Friday, April 26, 2024
Novel

വാസുകി : ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

മനു അകത്തു ചെന്നാൽ ആകെ പ്രശ്നം ആകും.നിങ്ങൾ ഇപ്പോൾ ഇറങ്ങേണ്ട.. കാർ നിർത്തി താനൂർ ചാടിയിറങ്ങി.

എന്താ ഡോക്ടർ പതിവില്ലാതെ ഇങ്ങോട്ടെക്ക് ഒരു വരവ്.?

മനു ഞാൻ മനുവിനോട്‌ ഒരു കാര്യം പറയാൻ വന്നത് ആണ്.

ഡോക്ടറുടെ മുഖം കണ്ടപ്പോഴേ എന്തോ പ്രശ്നം ഉണ്ടെന്ന് മനുവിന് മനസിലായി.

എന്താ ഡോക്ടറെ… എന്തെങ്കിലും പ്രശ്നം ഉണ്ടോ.?

ഉണ്ട്. അശ്വതിക്ക് ഒരു അപകടം. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് മനു. പേടിക്കാൻ ഒന്നുമില്ല. തന്നെ വിളിച്ചിട്ട് കിട്ടിയില്ല അതുകൊണ്ട് വന്നു പറഞ്ഞിട്ട് പോകാമെന്നു കരുതി.

മനു ഹോസ്പിറ്റലിലേക്ക് തിരിച്ച ഉടനെ ഡോക്ടറും സംഘവും അകത്തു കയറി പരിശോധന ആരംഭിച്ചു.

ഡോക്ടർ… ഇവിടെ..

കട്ടിലിന്റെ താഴെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നൈസ്നെ അയാൾ ഡോക്ടറെ വിളിച്ചു കാണിച്ചു.

മനു തിരിച്ചു വരും മുൻപ് നൈസ്ന്റെ ശരീരം ഇവിടുന്ന് മാറ്റണം . പിന്നെ ഈ റൂമും ക്ലീൻ ചെയ്യണം. താനൂർ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി

എല്ലാവരും ചേർന്ന് നൈസ്ന്റെ ശരീരം പൊതിഞ്ഞു കാറിൽ കയറ്റി.റൂം ക്ലീൻ ചെയ്തു താനൂറും സഹായികളും മടങ്ങി.

മനു ഹോസ്പിറ്റലിൽ എത്തുമ്പോൾ ചെറിയൊരു മയക്കത്തിൽ ആയിരുന്നു വാസുകി.

അശ്വതി…കണ്ണു തുറക്ക്. നെറ്റിയിലേ തണുത്ത സ്പർശം ഏറ്റു വാസുകി കണ്ണു തുറന്നു.

എന്താടോ പറ്റിയത്? മനു പരിഭ്രമത്തോടെ ചോദിച്ചു.

ഒന്നുമില്ല ഏട്ടാ… സ്റ്റെപ് ഇറങ്ങിയപ്പോൾ വീണതാ.. വേറെ കുഴപ്പമൊന്നുമില്ല.

ഞാൻ പോയി തനിക്കു കുടിക്കാൻ എന്തെങ്കിലും വാങ്ങി വരട്ടെ … അതോ കഴിക്കാൻ വേണോ.. ഞാൻ… ഞാൻ പോയി ഡോക്ടറെ കാണട്ടെ..

വാസുകി എഴുന്നേറ്റു കട്ടിലിൽ ചാരി ഇരുന്നു.

ഏട്ടാ…. എന്തിനാ ഇങ്ങനെ വെപ്രാളപെടുന്നെ.. എനിക്ക് ഒന്നുല്ല. ഈവെനിംഗ് നമുക്ക് ചോദിച്ചിട് വീട്ടിൽ പോവാം. എന്താ..

ഹ്മ്മ്.. എനിക്ക് വയ്യെഡോ… തന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യ.

മനു അവളുടെ കൈയിൽ മുറുകെ പിടിച്ചു.

ആഹ് .. വാസുകി കൈ വിടുവിച്ചു.ബാൻഡെഡ് ചുറ്റിയ ആ കൈ നീര് വച്ചു വീർത്തിരുന്നു.
നൈസ് പിടിച്ചു തിരിച്ചപ്പോൾ പറ്റിയത് ആണ്.
തന്റെ ഭാഗ്യത്തിനാണ് അയാളിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞത്. ഓർക്കും തോറും വാസുകിയുടെ ഉള്ളിൽ ഞെട്ടൽ ഉണ്ടായി.
നൈസ്ന് ഇങ്ങനെ ഒരു മുഖം പ്രതീക്ഷിച്ചതല്ല.താനൂർ അവിടെ വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഇന്നത്തോടെ എല്ലാം അവസാനിചേനെ.

താൻ പിന്നെയും തുടങ്ങിയോ ഓരോന്ന് ആലോചിക്കാൻ..ദാ ഇത് കുടിക്ക്. മനു അവൾക് ജ്യൂസ്‌ വച്ചു നീട്ടി.

എനിക്ക് വേണ്ട ഏട്ടാ.. നല്ല ക്ഷീണം. ഒന്ന് കിടക്കട്ടെ. വാസുകി കണ്ണടചു കിടന്നു.

ഈ സ്നേഹപ്രകടനമാണ് സഹിക്കാൻ കഴിയാത്തതു. ചേച്ചിയെ ഇഞ്ചിഞ്ചായി കൊന്നവനാണ്, ഒരിക്കൽ തന്നെ കൊല്ലാൻ നോക്കിയവൻ.. തന്റെ മരണത്തിനായി ഇന്നും കാത്തിരിക്കുകയാണ്. എന്നിട്ട് കപട സ്നേഹവും കാണിച്ചു വന്നിരിക്കുന്നു.ചേച്ചിയുടെ ഓർമ്മ വന്നതോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

അശ്വതി കരയുകയാണോ.?

ഇല്ല ഏട്ടാ… തല വേദനിക്കുന്നു അതാ. കണ്ണടച്ചപ്പോൾ വല്ലാത്ത നീറ്റൽ. അവൾ കള്ളം പറഞ്ഞു.

താനൂറിനെ കണ്ട് അവിടുത്തെ കാര്യങ്ങൾ തിരക്കാൻ അവൾക് തിടുക്കമായി. പക്ഷേ അയാളുടെ നമ്പർ പോലും തന്റെ കയ്യിൽ ഇല്ലല്ലോ എന്ന് അപ്പോഴാണ് അവൾ ഓർത്തതു.

ഏട്ടാ… ആ ഡോക്ടറുടെ നമ്പർ ഉണ്ടോ ഏട്ടന്റെ കയ്യിൽ. എന്നെ ഹോസ്പിറ്റലിൽ ആക്കിയത് അയാൾ ആണ്.ആ ഉപകാരതിന്നു ഒരു നന്ദിയെങ്കിലും നമ്മൾ പറയണ്ടേ.
വാസുകി പ്രതീക്ഷയോടെ മനുവിനെ നോക്കി.

ഓഹ്.. ടെൻഷനിൽ ഞാൻ അത് മറന്നു. താനൂർ ആണല്ലേ തന്നെ ഇവിടെ എത്തിച്ചത്. മനു താനൂർനെ ഫോൺ ചെയ്തു നന്ദി പറഞ്ഞു.

ഏട്ടാ… ഞാനും കൂടി. അവൾ ഫോണിനു കൈ നീട്ടി.

മനു ഫോൺ വാസുകിക്ക് കൈ മാറി.
താങ്ക്സ് ഡോക്ടർ..

മനു തൊട്ടടുത്ത് തന്നെ ഉള്ളത് കൊണ്ടു അവൾക് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.

പേടിക്കണ്ടടോ.. ഞാൻ വേണ്ടത് ചെയ്തിട്ടുണ്ട്. താൻ വച്ചോ.. മനുവിന് സംശയം തോന്നണ്ട.അവളുടെ മനസ് മനസിലാക്കിയിട്ടെന്നവണ്ണം താനൂർ പറഞ്ഞു.
വാസുകി ഫോൺ മനുവിന് കൈ മാറി.

എങ്കിലും നൈസ്ന്റെ ശരീരം അവർ എന്താവും ചെയ്തത്…

ഡോക്ടർ എന്തിനാ വീട്ടിൽ വന്നത്..?
അവളുടെ ചിന്തകളെ കീറി മുറിച്ചു കൊണ്ടു മനു ചോദിച്ചു.

ഏട്ടനെ കാണാൻ ആണെന്ന് തോന്നുന്നു.. എന്നോട് ഒന്നും പറഞ്ഞില്ല.

മനു ഒന്നു മൂളിയിട്ട് പുറത്തേക്കു പോകാൻ ഒരുങ്ങി.

കൂർമ്മ ബുദ്ധിയാണ് മനുവിന്റെതു. ഒരു ചെറിയ പിഴവ് മതി എല്ലാം തകരാൻ. മനു താനൂറിനെ വിളിചോ നേരിട്ടോ അതെപറ്റി ചോദിക്കും എന്ന് വാസുകിക്ക് ഉറപ്പായി. അവൾ പെട്ടന്ന് തല വേദനിക്കുന്നത് പോലെ അഭിനയിച്ചു.
ഇപ്പോൾ മനുവിന്റെ ശ്രെദ്ധ തന്നിൽ മാത്രമായിരിക്കണം. അതിന് താനും അഭിനയിചേ തീരു.

തല വേദനിക്കുന്നു ഏട്ടാ… എനിക്ക് വല്ലാതെ പേടി തോന്നുന്നു.

ഞാൻ പോയി ഡോക്ടറെ വിളിക്കാം.

വേണ്ട. ഏട്ടൻ എന്റെ അടുത്ത് തന്നെ ഉണ്ടായാൽ മതി. വാസുകി മനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

ആഹാ… ഞാൻ ഉണ്ടായാൽ അസുഖം മാറുമോ.

വാസുകി നാണത്തോടെ മുഖം തിരിച്ചു.

ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോകാൻ അവൾക് തിടുക്കം ആയി.മനു ഓഫീസിൽ പോകുന്ന അത്രയും നേരം സമാധാനകിട്ടുമല്ലോ എന്നായിരുന്നു അവളുടെ പ്രതീക്ഷ.

പിറ്റേന്ന് രാവിലെയാണ് അവളെ ഡിസ്ചാർജ് ആക്കിയത്. വീട്ടിലേക്ക് അടുക്കും തോറും കഴിഞ്ഞ കാര്യങ്ങൾ അവൾക് ഓർമ്മ വന്നു.

റൂമിൽ കയറാൻ തന്നെ അവൾ ഭയപ്പെട്ടു. കണ്ണടച്ച് കിടക്കുമ്പോൾ നൈസ് തന്നെ കീഴടക്കാൻ വരുന്നത് പോലെ അവൾക് തോന്നി.

ഈ റൂം വേണ്ട ഏട്ടാ… ഇത്തിരി കാറ്റും വെളിച്ചവും ഉള്ള വേറെ മുറി മതി നമുക്ക്. ഇവിടെ എനിക്ക് മടുത്തു.

ഓക്കേ… നമുക്ക് വേറെ റൂമിൽ കിടക്കാം. അവളുടെ ഇഷ്ടം നടപ്പാക്കാൻ മനുവിന് യാതൊരു മടിയും തോന്നിയില്ല. മുൻപ് ആയിരുന്നേൽ എന്തെങ്കിലും പറഞ്ഞു അവിടെ തന്നെ കിടത്തിയേനെ. ഇന്നത്തെ മനു വാസുകിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് കൊണ്ട് തീരുമാനം എടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. തന്റെ മാറ്റം കണ്ടു മനുവിന് തന്നെ അത്ഭുതം തോന്നി.

കുറച്ചു കഴിഞ്ഞു മനു വാസുകിയുടെ അടുത്തേക്ക് വന്നു.
നൈസ് എവിടെയെങ്കിലും പോകുന്നുവെന്ന് പറഞ്ഞിരുന്നോ തന്നോട്?

ഇല്ല…ഏട്ടാ.. എന്താ.

അയാളുടെ സാധനങ്ങൾ ഒന്നും മുറിയിൽ ഇല്ല. മുറി പൂട്ടി താക്കോൽ താഴെ വച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ചോദിച്ചതാ.

വാസുകി മറുപടി ഒന്നും പറഞ്ഞില്ല.
ഞാൻ ഒന്നു വിളിച്ചു നോക്കട്ടെ. മനു നൈസ്ന്റെ നമ്പർ ഡയൽ ചെയ്തു. സ്വിച് ഓഫ് എന്നായിരുന്നു മറുപടി.

എന്നാലും അയാൾക് പറഞ്ഞിട്ട് പോകാമായിരുന്നു.. കുറച്ചു നാൾ ഇവിടെ താമസിച്ചതു അല്ലെ.മനു നിരാശയോടെ പറഞ്ഞു.

അയാൾ പോട്ടെ ഏട്ടാ… നമ്മുടെ ഇടയിൽ ഇനി മറ്റാരും വരണ്ട. നമ്മൾ മാത്രം മതി.ഏട്ടനിനി അയാളെ പോയി തിരിച്ചു വിളിക്കാൻ ഒന്നും നിക്കണ്ട.

താൻ കൊള്ളാലോ…അപ്പോൾ ഇത്രയൊക്കെ ഉണ്ടായിരുന്നു മനസിൽ അല്ലെ.

ഇത് മാത്രം അല്ല…വേറെ പലതും ഉണ്ട്. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

പിറ്റേന്ന് വാസുകി വളരെ നിർബന്ധിച്ചാണ് മനുവിനെ ഓഫീസിൽ വിട്ടത്. അച്ഛൻ ആകെ പേടിച്ചു കാണും. അവൾ ഉടനെ ദേവനെ വിളിച്ചു.

മോൾക് കുഴപ്പമില്ലന്ന് മോൻ വിളിച്ചു പറഞ്ഞു. നൈസ്നെ വിശ്വസിക്കരുത് എന്ന് അച്ഛൻ അന്നേ പറഞ്ഞത് അല്ലേ മോളെ. കൃത്യ സമയത്തു യതീഷ് മോൻ വന്നില്ലായിരുന്നുവെങ്കിൽ… അച്ഛനത് ഓർക്കാൻ കൂടി വയ്യ. എന്നിട്ട് അയാൾ എവിടെ… ആ ദുഷ്ടൻ.

താൻ നൈസ്നെ ഇല്ലാതാക്കിയത് അച്ഛൻ അറിഞ്ഞിട്ടില്ലെന്ന് വാസുകിക്ക് മനസിലായി.

അറിയില്ല അച്ഛാ…അയാൾ എവിടേക്കോ പോയി.

നന്നായി…സൂക്ഷിക്കണേ മോളെ. അയാൾ ഇനിയും വന്നാലോ.

നമ്മൾ കള്ളതരം മനസിലാക്കിയ സ്ഥിതിക്ക് ഇനി അയാൾ വരില്ല അച്ഛാ. അയാൾ നാട് വിട്ടെന്നാ മനു പറയുന്നേ

അച്ഛനോട് സത്യം മറച്ചു വച്ചതിൽ അവൾക് സങ്കടം തോന്നി. ആരോ വരുന്നുണ്ട് അച്ഛാ.. ഞാൻ പിന്നെ വിളിക്കാം. അവൾ പെട്ടന്ന് തന്നെ ഫോൺ വച്ചു.

പുറത്ത് കാളിങ് ബെൽ അടിക്കുന്നതു കേട്ട് അവൾ അങ്ങോട്ട്‌ ചെന്നു.
താനൂർ ആയിരുന്നു അത്.

ഞാൻ.. ഡോക്ടറെ കാണാൻ ഇരിക്കുകയായിരുന്നു. നൈസ്ന്റെ ശരീരം എന്താ ചെയ്തത്. മനു നൈസ്നെ പറ്റി തിരക്കുന്നുണ്ട്. എനിക്കാകെ പേടി തോന്നുന്നു.

താൻ ഇത്രക്ക് ലോലയായിരുന്നോ… ഈ മനസ് വച്ചിട്ടാണോ താൻ പ്രതികാരംന്നു പറഞ്ഞു ഇറങ്ങിയത്.. കൊള്ളാം.
താനൂർ അവളെ കളിയാക്കി കൊണ്ടു പറഞ്ഞു.

തമാശയല്ല ഡോക്ടർ. പറയു…എനിക്ക് അറിയണം.

തത്കാലം താൻ അത് അറിയണ്ട. പിന്നെ… എന്തായി മനുവിന്റെ കാര്യം. അയാളെ ഇങ്ങനെ വിട്ടു കളയാൻ ആണോ തീരുമാനം.

ഒരിക്കലുമില്ല ഡോക്ടർ. പക്ഷേ ഞാൻ ഇപ്പോൾ ആകെ ടെൻഷനിൽ ആണ്. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല.

എങ്കിൽ നമുക്ക് അയാളെ വെറുതെ വിടാം. ഒന്നുമില്ലെങ്കിലും തന്റെ ഭർത്താവ് അല്ലേ.

ഹ്മ്മ്.. ഭർത്താവ്.. അവൾ പുച്ഛത്തോടെ പറഞ്ഞു. കൊല്ലും ഞാൻ അയാളെ.. അയാളുടെ തകർച്ച എനിക്ക് കാണണം. എന്റെ അച്ഛൻ കിടന്ന പോലെ ആയാളും ഭ്രാന്ത്‌ പിടിച്ചു കിടക്കണം. ഒടുക്കം എല്ലാ കണക്കും പറഞ്ഞ് അയാളെ കൊന്നു തള്ളണം എനിക്ക്.

എങ്കിൽ ഒരു വഴി ഞാൻ പറയട്ടെ.?

വാസുകി താനൂർന്റെ വാക്കുകൾക്ക് കാതോർത്തു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16