Friday, October 11, 2024
Novel

വാസുകി : ഭാഗം 16

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

മനു ഇത് എന്തിനുള്ള പുറപ്പാട് ആയിരിക്കും.. ഇതുവരെ കാണാത്ത ഭാവങ്ങൾ ആണ് എല്ലാം. എന്തായാലും കരുതിയിരുന്നെ മതിയാകു.

അവൾ എഴുന്നേറ്റു വാതിൽ കുറ്റിയിട്ടു.

എന്തായാലും രാവിലെ നൈസ്നോട്‌ കൂടി ആലോചിച്ചു എത്രയും പെട്ടെന്ന് ഒരു തീരുമാനം
എടുക്കണം.

പക്ഷേ അവളുടെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ടു മനു അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു.

ഏട്ടൻ എന്താ പതിവില്ലാതെ ഇങ്ങനെ എനിക്ക് ചുറ്റും വട്ടം തിരിയുന്നതു..? എന്താ കാര്യം.?

അത് കൊള്ളാം.. പാവം ഒറ്റക്ക് പണി ചെയ്യണ്ടേന്ന് കരുതി സഹായിക്കാൻ വന്നപ്പോൾ കുറ്റം ആയോ. ഞാൻ പോയേക്കാം.

മനു അവിടുന്ന് പോകാൻ ഒരുങ്ങി.

അങ്ങനെ ഓടി പോയാലോ… പറഞ്ഞിട്ട് പോയാൽ മതി..എന്താ കാര്യം.
വാസുകി അവനു മുൻപിൽ കയറി നിന്നു

ഞാൻ തന്നോട് കുറേ തെറ്റുകൾ ചെയ്തിട്ടുണ്ട് അശ്വതി.. മനസറിഞ്ഞു ഞാൻ തന്നെ സ്നേഹിച്ചു തുടങ്ങിയത് ഇപ്പോൾ മുതലാ… ഇപ്പോൾ ഒരു നിമിഷം പോലും തന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ലന്ന അവസ്ഥ ആയി എനിക്ക്.

മനു അത് ആത്മാർത്ഥമായിട്ടാണ് പറയുന്നതെന്ന് അവന്റെ ശബ്ദം ഇടറുന്നതു കേട്ടപ്പോൾ അവൾക് മനസിലായി. എങ്കിലും പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എന്താവും.

ഇപ്പോൾ ആണോ ഈ സ്നേഹം ഒക്കെ തോന്നിയത്… അതിനെന്തോ കാരണം ഉണ്ടല്ലോ.?

ഇപ്പോൾ അല്ല.. കുറച്ച് മുൻപേ തോന്നിയതാ.. നൈസ് നമ്മുടെ ഇടയിൽ വന്നത് മുതൽ.. എന്റെ ഭാര്യയുടെ സ്വഭാവവും സ്നേഹവും ഒക്കെ മനസിലാക്കാൻ അവൻ പറയേണ്ടി വന്നു..അന്ന് മുതലാ ഞാൻ തന്നെ കള്ളങ്ങൾ ഇല്ലാതെ സ്നേഹിക്കാൻ തുടങ്ങിയത്. ..

ഇനി ഞാൻ തന്നെ പൊന്നു പോലെ നോക്കിക്കോളാം.. വാക്ക്.
മനു അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു. അത് കണ്ടു കൊണ്ടാണ് നൈസ് വന്നത്.

എന്താ നൈസ്.. നിനക്ക് എന്താ രാവിലെ അടുക്കളയിൽ കാര്യം ?
മനു ഈർഷ്യയോടെ ചോദിച്ചു.

നിന്നെ മുറിയിൽ കാണാഞ്ഞു വന്നതാ..

എന്തെങ്കിലും അത്യാവശ്യം ഉണ്ടോ നൈസ് … ഇല്ലെങ്കിൽ നമുക്ക് പിന്നെ കാണാം. ഞാൻ എന്റെ ഭാര്യയെ സഹായിക്കുന്ന തിരക്കിൽ ആണ്.

ശെരി. ഓഫിസിൽ പോകുമ്പോൾ കാണാം. നൈസ് വാസുകിയെ ദേഷ്യത്തോടെ നോക്കിയിട്ട് കയറി പോയി.

നൈസ്നു ഇന്നത്തെക്ക് ഉള്ളതായി. വാസുകി ഉള്ളിൽ പറഞ്ഞു.
രണ്ടു പേരും പോയി കഴിഞ്ഞപ്പോൾ വാസുകി ദേവനെ വിളിച്ചു മനുവിന്റെ കാര്യങ്ങൾ സംസാരിച്ചു.

അച്ഛൻ പേടിക്കണ്ട.. മനുവിന്റെ സ്നേഹപ്രകടനത്തിൽ ഞാൻ വീണു പോകില്ല. എനിക്ക് അയാളോട് വെറുപ് മാത്രമേ ഉള്ളു.

പക്ഷേ… നൈസ്… മനുവിന്റെ പ്രവർത്തികൾ നൈസ്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്… അതാ എന്റെ പേടി.

സാരമില്ല മോളെ…യഥാർത്ഥ സ്നേഹം മോള് തിരിച്ചറിയുമെന്ന് അച്ഛന് ഉറപ്പുണ്ട്. മനുവിന്റെതു അഭിനയം അല്ലെന്ന് മോൾക് ഉറപ്പുണ്ടോ?

ഉണ്ട് അച്ഛാ… മനു ഇപ്പോൾ ആത്മാർത്ഥമായിട്ടാണ് എന്നെ സ്നേഹിക്കുന്നത്.

ഓഹ്… അപ്പോൾ ഇനി എന്നെ വേണ്ടായിരിക്കുമല്ലോ നിനക്ക്..

വാസുകി ഞെട്ടലോടെ തിരിഞ്ഞു നോക്കി.

നൈസ് എപ്പോൾ വന്നു.?

നീ അവന്റെ മഹത്വം വിളമ്പി തുടങ്ങിയപ്പോൾ.. ഇനി അവനെ മതിയായിരിക്കും നിനക്ക് അല്ലേ..? അച്ഛനോട് അതിനുള്ള അനുവാദം ചോദിക്കുവായിരുന്നില്ലേ നീ..

നൈസ്… ഞാൻ പറയട്ടെ.. കാര്യം അറിയും മുൻപേ ദേഷ്യപെടാതെ.

നീ എന്നോട് ഒന്നും പറയണ്ട… കണ്മുന്നിൽ കാണുന്നത് എല്ലാം കള്ളമാണ്ന്ന് വിശ്വാസിക്കാൻ നൈസ് വിഡ്ഢി ഒന്നുമല്ല.

അവൻ ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു.

ഇപ്പോൾ ഞാൻ എന്തു പറഞ്ഞാലും നൈസ് വിശ്വസിക്കില്ല. ഞാൻ എന്താ പറഞ്ഞത് എന്ന് വേണേൽ അച്ഛനോട് ചോദിച്ചു നോക്ക്..
വാസുകി ഫോൺ നൈസ്നു നേർക് നീട്ടി.

നിന്റെ ഒരു ഫോൺ… നൈസ് ഫോൺ വലിച്ചെറിഞ്ഞു.

നൈസ് എന്താ ഈ കാണിക്കുന്നതു..
വാസുകിയുടെ ഒച്ചയുയർന്നു.

എന്താടി … നീയും നിന്റെ അച്ഛനും കൂടി പറഞ്ഞാൽ ഞാൻ എല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന് കരുതിയോ..നീ.

ഞാൻ പറയുന്നതു കേൾക്കാൻ നൈസ്നു താല്പര്യമില്ലെങ്കിൽ വേണ്ട…ഇവിടെ കിടന്നു ബഹളം വക്കരുത്.

ഇല്ല.. ഞാൻ വാ പൊത്തിയിരിക്കാം.. സ്വത്തിനു വേണ്ടി കൊല്ലാൻ നടക്കുന്ന അവനെയാ അവൾക് വിശ്വാസം. അതൊ ഇനി ആ ഡോക്ടറെ ആണോ. നൈസ് അവളെകുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങി

നിർത്തു മതി. നൈസ്… ഇപ്പോൾ ഇറങ്ങണം എന്റെ മുറിയിൽ നിന്ന്. എന്റെ സ്വഭാവം തന്നെ ബോധിപ്പിക്കണ്ട കാര്യമില്ല എനിക്ക്.

പിന്നെ… അവരുടെ കാര്യം… അതോർത്തു താൻ ടെൻഷൻ അടിക്കണ്ട.താനും അത്ര നല്ല ആളൊന്നും അല്ല. സ്വത്തിനു വേണ്ടിയല്ല താൻ എന്നെ സ്നേഹിക്കുന്നത് എന്ന് ആർക്ക് അറിയാം..

മനുവിന്റെ സഹായി ആയിരുന്നില്ലേ താൻ.. പിന്നെ എല്ലാം അറിഞ്ഞപ്പോൾ അല്ലെ എന്നോട് അടുക്കാൻ തുടങ്ങിയത്. അതൊക്കെ കള്ളമല്ലെന്ന് എങ്ങനെ വിശ്വസിക്കും.

വേണ്ടെടി… നീ വിശ്വാസിക്കണ്ട… ഇനി ഞാൻ പാവമായി ഇരുന്നിട്ട് ഒരു കാര്യവും ഇല്ല. എനിക്ക് ഒരു ഉദ്ദേശമേ ഉള്ളു… ..

ഒരു ദിവസം നിന്റെ കൂടെ കഴിയണംന്ന് ഒരാഗ്രഹം…വെറും ഒരു രാത്രി. അതിന് കല്യാണം വേണമെന്ന് ഒന്നുമില്ല.. പക്ഷേ അപ്പോഴാ നിന്റെ സ്വത്ത്‌ കണ്ണിൽ പെട്ടന്ന്… എന്തായാലും എനിക്ക് ലാഭമേ ഉള്ളു..

ഇത്ര വൃത്തികെട്ട മനസായിരുന്നോ തനിക്കു… വാസുകി അറപ്പോടെ മുഖം തിരിച്ചു.

നീ വാ മോളെ.. എന്തായാലും നീ എല്ലാം അറിഞ്ഞു.. പക്ഷേ ഞാൻ നിരാശനായി തിരിച്ചു പോകുന്നതു മോശമല്ലെ.. വാ.

നൈസ് വാതിൽ കുറ്റിയിട്ടിട്ട് വാസുകിക്ക് നേരെ അടുത്തു.

*****

ഹലോ… മോനെ… എവിടെ എത്തി… ഒന്ന് വേഗം ചെല്ല് മോനെ… ഇല്ലെങ്കിൽ അവൻ എന്റെ കുഞ്ഞിനെ..

ഞാൻ ദേ എത്തി അച്ഛാ.. അച്ഛൻ വച്ചോ.. ഞാൻ വിളിക്കാം. താനൂർ ഫോൺ കട്ട് ചെയ്തു.

മനുവിന്റെ ബൈക്ക് മുറ്റത്തു തന്നെ ഉണ്ട്. അയാൾ പോയിട്ടില്ലന്ന് ഉറപ്പാണ്. താനൂർ ഓടി അകത്തേക്ക് ചെന്നു. വാസുകിയുടെ മുറി ലോക്ക് ആയിരുന്നു.

വാസുകി… കതക് തുറക്ക്.. വാസുകി…
താനൂർ വാതിലിൽ തുടരെ തുടരെ തട്ടി വിളിച്ചു.

വാസുകി… ഞാനാ താനൂർ… തുറക്ക്.

പലവട്ടം വിളിച്ചിട്ടും തുറക്കാതെ ആയപ്പോൾ താനൂർ കതക് ചവിട്ടി തുറന്നു.
കണ്മുന്നിൽ കണ്ട കാഴ്ച്ച അയാളെ തളർത്തി കളഞ്ഞു.

കീറി പറിഞ്ഞ ഡ്രസ്സുമായി രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു വാസുകി. അവളുടെ തലയിൽ നിന്നും രക്തം വാർന്നോഴുകുന്നുണ്ടായിരുന്നു.

ഡോ… കണ്ണു തുറക്ക്.. വാസുകി… താനൂർ അവളുടെ കവിളിൽ തട്ടി ഉണർത്താൻ നോക്കി.
അവൾക് അനക്കമില്ലെന്നു കണ്ട് അയാൾ പരിഭ്രാന്തനായി .

പെട്ടെന്ന് തന്നെ ഡോക്ടർ അവളെ താങ്ങിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടു പോയി. മൂന്നു നാലു മണിക്കൂറുകൾക്ക് ശേഷമാണ് വാസുകിക്ക് ബോധം വന്നത്.

പേടിപ്പിച്ചല്ലോഡോ… ചെറിയ മുറിവാണ്. കുഴപ്പമൊന്നും ഇല്ല. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു.. അതേ കുറിച്ച് ഓർത്തു ടെൻഷൻ അടിക്കേണ്ടട്ടോ. താനൂർ അവളെ ആശ്വാസിപ്പിച്ചു.

നൈസ് . അയാൾ..

അപ്പോൾ ആണ് താനൂറും നൈസ്ന്റെ കാര്യം ഓർത്തതു. വാസുകിയെ കൊണ്ടു പോരുന്ന വെപ്രാളത്തിൽ അയാളുടെ കാര്യം മാറന്നു പോയി.

അയാൾ അവിടെ ഇല്ലായിരുന്നു.. ചിലപ്പോൾ ടെറസിലേക്കുള്ള വാതിൽ വഴി പോയി കാണും.
താൻ ഇനി അതൊന്നും ഓർക്കേണ്ട… തനിക്കു ഒന്നും പറ്റിയിട്ടില്ല.

പോയി… ചത്തു പോയി… ഞാൻ കൊന്നു ഡോക്ടറെ..എന്റെ ശരീരം കൊതിച്ചു വന്ന അവനെ ഞാൻ കൊന്നു.

വാസുകി പറഞ്ഞത് കേട്ട് താനൂർ ഞെട്ടി പോയി. കേട്ടത് സത്യം ആണെങ്കിൽ നൈസ്ന്റെ ജഡം ആ റൂമിൽ തന്നെ കാണും. മനു അത് കണ്ടു വന്നാൽ…

പുറം ലോകം അതറിഞ്ഞാൽ… ഓർക്കും തോറും താനൂർന്റെ നെഞ്ചിടിക്കാൻ തുടങ്ങി.എത്രയും പെട്ടന്ന് അതവിടെ നിന്ന് മാറ്റിയെ തീരു..

താൻ റസ്റ്റ്‌ എടുക്ക്.. ഞാൻഅവിടെ വരെ പോയിട്ടു പെട്ടന്ന് വരാം.ആരെങ്കിലും കാണും മുൻപേ ബോഡി മാറ്റണം.

ഞാനും വരാം. വാസുകിയും താനൂറിനൊപ്പം പോകാൻ തയ്യാറായി.

വേണ്ട… ഞാൻ പൊക്കോളാം

ഡോക്ടർ ഒറ്റക്ക്…

സഹായത്തിന് ആളുണ്ട്. താനൂർ തന്റെ സഹായികളെയും കൂട്ടി പെട്ടന്ന് തന്നെ ആലക്കലേക്ക് ചെന്നു. പക്ഷേ അവർക്ക് മുന്നേ മനുവിന്റെ കാർ ഗേറ്റ് കടന്നു അകത്തേക്ക് കയറി.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15