൈസ്… അതാണോ തന്റെ ആഗ്രഹം.

പക്ഷേ… എനിക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല വാസുകി.. നിന്നെ നഷ്ടപെടുമോ എന്ന ഭയം ആണെനിക്ക്. എത്രയും പെട്ടന്ന് നമ്മുടെ വിവാഹം നടത്തണം.. ഇനി ക്ഷെമിക്കാൻ എനിക്ക് വയ്യ വാസുകി. താൻ എതിര് ഒന്നും പറയരുത്.

എനിക്ക് അച്ഛനോട് അനുവാദം ചോദിക്കണം നൈസ്. അല്ലാതെ ഞാൻ സമ്മതിക്കില്ല.

അവളുടെ അഭിപ്രായം നൈസ്നും സമ്മതം ആയിരുന്നു.

ശരി നൈസ്.. ഞാൻ താഴേക്കു ചെല്ലട്ടെ.. മനു തിരക്കി വന്നാൽ പ്രശ്നമാകും.

അപ്പൊ ഞാൻ കല്യാണത്തിന് ഡേറ്റ് നോക്കട്ടെ.. താൻ ഇന്ന് തന്നെ അച്ഛനോട് വിളിച്ചു ചോദിക്ക്.

മനു പുറത്തേക് പോകാൻ തയ്യാറായി ഇറങ്ങി വരുന്നുണ്ടായിരുന്നു

എവിടെ പോകുന്നു മനു?

ഒന്ന് ഹോസ്പിറ്റലിൽ വരെ. ഒരു ഫ്രണ്ട്ന് ആക്‌സിഡന്റ് പറ്റി. ഞാൻ ഒന്നു പോയിട്ടു വരാം

മനു ഇല്ലാത്തതാണ് നല്ലത്.. സമാധാനമായിട്ട് അച്ഛനെ വിളിച്ചു സംസാരിക്കാമല്ലോ. അവൾ ദേവനെ വിളിച്ചു കല്യാണകാര്യം സംസാരിച്ചു.

മോൻ അങ്ങനെ ആണ് പറയുന്നത് എങ്കിൽ ഇനി വച്ചു താമസിപ്പിക്കണ്ട മോളെ. നാളെ തന്നെ നടത്താം. അച്ഛനും അങ്കിളും ഇന്ന് തന്നെ പുറപ്പെടാം.

പിന്നെ മോൾ ഞാൻ വരുന്ന കാര്യം മോനോട് പറയണ്ട.. പറഞ്ഞാൽ അവൻ സമ്മതിക്കില്ല.

വാസുകിക്ക് സന്തോഷം തോന്നി. അപ്പോഴേക്കും നൈസ് താഴേക്കു വന്നു.

മനു എങ്ങോട്ടോ പോകുന്നത് കണ്ടു അതുകൊണ്ട് ഇറങ്ങി വന്നതാ. എന്താടോ അച്ഛൻ പറഞ്ഞതു… സമ്മതിച്ചോ?

സമ്മതിച്ചു… നാളെ തന്നെ നടത്താം എന്നാ അച്ഛൻ പറയണെ

നൈസ്നും ഒരുപാട് സന്തോഷം തോന്നി. അപ്പോൾ നാളെ നമ്മുടെ കല്യാണം അല്ലേ.

വാസുകി നാണത്തോടെ അതെയെന്നു തലയാട്ടി.
പോയ കാര്യം എന്തായി നൈസ്.? ഡോക്ടറെ കണ്ടോ?

ഓഹ്…അയാളെ കാണാൻ പറ്റിയില്ല. ആളെന്തോ അപകടം പറ്റി ഹോസ്പിറ്റലിൽ ആണെന്നാ കേട്ടത്.

എപ്പോഴായിരുന്നു.. വാസുകി അത്ഭുതത്തോടെ ചോദിച്ചു.

അധികനേരം ആയില്ല.വീഴുന്നത് കണ്ടു ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ടു പോയി. ആളുകൾ വന്നത് കൊണ്ട് ഞാൻ പിന്നെ ഇറങ്ങി നോക്കാൻ പോയില്ല.

നൈസ്ന്റെ വാക്കുകളിലെ പൊരുത്ത കേടുകൾ ശ്രെദ്ധിക്കുകയായിരുന്നു വാസുകി.
താനൂറിന് അപകടം പറ്റിയെന്നു കേട്ടുവെന്ന് പറഞ്ഞ നൈസ് പിന്നെ ആളുകളെ കണ്ടത് കൊണ്ടാണ് ഇറങ്ങാത്തതു എന്ന് പറയുന്നു.

എന്താടോ ആലോചിക്കുന്നത്?

സത്യം പറ നൈസ്.. താൻ ഡോക്ടറെ കണ്ടില്ലേ.. നിങ്ങൾ തമ്മിൽ സംസാരിച്ചിട്ടുമുണ്ട്. എന്നോട് സത്യം പറയണം നൈസ്.

ഞങ്ങൾ കണ്ടിരുന്നു വാസുകി.. പക്ഷേ പെട്ടന്ന് ഒരു കാൾ വന്നത് കൊണ്ടു അയാൾ വണ്ടിയെടുത്ത് പോയി. അപ്പോൾ ആണ് ആക്‌സിഡന്റ് ഉണ്ടായത് .. വെറുതെ പുലിവാൽ പിടിക്കേണ്ടന്നു കരുതി ഞാൻ നോക്കാൻ പോയില്ല.

ഹ്മ്മ്… അതായിരിക്കും സുഹൃത്തിനു ആക്‌സിഡന്റ് ആയെന്നു പറഞ്ഞ് മനു പോയത്. എന്ത് വണ്ടിയാ ഇടിച്ചതു എന്ന് അറിയോ നൈസ്.

തനിക്കു വേറെ ഒന്നും പറയാൻ ഇല്ലേ വാസുകി.. നാളത്തെ കാര്യം പറ.. എപ്പോ എങ്ങനെ എന്നൊക്കെ തീരുമാനിക്കണ്ടേ നമുക്ക്.

നൈസ് പെട്ടന്ന് അവളുടെ ശ്രെദ്ധ തിരിച്ചു വിട്ടു. കല്യാണതിന്റെ കാര്യങ്ങൾ എല്ലാം നൈസ്ന്റെ ഒരു സുഹൃത്തു വഴി ഏർപ്പാടാക്കി.

പിറ്റേന്ന് മനു ഓഫീസിൽ പോയതിനു ശേഷം വാസുകി വീട്ടിൽ നിന്ന് ഇറങ്ങി.മുൻപ് തീരുമാനിച്ച പ്രകാരം കൃത്യ സമയത്തു തന്നെ രജിസ്റ്റർ ഓഫീസിൽ എത്തി .
അവിടെ എത്തിയിട്ടും അച്ഛനെ കാണാതെ വാസുകി അവരെ വിളിച്ചു.

എന്താ അച്ഛാ… എത്ര നേരമായി നോക്കി ഇരിക്കുന്നു. എന്താ വരാൻ ഇത്ര താമസം.

മോളെ…. അത്.. ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.. മോന് ചെറിയൊരു അപകടം. പേടിക്കാൻ ഒന്നുമില്ല. ഞങ്ങൾ കൂടെ തന്നെ ഉണ്ട്.

എന്താ… എന്താ പറ്റിയത്.
ഇന്നലെ എല്ലാം പറഞ്ഞു ഏർപ്പാട് ആക്കിയിട്ടു രാവിലെ എത്തിക്കോളാം എന്ന് പറഞ്ഞു പോയതാണ് നൈസ്.. ഇതുവരെ വന്നിട്ടുമില്ല. വാസുകിക്ക് ആകെ ഭയം തോന്നി.

ഞാൻ ഇപ്പോൾ വരാം അച്ഛാ… ഏത് ഹോസ്പിറ്റലിൽ ആണ്.

വേണ്ട മോളെ.. അത് പ്രശ്നമാകും. ഞങ്ങൾ ഉണ്ടല്ലോ.. മോള് വരണ്ട.

സാരമില്ല അച്ഛാ.. ഞാൻ വരാം. അവൾ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ ആണ് നൈസ് അങ്ങോട്ട്‌ വരുന്നത് കാണുന്നത്.
അവൾ അവന്റെ അടുത്തേക് ഓടി ചെന്നു.

നൈസ്… കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ.ഞാൻ ആകെ പേടിച്ചു .

ഇല്ലെടോ.. വാ സമയം ആകുന്നു.

വാസുകിക്ക് ആശ്വാസം തോന്നി. പക്ഷേ നൈസ്ന് കുഴപ്പമില്ല എങ്കിൽ അച്ഛൻ പറഞ്ഞത് ആരുടെ കാര്യം ആയിരിക്കും.അച്ഛൻ തനിക്കായി കണ്ടു പിടിച്ചത് നൈസ് അല്ലെന്ന് അല്ലേ അതിന്റെ അർത്ഥം. അതാരാണെന്ന് അറിയണം .

നൈസ്… മനു വിളിച്ചിരുന്നു ഇപ്പോൾ. ഓഫീസിൽ വർക് ഇല്ലാത്തതു കൊണ്ട് പുറത്ത് പോകാം എന്ന് പറഞ്ഞു. എനിക്ക് എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം.വാസുകി കള്ളം പറഞ്ഞു.

ഇത് കഴിഞ്ഞിട്ട് പോരേഡോ… അധികം താമസം ഇല്ലല്ലോ. എന്നിട്ട് നമുക്ക് ഒരുമിച്ചു പോകാം.

പറ്റില്ല നൈസ്.. എനിക്ക് എത്രയും പെട്ടന്ന് പോണം. നൈസ് തിരിച്ചു എന്തെങ്കിലും പറയും മുൻപേ അവൾ അവിടെ നിന്ന് ഇറങ്ങിയിരുന്നു.

വാസുകി ആദ്യം കണ്ട ഓട്ടോക്ക് കൈ കാണിച്ചു.

ചേട്ടാ… മെഡിക്കൽ കോളേജ്.

താഴെ അവളെയും കാത്തു രഘു നിൽപ്പുണ്ടായിരുന്നു.

മോളെ ആരും കണ്ടില്ലല്ലോ അല്ലേ.

ഇല്ല അങ്കിൾ.. അവർ എവിടെയാണ്.

റൂമിൽ.. അഡ്മിറ്റ് ആണ്… രണ്ടു ദിവസം കഴിഞ്ഞാൽ പോകാം. പേടിക്കാൻ ഒന്നുമില്ല മോളെ. രഘു അവളെ റൂമിലേക്ക് കൊണ്ട് പോയി.

റൂമിൽ അച്ഛനൊപ്പം ഉള്ള ആളെ കണ്ടു വാസുകി ഞ്ഞെട്ടി.

താനൂർ !

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12