Friday, April 26, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 38

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

ഉള്ളിൽ വീണ്ടും സുഖം എന്ന കള്ളം നുരഞ്ഞു പൊന്തി.. നന്തൂട്ടൻ സുഖമായിട്ടാണോ ഇരിക്കുന്നെ.. രണ്ടു തുള്ളി കണ്ണുനീർ ചാലിട്ടൊരു പുഴയായി ഒഴുകി കൊണ്ടിരുന്നു.. വസുവിന്റെ സംഘർഷം അറിഞ്ഞെന്നോണം ആൻ അവളുടെ കയ്യിൽ കൈചേർത്തു വെച്ചു… ആ തോളിലേക്ക് ചേർന്നു കിടന്നു വസു.. നന്ദൂട്ടൻ ഇപ്പോൾ സിറ്റി ഹോസ്‌പിറ്റലിൽ അല്ലെന്ന് തോന്നുന്നു ആൻ… ദൂരം പിന്നിട്ടപ്പോൾ വസു പറഞ്ഞു… അല്ലെന്നോ? മിഥുന ചേച്ചിയും ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണോ വർക്ക് ചെയ്യുന്നേ?

ആൻ ചോദിച്ചു.. അതേ… അറിയേണ്ട എനിക്ക്… എവിടെ ആണെങ്കിലും സുഖമായി ഇരുന്നാൽ മതി… വസു വീണ്ടും കണ്ണടച്ച് കിടന്നു… ചാലിട്ടൊഴുകിയ കണ്ണുനീർ തുടച്ചു മാറ്റി ആൻ പറഞ്ഞു ഞാൻ അന്വേഷിക്കാം… നിന്റെ നന്ദൂട്ടനെ.. ഞെട്ടി ആനിനെ നോക്കിയപ്പോൾ കണ്ടു ചുണ്ടിലൊരു കുസൃതി ചിരിയോടെ അവളെ നോക്കി കണ്ണടക്കുന്നത്.. എനിക്ക് നിന്നെ അറിഞ്ഞൂടെ പെണ്ണേ.. ഉള്ളിൽ നീറിയാണ് നീ ജീവിക്കുന്നതെന്ന്.. കണ്ണേട്ടനെ കാണാൻ നീ എന്തോരം ആഗ്രഹിക്കുന്നുണ്ട് എന്ന്.. നിനക്കെങ്ങനെ ആൻ…

എന്നെ ഇത്രത്തോളം മനസിലാക്കാൻ കഴിയുന്നത്… അനന്തൻ സർ നോട് എനിക്ക് തോന്നുന്ന ബന്ധത്തെയും നന്ദൂട്ടനോട് എനിക്ക് തോന്നുന്ന ബന്ധത്തെയും നിന്നെ പോലെ വേർതിരിച്ചറിയാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല… എന്റെ മഹിക്ക് അല്ലാതെ.. അവനെന്നെ മനസിലാക്കിയിട്ടുണ്ട് നിന്നോളം.. എനിക്കറിയാം പെണ്ണേ… അനന്തൻ സർ നിനക്കാരായിരുന്നെന്ന്… മറ്റെല്ലാർക്കും അതൊരു ഭ്രാന്തും മിഥ്യയുമൊക്കെ ആകാം.. പക്ഷേ ഓരോരുത്തർ ഇഷ്ടം,

പ്രണയം പ്രകടിപ്പിക്കുന്നത് ഓരോരോ രീതിയിൽ അല്ലേ.. നീ അനന്തനെന്ന ചങ്ങലയിലെ കണ്ണിയായി സ്വയം രൂപാന്തരപെടുകയായിരുന്നു… ഇനി നിന്റെ നന്ദൂട്ടൻ… നിന്റെ പ്രണയമാണ്… നിന്റെ ജീവിതമാണ്… അനന്തൻ നിന്റെ പ്രാണനും… പ്രാണനില്ലാത്ത ദേഹം എങ്ങനെ ജീവിക്കും.? നീ എത്രത്തോളം ഇല്ലെന്ന് വെച്ചാലും ഉള്ളിന്റെയുള്ളിൽ അനന്തനൊരു നൊമ്പരം തന്നെയാകും… ആ ഉണങ്ങാത്ത മുറിവിന് മരുന്നാകാൻ നിന്റെ നന്തൂട്ടനെ കഴിയൂ… ഒരു മനുഷ്യനാൽ മുറിവേറ്റവളാണ് നീ…

മറ്റൊരു മനുഷ്യന് ആ മുറിവിനു സ്വയം മരുന്നായി മാറാനും കഴിയട്ടെ.. ആൻ പറഞ്ഞതും പുഞ്ചിരി തന്നെയായിരുന്നു അതിനുള്ള മറുപടിയായി വസു കരുതിയിരുന്നത്.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വസുവിനെ കേട്ടുകൊണ്ട് നീരജയിരുന്നു.. അപ്പോൾ നാളെ നീ തിരികെ ചെന്നാൽ എല്ലാവരും നിന്നെ പഴയത് പോലെ സ്വീകരിക്കുമോ? എന്റെ സംശയം മാത്രമാണ് നീരജ പറഞ്ഞു… അറിയില്ല… നാലു വർഷങ്ങളുടെ വിരഹം പെയ്തൊഴിയാൻ കാത്തു നിൽക്കുകയാണ് ഞാൻ… എല്ലാം നാളെ അവിടെ എത്തിയാൽ മാത്രമേ അറിയൂ…

എന്തായാലും മഹി വരട്ടെ..അവനല്ലേ എന്നെ കൊണ്ടുപോകുന്നത്.. നീരജയോട് പറഞ്ഞു കൊണ്ടിരിക്കെ ആരോ പുറകിൽ നിന്നും വസുവിന്റെ കണ്ണുകൾ പൊത്തി.. ആദ്യമൊന്ന് ശങ്കിച്ചെങ്കിലും പിന്നീട് ആളെ മനസ്സിലായതും അതൊരു പുഞ്ചിരിയായി പുറത്തേക്ക് വന്നു.. മഹി… ആ കൈകൾക്കുമുകളിൽ തന്റെ കൈചേർത്തവൾ വിളിച്ചു… കൈയെടുത്തു മാറ്റി അവളെ പതിയെ പുണർന്നു കൊണ്ട് മഹി പറഞ്ഞു നിനക്ക് ഒരു സർപ്രൈസ് ആകട്ടെ ന്ന് കരുതി… അതുകൊണ്ടാണ് നേരത്തെ വന്നത്… സന്തോഷം.. എന്തായാലും ഇന്ന് രാത്രി പുറപ്പെടാം…

നീ എനിക്ക് നാട്ടിൽ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞല്ലേ ഈ അക്രമം മുഴുവൻ..എനിക്ക് എന്തോ ഒരു വല്ലായ്മ പോലെ ഒക്കെ തോന്നുവാണ്.. വേണോ വേണ്ടയോ രണ്ടു മനസാണ്… എല്ലാം നിന്നിലുള്ള വിശ്വാസവും നിന്റെ പിടിവാശിയും കൊണ്ടുള്ളതാണെന്ന് മാത്രം… വസു പറഞ്ഞു നിർത്തി ഹാ പുറപ്പെടാം… എന്താ വസു ഇത്… നിനക്ക് ഇഷ്ടമില്ലാത്ത നിന്നെ സങ്കടപെടുത്തന്നത് എന്തെങ്കിലും ഞാൻ ചെയ്യോ? എന്തായാലും നിനക്ക് എന്തൊക്കെയോ ചെയ്തു തീർക്കാനില്ലേ അതൊക്കെ കഴിഞ്ഞോ? ആ.. കഴിഞ്ഞു… എങ്കിലും ഇങ്ങോട്ടേക്ക് തിരിച്ചു വരണം.. ചില പേപ്പേഴ്സ് ശരിയാകാനുണ്ട്.. പയ്യെ വന്നാൽ മതി ധൃതിയില്ല…

ഇവിടെ തന്നെ നിൽക്കാനാണ് എനിക്കിഷ്ടം… ആ നാടെനിക്ക് ഒരുപാട് ദുഃഖം തന്നിട്ടുണ്ട്… നഷ്ടങ്ങൾ മാത്രം… വസു പറഞ്ഞു.. ആ പിന്നെ മഹി നമ്മുടെ നാട് കാണാൻ ഒരാളും കൂടി ഉണ്ട് ട്ടോ. നിരഞ്ജന.. എന്റെ ഫ്രണ്ട് ആണ്. നീരജ എന്ന് വിളിക്കും.. മഹി നീരജക്ക് നേരെ തിരിഞ്ഞു കൈനീട്ടി… മഹേഷ്… മഹിയെന്ന് വിളിക്കും.. ചിരിയോടെ തന്നെ നീരജ ആ കൈകളിലേക്ക് അവളുടെ കൈകളും ചേർത്തു.. ധൃതിയിൽ ബാഗ് പാക്ക് ചെയ്തു കൊണ്ട് വാർഡനോട് യാത്ര പറഞ്ഞിറങ്ങി.. കൂടെ നീരജയും ഉണ്ടായിരുന്നു.. തങ്ങൾക്കു വേണ്ടി പുറത്തു മഹി കാത്തു നിൽക്കുന്നുണ്ടായിരുന്നു… കളിയും ചിരിയും ഇഷ്ടപെട്ട ഭക്ഷണങ്ങളും അല്ലറ ചില്ലറ വിശ്രമങ്ങളുമായി ആ യാത്ര അവർ ആരംഭിച്ചു..

ഉറക്കക്ഷീണത്താൽ കണ്ണുകൾ വീണ്ടും കൂമ്പി കൊണ്ടേയിരുന്നു.. വണ്ടി നിർത്തി മഹി പുറത്തിറങ്ങി.. പതിയെ ഗ്ലാസിൽ തട്ടി നീരജയെയും വസുവിനെയും ഉണർത്തി.. ഉറക്കച്ചടവിൽ നിന്നും പുറത്തു കടന്നപ്പോൾ കണ്ടു സാമാന്യം നല്ലൊരു ഓഡിറ്റോറിയത്തിന് മുന്നിലാണ് എത്തി നിൽക്കുന്നതെന്ന്.. ഇതെന്താ മഹി നമ്മളിവിടെ? വസു ചോദിച്ചു… വസുവിന്റെ കൂടെ തന്നെ നീരജയും പുറത്തിറങ്ങി.. വാ… അകത്തേക്ക് കയറാം… വസുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മഹി ഓഡിറ്റോറിയത്തിലേക്ക് കയറി.. കതിർമണ്ഡപത്തിൽ താലികെട്ട് നടക്കുകയാണ്.. നാദസ്വര മേളവും മറ്റുമായി ചടങ്ങുകൾ അവസാനിച്ചു..

മഹി വസുവുമായി അങ്ങോട്ടേക്ക് കയറി ചെന്നു.. കൂടെ തന്നെ കൈവിടാതെ നീരജയെയും ചേർത്തു പിടിച്ചിരുന്നു വസു.. മണ്ഡപത്തിൽ സംസാരത്തിൽ മുഴുകി നിന്നിരുന്നവർ മഹിയെ കണ്ടതും സന്തോഷത്താൽ അടുത്തേക്ക് വന്നു.. കൂടെയുള്ള നീരജയെ കണ്ടതും സംശയത്തോടെ മഹിയെ നോക്കി.. എന്നെ നോക്കണ്ട നിക്കി… ഇതെന്റെ പ്രോപ്പർട്ടി അല്ല.. മഹി കുസൃതിയോടെ പറഞ്ഞു.. നീ എന്തോ സർപ്രൈസ് കൊണ്ട് വരുന്നെന്ന് അല്ലേ പറഞ്ഞത് ഞങ്ങൾക്കുള്ള വിവാഹം സമ്മാനം ആയി.. അതുകൊണ്ട് ഒന്നമ്പരന്നതാണ്… പാറു നിക്കിയോട് ചേർന്നു നിന്നു പറഞ്ഞു.. ആഹാ… നിങ്ങൾക്കുള്ള വിവാഹ സമ്മാനം…

നീരജയല്ല.. പിന്നെ എന്താണ്? പാറു ആകാംക്ഷ അടക്കാനാകാതെ ചോദിച്ചു.. നീരജയും മഹിയും കുറച്ചു മാറി നിന്നപ്പോൾ കണ്ടു അവർക്ക് തൊട്ടു പിറകിൽ തല കുനിച്ചു നിൽക്കുന്ന വസുവിനെ.. പാറു ഓടി വന്നവളെ കെട്ടിപിടിച്ചു.. നിക്കി അവളുടെ തൊട്ട് മുന്നിൽ വന്നു കൊണ്ട് പറഞ്ഞു.. എന്തിനാ വസു… എന്തിനാ നീ നിന്റെ തല കുമ്പിട്ടു നിൽക്കുന്നത്… നീ ചെയ്തതത്രയും നിന്റെ ശരികളല്ലേ? ഞങ്ങളുടെ വസു ആരുടെ മുന്നിലും തലകുമ്പിട്ടു നിൽക്കരുത്.. നിക്കിയത് പറഞ്ഞതും വസു ഒരേങ്ങലോടെ അവനെ പുണർന്നു.. പാറു പുറകിൽ നിന്നവളെ ആശ്വസിപ്പിച്ചു… സാരോംല്ല ന്റെ വസു…

കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ? ആളുകളെ തിരിച്ചറിയാൻ കുറച്ചു വൈകിയാണെങ്കിലും കഴിഞ്ഞില്ലേ എന്നാശ്വസിക്ക്… പാറു പറഞ്ഞു.. അവർ നാലു പേരും പരസ്പരം പുണർന്നു.. എന്നാൽ ആ കൂട്ടിലേക്ക് വസു ഇതെല്ലാം നോക്കി നിന്ന നീരജയെയും വലിച്ചു ചേർത്തു.. നീരജ വസുവിനെ അത്ഭുതത്തോടെ നോക്കി.. ഇങ്ങനെ നോക്കണ്ട നീരജ… ഞങ്ങടെ വസു അങ്ങനെയാണ്… വിശ്വാസ വഞ്ചന, വാക്കുകൾക്കൊണ്ടുള്ള മുറിവുകൾ അവൾക്ക് ക്ഷമിക്കാൻ കഴിയില്ല.. ക്ഷമിച്ചാലും മറക്കില്ല… എല്ലാവരെയും ഒരുപോലെ ചേർത്തു പിടിക്കും.. മഹി നീരജയോട് പറഞ്ഞു. കുറച്ചൊക്കെ എനിക്കും അറിയാം മഹി…

നീരജ അവനോട് പറഞ്ഞു.. അല്ല… ഇതെപ്പോൾ സംഭവിച്ചു പാറു.? ഫോട്ടോയെടുപ്പ് കഴിഞ്ഞു താഴേക്കിറങ്ങാൻ നേരം വസു ചോദിച്ചു..? പരസ്പരം അറിയുന്ന ഒരാളെ കൂടെ കൂട്ടാം എന്നോർത്തപ്പോൾ നിക്കിയെയാണ് ആദ്യം ഓർത്തത്… അവനും സമ്മതം… പിന്നെ വീട്ടിൽ അറിയിപ്പും മറ്റുമായി ഇത്ര നീണ്ടു.. പാറു പറഞ്ഞു.. നന്നായി… നമ്മളെ ഇത്തിരിയെങ്കിലും മനസിലാക്കുന്ന ഒരാളാണ് നല്ലത്.. വസുവും പറഞ്ഞു… ഞങ്ങൾ താഴെ ഉണ്ടാവും… നിങ്ങൾക്കിനി ചടങ്ങുകൾ ഒക്കെ ബാക്കിയില്ലേ?

വസു രണ്ടുപേരെയും ഒന്നൂടെ പുണർന്നു കൊണ്ട് താഴെ പോയി ഇരുന്നു.. ഭക്ഷണം കഴിപ്പും യാത്രയയപ്പും മറ്റുമായി വിവാഹം നല്ല പടി തന്നെ നടന്നു… ഇടക്കെപ്പോഴോ സുദേവിനെ ഒരു മിന്നായം പോലെ കണ്ടതായി വസുവിന് തോന്നി… അത് തന്റെ തോന്നൽ മാത്രമാകണം എന്നവൾ ആഗ്രഹിച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹിയോടൊപ്പം വീണ്ടും യാത്രതുടർന്നപ്പോൾ എങ്ങോട്ടേക്കാണെന്നോ എന്തിനാണെന്നോ വസു അന്വേഷിച്ചില്ല… നീരജയും ഉറക്കമായത് കൊണ്ട് കണ്ണടച്ച് അങ്ങനെ കിടന്നു… വീണ്ടും കണ്ണ് തുറന്നപ്പോൾ കണ്ടു പരിചിതമായ വഴികൾ…

നാലു വർഷങ്ങൾക്കുമുൻപ് തകർന്നടിഞ്ഞു താൻ പിന്നിട്ട വഴിത്താരകൾ… മഹി… വേണ്ടായിരുന്നു… എന്ന് പറഞ്ഞപ്പോഴേക്കും കാർ വീടിനു മുന്നിൽ എത്തി നിന്നിരുന്നു… നീണ്ടു പോയ നാലു വർഷക്കാലം… അവസാനമായി താൻ ഈ വീട്ടിൽ നിന്നും ഇറങ്ങി പോയ സാഹചര്യം മനസിലേക്ക് കടന്നുവന്നതും ചെവി പൊത്തി ഇരുന്നു… നമുക്ക് പോകാം മഹി… എനിക്കിവിടെ… എനിക്കിവിടെ ആരും ഇല്ല… വസു പറഞ്ഞൊപ്പിച്ചു… ആരും?? നിനക്കിവിടെ ആരും ഇല്ലേ? മഹി ആ ചോദ്യം ഒന്നമർത്തി തന്നെ ചോദിച്ചു… നീരജ വസുവിന്റെ കയ്യിൽ അമർത്തി പിടിച്ചു.. ഇത് വരെ വന്നില്ലേ… ഒന്നിറങ്ങിയിട്ട് പോകാം വസു.. നീരജ പറഞ്ഞു..

നീരജയുടെ കയ്യിൽ അമർത്തി പിടിച്ചവൾ കാറിൽ നിന്നും പുറത്തേക്കിറങ്ങി.. മുറ്റത്തു തന്നെ അവളെ കാത്തെന്ന പോലെ ജയനും മാധവും സുമയും സുജയും ഉണ്ടായിരുന്നു.. മോളെ… വസൂ… സുമ വസുവിനരികിലേക്ക് ഓടി വന്നു… അകത്തേക്ക് വാ… എന്നാൽ നിന്നിടത്തു നിന്നും ഒരടിപോലും അനങ്ങാൻ വസു തയ്യാറായില്ല.. മാധവ് അകത്തേക്ക് വിളിച്ചപ്പോൾ അവൾ ചെറു ചിരിയോടെ തന്നെ അത് നിരസിച്ചു.. ഭാഗ്യദോഷവും ജാതക ദോഷവും ഇപ്പോഴും ഉണ്ട്… ആ പഴയ വസിഷ്ഠ ലക്ഷ്മി തന്നെയാണ് ഞാൻ.. വസൂ… നീ അകത്തേക്ക് കയറു മോളെ… നിന്റെ അച്ഛനല്ലേ പറയുന്നേ ജയൻ അടുത്തേക്ക് വന്നവളുടെ കയ്യിൽ പിടിമുറുക്കി..

നിന്നെ കാണാൻ അത്രയും ആഗ്രഹിച്ചിരുന്ന ഒരാളുണ്ട് ഈ വീടിനകത്ത്.. ഇനിയും ഒരു നോക്ക് പോലും കാണാൻ നിനക്ക് തോന്നുന്നില്ലെങ്കിൽ… ആരും നിന്നെ നിർബന്ധിക്കില്ല.. മാധവ് പറഞ്ഞു.. ഒന്നും പറഞ്ഞില്ലെങ്കിലും മഹിയുടെ കയ്യിൽ പിടിമുറുക്കികൊണ്ട് അവൾ വീടിനകത്തേക്ക് കയറി.. എല്ലാം പഴയത് പോലെ തന്നെ ആണ്.. ഒരു മാറ്റവുമില്ല… മാറിയത് ഒരു പക്ഷേ ഇവിടെയുള്ളവരുടെ മനസാകാം.. വസു ചിന്തയോടെ തന്നെ അകത്തേക്ക് കയറി.. ഹാളിനു നേരെ ഉള്ള മുറിയിലേക്ക് കൈചൂണ്ടി സുജ പറഞ്ഞു അവിടെയാണ്..

വിറയ്ക്കുന്ന കാൽവെപ്പോടെ മഹിയുടെ കയ്യിൽ പിടിമുറുക്കി കൊണ്ട് ആ മുറിയിലേക്ക് കയറി.. വിവിധയിനം മരുന്നുകളുടെയും ആയുർവേദ കഷായങ്ങളുടെയും തൈലങ്ങളുടെയും ഗന്ധം നിറഞ്ഞു നിന്ന ആ മുറിയുടെ വാതിൽ മെല്ലെ തുറന്നവൾ അകത്തേക്ക് കയറി.. കട്ടിലിൽ ഉള്ള ആളെ കണ്ടതും ഞെട്ടി കൊണ്ട് മഹിയെ നോക്കി.. മനപ്പൂർവം അറിയിക്കാതെ ഇരുന്നതാണ് ഞാനും ആനും നിന്നെ.. അവളുടെ നോട്ടത്തിനായുള്ള ഉത്തരം മഹികൊടുത്തു കൊണ്ട് കട്ടിലിനരികിലേക്ക് നടന്നു..

വസു കണ്ട കാഴ്ച്ചയിൽ മനം നൊന്ത് ഒന്നനങ്ങാൻ പോലും കഴിയാതെ നിന്നു.. കരച്ചിൽ ചീളുകൾ പോലും തൊണ്ടക്കുഴിയിൽ തന്നെ കുരുങ്ങി നിൽക്കുന്നു.. പുറത്തു ചാടാൻ മടിച്ചെന്ന പോലെ… കട്ടിലിനരികിലേക്ക് നടന്നടുക്കുംതോറും വസു മറ്റേതോ ലോകത്തായിരുന്നു… കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 37