Saturday, December 14, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 20

നോവൽ
എഴുത്തുകാരി: ശക്തി കല ജി

സ്വന്തം ആഗ്രഹങ്ങളേക്കാൾ കണ്ണേട്ടനോടുള്ള സ്നേഹമാണ് മുന്നിൽ നിൽക്കുന്നത്..

ആ സ്നേഹം കിട്ടി തുടങ്ങിയപ്പോൾ അകന്ന് പോകാൻ മനസ്സനുവദിക്കുന്നില്ല…..

” നിൻ്റെ കുഞ്ഞുതും വലുതുമായ സ്വപ്നങ്ങളും ആഗ്രഹങ്ങളും എൻ്റേതും കൂടിയാണ്…. നീ ഡോക്ടായി വരുന്നത് കാണുന്നതാണ് എൻ്റെ ഇപ്പോഴത്തെ എറ്റവും വല്യ സ്വപ്നം…. സ്വാതിയുടെ മാത്രം സ്വന്തം ഈ കണ്ണേട്ടൻ്റെ സ്വപ്നം… -കണ്ണേട്ടൻ്റെ മറുപടി കേട്ട് എൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

“കണ്ണേട്ടനെ കിട്ടിയതാണ് ൻ്റെ ഭാഗ്യം… വേറൊന്നും വേണ്ട… ഇങ്ങനെ എന്നും ഒപ്പമുണ്ടാരുന്നാൽ മതി “…എന്ന് ഞാൻ പറഞ്ഞപ്പോൾ ആ കണ്ണുകളിൽ തിളങ്ങിയത് എന്നോടുള്ള പ്രണയമായിരുന്നു…

“വാ ഇറങ്ങാം… ചിലപ്പോൾ മഴ കൂടിയാൽ ഇറങ്ങാൻ ബുദ്ധിമുട്ടാവും…” എന്ന് പറഞ്ഞ് സാരിത്തുമ്പ് തലയിൽ നിന്നും മാറ്റി എഴുന്നേറ്റു എൻ്റെയും കൈ പിടിച്ച് എഴുന്നേൽപ്പിച്ചു….

” ഇനിയും ഇവിടെ ഒരു ആഗ്രഹo കൂടിയുണ്ടല്ലോ സാധിക്കാൻ… ” എന്ന് കണ്ണേട്ടൻ പറയുമ്പോൾ എന്താണെന്ന് ഞാൻ മനസ്സിൽ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു….

ഇനി ഇവിടെ എന്ത് ആഗ്രഹമാണ്…. കണ്ണേട്ടനൊപ്പം അതിരാവിലെ ചാറ്റൽ മഴയത്ത് നനഞ്ഞു കൊണ്ട് ഈ കുന്നിന് മുകളിൽ ഇരുന്ന് കൊണ്ട് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കൊണ്ട് പരസ്പരം പ്രണയിക്കണം എന്നാണ് ആഗ്രഹിച്ചത്..

പിന്നെയെന്താണ് ആഗ്രഹം എന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചപ്പോഴേക്കുo ” ഇത് എൻ്റെ ആഗ്രഹമാണ് ” എന്ന് പറഞ്ഞ് എന്നെ പൊക്കി ആ തോളത്തിട്ട് കൊണ്ട് കുന്നിറങ്ങാൻ തുടങ്ങിയിരുന്നു…..

“യ്യോ കണ്ണേട്ടനിത് എന്ത് ഭാവിച്ചാ ആരേലും കാണും ” എന്നു പറഞ്ഞിട്ടും ബൈക്കിനരുകിൽ വരെ എടുത്തു കൊണ്ടുവന്നു തഴെ നിർത്തി….

നാണം കൊണ്ട് മുഖമുയർത്തിയില്ല….

കണ്ണേട്ടൻ്റെ മിഴികൾ എന്നിൽ തന്നെ തങ്ങി നിൽക്കുന്നത് ഞാനറിഞ്ഞു….

എൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നതും കണ്ണേട്ടൻ ഒരു ചിരിയോടെ ബൈക്കിൽ കയറി….

ചായ കടയിലെ പ്രായമുള്ള സ്ത്രീയും അവരുടെ ഭർത്താവും ഞങ്ങളെ നോക്കി എന്തോക്കെയോ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു….

അത് ഞങ്ങളെ കുറിച്ചാവും എന്ന് ഓർത്തപ്പോൾ ചമ്മൽ തോന്നി…

വേഗം ബൈക്കിൽ കയറി… “ഈ കണ്ണേട്ടൻ്റെ വികൃതി കൂടുന്നുണ്ട് ” എന്ന് ഞാൻ ഉറക്കെ പറഞ്ഞു…. തിരിച്ച് മറുപടിയൊന്നും പറഞ്ഞില്ല…

എൻ്റെ വലത് കൈ എടുത്ത് കണ്ണേട്ടൻ്റെ വയറിൽ ചുറ്റിപിടിപ്പിച്ചു….

ബൈക്ക് മുന്നോട്ട് പോവുമ്പോഴും മഴത്തുള്ളികൾ ചെറുകെ ദേഹത്ത് തട്ടി ചിതറി തെറിച്ചു കൊണ്ടിരുന്നു…..

തണുപ്പ് കൂടുതൽ അനുഭപ്പെട്ടപ്പോൾ കണ്ണേട്ടൻ്റെ തോളിൽ മുഖം ചേർത്തിരുന്നു…

വളവുകളും കയറ്റവുമിറക്കങ്ങളും താണ്ടി ബൈക്ക് മുന്നോട് പോയി….

വീടിൻ്റെ മുറ്റത്തേക്ക് കണ്ണേട്ടൻ ബൈക്ക് ഓടിച്ച് കയറ്റുമ്പോൾ അമ്മായി പടിവാതിലിൽ ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു… കൂട്ടിന് സരസമ്മയും….

സരസമ്മയുടെ കൈയ്യിൽ ആരതിയെടുക്കാനുള്ള തട്ട് ഉണ്ടായിരുന്നു…

കണ്ണേട്ടൻ എൻ്റെ കൈപിടിച്ച് മുന്നോട്ട് നീങ്ങി നിന്നു…

സരസമ്മയുടെ കൈയ്യിൽ നിന്നും അമ്മായി ആരതി വാങ്ങി..

കുങ്കുമത്തിൽ വെള്ളമൊഴിച്ച് അതിന് മുകളിൽ വെറ്റില ഇട്ടു വച്ചിരുന്നു..

സരസമ്മ കർപ്പൂരം തട്ടിൽ വച്ച് കത്തിച്ചു….

അമ്മായി ഞങ്ങളെ രണ്ടു പേരേയും ആരതിയുഴിഞ്ഞു ആ തട്ടുമായി മുറ്റത്തേക്കിറങ്ങി….

സരസമ്മ ഞങ്ങളെ അകത്തേക്ക് വരാൻ പറഞ്ഞു….

കണ്ണട്ടനൊപ്പം വലത് കാൽ വച്ച് കയറി….

വേഗം മുറിയിൽ പോയി വസ്ത്രം മാറി വന്നു….

അപ്പോഴേക്ക് അമ്മായിയും സരസമ്മയും രാവിലത്തെ കഴിക്കാനുള്ളത് ഉണ്ടാക്കിയിരുന്നു…

വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് അടുക്കളയിൽ കുറച്ച് നേരം ചുറ്റിപറ്റി ഇരുന്നു…

“മോളെ കണ്ണനെ കൂടി കഴിക്കാൻ വിളിക്ക് ” നാളെ മോൾക്ക് പോകണ്ട കാര്യം കണ്ണൻ പറഞ്ഞിരുന്നു…

. മോള് ഇന്ന് അടുക്കളയിൽ കയറണ്ട…

നാളെ കൊണ്ടുപോകാൻ ഞാനും സരസമ്മയും കുറച്ച് സാധനങ്ങൾ വാങ്ങി മുറിയിൽ വച്ചിട്ടുണ്ട്…

. അതൊക്കെ ഒന്ന് നോക്കിക്കേ…

പിന്നെ കുറച്ച് ചുരിദാറുണ്ട്..

. അവിടെ ചുരിദാറിട്ടാൽ മതി….

അതും ഇട്ട് നോക്ക് പാകമാണോന്ന്…

അല്ലേൽ സരസമ്മ തയ്യൽ മെഷീൻ വീട്ടീന്ന് ഇവിടെ കൊണ്ടിട്ടുണ്ട്… അതേൽ തയ്ക്കാം “…എന്ന് അമ്മായി പറഞ്ഞപ്പോൾ സന്തോഷം തോന്നി…

എനിക്ക് വേണ്ടി രണ്ടു പേരും കൂടി നോക്കി എല്ലാം വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി….

അതേസമയം നാളെ പോകണം എന്നോർത്തപ്പോൾ വിഷമവും തോന്നി….

“ശരി അമ്മായി… ഞാൻ കണ്ണേട്ടനെ വിളിച്ച് കൊണ്ടു വരാം ” എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി….

കണ്ണേട്ടൻ ലാപ്പിൽ മുഖം പൂഴ്ത്തിയിരിക്കുന്നത് കണ്ടു…..

” ഞാൻ പോണില്ല ” എന്ന് പറയുമ്പോൾ എൻ്റെ മനസ്സ് വിങ്ങിപൊട്ടാറായിരുന്നു…

” എന്നാലേ ഞാൻ പോന്നുണ്ട്… വേണേൽ പോര് ” എന്ന് കണ്ണേട്ടൻ കുസൃതിയോടെ പറഞ്ഞു…

” കണ്ണേട്ടൻ എവിടെ പോണു ” ഞാൻ അതിശയത്തോടെ ചോദിച്ചു..

” ഞാനും വരുന്നുണ്ട് നിൻ്റെ കൂടെ… അവിടെ ഒരു കമ്പനിയിലാണ് ഈ വർഷം ഒർഡർ പിടിച്ചിരിക്കുന്നത്….

അതിൻ്റെ കാര്യങ്ങൾ ഇടയ്ക്കിടെ കോയമ്പത്തൂർ വരേണ്ടി വരും….

നീ അവിടെയുണ്ടേൽ എനിക്ക് നിൻ്റെ കൂടെ താമസിക്കാലോ എന്ന് വിചാരിച്ച് ഒരു വീടും ലീസിന് എടുത്തിട്ടിരുന്നു….

എല്ലാം വെറുതെയായല്ലോ ” ഇനി എന്ത് ചെയ്യാനാ…” കണ്ണേട്ടൻ വിഷമം ഭാവിച്ച് പറഞ്ഞു..

“എന്നാ ഞാനും വരുന്നു… ഇടയ്ക്ക് വല്ലപ്പോഴും ഒന്ന് കണ്ടാൽ മതി”ഞാനൊരു ആവേശത്തോടെ പറഞ്ഞു…

“എന്നാലെ അങ്ങനെയൊരു കമ്പനിയില്ല… ഞാൻ വെറുതെ പറഞ്ഞതാ നിൻ്റെ മനസ്സറിയാൻ…..

സരസമ്മയും സ്വാതിയുടെ ഒപ്പം വരും…

അവർ നിന്നെ പൊന്നുപോലെ നോക്കിക്കോളും പിന്നെന്താ…. ”

വർഷങ്ങൾ കണ്ണടച്ച് തുറക്കുമ്പോഴേക്ക് പൊഴിഞ്ഞ് പോവും….

മരണത്തിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തിയ നിന്നേയും കാത്ത് ഒരുപാട് രോഗികൾ ഉണ്ട്…

അവരെയെല്ലാം ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ നിനക്ക് കഴിവ് ഉണ്ട്…. അതിനുള്ള യോഗ്യത ഉറപ്പായും നേടണം….. അവർക്ക് വേണ്ടി.. ” കണ്ണേട്ടൻ്റെ വാക്കുകൾ എന്നിൽ ആത്മവിശ്വാസം നിറച്ചു….

“ശരി കണ്ണേട്ടാ ഞാൻ എൻ്റെ ഭാഗം മാത്രേ ചിന്തിച്ചുള്ളു…. നാളെ തന്നെ പോവാൻ ഒരുക്കമാ….. പക്ഷേ കണ്ണേട്ടനെന്നെ കൊണ്ടുവിടണം… സമ്മതിച്ചോ ” എന്ന് പറയുമ്പോൾ എൻ്റെ കൺകോണിൽ നനവ് പടർന്ന് തുടങ്ങിയിരുന്നു….

“നീയിങ്ങനെ കരഞ്ഞ് കാണിച്ച് ൻ്റെ മനസ്സൂടെ മാറ്റിക്കളയും….

.ഞാൻ വരുന്നില്ല നീ കരയും….

നാളെ രാവിലെ ഡോക്ടർ നീരജയുടെ വീട്ടിൽ കൊണ്ടുവിടാനാ പറഞ്ഞത്….”..

വാ എനിക്ക് വിശക്കുന്നു…

. ആദ്യം കഴിക്കാം..

വെറുതെ സംസാരിച്ച് സമയം കളയാതെ…

ഇനി കുറച്ച് മണിക്കൂറുകളെ ഉള്ളു… ” എന്ന് പറഞ്ഞ് എൻ്റെ കൈയ്യിൽ പിടിച്ച് ഹാളിലേക്ക് നടന്നു….

അവർ മൂന്നു പേരും നാളത്തെ എൻ്റെ യാത്രയെ കുറിച്ച് കാര്യമായ ചർച്ചയിലാണ്… ഞാനൊന്നും മിണ്ടാതെയിരുന്നു കഴിച്ച് വേഗം എഴുന്നേറ്റു മുറിയിലേക്ക് പോയി…

അമ്മായിയും സരസമ്മയും എനിക്ക് വേണ്ടി വാങ്ങിയത് മേശമേൽ ഒരു സഞ്ചിയിൽ ഇരിക്കുന്നത് കണ്ടു…

ഓരോന്നായി എടുത്തു നോക്കി…

ഇട്ട് നോക്കിയപ്പോൾ ചിലതൊന്നും പാകമല്ല വലുതാണ്……

പാകമെല്ലാത്തത് തയ്യൽ മെഷീനിൽ തയ്ച്ചു…

കുറെ അച്ചാറുകളും ചമ്മന്തിപ്പൊടിയുമൊക്കെ വീട്ടിൽ ഉണ്ടാക്കി കുപ്പിയിലാക്കി വച്ചിട്ടുണ്ട്….

എല്ലാം ബാഗിൽ എടുത്ത് വയ്ക്കാൻ കണ്ണേട്ടനും സഹായിച്ചു…..

പകലും രാത്രിയിലും ആ നെഞ്ചിലെ ചൂടു പറ്റി കിടന്നു….

വർഷങ്ങൾ ഓർക്കാൻ ഓരോ ഓർമ്മകളും മനസ്സിൻ്റെ ഒരു കോണിൽ സൂക്ഷിച്ചു വച്ചു…

രാവിലെ ഉണരുമ്പോൾ കണ്ണനെ ചേർത്ത് പിടിച്ച് കിടക്കുകയാണ് സ്വാതി…

കണ്ണൻ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു…

കൺപോളകൾ വിങ്ങി വീർത്തിരിക്കുന്നു…

അവളുടെ തേങ്ങലുകൾ കേട്ട് കേട്ട് എപ്പോഴോ ആണ് ഉറങ്ങിയത്…..

പാവം രാത്രി മുഴുവൻ കരഞ്ഞ് തളർന്നിട്ടുണ്ടാവും….

ഒന്നൂടി അവളെ ചേർത്ത് പിടിച്ച് കിടന്നു… മൂന്നു മണിക്കൂർ കഴിഞ്ഞാൽ അവൾ പഠന സ്ഥലത്തേക്ക് യാത്രയാവും…

ഫ്ലൈറ്റ് ടിക്കറ്റ് സരസമ്മയ്ക്കും ചേർത്താണ് എടുത്തത്…

ഡോക്ടർ നീരജയുടെ കസ്സിൻ ഒരു പെൺക്കുട്ടി അവിടെ പഠിക്കുന്നുണ്ട്….

അവിടെ സ്വാതിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്….

താമസ സൗകര്യവും ഏർപ്പാടാക്കിയത് കൊണ്ട് ആ ടെൻഷനും ഇല്ല….

എന്നാലും മനസ്സിൻ്റെ ഉള്ളിൽ ഒരു നീറ്റൽ… അവളെ പിരിഞ്ഞിരിക്കണമല്ലോ എന്നോർത്തപ്പോൾ കൂടുതൽ വേദന തോന്നി….

അമ്മയുടെ ഹാർട്ടിൻ്റെ ഓപ്പറ്റേഷൻ മറ്റന്നാൾ ഫിക്സ് ചെയ്തിരിക്കുന്നത്… സ്വാതിയ്ക്കറിയില്ല…

അറിഞ്ഞാൽ പോകാതെ ഇവിടെ തന്നെ നിൽക്കും എന്ന് വാശി പിടിക്കും….

ഓപ്പറേഷൻ ഫിക്സ് ചെയ്തില്ലാരുന്നേൽ സ്വാതിയുടെ കൂടെ പോയേനെ….

ഉടനെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിൽ ആവും എന്ന് ഡോക്ടർ നീരജ പറഞ്ഞത് കൊണ്ടാണ് സ്വാതി പോകുന്ന പിറ്റേന്ന് തന്നെ ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത്…….

ക്ലോക്കിലേക്ക് നോക്കി സമയം അഞ്ചരയായിരിക്കുന്നു….എയർപ്പോട്ടിലേക്ക് പോകാൻ തന്നെ നാലു മണിക്കൂർ യാത്രയുണ്ട്… ഇപ്പോൾ എഴുന്നേറ്റാലെ കൃത്യ സമയത്ത് ഇറങ്ങാൻ പറ്റു…

അവൻ പതിയെ അവളുടെ കവിളിൽ ചുണ്ടുമുട്ടിച്ചു…

ഒരു ചിണുങ്ങലോടെ വീണ്ടും ചേർന്നു കിടന്നു…

ഒരു വിധത്തിൽ കുത്തി പൊക്കി എഴുന്നേറ്റ് ഇരിപ്പാണ്…. അപ്പോഴും ഉറക്കം തുങ്ങി വീഴുന്നുണ്ട്…

“ദാ ഹോസ്പിറ്റലെത്തി ” എന്ന് കണ്ണൻ പറഞ്ഞതും അവൾ ഒരു ഞെട്ടലോടെ കണ്ണു തുറന്നു….

മുറിയിലാണ് എന്ന് കണ്ടതും അവളു മുഖത്ത് ചെറിയ പരിഭവം തെളിഞ്ഞു….

പരിഭവം ദേഷ്യ ഭാവത്തിലേക്ക് മാറുന്നതിന് മുന്നേ കണ്ണൻ എഴുന്നോടിയിരുന്നു…

സ്വാതിക്ക് കുളിക്കാൻ പോകാനുo ഒരുങ്ങാനു് എല്ലാം മടിയായിരുന്നു….

അത് മനസ്സിലാക്കി കണ്ണൻ എല്ലാ കാര്യത്തിനും അവളെ ഉന്തി തള്ളിവിട്ടു….

അവളുടെ കണ്ണുകളിൽ പ്രകടമാകുന്ന വിഷമവും വേദനയും കണ്ടില്ലാ എന്ന ഭാവത്തിൽ ഇരുന്നു…..

സരസമ്മയും കുടെ വരുന്നുണ്ട് എന്നറിഞ്ഞതിൽ പിന്നെ അവളുടെ മനസ്സ് കുറച്ച് ശാന്തമായി കാണും….

കാറിൽ കയറുമ്പോൾ കണ്ണനെ തന്നെ നോക്കിയിരിക്കുകയായിരുന്നു അവൾ….

അവർ തമ്മിൽ സംസാരമൊന്നുമില്ലെങ്കിലും മിഴികൾ കൊണ്ടായിരം കഥകൾ പറയുന്നുണ്ടായിന്നു….

അവരുടെ വിഷമം മനസ്സിലാക്കി സരസമ്മയും കണ്ണൻ്റെ അമ്മയും പരസ്പരം സംസാരിച്ചില്ല…

ഡോക്ടർ നീരജയുടെ വീടെത്തും വരെ മൗനം തുടർന്നു…..

അവരുടെ വീട്ടിലെത്തുമ്പോൾ ഹേമന്ത് സർ വണ്ടി പുറത്തിക്കിയിട്ടിരുന്നു… വണ്ടി സൈഡിൽ ഒതുക്കിയിട്ടു..

ഡോക്ടർ നീരജ നിറഞ്ഞ പുഞ്ചിരിയോടെ അവരെ സ്വീകരിച്ച് അകത്തേക്ക് ക്ഷണിച്ചു….

അവർ മൂന്നു പേരും അകത്തേക്ക് പോയതും കണ്ണൻ അവൻ്റെ കാറിൻ്റെ ഡിക്കി തുറന്നു….

സ്വാതിയുടെ ബാഗും പെട്ടിയും ഹേമന്ത് സാറിൻ്റെ വണ്ടിയിൽ കൊണ്ടുവച്ചു….

ഹേമന്തും കണ്ണനും വീടിനകത്തേക്ക് കയറി.. –

ഹാളിൽ എങ്ങും സ്വാതിയെ കണ്ടില്ല…

കണ്ണൻ്റെ അമ്മ എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.. അവൻ്റെ കണ്ണുകൾ സ്വാതിയെ തിരയുകയായിരുന്നു….

ഡോക്ടർ നീരജ അവൻ്റെ അരികിലേക്ക് വന്നു…

“കണ്ണൻ ഒട്ടും ടെൻഷനടിക്കണ്ട.. അവൾ നന്നായി പഠിച്ച് മിടുക്കി ഡോക്ടറായി വരും…

അവൾ തിരിച്ച് വരുമ്പോഴേക്ക് തുടങ്ങി വച്ച ആശുപത്രിയുടെ പണി പൂർത്തിയാക്കണം… “… അവൾ ആ മുറിയിലുണ്ട്….

പോയി യാത്ര പറഞ്ഞിട്ട് വാ…” എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കണ്ണൻ വേഗം സ്വാതിയുള്ള മുറിയിലേക്ക് കയറി.. കതക് പൂട്ടി… .

അവളെ ചേർത്തു പിടിച്ചു യാത്ര പറയാനാകാതെ ഭ്രാന്തമായി ചുംബിച്ചു….

അടർന്ന് മാറുമ്പോൾ അവളെ മുറിയിൽ തനിച്ചാക്കി കതക് തുറന്നു പുറത്തേക്കിറങ്ങി….

ആരുടേയും മുഖത്തേക്ക് നോക്കാതെ അവൻ കാറിൽ കയറിയിരുന്നു….

ശ്യാമളയും അവനൊപ്പം കാറിൽ കയറി…. എന്നിട്ട് അവർ നേരെ പോയത് ഡോക്ടർ നീരജയുടെ ആശുപത്രിയിലേക്ക് ആണ്…

ഡോക്ടർ ശ്യാമളയെ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യം നേരത്തെ ചെയ്തിരുന്നു…. സർജനെ കണ്ട് വേണ്ട പരിശേധനകൾ നടത്താൻ ഒരു ദിവസം മുന്നേ അഡ്മിറ്റാകണം എന്ന് പറഞ്ഞിരുന്നു…..

ഇടയ്ക്ക് ഹേമന്ത് സാറിനെ വിളിച്ച് സ്വാതിയുടെ വിവരങ്ങൾ അന്വഷിച്ചു….

പിറ്റേ ദിവസം ശ്യാമളയുടെ ഓപ്പറേഷൻ വിജകരമായി നടത്തി…. വീട്ടിൽ നോക്കാൻ പറ്റാത്തത് കൊണ്ട്
ഏകദേശം ആറ് മാസത്തോളം വിശ്രമം ആവശ്യമായത് കൊണ്ട് ആശുപത്രിയിൽ തന്നെ താമസിപ്പിച്ചു…..

ശ്യാമള വീട്ടിൽ വന്ന് കഴിഞ്ഞ് ശ്വേതയും ഭർത്താവും കുഞ്ഞും വന്നു….

കുഞ്ഞിനു വേണ്ടി ശ്വേത ഭർത്താവിനൊപ്പം സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചു.. ‘

അമേരിക്കയിലേക്ക് തിരികെ പോകുന്നതിന് മുന്നേ കണ്ണനോടും അമ്മയോടും യാത്ര പറയാൻ വന്നതാണ്….

വൃന്ദ മോളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു….

അമ്മയുമച്ഛനും ഒരുമിച്ചതിലുള്ള സന്തോഷമാണ് എന്ന് കണ്ണന് തോന്നി…

സ്വാതി ആൻ്റിയെ വൃന്ദ മോള് പ്രത്യേകം തിരക്കിന്ന് പറയണം എന്ന് വൃന്ദ കണ്ണനോട് പറഞ്ഞു…

. കണ്ണൻ അപ്പോൾ തന്നെ വിഡിയോ കോൾ വിളിച്ച് സ്വാതിയെ കാണിച്ചു….

അവർ തമ്മിൽ സംസാരിച്ചു സന്തോഷത്തോടെ യാത്ര പറഞ്ഞു പോയി..
കണ്ണനും സ്വാതിയും ഫോണിൽ കൂടി പരസ്പരം പ്രണയം കൈമാറി… വർഷങ്ങൾ വേഗം കഴിഞ്ഞ് പോയി….

കണ്ണൻ രാവിലെ ഉണർന്ന് ക്ലോക്കിൽ സമയം നോക്കി ആറുമണി…

ഇന്നാണ് സ്വാതി തിരിച്ച് വരുന്ന ദിവസം… അവൻ വേഗം കുളിച്ച് ഒരുങ്ങി കാറുമെടുത്ത് എയർപ്പോർട്ടിലേക്ക് പോയി…. നാലു മണിക്കൂർ യാത്ര ചെയ്ത് സ്വാതിയെ കാത്തു നിന്നു….
കുറച്ച് സമയത്തിന് ശേഷം ദുരെ നിന്നും സ്വാതിയുടെ മുഖം കണ്ടു….

അവളെ കണ്ടമാത്രയിൽ അവൻ്റെ കാലുകൾക്ക് വേഗത കൂടി…. തെട്ടരുകിൽ എത്തിയപ്പോഴാണ് ശ്രദ്ധിച്ചത് അവളുടെ മുഖത്ത് വല്ലാത്ത ക്ഷിണം..

അവൻ മൊത്തത്തിൽ അവളെ നോക്കി….

ഡോക്ടറുടെ വേഷത്തിൽ വരുന്നതാണ് ഇന്നലെ കൂടി സ്വപ്നം കണ്ടത്…. പക്ഷേ
തൻ്റെ വീർത്ത വയറിൽ തലോടികൊണ്ട് പുഞ്ചിരിയോടെ കണ്ണനെ നോക്കി നിൽക്കുന്ന സ്വാതിയെ കണ്ടതും അവൻ അമ്പരന്നു നിന്നു പോയി…

” ഇപ്പോൾ എട്ടാം മാസമാ” എന്ന് സരസമ്മയുടെ വാക്കുകൾ കേട്ട് കണ്ണൻചിരിക്കണോ കരയണോ എന്നറിയാതെ നിന്നു..

 

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12

സ്വാതിയുടെ സ്വന്തം : ഭാഗം 13

സ്വാതിയുടെ സ്വന്തം : ഭാഗം 14

സ്വാതിയുടെ സ്വന്തം : ഭാഗം 15

സ്വാതിയുടെ സ്വന്തം : ഭാഗം 16

സ്വാതിയുടെ സ്വന്തം : ഭാഗം 17

സ്വാതിയുടെ സ്വന്തം : ഭാഗം 18

സ്വാതിയുടെ സ്വന്തം : ഭാഗം 19