Wednesday, September 18, 2024
Novel

വാസുകി : ഭാഗം 14

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

അച്ഛൻ ഇത്രയും നാൾ പറഞ്ഞത് എല്ലാം താനൂറിനെ പറ്റി ആയിരുന്നോ. ഇയാളാണോ അച്ഛൻ എനിക്കു വേണ്ടി കണ്ടു പിടിച്ച ആൾ.
അപ്പോൾ നൈസ്… നൈസ് ആരാണ്..

താനൂർനെ കണ്ടു അമ്പരന്നു നിൽക്കുകയായിരുന്ന വാസുകിയെ രഘു തട്ടി വിളിച്ചു.

മോളെന്താ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നത്.. മോനു കുഴപ്പമൊന്നും ഇല്ല. ചെറിയ മുറിവുകൾ മാത്രമേ ഉള്ളു. പേടിക്കാൻ പാകത്തിന് ഒന്നുമില്ല മോളെ.
രഘു അവളെ ആശ്വാസിപ്പിക്കാൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

ഇത് അതൊന്നുമല്ല അങ്കിൾ.ഇപ്പോഴത്തെ വാസുകിയുടെ പ്രശ്നം ഞാൻ ആണ്.

രഘുവും ദേവനും ഒന്നും മനസിലാകാതെ പരസ്പരം നോക്കി.

വാസുകി കല്യാണം കഴിക്കാം എന്നു പറഞ്ഞതും സ്നേഹിച്ചതും എന്നെയല്ല..മറ്റൊരാളെയാണ്.

മറ്റൊരാളോ ? ദേവൻ അത്ഭുതത്തോടെ ചോദിച്ചു. പക്ഷേ അന്ന് മോൾക്ക് ഈ ബന്ധം ഇഷ്ടമാണ്ന്നാണല്ലോ പറഞ്ഞത്.. ഇന്നലെ വരെയും നിങ്ങളുടെ കല്യാണതെ പറ്റി പറഞ്ഞതും ആണ്. പിന്നെ… പിന്നെന്താ ഇപ്പോൾ.. എന്താ മോളെ ഇതൊക്കെ.?

ശെരിയാണ് അച്ഛാ… അച്ഛൻ എനിക്കായി കണ്ടു പിടിച്ചുവെന്ന് ഞാൻ വിശ്വസിച്ചതും സ്നേഹിച്ചതും നൈസ്നെയാണ്. അച്ഛന്റെ കാൾ വരുന്നത് വരെ അത് മറ്റൊരാൾ ആണെന്ന് എനിക്കറിയില്ലായിരുന്നു.

ഇത് എന്തൊക്കെയാ എന്റീശ്വര ഞാൻ കേൾക്കുന്നത്.. ഇനിയും പരീക്ഷിച്ചു മതിയായില്ലേ ഞങ്ങളെ. ദേവൻ സഹിക്കാൻ കഴിയാതെ വിങ്ങി പൊട്ടി.

മോളെ… മോളെല്ലാം അറിയണം. രഘു അവളോട്‌ താനൂർ സഹായിച്ചത് മുതലുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞു.

ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു അച്ഛാ… ഞാൻ അയാളെ ഒരുപാട് വിശ്വസിച്ചു പോയി. ഇന്നൊരു പക്ഷേ അച്ഛൻ വിളിച്ചില്ലായിരുന്നുവെങ്കിൽ.. എനിക്കത് ഓർക്കാൻ കൂടി വയ്യ.

സാരമില്ല മോളെ… മോളിപ്പോൾ എങ്കിലും മോനെ തിരിച്ചറിഞ്ഞല്ലോ. ഇനി നിങ്ങൾ സൂക്ഷിക്കണം. നൈസ്… അയാൾ ആരാണെന്നു കണ്ടു പിടിക്കണം.

അതിന്റെ ഒന്നും ആവശ്യമില്ല അങ്കിൾ.. താനൂർ ഒരു ചിരിയോടെ പറഞ്ഞു.
അവൻ വന്നിരുന്നു എന്നെ കാണാൻ. അവന്റെ ഉദ്ദേശവും പറഞ്ഞു. അതിന്റെ ആഫ്റ്റർ എഫക്ട് ആണ് എന്റെ ഈ കിടപ്പ്.
പക്ഷേ കൃത്യ സമയത്തു ആളുകൾ വന്നത് കൊണ്ടു ഞാൻ രക്ഷപെട്ടു.

നൈസ് അന്ന് പറഞ്ഞ കാര്യങ്ങൾ വാസുകി ഓർത്തു.പക്ഷേ ഡോക്ടർ ഫോണിൽ സംസാരിച്ചു കൊണ്ടു വണ്ടി ഓടിച്ചതിനാൽ ആക്‌സിഡന്റ് ആയെന്നാണ് നൈസ് പറഞ്ഞത്. അതൊരു കള്ളമാണെന്ന് അപ്പോഴേ തോന്നിയിരുന്നു.

എന്തായാലും കാര്യങ്ങൾ എല്ലാം ക്ലിയർ ആയ സ്ഥിതിക്ക് ഞാനും ദേവനും ഇറങ്ങുവാണ് മോളെ. മനു എങ്ങാനും കണ്ടാൽ പ്രശ്നമാകും.

ദേവനെ വിടാൻ വാസുകിക്ക് ഒട്ടും മനസില്ലായിരുന്നു.

കണ്ടു കൊതി തീർന്നില്ല അച്ഛാ… അതിന് മുൻപേ പോണോ.

പോണം മോളെ… അതാ ഇപ്പോൾ എന്റെ മോൾക്കും നല്ലത്. ദേവൻ വാസുകിയെ ചേർത്ത് പിടിച്ചു നിറുകയിൽ ചുംബിച്ചു.

ഞാനും വരുന്നു… നമുക്ക് ഒരുമിച്ചു പോകാം. അതുവരെ എങ്കിലും എനിക്ക് എന്റെ അച്ഛന്റെ കൂടെ ഇരിക്കാമല്ലോ.

പക്ഷേ ദേവൻ അവളെ തടഞ്ഞു.
മോള് മോനോട് ഒന്നും സംസാരിച്ചില്ലല്ലോ.. നിങ്ങൾ തമ്മിൽ സംസാരിച്ചു എല്ലാം ഒന്ന് ക്ലിയർ ആക്കു..എന്നിട്ട് പോന്നാൽ മതി. അച്ഛൻ ചെന്നിട്ടു വിളിക്കാം.
ദേവനും രഘുവും പോയതോടെ മുറി ആകെ നിശബ്ദമായി.

എന്താടോ… തനിക് ഒന്നും പറയാനില്ലേ..?
നിശബ്ദതയെ ഭേദിച്ചു കൊണ്ട് താനൂർ ചോദിച്ചു.

ഒരുപാട് നന്ദിയുണ്ട് ഡോക്ടർ… എന്റെ അച്ഛനെ രക്ഷിച്ചതിന്… അച്ഛനെ പഴയ ഓർമ്മകളിലേക്ക് മടക്കി കൊണ്ടു വന്നതിന്.. ഇപ്പോഴും സംരക്ഷിക്കുന്നതിനു… എല്ലാത്തിനും. പക്ഷേ… പകരം ഡോക്ടറുടെ ഭാര്യയാവാൻ എന്നെ ക്ഷണിക്കരുത്. ഇനി ഒരാളെ സ്നേഹിക്കാൻ എനിക്കു കഴിയില്ല.

താനൂർ എല്ലാം മൂളി കേട്ടു.

തനിക്കു ഇപ്പോഴും നൈസ്നെ വിശ്വാസമാണ് അല്ലേ.?

വാസുകി അതെയെന്നു തലയാട്ടി.
അവൻ ആരാണെന്നു അറിയോ തനിക്… അവന്റെ ഉദ്ദേശം എന്താണെന്നു.?

അവൾ ഇല്ലെന്ന് തലയാട്ടി.

പിന്നെ എന്തറിഞ്ഞിട്ടാ തനിക് അയാളോട് ഇത്ര സ്നേഹം.? ഈ വിശ്വാസം?

നൈസ് എന്നെ ചതിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നൈസ് എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. കെയർ ചെയ്യുന്നുണ്ട് …

എടോ… അതൊക്കെ അയാളുടെ അടവ് ആണ്. തന്റെ വിശ്വാസം നേടാൻ വേണ്ടി മാത്രം. ഇപ്പോൾ തന്നെ ഞാൻ ആണെന്ന് പറഞ്ഞു തന്നെ കളിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ നൈസ്. നൈസ്നെ പറ്റി മറ്റാർക്കും അറിയാത്തൊരു സത്യമുണ്ട്..

വേണ്ട ഡോക്ടർ.. എനിക്ക് ഇനി ഒന്നും കേൾക്കണമെന്നില്ല.. താനൂറിനെ തടഞ്ഞു കൊണ്ട് വാസുകി ഇടക്ക് കയറി പറഞ്ഞു.

ഡോക്ടർ എന്തൊക്കെ പറഞ്ഞാലും നൈസ്നെ എനിക്ക് വിശ്വാസമാണ്. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടാണ് നൈസ് എന്നെ സ്നേഹിക്കുന്നത്. പിന്നെ അത് നേടിയെടുക്കാൻ കുറച്ചു വളഞ്ഞ വഴി തിരഞ്ഞെടുത്തു എന്ന് മാത്രം.. ആ തെറ്റ് ഞാൻ ക്ഷമിക്കും.

താനൂറിന് അത്ഭുതം തോന്നി. എല്ലാം അറിയുമ്പോൾ വാസുകിയുടെ പ്രതികരണം ഇങ്ങനെ ആയിരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയില്ല.

സ്വയം കുരുതി കൊടുക്കാൻ തീരുമാനിച്ചവരോട് ഇനി ഞാൻ എന്തു പറയാൻ… പക്ഷേ ഒന്നുണ്ട് വാസുകി.. ഒരു ദുഷ്ടനും നിന്നെ വേദനിപ്പിക്കാൻ ഞാൻ അനുവദിക്കില്ല.. ഞാൻ ഉണ്ടാകും എപ്പോഴും തന്റെ പിറകെ.. എല്ലാം മനസിലാക്കി താൻ തിരിച്ചു വരുന്നതും കാത്തു.

വാസുകി ഒന്നും മിണ്ടാതെ പുറത്തേക്കു ഇറങ്ങി.

എനിക്ക് ഇപ്പോൾ നിങ്ങളെ ഒഴിവാക്കിയെ പറ്റു ഡോക്ടറെ.. ഇനിയുള്ള യാത്രയിൽ വാസുകി തനിച് മതി .. സ്നേഹിച്ചു വഞ്ചിച്ചവരോടും ചതിച്ചവരോടും വാസുകി ഒറ്റക്ക് പ്രതികാരം ചെയ്യും. അവൾ താനൂർനെ ഒന്നുകൂടി തിരിഞ്ഞു നോക്കി.

കിട്ടിയ ഓട്ടോ പിടിച്ചു
വീട്ടിൽ വന്നപ്പോൾ അവിടെ വാസുകിയെ കാണാഞ്ഞു അക്ഷമനായി നിൽക്കുകയായിരുന്നു നൈസ്
ചതിയൻ….മനുവിനെക്കാൾ സൂക്ഷിക്കേണ്ടതു ഇയാളെ ആണ്. വാസുകി ഉള്ളിൽ പറഞ്ഞു.

താൻ എവിടെ പോയതാ വാസുകി.. എത്ര നേരമായി കാത്തിരിക്കുന്നു. മനു എവിടെ?

മനു ഓഫീസിലേക്ക് പോയി. അവൾ നൈസ്ന് മുഖം കൊടുക്കാതെ വാതിൽ തുറന്നു അകത്തേക്ക് കയറി.

മനുവിന് വിളിക്കാൻ കണ്ട നേരം… നൈസ് അവൾക്കൊപ്പം അകത്തേക്ക് കയറി. അല്ലെങ്കിൽ ഇന്ന് നമ്മുടെ കല്യാണം നടന്നെനെ… എത്ര നാളായുള്ള സ്വപ്നമാ… ഒക്കെ കുളമായി.
നൈസ് നിരാശയോടെ പറഞ്ഞു.

സാരമില്ല നൈസ്. . ഇനിയും സമയം ഉണ്ടല്ലോ.

ഡോ.. തന്റെ പേരിൽ എത്രമാത്രം സ്വത്ത്‌ ഉണ്ട്..?

ഓഹ് .. അപ്പോൾ നൈസ്നും എന്റെ സ്വത്തിൽ ആണ് കണ്ണ്.അതിന് വേണ്ടിയാണ് ഈ സ്നേഹവും കല്യാണവും എല്ലാം. ഇയാള് മനുവിന്റെ മറ്റൊരു പകർപ്പ് തന്നെ. വാസുകി ഓർത്തു.

നൈസ്ന് ഇപ്പോൾ എന്റെ സ്വത്തിന്റെ കണക്ക് അറിഞ്ഞിട്ട് എന്തിനാ ?

വെറുതെ.. മനു ഇത്രക്ക് ഒക്കെ റിസ്ക് എടുക്കണമെങ്കിൽ എന്തെങ്കിലും നന്നായി തടയും എന്നുള്ളത് കൊണ്ടാണല്ലോ. അപ്പോൾ ചുമ്മാ അറിയാൻ ഒരാഗ്രഹം.

അതൊക്കെ വെറുതെ അല്ലേ നൈസ്… എന്റെ പേരിൽ ഇപ്പോൾ സ്വത്ത്‌ ഒന്നുമില്ല . അതൊക്കെ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്ന ടൈമിൽ തന്നെ ഒരു ട്രസ്റ്റ്ന് എഴുതി കൊടുത്തു. .

നൈസ് ഇടിവെട്ടേറ്റതു പോലെ നിന്നു പോയി.

അപ്പോൾ തന്റെ പേരിൽ ഒരു സ്വത്തു വകകളും ഇല്ലെന്നാണോ പറഞ്ഞു വരുന്നത്?

അതെ.. ഒന്നുമില്ല. നൈസ്ന് ഞാൻ ചായ എടുക്കട്ടെ.?

വേണ്ട . എനിക്കൊന്നു കിടക്കണം. ഞാൻ പോട്ടെ.

നൈസ്ന്റെ പോക്ക് കണ്ടു വാസുകിക്ക് ചിരി പൊട്ടി. കോടി കണക്കിന് സ്വത്തിന്റെ ഉടമയാകാൻ സ്വപ്നം കണ്ടു വന്നതാണ് പാവം. അതും ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിചിട്ട്.

അവൾ ചായയുമായി മുകളിലേക്ക് ചെന്നു.
ദാ… ചായ കുടിക്ക്.
അവൾ കപ്പ് അവനു നേരെ നീട്ടി.

അവിടെ വക്ക്..

നമ്മുടെ മുടങ്ങി പോയ കല്യാണം നമുക്ക് നാളെ തന്നെ നടത്തിയാലോ നൈസ്..

ഇനി ഉടനെ ഒന്നും വേണ്ട വാസുകി… കുറച്ചു ദിവസം കഴിയട്ടെ. നൈസ് താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.

അതെന്താ… എന്റെ പേരിൽ സ്വത്ത്‌ ഒന്നും ഇല്ലെന്ന് പറഞ്ഞത് കൊണ്ടാണോ..?

ഇനി തന്റെ പേരിൽ ഒരു 5 രൂപ പോലും ഇല്ലെങ്കിലും ഈ നൈസ് തന്നെയെ കെട്ടൂ. അതിൽ ഒരു മാറ്റവും ഇല്ല.

വാസുകി അവിശ്വസനീയതയോടെ നൈസ്നെ നോക്കി.

സത്യമാഡോ.. ഈ ലോകം തന്നെ ഇല്ലാതാക്കേണ്ടി വന്നാലും ഞാൻ തന്നെ കെട്ടിയിരിക്കും..

നൈസ്ന്റെ ഉദ്ദേശം എന്താണെന്നു ഒരെത്തും പിടിയും കിട്ടുന്നില്ല. സ്വത്തിൽ താല്പര്യമില്ലെങ്കിൽ പിന്നെ എന്താവും അയാളുടെ ഉദ്ദേശം. നൈസ്നെ താൻ തെറ്റിധരിച്ചതാണോ..വാസുകി ആകെ കൺഫ്യൂഷനിൽ ആയി.

എന്താടോ ഒരു ആലോചന…?

ഹേയ്… ഞാൻ കരുതി നൈസ്നും എന്റെ സ്വത്തിനോട്‌ ആണ് താല്പര്യം എന്ന്.. പക്ഷേ അങ്ങനെ അല്ല എന്നിപ്പോൾ മനസിലായി.

ഓഹോ… അത്രേടം വരെ ഒക്കെ ചിന്തിച്ചോ താൻ… കൊള്ളാലോ.

സോറി നൈസ്… ഞാൻ പെട്ടന്ന്..

സോറി ഞാൻ ആണ് പറയേണ്ടതു വാസുകി.. തന്നെ സത്യത്തിൽ ഞാൻ ചതിച്ചു… തന്റെ അച്ഛൻ തനിക്കായി കണ്ടു പിടിച്ച വരൻ ഞാനല്ല.അത് ആ ഡോക്ടർ ആണ്.

അതെനിക് അറിയാം നൈസ്… ഞാൻ അച്ഛനെ കണ്ടിരുന്നു.. അച്ഛൻ എന്നോട് എല്ലാം പറഞ്ഞു.

ഹ്മ്മ്… നന്നായി… ഞാൻ തന്നോട് ഇത് മുൻപേ പറയണംന്നു കരുതിയതാ.. പക്ഷേ താൻ എന്നെ വെറുതാലോന്നു കരുതിയാ.. പിന്നെ താൻ എല്ലാം അറിഞ്ഞാൽ തന്നെ കൊന്നു കളയുമെന്ന് അയാൾ ഭീഷണിപെടുത്തി. അതുകൊണ്ടാ ഞാൻ .

ആര്… ആരാ ഭീഷണിപെടുത്തിയത്.

അയാൾ… ആ ഡോക്ടർ.

ഡോക്ടറോ….

ഇതിലിപ്പോൾ ഞാൻ ആരെ വിശ്വസിക്കും.. ആര് പറയുന്നതാണ് സത്യം. വാസുകിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13