Novel

വാസുകി : ഭാഗം 10

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

മനു മുന്നിൽ വന്നു നിന്നിട്ടും വാസുകി ആലോചനയിൽ ആയിരുന്നു. മനു കയ്യിൽ ഉണ്ടായിരുന്ന കവർ ടേബിളിൽ വച്ചു.

ഡോക്ടർ വന്നിരുന്നോ അശ്വതി?

വാസുകി പക്ഷേ അതൊന്നും ശ്രെദ്ധിക്കുന്നെ ഉണ്ടായിരുന്നില്ല

എടോ തന്നോടാ ചോദിക്കുന്നെ?

മനു അവളുടെ തോളിൽ തട്ടി വിളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത്.

സോറി ഏട്ടാ …ഏട്ടൻ വന്നത് ഞാൻ കണ്ടില്ല

നീ ഇത് ഏത് ലോകത്താ അശ്വതി … റൂമിൽ ഒരാൾ കയറി വന്നാൽ പോലും അറിയില്ലല്ലോ? ഇത് തന്റെ സ്ഥിരം പരിപാടിയാണ്…

സ്ഥലകാലബോധം ഇല്ലാതെ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിക്കൽ.. എന്താ തനിക് ഇത്ര മാത്രം ആലോചിക്കാൻ?

അവൾ സുഭദ്രയെ നോക്കി. ഞാൻ അമ്മയെ കുറിച്ച് ആലോചിക്കുകയായിരുന്നു ഏട്ടാ.. അമ്മക്ക് ഇനി നടക്കാനും സംസാരിക്കാനും ഒന്നും വയ്യല്ലോ. അതൊക്കെ ഓർത്തപ്പോൾ…

ഹ്മ്മ്… രണ്ടു ദിവസം കൂടി കഴിഞ്ഞാൽ നമുക്ക് അമ്മയെ വീട്ടിലേക്കു കൊണ്ടു പോകാം. കുറച്ചു കാശിനുള്ള വഴി ഞാൻ കണ്ടു വച്ചിട്ടുണ്ട്… അത് കിട്ടിയിട്ട് വേണം അമ്മക്ക് നല്ലൊരു ചികിത്സ കൊടുക്കാൻ.

എന്നെ കൊന്നിട്ട് എന്റെ സ്വത്ത്‌ കിട്ടിയിട്ട് അമ്മയെ ചികിത്സിക്കാം എന്നായിരിക്കും.. നിന്റെ ഉദ്ദേശം നടക്കില്ല മനു. വാസുകി ഉള്ളിൽ പറഞ്ഞു.

ഇന്ന് ഇവിടെ ആരെങ്കിലും വന്നിരുന്നോ? മനു സംശയത്തോടെ വാസുകിയെ നോക്കി.

ഉവ്വ്.. നൈസ് വന്നിരുന്നു. എന്താ ഏട്ടാ.?

ഓഹ്.. അവനായിരുന്നോ? ഡ്യൂട്ടി റൂമിലെ സിസ്റ്റർ എന്റെ ബ്രദർ ആണോ ഇവിടെ ഉണ്ടായിരുന്നത് എന്ന് ചോദിച്ചു. അതുകൊണ്ട് ചോദിച്ചതാ.

ഹ്മ്മ്. വാസുകി ഒന്ന് മൂളി. ഏട്ടൻ ഇരിക്ക്. സിസ്റ്റർ ഒരു ഇൻജെക്ഷനുള്ള മരുന്ന് വാങ്ങാൻ പറഞ്ഞിട്ടുണ്ട്. ഞാൻ വാങ്ങിയിട്ട് വരാം.

അവൾ പുറത്തേക്കു ഇറങ്ങി.

അപ്പോഴാണ് മെഡിസിൻ വാങ്ങാനുള്ള ചീട്ട് എടുത്തില്ലന്നത് ഓർമ്മ വന്നത്.അവൾ തിരിച്ചു റൂമിൽ ചെല്ലുമ്പോൾ സുഭദ്ര മനുവിനോട് എന്തോ പറയാൻ ശ്രെമിക്കുന്നത് കണ്ടു. വാസുകിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

എന്താ ഏട്ടാ അമ്മ പറയുന്നത്?

അറിയില്ല.. എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട്. പക്ഷേ അത് എന്താണെന്നു മനസിലാകുന്നില്ല.

ഞാൻ ചോദിക്കാം. ഏട്ടാ… ചിലപ്പോൾ ബാത്‌റൂമിൽ പോകാനോ മറ്റോ ആയിരിക്കും. ഏട്ടൻ പോയി മെഡിസിൻ വാങ്ങി വന്നോളൂ.

മനു പുറത്തേക്കു പോകുന്നതു കണ്ടതും സുഭദ്ര അസ്വസ്ഥതയാകാൻ തുടങ്ങി.

എന്റെ കാര്യം അല്ലേ അമ്മ ഏട്ടനോട് പറയാൻ തുടങ്ങിയെ?

അവൾ ചിരിച്ചു കൊണ്ടു സുഭദ്രക്ക് അരികിൽ ഇരുന്നു.

എനിക്കറിയാം ഒരവസരം കിട്ടിയാൽ അമ്മ എല്ലാം ഏട്ടനോട് പറയുമെന്ന്.. പക്ഷേ അങ്ങനെ പറയാൻ അമ്മ ജീവിച്ചിരിക്കുവോന്നാ എന്റെ സംശയം.

പറയും മുൻപേ കൊന്നു കളയില്ലേ ഞാൻ അമ്മയെ.. പിന്നെ എങ്ങനെയാ മനു എല്ലാം അറിയാ.

സുഭദ്ര ഭയത്തോടെ തല വെട്ടിക്കാൻ തുടങ്ങി.

അമ്മ പേടിക്കണ്ട.. അങ്ങനെ ഒറ്റയടിക്ക് അമ്മയെ കൊല്ലില്ല ഞാൻ.. അങ്ങനെ ആണെങ്കിൽ ഞാൻ അമ്മയെ രക്ഷിക്കില്ലായിരുന്നല്ലോ. വാസുകിയുടെ മുഖത്തെ ചിരി മാഞ്ഞു തുടങ്ങി.

അനുഭവിക്കണം നിങ്ങൾ. എന്റെ കുടുംബമില്ലാതെയാക്കിയ നിങ്ങൾ നരകിക്കുന്നത് എനിക്ക് കാണണം. അമ്മയെയും മകനെയും വെറുതെ വിടില്ല ഞാൻ.

ഞാൻ എല്ലാ സത്യങ്ങളും അറിഞ്ഞത് എന്നാണ്ന്ന് അറിയോ നിങ്ങൾക്ക്… ഞാൻ വീട് വിട്ടു പോയ അന്ന്.. അന്ന് ഞാൻ കണ്ടു എന്റെ അച്ഛനെ, അങ്കിളിനെ .

അന്നവർ പറഞ്ഞു തന്നു എനിക്ക് എന്റെ ഭൂതകാലം.അന്ന് മനസ്സിൽ കുറിച്ചതാ വാസുകി ഇനി നിങ്ങളുടെ നാശം കണ്ടിട്ടേ ഞാൻ അടങ്ങൂ എന്ന്.

ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ വാസുകി പെട്ടെന്ന് സുഭദ്രയുടെ ഡ്രസ്സ്‌ നേരെയാക്കി ഇടുന്നത് പോലെ ഭാവിച്ചു.

അമ്മായിയമ്മയോട് ഭയങ്കര സ്നേഹമാണല്ലോ മരുമോൾക്ക്? നൈസ് വാതിൽ ചാരിയിട്ട് അവർക്ക് അരികിലേക്ക് വന്നു

അകത്തേക്ക് കയറി വരുമ്പോൾ ഒന്ന് തട്ടിയിട്ട് വന്നൂടെ നൈസ്ന്. ഞാൻ കരുതി മനു ആണെന്ന്.

പേടിക്കണ്ടടോ.. മനു വരാൻ വൈകും. ഫാർമസിയിൽ നല്ല തിരക്കാണ്. എന്തായിരുന്നു രണ്ടാളും കൂടി ഒരു രഹസ്യം പറച്ചിൽ?

അതോ… അമ്മക്ക് നമ്മുടെ കാര്യങ്ങൾ ഒക്കെ മനുവിനെ അറിയിക്കണംന്ന് ഒരു മോഹം.. ഞാൻ അപ്പോൾ എന്റെ കുറച്ചു ആഗ്രഹങ്ങൾ അമ്മയോടും പറഞ്ഞു അത്രേ ഉള്ളു.

എന്ത് കാര്യം?

നമ്മൾ തമ്മിലുള്ള… വാസുകി ഒന്ന് നിർത്തി. അമ്മക്ക് സത്യങ്ങൾ എല്ലാം അറിയാം നൈസ് . അത് മനുവിനോട്‌ പറയും എന്നാണ്.

നൈസ് ഒന്ന് ചിരിച്ചു. ആണോ സുഭദ്രാമ്മേ… സ്വന്തം മോനെ കൊലക്ക് കൊടുക്കാൻ നോക്കുകയാണോ നിങ്ങൾ.അവൻ പതുക്കെ അവരുടെ ചെവിയോട് മുഖം ചേർത്തു.

ഇവൾക്ക് വേണ്ടി അവനെയും ഇല്ലാതാക്കാൻ രണ്ടാമത് ഒന്നാലോചിക്കില്ല ഞാൻ.

സുഭദ്ര ഭയം കൊണ്ട് വിറക്കാൻ തുടങ്ങി. പെട്ടന്ന് ആണ് മനു കയറി വന്നത്.സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്ത് പറ്റി അമ്മേ.. അമ്മ എന്തിനാ കരയുന്നത്?

സംഗതി പ്രശ്നമാകുമെന്ന് തോന്നിയ നൈസ് ഇടക്ക് കയറി.

അമ്മക്ക് ഒരു പേടി മനു. ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാൻ കഴിഞ്ഞിലല്ലെങ്കിലോ എന്ന്.. പിന്നെ നിന്റെ കാര്യം ഓർത്തിട്ടും.

ആണോ അമ്മേ.. മനു അമ്മയുടെ കണ്ണുകൾ തുടച്ചു. അവർ ഭയത്തോടെ നൈസ്ന്റെ നേർക് കണ്ണുകൾ പായിച്ചു.

നൈസ്നോട്‌ അമ്മക്ക് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു.?

എന്താ സുഭദ്രമ്മേ… മനുവിന്റെ കാര്യം ഓർത്തിട്ടു ആണെങ്കിൽ ഞങ്ങൾ ഇല്ലേ ഇവിടെ. മനുവിനെ ഞങ്ങൾ നോക്കികൊള്ളാം. നൈസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

സുഭദ്ര കണ്ണുകൾ ഇറുക്കി അടച്ചു.

പാവം സ്ത്രീ.. ഒന്നും മകനോട് തുറന്നു പറയാൻ ആകാതെ വിഷമിക്കുകയാണ്. അവരുടെ അവസ്ഥ കണ്ടപ്പോൾ വാസുകിക്ക് ചിരി പൊട്ടി.

ഭക്ഷണത്തിന് ശേഷം അമ്മക്ക് ഉള്ള മെഡിസിനും കൊടുത്തിട്ടാണ് മനുവും നൈസും രാത്രിയിൽ വീട്ടിലേക്കു പോയത്. .

അമ്മ എന്താ ഉറങ്ങുന്നില്ലേ?

സുഭദ്ര വാസുകിയെ നോക്കി ദേഷ്യത്തോടെ മുഖം തിരിച്ചു.

സാരമില്ല അമ്മേ.. ഒക്കെ വരാൻ ഇരുന്നതാ.. അമ്മ ഉറങ്ങിക്കോ. വാസുകി പുതപ്പ് എടുത്തു സുഭദ്രയെ പുതപ്പിച്ചു. അവർ അത് കൈ കൊണ്ട് തട്ടി മാറ്റി.

എന്റെ അടുത്ത് അഹങ്കാരം കാണിച്ചാൽ ഈ വാസുകി ആരാണെന്നു നിങ്ങൾ അറിയും. നിങ്ങളുടെ കോപ്രായങ്ങൾ ഒക്കെ കണ്ടു അടങ്ങിയിരിക്കാൻ ഇത് അശ്വതി അല്ല. അതോർമ്മ വേണം.

അവൾ ഒരു ചിരിയോടെ അവരെ വീണ്ടും പുതപ്പിച്ചു.
അമ്മ പേടിച്ചു പോയോ .. പേടിക്കണ്ടട്ടോ.. അവൾ അവരുടെ നെറ്റിൽ തഴുകി കൊണ്ട് പറഞ്ഞു. അമ്മക്ക് ഉള്ള ഡോസ് കഴിഞ്ഞു.

ഇനി എന്റെ ഏട്ടന്. ഒക്കെ അമ്മക്ക് കണ്ണു നിറയെ കാണാം. ഇപ്പോൾ ഉറങ്ങിക്കോ.

ഭയം കാരണം സുഭദ്ര ഉണർന്നു തന്നെ കിടന്നു .
വാസുകിക്കും ഉറക്കം നഷ്ടപെട്ടിരുന്നു.

നൈസ്നെ ഒരിക്കലും ഭർത്താവ്ന്റെ സ്ഥാനതു കാണാൻ തന്നെ കൊണ്ട് ആവില്ല. പക്ഷേ അച്ഛന് കൊടുത്ത വാക്ക് പാലിചേ പറ്റു.

എന്തായാലും നൈസ്നോട്‌ ഇതിനെ പറ്റി സംസാരിക്കണം.
അവൾ ഫോൺ എടുത്തു നൈസ്നെ വിളിച്ചു. പെട്ടന്ന് തന്നെ ഫോൺ കട്ട്‌ ചെയ്യുകയും ചെയ്തു.

അല്ലെങ്കിൽ വേണ്ട.. എല്ലാം നേരിട്ട് സംസാരിക്കാം. അവൾ ഫോൺ ഓഫ്‌ ചെയ്തു .

വാസുകിയുടെ മിസ്സ്ഡ് കാൾ കണ്ടതും നൈസ് സന്തോഷം കൊണ്ട് തുള്ളിചാടി. ആദ്യമായാണ് വാസുകി ഇങ്ങോട്ട് വിളിക്കുന്നത്.

അതൊരു പോസിറ്റീവ് സൈൻ ആയി നൈസ്ന് തോന്നി. നൈസ് ഉടനെ തിരിച്ചു വിളിച്ചു.

പക്ഷേ ഫോൺ സ്വിച് ഓഫ് എന്ന മറുപടി ആണ് കിട്ടിയത്.
ഈ പെണ്ണെന്താ ഇങ്ങനെ..നൈസ് ഒരുവിധം നേരം വെളുപ്പിച്ചു, രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

നൈസ് എന്താ രാവിലെ.. മനു എവിടെ?

മനു രാവിലെ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോയി. ദാ ഇത് വച്ചോ… നൈസ് കയ്യിലുള്ള കവർ നീട്ടി കൊണ്ട് പറഞ്ഞു. നിങ്ങൾക്ക് കഴിക്കാൻ ഉള്ളതാ.

ഹ്മ്മ്..നൈസ് ഇരിക്ക്. വാസുകി കവർ വാങ്ങി വച്ചു.

കഴിക്കെടോ… രാവിലെ കഷ്ടപെട്ട് ഉണ്ടാക്കിയതാ. തണുത്തു പോയിട്ടുണ്ടാകും.

വാസുകി കവർ തുറന്നു നോക്കി.. അപ്പവും കടല കറിയും. അവൾ രണ്ടും പാത്രത്തിൽ ആക്കി ആദ്യം സുഭദ്രക്ക് കൊടുത്തു. പക്ഷേ അവർ വാ തുറക്കാൻ തയ്യാറായില്ല.

വേണ്ടെങ്കിൽ കഴിക്കണ്ട… പട്ടിണി കിടക്കുന്നതിന്റെ സുഖം എന്താണെന്നു ഇടക്ക് അറിയുന്നത് നല്ലതാ… എന്റെ ചേച്ചിയെ കുറേ പട്ടിണിക്കിട്ടത് അല്ലേ…

അന്ന് അവളുടെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടായിട്ടും നിങ്ങൾ അത് ചെയ്തു. കുറച്ച് കഴിയുമ്പോൾ നിങ്ങൾക്ക് മനസിലായികൊള്ളും വിശപ്പ് എന്താണെന്നു.

അവൾ അപ്പം കഴിക്കാൻ തുടങ്ങി.

എങ്ങനെ ഉണ്ട്… കൊള്ളാമോ?

നന്നായിട്ടുണ്ട് നൈസ്.. ഇതൊക്കെ ഉണ്ടാക്കാൻ അറിയോ

ഇല്ല..ഒരു പരീക്ഷണം.. പിന്നെ പക്ഷേ തനിക് വേണ്ടി ആണെല്ലോ എന്നോർത്തപ്പോൾ മടി തോന്നിയില്ല.

വാസുകി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
മനു സഹായിചില്ലേ?

ആര്… മനുവോ… കഴിക്കാൻ കൊണ്ട് കൊടുത്തപ്പോൾ അത്ഭുതത്തോടെ നോക്കി.. പിന്നെ കഴിച്ചു കഴിഞ്ഞപ്പോൾ കൊള്ളാമായിരുന്നു എന്നും പറഞ്ഞു.

ശേ… മനുവിനും തന്നെ സഹായിക്കാമായിരുന്നു. എന്തായാലും ഒരുപാട് നന്ദിയുണ്ട് നൈസ്.

അതൊന്നും സാരമില്ല വാസുകി… പിന്നെ ഇന്നലെ എന്തിനായിരുന്നു എന്നെ വിളിച്ചത്.?

അത്… പിന്നെ.

കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരിക്കണം വാസുകിയിൽ നിന്ന് വരുന്നത് എന്ന് നൈസ് ഉള്ളുരുകി പ്രാർത്ഥിച്ചു.

പറയെടോ… എനിക്ക് ഓഫീസിൽ പോകാൻ ടൈം ആയി.

എന്റെ ലൈഫിൽ കുറേ കാര്യങ്ങൾ എനിക്ക് ചെയ്തു തീർക്കാനുണ്ട് നൈസ്.. അത് കഴിയാതെ ഒരു ജീവിതത്തെ കുറിച്ച് ഞാൻ ആലോചിക്കൂന്നു പോലുമില്ല. അത് വരെയൊക്കെ കാത്തിരിക്കാൻ നൈസ്ന് കഴിയുമോ.

നൈസ്ന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

അപ്പോൾ താൻ പറഞ്ഞു വരുന്നതിന്റെ അർത്ഥം ഞാൻ കാത്തിരിക്കണം എന്നല്ലേ… സന്തോഷം.. ഇത് മതി… ഇത്രയും കേട്ടാൽ മതി എനിക്ക്.

ഹെ…ഹേയ്… നൈസ് ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി.

നൈസ്… പതുക്കെ.. ഇത് ഹോസ്പിറ്റൽ ആണ്.

വാസുകി പെട്ടന്ന് നൈസ്ന്റെ വാ പൊത്തി. അവന്റെ നോട്ടം കണ്ണിലുടക്കിയപ്പോൾ അവൾ നാണതോടെ കൈ പിൻവലിച്ചു.

താൻ റെഡി ആണേൽ നമുക്ക് എത്രയും പെട്ടന്ന് കല്യാണം നടത്താം.

അതെങ്ങനെ നടക്കും നൈസ്.. ഞാൻ ഇപ്പോൾ മനുവിന്റെ ഭാര്യയാണ്.. പിന്നെ ഞാൻ പറഞ്ഞില്ലേ അതൊന്നും ചെയ്തു തീർക്കാതെ ഞാൻ ഒന്നിനുമില്ല.

നൈസ് വാസുകിയെ നോക്കി പൊട്ടി ചിരിക്കാൻ തുടങ്ങി.

താൻ ഇത്ര മണ്ടി ആയിരുന്നോ വാസുകി… ടോ മനു തന്നെ കെട്ടിയിട്ടൊന്നുമില്ലല്ലോ…

തന്റെ ചേച്ചിയുടെ സ്ഥാനത്തു തന്നെ കൊണ്ട് നിർത്തിയിട്ടു ഇതാണ് എന്റെ ഭാര്യ അശ്വതി എന്ന് പറഞ്ഞു.. അത്രേ അല്ലേ ഉള്ളു. എനിക്ക് ആശ്വതിയെ വേണ്ട…. വാസുകിയെ മതി. ന്താ

അപ്പോഴാണ് വാസുകിയും അതോർത്തതു.
താനത് മറന്നു..

പക്ഷേ… നൈസ്..

തനിക്കു ഇവരോട് പകരം വീട്ടണം… അത്രേ അല്ലേ ഉള്ളു.. ഞാൻ ഉണ്ടല്ലോ കൂടെ.. പിന്നെ എന്താ. ഓക്കേ അല്ലേ?

വാസുകി എല്ലാം തല കുലുക്കി സമ്മതിച്ചു.

എങ്കിൽ ഞാൻ പോയിട്ടു വരാം. പോട്ടെ സുഭദ്രാമ്മേ… പിന്നെ ഇതെല്ലാം ഉള്ളിൽ തന്നെ ഇട്ടു കുഴിച്ചു മൂടിയെക്കണം. ഇല്ലെങ്കിൽ ഉണ്ടല്ലോ… ഓക്കേ പോട്ടെ.

നൈസ് മനസില്ലാമനസോടെ ഓഫീസിലേക്ക് പുറപ്പെട്ടു .

നൈസ് പോയ ഉടനെ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു വാസുകി വന്നു വാതിൽ തുറന്നു. ഡോക്ടർ താനൂർ ആയിരുന്നു അത്.

എന്താ ഡോക്ടറെ… ആരെ കാണാനാ?

തന്നെ കാണാൻ.. അല്ലാതെ എന്തിനാ ഇങ്ങോട്ട് വരുന്നത്…..എന്ന് ഞാൻ പറയുന്നു കരുതിയോ താൻ. ഞാൻ അവരെ കാണാൻ വന്നതാണ്.

ഡോക്ടർ സുഭദ്രയുടെ അരികിലേക്ക് ചെന്നു.

ഡോക്ടറുടെ സേവനം ഇവിടെ വേണ്ടെങ്കിലോ.. ഇപ്പോൾ ഇറങ്ങണം ഈ മുറിയിൽ നിന്ന്. വാസുകി ദേഷ്യത്തോടെ പുറത്തേക്കു കൈ ചൂണ്ടി.

ഇപ്പോൾ അങ്ങനെ പോകാൻ പറ്റില്ലല്ലോ വാസുകി.

അയാൾ കസേര വലിച്ചിട്ടു സുഭദ്രയുടെ അരികിൽ ഇരുന്നു.

തന്നോട് അല്ലേ പോകാൻ പറഞ്ഞെ?

വാസുകി ഒച്ചയിടാൻ തുടങ്ങിയതോടെ താനൂർ കസേരയിൽ നിന്ന് എഴുന്നേറ്റു ആരെയോ ഫോൺ വിളിക്കാൻ തുടങ്ങി.

ഡോ… ഞാൻ പോവാ. തന്റെ ഭാര്യ എന്നെ ഇവിടെ ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. താൻ വേറെ ഡോക്ടറെ നോക്ക്.

വാസുകി അയാൾ പറയുന്നതു കേട്ടു അമ്പരന്നു നിൽക്കുകയായിരുന്നു.

ആരെയാവും ഡോക്ടർ വിളിക്കുന്നത്?

അവൾ സംശയിച്ചു നിന്നപ്പോഴേക്കും താനൂർ ഫോൺ വാസുകിക്ക് നീട്ടി. അവൾ ഫോൺ ചെവിയോട് ചേർത്തു. മനുവായിരുന്നു അപ്പുറത്ത്.

ഡോക്ടറോട് അമ്മയെ നോക്കണ്ടന്നു നീ പറഞ്ഞോ അശ്വതി..? നീ എന്തിനാ ഡോക്ടറോഡ് ഇറങ്ങി പോകാൻ പറഞ്ഞത്..

ഇത്ര മോശമായിട്ടു താൻ ബീഹെവ് ചെയ്യുമെന്ന് ഞാൻ കരുതിയില്ല.

പിന്നെ ഞാൻ പറഞ്ഞിട്ടാണ് ഡോക്ടർ താനൂർ വന്നത്..

അതിൽ തനിക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതെന്നോട് പറയണം.. അല്ലാതെ അവരോടു അല്ല. കേട്ടല്ലോ.

മനുവിന്റെ ശകാരങ്ങൾ ഘോഷയാത്ര പോലെ വാസുകിക്ക് മേൽ പതിഞ്ഞു കൊണ്ടിരുന്നു. വാസുകി ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടു.

ഫോൺ തിരിച്ചു വാങ്ങുമ്പോൾ താനൂറിന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു. വാസുകി ഒന്നും മിണ്ടാതെ അപ്പുറത്ത് മാറി ഇരുന്നു.

“മിണ്ടാത്തതെന്തേ കിളി പെണ്ണെ…. ”

താനൂർ പതുക്കെ മൂളി തുടങ്ങി..

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

Comments are closed.