Wednesday, September 18, 2024
Novel

വാസുകി : ഭാഗം 18

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

മനുവിനെ തകർക്കാൻ ഉള്ള വഴി എന്ന് പറഞ്ഞിട്ട് എന്തിനാണു കുഞ്ഞിനെ കൊണ്ടു വരാൻ പറയുന്നത്.

നിങ്ങളുടെ ഇടയിലേക്ക് അവൻ കൂടി വരട്ടെഡോ… അപ്പോഴല്ലേ ഇതൊരു ഹാപ്പി ഫാമിലി ആവുകയുള്ളൂ.

ഇതാണോ ഡോക്ടർ പറഞ്ഞ വഴി. എനിക്കൊരു ഫാമിലി ഉണ്ടാക്കി തരൽ. ഞാൻ ഇവിടെ മനുവിന്റെ കൂടെ സന്തോഷത്തോടെ കഴിയാൻ അല്ല വന്നത്..

വാസുകി ദേഷ്യത്തോടെ മുഖം തിരിച്ചു.

അതൊക്കെ എനിക്ക് അറിയാംഡോ… പക്ഷേ ഈ ടെൻഷന്റെ ഇടയിൽ തനിക്കു ഒരു ആശ്വാസം വേണ്ടേ.. അതിനാണ് അശ്വതിയുടെ കുഞ്ഞിനെ ഇങ്ങോട്ടു കൊണ്ടു വരാൻ പറഞ്ഞത്.

അതൊന്നും നടക്കുന്ന കാര്യം അല്ല ഡോക്ടർ.. വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയു.

താൻ ഇങ്ങനെ എടുത്തു ചാടി ഒരു നോ പറയാതെഡോ.. ഒന്നാലോചിച്ചു നോക്ക്… എന്നിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി.

അതൊക്കെ കൂടുതൽ അപകടം വരുത്തി വക്കുകയെ ഉള്ളു.. ആ കുഞ്ഞ് എങ്കിലും സ്വസ്ഥമായി കഴിഞ്ഞോട്ടെ ഡോക്ടർ.

എടോ…. ഇപ്പോൾ മനു തന്നെ സ്നേഹിക്കുന്നത് ആത്മാർത്ഥമായിട്ടാണ്..
സോ താൻ പറയുന്ന എന്ത് ആഗ്രഹവും അയാൾ നടത്തി തരും. എനിക്ക് ഷുവർ ആണ്.. അയാൾ സമ്മതിക്കും.
പിന്നെ ..തനിക്കും ആഗ്രഹമില്ലേ തന്റെ ചേച്ചിയുടെ കുഞ്ഞിനെ കൊഞ്ചിക്കണംന്ന്.

ഡോക്ടർ പറയുന്നത് പോലെ കുഞ്ഞിനെ കൂടെ താമസിപ്പിക്കാൻ മനു സമ്മതിക്കോ… താമസിപ്പിച്ചാൽ തന്നെ ഇനി അത് അശ്വതിയുടെ കുഞ്ഞ് ആണെന്ന് അറിയുമ്പോൾ മനു അതിനെയും ഉപദ്രവിച്ചാലോ … വേണ്ട… എനിക്ക് താല്പര്യമില്ല ഡോക്ടർ

താൻ എന്തു പറഞ്ഞാലും ഇത് നടന്നെ പറ്റു…അതിന് എനിക്ക് വേറെ ചില ഉദ്ദേശങ്ങൾ കൂടി ഉണ്ടെന്ന് കരുതിക്കോ.

പക്ഷേ ഡോക്ടർ… ഇങ്ങനെ ഒരവസ്ഥയിൽ… അത് വേണോ.

വേണം. അതിന് ഇനി യാതൊരു മാറ്റവും ഇല്ല.
നാളെ തന്നെ താൻ ഇതേപറ്റി മനുവിനോട്‌ സംസാരിക്കണം. പറ്റുമെങ്കിൽ ഇന്ന് തന്നെ.

ഡോക്ടർ ഉള്ളിൽ ചിലതെല്ലാം കണക്ക് കൂട്ടിയിട്ടാണ് സംസാരിക്കുന്നത് എന്ന് വാസുകിക്ക് മനസിലായി.

കൂടുതൽ ആലോചിച്ചപ്പോൾ കുഞ്ഞിനെ കാണാൻ അവൾക്കും ആഗ്രഹം തോന്നി.
മനുവിനോട്‌ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും എന്നാലോചിച്ചപ്പോൾ ആണ് അവൾക് ഫാദർ വിൻസെന്റ് കൊച്ചുമാറ്റതിലിനെ ഓർമ്മ വന്നത്.

അവൾ ഉടനെ ഫാദർനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.

രാത്രി അത്താഴത്തിനു ശേഷം മനു വാസുകിയെ അടുത്തേക് വിളിച്ചു.

അശ്വതിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ?

ഇല്ല ഏട്ടാ

ഒന്നും ഇല്ലേ..?

അവൾ ഇല്ലെന്ന് തലയാട്ടി.

അപ്പോൾ പിന്നെ ഫാദർ തമാശ പറഞ്ഞത് ആവും. അല്ലേ?

അവൾ അവന്റെ മുഖത്തു നോക്കാതെ തലകുനിച്ചു നിന്നു.

തനിക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അതെന്നോട് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ അശ്വതി. എന്താ… ഞാൻ അതിന് തടസ്സം നിൽക്കുന്നു തോന്നുന്നുണ്ടോ തനിക്?

അതുകൊണ്ട് അല്ല ഏട്ടാ.. എനിക്ക് ഏട്ടനോട് അത് എങ്ങനെ പറയണംന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാ ഞാൻ..

ഓക്കേ.. ശെരി. ഇനി മുതൽ തനിക് എന്നോട് എന്തു പറയാൻ ഉണ്ടെങ്കിലും നേരിട്ട് പറയാം. മറ്റൊരാൾ പറഞ്ഞ് ഇനി തന്റെ ഒരാഗ്രഹവും ഞാൻ അറിയാൻ ഇടയാവരുതു.. ഓക്കേ.

ഹ്മ്മ്.

എന്നാ നമുക്ക് നാളെ തന്നെ ഫാദർനെ കാണാൻ പോകാം. ഞങ്ങൾ എല്ലാം സംസാരിച്ചു റെഡി ആക്കിയിട്ടുണ്ട്. നാളെ നമ്മൾ പോകുന്നു.. കുഞ്ഞിനെ കൊണ്ടു വരുന്നു.

കേട്ടത് സത്യമാണോ എന്ന് വാസുകി ഒരു നിമിഷം സംശയിച്ചു. മനു ഇത്ര പെട്ടന്ന് ഇത് സമ്മതിക്കുമെന്ന് കരുതിയത് അല്ല.അവൾ സന്തോഷം കൊണ്ടു മതി മറന്നു.

പിറ്റേന്ന് ഫാദർനെ കാണാൻ പോകാൻ മനുവിന് ആയിരുന്നു തിടുക്കം. വാസുകിക്ക് അത്ഭുതം തോന്നി.

ഏട്ടൻ എന്തിനാ ഇങ്ങനെ തിടുക്കം കൂട്ടുന്നെ… പള്ളിയിൽ കഴിഞ്ഞിട്ട് ചെന്നാൽ മതിയെന്നാ ഫാദർ പറഞ്ഞത്.അതിന് ഇപ്പോഴേ പോണോ.

പോകുന്ന വഴി കുഞ്ഞിന് കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങണ്ടേ.. അതൊക്കെ കഴിഞ്ഞിട്ട് പതുക്കെ പോകാം.

ഹ്മ്മ്.

ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു നേരത്തെ തന്നെ അവർ ഫാദർന്റെ അടുത്ത് എത്തി.
നേരത്തെ തന്നെ ഫാദർനോട്‌ എല്ലാം സംസാരിച്ചിരുന്നതു കൊണ്ട് കുഞ്ഞിനെ പെട്ടന്ന് തന്നെ കൈമാറി കിട്ടി.

എന്റെ ചേച്ചിയുടെ കുഞ്ഞ് .. അവൾ അവനെ നെഞ്ചോട് ചേർത്തു.

ആഹാ… കുഞ്ഞിനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ട അല്ലേ.?
മനു ചിരിച്ചു കൊണ്ടു അവർക്ക് അരികിലേക്ക് വന്നു.

താ… ഞാൻ ഒന്ന് എടുക്കട്ടെ. മനു കുഞ്ഞിന് നേരെ കൈ നീട്ടി. വാസുകി മടിച്ചു മടിച്ചു കുഞ്ഞിനെ മനുവിനെ ഏൽപ്പിച്ചു.

അച്ഛയുടെ കള്ളകുട്ടൻ… ഉമ്മാാ…

മനു ആ കുഞ്ഞു കവിളിൽ ഉമ്മ വക്കാൻ തുടങ്ങി.

കണ്ടോഡോ… അവന്റെ അച്ഛന്റെ കൈയിൽ വന്നപ്പോൾ അവൻ ചിരിക്കുന്ന കണ്ടോ.

കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി നോക്കി മനു പറഞ്ഞു.

അതെ മനു.. ഇത് മനുവിന്റെ കുഞ്ഞ് തന്നെയാ.. നിങ്ങൾക് എന്റെ ചേച്ചിയിൽ ഉണ്ടായ കുഞ്ഞു.

എന്താടോ ഒരു ആലോചന.?

ഒന്നുമില്ല ഏട്ടാ.. പോവാം.

കുഞ്ഞിനെയും കൊണ്ട് ആ പടി കയറുമ്പോൾ ഒരു നിമിഷം വാസുകി ചേച്ചിയെ ഓർത്തു. ഇപ്പോൾ അവളുടെ ആത്മാവിന് സന്തോഷമായി കാണും.

പ്രതീക്ഷിച്ചതിലും വേഗം മനു കുഞ്ഞുമായി അടുപ്പിൽ ആയി. ഓഫീസിൽ പോയി വന്നാലും കുഞ്ഞിനൊപ്പം ചിലവഴിക്കാൻ മനു സമയം കണ്ടെത്തി.

പക്ഷേ അതെല്ലാം കാണുമ്പോൾ വാസുകിയുടെ ഉള്ളിൽ ഭയം ആളികത്തി കൊണ്ടിരുന്നു.

ഇതൊക്കെ തീരാൻ ഒരു നിമിഷം മതി.. ചേച്ചിയുടെ കുഞ്ഞ് ആണ് ഇതെന്ന് അറിയുന്ന നിമിഷം മനു എല്ലാം മറക്കും. പിന്നെ… ഓർക്കും തോറും വല്ലാത്തൊരു ഭയം അവളെ ബാധിച്ചു തുടങ്ങി.

മോന് ഉറക്കം വരുന്നുണ്ട്ന്ന് തോന്നുന്നു ഏട്ടാ… ഞാൻ അവനെ ഉറക്കികോളാം. ഏട്ടൻ പോയി കിടന്നോ.

വേണ്ട… ഇന്ന് എന്റെ മോനെ ഞാൻ ഉറക്കിക്കോളാം.
മനു പെട്ടെന്ന് അവളിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ട് പുറത്തേക് ഇറങ്ങി.
കുഞ്ഞിനെ തോളിൽ കിടത്തികൊണ്ട് മനു പതുക്കെ മൂളി കൊണ്ടിരുന്നു.

കുറച്ചു നേരം നോക്കി നിന്ന ശേഷം ഭക്ഷണം എടുത്തു വക്കാൻ വാസുകി അകത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ മനു കുഞ്ഞിനെ അവളെ കൊണ്ട് ഏല്പിക്കുകയും ചെയ്തു.

ഇന്ന് മോൻ എന്റെ കൂടെ കിടക്കട്ടെ അശ്വതി..

വേണ്ട ഏട്ടാ…അവൻ ചിലപ്പോൾ ഉറങ്ങില്ല.

ഓഹോ… അതെപ്പോ മുതൽ. ഇന്ന് മുതൽ നമ്മുടെ രണ്ടാൾടെയും നടുക്ക് കിടന്നാൽ മതി അവൻ. അല്ലേടാ മോനേ .

മനു കുഞ്ഞിനെ തൊട്ടിലിൽ നിന്നെടുതു നടുക്ക് കിടത്തി. മനു ഒരു കൈ കൊണ്ട് കുഞ്ഞിനെ ചേർത്ത് പിടിച്ചു.

ക്ഷീണം കാരണം വാസുകി പെട്ടന്ന് തന്നെ ഉറങ്ങി പോയി.കുറച്ചു കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് അവൾ കണ്ണു തുറന്നു.

ഏട്ടാ… ലൈറ്റ് ഇട്… എന്തോ ശബ്ദം കേൾക്കുന്നു.

തിരിച്ചു മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവൾ കട്ടിലിൽ പരതി നോക്കി. മനുവും കുഞ്ഞും കിടന്ന സ്ഥാലം ശൂന്യമായിരുന്നു.

അവൾ ചാടി എഴുന്നേറ്റു ശബ്ദം കേട്ടിടതേക്ക് പാഞ്ഞു. പുറത്ത് നിന്ന് കയറി വരുന്ന മനുവിനെ കണ്ടതും ഭ്രാന്ത്‌ എടുത്ത പോലെ അവൾ അവനു നേരെ കുതിച്ചു.

എന്റെ കുഞ്ഞ് എവിടെ… നിങ്ങൾ അവനെ എന്താ ചെയ്തതു.. പറ.

വാസുകി മനുവിന്റെ കോളറിൽ പിടി മുറുക്കി.

അവൻ നമ്മുടെ ഇടയിൽ താമസിക്കാൻ യോഗ്യത ഇല്ലാത്തവനാ… അതുകൊണ്ട് അവനെ ഞാൻ പറഞ്ഞു വിട്ടു.

കൊന്നോ നീയവനെ… എന്റെ കുഞ്ഞിനെ നീ കൊന്നോന്ന്.? വാസുകി അവനെ പിടിച്ചുലച്ചു.

മനു അവളുടെ കൈ തട്ടിയെറിഞ്ഞു. പിന്നെ പുറത്തേക്കു നോക്കി ക്രൂരമായി ചിരിച്ചു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16

വാസുകി : ഭാഗം 17