Thursday, April 25, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 19

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

” അപ്പോൾ നിയപരമായി രജിസ്ട്രർ ചെയ്ത സ്ഥിതിക്ക് എല്ലാത്തിനുമുള്ള ലൈസൻസ് ഉണ്ട്.. ” കേട്ടല്ലോ ” എന്ന് കണ്ണേട്ടൻ കുസൃതിയോട് പറയുമ്പോൾ എൻ്റെ ഹൃദയo ഡും ഡും മിടിക്കാൻ തുടങ്ങിയിരുന്നു..

ബൈക്ക് മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ എൻ്റെ വലത് കരം കണ്ണേട്ടൻ്റെ വയറിൽ ചുറ്റി പിടിച്ചു ചേർന്നിരുന്നു…

കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളിലെ ഒരു സ്വപ്നമിതാ നിറവേറാൻ പോകുന്നു… ഈ യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ മനസ്സിൽ കൂട്ടി വച്ചിരിക്കുന്ന കുഞ്ഞു ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമായിരിക്കും…

ഇപ്പോൾ നടക്കുന്നത് സ്വപ്നമാണോ എന്ന് പോലും സംശയം തോന്നി….

കണ്ണേട്ടൻ്റെ വയറിൽ പിച്ചി നോക്കി…

അയ്യോ എന്ന ശബ്ദം കേട്ടപ്പോൾ സ്വപ്നമല്ലന്ന് മനസ്സിലായി….

“എന്താടി പെണ്ണേ ധൃതിയായോ” എന്ന കണ്ണേട്ടൻ്റെ ശബ്ദം കേട്ടതും ചമ്മലോടെ ഒന്നൂടെ ചേർന്നിരുന്നു…

” ഇത് സ്വപ്നമാണോ എന്ന് നോക്കിയതാ” എന്ന് കുസൃതിയോടെ പറഞ്ഞപ്പോൾ എൻ്റെ വലംകൈയ്യിൽ ഒന്ന് അമർത്തി പിടിച്ചു…

“ഈ പെണ്ണിൻ്റെയൊരു കുറുമ്പ് ” എന്ന് പറഞ്ഞ് കണ്ണേട്ടൻ ചിരിച്ചു….

ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ണു കൊണ്ട് കാണാൻ പറ്റിയില്ലേലും മനസ്സിൻ കണ്ടു….

കഴുത്തിലെ താലി നെഞ്ചോട് ചേർത്ത് പിടിച്ച് ആ തോളിൽ ചാരിയിരുന്നു…..

യാത്ര ചെയ്ത് കൊതി തീർന്നില്ല….

വേഗം വീടെത്തിയത് പോലെ തോന്നി….

വീടിൻ്റെ മുറ്റത്തേക്ക് ബൈക്ക് ഓടിച്ച് കയറുമ്പോൾ ഇടി മുഴങ്ങുന്ന ശബ്ദം കേട്ടു….

ഇപ്പോൾ മഴ പെയ്യുമെന്ന് തോന്നി….

അമ്മയിപ്പോഴും വരാന്തയിൽ എന്നേയും നോക്കി നിൽക്കുന്നത് പോലെ തോന്നി….

ഒരിക്കലും തിരിച്ച് വരാത്തിടത്തേക്കാണ് അമ്മ പോയിരിക്കുന്നതെന്ന് ഇപ്പോളും മനസ്സിൽ വിശ്വസിക്കാൻ പ്രയാസമാണ്….

ബൈക്കിൽ നിന്ന് ഇറങ്ങി മുറ്റത്തേക്ക് കാലു കുത്തിയപ്പോൾ എങ്ങു നിന്നോ കാറ്റു വീശി ഞങ്ങളെ പൊതിഞ്ഞു….

നിമിഷങ്ങൾക്കകം തുള്ളിക്കൊരു കുടം പോലെ മഴത്തുള്ളികൾ ഭൂമിയിലേക്ക് ആവേശത്തോടെ പതിച്ചു…..

ആ മഴ ഞങ്ങളേയും നനച്ചു കൊണ്ടു കടന്നു പോയി…. വീണ്ടും മഴ ശക്തി പ്രാപിച്ചു തുടങ്ങി…

ഒരു കൊച്ചു കുട്ടിയെ പോലെ കണ്ണേട്ടനെൻ്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് വീടിൻ്റെ വരാന്തയിലേക്ക് ഓടി കയറി….

വരാന്തയിലേക്ക് കയറുമ്പോൾ അണച്ചു പോയിരുന്നു…

താക്കോലിട്ട് കതക് തുറക്കുമ്പോഴും കണ്ണേട്ടൻ കൊച്ചു കുട്ടിയുടെ കൗതുകത്തോടെ മഴയേ നോക്കി നിൽക്കുകയായിരുന്നു…

കതക് തുറക്കുന്ന ശബ്ദം കേട്ടാണ് കണ്ണേട്ടൻ തിരിഞ്ഞ് നോക്കിയത്..

ഒരു കൈയ്യിൽ ഞാൻ ബൈക്കിൽ കയറുമ്പോൾ കൊടുത്ത ബാഗ് മുറുകെ പിടിച്ചിട്ടുണ്ട്….

ഒരു പുഞ്ചിരി നൽകി കൊണ്ട് കണ്ണ് കൊണ്ട് അകത്തേക്ക് വരാൻ ക്ഷണിച്ചു….

ഇങ്ങനെ ഒരു ദിവസം ഈ വീട്ടിൽ കണ്ണേട്ടനെ കൊണ്ടുവരണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു…

ആദ്യം ബാഗിൽ നിന്നും അമ്മയുടെയും അച്ഛൻ്റെയും ചേർന്നിരിക്കുന്ന ഫോട്ടോ
സാരിത്തുമ്പ് കൊണ്ടൊന്നു തുടച്ചു വൃത്തിയാക്കി മേശമേൽ വച്ചു…..

കണ്ണേട്ടനെ ചുറ്റിപിടിച്ചു കൊണ്ട് അമ്മയുടെയും അച്ഛൻ്റെയും ഫോട്ടോയുടെ മുന്നിൽ കൊണ്ടു നിർത്തി..

” അമ്മേ അച്ഛാ നോക്കിക്കേ ഇതാരാ വന്നിരിക്കുന്നത്….

നിങ്ങളുടെ മരുമകൻ… ൻ്റെ കണ്ണേട്ടൻ…

. ശരിക്കും ഇന്നാ ഞങ്ങളുടെ വിവാഹം കഴിഞ്ഞത്….

വിവാഹം കഴിഞ്ഞ് നേരെ ഇങ്ങോട്ടാ വന്നത്….

ആദ്യം അമ്മയുമച്ഛനുമാ കാണേണ്ടത്…”…

എത്ര നാളു കൊണ്ട് ആഗ്രഹിക്കുകയാ എന്നറിയാമോ… ഇന്നാ ഒത്തുവന്നത് “…. എന്ന് ഞാൻ പറയുമ്പോൾ കണ്ണേട്ടൻ എന്നെ അതിശയത്തോടെ നോക്കി…..

” കുടുതൽ നിന്നെ കുറിച്ചറിയും തോറും അതിശയം തോന്നുന്നു സ്വാതി….

ജീവിച്ചിരിക്കുമ്പോൾ പോലും സ്വന്തം മാതാപിതാക്കളെ ഓർക്കാത്ത മക്കളാണ് കൂടുതലും…..

ഈ ലോകത്തോട് വിട പറഞ്ഞിട്ടും ഇപ്പോഴും അടുത്തുണ്ട് എന്ന വിശ്വാസത്തോടെ സംസാരിക്കുന്നത് കാണുമ്പോൾ ആകെ ഒരു അമ്പരപ്പാണ് “…എന്ന് പറഞ്ഞ് കണ്ണേട്ടൻ എൻ്റെ കവിളിൽ നുള്ളി….

“എനിക്കിപ്പോഴും അവർ രണ്ടു പേരും മരിച്ചു എന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം…

അമ്മ പറഞ്ഞ് തന്നത് ഇതാണ് എൻ്റ്ച്ഛൻ എന്നാ… ഞാൻ മരിക്കും വരെ മനസ്സിൽ ഇതാണ് എൻ്റെ അച്ഛൻ….

ഓർമ്മ വച്ച നാൾ മുതൽ അച്ഛനെന്ന സ്ഥാനത്ത് മനസ്സിൽ പതിഞ്ഞ രൂപം….

ഞാനും അമ്മയും ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്…

അപ്പോൾ അമ്മ രാവിലെ മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ അച്ഛനോട് കാര്യം പറയും….

കുഞ്ഞിലെ ഞാനും വിചാരിച്ചിരുന്നു അച്ഛൻ ഈ വീടിനുള്ളിൽ എവിടെയോ ഒളിച്ചിരിക്കുകയാണ് എന്ന്…..

കുറച്ചൂടി മുതിർന്നപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്…

വീട്ടിൽ എപ്പോഴും ആളുള്ളത് പോലെ മറ്റുള്ളവരെ അറിയിക്കാനായിരുന്നു അമ്മയുടെ അച്ഛനോടുള്ള സംഭാഷണം….

എൻ്റെ ജീവൻ്റെ സുരക്ഷയ്ക്ക് വേണ്ടിയാവും അമ്മ ഒരിക്കൽ പോലും ശ്വേതയുടെ അച്ഛനെ കുറിച്ച് പറയാതിരുന്നതിന് കാരണം….

അമ്മയുടെ മരണശേഷമാണ് ശരിക്കും ഒറ്റപ്പെടൽ എന്താണ് എന്ന് ഞാനറിഞ്ഞത്… ഒറ്റയ്ക്ക് ഈ വീട്ടിൽ….

. ഒരു വർഷം എങ്ങനെ കഴിഞ്ഞു എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു കണ്ണേട്ടാ….

ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സമയത്ത് ഞാനും അമ്മയെ പോലെ വാ തോരാതെ ഒറ്റയ്ക്ക് സംസാരിച്ച് തുടങ്ങി…..

ശരിക്കും മരിക്കണമെന്ന് തീരുമെടുത്തു കുറെ ഗുളികകളും വാങ്ങി വീട്ടിലേക്ക് വന്ന ദിവസമാണ് കൊച്ഛച്ചൻ കണ്ണേട്ടൻ്റെ വിവാഹ ആലോചന കൊണ്ടുവന്നത്…..

ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു പിടിവള്ളി…

അന്ന് രാത്രി ഒരു പാട് നേരം ഫോട്ടോയിൽ നോക്കിയിരുന്നു സംസാരിച്ചു മരിക്കാൻ മറന്നു പോയി എന്ന് വേണം പറയാൻ….

ഇതാ ഈ ഗുളികകളാണ് ഞാൻ വാങ്ങിയത്..” മേശവലിപ്പ് തുറന്ന് ഒരു കൂട്ടം ഗുളികകൾ എടുത്ത് കണ്ണേട്ടനെ കാണിച്ചു….

“സ്വാതി ” എന്ന് കണ്ണേട്ടനെന്നെ വിളിക്കുമ്പോൾ ശബ്ദമിടറിയിരുന്നു…

” അന്ന് കണ്ണേട്ടൻ്റെ വിവാഹ ആലോചന വന്നില്ലായിരുന്നെങ്കിൽ ഇന്നീ സ്വാതി ജീവനോയിരിക്കില്ലായിരുന്നു…

ഒരു കൂട്ടം ഗുളികകളിൽ തീരുമായിരുന്നു ഈ ജീവൻ….

ഇതൊക്കെ ഇപ്പോ എന്തിനാണ് കണ്ണേട്ടനോട് പറയുന്നത് എന്നറിയാമോ…

നമ്മൾ ഒരുമിച്ച് ജീവിതം തുടങ്ങുന്നതിന് മുന്നേ എന്നെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കണം….

എൻ്റെ ജീവിതത്തിൽ ഞാൻ കടന്ന് പോയ അവസ്ഥകളെ കുറിച്ചും കണ്ണേട്ടൻ മനസ്സിലാക്കിയാൽ ഞാനെന്താണ്…

എൻ്റെ മനസ്സെന്താണ് എന്ന് മനസ്സിലാവും……

എന്നെ കൊച്ഛച്ചൻ ചതിച്ചതാണെങ്കിലും മരണത്തിൽ നിന്നാണ് രക്ഷിച്ചാണ് കണ്ണേട്ടനെ ഏൽപ്പിച്ചത്….

അമ്മയുടെ ആത്മാവാകും ഇതൊക്കെ ചെയ്യിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു….

മരണത്തിൽ നിന്ന് രക്ഷിച്ച ഈ താലിയെങ്ങനെ ഞാൻ ഉപേക്ഷിച്ച് പോകും…

കളിയായ് പോലും ഞാൻ കണ്ണേട്ടനെ വിട്ട് പോകും എന്ന് പറയല്ലേ…. “… ഞാൻ പറഞ്ഞ് തീരും മുന്നേ എൻ്റെ കൈയ്യിലിരുന്ന ഗുളികകൾ ഒരു ഭ്രാന്തനെ പോലെ തട്ടിപ്പറിച്ച് എറിഞ്ഞു:..

ഭ്രാന്തമായി ചുംബനങ്ങൾ കൊണ്ട് പൊതിയുമ്പോഴും എന്തിനോ പൊട്ടിക്കരയാനാണ് തോന്നിയത്….

അത്ര നാളത്തെ വിഷമങ്ങൾ ചുരുങ്ങിയ വാക്കുകളിൽ കണ്ണേട്ടനു മുന്നിൽ ഇറക്കി വച്ചപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി…..

മനസ്സിലെ വിങ്ങലുകൾ കണ്ണീരായ് പുറത്തേക്കൊഴുകി…..

ആശ്വസിപ്പിക്കാനെന്നപ്പോൽ ആ കരങ്ങൾ എന്നെ ചുറ്റിപ്പിടിച്ചിരുന്നു….

” ഇനിയിങ്ങനെ കരയല്ലേ… ഞാനുണ്ട് ൻ്റെ പെണ്ണിന്…. നിനക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാൻ കാത്തിരിക്കുകയല്ലേ…” കണ്ണേട്ടൻ്റെ വാക്കുകൾ ൻ്റെ മനസ്സിനെ ശാന്തമാക്കി….

കുറച്ച് നിമിഷങ്ങൾക്ക് ശേഷമാണ് കണ്ണേട്ടനെ ഞാനാണ് കൂടുതൽ ചുറ്റി പിടിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്….

മൗനസമ്മതം ചുംബനമായി ആ കവിളിൽ ചുണ്ട് ചേർത്തപ്പോൾ
അന്നത്തെ ദിവസം കണ്ണേട്ടൻ്റെ സ്വന്തം സ്വാതിയാകുകയായിരുന്നു….

കണ്ണേട്ടൻ്റെ അവകാശം എല്ലാം പരിഭവമേതുമില്ലാതെ സ്വയം സമർപിച്ചു…

കൺകോണിൽ രൂപം കൊണ്ട കണ്ണീരിന്നെ ചുംബനം കൊണ്ട് ഇല്ലാതാക്കിയപ്പോൾ എല്ലാ വേദനകളും വിഷമങ്ങളും എങ്ങോ മറഞ്ഞു പോയ്….

രാത്രിയുടെ ഏതോ യാമത്തിൽ ഉണർന്നപ്പോൾ ആ നെഞ്ചിൽ ചേർത്തു പിടിച്ചിരുന്നു ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ….

അൽപം നാണത്തോടെ അകന്നു മാറാൻ ശ്രമിച്ചപ്പോൾ കൂടുതൽ കരുതലോടെ ചേർത്തു പിടിച്ചിരുന്നു….

പിറ്റേ ദിവസം രാവിലെ കണ്ണേട്ടൻ ഉണരും മുന്നേ എഴുന്നേറ്റു കുളിച്ചു വീട്ടിലേക്ക് പോകാൻ റെഡിയായി….

കണ്ണേട്ടനെ വിളിച്ചുണർത്തുമ്പോൾ മനസ്സാകെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു….

” കണ്ണേട്ടാ എഴുന്നേൽക്കു്…നേരത്തെ പോകണ്ടേ ” എന്ന് പറഞ്ഞു വിളിച്ചു….

കണ്ണേട്ടൻ കണ്ണു തിരുമി എഴുന്നേറ്റിരുന്നു….

” അല്ല ഞാനിപ്പോൾ എവിടെയാ…. എന്നെയാരാ ഇവിടെ കൊണ്ടു കിടത്തിയത് ” കണ്ണേട്ടൻ കുസൃതിച്ചിരിയോടെ ചോദിച്ചു…

“ഇന്നലെ ആകാശത്തുടെ പറന്ന് വന്നതാ… ന്തേയ് സംശയമുണ്ടോ ” ഞാൻ അതേ ഈണത്തിൽ തിരിച്ച് ചോദിച്ചു….

” ബൈക്ക് ആകാശത്തൂടെ പറക്കുമോ ൻ്റെ പെണ്ണേ ” കണ്ണേട്ടൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു….

“ഉവ്വ്…. ഞാൻ പറന്നാ വന്നത്…” മനസ്സിലാണെന്ന് മാത്രം “ഇപ്പോഴും സ്വപ്നമാണോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല” എന്ന് ഞാൻ പറഞ്ഞപ്പോൾ കണ്ണേട്ടൻ അൽപം നീങ്ങി നിന്നു…

“സ്വപ്നമാണോന്നറിയാൻ സ്വയം പിച്ചി നോക്കിയാൽ മതി…

ഇന്നലെ എൻ്റെ വയറിൽ പിച്ചിയ ഭാഗത്തെ തൊലി പോയീ …. ഇനി എന്നെ അതിന് കിട്ടില്ല…. ആദ്യം പോയി നിൻ്റെ നഖം മുറിക്ക് എന്നിട്ടാവാം ബാക്കി സംസാരം….. ഞാനപ്പോഴേക്ക് കുളിക്കട്ടെ” എന്ന് പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു… ആ ഓട്ടം കണ്ട് ഞാൻ പൊട്ടിച്ചിരിച്ച് പോയി…

ഞാൻ വേഗം കുളിച്ച് മാറാനുള്ള വസ്ത്രം എടുത്തു വച്ചു മുറിയിൽ നിന്നിറങ്ങി…. ഫോണെടുത്ത് അമ്മായിയെ വിളിച്ചു സംസാരിച്ചു…

കൂട്ടിന് സരസമ്മ വീട്ടിലുണ്ട് എന്ന് പറഞ്ഞു…

അമ്മായിയുടെ വിഷമം കണ്ട് കണ്ണേട്ടൻ സരസമ്മയെ വൃദ്ധസദനത്തിൽ നിന്ന് തിരികെ വിളിച്ചു കൊണ്ടുവന്നതാണ്….

സരസമ്മ നമ്മുടെ വീട്ടിൽ നിൽക്കുന്നത് എനിക്ക് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചതിന്….

ബുദ്ധിമുട്ടില്ല പക്ഷേ ഇനി പരദൂഷണ കമ്മിറ്റിയുമായി മുൻപോട്ട് പോകില്ല എന്ന് മാത്രം വാക്ക് തരണം…

എന്നാൽ എൻ്റെ അമ്മയെ പോലെ ഞാൻ നോക്കിക്കോളാം എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മായിക്ക് സന്തോഷമായി…

ഇനി പരദൂഷണo പറയാൻ ഒന്നും പോവില്ലാന്ന് സരസമ്മ പറഞ്ഞിട്ടുണ്ട് എന്ന് അമ്മായി പറഞ്ഞു…..

ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഓർത്തു കാര്യം സരസമ്മയോട് കുറച്ച് ദേഷ്യമുണ്ടാരുന്നെങ്കിലും മരുമകൾ അവരെ വൃദ്ധസദനത്തിലാക്കി എന്ന് പറഞ്ഞപ്പോൾ മനസ്സിൽ കുറച്ച് വിഷമം തോന്നിയിരുന്നു….

ഒരു പാഠം പഠിച്ചത് കൊണ്ട് അവരിനി
പരദൂഷണ കമ്മിറ്റിയുടെ പുറകേ പോകില്ലായിരിക്കുo എന്ന് സമാധാനിക്കാം….

ഞാൻ മുറ്റത്തേക്കിറങ്ങി…. മഴ പെയ്തു മുറ്റം മുഴുവൻ നനഞ്ഞു കരിയിലകളും പൂക്കളും അങ്ങിങ്ങ് പൊഴിഞ്ഞ് വീണ് കിടന്നിരുന്നു….

മഴത്തുള്ളികൾ ഇലയിൽ തങ്ങിനിൽക്കുന്നുണ്ട്…

ചെരുപ്പിടാതെ നനവുള്ള മണ്ണിൽ ചവിട്ടി നടക്കാൻ പ്രത്യേക അനുഭവoആണ്….

കാൽവെള്ളയിൽ അനുഭവപ്പെട്ട നനവ് ശരീരമാകെ പടർന്നത് പോലെ തോന്നി….

ചുറ്റിനും കാടുകയറി കിടക്കുന്നു… ആരെ കൊണ്ടെങ്കിലും ഇടയ്ക്ക് വൃത്തിയാക്കിയിടണം..

. വല്ലപ്പോഴും അമ്മയുടെ മടിയിൽ കിടക്കണമെന്ന് തോന്നുമ്പോൾ വരാല്ലോ….

“സ്വാതി കതകൊന്ന് അടച്ചേ… നമ്മൾ ഇന്ന് ഫുൾ കറക്കം…

വൈകിട്ടേ വിട്ടിൽ വരു എന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട്…

ആദ്യം ഇവിടുത്തെ കുന്നിന് മുകളിൽ ഉള്ള സ്ഥലത്ത് പോകാം ” എന്ന് കണ്ണേട്ടൻ പറഞ്ഞപ്പോൾ എനിക്കതിശയം തോന്നി…

എൻ്റെ മനസ്സിലെ കുഞ്ഞു ആഗ്രഹങ്ങളൊക്കെ കണ്ണേട്ടനെങ്ങനെയാ അറിഞ്ഞത് എന്ന്…

” അതേയ് എൻ്റെ മനസ്സിലുള്ള ആഗ്രഹങ്ങളൊക്കെ എങ്ങനെയാ കണ്ണേട്ടനറിഞ്ഞത്….” കതക് പൂട്ടുന്നതിനിടയിൽ ഞാൻ ചോദിച്ചു…

” അടുക്കളയിലും ക്യാമറാ ഉണ്ട് പെണ്ണെ… അവിടെയിരുന്ന് നീ തന്നെ സംസാരിക്കുന്നത് മുഴുവൻ എൻ്റെയീ ഫോണിലൂടെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു…

നിൻ്റെ കുഞ്ഞു പരിഭവങ്ങളും പരാതികളും ആഗ്രഹങ്ങളും മൂന്ന് വർഷമായി കണ്ടോട്ടിരിക്കയല്ലാരുന്നോ “….

. അപ്പോൾ അത് സാധിച്ച് തരേണ്ടത് ആരാ ഞാനല്ലെ….

വേഗം കയറ് … വെയിൽ നല്ലപ്പോലെ വരുന്നതിന് മുന്നേ കുന്നിന് മുകളിൽ കയറണം….

പകുതി ദൂരം നടക്കണം അറിയാല്ലോ…”കണ്ണേട്ടൻ ഹെൽമറ്റ് തലയിൽ വച്ചിട്ട് എൻ്റെ ഹെൽമറ്റ് എനിക്ക് നേരെ നീട്ടി….

ഞാനത് കൈയ്യിൽ വാങ്ങി തലയിൽ വച്ചു ബൈക്കിന് പുറകിൽ കയറിയിരുന്നു….

“ഇങ്ങോട്ട് വരുമ്പോൾ ഹെൽമറ്റ് ഇല്ലാരുന്നല്ലോ ഇപ്പോൾ ഇതെവുടുന്നാ ” ഞാൻ ചിരിയോടെ ചോദിച്ചു…

“കഴിഞ്ഞ ദിവസം കയ്യിൽ കൊണ്ടുവന്നിരുന്നു് ഇവിടെ വച്ചു മറന്നു.. നമ്മൾ തിരികെ പോയപ്പോൾ കാറിനല്ലെ പോയത്…

. ഹെൽമെറ്റ് വീടിനകത്തായിപ്പോയി…

. ” ബൈക്ക് ഓഫീസിലെ സ്റ്റാഫിനെ വിട്ടാണ് എടുപ്പിച്ചത്… നമ്മുടെയീ യാത്രയ്ക്ക് വേണ്ടി… ” എന്ന് കണ്ണേട്ടൻ പറഞ്ഞു കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു….

തണുപ്പിനെ കീറി മുറിച്ചു കൊണ്ട് കുന്നിനെ eക്ഷ്യമാക്കി യാത്ര തുടർന്നു.. … അര മണിക്കൂർ യാത്രയ്ക്ക് ശേഷം കുന്നിൻ്റെ താഴ് വരയിൽ എത്തി ….

ബൈക്ക് ഒതുക്കി നിർത്തി…. അടുത്തു കണ്ട ചായകടയിൽ കയറി ചായ കുടിച്ചു….. ചായ കുടിച്ച് കഴിഞ്ഞപ്പോൾ ഒരു ഉന്മേഷം തോന്നി…

കണ്ണേട്ടൻ്റെ കൈപിടിച്ച് കുന്നിന് മുകളിലേക്ക് നടന്നു കയറുമ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു മനസ്സിൽ….

കുന്നിന് മുകളിൽ കയറിയപ്പോൾ നടന്ന കയറിയ ക്ഷീണമൊക്കെ എങ്ങോ പോയി മറഞ്ഞു…..

കുന്നിൽ മുകളിലെ മഞ്ഞു നിറഞ്ഞ താഴ് വര മനസ്സിനെയുo ശരീരത്തേയും ഒരു പോലെ തണുപ്പിച്ചു…..

ചാറ്റൽ മഴ പെയ്തു തുടങ്ങിയപ്പോൾ സാരിത്തുമ്പ് കൊണ്ട് കുട തീർത്തു കണ്ണേട്ടനും ഞാനും അതിനുള്ളിൽ ഒതുങ്ങി നിന്നു….

” ഇത്രയൊക്കെയായ സ്ഥിതിക്ക് ഞാൻ പഠിക്കാൻ പോണോ…. കണ്ണേട്ടൻ്റെയും ഓഫീസിലേയും കാര്യം നോക്കി ഇവിടെ തന്നെ നിന്നാലോ എന്ന് കൊതി തോന്നുവാ… “മനസ്സിൽ തോന്നിയത് പറയാതിരിക്കാൻ കഴിഞ്ഞില്ല….

സ്വന്തം ആഗ്രഹങ്ങളേക്കാൾ കണ്ണേട്ടനോടുള്ള സ്നേഹമാണ് മുന്നിൽ നിൽക്കുന്നത്..

ആ സ്നേഹം കിട്ടി തുടങ്ങിയപ്പോൾ അകന്ന് പോകാൻ മനസ്സനുവദിക്കുന്നില്ല…..

” നിൻ്റെ കുഞ്ഞുതും വലുതുമായ സ്വപ്നങ്ങളും ആഗ്രഹങ്ങളും എൻ്റേതും കൂടിയാണ്…. നീ ഡോക്ടായി വരുന്നത് കാണുന്നതാണ് എൻ്റെ ഇപ്പോഴത്തെ എറ്റവും വല്യ സ്വപ്നം…. സ്വാതിയുടെ മാത്രം സ്വന്തം ഈ കണ്ണേട്ടൻ്റെ സ്വപ്നം… -കണ്ണേട്ടൻ്റെ മറുപടി കേട്ട് എൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12

സ്വാതിയുടെ സ്വന്തം : ഭാഗം 13

സ്വാതിയുടെ സ്വന്തം : ഭാഗം 14

സ്വാതിയുടെ സ്വന്തം : ഭാഗം 15

സ്വാതിയുടെ സ്വന്തം : ഭാഗം 16

സ്വാതിയുടെ സ്വന്തം : ഭാഗം 17

സ്വാതിയുടെ സ്വന്തം : ഭാഗം 18