Sunday, November 24, 2024
Novel

വരാഹി: ഭാഗം 20

നോവൽ
ഴുത്തുകാരി: ശിവന്യ

”വരാഹി…. നോക്ക്…. എന്റെ സ്നേഹം സത്യമാണെന്ന് ദൈവം കാണിച്ച് തന്നിരിക്കുന്നു…. അതു കൊണ്ടല്ലേ ഇന്ന് നീ വീണ്ടും എന്റെ മുൻപിൽ എത്തിയത്….. നിനക്കും അതേ സ്നേഹം എന്നോട് തോന്നുന്നെങ്കിൽ ഇനി എന്റെ മുൻപിൽ വരേണ്ടത് നീയാണ്…നൗ ഇറ്റ് ഈസ് യുവർ ടേൺ….

ഹർഷൻ

എഴുത്തു വായിച്ച വരാഹി ഒരു ഞെട്ടലോടെ ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കി….

കനത്ത ഇരുട്ടിലേക്ക് ഒരു പൊട്ടു പോലെ
ട്രെയിനിന്റെ വെളിച്ചം മാഞ്ഞു പോയിരുന്നു…

ശ്വാസം പോലും നിലച്ചു പോയ നിമിഷങ്ങൾ…

കുറെ ദിവസങ്ങളായി തന്റെ മനസ്സിൽ താൻ ആരെയാണോ തേടി കൊണ്ടിരുന്നത് അയാൾ , കുറച്ചു മുൻപ് തന്റെ തൊട്ടടുത്ത്, തന്നോട് സംസാരിച്ചു…

“ദൈവമേ.. അപ്പൊ അതു… അതായിരുന്നോ , അയാൾ…”

വരാഹിയുടെ കയ്യിൽ നിന്നും എഴുത്തു പിടിച്ചു വാങ്ങി നയാഖ അമ്പരപ്പോടെ ചോദിച്ചു…

“അടേങ്കപ്പ.. സോ അത് താ ഇവളോടെ രഹസിയ കാമുകൻ…”

നീലവേണി അടക്കി ചിരിച്ചു…

“വേണി… ”

നയാഖ ശാസനാസ്വരത്തിൽ വിളിച്ചു…

“ഉനക്കു അവനെ പുടിച്ചിരുക്കാ…”

നായഖയുടെ വിളി ശ്രദ്ധിക്കാതെ വേണി വരാഹിയോട് ചോദിച്ചു…

“നിനക്കെന്തിന്റെ കേടാടി… അവളുടെ ഒരു ചോദ്യം..”

“നി വായ മൂട്… സൊല്ലു വാഹി ഉനക്കു അവനെ പുടിച്ചിരുക്കാ… ഇല്ലെന എനക്കു കൊടു… അപ്പപ്പാ… എന്നാ കളർ… എന്നാ ഫിഗർ… ഒറ്റപാർവ്വയിലെ കാതലിക്ക തോന്നിയിടിച്ചു…”

നീലവേണി പറഞ്ഞതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല പക്ഷേ വരാഹി… അവൾ വേറേയേതോ ലോകത്തായിരുന്നു…

“നോക്കു വാഹി..ഇതു നമുക്ക് വേണ്ട… ഇനി എന്തു തന്നേ ആയാലും ഇങ്ങനെ ഒരു പ്രേമവും ചുറ്റികളിയും നിനക്ക് വേണ്ട… അവന്റെ ഒരു ‘നൗ ഇറ്റ്സ് യുവർ ടേണ്… ‘

അത്രയും പറഞ്ഞു നയാഖ ആ എഴുത്തു പിച്ചിച്ചീന്തി എറിഞ്ഞു…

തന്റെ ഹൃദയം പിച്ചിച്ചീന്തി എറിഞ്ഞപോലെ വരാഹി പിടഞ്ഞു…

പക്ഷെ അതൊന്നും കാണാതെ നയാഖ തുടർന്നു

“നിന്നോടും കൂടിയാണ്… ഈ വിഷയത്തിനെ പറ്റിയോ അവനെ കുറിച്ചോ ഇനി നമ്മൾ സംസാരിക്കുന്നില്ല… കേട്ടല്ലോ…”

അവൾ നീലവേണിയെ നോക്കി…

“എടീ … നിനക്ക് ഞാൻ പറഞ്ഞത് വല്ലതും മനസ്സിലായോ…”

ഒന്നും മിണ്ടാതെ പ്രജ്ഞയും മനസ്സും ഇല്ലാത്ത ഒരുവളേ പോലെ വരാഹി അവളേ നോക്കി…

ദൂരെ നിന്ന് വീണ്ടും ട്രെയിനിന്റെ ചൂളം വിളി കേട്ടപ്പോൾ കുറച്ചു മുൻപേ പാഞ്ഞു പോയ ട്രെയിനിനെ കുറിച്ചു അവളോർത്തു…

ഏറെ പ്രിയപ്പെട്ടതെന്തോ കളഞ്ഞു പോയ കുട്ടിയെ പോലെ അവളുടെ മനസ്സ് കരഞ്ഞു… ഹൃദയം നീറി പുകയുന്ന പോലെ…

ആ യാത്രയിൽ എനിയും തനിക്ക് എന്തൊക്കെയോ സംഭവിക്കാൻ ഇരിക്കുന്നതായി അവൾക്കു തോന്നി…..

*****************************

അവർക്ക് പോകാനുള്ള ട്രെയിൻ എത്തിയതും വരാഹി അതിൽ കയറിയതുമൊക്കെ യാന്ത്രികമായിട്ടായിരുന്നു…

അവളുടെ മനസ്സിൽ ആ എഴുത്തും എഴുതിയ ആളും കൂടുതൽ മിഴിവോടെ വിടർന്നു നിക്കുന്നത് മറ്റാരേക്കാളും മനസ്സിലാക്കാൻ നായഖക്കു കഴിയുമായിരുന്നു…

അതുകൊണ്ടു തന്നെ അവളേ എങ്ങനെ എങ്കിലും പിൻതിരിപ്പണം എന്നു അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു….

അവരുടെ ബോഗിയിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു….

നയാഖ എഴുന്നേറ്റു നോക്കുമ്പോൾ നീലവേണി നല്ല ഉറക്കമായിരിക്കുന്നു…. പക്ഷെ വരാഹി അവളുടെ സീറ്റിൽ ഇല്ല….

അവൾ പതിയെ പുറത്തേക്കു നടന്നു….

അവൾ ഊഹിച്ചത് പോലെ തന്നെ കൈ മാറത്തു പിണഞ്ഞു കെട്ടി എന്തോ ആലോജിച്ചെന്നവണ്ണം അടച്ചിട്ട വാതിലിനരികിൽ ചാരി നിൽക്കുവായിരുന്നു വാഹി….

” വാഹി…. മോളേ… എനിക്കെന്തോ പേടി ആവുന്നെടീ… ഇതു നമുക്ക് വേണ്ട….”

അവളുടെ അടുത്തേക്ക് ചെന്ന നയാഖ പതിയെ പറഞ്ഞു…

“എന്തു…”???

വളരെ ശാന്തമായി വരാഹി ചോദിച്ചു….

“ഈ പ്രേമം… എന്തോ… ഇതൊന്നും ശരി ആയി വരില്ലെന്ന് എന്റെ മനസ്സ് പറയുന്നു….

ഇതുവരെ ഞാനിതൊരു കളി ആയി മാത്രേ കണ്ടിട്ടുള്ളൂ… പക്ഷെ ഇപ്പൊ…. നിന്റെ അച്ഛനും അമ്മയും ഇതൊക്കെ അറിഞ്ഞാൽ…ദൈവമേ….”

ഇഷ്ടമില്ലാത്ത എന്തോ ഒന്ന് ഓർത്ത പോലെ അവൾ മുഖം വെട്ടിച്ചു….

“എടീ… കഴിഞ്ഞ ദിവസം വരെ വനജാന്റി എന്നൊടു പറഞ്ഞതാ… ഞാൻ കൂടെ ഉള്ളതാണ് നിന്നെ ഇത്രയും ദൂരെ ഒറ്റക്ക് വിട്ടതിൽ ഒരു സമാധാനം എന്നു… എന്നിട്ടിപ്പൊ… ആ ഞാൻ തന്നെ…

ഓരോന്നോർക്കുമ്പോ ഈ യാത്ര വരെ വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു…”

വരാഹി അപ്പോഴും കുറച്ചു സമയം മുൻപ് കണ്ട ആ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു….

“എടീ… ഞാൻ പറയുന്നത് വല്ലതും നി കേൾക്കുണ്ടോ…”

“നിനക്കിപ്പോ എന്താ വേണ്ടത്… ഞാൻ അവനെ പ്രേമിക്കരുത്… അത്രയല്ലേ ഉളളൂ… ”

“ഉം…. നിന്റെ വീട്ടിൽ അറിഞ്ഞാൽ നിന്റെ മാത്രം അല്ല എന്റെ പഠിപ്പും കൂടി നിക്കും…”

അവൾ പേടിയോടെ പറഞ്ഞു…

“ഒന്നും സംഭവിക്കില്ല… ഞാനല്ലേ പറയുന്നേ…. ചെല്ലു… നി പോയി കിടന്നോ…. ഞാനിത്തിരി സമയം കൂടി ഇവിടെ നിന്നോട്ടെ….”

മനസ്സില്ലാമനസ്സോടെ നയാഖ തിരിഞ്ഞു നടന്നു….

വരാഹി അപ്പോഴും അവസാനമായി അവനെ കണ്ട കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു….

ആ വെള്ളാരം കണ്ണുകൾക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് തോന്നിയത് വെറുതെ ആയിരുന്നില്ലെന്നു അവൾക്ക് മനസ്സിലായി….

തന്നെ നോക്കിയ ആ കണ്ണുകളിൽ പ്രണയം ആയിരുന്നെന്ന് ഇപ്പോൾ വരാഹി തിരിച്ചറിയുന്നുണ്ടായിരുന്നു….

വീണ്ടും ഒന്നു കാണാൻ അവളുടെ മനസ്സ് വല്ലാതെ തുടിച്ചു….

അപ്പോൾ അവൾക്കു ആ കത്തിലെ വാക്കുകൾ ഓർമ വന്നു….

”വരാഹി…. നോക്ക്…. എന്റെ സ്നേഹം സത്യമാണെന്ന് ദൈവം കാണിച്ച് തന്നിരിക്കുന്നു…. അതു കൊണ്ടല്ലേ ഇന്ന് നീ വീണ്ടും എന്റെ മുൻപിൽ എത്തിയത്…..

നിനക്കും അതേ സ്നേഹം എന്നോട് തോന്നുന്നെങ്കിൽ ഇനി എന്റെ മുൻപിൽ വരേണ്ടത് നീയാണ്…നൗ ഇറ്റ് ഈസ് യുവർ ടേൺ….

” ഹർഷൻ….”

അവളാ പേരു പലവുരു ഉരുവിട്ടു….

*****************************

ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങൾ സൃഷ്ടിക്കാനായി പല നുണകളിലൂടെ അവർ നേടിയെടുത്ത രണ്ടു ദിവസത്തെ ആ യാത്ര…

നയാഖയും നീലവേണിയും മനസ്സു തുറന്നു സന്തോഷിക്കുമ്പോൾ ഈ മഹാ നഗരത്തിൽ എവിടെയോ തന്നെ സ്നേഹിക്കുന്ന ഒരു മനസ്സ് തന്നെ കാതിരിക്കുന്നെണ്ടെന്ന ഓർമ്മയിൽ വരാഹി പലയിടങ്ങളിലും നിശ്ചലയായി….

പലരെയും അവൾ വീണ്ടും വീണ്ടും നോക്കി… താൻ തേടി കൊണ്ടിരിക്കുന്ന ആ വെള്ളാരം കണ്ണുകൾ ഇവിടെ നിന്നെങ്കിലും ഒരു നോട്ടമായി തന്റെ നേർക്കു പാഞ്ഞു വരുന്നുണ്ടോ എന്ന ചിന്തയിൽ അവളുടെ മനസ്സ് ജാഗരൂകയായി…

പക്ഷെ ഒരു ദിവസം കഴിഞ്ഞിട്ടും അവൾ തേടി കൊണ്ടിരുന്നയാളെ കണ്ടുപിടിക്കാൻ അവൾക്കു സാധിച്ചില്ല….

പിറ്റേന്ന് മുഴുവൻ അവർ ചെന്നൈയിൽ മൊത്തം കറങ്ങി… വൈകുന്നേരം മറീന ബീച്ചിൽ നിന്നു സണ്സെറ്റ് കാണുക എന്നതായിരുന്നു അവരുടെ പ്രോഗ്രാം ചാർട്ടിൽ അവസാനം ഉണ്ടായിരുന്നത്….

തങ്ങളെ തിരിച്ചറിയുന്ന ആരും തന്നെ ചുറ്റുമില്ല എന്ന ധൈര്യത്തിൽ ആഘോഷിക്കുന്ന സുഹൃത്തുക്കളെ നോക്കി ബീച്ചിലെ മണലിൽ അവൾ ഇരുന്നു….

കുറച്ചു ദൂരെയായി ഒരു ക്യാമറ കയ്യിൽ പിടിച്ചു നിക്കുന്ന ഒരു ചെറുപ്പക്കാരനിൽ ആയിരുന്നു അവളുടെ കണ്ണുകൾ…. സൂര്യാസ്തമയതിന്റെ ഫോട്ടോ എടുക്കുകയായിരുന്നു അവൻ….

വരാഹി കണ്ണിമ തെറ്റാതെ അവനെ നോക്കിയിരുന്നു….

മനസ്സിന്റെ ഏതോ കോണിൽ ഹർഷന്റെ പതിഞ്ഞ ശബ്ദം അവൾ കെട്ടുകൊണ്ടിരുന്നു….

ദൂരെ മറഞ്ഞു പോകുന്ന അസ്തമായസൂര്യനും സ്വയം മറന്നിരിക്കുന്നു അവളും…

പൊടുന്നനെ ഒരു മാത്ര ആ ക്യാമറ അവളുടെ ചിത്രം പകർത്തി എടുത്തു….

പിന്നെ ധൃതഗതിയിൽ അവൻ ദൂരേക്ക്‌ നടന്നകന്നു….

പെട്ടെന്ന് വരാഹി അവന്റെ നേർക്കു എഴുന്നേറ്റോടി….

വെറുതെ തിരിഞ്ഞു നോക്കിയ വേണി ആയിരുന്നു അതു കണ്ടത്….

എന്തിനെന്ന് മനസ്സിലാകാതെ അവൾ പകച്ചു നിന്നപ്പോൾ നയാഖയും അവൾ നോക്കിയ ഭാഗത്തേക്ക് നോക്കി….

“വാഹി.. നിക്ക്…”

പിന്നെ ഒരു നിമിഷം പോലും കളയാതെ വരാഹി ഓടിയ ഭാഗത്തേക്ക്‌ അവരും കുതിച്ചു….

“ഹർഷാ…..”

ദൂരെ നിർത്തിയ കാറിലേക്കു അവൻ കയറുന്നതിനു മുൻപായി അവൾ വിളിച്ചു ഉറക്കെ… ഉറക്കെ….

ആ വിളി കേട്ട മാത്രയിൽ ഞെട്ടിത്തരിച്ചു കൂട്ടുകാരികൾ നിന്നപ്പോൾ തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി അവൾക്കു നേരെ സമ്മാനിച്ചു അവൻ കാറിൽ കയറി…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15

വരാഹി: ഭാഗം 16

വരാഹി: ഭാഗം 17

വരാഹി: ഭാഗം 18

വരാഹി: ഭാഗം 20