Saturday, April 27, 2024
Novel

വാസുകി : ഭാഗം 20

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

മനുവിന്റെ ഓരോ ചലനങ്ങളും വാസുകിയെ കൂടുതൽ അത്ഭുതപെടുത്തി കൊണ്ടിരുന്നു.
ഇത്ര പെട്ടന്ന് മനുവിന് ഇങ്ങനെ ഒരു മാറ്റം… അതംഗീകരിക്കാൻ അവളുടെ മനസ് തയ്യാർ അല്ലായിരുന്നു.

ചതിയാണ് എല്ലാം… ചിരിച്ചു കൊണ്ടു കഴുത്തറുക്കുന്ന ദുഷ്ടൻ ആണ് അയാൾ.

പക്ഷേ മനുവിന്റെ സ്നേഹം നിറഞ്ഞ ഇടപെടലുകൾ അവളെ പ്രതിസന്ധിയിലാക്കി.

വാസുകി…

അവൾ അറിയാതെ തന്നെ വിളി കേട്ടു പോയി

ആഹാ കൊള്ളാലോ… അപ്പോൾ തനിക് ആ പേര് ഇഷ്ടപെട്ടു അല്ലേ.

ഹ്മ്മ്… ഏട്ടൻ അല്ലേ എനിക്ക് ആ പേരിട്ടത്. പിന്നെ ഇഷ്ടപെടാതെ ഇരിക്കോ.

മനുവിന് സന്തോഷം തോന്നി.

ഇത് ആരുടെ പേരാണ്ന്ന് അറിയോ തനിക്ക്?
അവൾ ആരാണെന്നു?

വാസുകി മനുവിനെ ഭയത്തോടെ നോക്കി. മനു എല്ലാം അറിഞ്ഞു കൊണ്ടു തന്നെ പരീക്ഷിക്കുകയാണോ. അറിയാതെ താൻ വിളി കേൾക്കുകയും ചെയ്തല്ലോ . ഈശ്വരാ… രക്ഷിക്കണേ.. അവൾ മനമുരുകി പ്രാർത്ഥിച്ചു.

താൻ എന്താടോ ഒന്നും മിണ്ടാത്തതു.?

ഏട്ടൻ പറയു…ഞാൻ കേട്ടോളാം.

നമ്മുടെ കുഞ്ഞിന്റെ അമ്മയാണ് വാസുകി. അവളുടെ പേരാണ് ഞാൻ നിനക്ക് ഇടാൻ പോകുന്നത്.

നമ്മുടെ കുഞ്ഞിന്റെ അമ്മയോ… വാസുകി വിറയലോടെ ചോദിച്ചു.

അതേ..

മനുവേട്ടനു അറിയോ അവരെ?

അറിയാം. അവരുടെ കഥകൾ മുഴുവൻ അറിയാം എനിക്ക്.
കുറച്ചു നേരം എന്തോ ഓർത്തിട്ടെന്ന വണ്ണം മനു പുറത്തേക്കു നോക്കി ഇരുന്നു.

ഒരുപാട് വേദനകൾ അനുഭവിച്ച ഒരു പാവം സ്ത്രീ…

ദൈവ തുല്യനായി കണ്ട ഭർത്താവിൽ നിന്നും അമ്മായിയമ്മയിൽ നിന്നും ഒരുപാട് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് അവൾക്. പനിപിടിച്ചു തളർന്നു കിടന്നപ്പോഴും അവൾ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്തു, അവരെ സ്നേഹിച്ചു.

പകരം ഒരിറ്റ് സ്നേഹം പോലും അവൾക് തിരികെ കിട്ടിയില്ലന്ന് മാത്രമല്ല ഒരുപാട് ഉപദ്രവങ്ങളും ഏൽക്കേണ്ടി വന്നു.

ഒക്കെ അവളുടെ സ്വത്ത്‌ന്റെ പേരിൽ ആയിരുന്നു.. ആ സ്വത്തുക്കൾ തന്റെ പേരിൽ ആക്കാൻ തങ്ങളുടെ പിഞ്ചു കുഞ്ഞിനെ കുറിച്ചു പോലും ആലോചിക്കാതെ അവളുടെ ഭർത്താവ് അവൾക്കു വിഷം കൊടുത്തു..

മനു അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വാസുകിയുടെ നിയന്ത്രണം വിട്ടിരുന്നു. തന്റെ ചേച്ചിയുടെ കഥ തനിക് മുന്നിൽ അത് ചെയ്തവൻ തന്നെ ആവർത്തിച്ചപ്പോൾ അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല. അവൾ വിങ്ങി കരയാൻ തുടങ്ങി.

മതി…. ഇനി എനിക്ക് കേൾക്കണ്ട…
അവൾ ഇരു കൈകളും ചെവിയിൽ ചേർത്തു പിടിച്ചു.

തനിക്കു സങ്കടം തോന്നിയോ… ആം സോറി വാസുകി. ബാക്കി ഞാൻ പറയുന്നില്ല. പക്ഷേ താൻ ഈ കഥ അറിയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് പറഞ്ഞതാ.

വാസുകിയെ തലോടിയ മനുവിന്റെ കൈകൾ അവൾ തട്ടിയെറിഞ്ഞു.

തൊടരുത് എന്നെ… ആ കൈ കൊണ്ടു തൊടരുത്.. മാറി നിൽക്ക്.

അവൾ ആക്രോശിച്ചു. അവളുടെ ഭാവം കണ്ടു മനു ഒന്ന് വിറച്ചു.

അതിന് തനിക് എന്തിനാടോ എന്നോട് ദേഷ്യം.. തന്റെ മട്ടും ഭാവവും കണ്ടാൽ അത് ഞാൻ ആണ് ചെയ്‌തത് എന്ന് തോന്നുമല്ലോ?

വാസുകി മുഖമുയർത്തി മനുവിനെ നോക്കി.
താൻ അല്ലേ അത് ചെയ്തത്… എന്റെ ചേച്ചിയെ താൻ കൊന്നില്ലേ… എനിക്ക് എന്റെ അമ്മയെ നഷ്ടപെടുത്തിയില്ലേ..

എന്റെ അച്ഛനെ ഭ്രാന്തൻ ആക്കിയില്ലേ… മനുവിന്റെ കഴുത്തിൽ പിടിച്ചു ഈ നിമിഷം തന്നെ എല്ലാം ചോദിക്കണംമെന്ന് അവൾക് തോന്നി.

പക്ഷേ മനുവിനെ ഒറ്റക് നേരിടില്ലെന്ന് ഡോക്ടർക്ക് വാക്ക് നൽകിയതു കൊണ്ടു മാത്രം അവൾ എല്ലാം ഉള്ളിൽ ഒതുക്കി.

താൻ ഒരുപാട് ഇമോഷ്ണൽ ആയല്ലോ..വാസുകി .. ഞാൻ തന്നോട് ഒരു ചോദ്യം ചോദിക്കട്ടെ.

എന്താണെന്നുള്ള ഭാവത്തിൽ അവൾ മനുവിനെ നോക്കി.

അവളുടെ ആത്മാവ് ആ ഭർത്താവിനോടു ക്ഷമിക്കുമോടോ ?

ഇല്ല മനുവേട്ടാ… ഒരിക്കലും ഷെമിക്കില്ല. അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.

അവളുടെ ആ മറുപടി പ്രതീക്ഷിച്ചത് ആയിരുന്നുവെങ്കിലും മനുവിനെ അത് വേദനിപ്പിക്കുക തന്നെ ചെയ്തു.

കുറെ കഴിയുമ്പോൾ അവൾ ക്ഷമിക്കും. അവൻ തെറ്റ് തിരുത്തുമ്പോൾ… പശ്ചാതാപപ്പെടുമ്പോൾ. ചെയ്തു പോയതിനെല്ലാം പരിഹാരം കണ്ട് കൊണ്ടിരിക്കുകയാണ് അവൻ ഇപ്പോൾ. അത് അവൾ കാണാതെ ഇരിക്കില്ല.

മനുവിന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു. കണ്ണുകൾ ഈറനായി. വാസുകിക്ക് മുഖം കൊടുക്കാതെ മനു വേഗം കുഞ്ഞിന്റെ അരികിലേക്ക് പോയി .

മനുവിന് അത് തന്റെ കുഞ്ഞു തന്നെയാണ്ന്ന് അറിയാമെന്ന് വാസുകിക്ക് ഉറപ്പായി.അവൾ ഉടനെ തന്നെ താനൂറിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

ഇവിടെ നടക്കുന്ന കാര്യങ്ങൾ വല്ലതും ഡോക്ടർ അറിയുന്നുണ്ടോ . എന്നെയും കുഞ്ഞിനെയും സ്വീകരിച്ചു ചെയ്ത തെറ്റുകൾക്ക് പ്രായ്ശ്ചിത്തം ചെയ്യാനുള്ള ഒരുക്കത്തിൽ ആണ് മനു.

ആഹാ … അത് നല്ല കാര്യം അല്ലേ.. ഒരാൾക്കു നന്നാവാൻ ഒരു അവസരം കൊടുത്ത് കൂടെ വാസുകി തനിക്.
ഡോക്ടർ ചിരിച്ചു കൊണ്ടു ചോദിച്ചു.

എനിക്കൊരു ജീവിതം ഉണ്ടാക്കി തരാനും മനുവിനെ ഒരു പുതിയ മനുഷ്യനാക്കാനുമല്ല ഞാൻ ഡോക്ടറുടെ സഹായം ചോദിച്ചത്. അയാളെ ഇല്ലാതാക്കാനാ. എനിക്ക് അയാളോട് പ്രതികാരം ചെയ്തേ പറ്റു.

താൻ ഒന്ന് അടങ്ങേടോ വാസുകി.. എല്ലാത്തിനും ഓരോ സമയം ഇല്ലേ.

ഇങ്ങനെ സമയം നോക്കി നോക്കി ഞാൻ കാലം കഴിക്കേണ്ടി വരും.എന്നെ സഹായിക്കാം എന്നും പറഞ്ഞു അല്ലേ ഡോക്ടർ വന്നത്… എന്നിട്ട് എന്താ ചെയ്തത്… ഞങ്ങൾക്ക് ഇടയിലേക്ക് കുഞ്ഞിനെ കൂടി കൊണ്ടു വന്നു മനുവിന്റെ ലൈഫ് ഹാപ്പിയാക്കി. ഇതാണോ ഡോക്ടർ പറഞ്ഞ പ്രതികാരം.

താനൂർ ഉറക്കെ ചിരിക്കാൻ തുടങ്ങി. ഇത് തന്നെയാണ് അവനുള്ള ശിക്ഷ.ജീവിതം അയാൾ ആസ്വദിക്കട്ടെ വാസുകി. താൻ അയാളെ ഒന്ന് ഹെല്പ് ചെയ്യു.

ഇയാളോട് പറഞ്ഞിട്ട് കാര്യമില്ല .. അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.
ഡോക്ടർ വാസുകിയെ തിരിച്ചു വിളിച്ചു.

താൻ എടുത്തു ചാടി ഒന്നും ചെയ്യണ്ട. എന്ത് നടന്നാലും… എത്ര ചെറിയ കാര്യമാണ് എങ്കിലും അത് ഉടനെ തന്നെ എന്നെ അറിയിക്കണം കേട്ടല്ലോ.

അവൾ മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു.
കുഞ്ഞിനോട് ചേർന്ന് കിടന്ന് തന്റെ തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയായിരുന്നു മനു അപ്പോൾ.

നാളെ നിന്റെ പേരിടൽ… അതിന് അടുത്ത ദിവസം ഞാനും വാസുകിയും തമ്മിൽ ഉള്ള കല്യാണം. പിന്നെ നമ്മൾ ഈ നാട് വിട്ടു ദൂരെ ഒരിടത്തേക്ക് പോകും.ഈ കഥകൾ ഒന്നും അറിയാത്തവരുടെ നാട്ടിലേക്കു.. നിന്നെയും വാസുകിയെയും പിന്നെ ആരും എന്നിൽ നിന്ന് പറിച്ചെടുക്കാൻ വരില്ല. അങ്ങനെ ഞാനും എന്റെ കുഞ്ഞും എന്റെ ഭാര്യയും കൂടെ സുഖമായി ജീവിക്കും… അല്ലേടാ..

മനുവിന്റെ കൈ വായിൽ ഇട്ടു നുണഞ്ഞു കൊണ്ടിരുന്ന കുഞ്ഞു പെട്ടന്ന് ആ വിരലിൽ കടിച്ചു പിടിച്ചു.

ദേ… ഇവൻ എന്നെ ആ കീരി പല്ല് വച്ചു കടിച്ചു. അങ്ങോട്ട്‌ കയറി വന്ന വാസുകിയോട് മനു പരാതി പറഞ്ഞു.

അവനു ഇഷ്ടപെടാത്തത് എന്തെങ്കിലും പറഞ്ഞു കാണും. അതാ. വാസുകി കുഞ്ഞിനെ വാങ്ങി.

തന്നെ ഒന്നു കൂടി കല്യാണം കഴിക്കണംന്ന് ഞാൻ പറഞ്ഞു . അതിനാണ് ഇവന് കുശുമ്പ്. മനു ചിരിച്ചു കൊണ്ടു പറഞ്ഞു.

കല്യാണമോ.?

അതേ… നാളെ മോന്റെ പേരിടൽ.. അത് കഴിഞ്ഞു നമ്മുടെ കല്യാണം.

വാസുകിക്ക് തല കറങ്ങുന്നത് പോലെ തോന്നി. മനുവിന്റെ ഭാര്യയാവുക…ആലോചിക്കാൻ കൂടി വയ്യ.. എല്ലാം കൈ വിട്ടു പോവുകയാണല്ലോ ഈശ്വരാ.അവൾ ഉള്ളുരുകി ദൈവത്തെ വിളിച്ചു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16

വാസുകി : ഭാഗം 17

വാസുകി : ഭാഗം 18

വാസുകി : ഭാഗം 19