സ്വാതിയുടെ സ്വന്തം : ഭാഗം 21 – അവസാനിച്ചു
നോവൽ
എഴുത്തുകാരി: ശക്തി കല ജി
ഡോക്ടറുടെ വേഷത്തിൽ വരുന്നതാണ് ഇന്നലെ കൂടി സ്വപ്നം കണ്ടത്…. പക്ഷേ
തൻ്റെ വീർത്ത വയറിൽ തലോടികൊണ്ട് പുഞ്ചിരിയോടെ കണ്ണനെ നോക്കി നിൽക്കുന്ന സ്വാതിയെ കണ്ടതും അവൻ അമ്പരന്നു നിന്നു പോയി…
” ഇപ്പോൾ എട്ടാം മാസമാ” എന്ന് സരസമ്മയുടെ വാക്കുകൾ കേട്ട് കണ്ണൻചിരിക്കണോ കരയണോ എന്നറിയാതെ നിന്നു…
സരസമ്മയുടെ പുറകിലായി ഹേമന്ത് സാറിനേയും നീരജ ഡോക്ടറേയും കണ്ടപ്പോൾ കണ്ണന് ഏകദേശം കാര്യങ്ങൾ പിടിക്കിട്ടി….
നാട്ടിലുള്ളപ്പോഴേ സ്വാതി നീരജയുടെ അടുത്ത് കണ്ണനറിയാതെ ട്രീറ്റ്മെൻറിന് പോകുമായിരുന്നു…
അത് ഡോക്ടർ നീരജ പറഞ്ഞ് കണ്ണനറിയാം…
. ഡോക്ടർ നീരജ തനിക്ക് ആക്സിഡൻ്റായി ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയത്ത് പരിശോധനയിൽ ഇനിയൊരിക്കലും കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് മനസ്സിലാക്കി അപ്പോൾ തന്നെ ആരോഗ്യമുള്ള ബീജo എടുത്ത് ലാബിൽ സൂക്ഷിച്ചിരുന്നു…..
എന്നെങ്കിലും താൻ വിവാഹം കഴിക്കുകയാണെങ്കിൽ ഭാര്യയുടെ സമ്മതതോടെ ഐ വി എഫ് മാർഗ്ഗത്തിലൂടെ കൃത്രിമ ബീജസങ്കലനം നടത്തി ഭാര്യയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാൽ സാധാരണ പോലെ ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ ആരോഗ്യമായി തന്നെ വളരും….
പ്രത്യേക പരിചരണവും പോഷകാഹാരവും നൽകണമെന്നെ ഉള്ളു…
പക്ഷേ ഇവിടുത്തെ ആശുപത്രിയിൽ അതിനുള്ള സൗകര്യം ഇല്ല… ലൈഫ് ലൈനിൽ മാത്രമേ അങ്ങനെയൊരു സൗകര്യമുള്ളു….
എന്ന് അന്ന് ഡോക്ടർ നീരജ തന്നോട് പറഞ്ഞിരുന്നു…. അവിടെയാണ് സ്വാതി പഠിക്കാൻ പോയത്…
വിവാഹം രജിസ്ട്രർ ചെയ്ത ശേഷം അവർ മുൻപോട്ടുള്ള ട്രീറ്റ്മെൻ്റിന് തൻ്റെ ഒപ്പ് വാങ്ങിയിരുന്നു…
പക്ഷേ സ്വാതിയുടെ പഠനം പൂർത്തിയായിട്ടേ ഐ വി എഫ് നു ചികിത്സയ്ക്ക് വിധേയമാക്കു എന്ന് പറഞ്ഞിരുന്നു….
പിന്നെങ്ങനെ കണ്ണൻ സംശയഭാവത്തിൽ ഡോക്ടർ നീരജയെ നോക്കി…
സ്വാതിയുടെ മുഖത്ത് ഒരു കള്ളചിരി…. പക്ഷേ കണ്ണൻ മുഖം തിരിച്ചു… അവരുടെ ബാഗുകൾ എല്ലാം വാങ്ങി ഡിക്കിയിൽ വച്ചു….
അവന് വിഷമം തോന്നി സ്വാതി ഐ വി എഫ് ചികിത്സയിലൂടെ ഗർഭിണിയായിട്ടും തന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോന്ന്…
കണ്ണൻ്റെ കൂടെ മുൻപിൽ ഹേമന്ത് സാർ കയറി…
പുറകിൽ നീരജയുടെയും സരസമ്മയുടെ നടുക്കായി സ്വാതിയിരുന്നു….
അവർ പരസ്പരം എന്തോക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും കണ്ണൻ മാത്രം ഒന്നും മിണ്ടാതെ വണ്ടിയോടിക്കുന്നതിൽ ശ്രദ്ധിച്ചു….
സ്വാതിയുടെ മിഴികൾ അവനിൽ തന്നെ നിറഞ്ഞു നിന്നു…. ഒന്നു വീടെത്തിയിട്ട് വേണം കാര്യങ്ങൾ എല്ലാം സംസാരിക്കാൻ എന്ന് അവൾ കരുതി,..
കണ്ണൻ ആദ്യം ഹേമന്ത് സാറിൻ്റെ വീട്ടിലേക്ക് പോയി ഡോക്ടർ നിരജയേയും സാറിനെയും വീട്ടിൽ ഇറക്കി…..
“നാളെ ഒരു ചെക്കപ്പുണ്ട് അതും കഴിഞ്ഞിട്ട് സ്വാതി അങ്ങോട്ടേക്ക്ക്ക് വിടാം..
പിന്നെ നാളെയല്ലേ കണ്ണൻ പണിത ആശുപത്രിയുടെ ഉത്ഘാടനം… ഞങ്ങൾ നേരിട്ട് ആശുപത്രിയിലേക്ക് വന്നക്കാം…”
എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കണ്ണന് കുടുതൽ വിഷമം തോന്നി… അവന് അവരോട് ദേഷ്യം തോന്നി….
കണ്ണൻ സ്വാതിയോട് പോലും സംസാരിക്കാൻ നിൽക്കാതെ സരസമ്മയേയും കൂട്ടി വീട്ടിലേക്ക് പോയി….. ഫോൺ നിർത്താതെ റിംഗ് ചെയ്തിട്ടും സ്വാതിയാണ് എന്നറിയാവുന്നത് കൊണ്ട് എടുത്തില്ല….
വീട്ടിൽ വന്ന് അമ്മയോട് സ്വാതിയുടെ വിശേഷങ്ങൾ സരസമ്മ പറയുന്നത് കേട്ടു… താൻ കേൾക്കാൻ വേണ്ടിയാണ് സരസമ്മ കുറച്ച് ഉറക്കെ പറയുന്നത് എന്നറിയാം…
എന്നാലും അറിയാത്ത ഭാവത്തിൽ ഇരുന്നു….
എങ്കിലും എന്താ പറയുന്നതെന്നറിയാൻ ശ്രദ്ധയോടെ കേട്ടിരിന്നു….
“സ്വാതിയുടെ നിർബന്ധം കൊണ്ടാണ് ചികിത്സ നേരത്തെ തുടങ്ങിയത്….
പഠിത്തം കഴിഞ്ഞ് നാട്ടിൽ തിരിച്ച് വരുമ്പോൾ അവളുടെ കണ്ണേട്ടൻ്റെ കൈയ്യിൽ കുഞ്ഞിനെ വച്ചു കൊടുക്കണമെന്ന് വാശി പിടിച്ചു…
അതിന് വേണ്ടി നീരജ ഡോക്ടർ ഒരു വർഷമായ ഞങ്ങളുടെ ഒപ്പം അവിടെയുണ്ടായിന്നു….
ആദ്യം രണ്ടു പ്രാവശ്യം ഉണ്ടായതായിരുന്നു പോയി…. പിന്നെ മൂന്നാമത് ഉണ്ടായത് ഇത്….
നല്ല ശ്രദ്ധ വേണമെന്നാ പറഞ്ഞത്…. എന്നാലും കണ്ണാ നീ അവളോട് മിണ്ടാതെ വന്നത് ശരിയായില്ല….
ആ കൊച്ചിപ്പോൾ എന്ത് മാത്രം വിഷമിക്കുന്നുണ്ടാവും.. നിൻ്റെ ചോരയിൽ ഉള്ള കുഞ്ഞിനെ തന്നെ പ്രസവിക്കണം എന്ന് എന്ത് വാശി പിടിച്ചിട്ടാന്നറിയുമോ ചികിത്സ തുടങ്ങിയത് എന്നറിയാമോ…….”സരസമ്മ കണ്ണനെ കുറ്റപ്പെടുത്തുന്നത് പോലെ പറഞ്ഞു….
“ശരിയാ വേറെ ആരോടു പറഞ്ഞില്ലെലും കണ്ണനോട് പറയാരുന്നു…. ശ്യാമള കണ്ണൻ്റെ ഭാഗം പറഞ്ഞു….
” അപ്പോൾ സംസാരിക്കാൻ തുടങ്ങിയിട്ടും മൂന്നു മാസം സ്വാതിയോട് പറയാതിരുന്നില്ലേ… അപ്പോൾ എന്ത് മാത്രം വിഷമം തോന്നി കാണും…
അതു പോലെയേ ഉള്ളു ഇതും ” എന്ന് പറഞ്ഞ് സരസമ്മ മുറിയിലേക്ക് പോയി…
ശരിയാണ് സംസാരിക്കാൻ തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോഴാണ് സ്വാതിയറിഞ്ഞത്…
അമ്മാവൻ്റെ കള്ളക്കളി പുറത്ത് കൊണ്ടുവരാൻ വേണ്ടിയാണ് അതു പോലെ ഒരു നാടകം കളിക്കേണ്ടി വന്നത്…..
അന്നു താൻ ശ്വേതയോട് സംസാരിക്കുമ്പോഴാണ് സ്വാതി ആദ്യമായി അറിയുന്നത്…
പെട്ടെന്ന് ശ്വേത തന്നെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ എന്താ കാര്യമെന്നറിയാൻ അറിയാതെ ചോദിച്ച് പോയതാണ്…..
ഓരോന്ന് ആലോചിച്ചങ്ങനെ ഇരുന്നു….
പിന്നെയാണ് ഓർത്തത് നാളെ പുതിയ ആശുപത്രിയുടെ ഉത്ഘാടനം ആണ്….
കുറഞ്ഞ ചിലവിലുള്ള ആധുനിക സൗകര്യങ്ങളോടു കുടിയുള്ള വന്ധ്യതാ ചികിത്സയ്ക്കും കുട്ടികളുടെ ചികിത്സയ്ക്കും മാത്രമായി ഒരു ആശുപത്രിയാണ് സ്വാതിയുടെ സ്വപ്നം….
സാധാരക്കാരിൽ താഴെയുള്ളവർക്ക് സൗജന്യ ചികിത്സയും സ്വാതിയുടെ സ്വപ്നങ്ങളിൽ ഒന്നാണ്….
നാലഞ്ചു വർഷമെടുത്തു പണി പൂർത്തിയാവാൻ… സ്വാതി തിരിച്ച് വരുമ്പോൾ അവൾക്ക് സമ്മാനിക്കാൻ വേണ്ടിയാണ് നാളെ തന്നെ ഉത്ഘാടനം നടത്താൻ തീരുമാനിച്ചത്….
നാളത്തെ കാര്യങ്ങളൊക്കെ ഒരു കുറവുമില്ലാതെ നടക്കണം….
അവൻ നാളെ ഉത്ഘാടന ചടങ്ങ് നടത്താനുള്ള ഒരുക്കങ്ങൾക്കായി അന്ന് മുഴുവൻ ഓടി നടന്നു….. ഇടയ്ക്ക് പല ഫോൺ കോളുകൾ വന്നെങ്കിലും തിരക്ക് കൊണ്ട് എടുക്കാൻ സാധിച്ചില്ല……
രാത്രി ഏകദേശം പതിനൊന്ന് മണിയായിരുന്നു വീട്ടിലെത്താൻ….
കണ്ണൻ അവൻ്റെ കൈയ്യിലുള്ള മറ്റൊരു താക്കോലുകൊണ്ട് കതക് തുറന്നു അകത്ത് കയറി…
സ്വാതി പഠിക്കാൻ പോയതിൽ പിന്നെ ഇങ്ങനെയാണ്…..
അമ്മയ്ക്ക് ഒത്തിരി നേരം ഉറക്കമിളച്ച് ഇരിക്കാൻ പറ്റാത്തത് കൊണ്ട് കഴിച്ചിട്ട് നേരത്തെ കിടക്കും…..
ജോലിക്കാരി വൈകിട്ടെ മേശപ്പുറത്ത് ഭക്ഷണം എടുത്ത് വച്ചിട്ടാണ് പോകുന്നത്….
രാത്രി വന്നിട്ട് കറിയൊന്ന് വീണ്ടും ചൂടാക്കി കഴിക്കും….
കണ്ണൻ കതകടച്ചു താഴത്തെ മുറിയിലെ ബാത്രൂമിൽ തന്നെ കുളിച്ച് ഡ്രസ്സ് മാറി….
കറി ചുടാക്കി ചപ്പാത്തിയും കൂട്ടി കഴിച്ചു….
കഴിച്ച് തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത് സ്വാതി വയ്ക്കുന്ന കറിയുടെ രുചിയാണ്….
അവൻ വേഗം കഴിപ്പ് മതിയാക്കി മുറിയിൽ പോയി നോക്കി…..
കതക് തുറന്ന് അകത്ത് കയറിയപ്പോൾ അരണ്ട വെളിച്ചത്തിൽ കണ്ടു സ്വാതി ഉറങ്ങുന്നത്….
അവൻ പതിയെ അടുത്തുചെന്നു…..
കണ്ണേട്ടൻ അടുത്ത് വരുന്നതറിഞ്ഞെങ്കിലും ഞാൻ കണ്ണുകൾ മുറുകെ അടച്ചു കിടന്നു…..
കണ്ണേട്ടൻ എൻ്റെ അരികിൽ കട്ടിലിൽ ഇരുന്നു….
എൻ്റെ കവിളിൽ മെല്ലെ തട്ടി….
ഞാൻ പതിയെ കണ്ണു തുറന്നു….
” കഴിച്ചോ…. കണ്ണൻ ശബ്ദം താഴ്ത്തി ചോദിച്ചു…
“ഇല്ല കണ്ണേട്ടൻ വന്നിട്ട് കഴിക്കാന്ന് വിചാരിച്ചു…. ഞാൻ പറഞ്ഞു… ”
”എന്നെ വിളിച്ചു പറഞ്ഞുടാരുന്നോ “കണ്ണൻ ചോദിച്ചു
“ഞാൻ എത്ര തവണ വിളിച്ചൂന്നറിയോ…” ഞാൻ പരിഭവത്തോടെ പറഞ്ഞു…
” ഞാൻ കണ്ടില്ല…. ഇന്ന് തിരക്കാരുന്നു…
നാളെയല്ലേ ആശുപത്രിയുടെ ഉദ്ഘാടനം…. വരുന്നില്ല എന്ന് പറഞ്ഞ് അവിടെ നിൽക്കുവാരുന്നല്ലോ…. പിന്നെന്താ വന്നത്… ” കണ്ണേട്ടൻ്റെ മുഖത്ത് ഒന്നും പറയാത്തതിൻ്റെ പരിഭവം തെളിഞ്ഞു…..
“എനിക്ക് കണ്ണേട്ടൻ അടുത്ത് വേണമെന്ന് തോന്നി ” എന്ന് മാത്രം ഞാൻ പറഞ്ഞു…
“ശരി ഞാൻ കഴിക്കാൻ ഇവിടെ കൊണ്ടു വരാം… ഇനി താഴെയിറങ്ങണ്ട..” എന്ന് പറഞ്ഞ് കണ്ണൻ മുറിയിൽ നിന്ന് പോയി..
ഒന്ന് വയറിലേക്ക് പോലും നോക്കിയില്ലല്ലോന്ന് എനിക്ക് വിഷമം തോന്നി….
ഞാൻ പതുക്കെ ചരിഞ്ഞ് ഒരു വിധത്തിൽ എഴുന്നേറ്റിരുന്നു… കട്ടിലിൻ്റെ ഒരറ്റത്ത് രണ്ട് തലയണ ചാരിവച്ചു അതിൽ ചാരിയിരുന്നു….
അപ്പോഴേക്ക് കണ്ണേട്ടൻ പ്ലേറ്റിൽ ചപ്പാത്തിയും കറിയും ഒഴിച്ച് കൊണ്ടു വന്നിരുന്നു… ഒരു കൈയ്യിൽ വെള്ളവും എടുത്തിട്ടുണ്ടു….
കണ്ണൻ ചപ്പാത്തി കറിയിൽ തൊട്ട് ഒരോ കഷണമായി വായിൽ വച്ച് കൊടുത്തു.. ഞാൻ കുറച്ച് കഴിച്ച് മതി എന്ന് പറഞ്ഞപ്പോൾ ബാക്കി എൻ്റെയടുത്തിരുന്ന് കണ്ണേട്ടൻ കഴിച്ചു….
കുടിക്കാൻ വെള്ളo തന്നു…
കണ്ണേട്ടൻ പ്ലേറ്റുമായി തിരികെ പോയപ്പോൾ മനസ്സിൻ്റെയുള്ളിൽ വേദന തോന്നി…
ഞാൻ പറയാത്തതിലുള്ള പരിഭവമാണ്….
കുറച്ച് നേരം ഇരുന്നു… വയറിൽ ചെറിയ രീതിയിൽ അനക്കം അറിയുന്നുണ്ട്….
അവരുടെ അച്ഛൻ ഭക്ഷണം തന്നത് കൊണ്ടുള്ള സന്തോഷമാവും.
” അച്ഛനിങ്ങ് വരട്ടെ.. നമ്മുക്ക് പിണക്കം മാറ്റാം” എന്ന് ഞാൻ വയറിൽ തടവികൊണ്ട് പറഞ്ഞപ്പോൾ രണ്ടിടികൂടി കിട്ടി…
കണ്ണേട്ടൻ വന്നത് പോലും ഞാൻ അറിഞ്ഞില്ല…
കണ്ണേട്ടൻ എൻ്റെ വയറ്റിൽ തൊട്ടപ്പോഴോണ് ഞാൻ മുഖമുയർത്തി നോക്കി…
എൻ്റെ കാലു കട്ടിലിൽ നീട്ടിവച്ചു… എന്നിട്ട് മടിയിൽ തലവച്ചു കിടന്നു…
വയറിൽ ചുറ്റി പിടിച്ചു ചുണ്ടു വയറിൽ മുട്ടിച്ചു..
പുലരുവോളം കണ്ണേട്ടൻ വയറിനഭിമുഖമായി കിടന്നു കൊണ്ട് താരാട്ട് പാട്ട് പാടുകയായിരുന്നു…
കണ്ണേട്ടന് ഇത്ര മനോഹരമായി പാടുമായിരുന്നോ എന്നതിശയം തോന്നി…..
രാവിലെ ഉണർന്നപ്പോൾ കണ്ണേട്ടൻ എന്നെ നോക്കി കിടക്കുന്നുണ്ടായിരുന്നു.. കണ്ണേട്ടനോട് എല്ലാം തുറന്ന് പറയണമെന്ന് നന്നായി…
” കണ്ണേട്ടാ സോറി.. കണ്ണേട്ടനോട് പറയാഞ്ഞത് ഇത് കൊണ്ട് ആണ്…
ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞാൽ എല്ലാം ഇട്ടെറിഞ്ഞിട്ട് എൻ്റൊപ്പം വരുമെന്ന് എനിക്കറിയാം….
കണ്ണേട്ടന് അച്ഛനാവാൻ കഴിയില്ലാന്നല്ലേ ശ്വേത പറഞ്ഞത്…
അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് കണ്ണേട്ടൻ്റെ മക്കളെ പ്രസവിച്ച് അവളുടെ മുൻപിൽ കൊണ്ടുപോയി നിർത്തണമെന്ന്…..
അതിന് വേണ്ടി ഒരു ദിവസം ഡോക്ടർ നീരജയെ പോയി കണ്ടു…
അപ്പോഴാണ് അറിഞ്ഞത് ആക്സിഡൻറ് പറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ദിവസം തന്നെ ഡോക്ടർ നീരജ ബീജം ലാബിൽ സൂക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നൂന്ന്…..
പക്ഷേ ഡോക്ടറുടെ ആശുപത്രിയിൽ ഐ വി എഫ് (കൃതിമ ബീജസങ്കലനം) നടത്താനുള്ള സൗകര്യമില്ലാത്തത് കൊണ്ട് ലൈഫ് ലൈൻ ആശുപത്രിയിൽ ആണ് സൂക്ഷിച്ചിരുന്നത്….
അന്ന് പക്ഷേ ഡോക്ടർ എന്നെ ചികിത്സിക്കാൻ വിസമ്മതിച്ചു…
നമ്മൾ രണ്ടു പേരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്ന് ഡോക്ടർക്ക് ബോധ്യമാകുന്ന ദിവസം ചികിത്സ തുടങ്ങും എന്ന് വാക്ക് തന്നിരുന്നു….
ഡോക്ടർ വാക്ക് തന്നത് പോലെ പാലിച്ചു… അവസാന വർഷമായപ്പോൾ ഡോക്ടറും എൻ്റൊപ്പം താമസിച്ചു ചികിത്സയ്ക്ക് വേണ്ട സഹായം ഇത് വരെ ചെയ്തു തന്നു….
ഈ എട്ട് മാസം കണ്ണേട്ടനോട് പറയാതിരിരുന്നതിൽ എന്ത് വിഷമിച്ചു എന്ന് വാക്കുകളിൽ വിവരിക്കാനാവില്ല.. വീർപ്പുമുട്ടുകയായിരുന്നു… ” എന്ന് പറയുമ്പോ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു…
നനവ് പടർന്ന കൺകോണിൽ കണ്ണേട്ടൻ ചുണ്ടു ചേർത്തപ്പോൾ പരിഭവങ്ങൾ ഇല്ലാതായി എന്ന് മനസ്സിലായി….
” നമ്മുക്ക് ഇന്ന് പുതിയ വീട്ടിലേക്ക് താമസം മാറണം….. അച്ഛൻ്റെ മരണശേഷമാണ് ഞങ്ങൾ ഇങ്ങോട്ടേക്ക് താമസം മാറിയത്….
ആശുപത്രിയുടെ ഒരു കുഞ്ഞു ഭാഗം നമ്മുടെ കുടുംബത്തിന് താമസിക്കാനുള്ള വീട് ആണ്….
ഈ വീടും സ്വത്തുക്കളും ശ്വേതയുടെ അച്ഛൻ തന്നെ എടുത്തോട്ടെ..
.. ഇതിൽ നിൻ്റെ വീതം മാത്രം ഇവിടെ കിടക്കട്ടെ.. നമ്മുക്ക് വല്ലപ്പോഴും വന്ന് താമസിക്കണമെന്ന് തോന്നിയാൽ താമസിക്കാം…
പിന്നെ കുടുംബ വീട് പുതുക്കി പണിത് അതിൻ്റെ ഒരു ഭാഗമാണ് ആശുപത്രി പണിതിരിക്കുന്നത്….
നിൻ്റെ ആഗ്രഹം പോലെ നമ്മുടെ കുടുംബക്ഷേത്രവും പുതുക്കി പണിതു…..
നമ്മുടെ പുതിക്കി പണിത വീടും കുടുംബക്ഷേത്രവും ആശുപത്രിയും എല്ലാം ഒരു മതിൽ കെട്ടിനുള്ളിലാണ്….. .
. അമ്മയുടെ ആഗ്രഹവും അത് തന്നെയാണ്…..
വേഗം ഒരുങ്ങിക്കേ…. നീയാണ് ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്….. ” എന്ന് കണ്ണേട്ടൻ കുസൃതിയോടെ പറഞ്ഞു…..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കണ്ണേട്ടൻ്റെ കൈ പിടിച്ച് പുതിയതായി പണിത ആശുപത്രി കെട്ടിടത്തിൻ്റെ ഗേറ്റിനുള്ളിലേക്ക് നടന്നു കയറുമ്പോൾ ഞാനേതോ സ്വപ്ന ലോകത്തിലാണ് എന്ന് തോന്നി…..
ആദ്യം കേറുന്ന ഭാഗത്ത് തന്നെയാണ് കുടുംബ വിടും അമ്പലവും….
വീട്ടിൽ അമ്മായി പാലുകാച്ചി എല്ലാവർക്കും കൊടുത്തു… എൻ്റെ പങ്ക് ഞാനും കണ്ണേട്ടനും കുടി പങ്കിട്ട് കുടിച്ചു…..
കുടുംബക്ഷേത്രത്തിൽ ഗണപതി ഹോമവും മറ്റു പൂജകളും ഉണ്ടായിരുന്നു…..
കണ്ണേട്ടൻ ആശുപത്രി ഉദ്ഘാടനം ചെയ്ത അന്ന് തന്നെ ചികിത്സ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ വരെ നടത്തിയിരുന്നു….
കണ്ണേട്ടനും ഞാനും ഒരുമിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്….
എറ്റവും സന്തോഷം ആശുപത്രിയിൽ ജോയ്ൻ ചെയ്യുന്ന ആദ്യത്തെ ഡോക്ടറും ആദ്യത്തെ പേഷ്യൻ്റും ഞാനാണ്….
പിന്നെ എക്സപ്പിരിയൻസുള്ള ഗൈനക്കോളജിസ്റ്റിനേയും പിഡിയാട്രിഷനേയും നിയമിച്ചു….
ഒരു പാട് വർഷം കുഞ്ഞുങ്ങളില്ലാതെ വിഷമിച്ചിരുന്നവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയത് കൊണ്ട് ദൂരെ നിന്ന് പോലും ആളുകൾ തേടി വന്നു….
കണ്ണേട്ടൻ പകൽ ഓഫീസിൽ പോയിട്ട് രാത്രി ആശുപത്രിയിലെ കാര്യങ്ങൾ നോക്കും….
കൂടെ അമ്മായിയും സരസമ്മയും ഉണ്ടാരുന്നത് കൊണ്ട് വല്യ ബുദ്ധിമുട്ട് തോന്നിയില്ല…
ഒരു മാസത്തിന് ശേഷം ആ ആശുപത്രിയിൽ തന്നെ പ്രസവം നടന്നു….
രണ്ട് ആൺ കുട്ടിയും ഒരു പെൺകുട്ടിയും….
ദേവ്, കൃഷ്ണ, നന്ദൂട്ടി പേരും ഇട്ടു…
ഒറ്റ പ്രസവത്തിൽ തന്നെ സ്വാതിയും കണ്ണനും മൂന്നു കുട്ടികളെ ദൈവം
കൊടുത്തു..
മുന്നു കുട്ടികളെ ഓരേസമയം നോക്കാൻ വേണ്ടി കണ്ണൻ എല്ലാ ജോലികളും വിട്ട് സ്വാതിയ്ക്കരുകിൽ തന്നെ നിന്നു…
ഡോക്ടർ നീരജയും അവരുടെ ഒപ്പം വന്നു നിന്നു…
കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ ഡോക്ടർ സ്വാതി കണ്ണൻ എന്ന പേരിൽ മികച്ച ഗൈനക്കോളജിസ്റ്റ് ആയി പേരെടുത്തു….
സ്വാതിയുടെ വളർച്ചയിൽ കണ്ണനും ഒപ്പം നിന്നു….
അതുപോലെ തന്നെ സ്വാതിയും കണ്ണൻ്റെ ഓഫീസ് കാര്യങ്ങളിൽ തന്നാൽ ആവുന്ന സഹായവും ചെയ്തു…..
ദേവും കൃഷ്ണനും നന്ദൂട്ടിയും ഒരു പോലെ സ്കൂളിൽ പോയി തുടങ്ങി….
തിരക്കുകകളും സന്തോഷങ്ങളുമായി അവരുടെ ജീവിതം മുൻപോട്ട് പോയി…..
സ്വാതിയുടെ എല്ലാ പിറന്നാളിനും അമ്മ വീട്ടിൽ കുട്ടികളുമായി ഒത്തുകൂടും…
പഴയ കഥകൾ പറഞ്ഞ് ചിരിക്കും…….
കണ്ണേട്ടൻ്റെയും സ്വാതിയുടെയും കഥ പറയുമ്പോൾ അവർ ആകാംക്ഷയോടെ കേട്ടിരിക്കും…..
കുറച്ചൂടി മുതിർന്നപ്പോൾ പറയുന്ന കഥകൾ തങ്ങളുടെ അച്ഛൻ്റെയും അമ്മയുടെയും കഥയാണ് എന്ന്….
നന്ദൂട്ടിയ്ക്ക് സ്വാതിയുടെ കുറുമ്പുകൾ അതേ പോലെ കിട്ടിയിട്ടുണ്ട് എന്ന് കണ്ണൻ ഇടയ്ക്കിടെ പറയും…..
ശ്വേത ഇടയ്ക്ക് വരുമെങ്കിലും സ്വാതി വല്യ അടുപ്പത്തിന് പോകാറില്ല….
അതിൽ അവൾക്ക് നിരാശയുണ്ട്….
തൻ്റെ ഭാഗത്തെ തെറ്റാണ് എന്ന് ശ്വേതയ്ക്കും നന്നായിട്ടറിയാം…
ആരായാലും സ്വന്തം ഭർത്താവിനെ സ്വന്തമാക്കാൻ ശ്രമിച്ചവളോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല…
അവരുടെ മൂന്ന് കുട്ടികളെയും കാണുമ്പോൾ ശ്വേതയുടെ മനസ്സിൽ കുറ്റബോധമാണ്..
അമ്മായിയെ കണ്ട് മടങ്ങും….
ശ്വേതയുടെ അച്ഛൻ ജയിലിൽ നിന്ന് ഇറങ്ങിയ ദിവസം അയാൾ ആത്മഹത്യ ചെയ്തു….
കൊച്ഛച്ചൻ കുറ്റബോധം കൊണ്ട് ഒരിക്കൽ പോലും സ്വാതിയെ കാണാൻ വന്നില്ല…..
എങ്കിലും സീമയുടെ വിവാഹത്തിന് സ്വർണ്ണവും പണവും സ്വാതിയുടെ അറിവോടെ കണ്ണനാണ് കൊടുത്തത്…
കുഞ്ഞു പരിഭവങ്ങളും വല്യ സന്തോഷങ്ങളുമായി ജീവിതം ഒരു താളത്തോടെ മുൻപോട്ട് പോയി…
വർഷങ്ങൾ കഴിഞ്ഞ് അവരുടെ കുടുംബത്തിൽ മൂന്ന് ഡോക്ടന്മാരുടെ സ്വാതിയുടെയും കണ്ണൻ്റെയും ആശുപത്രിയിൽ ജോലിക്ക് ചേർന്നു…..
ദേവും., കൃഷ്ണനും.., നന്ദൂട്ടിയും…
ഡോക്ടർ നീരജയും ഹേമന്തും തനിയെ എല്ലാം നോക്കി നടത്താൻ പറ്റാത്തത് കൊണ്ട് അവരുടെ ഒപ്പം കൂടി….
അമ്മായിയും സരസമ്മയും എല്ലാത്തിനും സ്വാതിയുടെ ഒപ്പം നിന്നു…..
അവർക്കും പ്രായമായി വയ്യാതായി തുടങ്ങിയപ്പോൾ സ്വാതി സ്വന്തം മകളെ പോലെ നോക്കി..
ഉത്തരാവാദിത്വങ്ങളെല്ലാം മക്കളെ ഏൽപ്പിച്ചു എങ്കിലും എല്ലാം സ്വാതിയുടെ മേൽനോട്ടത്തിലായിരുന്നു… ആയിരത്തോളം കുഞ്ഞുങ്ങൾ ആ കൈകളിൽ പിറന്നു വീണു…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മക്കളുടെ വിവാഹം കഴിഞ്ഞു…
ഉത്തരാവാദിത്വങ്ങൾ മുഴുവൻ അവരെ ഏൽപ്പിച്ച പിറ്റേ ദിവസം കണ്ണേട്ടൻ എന്നെ കണ്ണാടിയുടെ മുൻപിൽ പിടിച്ചു നിർത്തി..
” കണ്ടോ പെണ്ണേ ഈ പ്രായത്തിലും എന്ത് സുന്ദരിയാ…
ഞാനാ വയസ്സനായി പോയി “അൽപം പരിഭവത്തോടെ കണ്ണേട്ടൻ പറഞ്ഞപ്പോൾ ഞാനും ശ്രദ്ധിച്ചു…
ശരിയാണ് എൻ്റെ മുടികളേക്കാൾ കൂടുതൽ നരച്ചിരിക്കുന്നത് കണ്ണേട്ടനാണ്…
” പക്ഷേ മനസ്സിപ്പോഴും ചെറുപ്പമാ…. എന്നെ ബൈക്കിൽ നമ്മുടെ ആ കുന്നിൻ്റെ മുകളിലേക്ക് കൊണ്ടു പോകണം”.. എന്ന് ഞാൻ പറഞ്ഞപ്പോൾ കണ്ണേട്ടൻ്റെ ചുണ്ടിൽ ആ പഴയ കുസൃതി ചിരി വിടർന്നു…
“എന്നാൽ നാളെ അതിരാവിലെ പോകാൻ ഒരുങ്ങിക്കോ.. മക്കളറിയണ്ട ” എന്ന് പറഞ്ഞ് എന്നേയും ചേർത്തു പിടിച്ചു കിടന്നു….
മനസ്സിൽ ജീവിതത്തിൽ കടന്നു വന്ന വഴികൾ ഓരോന്നും മിന്നി മാഞ്ഞു കൊണ്ടിരുന്നു….
എപ്പോഴോ ഉറങ്ങി…. രാവിലെ കണ്ണേട്ടൻ എന്നെ വിളിച്ചുണർത്തി..
കുളിച്ചിട്ട് കണ്ണേട്ടൻ പിറന്നാളിന് എടുത്ത് തന്ന കിളി പച്ച നിറത്തിലുള്ള സാരിയുടുത്തു…
കണ്ണാടിയിൽ നോക്കി.. കുഞ്ഞുപൊട്ട് തൊട്ടു.. മുടി അങ്ങിങ്ങ് നരച്ചു തുടങ്ങിയിരിക്കുന്നു..
സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തിയപ്പോൾ കുടുതൽ സുന്ദരിയായിന്ന് തോന്നി…..
മക്കളറിയാതെ ബൈക്കിൽ യാത്ര തുടങ്ങി…
എൻ്റെ വലത് കരം എടുത്ത് കണ്ണേട്ടൻ്റെ വയറിൽ ചുറ്റിപിടിപ്പിച്ചു…
കുന്നിനരുകിൽ ബൈക്ക് നിർത്തി കണ്ണേട്ടൻ്റെ കൈ പിടിച്ച് മുകളിലേക്ക് നടന്നു…
പകുതി ദൂരമായപ്പോൾ കിതച്ചു പോയി…
ഞാൻ അണച്ചു കൊണ്ട് ഒരു മരചുവട്ടിൽ ഇരുന്നു….
കണ്ണേട്ടൻ എൻ്റെ എതിർപ്പുകളെ വകവയ്ക്കാതെ ഇരുകൈളിൽ എന്നെ കോരിയെടുത്തു കുന്നുകയറുമ്പോൾ ചാറ്റൽ മഴ ഞങ്ങളെ ചെറുകെ നനച്ചു തുടങ്ങിയിരുന്നു…
” ഇനി വരും ജന്മങ്ങളിലും ഈ സ്വാതിയുടെ സ്വന്തം കണ്ണേട്ടനായാൽ മതി” എന്ന് പറഞ്ഞ് കുന്നിന് മുകളിൽ കയറി..
സാരി കൊണ്ട് കുട തീർത്ത് ഞാനും കണ്ണേട്ടനും അതിനുള്ളിൽ ഇരുന്നു….
ചുറ്റുo മഞ്ഞു നിറഞ്ഞ കാലാവസ്ഥയിലും തണുപ്പ് ഞാനറിഞ്ഞില്ല…
കൈ വിരൽ കോർത്തിരുന്ന് പ്രകൃതി ഭംഗിയിൽ മുഴുകിയിരുന്ന് സമയം പോയതറിഞ്ഞില്ല…
ദേവിൻ്റെ കോൾ കണ്ണേട്ടൻ്റെ ഫോണിലേക്ക് വന്നു…. ശ്വേതയുടെ മകൾ വൃന്ദ ഭർത്താവുമൊത്ത് വന്നിരിക്കുന്നു ട്രീറ്റ്മെൻ്റിനു വേണ്ടി….
അവൾക്ക് നിർബന്ധം ഞാൻ തന്നെ ചികിത്സിക്കണമെന്ന്.. എന്ന് പറഞ്ഞു എന്ന് ദേവ് പറഞ്ഞത്രേ…
“തിരിച്ച് പോകാം കണ്ണേട്ടാ… ഉത്തരവാദിത്വങ്ങളിൽ നിന്ന് എനിക്ക് ഓടിയൊളിക്കണ്ട…
എന്നെയും കാത്ത് ഇനിയും ഒരുപാട് പേരുണ്ട്….. അവർക്ക് വേണ്ടി ഞാൻ മടങ്ങി ചെല്ലണം… ” എന്ന് ഞാൻ പറഞ്ഞപ്പോൾ കണ്ണേട്ടൻ പുഞ്ചിരിച്ചു…..
“എനിക്കറിയാം നിന്നിലെ ഡോക്ടർക്ക് ഒരിക്കലും മാറി നിൽക്കാൻ കഴിയില്ല… നമ്മുടെ മരണം വരെ മറ്റുള്ളവർക്ക് പറ്റുന്ന രീതിയിൽ സഹായിക്കാം…
ഇനിയും ഒരുപാട് പേർ നിൻ്റെ ചികിത്സയ്ക്കായി കാത്തു നിൽക്കുന്നുണ്ട്…. അവരെ നിരാശപ്പെടുത്തരുത്……
നീ ധൈര്യമായി പോയ്ക്കോ ഞാനുണ്ട് നിൻ്റെ കൂടെ….”… ഈ സ്വാതിയുടെ സ്വന്തം കണ്ണേട്ടൻ… ” എന്ന് കണ്ണേട്ടൻ പറയുമ്പോൾ അടുത്ത കോളുകൾ എന്നെ തേടി വരുന്നുണ്ടായിന്നു…
തിരികെ വീട്ടിൽ ചെല്ലുമ്പോൾ പതിവ് ഉത്തരവാദിത്വങ്ങളലേക്ക്…
ബൈക്കിൽ വന്ന ഞങ്ങളെ കണ്ട് മക്കൾ അത്ഭുതപ്പെട്ടു….
“പ്രണയിക്കണമെങ്കിൽ നിങ്ങളെ പോലാവണം… കണ്ണേട്ടനെയും സ്വാതിയേയും പോലെ…. ജീവിതവസാനം വരെ പരസ്പരം മത്സരിച്ച് പ്രണയിച്ചു കൊണ്ടിരിക്കണം… ”
എന്ന് നന്ദൂട്ടി ഭർത്താവിനോട് ചേർന്ന് നിന്ന് പറയുമ്പോൾ ദേവും കൃഷ്ണനും അവരുടെ പങ്കാളികളും ഒരു പൊട്ടി ചിരിയോടെ സന്തോഷ നിമിഷത്തിൽ പങ്ക് ചേർന്നു…
ശുഭം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കഥയുടെ തുടക്കം മുതൽ അവസാനം വരെ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാരോടും സ്നേഹം…. എനിക്ക് വേണ്ടി ഒരു വാക്ക് കുറിച്ചിടണെ…
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹